റോമി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 12:1-21

12  അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, ദൈവ​ത്തി​ന്റെ അനുക​മ്പ​യു​ടെ പേരിൽ ഞാൻ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു: നിങ്ങളു​ടെ ശരീര​ങ്ങളെ വിശുദ്ധവും+ ദൈവ​ത്തി​നു സ്വീകാ​ര്യ​വും ആയ ജീവനുള്ള ബലിയാ​യി അർപ്പിച്ചുകൊണ്ട്‌+ ചിന്താ​പ്രാ​പ്‌തി ഉപയോ​ഗി​ച്ചുള്ള വിശു​ദ്ധ​സേ​വനം ചെയ്യുക.+  ഈ വ്യവസ്ഥിതി* നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ ഇനി സമ്മതി​ക്ക​രുത്‌. പകരം, മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക.+ അങ്ങനെ, നല്ലതും സ്വീകാ​ര്യ​വും അത്യു​ത്ത​മ​വും ആയ ദൈ​വേഷ്ടം എന്താ​ണെന്നു പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.+  എനിക്കു ലഭിച്ച അനർഹദയ ഓർത്ത്‌ ഞാൻ നിങ്ങളിൽ ഓരോ​രു​ത്ത​രോ​ടും പറയുന്നു: നിങ്ങൾ നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്ക​രുത്‌.+ പകരം, ദൈവം നിങ്ങൾക്ക്‌ ഓരോ​രു​ത്തർക്കും നൽകിയിരിക്കുന്ന* വിശ്വാ​സ​ത്തി​ന്റെ അളവനു​സ​രിച്ച്‌ സുബോ​ധ​ത്തോ​ടെ സ്വയം വിലയി​രു​ത്തുക.+  ശരീരത്തിൽ നമുക്കു പല അവയവ​ങ്ങ​ളു​ണ്ട​ല്ലോ.+ എന്നാൽ ഈ അവയവ​ങ്ങൾക്കെ​ല്ലാം ഒരേ ധർമമല്ല ഉള്ളത്‌.  അതുപോലെതന്നെ, നമ്മൾ പലരാ​ണെ​ങ്കി​ലും ക്രിസ്‌തു​വി​നോ​ടുള്ള യോജി​പ്പിൽ ഒരൊറ്റ ശരീര​മാണ്‌. എന്നാൽ വ്യക്തി​ക​ളെന്ന നിലയിൽ നമ്മൾ, പരസ്‌പരം ആശ്രയി​ക്കുന്ന അവയവ​ങ്ങ​ളാണ്‌.+  നമുക്കു ലഭിച്ച അനർഹ​ദ​യ​യ​നു​സ​രിച്ച്‌ വ്യത്യ​സ്‌ത​മായ കഴിവു​ക​ളാ​ണു നമുക്കു​ള്ളത്‌.+ അതു​കൊണ്ട്‌ പ്രവചി​ക്കാ​നുള്ള കഴിവാ​ണു​ള്ള​തെ​ങ്കിൽ നമ്മുടെ വിശ്വാ​സ​ത്തി​ന്റെ അളവനു​സ​രിച്ച്‌ നമുക്കു പ്രവചി​ക്കാം.  ശുശ്രൂഷയ്‌ക്കുള്ള കഴിവാ​ണു​ള്ള​തെ​ങ്കിൽ നമുക്കു ശുശ്രൂഷ ചെയ്യാം. പഠിപ്പി​ക്കു​ന്ന​യാൾ പഠിപ്പി​ക്കട്ടെ.+  പ്രോത്സാഹിപ്പിക്കുന്നയാൾ പ്രോ​ത്സാ​ഹി​പ്പി​ക്കട്ടെ.+ കൊടുക്കുന്നയാൾ* ഉദാര​മാ​യി കൊടു​ക്കട്ടെ.+ നേതൃത്വമെടുക്കുന്നയാൾ* അത്‌ ഉത്സാഹത്തോടെ* ചെയ്യട്ടെ.+ കരുണ കാണി​ക്കു​ന്ന​യാൾ അതു സന്തോ​ഷ​ത്തോ​ടെ ചെയ്യട്ടെ.+  നിങ്ങളുടെ സ്‌നേഹം കാപട്യ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ.+ തിന്മയെ വെറു​ക്കുക.*+ നല്ലതി​നോ​ടു പറ്റിനിൽക്കുക. 10  നിങ്ങൾ തമ്മിൽത്ത​മ്മിൽ ആർദ്ര​ത​യോ​ടെ സഹോ​ദ​ര​സ്‌നേഹം കാണി​ക്കണം. പരസ്‌പരം ബഹുമാ​നം കാണി​ക്കു​ന്ന​തിൽ മുൻകൈ​യെ​ടു​ക്കുക.*+ 11  മടിയുള്ളവരാകാതെ+ നല്ല അധ്വാ​ന​ശീ​ല​മു​ള്ള​വ​രാ​യി​രി​ക്കുക.* ദൈവാ​ത്മാ​വിൽ ജ്വലി​ക്കുക,+ യഹോവയ്‌ക്കുവേണ്ടി* ഒരു അടിമ​യെ​പ്പോ​ലെ പണി​യെ​ടു​ക്കുക.+ 12  പ്രത്യാശ ഓർത്ത്‌ സന്തോ​ഷി​ക്കുക. കഷ്ടതകൾ ഉണ്ടാകു​മ്പോൾ സഹിച്ചു​നിൽക്കുക.+ മടുത്ത്‌ പിന്മാ​റാ​തെ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുക.+ 13  വിശുദ്ധരെ അവരുടെ ആവശ്യ​ങ്ങ​ളിൽ സഹായി​ക്കുക.+ അതിഥി​കളെ സത്‌ക​രി​ക്കു​ന്നതു ശീലമാ​ക്കുക.+ 14  നിങ്ങളെ ഉപദ്ര​വി​ക്കു​ന്ന​വരെ അനു​ഗ്ര​ഹി​ക്കുക.+ അതെ, അവരെ ശപിക്കാ​തെ എപ്പോ​ഴും അനു​ഗ്ര​ഹി​ക്കുക.+ 15  സന്തോഷിക്കുന്നവരുടെകൂടെ സന്തോ​ഷി​ക്കുക. കരയു​ന്ന​വ​രു​ടെ​കൂ​ടെ കരയുക. 16  നിങ്ങൾ നിങ്ങളെ എങ്ങനെ കാണു​ന്നോ അതു​പോ​ലെ​തന്നെ മറ്റുള്ള​വ​രെ​യും കാണുക. വലിയ​വ​ലിയ കാര്യ​ങ്ങ​ളു​ടെ പിന്നാലെ പോകാതെ* എളിയ കാര്യ​ങ്ങ​ളിൽ മനസ്സ്‌ ഉറപ്പി​ക്കുക.+ വലിയ ബുദ്ധി​മാ​നാ​ണെന്ന്‌ ആരും ഭാവി​ക്ക​രുത്‌.+ 17  തിന്മയ്‌ക്കു പകരം തിന്മ ചെയ്യരു​ത്‌.+ എല്ലാവ​രു​ടെ​യും കാഴ്‌ച​പ്പാ​ടിൽ ശരി​യെ​ന്താണ്‌ എന്നതു​കൂ​ടെ കണക്കി​ലെ​ടു​ക്കുക. 18  എല്ലാവരുമായി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ നിങ്ങളു​ടെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക.+ 19  പ്രിയപ്പെട്ടവരേ, നിങ്ങൾതന്നെ പ്രതി​കാ​രം ചെയ്യാതെ ദൈവ​ക്രോ​ധ​ത്തിന്‌ ഇടം കൊടു​ക്കുക.+ കാരണം, “‘പ്രതി​കാ​രം എനിക്കു​ള്ളത്‌; ഞാൻ പകരം ചെയ്യും’ എന്ന്‌ യഹോവ* പറയുന്നു”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ. 20  എന്നാൽ, “നിന്റെ ശത്രു​വി​നു വിശക്കു​ന്നെ​ങ്കിൽ ഭക്ഷണം കൊടു​ക്കുക. ദാഹി​ക്കു​ന്നെ​ങ്കിൽ എന്തെങ്കി​ലും കുടി​ക്കാൻ കൊടു​ക്കുക. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ നീ അയാളു​ടെ തലയിൽ തീക്കനൽ കൂട്ടും.”*+ 21  തിന്മ നിങ്ങളെ കീഴ്‌പെ​ടു​ത്താൻ അനുവ​ദി​ക്ക​രുത്‌. പകരം, എപ്പോ​ഴും നന്മകൊ​ണ്ട്‌ തിന്മയെ കീഴട​ക്കുക.+

