വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

എന്റെ സുഹൃത്ത്‌ എന്നെ വേദനിപ്പിച്ചാൽ?

എന്റെ സുഹൃത്ത്‌ എന്നെ വേദനിപ്പിച്ചാൽ?

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

  •   പ്രശ്‌ന​ങ്ങ​ളി​ല്ലാത്ത ബന്ധങ്ങളില്ല. അതു​കൊണ്ട്‌ നിങ്ങളു​ടെ ഉറ്റമി​ത്രം​പോ​ലും നിങ്ങളെ വേദനി​പ്പി​ക്കുന്ന രീതി​യിൽ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തേ​ക്കാം. കാരണം എല്ലാവർക്കും കുറവു​ക​ളുണ്ട്‌. ഒന്നു ചിന്തി​ച്ചു​നോ​ക്കി​യാൽ നിങ്ങളും മറ്റൊ​രാ​ളെ വേദന​പ്പി​ച്ചി​ട്ടു​ണ്ടാ​കും.​—യാക്കോബ്‌ 3:2.

  •   വേദന കൂട്ടാൻ ഇന്റർനെറ്റും. ഉദാഹ​ര​ണ​ത്തിന്‌, കൗമാ​ര​പ്രാ​യ​ത്തി​ലുള്ള ഡേവിഡ്‌ പറയു​ന്നതു ശ്രദ്ധിക്കൂ: “നിങ്ങളു​ടെ ഒരു സുഹൃത്ത്‌ ഒരു പാർട്ടി​യിൽ പങ്കെടു​ക്കു​ന്ന​തി​ന്റെ ചില ചിത്രങ്ങൾ നിങ്ങൾ ഓൺ​ലൈ​നിൽ കാണുന്നു. ആ പാർട്ടിക്ക്‌ നിങ്ങളെ വിളി​ച്ചി​ല്ല​ല്ലോ എന്ന്‌ ഓർത്ത്‌ നിങ്ങൾ വിഷമി​ക്കാ​നും സങ്കട​പ്പെ​ടാ​നും തുടങ്ങി​യേ​ക്കാം.”

  •   പ്രശ്‌നങ്ങൾ നേരി​ടാൻ നിങ്ങൾക്കു പഠിക്കാം.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 നിങ്ങ​ളെ​ത്ത​ന്നെ വിലയി​രു​ത്തുക. ബൈബിൾ പറയുന്നു: “പെട്ടെന്നു നീരസ​പ്പെ​ട​രുത്‌. നീരസം വിഡ്‌ഢി​യു​ടെ ലക്ഷണമ​ല്ലോ.”​—സഭാപ്രസംഗകൻ 7:9, അടിക്കു​റിപ്പ്‌.

 “ഇപ്പോൾ നിങ്ങൾക്കു വിഷമം തോന്നുന്ന ഒരു കാര്യം കുറച്ച്‌ കഴിയു​മ്പോൾ നിസ്സാ​ര​മായ ഒന്നായി തോന്നി​യേ​ക്കാം.”​—അലീസ.

 ചിന്തി​ക്കാ​നാ​യി: പെട്ടെന്ന്‌ വിഷമം തോന്നു​ക​യോ പെട്ടെന്ന്‌ പ്രതി​ക​രി​ക്കു​ക​യോ ചെയ്യുന്ന ഒരാളാ​ണോ നിങ്ങൾ? മറ്റൊ​രാ​ളു​ടെ തെറ്റു​കു​റ്റങ്ങൾ ക്ഷമിക്കു​ന്ന​തിൽ നിങ്ങൾക്കു മെച്ച​പ്പെ​ടാൻ കഴിയു​മോ?​—സഭാപ്രസംഗകൻ 7:21, 22.

 ക്ഷമിക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ബൈബിൾ പറയുന്നു: “ദ്രോ​ഹങ്ങൾ കണ്ടി​ല്ലെന്നു വെക്കു​ന്നത്‌ . . . സൗന്ദര്യം.”​—സുഭാ​ഷി​തങ്ങൾ 19:11.

 “പരാതി​ക്കു കാരണ​മു​ണ്ടെ​ങ്കിൽത്തന്നെ ക്ഷമിക്കു​ന്ന​താണ്‌ നല്ലത്‌. വേദനി​പ്പിച്ച വ്യക്തിയെ അക്കാര്യം എപ്പോ​ഴും ഓർമി​പ്പി​ച്ചു​കൊണ്ട്‌ ഓരോ പ്രാവ​ശ്യ​വും ക്ഷമ പറയി​പ്പി​ക്ക​രുത്‌. ഒരിക്കൽ ക്ഷമിച്ചാൽ പിന്നെ അക്കാര്യ​ത്തെ​ക്കു​റിച്ച്‌ വീണ്ടും പറയരുത്‌.”​—മല്ലോറി.

 ചിന്തി​ക്കാ​നാ​യി: അതൊരു കാര്യ​മായ തെറ്റാ​ണോ? സമാധാ​ന​ത്തി​നാ​യി നിങ്ങൾക്കു ക്ഷമിക്കാ​നാ​കു​മോ?​—കൊ​ലോ​സ്യർ 3:13.

സുഹൃദ്‌ബന്ധത്തിലെ ചെറി​യ​ചെ​റിയ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ എപ്പോ​ഴും പറഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എ.സി ഇട്ടിട്ട്‌ ഇടയ്‌ക്കി​ടെ വാതിൽ തുറന്നി​ടു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും.

 മറ്റുള്ള​വ​രെ​യും പരിഗ​ണി​ക്കുക. ബൈബിൾ പറയുന്നു: “നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”​—ഫിലി​പ്പി​യർ 2:4.

 “അന്യോ​ന്യം സ്‌നേ​ഹ​വും ബഹുമാ​ന​വും ഒക്കെയുള്ള സുഹൃ​ത്തു​ക്കൾ പ്രശ്‌നങ്ങൾ പെട്ടെന്നു പരിഹ​രി​ക്കാൻ ശ്രമി​ക്കും. കാരണം ആ സുഹൃ​ദ്‌ബന്ധം നിങ്ങൾ മൂല്യ​വ​ത്താ​യി കാണുന്നു. അതു നിലനി​റു​ത്താൻ ഇപ്പോൾത്തന്നെ നിങ്ങൾ നല്ല ശ്രമം ചെയ്‌തി​ട്ടുണ്ട്‌. അത്‌ നഷ്ടപ്പെ​ടു​ത്താൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നില്ല.”​—നിക്കോൾ.

 ചിന്തി​ക്കാ​നാ​യി: മറ്റേ വ്യക്തി​യു​ടെ വീക്ഷണ​ത്തി​ലും എന്തെങ്കി​ലും കഴമ്പു കാണില്ലേ?​—ഫിലി​പ്പി​യർ 2:3.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: മറ്റുള്ളവർ വേദനി​പ്പി​ച്ചാൽ ആ സാഹച​ര്യ​ത്തെ എങ്ങനെ മെച്ചമാ​യി കൈകാ​ര്യം ചെയ്യാ​നാ​കു​മെന്നു പഠിക്കു​ന്നത്‌ ഒരു വൈദ​ഗ്‌ധ്യ​മാണ്‌. മുതിർന്നു​വ​രു​മ്പോൾ അത്‌ നിങ്ങൾക്കു പ്രയോ​ജനം ചെയ്യും. ഇപ്പോഴേ അതിനാ​യി പരിശീ​ലി​ക്കു​ന്ന​തല്ലേ നല്ലത്‌?