വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

അസഭ്യ​വാ​ക്കു​കൾ ഉപയോ​ഗി​ക്കു​ന്നത്‌ അത്രയ്‌ക്കു മോശ​മാ​ണോ

അസഭ്യ​വാ​ക്കു​കൾ ഉപയോ​ഗി​ക്കു​ന്നത്‌ അത്രയ്‌ക്കു മോശ​മാ​ണോ

കേൾക്കുന്നതിനാൽ എനിക്ക്‌ അസ്വസ്ഥ​ത​യോ അസ്വാ​ഭാ​വി​ക​ത​യോ തോന്നാ​റി​ല്ല.”—ക്രിസ്റ്റഫർ, 17.

“കുട്ടി​ക്കാ​ലത്ത്‌ ഞാൻ ഒരുപാട്‌ അസഭ്യ​വാ​ക്കു​കൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പഠിക്കാൻ വളരെ എളുപ്പ​വും വിട്ടുകളയാൻ വളരെ ബുദ്ധി​മു​ട്ടു​ള്ള​തും ആയ ഒരു ശീലമാ​യി​രു​ന്നു അത്‌.”—റിബേക്ക, 19.

 ചോദ്യങ്ങൾ

  •   മറ്റുള്ളവർ മോശ​മാ​യ വാക്കുകൾ ഉപയോ​ഗി​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്താണ്‌ തോന്നാ​റു​ള്ളത്‌?

    •  ഞാൻ അത്‌ ശ്രദ്ധി​ക്കാ​റേ ഇല്ല—ഇതൊക്കെ സാധാ​ര​ണ​മ​ല്ലേ?

    •  കുറ​ച്ചൊ​ക്കെ അസ്വസ്ഥത തോന്നും—എന്നാലും ഞാൻ അത്‌ കാര്യ​മാ​ക്കാ​റി​ല്ല.

    •  അത്‌ വളരെ മോശ​മാ​ണെന്ന്‌ എനിക്ക്‌ തോന്നു​ന്നു—എനിക്ക്‌ അതി​നോട്‌ യോജി​ക്കാ​നേ കഴിയില്ല.

  •   നിങ്ങൾ എത്ര കൂടെ​ക്കൂ​ടെ അസഭ്യവാക്കുകൾ ഉപയോ​ഗി​ക്കാ​റുണ്ട്‌?

    •  ഒരിക്ക​ലും ഇല്ല

    •  വല്ലപ്പോഴും

    •  കൂടെക്കൂടെ

  •   തരംതാണ സംസാ​ര​ത്തെ നിങ്ങൾ എങ്ങനെ​യാ​ണു കാണു​ന്നത്‌?

    •  നിസ്സാരം

    •  ഗുരുതരം

 അതിൽ എന്താണ്‌ ഇത്ര കുഴപ്പം?

 അസഭ്യ​സം​സാ​ര​ത്തെ നിങ്ങൾ ഗുരു​ത​ര​മാ​യ പ്രശ്‌ന​മാ​യി​ട്ടാ​ണോ കാണു​ന്നത്‌? ‘ഇതൊക്കെ ഇത്ര വലിയ പ്രശ്‌ന​മാ​ണോ’ എന്ന്‌ നിങ്ങൾ ചോദി​ച്ചേ​ക്കാം. ‘ഇതി​നെ​ക്കാൾ ഗൗരവ​മേ​റി​യ മറ്റെ​ന്തെ​ല്ലാം പ്രശ്‌ന​ങ്ങ​ളുണ്ട്‌. പിന്നെ, ഇതൊക്കെ മിക്കവ​രും ഉപയോ​ഗി​ക്കു​ന്ന​ത​ല്ലേ? ഇത്തരം ന്യായ​വാ​ദ​ങ്ങൾ ശരിയാ​ണോ?

 വിശ്വ​സി​ച്ചാ​ലും ഇല്ലെങ്കി​ലും, മോശ​മാ​യ ഭാഷ ഉപയോ​ഗി​ക്കാ​ത്ത അനേക​രുണ്ട്‌ എന്നതാണു വാസ്‌തവം! അവർ അത്തരം വാക്കുകൾ ഉപയോ​ഗി​ക്കാ​ത്ത​തിന്‌ ചില കാരണ​ങ്ങ​ളു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌:

  •  അസഭ്യ​വാ​ക്കു​ക​ളു​ടെ ഉപയോ​ഗം മാത്ര​മാ​ണോ പ്രശ്‌നം? നിങ്ങളു​ടെ സംസാരം നിങ്ങൾ ആരാ​ണെന്ന്‌ വെളി​പ്പെ​ടു​ത്തും. മോശ​മാ​യ ഭാഷ ഉപയോഗിക്കുമ്പോൾ മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളെ മാനി​ക്കാ​ത്ത ഒരാളാണ്‌ നിങ്ങ​ളെന്ന്‌ അത്‌ സൂചി​പ്പി​ക്കും. വാസ്‌ത​വ​ത്തിൽ നിങ്ങൾ അങ്ങനെ​യു​ള്ള ഒരാളാ​ണോ?

