വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഡേറ്റിങ്ങ്‌—ഭാഗം 3: ഞങ്ങൾ ഈ ബന്ധം അവസാ​നി​പ്പി​ക്ക​ണോ?

ഡേറ്റിങ്ങ്‌—ഭാഗം 3: ഞങ്ങൾ ഈ ബന്ധം അവസാ​നി​പ്പി​ക്ക​ണോ?

 നിങ്ങൾ കുറച്ച്‌ നാളായി ഡേറ്റിങ്ങ്‌ ചെയ്യുന്ന ഒരാളാ​ണോ? എന്നാൽ ഇപ്പോൾ, ഈ ബന്ധം തുടര​ണോ അതോ അവസാ​നി​പ്പി​ക്ക​ണോ എന്ന സംശയ​ത്തി​ലാ​ണോ? അങ്ങനെ​യെ​ങ്കിൽ ഇക്കാര്യ​ത്തിൽ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ ഈ ലേഖനം സഹായി​ക്കും.

ഈ ലേഖന​ത്തിൽ

 പരസ്‌പരം ചേരു​മോ എന്ന സംശയ​മു​ണ്ടെ​ങ്കിൽ

 കുറച്ച്‌ നാളത്തെ ഡേറ്റി​ങ്ങി​നു ശേഷം ഒരു ചെറു​പ്പ​ക്കാ​ര​നും ചെറു​പ്പ​ക്കാ​രി​യും ആദ്യം ചിന്തി​ച്ചി​രു​ന്ന​തു​പോ​ലെ തങ്ങൾ അത്ര ചേർച്ച​യു​ള്ള​വ​ര​ല്ലെന്നു തിരി​ച്ച​റി​ഞ്ഞേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌:

  •   ഒരാൾക്ക്‌ ബീച്ചിൽ പോകാ​നാണ്‌ ഇഷ്ടം, മറ്റെയാൾക്ക്‌ കുന്നുകൾ കയറാ​നാണ്‌ ഇഷ്ടം.

  •   ഒരാൾ വാചാ​ല​നാണ്‌, മറ്റെയാൾ അധികം സംസാ​രി​ക്കാത്ത ആളാണ്‌.

  •   ഒരാൾ കള്ളത്തര​മൊ​ക്കെ കാണി​ക്കു​ന്നു, മറ്റെയാൾ എപ്പോ​ഴും സത്യസന്ധത പാലി​ക്കു​ന്നു.

 ഈ മൂന്നു സാഹച​ര്യ​ങ്ങ​ളും വ്യത്യ​സ്‌ത​മാ​ണെന്ന്‌ ഓർക്കുക. ആദ്യ​ത്തേത്‌ താത്‌പ​ര്യ​ങ്ങ​ളി​ലുള്ള വ്യത്യാ​സം; രണ്ടാമ​ത്തേത്‌ സ്വഭാ​വ​ത്തി​ലുള്ള വ്യത്യാ​സം; മൂന്നാ​മ​ത്തേത്‌ മൂല്യ​ങ്ങ​ളി​ലുള്ള വ്യത്യാ​സം.

 ചിന്തി​ക്കാ​നാ​യി: നിങ്ങൾ വിവാ​ഹി​ത​രാ​കു​ക​യാ​ണെ​ങ്കിൽ ഈ മൂന്നു കാര്യ​ങ്ങ​ളിൽ നിങ്ങൾക്ക്‌ ഒത്തു​പോ​കാൻ ഏറ്റവും ബുദ്ധി​മു​ട്ടാ​ക്കി​യേ​ക്കാ​വു​ന്നത്‌ ഏതായി​രി​ക്കും? എന്നാൽ ഇതിൽ ഏതി​ലൊ​ക്കെ നിങ്ങൾക്കു വിട്ടു​വീഴ്‌ച ചെയ്യാ​നാ​കും?

 ഒരു ഭർത്താ​വി​ന്റെ​യും ഭാര്യ​യു​ടെ​യും താത്‌പ​ര്യ​ങ്ങ​ളും സ്വഭാ​വ​ങ്ങ​ളും വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും അവർക്കു സന്തോ​ഷ​മുള്ള ഒരു വിവാ​ഹ​ജീ​വി​തം ആസ്വദി​ക്കാ​നാ​കും. നല്ല ചേർച്ച​യു​ള്ള​വ​രാ​യി​ക്കാൻ അവർ എല്ലാ കാര്യ​ങ്ങ​ളി​ലും ഒരു​പോ​ലെ ആയിരി​ക്ക​ണ​മെ​ന്നില്ല. ചില സാഹച​ര്യ​ങ്ങ​ളിൽ ഭർത്താ​വി​നോ ഭാര്യ​ക്കോ ഇണയുടെ താത്‌പ​ര്യ​ങ്ങൾ ഇഷ്ടപ്പെ​ട്ടു​തു​ട​ങ്ങാ​നോ അവരുടെ സ്വഭാ​വ​ത്തിൽനിന്ന്‌ പ്രയോ​ജനം നേടാ​നോ കഴി​ഞ്ഞേ​ക്കും. a

