വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സൃഷ്ടി​യോ പരിണാമമോ?—ഭാഗം 4: സൃഷ്ടി​യി​ലു​ള്ള എന്റെ വിശ്വാ​സം ഞാൻ എങ്ങനെ വിശദീകരിക്കും?

സൃഷ്ടി​യോ പരിണാമമോ?—ഭാഗം 4: സൃഷ്ടി​യി​ലു​ള്ള എന്റെ വിശ്വാ​സം ഞാൻ എങ്ങനെ വിശദീകരിക്കും?

നിങ്ങൾ സൃഷ്ടി​യി​ലാ​ണു വിശ്വ​സി​ക്കു​ന്നത്‌. പക്ഷേ സ്‌കൂ​ളിൽ അക്കാര്യം തുറന്നു​പ​റ​യാൻ നിങ്ങൾക്ക്‌ മടി തോന്നു​ന്നു​ണ്ടാ​കാം. സ്‌കൂ​ളി​ലെ പാഠപു​സ്‌ത​ക​ത്തിൽ പരിണാ​മ​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ന്ന​തു​കൊണ്ട്‌ അധ്യാ​പ​ക​രും സഹപാ​ഠി​ക​ളും കളിയാ​ക്കു​മോ എന്ന പേടി​യും നിങ്ങൾക്കു​ണ്ടാ​കാം. ഈ സാഹച​ര്യ​ത്തിൽ സൃഷ്ടി​യി​ലു​ള്ള നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ബോധ്യ​ത്തോ​ടെ എങ്ങനെ സംസാ​രി​ക്കാ​നാ​കും?

 നിങ്ങൾക്ക്‌ അതിനു കഴിയും!

 നിങ്ങൾ ചിന്തി​ച്ചേ​ക്കാം: ‘ശാസ്‌ത്ര​ത്തെ​ക്കു​റിച്ച്‌ ചർച്ച ചെയ്യാ​നോ പരിണാ​മ​ത്തെ​ക്കു​റിച്ച്‌ വാദ​പ്ര​തി​വാ​ദം നടത്താ​നോ ഉള്ള മിടുക്ക്‌ എനിക്കില്ല.’ ഡാനി​യേല ഒരിക്കൽ ചിന്തി​ച്ചത്‌ അങ്ങനെ​യാണ്‌. “എന്റെ അധ്യാ​പ​ക​നും സഹപാ​ഠി​ക​ളും പറയു​ന്ന​തി​നെ എതിർത്തു​സം​സാ​രി​ക്കാൻ എനിക്ക്‌ ഇഷ്ടമി​ല്ലാ​യി​രു​ന്നു.” ഇനി ഡയാന പറയു​ന്നത്‌: “ശാസ്‌ത്രീ​യ പദങ്ങൾ ഉപയോ​ഗിച്ച്‌ അവർ വാദി​ക്കു​മ്പോൾ ഞാൻ ആകെ ആശയക്കു​ഴ​പ്പ​ത്തി​ലാ​കും.”

 എന്നാൽ, തർക്കിച്ച്‌ ജയിക്കുക എന്നതല്ല നിങ്ങളു​ടെ ലക്ഷ്യം. സൃഷ്ടി​യെ​ക്കു​റിച്ച്‌ ആളുക​ളോ​ടു യുക്തി​സ​ഹ​മാ​യി വിശദീ​ക​രി​ക്കാൻ നിങ്ങൾക്കു ശാസ്‌ത്രീ​യ​വി​ഷ​യ​ത്തിൽ വലിയ പാണ്ഡി​ത്യം ഒന്നും ആവശ്യ​മി​ല്ല എന്നതാണു സത്യം.

 ചെയ്യാ​നാ​കു​ന്നത്‌: “ഏതു വീടും ആരെങ്കി​ലും നിർമി​ച്ച​താണ്‌. എന്നാൽ എല്ലാം നിർമി​ച്ച​തു ദൈവ​മാണ്‌” എന്ന എബ്രായർ 3:4-ലെ ലളിത​മാ​യ യുക്തി ഉപയോ​ഗി​ക്കു​ക.

 കാരൾ എന്ന ചെറു​പ്പ​ക്കാ​രി എബ്രായർ 3:4 ലെ ബൈബിൾത​ത്ത്വ​ത്തെ​ക്കു​റിച്ച്‌ ന്യായ​വാ​ദം ചെയ്യു​ന്നത്‌ ഇങ്ങനെ​യാണ്‌. “നിങ്ങൾ ഒരു കാട്ടി​ലൂ​ടെ നടക്കു​ക​യാ​ണെ​ന്നു സങ്കൽപ്പി​ക്കു​ക. അവിടെ അടു​ത്തെ​ങ്ങും മനുഷ്യ​വാ​സ​മി​ല്ല. നിങ്ങൾ നോക്കി​യ​പ്പോൾ അവി​ടെ​യൊ​രു പല്ലുകു​ത്തി കിടക്കു​ന്നത്‌ കാണുന്നു. എന്തായി​രി​ക്കും നിങ്ങൾ ചിന്തി​ക്കു​ക? ‘ആരോ ഇവിടെ വന്നിട്ടു​ണ്ടാ​യി​രു​ന്നു’ എന്നായി​രി​ക്കി​ല്ലേ? ഒരു പല്ലുകു​ത്തി​പോ​ലെ നിസ്സാ​ര​മാ​യ വസ്‌തു ബുദ്ധി​ശ​ക്തി​യു​ള്ള ഒരു വ്യക്തി​യു​ടെ സാന്നി​ധ്യ​ത്തെ തിരി​ച്ച​റി​യി​ക്കു​ന്നെ​ങ്കിൽ ഈ പ്രപഞ്ച​വും അതിലു​ള്ള​തും ബുദ്ധി​ശ​ക്തി​യു​ള്ള ഒരു വ്യക്തി സ്ഥിതി​ചെ​യ്യു​ന്നു എന്നതിന്റെ തെളി​വാ​യി​രി​ക്കി​ല്ലേ!”

 ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ: “സൃഷ്ടി​യാ​ണു ശരി​യെ​ങ്കിൽ ആരാണു സ്രഷ്ടാ​വി​നെ സൃഷ്ടി​ച്ചത്‌?”

 നിങ്ങൾക്ക്‌ ഇങ്ങനെ പറയാം: “സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ എല്ലാ കാര്യ​ങ്ങ​ളും അറിയാ​നാ​കി​ല്ലെ​ന്നു കരുതി ഒരു സ്രഷ്ടാ​വി​ല്ലെ​ന്നു പറയാൻ പറ്റുമോ? ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ കൈയി​ലു​ള്ള മൊ​ബൈൽഫോൺ നിർമിച്ച ആളെക്കു​റിച്ച്‌ നിങ്ങൾക്ക്‌ എല്ലാ കാര്യ​ങ്ങ​ളും അറിയി​ല്ലാ​യി​രി​ക്കും. എങ്കിലും ഇത്‌ ആരോ നിർമി​ച്ച​താ​ണെ​ന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നി​ല്ലേ? (മറുപടി ശ്രദ്ധി​ക്കു​ക.) സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ നമുക്ക്‌ ധാരാളം കാര്യങ്ങൾ അറിയാൻ കഴിയും. നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഞാൻ മനസ്സി​ലാ​ക്കി​യ കാര്യങ്ങൾ പറഞ്ഞു​ത​രാൻ എനിക്ക്‌ സന്തോ​ഷ​മാണ്‌.”

 തയ്യാറായിരിക്കുക

 ഇങ്ങനെ​യാണ്‌ ബൈബിൾ പറയു​ന്നത്‌: “നിങ്ങളു​ടെ പ്രത്യാ​ശ​യു​ടെ അടിസ്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ചോദി​ക്കു​ന്ന ആർക്കും മറുപടി കൊടു​ക്കാൻ എപ്പോ​ഴും ഒരുങ്ങിയിരിക്കുക. എന്നാൽ നിങ്ങളു​ടെ മറുപടി സൗമ്യ​വും ആഴമായ ബഹുമാ​ന​ത്തോ​ടു​കൂ​ടി​യ​തും ആയിരിക്കണം.” (1 പത്രോസ്‌ 3:15) അതു​കൊണ്ട്‌ നിങ്ങൾ രണ്ടു കാര്യം ശ്രദ്ധി​ക്ക​ണം: നിങ്ങൾ എന്തു പറയുന്നു, നിങ്ങൾ എങ്ങനെ പറയുന്നു.

  1.   നിങ്ങൾ എന്തു പറയുന്നു. ദൈവ​ത്തോ​ടു​ള്ള നിങ്ങളു​ടെ സ്‌നേഹം പ്രധാ​ന​മാണ്‌. സംസാ​രി​ക്കാൻ അതു നിങ്ങളെ പ്രചോ​ദി​പ്പി​ച്ചേ​ക്കാം. എന്നാൽ നിങ്ങൾ ദൈവത്തെ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നെന്ന്‌ പറഞ്ഞതു​കൊണ്ട്‌ മാത്രം ദൈവ​മാണ്‌ എല്ലാം സൃഷ്ടി​ച്ച​തെന്ന്‌ അവർക്കു ബോധ്യം വരണ​മെ​ന്നി​ല്ല. സൃഷ്ടി​യിൽ വിശ്വ​സി​ക്കു​ന്ന​താണ്‌ യുക്തി​സ​ഹ​മെ​ന്നു കാണി​ക്കാൻ പ്രകൃ​തി​യിൽനി​ന്നു​ത​ന്നെ​യുള്ള ദൃഷ്ടാ​ന്ത​ങ്ങൾ ഉപയോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും ഏറെ നല്ലത്‌.