     ബൈബിൾ പറയുന്നു: “വായിൽനിന്ന്‌ വരുന്ന​തെ​ല്ലാം ഹൃദയ​ത്തിൽനി​ന്നാ​ണു വരുന്നത്‌.”—മത്തായി 15:18.

    അസഭ്യസംസാരം വാക്കുകൾകൊണ്ടുള്ള മലിനീ​ക​ര​ണ​മാണ്‌. നിങ്ങളോ മറ്റുള്ള​വ​രോ അതിന്റെ ഇരകളാ​കു​ന്നത്‌ എന്തിന്‌?

  •  മറ്റുള്ളവർ നിങ്ങ​ളെ​ക്കു​റിച്ച്‌ മോശ​മാ​യി ചിന്തിക്കാൻ അസഭ്യവാക്കുകൾ ഇടയാ​ക്കും. വാക്കുകൾ നിയ​ന്ത്രി​ക്കു​ക (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം ഇങ്ങനെ പറയുന്നു: “ആരൊക്കെ നമ്മുടെ സുഹൃത്തുക്കൾ ആകും, വീട്ടു​കാ​രും സഹജോ​ലി​ക്കാ​രും എത്ര​ത്തോ​ളം നമ്മളെ ആദരി​ക്കും, മറ്റുള്ള​വ​രു​മാ​യു​ള്ള നമ്മുടെ ബന്ധങ്ങൾ എങ്ങനെ​യു​ള്ള​താ​യി​രി​ക്കും, നമ്മുടെ വാക്കു​കൾക്ക്‌ ആളുകൾ എത്ര​ത്തോ​ളം വില തരും, നമുക്ക്‌ ജോലി​യോ സ്ഥാനക്ക​യ​റ്റ​മോ കിട്ടു​മോ, അപരിചിതർ നമ്മളോട്‌ എങ്ങനെ ഇടപെ​ടും തുടങ്ങിയ കാര്യങ്ങൾ നമ്മുടെ സംസാ​ര​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തീരു​മാ​നി​ക്ക​പ്പെ​ടു​ന്നത്‌. സഭ്യമായ വാക്കുകൾ ഉപയോ​ഗി​ച്ചി​രു​ന്നെ​ങ്കിൽ നിങ്ങളു​ടെ ബന്ധങ്ങൾ ഒരുപക്ഷേ, കൂടുതൽ മെച്ച​പ്പെ​ടു​മാ​യി​രു​ന്നോ എന്ന്‌ സ്വയം ചോദി​ക്കാ​നും” ആ പുസ്‌ത​കം ആവശ്യ​പ്പെ​ടു​ന്നു.

     ബൈബിൾ പറയുന്നു: “എല്ലാ തരം ... അസഭ്യ​സം​സാ​ര​വും” ... നിങ്ങളിൽനിന്ന്‌ നീക്കിക്കളയുക.”—എഫെസ്യർ 4:31.

  •  നിങ്ങൾ വിചാ​രി​ച്ചേ​ക്കാ​വു​ന്ന​തു​പോ​ലെ അത്‌ നിങ്ങളെ സ്വീകാര്യനാക്കിത്തീർക്കില്ല. എത്ര പരുഷം! (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ഡോ. അലക്‌സ്‌ പാക്കർ ഇങ്ങനെ പറയുന്നു: “വായെടുത്താൽ അസഭ്യം മാത്രം പറയു​ന്ന​വ​രെ കേട്ടി​രി​ക്കു​ക വളരെ ബുദ്ധി​മു​ട്ടാണ്‌. അസഭ്യവാക്കുകൾ നിറഞ്ഞ ഒരു പദസമ്പത്ത്‌, നമ്മൾ ഉൾക്കാഴ്‌ചയുള്ളവനാണെന്നോ രസിക​നാ​ണെ​ന്നോ ബുദ്ധി​മാ​നാ​ണെ​ന്നോ സഹാനു​ഭൂ​തി​യു​ള്ള​വ​നാ​ണെ​ന്നോ ഉള്ള ഒരു ധാരണ​യും മറ്റുള്ളവർക്ക്‌ കൊടു​ക്കി​ല്ല. നിങ്ങളു​ടെ സംസാരം അലസവും അവ്യക്ത​വും ചിന്താ​ശൂ​ന്യ​വും ആണെങ്കിൽ നിങ്ങളു​ടെ മനസ്സും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും.”

     ബൈബിൾ പറയുന്നു: “ചീത്ത വാക്കു​ക​ളൊ​ന്നും നിങ്ങളു​ടെ വായിൽനിന്ന്‌ വരരുത്‌.”—എഫെസ്യർ 4:29.

 നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

  •  ലക്ഷ്യം വെക്കുക. ഒരു മാസമോ അതിൽ കുറവ്‌ സമയമോ എടുത്തു​കൊണ്ട്‌ മോശ​മാ​യ സംസാ​ര​രീ​തി നിറുത്താൻ എന്തു​കൊണ്ട്‌ ശ്രമി​ച്ചു​കൂ​ടാ? ഒരു ചാർട്ടിലോ കലണ്ടറി​ലോ നിങ്ങളു​ടെ പുരോ​ഗ​തി അടയാ​ള​പ്പെ​ടു​ത്തു​ക​യും ചെയ്യുക. എങ്കിലും എടുത്ത തീരു​മാ​ന​ത്തോട്‌ പറ്റിനിൽക്കാൻ മറ്റു ചില പടികൾ കൂടി സ്വീക​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌:

  •  നിങ്ങളു​ടെ മനസ്സിൽ അസഭ്യ​സം​സാ​രം നിറയ്‌ക്കു​ന്ന എല്ലാ വിനോ​ദ​ങ്ങ​ളും ഒഴിവാ​ക്കു​ക. “ചീത്ത കൂട്ടു​കെ​ട്ടു നല്ല ശീലങ്ങളെ നശിപ്പി​ക്കു​ന്നു” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (1 കൊരിന്ത്യർ 15:33, അടിക്കു​റിപ്പ്‌) ചീത്ത കൂട്ടു​കെ​ട്ടിൽ ആളുകൾ മാത്രമല്ല വിനോ​ദ​ങ്ങ​ളും ഉൾപ്പെടുന്നു. കാണുന്ന സിനിമ, കളിക്കുന്ന ഗെയിമുകൾ, കേൾക്കുന്ന പാട്ടുകൾ അങ്ങനെ​യെ​ല്ലാം. 17 വയസ്സുള്ള കെന്നത്ത്‌ പറയുന്നു: “ഒരു പാട്ടിലെ വരികൾ തീരെ മോശ​മാ​ണെന്ന്‌ അറിഞ്ഞി​ട്ടു​പോ​ലും നല്ല ഈണവും താളവും ഉള്ളതു​കൊണ്ട്‌ പലരും അത്‌ ഏറ്റുപാ​ടാ​റുണ്ട്‌.”

  •  പക്വത​യു​ണ്ടെന്ന്‌ തെളി​യി​ക്കു​ക. അസഭ്യ​വാ​ക്കു​കൾ ഉപയോ​ഗി​ച്ചാൽ താൻ ഒരു മുതിർന്ന വ്യക്തി​യാ​ണെന്ന്‌ മറ്റുള്ളവർക്ക്‌ തോന്നി​ക്കൊ​ള്ളും എന്നാണു ചിലരു​ടെ ചിന്ത. എന്നാൽ സത്യം നേരെ മറിച്ചാണ്‌. പക്വതയുള്ളവർ, “ശരിയും തെറ്റും വേർതി​രി​ച്ച​റി​യാ​നാ​യി തങ്ങളുടെ വിവേ​ച​നാ​പ്രാ​പ്‌തി​യെ ഉപയോ​ഗ​ത്തി​ലൂ​ടെ പരിശീ​ലി​പ്പി​ച്ച മുതിർന്ന” ആളുക​ളാ​ണെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (എബ്രായർ 5:14) മറ്റുള്ള​വ​രു​ടെ മുന്നിൽ ആളാകാൻവേണ്ടി അവർ തങ്ങളുടെ നിലവാ​രം വിട്ടു​ക​ള​യി​ല്ല.

 വാസ്‌ത​വ​ത്തിൽ, തരംതാണ ഭാഷ ഉപയോ​ഗി​ക്കു​ന്നത്‌ നമ്മുടെ മനസ്സിനെ മോശ​മാ​യ ചിന്തകൾകൊണ്ട്‌ മലീമ​സ​മാ​ക്കാ​നേ ഉപകരി​ക്കൂ. അങ്ങനെ ചെയ്യുന്ന ആളുക​ളാണ്‌ ഇന്ന്‌ കൂടു​ത​ലാ​യു​ള്ളത്‌. “ആ ഓടയി​ലേ​ക്കു ചേർന്നു​കൊണ്ട്‌ അതിനെ വലിയ അഴുക്കു​ചാ​ലാ​ക്ക​രുത്‌” എന്ന്‌ വാക്കുകൾ നിയ​ന്ത്രി​ക്കു​ക എന്ന പുസ്‌ത​കം നിർദേശിക്കുന്നു. “അസഭ്യവാക്കുകൾ നിറഞ്ഞ ആ പരിസ്ഥി​തി വൃത്തിയാക്കുന്നതിൽ നിങ്ങളു​ടെ പങ്ക്‌ നിർവഹിക്കുക. അത്‌ ആത്മാഭി​മാ​നം വർധി​പ്പി​ക്കു​മെ​ന്നു മാത്രമല്ല മറ്റുള്ളവർക്ക്‌ നിങ്ങ​ളോ​ടു​ള്ള മതിപ്പ്‌ വളരാൻ ഇടയാ​ക്കു​ക​യും ചെയ്യും” എന്നും ആ പുസ്‌ത​കം കൂട്ടി​ച്ചേർക്കു​ന്നു.