വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

ശൃംഗാ​രം വെറു​മൊ​രു കളിത​മാ​ശ​യാ​ണോ?

ശൃംഗാ​രം വെറു​മൊ​രു കളിത​മാ​ശ​യാ​ണോ?

 എന്താണ്‌ ശൃംഗാ​രം?

 ശൃംഗാ​രം എന്നു പറഞ്ഞാൽ എതിർലിം​ഗ​ത്തി​ലു​ള്ള ഒരാ​ളോ​ടു​ള്ള പ്രണയം വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും പ്രകടി​പ്പി​ക്കു​ന്ന​താ​ണെന്ന്‌ പലരും ചിന്തി​ക്കു​ന്നു. ഇങ്ങനെ ചെയ്യു​ന്ന​തു തെറ്റാ​ണോ? എപ്പോ​ഴും അങ്ങനെ​യാ​യി​രി​ക്ക​ണ​മെ​ന്നില്ല. ചെറു​പ്പ​ക്കാ​രി​യാ​യ ആൻ പറയുന്നു: “നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ട ഒരു വ്യക്തിയെ പ്രണയിച്ച്‌ വിവാഹം കഴിക്കാ​നു​ള്ള പ്രായ​വും പക്വത​യും ഒക്കെ നിങ്ങൾക്കാ​യി. ആ വ്യക്തിക്കു തിരി​ച്ചും അങ്ങനെ തോന്നു​ന്നു​ണ്ടോ എന്ന്‌ പിന്നെ എങ്ങനെ മനസ്സി​ലാ​ക്കാ​നാണ്‌?”

 എന്നാൽ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യാൻപോ​കു​ന്നത്‌ വിവാഹം ചെയ്യാൻ യാതൊ​രു ഉദ്ദേശ്യ​വു​മി​ല്ലാ​തെ വെറു​മൊ​രു നേരം​പോ​ക്കിന്‌ ഒരാ​ളോട്‌ ശൃംഗ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌.

 “ഒരാളെ പ്രണയി​ക്കാൻ തീരു​മാ​നി​ച്ചാൽ അയാ​ളോ​ടു നിങ്ങൾ പ്രത്യേക താത്‌പ​ര്യം കാണി​ക്കു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌. എന്നാൽ ആദ്യ​മൊ​ക്കെ താത്‌പ​ര്യം കാണി​ച്ചിട്ട്‌ പിന്നീട്‌ കാലു​മാ​റു​ന്നത്‌ അത്ര നിസ്സാ​ര​കാ​ര്യ​മല്ല. അതു മറ്റെയാ​ളെ ശരിക്കും തകർത്തു​ക​ള​യും.”ഡയാന.

 എന്തിനാണ്‌ ചിലർ ശൃംഗ​രി​ക്കു​ന്നത്‌?

 ചിലർ ശൃംഗ​രി​ക്കു​ന്നത്‌ അവരുടെ ആത്മാഭി​മാ​നം വർധി​പ്പി​ക്കാ​നാണ്‌. ഹെയ്‌ലി എന്ന ചെറു​പ്പ​ക്കാ​രി പറയുന്നു: “മറ്റുള്ള​വ​രോട്‌ ശൃംഗ​രി​ച്ചു​കൊണ്ട്‌ അവരുടെ ശ്രദ്ധ പിടി​ച്ചു​പ​റ്റു​ന്ന​തിൽ വിജയി​ക്കു​മ്പോൾ അതു വീണ്ടും​വീ​ണ്ടും ചെയ്യാൻ നിങ്ങൾക്ക്‌ ആഗ്രഹം തോന്നും.”

 ഒരാളെ പ്രണയി​ക്കാൻ നിങ്ങൾക്ക്‌ യാതൊ​രു ഉദ്ദേശ്യ​വു​മി​ല്ലാ​തി​രി​ക്കെ അയാളെ പ്രണയി​ക്കു​ക​യാ​ണെന്ന ധാരണ മനഃപൂർവം നൽകു​ന്നെ​ങ്കി​ലോ? എങ്കിൽ നിങ്ങൾ മറ്റെയാ​ളു​ടെ വികാ​ര​ങ്ങൾക്ക്‌ യാതൊ​രു വിലയും കല്‌പി​ക്കാ​തെ പ്രവർത്തി​ക്കു​ക​യാ​യി​രി​ക്കും. ബൈബിൾ പറയുന്നു: “സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്തവൻ വിഡ്‌ഢി​ത്തം കാട്ടു​ന്ന​തിൽ രസിക്കു​ന്നു.”—സുഭാ​ഷി​ത​ങ്ങൾ 15:21.

 ഹെയ്‌ലി ഈ സത്യം തിരി​ച്ച​റി​ഞ്ഞു: “ശൃംഗാ​രം ഒരു കളിത​മാ​ശ​യാ​യിട്ട്‌ തുടങ്ങി​യേ​ക്കാം. പക്ഷേ അതിന്റെ അവസാനം അപകട​ക​ര​മാണ്‌.”

 എന്തെങ്കി​ലും അപകടങ്ങൾ ഇതിനു പിന്നി​ലു​ണ്ടോ?

  •   ശൃംഗ​രി​ക്കു​ന്നത്‌ നിങ്ങളു​ടെ സത്‌പേര്‌ നഷ്ടപ്പെ​ടു​ത്തും.