 എന്നാൽ നിങ്ങൾ വിവാഹം കഴിക്കാൻപോ​കുന്ന വ്യക്തിക്ക്‌ നിങ്ങളു​ടെ അതേ മൂല്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കണം. അതായത്‌, നിങ്ങളു​ടെ മതപര​മായ വിശ്വാ​സ​ങ്ങ​ളും ധാർമി​ക​ത​യും ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള വീക്ഷണ​വും എല്ലാം ഒന്നായി​രി​ക്കണം. അങ്ങനെ അല്ലെങ്കിൽ ആ ബന്ധം അവസാ​നി​പ്പി​ക്കാ​നുള്ള ഒരു സൂചന​യാ​യി നിങ്ങൾ അതിനെ കാണണം.

 ഉദാഹ​ര​ണ​ത്തിന്‌, വ്യത്യസ്‌ത മതവി​ശ്വാ​സ​ങ്ങ​ളിൽനി​ന്നുള്ള ഇണക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. വിവാ​ഹ​ത്തെ​ക്കു​റി​ച്ചുള്ള ഒരു പുസ്‌തകം പറയു​ന്നത്‌ ഇങ്ങനെ​യാണ്‌, “വ്യത്യസ്‌ത മതങ്ങളിൽനി​ന്നുള്ള ദമ്പതികൾ വിവാ​ഹ​മോ​ചനം നേടാ​നുള്ള സാധ്യത വളരെ കൂടു​ത​ലാ​ണെന്ന്‌ ഗവേഷ​ണങ്ങൾ എപ്പോ​ഴും കാണി​ക്കു​ന്നു.”

 ബൈബിൾത​ത്ത്വം: “നിങ്ങൾ അവിശ്വാ​സി​ക​ളെ​പ്പോ​ലു​ള്ള​വരല്ല. അതിനാൽ നിങ്ങൾ അവരോ​ടു ചേരാ​തി​രി​ക്കുക.”—2 കൊരി​ന്ത്യർ 6:14, ഈസി-റ്റു-റീഡ്‌.

 ഒരു തീരു​മാ​ന​മെ​ടു​ക്കാൻ

 വിവാഹം കഴിക്കു​ന്ന​വർക്ക്‌ “ജീവി​ത​ത്തിൽ പ്രയാ​സ​ങ്ങ​ളു​ണ്ടാ​കും” എന്നു ബൈബിൾ പറയുന്നു. (1 കൊരി​ന്ത്യർ 7:28, ഈസി-റ്റു-റീഡ്‌) അതു​കൊണ്ട്‌ അതിൽ കുറച്ച്‌ ബുദ്ധി​മു​ട്ടു​കൾ, ഇപ്പോൾ ഡേറ്റി​ങ്ങി​ന്റെ സമയത്ത്‌ ഉണ്ടാകു​മ്പോൾ നിങ്ങൾ അതിശ​യി​ക്കേ​ണ്ട​തില്ല.

 ചെറി​യ​ചെ​റി​യ അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളുണ്ട്‌ എന്നതിന്റെ അർഥം നിങ്ങളു​ടെ ബന്ധം ഇരുള​ട​ഞ്ഞ​താണ്‌ എന്നല്ല. ആ പ്രശ്‌നങ്ങൾ സമാധാ​ന​ത്തോ​ടെ പരിഹ​രി​ക്കാൻ കഴിയു​ന്നു​ണ്ടോ എന്നതാണു ചോദ്യം. കാരണം വിവാഹം കഴിക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ രണ്ടു പേർക്കും ആ കഴിവ്‌ ആവശ്യ​മാ​ണ​ല്ലോ.

 ബൈബിൾത​ത്ത്വം: ‘തമ്മിൽ ദയയും മനസ്സലി​വും ഉള്ളവരാ​യി പരസ്‌പരം ഉദാര​മാ​യി ക്ഷമിക്കുക.’—എഫെസ്യർ 4:32.

 എന്നാൽ, കൂടെ​ക്കൂ​ടെ അല്ലെങ്കിൽ ഗൗരവ​മേ​റിയ വാക്കു​തർക്കങ്ങൾ ഉണ്ടാകു​ന്നെ​ങ്കിൽ നിങ്ങൾ തമ്മിൽ ഒത്തു​പോ​കില്ല എന്നതിന്റെ സൂചന​യാ​യി​രി​ക്കാം അത്‌. അങ്ങനെ​യെ​ങ്കിൽ വിവാ​ഹ​ത്തി​ലേക്ക്‌ പോകു​ന്ന​തി​നു മുമ്പേ അക്കാര്യം തിരി​ച്ച​റി​യു​ന്ന​താ​ണു നല്ലത്‌.

