വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

പെരു​മാ​റ്റ​ത്തി​ലെ മര്യാ​ദ​കൾ—അവ പ്രധാനമാണോ?

പെരു​മാ​റ്റ​ത്തി​ലെ മര്യാ​ദ​കൾ—അവ പ്രധാനമാണോ?

ആളുകൾ എനിക്കു​വേ​ണ്ടി വാതിൽ തുറന്നു​പി​ടി​ച്ചു​ത​രാ​റില്ല. പിന്നെ ഞാൻ അവർക്കു​വേ​ണ്ടി എന്തിന്‌ അങ്ങനെ ചെയ്യണം?

പ്ലീസ്‌, താങ്ക്യൂ, ദയവായി എന്നൊക്കെ പറയേ​ണ്ട​തു​ണ്ടോ? അതി​നെ​ക്കാൾ പ്രധാ​ന​പ്പെട്ട വേറെ എന്തെല്ലാം കാര്യ​ങ്ങ​ളുണ്ട്‌.

‘ഞാൻ എന്റെ കൂടെ​പ്പി​റ​പ്പു​ക​ളോട്‌ മര്യാ​ദ​യോ​ടെ പെരു​മാ​റേണ്ട കാര്യ​മൊ​ന്നു​മി​ല്ല. ഞങ്ങൾ കുടും​ബാം​ഗ​ങ്ങ​ള​ല്ലേ?’

മുകളിൽ പറഞ്ഞതു​പോ​ലെ എപ്പോ​ഴെ​ങ്കി​ലും നിങ്ങൾ പറഞ്ഞി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ, നല്ല പെരു​മാ​റ്റ ശീലങ്ങൾ ഉണ്ടായി​രി​ക്കു​ന്നത്‌ നിമി​ത്ത​മു​ള്ള പല പ്രയോ​ജ​ന​ങ്ങ​ളും നിങ്ങൾക്ക്‌ നഷ്ടപ്പെ​ട്ടി​ട്ടു​ണ്ടാ​കും!

 പെരു​മാ​റ്റ​ത്തി​ലെ മര്യാ​ദ​ക​ളെ​ക്കു​റിച്ച്‌ നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 നല്ല പെരു​മാ​റ്റ​ശീ​ല​ങ്ങൾക്ക്‌ നിങ്ങളു​ടെ ജീവി​ത​ത്തി​ലെ മൂന്ന്‌ വശങ്ങ​ളെ​ങ്കി​ലും മെച്ച​പ്പെ​ടു​ത്താ​നാ​കും:

  1.   നിങ്ങളു​ടെ അന്തസ്സ്‌. നിങ്ങൾ ആളുക​ളോട്‌ ഇടപെ​ടു​ന്ന വിധം, നല്ലതോ മോശ​മോ ആയ രീതി​യിൽ അവരെ സ്വാധീ​നി​ക്കും. നിങ്ങൾ പെരു​മാ​റ്റ​മ​ര്യാ​ദ​കൾ പാലി​ക്കു​ന്ന ഒരു ഒരാളാ​ണെ​ങ്കിൽ പക്വത​യും ഉത്തരവാ​ദി​ത്വ​വും ഉള്ള ഒരു വ്യക്തി​യാ​യി ആളുകൾ നിങ്ങളെ കാണു​ക​യും അതനു​സ​രിച്ച്‌ നിങ്ങ​ളോ​ടു പെരു​മാ​റു​ക​യും ചെയ്യും. നേരെ​മ​റിച്ച്‌ നിങ്ങൾ പരുക്ക​നാ​ണെ​ങ്കിൽ സ്വന്തകാ​ര്യം മാത്രം നോക്കുന്ന ആളാണ്‌ നിങ്ങ​ളെന്ന്‌ ആളുകൾ ചിന്തി​ച്ചേ​ക്കും. അത്‌ തൊഴിൽസാ​ധ്യ​ത​ക​ളും മറ്റ്‌ അവസര​ങ്ങ​ളും നഷ്ടപ്പെ​ടാൻ ഇടയാ​ക്കും. ബൈബിൾ ഇങ്ങനെ പറയുന്നു: “ക്രൂരത കാട്ടു​ന്ന​വൻ സ്വയം അപമാനം വരുത്തി​വെ​ക്കു​ന്നു.”—സുഭാ​ഷി​ത​ങ്ങൾ 11:17; അടിക്കു​റിപ്പ്‌.

  2.   നിങ്ങളു​ടെ സുഹൃ​ദ്‌ബ​ന്ധ​ങ്ങൾ. “ആളുകളെ ഒറ്റക്കെ​ട്ടാ​യി നിറു​ത്താൻ കഴിവുള്ള സ്‌നേഹം ധരിക്കുക” എന്നു ബൈബിൾ പറയുന്നു. (കൊലോസ്യർ 3:14) സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളു​ടെ കാര്യ​ത്തിൽ വിശേ​ഷാൽ ഈ തത്ത്വം ബാധക​മാണ്‌. മര്യാ​ദ​കൾ പാലി​ക്കു​ക​യും നന്നായി പെരു​മാ​റു​ക​യും ചെയ്യു​ന്ന​വ​രോട്‌ ആളുകൾ അടുക്കും. പരുഷ​മാ​യി പെരു​മാ​റു​ന്ന ആളുക​ളോ​ടൊ​പ്പം കൂട്ടു​കൂ​ടാൻ ആർക്കാണു താത്‌പ​ര്യ​മു​ണ്ടാ​കു​ക?

  3.   ആളുകൾ നിങ്ങ​ളോ​ടു പെരു​മാ​റു​ന്ന വിധം. “നിങ്ങൾ എല്ലായ്‌പോ​ഴും മര്യാ​ദ​യോ​ടെ​യും വിനയ​ത്തോ​ടെ​യും ആണ്‌ പെരു​മാ​റു​ന്ന​തെ​ങ്കിൽ ചൂടന്മാ​രാ​യ ആളുകൾപോ​ലും കാല​ക്ര​മേണ നല്ല രീതി​യിൽ പെരു​മാ​റാ​നു​ള്ള സാധ്യ​ത​യുണ്ട്‌” എന്ന്‌ ജെനിഫർ എന്ന ചെറു​പ്പ​ക്കാ​രി പറയുന്നു. എന്നാൽ നിങ്ങൾ പരുഷ​മാ​യാണ്‌ പെരു​മാ​റു​ന്ന​തെ​ങ്കിൽ മറിച്ചാ​യി​രി​ക്കും ആളുക​ളു​ടെ പെരു​മാ​റ്റ​വും.“നിങ്ങൾ അളന്നു​കൊ​ടു​ക്കു​ന്ന അതേ അളവു​പാ​ത്ര​ത്തിൽ നിങ്ങൾക്കും അളന്നു​കി​ട്ടും” എന്ന്‌ ബൈബിൾ പറയു​ന്നത്‌ എത്ര സത്യമാണ്‌.—മത്തായി 7:2.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: മറ്റുള്ള​വ​രു​മാ​യി ഇടപഴ​കി​ക്കൊ​ണ്ടേ നമുക്കു ജീവി​ക്കാ​നാ​കൂ. നിങ്ങൾ എങ്ങനെ പെരു​മാ​റു​ന്നു എന്നത്‌ ആളുകൾ നിങ്ങളെ വീക്ഷി​ക്കു​ന്ന വിധ​ത്തെ​യും നിങ്ങ​ളോ​ടു പെരു​മാ​റു​ന്ന രീതി​യെ​യും സ്വാധീ​നി​ക്കും. ലളിത​മാ​യി പറഞ്ഞാൽ നിങ്ങൾ എങ്ങനെ പെരു​മാ​റു​ന്നു എന്നത്‌ പ്രാധാ​ന്യം അർഹി​ക്കു​ന്ന സംഗതി​യാണ്‌!

 എങ്ങനെ പുരോ​ഗ​മി​ക്കാം

  1.   നിങ്ങളു​ടെ പെരു​മാ​റ്റം വിലയി​രു​ത്തു​ക. പിൻവ​രു​ന്ന ചോദ്യ​ങ്ങൾ നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: മുതിർന്ന ആളുക​ളോട്‌ ഞാൻ മര്യാ​ദ​യോ​ടെ​യാ​ണോ സംസാ​രി​ക്കു​ന്നത്‌? “പ്ലീസ്‌” “നന്ദി” അല്ലെങ്കിൽ “ദയവായി” എന്നീ പദങ്ങൾ ഞാൻ എത്ര കൂടെ​ക്കൂ​ടെ ഉപയോ​ഗി​ക്കാ​റുണ്ട്‌. മറ്റുള്ളവർ എന്നോടു സംസാ​രി​ക്കു​മ്പോൾ, എന്തെങ്കി​ലും വായി​ക്കു​ക​യോ മെസേ​ജു​കൾ അയക്കു​ക​യോ ചെയ്‌തു​കൊണ്ട്‌ ഞാൻ അവർക്കു ശ്രദ്ധ കൊടു​ക്കാ​തി​രി​ക്കാ​റു​ണ്ടോ? മാതാ​പി​താ​ക്ക​ളോ​ടും കൂടെ​പ്പി​റ​പ്പു​ക​ളോ​ടും ബഹുമാ​ന​ത്തോ​ടെ​യാ​ണോ ഞാൻ ഇടപെ​ടു​ന്നത്‌ അതോ “കുടും​ബാ​ഗ​ങ്ങ​ളാ​യ​തു​കൊണ്ട്‌” ഇതി​ന്റെ​യൊ​ന്നും ആവശ്യ​മി​ല്ല എന്ന ചിന്തയാ​ണോ എനിക്കു​ള്ളത്‌?

     ബൈബിൾ പറയു​ന്നത്‌: “പരസ്‌പ​രം ബഹുമാ​നം കാണി​ക്കു​ന്ന​തിൽ മുൻ​കൈ​യെ​ടു​ക്കു​ക.”—റോമർ 12:10.

  2.   ലക്ഷ്യങ്ങൾ വെക്കുക. നിങ്ങൾ പുരോ​ഗ​മി​ക്കേണ്ട മൂന്നു വശങ്ങൾ എഴുതി​വെ​ക്കു​ക. ഉദാഹ​ര​ണ​ത്തിന്‌ സംസാ​രി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ ശ്രദ്ധി​ക്കേണ്ട കാര്യ​ത്തി​നു പ്രാധാ​ന്യം കൊടു​ക്കാൻ തീരു​മാ​നി​ച്ച​താ​യി ആലിസൺ എന്ന പെൺകു​ട്ടി പറയുന്നു. കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ഒപ്പമാ​യി​രി​ക്കു​മ്പോൾ മെസ്സേ​ജു​കൾ അയക്കു​ന്നത്‌ നിറു​ത്താ​നാണ്‌ 19 കാരനായ ഡേവി​ഡി​ന്റെ ശ്രമം. കാരണം “അത്‌ മര്യാ​ദ​യി​ല്ലാ​യ്‌മ​യാണ്‌.” “നിങ്ങ​ളോട്‌ സംസാ​രി​ക്കു​ന്ന​തി​നെ​ക്കാൾ മറ്റുള്ള​വ​രോട്‌ സംസാ​രി​ക്കാ​നാണ്‌ എനിക്ക്‌ ഇഷ്ടമെന്ന്‌ എന്റെ ആ പ്രവൃത്തി വിളി​ച്ചു​പ​റ​യു​ന്നു.” ഇനി 17 കാരനായ എഡ്വേർഡി​ന്റെ ലക്ഷ്യം മറ്റുള്ളവർ സംസാ​രി​ക്കു​മ്പോൾ ഇടയ്‌ക്കു കയറാ​തി​രി​ക്കാ​നാണ്‌. മുതിർന്ന​വ​രോട്‌ മര്യാ​ദ​പൂർവം ഇടപെ​ടാ​നാണ്‌ നേരത്തേ പറഞ്ഞ ജെനി​ഫ​റി​ന്റെ തീരു​മാ​നം. “മുതിർന്ന​വ​രെ കണ്ടുക​ഴി​ഞ്ഞാൽ പെട്ടെ​ന്നൊ​രു ഹലോ പറഞ്ഞതി​നു ശേഷം എന്തെങ്കി​ലും ഒരു കാരണം കണ്ടെത്തി കൂട്ടു​കാ​രു​ടെ അടു​ത്തേക്ക്‌ പതുക്കെ ഊരി​പ്പോ​കാ​റാണ്‌ പതിവ്‌. പക്ഷേ ഞാൻ ആ ശീലത്തി​നു മാറ്റം വരുത്തി, മുതിർന്ന​വ​രെ അടുത്തു​പ​രി​ച​യ​പ്പെ​ടാൻ ഞാൻ ശ്രമി​ക്കു​ന്നു. ഇത്‌ എന്റെ പെരു​മാ​റ്റ​ത്തിൽ പുരോ​ഗ​തി വരുത്താൻ എന്നെ വളരെ​യേ​റെ സഹായി​ച്ചി​ട്ടുണ്ട്‌” എന്ന്‌ അവൾ പറയുന്നു.

     ബൈബിൾ പറയുന്നു: “നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”—ഫിലി​പ്പി​യർ 2:4.

  3.   നിങ്ങളു​ടെ പുരോ​ഗ​തി വിലയി​രു​ത്തു​ക. സംസാ​ര​ത്തി​ലോ പെരു​മാ​റ്റ​ത്തി​ലോ മാറ്റം വരുത്തേണ്ട വശം ഒരു മാസ​ത്തേക്ക്‌ ശ്രദ്ധി​ക്കു​ക. മാസാ​വ​സാ​നം നിങ്ങ​ളോ​ടു​ത​ന്നെ ഇങ്ങനെ ചോദി​ക്കു​ക. ‘മര്യാ​ദ​യോ​ടെ പെരു​മാ​റി​യത്‌ എന്നെ മെച്ചപ്പെട്ട ഒരു വ്യക്തി​യാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ? ഇനിയും ഏതെല്ലാം വശങ്ങളിൽ ഞാൻ പുരോ​ഗ​തി വരുത്തണം?’ എന്നിട്ട്‌ അതനു​സ​രിച്ച്‌ പുതിയ ലക്ഷ്യങ്ങൾ വെക്കുക.

     ബൈബിൾ പറയുന്നു:“മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെ​ന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ അവർക്കും ചെയ്‌തു​കൊ​ടു​ക്കു​ക.”—ലൂക്കോസ്‌ 6:3.