     “ശൃംഗ​രി​ക്കു​ന്ന ഒരാളെ പക്വത​യി​ല്ലാ​ത്ത, അലസയായ ഒരു വ്യക്തി​യാ​യേ കാണൂ. അവൾ ഒട്ടും സത്യസ​ന്ധ​ത​യി​ല്ലാ​ത്ത​വ​ളാ​ണെന്നു നമുക്കു തോന്നും. നമ്മളിൽനിന്ന്‌ എന്തെങ്കി​ലും കിട്ടാൻവേ​ണ്ടി​യാണ്‌ അവൾ അങ്ങനെ ചെയ്യു​ന്നത്‌.”ജെറമി.

     ബൈബിൾ പറയുന്നു: “സ്‌നേഹം . . . സ്വാർഥ​ത​യോ​ടെ തൻകാ​ര്യം നോക്കു​ന്നി​ല്ല.”—1 കൊരി​ന്ത്യർ 13:4, 5.

     ചിന്തി​ക്കാൻ: ശൃംഗ​രി​ക്കു​ന്ന ഒരാളാ​ണെന്ന ലേബൽ നിങ്ങൾക്കു വീഴാൻ ഇടയാ​ക്കു​ന്ന വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും ഏതൊ​ക്കെ​യാണ്‌?

  •   ശൃംഗ​രി​ക്കു​ന്നത്‌ മറ്റെയാ​ളെ വിഷമി​പ്പി​ക്കു​ന്നു.

     “ശൃംഗ​രി​ക്കു​ന്ന ഒരാളു​ടെ കൂടെ​യാ​യി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നി​ല്ല. അങ്ങനെ ഒരാൾ എന്നോടു മിണ്ടു​ന്നത്‌ ഞാൻ ഒരു പെണ്ണാ​യ​തു​കൊണ്ട്‌ മാത്ര​മാണ്‌, അല്ലാതെ എന്നോ​ടു​ള്ള താത്‌പ​ര്യം​കൊ​ണ്ടൊ​ന്നു​മല്ല. ഒരു രസത്തി​നു​വേ​ണ്ടി മാത്ര​മാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌.”ജാക്വെ​ലിൻ.

     ബൈബിൾ പറയുന്നു: “തനിക്ക്‌ എന്തു നേട്ടമു​ണ്ടെ​ന്നല്ല, മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെ​ന്നാണ്‌ ഓരോ​രു​ത്ത​രും നോ​ക്കേ​ണ്ടത്‌.”—1 കൊരി​ന്ത്യർ 10:24.

     ചിന്തി​ക്കാൻ: നിങ്ങളെ പ്രണയി​ക്കു​ന്നെ​ന്നു വിശ്വ​സി​പ്പി​ക്കാൻ ആരെങ്കി​ലും ശ്രമി​ച്ചി​ട്ടു​ണ്ടോ? ആ വ്യക്തി നിങ്ങളെ പറ്റിക്കു​ക​യാ​യി​രു​ന്നെന്നു മനസ്സി​ലാ​യ​പ്പോൾ നിങ്ങൾക്ക്‌ എന്താണ്‌ തോന്നി​യത്‌? അങ്ങനെ മറ്റൊ​രാ​ളെ വേദനി​പ്പി​ക്കു​ന്നത്‌ നിങ്ങൾക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

  •   ശൃംഗാ​രം നിങ്ങളു​ടെ ആത്മാർഥ​മാ​യ പ്രണയ​സാ​ധ്യ​ത​കൾക്കു മങ്ങലേൽപ്പി​ക്കും.

     “ശൃംഗ​രി​ക്കാൻ വരുന്ന​യാൾ വിവാഹം കഴിക്കാൻ കൊള്ളാത്ത ആളാണ്‌. അയാ​ളെ​പ്പ​റ്റി കൂടുതൽ അറിയേണ്ട ആവശ്യം​പോ​ലു​മി​ല്ല. വെറുതേ അഭിന​യി​ക്കു​ന്ന ഒരാളെ എനിക്ക്‌ എങ്ങനെ ശരിക്കും മനസ്സി​ലാ​ക്കാ​നും വിശ്വ​സി​ക്കാ​നും കഴിയും?”—ഒലിവിയ.

     ബൈബി​ളിൽ, സങ്കീർത്ത​ന​ക്കാ​ര​നാ​യ ദാവീദ്‌ ഇങ്ങനെ എഴുതി: “തനിസ്വ​രൂ​പം മറച്ചു​വെ​ക്കു​ന്ന​വ​രെ ഞാൻ ഒഴിവാ​ക്കു​ന്നു.”—സങ്കീർത്ത​നം 26:4.

     ചിന്തി​ക്കാൻ: ശൃംഗ​രി​ക്കു​ന്ന ഒരാളെ ഏതുത​ര​ത്തി​ലു​ള്ള ആൾക്കാ​യി​രി​ക്കും ഇഷ്ടപ്പെ​ടു​ക? നിങ്ങൾ ശൃംഗ​രി​ക്കു​ന്ന ഒരാളാ​ണെ​ങ്കിൽ അങ്ങനെ ഒരാളാ​യി​രി​ക്കും നിങ്ങളെ ഇഷ്ടപ്പെ​ടു​ന്നത്‌. അങ്ങനെ ഒരാളു​മാ​യി പ്രണയ​ത്തി​ലാ​കാ​നാ​ണോ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?