  2.   നിങ്ങൾ എങ്ങനെ പറയുന്നു. ആത്മവി​ശ്വാ​സ​ത്തോ​ടെ സംസാ​രി​ക്കു​ക. എന്നാൽ അവരെ താഴ്‌ത്തി​ക്കെ​ട്ടു​ക​യോ അവമതി​ക്കു​ക​യോ ചെയ്യരുത്‌. അവരുടെ വിശ്വാ​സ​ത്തോട്‌ ആദരവു കാണി​ക്കു​ന്ന​തും സ്വയം നിഗമ​ന​ങ്ങ​ളിൽ എത്തി​ച്ചേ​രാൻ അവർക്ക്‌ അവകാ​ശ​മു​ണ്ടെ​ന്നു സമ്മതി​ക്കു​ന്ന​തും നിങ്ങൾ പറയു​ന്ന​തു ശ്രദ്ധി​ക്കാൻ അവരെ പ്രേരി​പ്പി​ച്ചേ​ക്കാം.

     “കളിയാ​ക്കു​ന്ന രീതി​യി​ലോ എല്ലാം അറിയാം എന്ന ഭാവത്തി​ലോ ഒരിക്ക​ലും സംസാ​രി​ക്ക​രുത്‌. അവരുടെ വിശ്വാ​സ​ത്തെ പുച്ഛിച്ച്‌ സംസാ​രി​ക്കു​ന്നത്‌ ഗുണ​ത്തെ​ക്കാൾ ഏറെ ദോഷം ചെയ്യും.”—എലൈൻ.

 നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കാൻ സഹായി​ക്കു​ന്ന ഉപകര​ണ​ങ്ങൾ

നിങ്ങളുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ ഒരുങ്ങി​യി​രി​ക്കു​ന്നത്‌ മഴയെ നേരി​ടാൻവേണ്ട തയ്യാ​റെ​ടു​പ്പു​കൾ നടത്തു​ന്ന​തു​പോ​ലെ​യാണ്‌

 “നന്നായി തയ്യാറാ​യി​ട്ടി​ല്ലെ​ങ്കിൽ, എന്തെങ്കി​ലു​മൊ​ക്കെ പറഞ്ഞ്‌ നാണം​കെ​ടു​ന്ന​തി​നെ​ക്കാൾ നല്ലത്‌ മൗനം പാലി​ക്കു​ന്ന​താണ്‌.” എന്ന്‌ അലീസിയ എന്ന ചെറു​പ്പ​ക്കാ​രി പറയുന്നു. അതു​കൊണ്ട്‌ തയ്യാറാ​യേ മതിയാ​കൂ. ജെന്ന പറയുന്നു: “എന്റെ വിശ്വാ​സം ഫലിപ്പി​ക്കാ​നാ​കു​ന്ന ലളിത​മാ​യ ഒന്നുരണ്ടു ന്യായ​ങ്ങ​ളെ​ങ്കി​ലും പറയാ​നു​ണ്ടെ​ങ്കിൽ സൃഷ്ടി​യെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കു​ന്നത്‌ എനിക്ക്‌ എളുപ്പ​മാണ്‌.”

 അതിനു പറ്റിയ ഉദാഹ​ര​ണ​ങ്ങൾ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താ​നാ​കും? പിൻവ​രു​ന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ഉപയോ​ഗി​ച്ച​തി​ലൂ​ടെ പലരും ഫലപ്ര​ദ​രാ​യി​ട്ടുണ്ട്‌:

 “സൃഷ്ടി​യോ പരിണാമമോ?” എന്ന പരമ്പര​യിൽ മുമ്പ്‌ വന്ന ലേഖനങ്ങൾ നിങ്ങൾക്കു നോക്കാ​വു​ന്ന​താണ്‌:

  1.  ഭാഗം 1: ദൈവ​ത്തിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  2. ഭാഗം 2: പരിണാ​മം ചോദ്യം ചെയ്യ​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  3. ഭാഗം 3: സൃഷ്ടി​യിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 ചെയ്യാ​നാ​കു​ന്നത്‌: നിങ്ങൾക്കു നല്ല ബോധ്യ​മു​ള്ള ഉദാഹ​ര​ണ​ങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ക. അങ്ങനെ​യാ​കു​മ്പോൾ അത്‌ ഓർത്തെ​ടു​ക്കാൻ എളുപ്പ​മാ​യി​രി​ക്കും, മറ്റുള്ള​വ​രോട്‌ അതി​നെ​ക്കു​റിച്ച്‌ ബോധ്യ​ത്തോ​ടെ സംസാ​രി​ക്കാ​നും നിങ്ങൾക്കാ​കും. നിങ്ങളു​ടെ വിശ്വാ​സം എങ്ങനെ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാ​മെന്നു പരിശീ​ലി​ച്ചു​നോ​ക്കുക.