കൂടെക്കൂടെ അല്ലെങ്കിൽ ഗൗരവ​മേ​റിയ വാക്കു​തർക്കങ്ങൾ ഉണ്ടാകു​ന്നെ​ങ്കിൽ നിങ്ങൾ തമ്മിൽ ഒത്തു​പോ​കില്ല എന്നതിന്റെ സൂചന​യാ​യി​രി​ക്കാം അത്‌

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ഡേറ്റി​ങ്ങി​ന്റെ സമയത്ത്‌, ആ വ്യക്തി​യു​മാ​യി നിങ്ങൾക്ക്‌ ഒത്തു​പോ​കാ​നാ​കു​മോ എന്നതി​ലോ ഇനി, വിവാ​ഹ​ത്തി​നു നിങ്ങൾ ശരിക്കും റെഡി​യാ​ണോ എന്നതി​ലോ സംശയ​മു​ണ്ടെ​ങ്കിൽ ആ സംശയ​ങ്ങൾക്കു നേരെ കണ്ണടയ്‌ക്ക​രുത്‌!

 ബൈബിൾത​ത്ത്വം: “വിവേ​ക​മു​ള്ളവൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു; എന്നാൽ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ നേരെ അതിൽ ചെന്ന്‌ ചാടി ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കു​ന്നു.”—സുഭാ​ഷി​തങ്ങൾ 22:3.

 നിങ്ങൾ പിരി​യാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ

 പിരി​യു​ന്നത്‌ വിഷമ​മുള്ള ഒരു കാര്യ​മാ​യി​രി​ക്കാം. എന്നാൽ നിങ്ങൾക്കു രണ്ടു പേർക്കു​മോ അല്ലെങ്കിൽ ഒരാൾക്കോ ഈ ബന്ധം തുടരു​ന്ന​തി​നെ​ക്കു​റിച്ച്‌ കാര്യ​മായ സംശയം എപ്പോ​ഴും തോന്നു​ന്നു​ണ്ടെ​ങ്കിൽ, അത്‌ അവസാ​നി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും ബുദ്ധി.

 അത്‌ എങ്ങനെ ചെയ്യാം? ന്യായ​മായ കാരണ​മി​ല്ലെ​ങ്കിൽ മെസ്സേജ്‌ വഴിയോ ഒരു ഫോൺവി​ളി​യി​ലൂ​ടെ​യോ മാത്രം ഈ ബന്ധം അവസാ​നി​പ്പി​ക്കാൻ ശ്രമി​ക്ക​രുത്‌. പകരം ഉചിത​മായ സമയവും സ്ഥലവും കണ്ടെത്തി ഗൗരവ​മേ​റിയ ഈ വിഷയം ഒരുമിച്ച്‌ ചർച്ച ചെയ്യുക.

 ബൈബിൾത​ത്ത്വം: “പരസ്‌പരം സത്യം പറയുക.”—സെഖര്യ 8:16.

 ഈ ബന്ധം അവസാ​നി​ച്ചു എന്നതു​കൊണ്ട്‌ നിങ്ങൾ ഒരു പരാജ​യ​മാ​ണെന്നു ചിന്തി​ക്കേ​ണ്ട​തു​ണ്ടോ? ഒരിക്ക​ലു​മില്ല. ഓർക്കുക, ഡേറ്റിങ്ങ്‌ എന്നത്‌ ആ വ്യക്തിയെ നിങ്ങൾ വിവാഹം കഴിക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാ​നുള്ള ഒരു സഹായം മാത്ര​മാണ്‌. ആ ബന്ധം അവസാ​നി​ച്ചെ​ങ്കി​ലും അതിൽനിന്ന്‌ നിങ്ങൾക്കു മൂല്യ​വ​ത്തായ പല കാര്യ​ങ്ങ​ളും പഠിക്കാ​നാ​കും.

 സ്വയം ചോദി​ക്കുക: ‘ഈ ബന്ധത്തിൽനിന്ന്‌ എന്നെക്കു​റിച്ച്‌ ഞാൻ എന്താണു മനസ്സി​ലാ​ക്കി​യത്‌? വിവാ​ഹ​ത്തിന്‌ ഒരുങ്ങു​ന്ന​തി​നു മുമ്പ്‌ എന്റെ ഭാഗത്ത്‌ എന്തെങ്കി​ലും മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ ഇതിൽനിന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞോ? വീണ്ടും ഡേറ്റിങ്ങ്‌ ചെയ്യു​മെ​ങ്കിൽ ഞാൻ എന്തൊക്കെ മാറ്റങ്ങൾ വരുത്തും?’

a ഇത്തരം വ്യത്യാ​സങ്ങൾ ഭർത്താ​വി​നെ​യും ഭാര്യ​യെ​യും എങ്ങനെ ബാധി​ച്ചേ​ക്കാം എന്ന്‌ അറിയാൻ, “കുടും​ബ​ങ്ങൾക്കു​വേണ്ടി—വ്യത്യസ്‌ത താത്‌പ​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെടൽ,” “കുടും​ബ​ങ്ങൾക്കു​വേണ്ടി—ഇഷ്ടമി​ല്ലാത്ത ഒരു സ്വഭാ​വത്തെ മറ്റൊരു കണ്ണിലൂ​ടെ കാണാൻ” എന്നീ ലേഖനങ്ങൾ കാണുക.