വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഞങ്ങൾ പിരി​യ​ണോ? (ഭാഗം 1)

ഞങ്ങൾ പിരി​യ​ണോ? (ഭാഗം 1)

 ചില ബന്ധങ്ങൾ അവസാ​നി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും നല്ലത്‌. ജില്ലിന്റെ അനുഭവം നോക്കാം. അവൾ പറയുന്നു: “ആദ്യ​മൊ​ക്കെ, എന്റെ ബോയ്‌ഫ്രണ്ട്‌ ഞാൻ എവി​ടെ​യാണ്‌, എന്തെടു​ക്കു​ക​യാണ്‌, ആരു​ടെ​കൂ​ടെ​യാണ്‌ എന്നൊക്കെ എപ്പോ​ഴും ചോദി​ക്കു​മ്പോൾ അത്‌ എനിക്ക്‌ വലിയ ഇഷ്ടമാ​യി​രു​ന്നു. പക്ഷേ പിന്നെ​പ്പി​ന്നെ അവന്റെ​കൂ​ടെ മാത്രമേ സമയം ചിലവ​ഴി​ക്കാ​വൂ എന്ന അവസ്ഥയാ​യി. ഞാൻ എന്റെ കുടും​ബാം​ഗ​ങ്ങ​ളു​ടെ​കൂ​ടെ, പ്രത്യേ​കിച്ച്‌ എന്റെ അച്ഛന്റെ​കൂ​ടെ, സമയം ചിലവ​ഴി​ക്കു​ന്ന​തു​പോ​ലും അവന്‌ ഇഷ്ടമ​ല്ലെ​ന്നാ​യി. ആ ബന്ധം അവസാ​നി​പ്പി​ച്ച​പ്പോൾ വലിയ ഒരു ഭാരം ഇറക്കി​വെ​ച്ച​തു​പോ​ലെ എനിക്ക്‌ ആശ്വാ​സ​മാ​യി!”

 ഇതുത​ന്നെ​യാണ്‌ സാറയ്‌ക്കും പറയാ​നു​ള്ളത്‌. താൻ പ്രണയിച്ച ജോൺ എന്ന ചെറു​പ്പ​ക്കാ​രൻ തന്നെ പരിഹ​സി​ക്കു​ക​യും ചൊൽപ്പ​ടി​യിൽ നിറു​ത്താൻ ശ്രമി​ക്കു​ക​യും തന്നോടു പരുഷ​മാ​യി ഇടപെ​ടു​ക​യും ചെയ്യുന്ന ഒരാളാ​ണെന്ന്‌ അവൾ തിരി​ച്ച​റി​ഞ്ഞു. അവൾ ഓർക്കു​ന്നു: “ഒരിക്കൽ അവൻ മൂന്നു മണിക്കൂർ വൈകി​യാണ്‌ എന്നെ കൂട്ടാൻ വീട്ടിൽ വന്നത്‌! വാതിൽ തുറന്ന എന്റെ അമ്മയെ കണ്ടതാ​യി​പ്പോ​ലും ഭാവി​ക്കാ​തെ അകത്തേക്കു കയറി​യിട്ട്‌ എന്നോടു പറയു​ക​യാണ്‌, ‘വേഗം പോകാം. നമ്മൾ ഇപ്പോൾത്ത​ന്നെ വൈകി’ എന്ന്‌. ‘ഞാൻ വൈകി’ എന്നല്ല ‘നമ്മൾ വൈകി’ എന്ന്‌. വൈകി​യ​തി​നു ക്ഷമ ചോദി​ക്കു​ക​യും കാരണം വ്യക്തമാ​ക്കു​ക​യും ചെയ്യേണ്ട കടമ അവനു​ണ്ടാ​യി​രു​ന്നു. എന്റെ അമ്മയോ​ടെ​ങ്കി​ലും അവന്‌ അൽപ്പം ആദരവ്‌ കാണി​ക്കാ​മാ​യി​രു​ന്നു!”

 വിഷമി​പ്പി​ക്കു​ന്ന ഒറ്റ പ്രവൃ​ത്തി​യു​ടെ​യോ ഏതെങ്കി​ലും ഒരു സ്വഭാ​വ​വി​ശേ​ഷ​ത​യു​ടെ​യോ പേരിൽ ഒരു ബന്ധം അവസാ​നി​ക്ക​ണ​മെ​ന്നി​ല്ല. (സങ്കീർത്തനം 130:3) എന്നാൽ, ജോണി​ന്റെ കാര്യ​ത്തിൽ അത്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ല, ഒരു സ്വഭാ​വ​രീ​തി​ത​ന്നെ​യാ​ണെന്ന്‌ മനസ്സി​ലാ​യ​പ്പോ​ഴാണ്‌ സാറ ആ ബന്ധം അവസാ​നി​പ്പി​ക്കാൻ തീരു​മാ​നി​ച്ചത്‌.

 ജില്ലി​നെ​യും സാറ​യെ​യും പോലെ, നിങ്ങൾ പ്രണയി​ക്കു​ന്ന ആൾ നിങ്ങൾക്കു ചേർന്ന ഒരു പങ്കാളി​യ​ല്ലെ​ന്നു ഉറപ്പാ​യും തോന്നു​ന്നെ​ങ്കിൽ എന്തു ചെയ്യാൻ കഴിയും? അത്തരം തോന്ന​ലു​ക​ളെ അവഗണി​ക്ക​രുത്‌! ഉൾക്കൊ​ള്ളാൻ ബുദ്ധി​മു​ട്ടു​ള്ള ഒരു തീരു​മാ​ന​മാ​ണെ​ങ്കി​ലും, ആ ബന്ധം അവസാ​നി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും എന്തു​കൊ​ണ്ടും നല്ലത്‌. സുഭാ​ഷി​ത​ങ്ങൾ 22:3 ഇങ്ങനെ പറയുന്നു: “വിവേ​ക​മു​ള്ള​വൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു.”

 പിരി​യു​ന്നത്‌ അത്ര എളുപ്പ​മ​ല്ലെ​ന്ന​തു ശരിതന്നെ. പക്ഷേ വിവാഹം എന്നത്‌ എന്നും നിലനിൽക്കേണ്ട ഒരു ബന്ധമാണ്‌. ജീവിതം മുഴുവൻ നീറി​നീ​റി​ക്ക​ഴി​യു​ന്ന​തി​നെ​ക്കാൾ എത്രയോ ഭേദമാണ്‌ ഇപ്പോൾ അൽപ്പം വിഷമം സഹിക്കു​ന്നത്‌!