വിവരങ്ങള്‍ കാണിക്കുക

എന്റെ ലിംഗവർഗത്തിൽപ്പെട്ടവരോട്‌ എനിക്ക്‌ ആകർഷണം തോന്നു​ന്നുണ്ട്‌—അതിന്റെ അർഥം ഞാൻ സ്വവർഗാനുരാഗി ആണെന്നാ​ണോ?

എന്റെ ലിംഗവർഗത്തിൽപ്പെട്ടവരോട്‌ എനിക്ക്‌ ആകർഷണം തോന്നു​ന്നുണ്ട്‌—അതിന്റെ അർഥം ഞാൻ സ്വവർഗാനുരാഗി ആണെന്നാ​ണോ?

 ഒരിക്ക​ലു​മല്ല!

 വസ്‌തുത: മിക്ക സാഹച​ര്യ​ങ്ങ​ളി​ലും ഒരേ ലിംഗവർഗത്തിൽപ്പെട്ടവരോടു തോന്നുന്ന ആകർഷണം താത്‌കാ​ലി​ക​മാ​യി വന്നു​പോ​കു​ന്ന ഒരു വികാരം മാത്ര​മാണ്‌.

 ഒരിക്കൽ ഒരു പെൺകുട്ടിയോട്‌ ആകർഷണം തോന്നിയ 16 വയസ്സു​കാ​രി​യാ​യ ലിസെറ്റ്‌ കണ്ടെത്തി​യത്‌ അതാണ്‌. അവൾ പറയുന്നു: “കൗമാരപ്രായത്തിൽ ഹോർമോണുകളുടെ പ്രവർത്തനത്തിൽ കാര്യ​മാ​യ വ്യതി​യാ​ന​ങ്ങ​ളു​ണ്ടാ​കു​മെന്ന്‌ സ്‌കൂ​ളി​ലെ ജീവശാസ്‌ത്രക്ലാസ്സിൽ ഞാൻ പഠിച്ചു. കൗമാ​ര​പ്രാ​യ​ക്കാ​രാ​യ മിക്ക കുട്ടി​ക​ളും തങ്ങളുടെ ശരീര​ത്തെ​ക്കു​റിച്ച്‌ വേണ്ടവി​ധം മനസ്സിലാക്കിയിരുന്നെങ്കിൽ തന്റെ ലിംഗവർഗത്തിൽപ്പെട്ടവരോടു തോന്നുന്ന ആകർഷണം താത്‌കാ​ലി​ക​മാ​ണെന്നു മനസ്സി​ലാ​ക്കി​യേ​നെ, സ്വവർഗാനുരാഗിയാകാനുള്ള സമ്മർദം ഉണ്ടാകു​മാ​യി​രു​ന്നി​ല്ല.”

ഈ ലോക​ത്തി​ലെ തരംതാണ ലൈം​ഗി​ക​ത​യു​ടെ പുറകേ പോക​ണോ അതോ ദൈവ​വ​ച​ന​ത്തി​ലെ ഉയർന്ന ധാർമിക നിലവാ​രം പിൻപറ്റണോ എന്നത്‌ ഓരോ യുവാവും യുവതിയും തിരഞ്ഞെടുക്കണം.

 എന്നാൽ ഒരേ ലിംഗവർഗത്തിൽപ്പെട്ടവരോടു തോന്നുന്ന ആകർഷണം സാധാരണയിൽ കവിഞ്ഞ​താ​ണെ​ങ്കി​ലോ? അത്തരത്തിൽ ആകർഷണം തോന്നു​ന്ന​വ​രോ​ടു സ്വവർഗലൈംഗികബന്ധം ഒഴിവാ​ക്ക​ണ​മെ​ന്നു പറയു​ന്ന​തു ദൈവ​ത്തി​ന്റെ ഭാഗത്തെ ക്രൂര​ത​യാ​ണോ?

 അവസാ​ന​ത്തെ ചോദ്യ​ത്തിനു നിങ്ങളു​ടെ ഉത്തരം ഉവ്വ്‌ എന്നാ​ണെ​ന്നി​രി​ക്ക​ട്ടെ. അങ്ങനെയെങ്കിൽ ലൈം​ഗി​ക​വി​കാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ മനുഷ്യർ എപ്പോ​ഴും പ്രവർത്തിക്കണമെന്ന അടിസ്ഥാ​ന​ര​ഹി​ത​മാ​യ ന്യായ​വാ​ദ​ത്തി​നു നിങ്ങൾ ഇരയാ​കു​ക​യാണ്‌. അനുചി​ത​മാ​യ ലൈം​ഗി​ക​വി​കാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ പ്രവർത്തിക്കുന്നത്‌ ഒഴിവാക്കാൻ മനുഷ്യർക്കു സാധി​ക്കും എന്നു പറഞ്ഞു​കൊണ്ട്‌ ബൈബിൾ അവരെ മാനി​ക്കു​ന്നു.—കൊലോ. 3:5.

 ബൈബി​ളി​ന്റെ വീക്ഷണം ന്യായ​മാണ്‌. കാരണം, “പരസംഗത്തിൽനിന്ന്‌ ഓടിയകലുവിൻ” എന്ന നിർദേശം എതിർലിംഗവർഗത്തിൽപ്പെട്ട ഒരാളു​മാ​യു​ള്ള ബന്ധത്തിൽ എന്നതു​പോ​ലെ​ത​ന്നെ സ്വവർഗാനുരാഗികളുടെ കാര്യ​ത്തി​ലും ബാധക​മാണ്‌. (1 കൊരി. 6:18) ആണും പെണ്ണും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ലക്ഷക്കണ​ക്കിന്‌ ആളുകൾ എന്തെല്ലാം പ്രലോ​ഭ​ന​ങ്ങ​ളു​ണ്ടാ​യാ​ലും ആത്മനി​യ​ന്ത്ര​ണം പാലി​ച്ചു​കൊണ്ട്‌ ബൈബിൾ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്നു. ദൈവത്തെ പ്രസാദിപ്പിക്കാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്ന, സ്വവർഗാനുരാഗ ചായ്‌വുള്ളവർക്കും ഇതുതന്നെ ചെയ്യാ​വു​ന്ന​താണ്‌.—ആവർത്തനം 30:19.