അടിക്കുറിപ്പുകള്‍

അഥവാ “ഈ യുഗം.” പദാവലി കാണുക.
അഥവാ “പങ്കു​വെ​ച്ചു​ത​ന്നി​രി​ക്കുന്ന; വീതി​ച്ചു​ത​ന്നി​രി​ക്കുന്ന.”
അഥവാ “ആത്മാർഥ​ത​യോ​ടെ.”
അഥവാ “അധ്യക്ഷത വഹിക്കു​ന്ന​യാൾ.”
അഥവാ “സംഭാവന ചെയ്യു​ന്ന​യാൾ.”
അക്ഷ. “തീവ്ര​മാ​യി വെറു​ക്കുക.”
അഥവാ “നേതൃ​ത്വ​മെ​ടു​ക്കുക.”
അഥവാ “ഉത്സാഹ​മു​ള്ള​വ​രാ​യി​രി​ക്കുക; തീക്ഷ്‌ണ​ത​യു​ള്ള​വ​രാ​യി​രി​ക്കുക.”
അനു. എ5 കാണുക.
അഥവാ “വലിയ​വ​ലിയ കാര്യങ്ങൾ ചിന്തി​ക്കാ​തെ; ഉന്നതഭാ​വം വെടിഞ്ഞ്‌.”
അനു. എ5 കാണുക.
അതായത്‌, അയാളെ മയപ്പെ​ടു​ത്തി അയാളു​ടെ മനസ്സിന്റെ കാഠി​ന്യം ഉരുക്കി​ക്ക​ള​യും.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം