വിവരങ്ങള്‍ കാണിക്കുക

ബൈബിൾ പഠനസ​ഹാ​യി​കൾ

നിങ്ങളു​ടെ ബൈബിൾപ​ഠനം രസകര​മാ​ക്കാ​നും ദൈവ​ത്തി​ന്റെ വചനം കൂടുതൽ നന്നായി മനസ്സി​ലാ​ക്കാ​നും സഹായി​ക്കുന്ന സൗജന്യ ബൈബിൾ പഠനസ​ഹാ​യി​കൾ ആണ്‌ ഈ ഭാഗത്തു​ള്ളത്‌. ഞങ്ങളുടെ ഓൺലൈൻ ബൈബിൾ നിങ്ങൾക്കു സൗജന്യ​മാ​യി വായി​ക്കാം. ഗവേഷണം ചെയ്‌ത്‌ പഠിക്കു​ന്ന​തി​നു​വേ​ണ്ടി​യുള്ള പല ഫീച്ചറു​ക​ളും അതിലുണ്ട്‌. ഇതുകൂ​ടാ​തെ ബൈബിൾ വീഡി​യോ​കൾ, ബൈബിൾ വിജ്ഞാ​ന​കോ​ശം, ബൈബിൾ ഭൂപടങ്ങൾ, ബൈബിൾ പദാവലി എന്നിങ്ങ​നെ​യുള്ള പല സൗജന്യ പഠനോ​പ​ക​ര​ണ​ങ്ങ​ളും ഇവി​ടെ​യുണ്ട്‌. ഇതെല്ലാം നിങ്ങളു​ടെ ബൈബിൾപ​ഠനം ശരിക്കും രസകര​മാ​ക്കും.

ബൈബിൾ ഓൺലൈനായി വായിക്കാം

ബൈബിൾ ആഴത്തിൽ പഠിക്കാൻ സഹായി​ക്കുന്ന ചിത്ര​ങ്ങ​ളും പഠനക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും മറ്റു സവി​ശേ​ഷ​ത​ക​ളും ഈ പതിപ്പി​ലുണ്ട്‌.

ബൈബിൾ പഠിക്കാനുള്ള വീഡിയോകൾ

ബൈബിൾപുസ്‌തകങ്ങൾക്ക്‌ ആമുഖം

ഓരോ ബൈബിൾപുസ്‌തകത്തിന്റെയും രസകരമായ വസ്‌തുതകളും പശ്ചാത്തലവും.

അടിസ്ഥാന ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ

ഈ ചെറിയ വീഡി​യോ​കൾ, ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌ എന്തിനു​വേ​ണ്ടി​യാണ്‌, മരിച്ചവർ ഏത്‌ അവസ്ഥയി​ലാണ്‌, ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌ എന്നിങ്ങ​നെ​യുള്ള പ്രധാ​ന​പ്പെട്ട ബൈബിൾചോ​ദ്യ​ങ്ങൾക്ക്‌ ഉത്തരം തരുന്നു.

ബൈബിൾ പഠിക്കാനുള്ള സഹായികൾ

ബൈബിൾ വിജ്ഞാനകോശം

തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്ന ഈ വിജ്ഞാനകോശം ആളുകൾ, സ്ഥലങ്ങൾ, സസ്യങ്ങൾ, മൃഗങ്ങൾ, പ്രധാനസംഭവങ്ങൾ, ബൈബിളിലെ അലങ്കാരപ്രയോഗങ്ങൾ എന്നിങ്ങനെ ആയിരത്തിലധികം വിഷയങ്ങളെക്കുറിച്ച്‌ വിശദമായി വിവരിക്കുന്നു. ഈ വിജ്ഞാനകോശം ഡൗൺലോഡ്‌ ചെയ്യുകയാണെങ്കിൽ അതിലെ മാപ്പുകളും ഫോട്ടോകളും ചിത്രങ്ങളും വിഷയസൂചികയും തിരുവെഴുത്തുസൂചികയും ഒക്കെ കാണാനാകും.

ബൈബിൾ ഒറ്റനോ​ട്ട​ത്തിൽ

ബൈബിൾ നൽകുന്ന സന്ദേശം എന്ന പത്രി​ക​യിൽ പ്രധാ​ന​പ്പെട്ട ബൈബിൾസം​ഭ​വങ്ങൾ വളരെ ചുരു​ക്ക​ത്തിൽ പറഞ്ഞു​പോ​യി​രി​ക്കു​ക​യാണ്‌. അതു വായി​ക്കു​മ്പോൾ ബൈബിൾ എന്ന ഈ വലിയ ഗ്രന്ഥത്തി​ന്റെ കേന്ദ്ര​വി​ഷയം എന്താ​ണെന്ന്‌ ഒറ്റനോ​ട്ട​ത്തിൽ നിങ്ങൾക്കു മനസ്സി​ലാ​കും.

ബൈബിൾ ഭൂപടങ്ങൾ

ബൈബിൾ ഭൂപടങ്ങൾ നിറഞ്ഞ കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപ​ത്രി​ക​യിൽ ബൈബി​ളിൽ പറയുന്ന നാടു​ക​ളു​ടെ, പ്രത്യേ​കിച്ച്‌ വാഗ്‌ദ​ത്ത​നാ​ടി​ന്റെ പല കാലഘ​ട്ട​ങ്ങ​ളി​ലുള്ള മാപ്പു​ക​ളും ചാർട്ടു​ക​ളും ആണ്‌ ഉള്ളത്‌.

ഇന്നത്തെ ബൈബിൾവാക്യം

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന പുസ്‌തകം. ഇത്‌ ഉപയോഗിച്ച്‌ നിങ്ങൾക്ക്‌ ദിവസവും ഓരോ ബൈബിൾവാക്യവും അതിന്റെ വിശദീകരണവും വായിക്കാം.

ബൈബിൾവാ​യന: നിങ്ങളു​ടെ എത്തുപാ​ടിൽ

ദിവസേന ബൈബിൾവാ​യി​ക്കു​ന്ന​തി​നും ബൈബിൾച​രി​ത്ര​ത്തി​ന്റെ ആകമാ​ന​വീ​ക്ഷണം ലഭിക്കു​ന്ന​തി​നും ബൈബിൾ വായിച്ച്‌ തുടങ്ങു​ന്ന​തി​നും എല്ലാം ഒരു സഹായ​മാണ്‌ ഈ പട്ടിക.

ബൈബി​ളി​ലെ വാക്യങ്ങൾ എങ്ങനെ കണ്ടുപിടിക്കാം?

മിക്ക ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളി​ലും കാണുന്ന അതേ ക്രമത്തിൽ ബൈബി​ളി​ലെ 66 പുസ്‌ത​കങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പുസ്‌ത​ക​ത്തി​ന്റെ പേരിനു ശേഷം ആദ്യം അധ്യാ​യ​ത്തി​ന്റെ സംഖ്യ​യും പിന്നെ വാക്യ​ത്തി​ന്റെ സംഖ്യ​യും കൊടു​ത്തി​രി​ക്കു​ന്നു.

ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ

ദൈവം, യേശു, കുടും​ബം, കഷ്ടപ്പാട്‌ തുടങ്ങി​യ​വ​യെ​ക്കു​റിച്ച്‌ ബൈബിൾ നൽകുന്ന ഉത്തരങ്ങൾ കണ്ടെത്തൂ.

ബൈബിൾവാ​ക്യ​ങ്ങ​ളു​ടെ വിശദീ​ക​രണം

പ്രചാ​ര​ത്തി​ലുള്ള ചില ബൈബിൾവാ​ക്യ​ങ്ങ​ളു​ടെ​യും പദപ്ര​യോ​ഗ​ങ്ങ​ളു​ടെ​യും ശരിയായ അർഥം.

ഓൺലൈൻ ലൈബ്രറി (opens new window)

യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഓണ്‍ലൈനില്‍ ബൈബിള്‍വിഷയങ്ങളില്‍ ഗവേഷണം നടത്തുക.

ഒരു അധ്യാപകനോടൊപ്പം ബൈബിൾ പഠിക്കാം

യഹോ​വ​യു​ടെ സാക്ഷികൾ തയ്യാറാ​ക്കി​യി​രി​ക്കുന്ന ബൈബിൾപഠന പരിപാ​ടി എന്താണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ നിങ്ങൾക്കു​വേണ്ടി രസകര​മായ ബൈബിൾപഠന പരിപാ​ടി തയ്യാറാ​ക്കി​യി​രി​ക്കു​ന്നു. നിങ്ങൾക്ക്‌ ഇഷ്ടമുള്ള ഏത്‌ ബൈബിൾഭാ​ഷാ​ന്തരം ഉപയോ​ഗി​ച്ചും പഠിക്കാം. കുടും​ബത്തെ മുഴു​വ​നോ കൂട്ടു​കാ​രെ​യോ ആരെ വേണ​മെ​ങ്കി​ലും പഠിക്കു​മ്പോൾ കൂടെ​ക്കൂ​ട്ടാം.

ആരെങ്കി​ലും സന്ദർശി​ക്ക​ണ​മെ​ങ്കിൽ

അവരിൽനിന്ന്‌ ഒരു ബൈബിൾചോ​ദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താം, അല്ലെങ്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാം.