പാഠം 10—ബൈബിൾ—വിശ്വാസ്യവും സത്യവും
നിശ്വസ്ത തിരുവെഴുത്തുകളും അതിന്റെ പശ്ചാത്തലവും സംബന്ധിച്ച പാഠങ്ങൾ
പാഠം 10—ബൈബിൾ—വിശ്വാസ്യവും സത്യവും
ബൈബിളിലെ ചരിത്ര, ഭൂമിശാസ്ത്ര, മനുഷ്യോത്ഭവ, വിവരണങ്ങൾ; ശാസ്ത്രവും സംസ്കാരവും ആചാരങ്ങളും സംബന്ധിച്ച അതിന്റെ കൃത്യത; അതിന്റെ എഴുത്തുകാരുടെ നിഷ്കപടതയും യോജിപ്പും നിർമലതയും; അതിലെ പ്രവചനം.
1. (എ) ബൈബിൾ പൊതുവേ എന്തായി അംഗീകരിക്കപ്പെടുന്നു? (ബി) ബൈബിളിന്റെ ശ്രേഷ്ഠതയുടെ അടിസ്ഥാനപരമായ കാരണം എന്താണ്?
ബൈബിൾ പൊതുവേ മികച്ച കാവ്യഭംഗിയുളള വലിയ ഒരു വിദഗ്ധ സാഹിത്യസൃഷ്ടിയും അതിന്റെ എഴുത്തുകാരായിരുന്നവരെ സംബന്ധിച്ചടത്തോളം ശ്രദ്ധേയമായ ഒരു നേട്ടവുമായി അംഗീകരിക്കപ്പെടുന്നു. എന്നാൽ അത് അതിനെക്കാൾ വളരെ കവിഞ്ഞതാണ്. തങ്ങൾ എഴുതിയതു യഹോവയിൽനിന്ന്, സർവശക്തനായ ദൈവത്തിൽനിന്ന്, ഉത്ഭവിച്ചുവെന്ന് എഴുത്തുകാർതന്നെ സാക്ഷ്യപ്പെടുത്തി. ബൈബിളിന്റെ പ്രതിപാദനഭംഗിയുടെ, അതിലും പ്രധാനമായി ജീവദായകമായ അറിവിന്റെയും ജ്ഞാനത്തിന്റെയും പുസ്തകമെന്ന നിലയിലുളള അതിന്റെ മികച്ച മൂല്യത്തിന്റെ, അടിസ്ഥാന കാരണം ഇതാണ്. താൻ സംസാരിച്ച വചനങ്ങൾ “ആത്മാവും ജീവനും” ആകുന്നുവെന്നു ദൈവപുത്രനായ യേശു സാക്ഷ്യപ്പെടുത്തി. അവൻ പുരാതന എബ്രായ തിരുവെഴുത്തുകളിൽനിന്നു ധാരാളമായി ഉദ്ധരിച്ചു. ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാകുന്നു’വെന്ന് അപ്പോസ്തലനായ പൗലൊസ് പറഞ്ഞു, “ദൈവത്തിന്റെ വിശുദ്ധ അരുളപ്പാടുകൾ” എന്നാണ് അദ്ദേഹം എബ്രായ തിരുവെഴുത്തുകളെക്കുറിച്ചു പറഞ്ഞത്.—യോഹ. 6:63; 2 തിമൊ. 3:16, NW; റോമ. 3:1, 2.
2, 3. ബൈബിളിന്റെ എഴുത്തുകാർ അതിന്റെ നിശ്വസ്തതയെ സാക്ഷ്യപ്പെടുത്തിയത് എങ്ങനെ?
2 ദൈവത്തിന്റെ പ്രവാചകൻമാർ പരിശുദ്ധാത്മാവിനാൽ പ്രേരിതരായി എന്ന് അപ്പോസ്തലനായ പത്രൊസ് സാക്ഷ്യപ്പെടുത്തി. ദാവീദുരാജാവ് ഇങ്ങനെ എഴുതി: “യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിൻമേൽ ഇരിക്കുന്നു.” (2 ശമൂ. 23:2) പ്രവാചകൻമാർ തങ്ങളുടെ പ്രസ്താവനകൾക്കുളള ബഹുമതി യഹോവക്കു കൊടുത്തു. യഹോവ തനിക്കു നൽകിയ പാവനമായ വചനങ്ങളോട് എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനെതിരെ മോശ മുന്നറിയിപ്പു കൊടുത്തു. പത്രൊസ് പൗലൊസിന്റെ ലേഖനങ്ങളെ നിശ്വസ്തമെന്നു പരിഗണിച്ചു, യൂദാ പത്രൊസിന്റെ പ്രസ്താവനയെ നിശ്വസ്ത പ്രമാണമെന്ന നിലയിൽ ഉദ്ധരിച്ചതായി തോന്നുന്നു. ഒടുവിൽ, വെളിപ്പാടിന്റെ എഴുത്തുകാരനായ യോഹന്നാൻ ദൈവാത്മാവിനാൽ നയിക്കപ്പെട്ടപ്രകാരം എഴുതുകയും ഈ പ്രാവചനിക വെളിപ്പാടിനോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കുകയോ ചെയ്യുന്ന ഏവനും മനുഷ്യനോടല്ല, നേരിട്ടു ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടതാണെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു.—1 പത്രൊ. 1:10-12; 2 പത്രൊ. 1:19-21; ആവ. 4:2; 2 പത്രൊ. 3:15, 16; യൂദാ 17, 18; വെളി. 1:1, 10; 21:5; 22:18, 19.
3 ദൈവത്തിന്റെ ഈ അർപ്പിതരായ അടിമകളെല്ലാം ബൈബിൾ നിശ്വസ്തവും സത്യവുമാണെന്നു സാക്ഷ്യപ്പെടുത്തി. വിശുദ്ധ തിരുവെഴുത്തുകളുടെ വിശ്വാസ്യതക്കു മററനേകം തെളിവുകളുണ്ട്. അവയിൽ ചിലതു നമുക്കു പിൻവരുന്ന 12 തലക്കെട്ടുകളിൻകീഴിൽ ചർച്ചചെയ്യാം.
4. എബ്രായ തിരുവെഴുത്തുകളിലെ പുസ്തകങ്ങൾ എല്ലായ്പോഴും യഹൂദൻമാരാൽ എങ്ങനെ വീക്ഷിക്കപ്പെട്ടിരുന്നു?
4 (1) ചരിത്രപരമായ കൃത്യത. അതിപുരാതന കാലങ്ങൾമുതൽ എബ്രായ തിരുവെഴുത്തുകളിലെ കാനോനിക പുസ്തകങ്ങളെ നിശ്വസ്തവും മുഴുവനായി വിശ്വാസയോഗ്യവുമായ രേഖകളായി യഹൂദൻമാർ സ്വീകരിച്ചിരിക്കുന്നു. അങ്ങനെ, ഉല്പത്തിമുതൽ ഒന്നു ശമൂവേൽവരെ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ ദാവീദിന്റെ കാലത്തു ജനതയുടെ സത്യമായ ചരിത്രമായും അവരുമായുളള ദൈവത്തിന്റെ ഇടപെടലുകളായും പൂർണമായി അംഗീകരിക്കപ്പെട്ടു. 78-ാം സങ്കീർത്തനം ഇതു വ്യക്തമാക്കുന്നു, ഈ വിശദാംശങ്ങളിൽ 35-ൽപ്പരം എണ്ണത്തെ അതു പരാമർശിക്കുന്നു.
5. പുരാതന എഴുത്തുകാർ മോശയെയും യഹൂദൻമാരുടെ ന്യായപ്രമാണ സംഹിതയെയും കുറിച്ച് എന്തു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു?
5 ബൈബിളിന്റെ എതിരാളികൾ പഞ്ചഗ്രന്ഥങ്ങളെ, വിശേഷാൽ വിശ്വാസ്യതയും പ്രാമാണികതയും സംബന്ധിച്ചു ശക്തമായി ആക്രമിച്ചിട്ടുണ്ട്. എന്നുവരികിലും, പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനെന്ന നിലയിൽ മോശയെ യഹൂദൻമാർ സ്വീകരിച്ചിരിക്കുന്നുവെന്നതിനോടു പുരാതന എഴുത്തുകാരുടെ സാക്ഷ്യവും കൂട്ടാവുന്നതാണ്, അവരിൽ ചിലർ യഹൂദൻമാരുടെ ശത്രുക്കളായിരുന്നു. ആബ്ദെറായിലെ ഹെക്കാററയൂസ്, ഈജിപ്ഷ്യൻ ചരിത്രകാരനായ മനേതോ, അലക്സാണ്ട്രിയായിലെ ലിസിമാക്കസ്, യൂപ്പോളമസ്, ററാസിററസ്, ജൂവനെൽ എന്നിവരെല്ലാം യഹൂദൻമാരെ മററു ജനതകളിൽനിന്നു വ്യത്യാസപ്പെടുത്തുന്ന നിയമസംഹിത നൽകിയതു മോശയാണെന്നു പറയുന്നു. ഭൂരിപക്ഷം പേരും അവൻ തന്റെ നിയമങ്ങൾ എഴുതിയെന്നു വ്യക്തമായി സൂചിപ്പിക്കുന്നു. പൈതഗോറിയൻ തത്ത്വജ്ഞാനിയായ ന്യുമേനിയസ് മോശയെ ചെറുത്തുനിന്ന ഈജിപ്ഷ്യൻ പുരോഹിതൻമാരെന്ന നിലയിൽ യന്നേസിന്റെയും യംബ്രേസിന്റെയും പേർ പറയുകപോലും ചെയ്യുന്നു. (2 തിമൊ. 3:8) ഈ ഗ്രന്ഥകാരൻമാർ ഗ്രീക്കുകാർ ആദ്യമായി യഹൂദചരിത്രത്തെക്കുറിച്ചു ജിജ്ഞാസുക്കളായിത്തീർന്ന അലക്സാണ്ടറുടെ കാലംമുതൽ (പൊ.യു.മു. 4-ാം നൂററാണ്ട്) ഔറേലിയൻ ചക്രവർത്തിയുടെ കാലംവരെ (പൊ.യു. മൂന്നാം നൂററാണ്ട്) നീണ്ടുകിടക്കുന്ന ഒരു കാലഘട്ടം ഉൾപ്പെടുത്തി എഴുതുന്നു. മററനേകം പുരാതന എഴുത്തുകാർ മോശയെ ഒരു നേതാവോ ഭരണാധികാരിയോ നിയമദാതാവോ ആയി പറയുന്നു. a നാം മുൻപാഠത്തിൽനിന്നു കണ്ടുകഴിഞ്ഞതുപോലെ, ചുററുപാടുമുളള ജനതകളോടു ദൈവജനം ഇടപെട്ടതിന്റേതായി ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളുടെ ചരിത്രപരമായ കൃത്യതയെ പുരാവസ്തുശാസ്ത്ര കണ്ടുപിടിത്തങ്ങൾ മിക്കപ്പോഴും പിന്താങ്ങുന്നു.
6. ഗ്രീക്ക് തിരുവെഴുത്തുകളുടെ ചരിത്രപരമായ കൃത്യതയെ ഏതു സാക്ഷ്യം പിന്താങ്ങുന്നു?
6 എന്നാൽ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളെ സംബന്ധിച്ചെന്ത്? എബ്രായ തിരുവെഴുത്തുകളിലെ വിവരണത്തെ അവ സ്ഥിരീകരിക്കുന്നുവെന്നു മാത്രമല്ല, അവതന്നെ ചരിത്രപരമായി കൃത്യവും വിശ്വാസ്യവും എബ്രായ തിരുവെഴുത്തുകളോടൊപ്പം നിശ്വസ്തതയുളളതുമാണെന്നു തെളിയുകയും ചെയ്യുന്നു. എഴുത്തുകാർ തങ്ങൾ കേട്ടതും കണ്ടതും നമ്മോടു പ്രഖ്യാപിക്കുന്നു, കാരണം അവർ തങ്ങൾ രേഖപ്പെടുത്തിയ സംഭവങ്ങളുടെ ദൃക്സാക്ഷികളും മിക്കപ്പോഴും അവയിൽ ഭാഗഭാക്കുകളുമായിരുന്നു. അവരുടെ ആയിരക്കണക്കിനു സമകാലികർ അവരെ വിശ്വസിച്ചു. അവരുടെ സാക്ഷ്യത്തിനു പുരാതന എഴുത്തുകാരുടെ പരാമർശനങ്ങളിൽ ധാരാളം സ്ഥിരീകരണമുണ്ട്, അവരിൽ ഉൾപ്പെടുന്നവരാണു ജൂവനെൽ, ററാസിററസ്, സെനക്കാ, സ്യൂട്ടോണിയസ്, പ്ലിനി യംഗർ, ലൂഷ്യൻ, സെൽസസ്, യഹൂദചരിത്രകാരനായ ജോസീഫസ് എന്നിവർ.
7. (എ) വിശ്വാസ്യത സംബന്ധിച്ച ബൈബിളിന്റെ മികച്ച അവകാശവാദങ്ങളെക്കുറിച്ച് എസ്. എ. ആലിബോൺ ഏതു വാദം അവതരിപ്പിക്കുന്നു? (ബി) തെളിവിനെ നിരസിക്കുന്നവരുടെ കുഴപ്പമെന്താണെന്ന് അദ്ദേഹം പറയുന്നു?
7 യൂണിയൻ ബൈബിൾ കമ്പാനിയനിൽ എഴുതുമ്പോൾ എസ്. ഓസ്ററിൻ ആലിബോൺ ഇങ്ങനെ പറയുന്നു: “സർ ഐസക്ക് ന്യൂട്ടൻ . . . പുരാതന ലിഖിതങ്ങളുടെ ഒരു നിരൂപകനെന്ന നിലയിലും പ്രമുഖനായിരുന്നു, അദ്ദേഹം വളരെ ശ്രദ്ധയോടെ വിശുദ്ധ തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഈ ആശയം സംബന്ധിച്ച് അദ്ദേഹത്തിന്റെ തീർപ്പ് എന്തായിരുന്നു? ‘പുതിയ നിയമത്തിൽ വിശ്വാസ്യതയുടെ അസന്ദിഗ്ധമായ ലക്ഷണങ്ങൾ ഏതു [ലൗകിക] ചരിത്രത്തെക്കാളുമധികമായി ഞാൻ കാണുന്നു’ എന്ന് അദ്ദേഹം പറയുന്നു. സുവിശേഷങ്ങളിൽ പ്രസ്താവിച്ചിരിക്കുന്നതുപോലെ യേശുക്രിസ്തു കാൽവറിയിൽ മരിച്ചുവെന്നതിന്, ജൂലിയസ് സീസർ കാപ്പിറേറാളിൽ മരിച്ചുവെന്നതിനെക്കാൾ കൂടുതൽ തെളിവു നമുക്കുണ്ട് എന്നു ഡോ. ജോൺസൻ പറയുന്നു. നമുക്കു തീർച്ചയായും വളരെക്കൂടുതൽ ഉണ്ട്. സുവിശേഷ ചരിത്ര സത്യത്തെ സംശയിക്കുന്നതായി അവകാശപ്പെടുന്ന ഏതൊരുവനോടും സീസർ കാപ്പിറേറാളിൽ മരിച്ചുവെന്ന് അല്ലെങ്കിൽ ലിയോ III-ാമൻ പാപ്പാ 800-ൽ കാറൽമാൻ ചക്രവർത്തിയെ പടിഞ്ഞാറിന്റെ ചക്രവർത്തിയായി കിരീടം ധരിപ്പിച്ചുവെന്നു വിശ്വസിക്കാൻ അയാൾക്ക് എന്തു ന്യായമുണ്ടെന്നു ചോദിക്കുക . . . ചാൾസ് I-ാമൻ എന്നൊരു മനുഷ്യൻ എന്നെങ്കിലും ജീവിച്ചിരുന്നുവെന്നും അദ്ദേഹം ശിരഃച്ഛേദം ചെയ്യപ്പെട്ടുവെന്നും പകരം ഒലിവർ ക്രോംവെൽ ഭരണാധികാരിയായി എന്നും നിങ്ങൾ എങ്ങനെ അറിയുന്നു? . . . ഗുരുത്വാകർഷണ നിയമം കണ്ടുപിടിച്ചതിന്റെ ബഹുമതി സർ ഐസക്ക് ന്യൂട്ടനു കൊടുക്കുന്നു . . . ഈ മനുഷ്യരെക്കുറിച്ചു മേൽപ്പറഞ്ഞ എല്ലാ പ്രസ്താവനകളും നാം വിശ്വസിക്കുന്നു; അത് അവയുടെ സത്യതയുടെ ചരിത്രപരമായ തെളിവു നമുക്കുളളതുകൊണ്ടാണ്. . . . ഇതുപോലുളള തെളിവു ഹാജരാക്കുമ്പോൾ ആരെങ്കിലും പിന്നെയും വിശ്വസിക്കാൻ വിസമ്മതിക്കുന്നുവെങ്കിൽ അവരെ പമ്പരവിഡ്ഢികളോ ആശയററ അജ്ഞരോ എന്ന നിലയിൽ നാം കൈവെടിയുന്നു. അപ്പോൾ, വിശുദ്ധ തിരുവെഴുത്തുകളുടെ വിശ്വാസ്യതസംബന്ധിച്ചു ധാരാളമായി ഹാജരാക്കുന്ന തെളിവുകൾ പരിഗണിക്കാതെ തങ്ങൾക്കു ബോധ്യമായിട്ടില്ല എന്നവകാശപ്പെടുന്നവരെസംബന്ധിച്ച് നാം എന്താണു പറയുക? . . . തീർച്ചയായും കുഴപ്പം പററിയിരിക്കുന്നതു തലയ്ക്കല്ല, പിന്നെയോ ഹൃദയത്തിനാണെന്നു നിഗമനം ചെയ്യുന്നതിനു നമുക്കു കാരണമുണ്ട്—തങ്ങളുടെ അഹങ്കാരത്തെ താഴ്ത്തുന്നതും വ്യത്യസ്ത ജീവിതം നയിക്കാൻ തങ്ങളെ നിർബന്ധിതരാക്കുന്നതുമായതു വിശ്വസിക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നുതന്നെ.” b
8. ബൈബിളിലെ ക്രിസ്ത്യാനിത്വം മറെറല്ലാ മതങ്ങളിൽനിന്നും വ്യത്യസ്തമാണെന്നു പ്രകടമാക്കപ്പെടുന്നത് ഏതു വിധത്തിൽ?
8 സത്യത്തോടുകൂടെ ആരാധിക്കുന്ന അനുയായികളുളള ഒരു മതമെന്ന നിലയിൽ ക്രിസ്ത്യാനിത്വത്തിന്റെ ശ്രേഷ്ഠതയെ, പിൻവരുന്ന പ്രകാരം എഴുതിയ ജോർജ് റൗളിൻസൺ പ്രദീപ്തമാക്കുന്നു: “ക്രിസ്ത്യാനിത്വം—അതിന്റെ ആദ്യഘട്ടമായിരുന്ന പഴയനിയമവ്യവസ്ഥിതി ഉൾപ്പെടെ—അതിന്റെ ഉദ്ദേശ്യത്തിലും ചരിത്രപരമായ സ്വഭാവത്തിലുമല്ലാതെ മറെറാന്നിലും ലോകത്തിലെ മററു മതങ്ങളിൽനിന്നു കൂടുതൽ വ്യത്യസ്തമായിരിക്കുന്നില്ല. ഗ്രീസിലെയും റോമിലെയും ഈജിപ്തിലെയും ഇന്ത്യയിലെയും പേർഷ്യയിലെയും പൊതുവേ പൗരസ്ത്യദേശത്തെയും മതങ്ങൾ അഭ്യൂഹ പദ്ധതികളായിരുന്നു, അവ ചരിത്രപരമായ ഒരു അടിസ്ഥാനത്തെ ഗൗരവമായി അംഗീകരിച്ചുപോലുമില്ല. . . . എന്നാൽ ബൈബിളിലെ മതത്തെസംബന്ധിച്ചു മറിച്ചാണ്. അവിടെ, പഴയനിയമത്തിലേക്കോ പുതിയ നിയമത്തിലേക്കോ, അല്ലെങ്കിൽ യഹൂദവ്യവസ്ഥിതിയിലേക്കോ ക്രിസ്തീയ വ്യവസ്ഥിതിയിലേക്കോ നോക്കിയാലും വസ്തുതകളോടു ബന്ധപ്പെട്ടിരിക്കുന്ന ഒരു ഉപദേശപദ്ധതി നാം കാണുന്നു; അവ തികച്ചും അവയെ ആശ്രയിച്ചിരിക്കുന്നു; അവയില്ലെങ്കിൽ അവ അസാധുവും നിരർഥകവുമാണ്; അംഗീകാരം അർഹിക്കുന്നതായി പ്രകടമാക്കിയാൽ സകല പ്രായോഗിക ഉദ്ദേശ്യങ്ങൾക്കും പര്യാപ്തമായി പ്രമാണീകരിക്കപ്പെട്ടതായി അവയെ കരുതാവുന്നതാണ്.” c
9. ബൈബിളിലെ ഭൂമിശാസ്ത്രപരമായ പരാമർശങ്ങളുടെ കൃത്യതയെ വിശദമാക്കുക.
9 (2) ഭൂമിശാസ്ത്രപരവും ഭൂവിജ്ഞാനപരവുമായ കൃത്യത. വാഗ്ദത്തനാടിന്റെയും അയൽപ്രദേശങ്ങളുടെയും ബൈബിൾവർണനയുടെ ശ്രദ്ധേയമായ കൃത്യതസംബന്ധിച്ച് അനേകം എഴുത്തുകാർ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ദൃഷ്ടാന്തമായി, ഒരു പൗരസ്ത്യയാത്രികനായ ഡോ. ഏ. പി. സ്ററാൻലി ഇസ്രായേല്യരുടെ മരുപ്രയാണത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവരുടെ കൃത്യമായ സഞ്ചാരപഥം അറിയപ്പെട്ടില്ലെങ്കിൽപോലും ചരിത്രത്തിനു ശ്രദ്ധേയമായ അനേകം ചിത്രീകരണങ്ങൾ കിട്ടത്തക്കവണ്ണം ദേശത്തിന്റെ പ്രത്യേക സവിശേഷതകൾസംബന്ധിച്ചു പൊതുവിൽ വളരെയധികമുണ്ട്. . . . യാദൃച്ഛിക നീരുറവകളും കിണറുകളും അരുവികളും മാറായിലെ ‘വെളളങ്ങളെയും’ എലീമിലെ ‘നീരൊഴുക്കുകളെയും’ ഹോരേബിലെ അരുവിയെയും യിത്രോയുടെ പുത്രിമാരുടെ ‘വെളളത്തൊട്ടി’ അഥവാ ടാങ്കുകൾ സഹിതമുളള മിദ്യാനിലെ ‘കിണറിനെയും’ സംബന്ധിച്ച സൂചനകളോടു യോജിപ്പിലാണ്; സസ്യങ്ങൾ ഇപ്പോഴും നാം മോശൈക ചരിത്രത്തിൽനിന്നു ഗ്രഹിക്കുന്നവ തന്നെയാണ്.” d ഈജിപ്തിനെ സംബന്ധിച്ച വിവരണത്തിൽ പ്രദേശത്തിന്റെ—അതിലെ സമൃദ്ധമായ ധാന്യനിലങ്ങൾ, തീരങ്ങളിൽ ഞാങ്ങണകൾ നിറഞ്ഞ നൈൽനദി (ഉല്പ. 41:47-49; പുറ. 2:3), ‘നദികളിൽനിന്നും തോടുകളിൽനിന്നും ഞാങ്ങണകൾ നിറഞ്ഞ കുളങ്ങളിൽനിന്നും ജലാശയങ്ങളിൽ’നിന്നും ലഭിച്ച വെളളങ്ങൾ (പുറ. 7:19, NW), അതിലെ ‘ചണം, യവം, കോതമ്പ്, തിന’ (പുറ. 9:31, 32) എന്നിവസംബന്ധിച്ച—പൊതുവർണനയിൽ മാത്രമല്ല, പട്ടണങ്ങളുടെ പേരുകളിലും സ്ഥാനങ്ങളിലും കൃത്യത കാണപ്പെടുന്നു.
10. ആധുനിക ശാസ്ത്രജ്ഞൻമാർക്കു ബൈബിൾരേഖ അനുസരിച്ചതിനാൽ എങ്ങനെ പ്രതിഫലം കിട്ടി?
10 ഭൂവിജ്ഞാനപരവും ഭൂമിശാസ്ത്രപരവുമായ ബൈബിളിലെ രേഖയെ ചില ആധുനിക ശാസ്ത്രജ്ഞൻമാർ ഒരു വഴികാട്ടിയെന്നോണം പിന്തുടരുകയും നല്ല പ്രതിഫലം ലഭിക്കയും ചെയ്യത്തക്കവണ്ണം അത്രയധികമായി അവയിൽ ആശ്രയം വെച്ചിരിക്കുന്നു. കുറേ വർഷങ്ങൾക്കുമുമ്പ്, ഒരു പ്രസിദ്ധ ഭൂഗർഭശാസ്ത്രജ്ഞനായ ഡോ. ബെൻ റേറാർ “നിന്റെ ദൈവമായ യഹോവ നല്ലൊരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു, . . . കല്ലു ഇരുമ്പായിരിക്കുന്ന . . . ദേശം” എന്ന തിരുവെഴുത്തനുസരിച്ചു പിൻചെന്നു. (ആവ. 8:7, 9) ബേർശേബയിൽനിന്ന് ഏതാനും മൈൽ അകലെ അദ്ദേഹം ചുവപ്പു-കറുപ്പായ അയിരു നിറഞ്ഞ വലിയ കിഴുക്കാം തൂക്കായ പാറകൾ കണ്ടെത്തി. കണക്കാക്കപ്പെട്ട പ്രകാരം 136 ലക്ഷം മെട്രിക് ടൺ താണയിനം ഇരുമ്പയിര് ഇവിടെ ഉണ്ടായിരുന്നു. പിന്നീട്, എൻജിനിയർമാർ 1.5 കിലോമീററർ നീളത്തിൽ 60 മുതൽ 65 വരെ ശതമാനം ശുദ്ധമായ ഇരുമ്പടങ്ങിയ വിശിഷ്ടമായ അയിര് ഉളളതായി കണ്ടുപിടിച്ചു. ഇസ്രായേലിലെ പ്രസിദ്ധ പുനഃവനവൽക്കരണ പ്രാമാണികനായ ഡോ. ജോസഫ് വെയ്ററ്സ് ഇങ്ങനെ പറഞ്ഞു: “ബേർശേബയിലെ മണ്ണിൽ അബ്രഹാം നട്ട ആദ്യ മരം ഒരു പുളിമരമായിരുന്നു.” അവന്റെ മാതൃക പിന്തുടർന്നുകൊണ്ടു നാലുവർഷം മുമ്പ് അതേ പ്രദേശത്തു ഞങ്ങൾ ഇരുപതു ലക്ഷം പുളിമരങ്ങൾ നട്ടു. അബ്രഹാം ചെയ്തതു ശരിയായിരുന്നു. വാർഷിക മഴവീഴ്ച ആറിഞ്ചിൽ കുറഞ്ഞ തെക്കു തഴച്ചുവളരുന്ന ചുരുക്കം ചില മരങ്ങളിലൊന്നാണു പുളി.” e നോഗാ ഹാരുവെനി രചിച്ച നമ്മുടെ ബൈബിൾ പൈതൃകത്തിലെ മരവും കുററിച്ചെടികളും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ബേർശേവയിലെത്തിയപ്പോൾ ഗോത്രപിതാവായ അബ്രഹാം ഏതെങ്കിലുമൊരു മരമല്ല നട്ടതെന്നു തോന്നുന്നു. . . . അദ്ദേഹം മററു വൃക്ഷങ്ങളെക്കാൾ തണൽ കൂടുതലുളള വൃക്ഷം തിരഞ്ഞെടുത്തു. മാത്രവുമല്ല, [പുളിക്ക്] ഭൂഗർഭജലം കണ്ടെത്താൻ ആഴത്തിൽ അതിന്റെ വേരുകൾ ഓടിച്ചുകൊണ്ടു ചൂടിനെയും നീണ്ട വരൾച്ചയെയും ചെറുത്തുനിൽക്കാൻ കഴിയും. ബേർശേവയുടെ പരിസരത്ത് [പുളിമരം] ഇന്നോളം നിലനിൽക്കുന്നത് അതിശയമല്ല.” f—ഉല്പ. 21:33.
11. ബൈബിൾ കൃത്യതയെ സംബന്ധിച്ചു പ്രൊഫസർ വിൽസൺ എങ്ങനെ സാക്ഷ്യപ്പെടുത്തുന്നു?
11 കാലഗണനാപരവും ഭൂമിശാസ്ത്രപരവുമായ പ്രസ്താവനകൾ പോലെയുളള വിശദാംശങ്ങൾ സംബന്ധിച്ച്, പഴയ നിയമത്തിന്റെ ഒരു ശാസ്ത്രീയ പരിശോധന (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ 213-14 പേജുകളിൽ പ്രൊഫസർ ആർ. ഡി. വിൽസൺ ഇങ്ങനെ എഴുതുന്നു: “കാലഗണനാപരവും ഭൂമിശാസ്ത്രപരവുമായ പ്രസ്താവനകൾ മററ് ഏതു പുരാതനരേഖകളെക്കാളും കൃത്യതയും വിശ്വാസ്യതയുമുളളതാണ്; ജീവശാസ്ത്രപരമായ വിവരണങ്ങളും മററു ചരിത്രപരമായ വിവരണങ്ങളും ബൈബിളിതരരേഖകൾ നൽകുന്ന തെളിവിനോട് അത്യത്ഭുതകരമായി യോജിക്കുന്നു.”
12. വസ്തുതകൾ മനുഷ്യവർഗത്തിന്റെ ഉത്ഭവം സംബന്ധിച്ച ബൈബിൾരേഖയോടു യോജിക്കുന്നത് എങ്ങനെ?
12 (3) മനുഷ്യരാശിയുടെ വർഗങ്ങളും ഭാഷകളും. അതതു തരം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ബൈറൻ സി. നെൽസൻ ഇങ്ങനെ പറയുന്നു. “നിർമിക്കപ്പെട്ടതു നീഗ്രോയോ ചീനക്കാരനോ യൂറോപ്യനോ അല്ല, പിന്നെയോ മനുഷ്യൻ ആയിരുന്നു. ആദാമും ഹവ്വായും എന്നു ബൈബിൾ തിരിച്ചറിയിക്കുന്ന രണ്ടു മനുഷ്യർ സൃഷ്ടിക്കപ്പെട്ടു, അവരിൽനിന്നു സ്വാഭാവിക ഉൽപ്പത്തിയാലും പരിവർത്തനത്താലും ഭൂമുഖത്തുളള വിവിധയിനം മനുഷ്യരെല്ലാം ഉണ്ടായിരിക്കുന്നു. വർണമോ വലിപ്പമോ എന്തായിരുന്നാലും, സകല മനുഷ്യ വർഗങ്ങളും ഒരു സ്വാഭാവിക ജാതിയാണ്. അവരെല്ലാം ഒരുപോലെ ചിന്തിക്കുന്നു, ഒരുപോലെ വിചാരിക്കുന്നു, ശാരീരികഘടനയിൽ ഒരുപോലെയായിരിക്കുന്നു, അവർ അനായാസം അങ്ങോട്ടുമിങ്ങോട്ടും വിവാഹം കഴിക്കുന്നു, ഒരേ സ്വഭാവത്തിലുളള മററുളളവരെ പുനരുത്പാദിപ്പിക്കാൻ പ്രാപ്തരുമാണ്. സകല വർഗങ്ങളും സ്രഷ്ടാവിന്റെ കൈയിൽനിന്നു പൂർണരൂപം പ്രാപിച്ചുവന്ന രണ്ടു പൊതു പൂർവികരിൽനിന്ന് ഉത്ഭവിച്ചിരിക്കുന്നു.” g ഇതാണ് ഉല്പത്തി 1:27, 28; 2:7, 20-23; 3:20; പ്രവൃത്തികൾ 17:26; റോമർ 5:12 എന്നിവിടങ്ങളിലെ സാക്ഷ്യം.
13. പുരാതനഭാഷകൾ വ്യാപിച്ചത് ഏതു കേന്ദ്രസ്ഥാനത്തുനിന്നാണെന്ന് ഒരു പുരാവസ്തുശാസ്ത്രജ്ഞൻ പറയുകയുണ്ടായി?
13 “നാം അങ്ങനെ തിരുവെഴുത്തുരേഖയിലെ പരാമർശനങ്ങളെയെല്ലാം ഒഴിവാക്കി ഭാഷാപരമായ പഥങ്ങളുടെ പിരിയലിനാൽമാത്രം നയിക്കപ്പെടുകയാണെങ്കിൽ, വിവിധ ശാഖകൾ വ്യാപിച്ചുതുടങ്ങിയ കേന്ദ്രമെന്ന നിലയിൽ നാം അപ്പോഴും ശീനാർ സമതലത്തെ സ്ഥിരപ്പെടുത്തത്തക്കവണ്ണം നയിക്കപ്പെടും” എന്നു പുരാതന ഭാഷകളുടെ വ്യാപനം തുടങ്ങിയ കേന്ദ്രസ്ഥാനത്തെ സംബന്ധിച്ച ബൈബിളിന്റെ വിവരണത്തെക്കുറിച്ചു പുരാവസ്തുശാസ്ത്രജ്ഞനായ സർ ഹെൻട്രി റൗളിൻസൺ പറയുകയുണ്ടായി. h—ഉല്പ. 11:1-9.
14. (എ) ദൈവനിശ്വസ്തമെന്ന നിലയിൽ എന്തു മാത്രം ബൈബിളിനെ വേർതിരിച്ചുനിർത്തും? (ബി) ബൈബിളിൽമാത്രം ഏതു യുക്തിയുക്തമായ വീക്ഷണം അവതരിപ്പിച്ചിരിക്കുന്നു, അതിന്റെ പ്രായോഗികത ദൈനംദിനജീവിതത്തിന്റെ സകല വശങ്ങളിലേക്കും വ്യാപിക്കുന്നത് എങ്ങനെ?
14 (4) പ്രായോഗികത. വിശ്വാസ്യതയുടെ മററു തെളിവുകൾ ലഭ്യമല്ലായിരുന്നെങ്കിൽ ബൈബിളിന്റെ നീതിനിഷ്ഠമായ തത്ത്വങ്ങളും ധാർമികനിലവാരങ്ങളും ദിവ്യമനസ്സിന്റെ ഒരു ഉത്പന്നമെന്ന നിലയിൽ അതിനെ വേർതിരിച്ചുനിർത്തുമായിരുന്നു. കൂടാതെ, അതിന്റെ പ്രായോഗികത അനുദിന ജീവിതത്തിന്റെ സകല വശങ്ങളിലേക്കും വ്യാപിക്കുന്നു. മററു യാതൊരു പുസ്തകവും മനുഷ്യവർഗം ഉൾപ്പെടെ സകലത്തിന്റെയും ഉത്ഭവവും ഭൂമിയെയും മനുഷ്യനെയും സംബന്ധിച്ച സ്രഷ്ടാവിന്റെ ഉദ്ദേശ്യവും സംബന്ധിച്ചു നമുക്കു സയുക്തികമായ ഒരു വീക്ഷണം നൽകുന്നില്ല. (ഉല്പ. അധ്യാ. 1; യെശ. 45:18) മനുഷ്യൻ മരിക്കുന്നത് എന്തുകൊണ്ടെന്നും ദുഷ്ടത സ്ഥിതിചെയ്യുന്നതെന്തുകൊണ്ടെന്നും ബൈബിൾ നമ്മോടു പറയുന്നു. (ഉല്പ. അധ്യാ. 3; റോമ. 5:12; ഇയ്യോ. അധ്യാ. 1, 2; പുറ. 9:16) അതു നീതിയുടെ ഏററവും ഉയർന്ന നിലവാരം വെക്കുന്നു. (പുറ. 23:1, 2, 6, 7; ആവ. 19:15-21) അതു തൊഴിലിടപാടുകൾ (ലേവ്യ. 19:35, 36; സദൃ. 20:10; 22:22, 23; മത്താ. 7:12); ശുദ്ധമായ ധാർമിക നടത്ത (ലേവ്യ. 20:10-16; ഗലാ. 5:19-23; എബ്രാ. 13:4); മററുളളവരുമായുളള ബന്ധം (ലേവ്യ. 19:18; സദൃ. 12:15; 15:1; 27:1, 2, 5, 6; 29:11; മത്താ. 7:12; 1 തിമൊ. 5:1, 2); വിവാഹം (ഉല്പ. 2:22-24; മത്താ. 19:4, 5, 9; 1 കൊരി. 7:2, 9, 10, 39); കുടുംബബന്ധങ്ങളും ഭർത്താവ്, ഭാര്യ, കുട്ടികൾ എന്നിവരുടെ ചുമതലകളും (ആവ. 6:4-9; സദൃ. 13:24; എഫെ. 5:21-33; 6:1-4; കൊലൊ. 3:18-21; 1 പത്രൊ. 3:1-6); ഭരണാധികാരികളോടുളള ഉചിതമായ മനോഭാവം (റോമ. 13:1-10; തീത്തൊ. 3:1; 1 തിമൊ. 2:1, 2; 1 പത്രൊ. 2:13, 14); സത്യസന്ധമായ വേലയും അടിമ-ഉടമ ബന്ധങ്ങളും തൊഴിലാളി-മുതലാളി ബന്ധങ്ങളും (എഫെ. 4:28; കൊലൊ. 3:22-24; 4:1; 1 പത്രൊ. 2:18-21); ഉചിതമായ സഹവാസങ്ങൾ (സദൃ. 1:10-16; 5:3-11; 1 കൊരി. 15:33; 2 തിമൊ. 2:22; എബ്രാ. 10:24, 25); തർക്കങ്ങൾക്കു പരിഹാരമുണ്ടാക്കൽ (മത്താ. 18:15-17; എഫെ. 4:26); നമ്മുടെ അനുദിന ജീവിതത്തെ മർമപ്രധാനമായി ബാധിക്കുന്ന മററനേകം കാര്യങ്ങൾ എന്നിവസംബന്ധിച്ചു ശരിയായ ബുദ്ധ്യുപദേശം നൽകുന്നു.
15. മാനസികവും ശാരീരികവുമായ ആരോഗ്യം സംബന്ധിച്ച ഏതു ബൈബിൾബുദ്ധ്യുപദേശം പ്രായോഗികമാണെന്നു പ്രകടമാക്കപ്പെട്ടിരിക്കുന്നു?
15 ബൈബിൾ ശാരീരികവും മാനസികവുമായ ആരോഗ്യംസംബന്ധിച്ചു വിലയേറിയ അനേകം നിർദേശങ്ങളും നൽകുന്നു. (സദൃ. 15:17; 17:22) സമീപവർഷങ്ങളിൽ, ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം തീർച്ചയായും അയാളുടെ മാനസികഭാവത്താൽ ബാധിക്കപ്പെടുന്നുവെന്നു വൈദ്യശാസ്ത്രഗവേഷണം പ്രകടമാക്കിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, കോപം പ്രകടമാക്കാൻ പ്രവണതയുളള ആളുകൾക്കു മിക്കപ്പോഴും ഏററവും ഉയർന്ന തോതിലുളള രക്തസമ്മർദമുണ്ടെന്നു പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. കോപം ഹൃദ്വികാരങ്ങളോ തലവേദനയോ മൂക്കിലൂടെയുളള രക്തമൊലിപ്പോ തലചുററലോ സംസാരിക്കുന്നതിനുളള അപ്രാപ്തിയോ ഉളവാക്കിയതായി ചിലർ അറിയിച്ചിട്ടുണ്ട്. ഏതായാലും ബൈബിൾ ദീർഘനാൾമുമ്പേ “ശാന്തമനസ്സു ദേഹത്തിനു ജീവൻ” എന്നു വിശദീകരിച്ചു.—സദൃ. 14:30; മത്തായി 5:9 താരതമ്യം ചെയ്യുക.
16. ശാസ്ത്രം കണ്ടുപിടിക്കുന്നതിനു വളരെ മുമ്പുതന്നെ ബൈബിൾ നടത്തിയ സത്യത്തിന്റെ ചില പ്രസ്താവനകളേവ?
16 (5) ശാസ്ത്രകൃത്യത. ബൈബിൾ ശാസ്ത്രപ്രബന്ധം അല്ലെങ്കിലും ശാസ്ത്ര കാര്യങ്ങളെ പരാമർശിക്കുന്നടത്ത് അതു കൃത്യതയുളളതും യഥാർഥ ശാസ്ത്ര കണ്ടുപിടിത്തങ്ങളോടും പരിജ്ഞാനത്തോടും യോജിപ്പുളളതുമാണെന്നു കാണുന്നു. മൃഗജീവികൾ ഉൾപ്പെടെയുളള സൃഷ്ടിയുടെ ക്രമത്തെയും (ഉല്പ. അധ്യാ. 1); ഭൂമി ഉരുണ്ടതോ ഗോളാകാരമോ ആയിരിക്കുന്നതിനെയും (യെശ. 40:22); ഭൂമി ശൂന്യാകാശത്തിൽ “നാസ്തിത്വ”ത്തിൻമേൽ തൂങ്ങിനിൽക്കുന്നതിനെയും കുറിച്ചുളള അതിന്റെ രേഖ ഈ സത്യങ്ങളുടെ ശാസ്ത്രകണ്ടുപിടിത്തങ്ങൾക്കു മുമ്പേയുളളതാണ്. (ഇയ്യോ. 26:7) “സകല മാംസവും ഒരുപോലെയുളള മാംസമല്ല” എന്ന തിരുവെഴുത്തുപ്രസ്താവനയുടെ സത്യത ആധുനിക ശരീരശാസ്ത്രം പ്രകടമാക്കിയിട്ടുണ്ട്. ഒരുതരം മാംസത്തിന്റെ കോശഘടന മറെറാന്നിന്റേതിൽനിന്നു വ്യത്യസ്തമാണ്, മനുഷ്യന് അനന്യസാധാരണമായ “മാംസ”മാണല്ലോ ഉളളത്. (1 കൊരി. 15:39) i ജന്തുശാസ്ത്രമണ്ഡലത്തിൽ ലേവ്യപുസ്തകം 11:6 മുയലിനെ അയവിറക്കുന്ന ജന്തുക്കളോടുകൂടെ തരംതിരിക്കുന്നു. ഇതിനെ ഒരു കാലത്തു പുച്ഛിച്ചിരുന്നു, എന്നാൽ ശാസ്ത്രം ഇപ്പോൾ മുയൽ വീണ്ടും തീററി ആഗിരണം ചെയ്യുന്നുണ്ടെന്നു കണ്ടെത്തുന്നു. j
17. ബൈബിൾ വൈദ്യശാസ്ത്രപരമായി ശരിയാണെന്ന് എങ്ങനെ തെളിയിക്കപ്പെട്ടിരിക്കുന്നു?
17 ‘മാംസത്തിന്റെ ജീവൻ രക്തത്തിലാകുന്നു’ എന്ന പ്രസ്താവന ആധുനിക കാലങ്ങളിൽ ഒരു അടിസ്ഥാന വൈദ്യശാസ്ത്ര സത്യമായി അംഗീകരിക്കപ്പെടാനിടയായിട്ടുണ്ട്. (ലേവ്യ. 17:11-14) ഏതു മൃഗങ്ങളും പക്ഷികളും മത്സ്യവും മനുഷ്യ ഉപഭോഗത്തിനു “ശുദ്ധ”മാണെന്നു മോശൈക ന്യായപ്രമാണം സൂചിപ്പിച്ചു, അത് അപകടസാധ്യതയുളള ഭക്ഷ്യങ്ങൾ ഒഴിവാക്കി. (ലേവ്യ. അധ്യാ. 11) ഒരു സൈനികപാളയത്തിൽ മനുഷ്യമലം മൂടണമെന്നു ന്യായപ്രമാണം ആവശ്യപ്പെട്ടു, അങ്ങനെ രക്താതിസാരം, ടൈഫോയിഡ് മുതലായി ഈച്ചകൾ പരത്തുന്ന രോഗബാധകളിൽനിന്നു ഗണ്യമായ സംരക്ഷണം നൽകി. (ആവ. 23:9-14) ഇന്നുപോലും, ചില രാജ്യങ്ങളിൽ മനുഷ്യവിസർജ്യങ്ങളുടെ ശരിയായ രീതിയിലല്ലാത്ത നിർമാർജനം നിമിത്തം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നിലവിലുണ്ട്. അങ്ങനെയുളള രാജ്യങ്ങളിലെ ജനങ്ങൾ ശുചിത്വം സംബന്ധിച്ച ബൈബിളിന്റെ ബുദ്ധ്യുപദേശം അനുസരിച്ചിരുന്നെങ്കിൽ കൂടുതൽ ആരോഗ്യമുളളവരായിരിക്കുമായിരുന്നു.
18. ബൈബിളിന്റെ ശാസ്ത്രപരമായ കൃത്യതയുടെ വേറെ ഏതു ദൃഷ്ടാന്തം നൽകപ്പെട്ടിരിക്കുന്നു?
18 ‘അജീർണതക്കും’ ‘ക്ഷീണതക്കും’ ബൈബിൾ അൽപ്പം വീഞ്ഞ് ശുപാർശ ചെയ്യുന്നു. (1 തിമൊ. 5:23) കാലിഫോർണിയാ സ്കൂൾ ഓഫ് മെഡിസിൻ യൂണിവേഴ്സിററിയിലെ മെഡിസിൻ പ്രൊഫസറായ ഡോ. സാൽവറേറാർ പി. ലൂഷ്യ ഇങ്ങനെ എഴുതുന്നു: “ഏററവും പുരാതനമായ ആഹാര പാനീയവും മനുഷ്യവർഗത്തിന്റെ ചരിത്രത്തിൽ ഉടനീളം തുടർച്ചയായ ഉപയോഗത്തിലുളള ഏററവും പ്രധാനമായ ഔഷധഘടകവും വീഞ്ഞാണ്.” k
19. ലൂക്കൊസിന്റെ എഴുത്തുകളുടെ കൃത്യത എങ്ങനെ വിശദമാക്കാം?
19 (6) സംസ്കാരവും ആചാരങ്ങളും. ആധുനിക കണ്ടുപിടിത്തവും ബൈബിളും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പ്രവൃത്തികളുടെ പുസ്തകത്തെസംബന്ധിച്ച് ഏ. റെൻഡൽ ഷോർട്ട് ഇങ്ങനെ എഴുതുന്നു: “തങ്ങളുടെ വിദൂരവ്യാപകമായ സാമ്രാജ്യത്തിലെ പ്രവിശ്യകളെ തങ്ങൾക്കു സുരക്ഷിതമായി സാധിക്കുന്നടത്തോളം പ്രാദേശിക ഭരണവ്യവസ്ഥിതി തുടർന്നുകൊണ്ടു ഭരണം നടത്തുകയെന്നതു റോമൻ ആചാരമായിരുന്നു, തത്ഫലമായി വ്യത്യസ്ത ഡിസ്ട്രിക്ററുകളിലെ അധികാരികൾക്കു വ്യത്യസ്തമായ അനേകം പേരുകളാണുണ്ടായിരുന്നത്. ഒരുവൻ നിരീക്ഷണപടുവായ ഒരു യാത്രക്കാരനോ രേഖകൾ അശ്രാന്ത പരിശ്രമത്താൽ പഠിക്കുന്നയാളോ ആയിരിക്കാത്ത പക്ഷം ഈ ഉദ്യോഗസ്ഥവൃന്ദത്തിനെല്ലാം അവരുടെ ശരിയായ നാമധേയം കൊടുക്കാൻ കഴിയുമായിരുന്നില്ല. ലൂക്കൊസിന് എല്ലായ്പോഴും സമ്പൂർണകൃത്യത നേടാൻ കഴിയത്തക്കവണ്ണമുണ്ടായിരുന്ന ചരിത്രാവബോധത്തിന്റെ അത്യന്തം സൂക്ഷ്മമായ പരീക്ഷകളിലൊന്നായിരുന്നു അത്. പല കേസുകളിലും ഒരു നാണയത്തിന്റെയോ ഒരു ആലേഖനത്തിന്റെയോ തെളിവു മാത്രമാണ് അദ്ദേഹത്തെ പരിശോധിക്കുന്നതിനു നമുക്ക് ആവശ്യമായ വിവരങ്ങൾ നൽകിയിരിക്കുന്നത്; അംഗീകാരമുളള റോമൻ ചരിത്രകാരൻമാർ അത്തരം പ്രയാസമുളള മണ്ഡലങ്ങളിലെ സാഹസത്തിനു മുതിരുന്നില്ല. അങ്ങനെ ലൂക്കൊസ് ഹെരോദാവിനെയും ലുസാന്യാസിനെയും ഇടപ്രഭുക്കൻമാരെന്നു വിളിക്കുന്നു; ജോസീഫസും അങ്ങനെ ചെയ്യുന്നു. യാക്കോബിനെ വാളിനിരയാക്കുകയും പത്രൊസിനെ തുറുങ്കിലടക്കുകയും ചെയ്ത ഹെരോദ് അഗ്രിപ്പാവ് ഒരു രാജാവെന്നു വിളിക്കപ്പെടുന്നു; അയാൾ ഗായസ് സീസറുമായി (കലിഗുല) റോമിൽവെച്ച് എങ്ങനെ സൗഹൃദത്തിലായെന്നും കലിഗുല ചക്രവർത്തിയായപ്പോൾ ഒരു രാജകീയസ്ഥാനപ്പേർ അയാൾക്കു പ്രതിഫലമായി കൊടുത്തുവെന്നും ജോസീഫസ് നമ്മോടു പറയുന്നു. സൈപ്രസിലെ ഗവർണറായ സെർഗ്ഗ്യോസ് പൗലസ് ദേശാധിപതി [“ഉപാധിപതി,” NW] എന്നു വിളിക്കപ്പെടുന്നു. . . . അന്നേക്ക് ഏറെനാൾ മുമ്പല്ലാതെ, സൈപ്രസ് ഒരു സാമ്രാജ്യത്വ പ്രവിശ്യ ആയിരുന്നു, ഒരു പ്രോപ്രേററർ അല്ലെങ്കിൽ ലഗാററസ് ഭരിക്കുകയും ചെയ്തിരുന്നു. എന്നാൽ പൗലൊസിന്റെ കാലത്ത്, സിപ്രിയൻ നാണയങ്ങളാൽ പ്രകടമാക്കപ്പെടുന്ന പ്രകാരം ഗ്രീക്കിലും ലത്തീനിലും ശരിയായ സ്ഥാനപ്പേർ ഉപാധിപതി എന്നായിരുന്നു. സൈപ്രസിന്റെ വടക്കേ തീരത്ത് സോളോയിയിൽ കണ്ടെത്തിയ ഒരു ഗ്രീക്ക് ആലേഖനത്തിന്റെ തീയതി വെച്ചിരിക്കുന്നത് ‘പൗലസിന്റെ ഉപാധിപത്യകാലത്ത്’ എന്നാണ്. തെസ്സലൊനീക്യയിൽ നഗരശ്രേഷ്ഠൻമാർ തികച്ചും അസാധാരണമായ നഗരാധിപൻമാർ [നഗരഭരണാധിപൻമാർ, പ്രവൃത്തികൾ 17:6, NW അടിക്കുറിപ്പ്] എന്ന സ്ഥാനപ്പേർ സ്വീകരിച്ചിരുന്നു, പൗരാണികസാഹിത്യത്തിൽ അറിയപ്പെടാത്ത ഒരു പേരാണിത്. ആലേഖനങ്ങളിൽ അതു കാണപ്പെടുന്നു എന്ന വസ്തുത ഇല്ലായിരുന്നെങ്കിൽ ലൂക്കൊസ് അത് ഉപയോഗിക്കാത്തപക്ഷം അതു നമുക്കു തികച്ചും അപരിചിതമായിരിക്കുമായിരുന്നു. . . . അഖായ അഗസ്ററസിന്റെ കീഴിൽ ഒരു സെനററധീന പ്രവിശ്യയായിരുന്നു, തിബെര്യോസിന്റെ കീഴിൽ അതു നേരിട്ടു ചക്രവർത്തിക്കു കീഴിലായിരുന്നു, എന്നാൽ ററാസിററസ് നമ്മോടു പറയുന്ന പ്രകാരം, ക്ലൗദ്യോസിന്റെ കീഴിൽ അതു സെനററധീനത്തിലേക്കു മടങ്ങി, തന്നിമിത്തം ഗല്ലിയോന്റെ ശരിയായ സ്ഥാനപ്പേർ [പ്രവൃ. 18:12, NW] ഉപാധിപതി എന്നായിരുന്നു. ലൂക്കൊസ് തന്റെ ഭൂമിശാസ്ത്രത്തിലും തന്റെ യാത്രാനുഭവങ്ങളിലും തുല്യമായി സന്തുഷ്ടനാണ്, തുല്യമായി കൃത്യതയുളളവനാണ്.” l
20. പൗലൊസിന്റെ എഴുത്തുകൾ അദ്ദേഹം ജീവിച്ചിരിക്കുകയും എഴുതുകയും ചെയ്ത കാലങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കുന്നത് എങ്ങനെ?
20 പൗലൊസിന്റെ ലേഖനങ്ങൾ കൃത്യമായി അവന്റെ കാലത്തിന്റെ പശ്ചാത്തലത്തെ പ്രതിഫലിപ്പിക്കുകയും എഴുതപ്പെട്ട കാര്യങ്ങളുടെ ഒരു ദൃക്സാക്ഷിയാണു താനെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, ഫിലിപ്പി ഒരു സൈനിക കോളനി ആയിരുന്നു, അതിലെ പൗരൻമാർ തങ്ങളുടെ റോമൻ പൗരത്വത്തിൽ വിശേഷാൽ അഭിമാനമുളളവരായിരുന്നു. അവിടത്തെ ക്രിസ്ത്യാനികളുടെ പൗരത്വം സ്വർഗത്തിലാണെന്നു പൗലൊസ് അവരെ ഉപദേശിച്ചു. (പ്രവൃ. 16:12, 21, 37; ഫിലി. 3:20) എഫേസൂസ് മാന്ത്രികവിദ്യകൾക്കും ആത്മാചാരങ്ങൾക്കും കേൾവികേട്ട ഒരു നഗരമായിരുന്നു. ഭൂതങ്ങൾക്ക് ഇരയായിത്തീരുന്നതിനെതിരെ തങ്ങളെത്തന്നെ എങ്ങനെ സായുധരാക്കാമെന്ന് അവിടത്തെ ക്രിസ്ത്യാനികളെ പൗലൊസ് ഉപദേശിച്ചു, അതേസമയം അവൻ ഒരു റോമൻ പടയാളിയുടെ പടക്കോപ്പിന്റെ ഒരു കൃത്യമായ വർണന നൽകി. (പ്രവൃ. 19:19; എഫെ. 6:13-17) നഗ്നരായ ചിലർ ഉൾപ്പെടെ ബന്ദികളുടെ ഒരു ഘോഷയാത്രസഹിതം റോമൻ ജേതാക്കൾ ഒരു ജയോത്സവ മാർച്ച് നടത്തുന്ന ആചാരം ഒരു ദൃഷ്ടാന്തമായി ഉപയോഗിക്കപ്പെടുന്നു. (2 കൊരി. 2:14; കൊലൊ. 2:15) 1 കൊരിന്ത്യർ 1:22-ൽ യഹൂദൻമാരുടെയും ഗ്രീക്കുകാരുടെയും വ്യത്യസ്ത വീക്ഷണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെയുളള കാര്യങ്ങളിൽ ക്രിസ്തീയ എഴുത്തുകാർ പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശയുടെ കൃത്യതയെ പ്രതിഫലിപ്പിക്കുന്നു, അതിനെക്കുറിച്ചു ജോർജ് റൗളിൻസൺ ഇങ്ങനെ പറയുന്നു: “പൊതുവായ പൗരസ്ത്യശീലങ്ങളും ആചാരങ്ങളും സംബന്ധിച്ചു പഞ്ചഗ്രന്ഥങ്ങളുടെ നീതിശാസ്ത്രകൃത്യത ഒരിക്കലും ചോദ്യംചെയ്യപ്പെട്ടിട്ടില്ല.” a
21. (എ) ബൈബിളെഴുത്തുകാരുടെ നിഷ്കപടതയുടെ ദൃഷ്ടാന്തങ്ങൾ നൽകുക. (ബി) ഇതു സത്യമെന്ന നിലയിൽ ബൈബിളിൽ വിശ്വാസം കെട്ടുപണി ചെയ്യുന്നത് എങ്ങനെ?
21 (7) ബൈബിളെഴുത്തുകാരുടെ നിഷ്കപടത. ബൈബിളിലുടനീളം എഴുത്തുകാരുടെ വൈമുഖ്യമില്ലാത്ത നിഷ്കപടത അതിന്റെ വിശ്വസനീയതയുടെ പ്രബലമായ തെളിവാണ്. ദൃഷ്ടാന്തത്തിന്, മോശ വളച്ചുകെട്ടില്ലാതെ തന്റെ സ്വന്തം പാപത്തെക്കുറിച്ചും താനും തന്റെ സഹോദരനായ അഹരോനും വാഗ്ദത്തദേശത്തു പ്രവേശിക്കരുതെന്നുളള ദൈവത്തിന്റെ വിധിയെക്കുറിച്ചും പറയുന്നു. (സംഖ്യാ. 20:7-13; ആവ. 3:23-27) രണ്ടു സന്ദർഭങ്ങളിലെ ദാവീദിന്റെ പാപങ്ങളും അവന്റെ സ്വന്തം പുത്രനായ ശലോമോന്റെ വിശ്വാസത്യാഗവും പരസ്യമായി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. (2 ശമൂ. അധ്യാ. 11, 12, 24; 1 രാജാ. 11:1-13) യോനാ സ്വന്തം അനുസരണക്കേടിനെയും അതിന്റെ ഫലത്തെയും കുറിച്ച് എഴുതുന്നു. എബ്രായ തിരുവെഴുത്തുകളുടെ എഴുത്തുകാരെല്ലാം യഹൂദൻമാരായിരുന്നു, ദൈവത്തിന്റെ അരുളപ്പാടുകളും തങ്ങളുടെ ജനതയുടെ യഥാർഥ ചരിത്രവുമെന്ന നിലയിൽ യഹൂദൻമാർ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്ത രേഖയിൽ മിക്കവാറും അവരെല്ലാംതന്നെ ദൈവത്തോടുളള അനുസരണക്കേടിനു മുഴു ഇസ്രായേൽജനതയെയും കുററംവിധിച്ചു. ക്രിസ്തീയ എഴുത്തുകാരുടെ നിഷ്കപടത അതിൽ കുറഞ്ഞതല്ലായിരുന്നു. നാലു സുവിശേഷ എഴുത്തുകാരും പത്രൊസ് ക്രിസ്തുവിനെ തളളിപ്പറഞ്ഞതു വെളിപ്പെടുത്തി. അന്ത്യോക്യയിലെ ക്രിസ്തീയ സഭയിൽ യഹൂദൻമാരും വിജാതീയരും തമ്മിൽ ഒരു വേർതിരിവ് ഉണ്ടാക്കിയതിൽ ഒരു വിശ്വാസകാര്യത്തിൽ പത്രൊസിന്റെ ഗുരുതരമായ തെററിലേക്കു പൗലൊസ് ശ്രദ്ധ ക്ഷണിച്ചു. ഒരു വിശ്വസ്തരേഖ നിർമിക്കുന്നതിന്റെ താത്പര്യത്തിൽ ബൈബിളെഴുത്തുകാർ ആരെയും തങ്ങളെത്തന്നെയും തെററു സംബന്ധിച്ചു കുററപ്പെടുത്താതിരുന്നില്ലെന്നു നാം തിരിച്ചറിയുമ്പോൾ അതു സത്യമെന്ന നിലയിൽ ബൈബിളിലുളള വിശ്വാസം കെട്ടുപണിചെയ്യുന്നു.—മത്താ. 26:69-75; മർക്കൊ. 14:66-72; ലൂക്കൊ. 22:54-62; യോഹ. 18:15-27; ഗലാ. 2:11-14; യോഹ. 17:17.
22. ബൈബിൾ തീർച്ചയായും ദൈവവചനമാണെന്നു വേറെ എന്തും തെളിയിക്കുന്നു, അത് എഴുതപ്പെട്ടത് എന്ത് ഉദ്ദേശ്യത്തിലായിരുന്നു?
22 (8) എഴുത്തുകാരുടെ യോജിപ്പ്. ഏതാണ്ട് 40 എഴുത്തുകാർ 1,600-ൽപ്പരം വർഷംകൊണ്ടു ബൈബിൾ പൊരുത്തക്കേടില്ലാതെ എഴുതി. അതിഭീകരമായ എതിർപ്പും അതിനെ നശിപ്പിക്കാനുളള അത്യന്തം ഊർജസ്വലമായ ശ്രമങ്ങളും ഗണ്യമാക്കാതെ അതിന്റെ ഒട്ടേറെ പ്രതികൾ വിപുലമായി വിതരണംചെയ്തിരിക്കുന്നു. ഈ വസ്തുതകൾ അതു സ്വയം അവകാശപ്പെടുന്നത്, അതായത്, സർവശക്തനായ ദൈവത്തിന്റെ വചനമാണെന്നും അതു തീർച്ചയായും “പഠിപ്പിക്കലിന്, ശാസിക്കലിന്, കാര്യങ്ങൾ നേരെയാക്കുന്നതിന്, നീതിയിൽ ശിക്ഷണം കൊടുക്കുന്നതിനു പ്രയോജനപ്രദ”മാണെന്നും തെളിയിക്കാൻ സഹായകമാണ്.—2 തിമൊ. 3:16. b
23. ഏതു പരസ്പരയോജിപ്പുളള പ്രതിപാദ്യവും ബൈബിളിന്റെ നിശ്വസ്തതയെ തെളിയിക്കുന്നു? ഉദാഹരിക്കുക.
23 ക്രിസ്തുവിൻകീഴിലെ യഹോവയുടെ രാജ്യത്താലുളള അവന്റെ നാമത്തിന്റെ വിശുദ്ധീകരണമെന്ന വിഷയത്തെ അത് ഊന്നിപ്പറയുന്നതിലുളള അതിന്റെ സമഗ്രമായ പൊരുത്തത്താൽ അതിന്റെ നിശ്വസ്തത പ്രകടമാക്കപ്പെടുന്നു. പിൻവരുന്നവ പ്രമുഖമായ ഉദാഹരണങ്ങളിൽ ചിലതാണ്:
ഉല്പ. 3:15 സർപ്പത്തെ നശിപ്പിക്കുന്ന സന്തതിയെ സംബന്ധിച്ച വാഗ്ദാനം
ഉല്പ. 22:15-18 അബ്രഹാമിന്റെ സന്തതിമുഖാന്തരം സകല ജനതകളും തങ്ങളേത്തന്നെ അനുഗ്രഹിക്കും
പുറ. 3:15; 6:3 ദൈവം യഹോവയെന്ന സ്മാരകനാമത്തെ ദൃഢീകരിക്കുന്നു
പുറ. 9:16; റോമ. 9:17 തന്റെ നാമം പ്രഖ്യാപിക്കപ്പെടാനുളള ഉദ്ദേശ്യം ദൈവം പ്രസ്താവിക്കുന്നു
പുറ. 18:11; യഹോവ മറെറല്ലാ ദൈവങ്ങളെക്കാളും യെശ. 36:18-20;37:20, 36-38; വലിയവൻ യിരെ. 10:10, 11
പുറ. 20:3-7 ദൈവം നാമത്തെ ബഹുമാനിക്കുന്നു, അനന്യമായ ഭക്തി ആവശ്യപ്പെടുന്നു
ഇയ്യോ. അധ്യാ. 1, 2 യഹോവയുടെ നീതിയുക്തമായ പരമാധികാരവും അതിനോടുളള മമനുഷ്യന്റെ മനോഭാവവും നിർമലതയും
ഇയ്യോ. 32:2; 35:2; 36:24; 40:8 ദൈവത്തിന്റെ സംസ്ഥാപനം മുൻപന്തിയിലേക്കു വരുത്തപ്പെടുന്നു
യെശ. 9:7 ദൈവം തീക്ഷ്ണമായി തന്റെ പുത്രന്റെ നിത്യരാജ്യത്തെ പിന്താങ്ങുന്നു
ദാനീ. 2:44; 4:17, 34; 7:13, 14 “മനുഷ്യപുത്ര”നാലുളള ദൈവരാജ്യത്തിന്റെ പ്രാധാന്യം
യെഹെ. 6:10; 38:23 ജനം ‘ഞാൻ യഹോവ എന്നു അറിയും.’ ഈ പ്രസ്താവന യെഹെസ്കേലിന്റെ പ്രവചനത്തിൽ 60-ൽപ്പരം പ്രാവശ്യം കാണപ്പെടുന്നു
മലാ. 1:11 ജനതകളുടെ ഇടയിൽ ദൈവത്തിന്റെ നാമം വലിയതായിരിക്കേണ്ടതാണ്
മത്താ. 6:9, 10, 33 തന്റെ രാജ്യം മുഖാന്തരമുളള ദൈവനാമത്തിന്റെ വിശുദ്ധീകരണം പ്രഥമപ്രാധാന്യമുളളതാണ്
യോഹ. 17:6, 26 യേശു ദൈവനാമം പ്രഖ്യാപിച്ചു
പ്രവൃ. 2:21; റോമ. 10:13 രക്ഷക്കായി യഹോവയുടെ നാമം വിളിച്ചപേക്ഷിക്കണം
റോമ. 3:4 ദൈവം സത്യവാനെന്നു തെളിയണം ഏതു മനുഷ്യനും ഭോഷ്കാളിയായാലും
1 കൊരി. 15:24-28 രാജ്യം ദൈവത്തെ തിരികെ ഏൽപ്പിക്കേണ്ടതാണ്; ദൈവം എല്ലാവർക്കും എല്ലാമായിരിക്കും
എബ്രാ. 13:15 ക്രിസ്ത്യാനികൾ യഹോവയുടെ നാമത്തിനു പരസ്യപ്രഖ്യാപനം നടത്തണം
വെളി. 15:4 യഹോവയുടെ നാമം സകല ജനതകളാലും മഹത്ത്വീകരിക്കപ്പെടും
വെളി. 19:6 യഹോവയുടെ നാമം മഹാബാബിലോന്റെ ശൂന്യമാക്കലിനുശേഷം സ്തുതിക്കപ്പെടുന്നു
24. (എ) ആദിമക്രിസ്ത്യാനികളുടെ നിർമലത “ക്രിസ്തീയ കഥ”യുടെ സത്യതയെ സ്ഥിരീകരിക്കുന്നത് എങ്ങനെ? (ബി) ബൈബിളെഴുത്തുകാർ കെട്ടുകഥകളല്ല വസ്തുതകളാണു രേഖപ്പെടുത്തിയത് എന്നതിനു വേറെ ഏതു തെളിവുണ്ട്?
24 (9) സാക്ഷികളുടെ നിർമലത. ആദിമക്രിസ്ത്യാനികളുടെ—ക്രിസ്തീയ തിരുവെഴുത്തുകളുടെ എഴുത്തുകാരുടെയും മററുളളവരുടെയും—സാക്ഷ്യത്തിനു കൊടുക്കാവുന്ന ഘനത്തെക്കുറിച്ചു ജോർജ് റൗളിൻസൻ ഇങ്ങനെ പറയുന്നു: “ആദിമ പരിവർത്തിതർ തങ്ങളുടെ മതംനിമിത്തം ഏതു സമയത്തും മരണത്തിനു വിധേയരാകാൻ ആഹ്വാനംചെയ്യപ്പെട്ടേക്കാമെന്ന് അറിഞ്ഞിരുന്നു. . . . ക്രിസ്ത്യാനിത്വത്തെ അനുകൂലിക്കുന്ന ഓരോ ആദിമ എഴുത്തുകാരനും തന്റെ അനുകൂല വാദത്തിന്റെ യാഥാർഥ്യത്താൽ ഭരണാധികാരികളെ ധൈര്യമായി എതിർത്തുനിന്നു, സമാനമായ ഒരു വിധിക്കു തന്നേത്തന്നെ വിധേയനാക്കുകയും ചെയ്തു. വിശ്വാസം ഒരു ജീവൻമരണ സംഗതിയായിരിക്കുമ്പോൾ, മതവിഭാഗം അവകാശപ്പെടുന്ന ആരാധനാരീതിയുടെ അവകാശവാദങ്ങളെ നന്നായി തൂക്കിനോക്കാതെയും അതു സത്യമാണെന്നു സ്വയം ബോധ്യപ്പെടാതെയും മനുഷ്യർ തങ്ങളുടെ ഭാവനക്കിണങ്ങുന്ന ആദ്യ വിശ്വാസപ്രമാണത്തെ നിസ്സാരമായി ഏറെറടുക്കുന്നില്ല; അവർ ഒരു പീഡിതവിഭാഗത്തിന്റെ അണികളിൽ പരസ്യമായി ചേരുന്നുമില്ല. ആദിമപരിവർത്തിതർക്കു നമ്മെക്കാൾ വളരെയധികമായി ക്രിസ്തീയ വിവരണത്തിന്റെ ചരിത്രപരമായ കൃത്യതയെ തിട്ടപ്പെടുത്താനുളള മാർഗങ്ങളുണ്ടായിരുന്നുവെന്നു വ്യക്തമാണ്; അവർക്കു സാക്ഷികളോട് ആലോചന ചോദിക്കാനും എതിർചോദ്യം ചോദിക്കാനും കഴിയുമായിരുന്നു—അവരുടെ പല വിവരണങ്ങൾ താരതമ്യപ്പെടുത്താൻ, അവരുടെ പ്രസ്താവനകളെ അവരുടെ എതിരാളികൾ എങ്ങനെ നേരിട്ടുവെന്ന് അന്വേഷിക്കാൻ, അക്കാലത്തെ വിജാതീയ രേഖകൾ പരിശോധിക്കാൻ സമഗ്രമായും പൂർണമായും തെളിവിന്റെ പതിരു നീക്കാൻ കഴിയുമായിരുന്നു. . . . ഇതെല്ലാം ഒത്തുചേർന്ന്—തെളിവു കൂമ്പാരം ആണെന്ന്—വിദൂരകാലങ്ങളിലെ ഏതു സംഭവങ്ങളെക്കുറിച്ചും അപൂർവമായി മാത്രം ഹാജരാക്കാൻ കഴിയുന്ന തരത്തിലുളള തെളിവുകളുടെ ഒരു സമാഹാരമാണെന്ന്, ക്രിസ്തീയ ചരിത്രത്തിന്റെ സത്യതയെ ന്യായമായ സകല സംശയത്തിനും അതീതമായി സ്ഥാപിക്കുന്നുവെന്ന്, ഓർത്തിരിക്കേണ്ടതാണ്. യാതൊരു കാര്യത്തിലും . . . ആ കഥക്ക് ഒരു കാൽപ്പനികസ്വഭാവം ഇല്ല. വ്യതിയാനമില്ലാതെ പറഞ്ഞിരിക്കുന്ന ഒരൊററ കഥയാണത്, അതേസമയം, കെട്ടുകഥകൾ ഏററക്കുറച്ചിലോടെ വിവിധരൂപത്തിലുളളവയാണ്. അത് അക്കാലത്തെ ഭരണചരിത്രത്തോട് അവിഭാജ്യമായി കൂടിക്കലരുന്നു, അത് അസാധാരണ കൃത്യതയോടെയാണ് അതിനെ ചിത്രീകരിക്കുന്നത്; അതേസമയം കെട്ടുകഥകൾ ഭരണചരിത്രത്തെ വളച്ചൊടിക്കയും നിരാകരിക്കയും ചെയ്യുന്നു; അതിൽ വിരസമായ വിശദാംശങ്ങൾ നിറഞ്ഞിരിക്കുന്നു, കെട്ടുകഥകൾ അവ അവധാനപൂർവം തളളിക്കളയും; അതിൽ ഏററവും വ്യക്തവും ലളിതവുമായ തരം പ്രായോഗിക പ്രബോധനം അടങ്ങിയിരിക്കുന്നു, അതേസമയം കെട്ടുകഥകൾ ഭാവനയിലൂടെ പഠിപ്പിക്കുന്നു. . . . ലളിതമായ ആത്മാർഥതയും വിശ്വസ്തതയും ജാഗ്രത്തായ കൃത്യതയും ശുദ്ധമായ സത്യസ്നേഹവുമാണു പുതിയനിയമ എഴുത്തുകാരുടെ അത്യന്തം സ്പഷ്ടമായ സ്വഭാവവിശേഷങ്ങൾ; അവർ പ്രസ്പഷ്ടമായി ഭാവനകളല്ല, വസ്തുതകളാണു കൈകാര്യം ചെയ്യുന്നത് . . . അവർ തങ്ങളുടെ നാളിൽ ‘പൂർണമായി വിശ്വസിച്ചുവന്ന’ ‘കാര്യങ്ങളുടെ നിശ്ചയം നാം അറിയേണ്ടതിനാണ്’ എഴുതിയത്. c—ലൂക്കൊസ് 1:1, 4 താരതമ്യം ചെയ്യുക.
25. ബൈബിളിന്റെ വിശ്വാസ്യതയെ മികച്ച രീതിയിൽ പ്രകടമാക്കുന്നത് എന്ത്?
25 ബൈബിളിലെ പുളകപ്രദമായ ഒരു മണ്ഡലം ദിവ്യപ്രവചനത്തിന്റേതാണ്. ബൈബിളിന്റെ വിശ്വാസ്യത നിരവധി പ്രവചനങ്ങളുടെ നിവൃത്തിയിലെപ്പോലെ, ശ്രദ്ധേയമായി മറെറാരു വിധത്തിലും പ്രകടമാക്കപ്പെട്ടിട്ടില്ല, എല്ലാം ഭാവി മുൻകൂട്ടിപ്പറയുന്നതിലെ യഹോവയുടെ ശ്രദ്ധേയമായ മുൻകാഴ്ചയെ പ്രകടമാക്കുന്നതുതന്നെ. ഈ പ്രാവചനികവചനം തീർച്ചയായും “ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കു” ആണ്. അതിനു ശ്രദ്ധ കൊടുക്കുന്നതു യഹോവയുടെ നീതിയുളള നിത്യമായ പുതിയ ലോകത്തിൽ രാജ്യപ്രവചനങ്ങളെല്ലാം നിവൃത്തിയാകുന്നതുവരെ അതിജീവിക്കാൻ ആഗ്രഹിക്കുന്നവരുടെ വിശ്വാസത്തെ ബലിഷ്ഠമാക്കും. തുടർന്നുവരുന്ന മൂന്നു പട്ടികകൾ ഈ പ്രാവചനിക നിവൃത്തികളിലനേകവും അതുപോലെതന്നെ എബ്രായ, ഗ്രീക്ക് തിരുവെഴുത്തുകളുടെയെല്ലാം യോജിപ്പും കാണിച്ചുതരുന്നതിലൂടെ ബൈബിളിന്റെ വിശ്വാസ്യതക്കു കൂടുതലായ തെളിവു നൽകുന്നു. കാലം കടന്നുപോകുന്നതോടെ, ബൈബിൾ സത്യമായി ‘ദൈവനിശ്വസ്തവും പ്രയോജനപ്രദവു’മെന്ന നിലയിൽ അധികമധികം ശോഭനമായി തിളങ്ങുകയാണ്.—2 പത്രൊ. 1:19; 2 തിമൊ. 3:16.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുരേഖകളുടെ സത്യതയുടെ ചരിത്രപരമായ തെളിവുകൾ (ഇംഗ്ലീഷ്), 1862, ജോർജ് റൗളിൻസൻ, പേജുകൾ 54, 254-8.
b 1871, പേജുകൾ 29-31.
c തിരുവെഴുത്തു രേഖകളുടെ സത്യതയുടെ ചരിത്രപരമായ തെളിവുകൾ, പേജുകൾ 25-6.
d സീനായിയും പാലസ്തീനും (ഇംഗ്ലീഷ്), 1885, പേജുകൾ 82-3.
e റീഡേഴ്സ് ഡൈജസ്ററ്, മാർച്ച് 1954, പേജുകൾ 27, 30.
f 1984, പേജ് 24.
g 1968, പേജുകൾ 4-5.
h ദി ജേർണൽ ഓഫ് ദി റോയൽ ഏഷ്യാററിക് സൊസൈററി ഓഫ് ഗ്രേററ് ബ്രിട്ടൻ ആൻഡ് അയർലണ്ട്, ലണ്ടൻ, 1855, വാല്യം 15, പേജ് 232.
i തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 246.
j തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 555-6, 1035.
k വീഞ്ഞ് ആഹാരവും ഔഷധവും എന്ന നിലയിൽ (ഇംഗ്ലീഷ്), 1954, പേജ് 5.
l 1955, പേജുകൾ 211-13.
a തിരുവെഴുത്തുരേഖകളുടെ സത്യതയുടെ ചരിത്രപരമായ തെളിവുകൾ, പേജ് 290.
b ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്), പേജുകൾ 12-36.
c തിരുവെഴുത്തു രേഖകളുടെ സത്യതയുടെ ചരിത്രപരമായ തെളിവുകൾ, പേജുകൾ 225, 227-8.
[അധ്യയന ചോദ്യങ്ങൾ]
[343, 344 പേജുകളിലെ ചാർട്ട്]
(10) യേശുവിനെ സംബന്ധിച്ച പ്രമുഖ പ്രവചനങ്ങളും അവയുടെ നിവൃത്തിയും
പ്രവചനം സംഭവം നിവൃത്തി
ഉല്പ. 49:10 യഹൂദാഗോത്രത്തിൽ മത്താ. 1:2-16; ജനിച്ചു ലൂക്കൊ. 3:23-33; എബ്രാ. 7:14
സങ്കീ. 132:11; യിശ്ശായിയുടെ പുത്രനായ മത്താ. 1:1, 6-16; 9:27; ദാവീദിന്റെ മത്താ15:22; 20:30, 31; യെശ. 9:7; കുടുംബത്തിൽനിന്ന് മത്താ21:9, 15; 22:42; യെശ.11:1, 10 മർക്കൊ. 10:47, 48; ലൂക്കൊ. 1:32; 2:4; ലൂക്കൊ.3:23-32; ലൂക്കൊ.18:38, 39; പ്രവൃ.2:29-31; പ്രവൃ.13:22, 23; റോമ. 1:3; 15:8, 12
മീഖാ 5:2 ബേത്ലഹേമിൽ ജനിച്ചു ലൂക്കൊ. 2:4-11; യോഹ. 7:42
യെശ. 7:14 ഒരു കന്യകയിൽ ജനിച്ചു മത്താ. 1:18-23; ലൂക്കൊ. 1:30-35
യിരെ. 31:15 അവന്റെ ജനനശേഷം മത്താ. 2:16-18 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു
ഹോശേ. 11:1 ഈജിപ്തിൽനിന്നു വിളിക്കപ്പെട്ടു മത്താ. 2:15
മലാ. 3:1; 4:5; മുമ്പിൽ വഴിയൊരുക്കപ്പെട്ടു മത്താ. 3:1-3; 11:10-14; യെശ. 40:3; 17:10-13; മർക്കൊ. 1:2-4; ലൂക്കൊ. 1:17, 76; 3:3-6; ലൂക്കൊ.7:27; യോഹ. 1:20-23; 3:25-28; പ്രവൃ. 13:24; 19:4
ദാനീ. 9:25 69 ആഴ്ചകളുടെ അവസാനത്തി തന്നെത്താൻ സ്നാപനത്തിന് മിശിഹായായി പ്രത്യക്ഷപ്പെട്ടു ഏൽപ്പിച്ചുകൊടുത്തു പൊ.യു. 29-ൽ സമയപ്പട്ടികപ്രകാരം അഭിഷേകം ചെയ്യപ്പെട്ടു (ലൂക്കൊ. 3:1, 21, 22)
യെശ. 61:1, 2 നിയോഗിക്കപ്പെട്ടു ലൂക്കൊ. 4:18-21
യെശ. 9:1, 2 ശുശ്രൂഷ നഫ്ത്താലിയിലെയും മത്താ. 4:13-16 സെബൂലൂനിലെയും ആളുകൾ വലിയ പ്രകാശം കാണാനിടയാക്കി
സങ്കീ. 78:2 ദൃഷ്ടാന്തങ്ങൾ സഹിതം മത്താ. 13:11-13, 31-35 സംസാരിച്ചു
യെശ. 53:4 നമ്മുടെ രോഗങ്ങൾ വഹിച്ചു മത്താ. 8:16, 17
സങ്കീ. 69:9 യഹോവയുടെ മത്താ. 21:12, 13; ആലയത്തിനുവേണ്ടി മർക്കൊ. 11:15-18; തീക്ഷ്ണതയുളളവൻ ലൂക്കൊ. 19:45, 46; യോഹ. 2:13-17
യെശ. 42:1-4 യഹോവയുടെ ദാസനെന്ന മത്താ. 12:14-21 നിലയിൽ, തെരുക്കളിൽ വഴക്കടിക്കില്ല
യെശ. 53:1 വിശ്വസിച്ചില്ല യോഹ. 12:37, 38; റോമ. 10:11, 16
സെഖ. 9:9; ഒരു കഴുതക്കുട്ടിപ്പുറത്തു മത്താ. 21:1-9; സങ്കീ. 118:26 യെരുശലേമിലേക്കുളള മർക്കൊ. 11:7-11; പ്രവേശനം; രാജാവായും യഹോവയുടെ നാമത്തിൽ ലൂക്കൊ.19:28-38; വരുന്നവനായും സ്വാഗതം ചെയ്യപ്പെട്ടു യോഹ. 12:12-15
യെശ. 28:16; തളളപ്പെട്ടെങ്കിലും മത്താ. 21:42, 45, 46; യെശ. 53:3; മുഖ്യമൂലക്കല്ലായിത്തീരുന്നു പ്രവൃ. 3:14; 4:11; സങ്കീ. 69:8; 1 പത്രൊ. 2:7 സങ്കീ. 118:22, 23
യെശ. 8:14, 15 ഇടർച്ചക്കല്ലായിത്തീരുന്നു ലൂക്കൊ. 20:17, 18; റോമ. 9:31-33; 1 പത്രൊ. 2:8
സങ്കീ. 41:9; 109:8 ഒരു അപ്പോസ്തലൻ മത്താ. 26:47-50; അവിശ്വസ്തൻ; യോഹ. 13:18, 26-30; യേശുവിനെ യോഹ. 17:12; 18:2-5; ഒററിക്കൊടുക്കുന്നു പ്രവൃ. 1:16-20
സെഖ. 11:12 30 വെളളിക്കാശിന് മത്താ. 26:15; 27:3-10; ഒററിക്കൊടുത്തു മർക്കൊ. 14:10, 11
സെഖ. 13:7 ശിഷ്യൻമാർ മത്താ. 26:31, 56; ചിതറിപ്പോകുന്നു യോഹ. 16:32
സങ്കീ. 2:1, 2 റോമൻശക്തികളും മത്താ. 27:1, 2; ഇസ്രായേലിലെ നേതാക്കളും മർക്കൊ. 15:1, 15; യഹോവയുടെ അഭിഷിക്തനെതിരെ ലൂക്കൊ. 23:10-12; ഒത്തുചേർന്നു പ്രവർത്തിക്കുന്നു പ്രവൃ. 4:25-28
യെശ. 53:8 വിസ്തരിച്ചു കുററംവിധിച്ചു മത്താ. 26:57-68; 27:1, 2, മത്താ. 27:11-26; യോഹ. 18:12-14, യോഹ.18:19-24, 28-40; യോഹ. 19:1-16
സങ്കീ. 27:12 കളളസാക്ഷികളുടെ മത്താ. 26:59-61; ഉപയോഗം മർക്കൊ. 14:56-59
യെശ. 53:7 കുററാരോപകരുടെ മത്താ. 27:12-14; മുമ്പാകെ മൗനം മർക്കൊ. 14:61; 15:4, 5; ലൂക്കൊ. 23:9; യോഹ. 19:9
സങ്കീ. 69:4 കാരണം കൂടാതെ ലൂക്കൊ. 23:13-25; വെറുക്കപ്പെട്ടു യോഹ. 15:24, 25; 1 പത്രൊ. 2:22
യെശ. 50:6; അടിച്ചു, തുപ്പി മത്താ. 26:67; 27:26, 30; മീഖാ 5:1 യോഹ. 18:22; 19:3
സങ്കീ. 22:16, സ്തംഭത്തിലേററിക്കൊന്നു മത്താ. 27:35; NW അടിക്കു. മർക്കൊ. 15:24, 25; ലൂക്കൊ. 23:33; യോഹ. 19:18, 23; യോഹ. 20:25, 27
സങ്കീ. 22:18 അങ്കികൾക്കായി മത്താ. 27:35; ചീട്ടിട്ടു യോഹ. 19:23, 24
യെശ. 53:12 പാപികളോടുകൂടെ മത്താ. 26:55, 56; 27:38; എണ്ണപ്പെട്ടു ലൂക്കൊ. 22:37
സങ്കീ. 22:7, 8 സ്തംഭത്തിൽ കിടന്നപ്പോൾ മത്താ. 27:39-43; അധിക്ഷേപിക്കപ്പെട്ടു മർക്കൊ. 15:29-32
സങ്കീ. 69:21 വിന്നാഗിരിയും കയ്പും മത്താ. 27:34, 48; കൊടുത്തു മർക്കൊ. 15:23, 36
സങ്കീ. 22:1 ദൈവത്താൽ ശത്രുക്കൾക്കായി മത്താ. 27:46; കൈവിടപ്പെട്ടു മർക്കൊ. 15:34
സങ്കീ. 34:20; അസ്ഥികൾ യോഹ. 19:33, 36 പുറ. 12:46 ഒടിക്കപ്പെട്ടില്ല
യെശ. 53:5; കുത്തിത്തുളയ്ക്കപ്പെട്ടു മത്താ. 27:49; സെഖ. 12:10 യോഹ. 19:34, 37; വെളി. 1:7
യെശ. 53:5, 8, പാപങ്ങൾ നീക്കുന്നതിനും മത്താ. 20:28; യെശ.11, 12 ദൈവവുമായുളള യോഹ. 1:29; നീതിയുളള റോമ. 3:24; 4:25; നിലയിലേക്കുളള 1 കൊരി. 15:3; വഴി തുറക്കുന്നതിനും എബ്രാ. 9:12-15; ബലിമരണം 1 പത്രൊ. 2:24; വരിക്കുന്നു 1 യോഹ. 2:2
യെശ. 53:9 ധനികരോടുകൂടെ അടക്കപ്പെട്ടു മത്താ. 27:57-60; യോഹ. 19:38-42
യോനാ 1:17; മൂന്നു ദിവസങ്ങളുടെ മത്താ. 12:39, 40; 16:21; യോനാ2:10 ഭാഗങ്ങളിൽ, ശവക്കുഴിയിൽ, മത്താ. 17:23; 20:19; പിന്നീടു പുനരുത്ഥാനം പ്രാപിച്ചു മത്താ. 27:64; മത്താ.28:1-7; പ്രവൃ. 10:40; 1 കൊരി. 15:3-8
സങ്കീ. 16:8-11, ദ്രവിക്കുന്നതിനുമുമ്പ് പ്രവൃ. 2:25-31; 13:34-37 NW അടിക്കു. ഉയിർപ്പിക്കപ്പെട്ടു
സങ്കീ. 2:7 യഹോവ അവനെ മത്താ. 3:16, 17; ആത്മജനനത്താലും മർക്കൊ. 1:9-11; പുനരുത്ഥാനത്താലും ലൂക്കൊ. 3:21, 22; തന്റെ പുത്രനായി പ്രവൃ. 13:33; റോമ. 1:4; പ്രഖ്യാപിക്കുന്നു എബ്രാ. 1:5; 5:5
“യേശുവിനെ സംബന്ധിച്ച പ്രമുഖ പ്രവചനങ്ങളും അവയുടെ നിവൃത്തിയും” എന്ന ചാർട്ടിന്റെ ചോദ്യങ്ങൾ:
(എ) യേശുവിന്റെ ജനനത്തെസംബന്ധിച്ച ഏതു പ്രവചനങ്ങൾ അവനെ മിശിഹാപദവിക്കു യോഗ്യനാക്കി?
(ബി) യേശുവിന്റെ ശുശ്രൂഷയുടെ ആരംഭത്തിൽ ഏതു പ്രവചനം നിവൃത്തിയേറി?
(സി) യേശു തന്റെ ശുശ്രൂഷ നിർവഹിച്ച വിധത്താൽ പ്രവചനത്തെ നിവർത്തിച്ചതെങ്ങനെ?
(ഡി) യേശുവിന്റെ വിചാരണക്കു മുമ്പ് അവസാനത്തെ ഏതാനും ചില ദിവസങ്ങളിൽ ഏതു പ്രവചനങ്ങൾ നിവൃത്തിയേറി?
(ഇ) അവന്റെ വിചാരണസമയത്തു പ്രവചനം എങ്ങനെ നിവർത്തിച്ചു?
(എഫ്) ഏതു പ്രവചനങ്ങൾ അവന്റെ യഥാർഥ കഴുവേററലിനെയും മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുളളതായിരുന്നു?
[344-346 പേജുകളിലെ ചാർട്ട്]
(11) നിവൃത്തിയായ മററു ബൈബിൾപ്രവചനങ്ങളുടെ ദൃഷ്ടാന്തങ്ങൾ
പ്രവചനം സംഭവം നിവൃത്തി
ഉല്പ. 9:25 കനാന്യർ ഇസ്രായേല്യർക്കു യോശു. 9:23, 27; ദാസരായിത്തീരണം ന്യായാ. 1:28; 1 രാജാ. 9:20, 21
ഉല്പ. 15:13, 14; അടിമത്തത്തിൽ നിർത്തുന്ന പുറ. 12:35, 36; പുറ. 3:21, 22 ജനതയെ ദൈവം സങ്കീ. 105:37 ന്യായംവിധിക്കുമ്പോൾ ഇസ്രായേൽ ഈജിപ്തിൽനിന്നു വളരെ സ്വത്തോടെ പുറത്തുപോരും
ഉല്പ. 17:20; യിശ്മായേൽ 12 പ്രധാനികളെ ഉല്പ. 25:13-16; ഉല്പ.21:13, 18 ഉളവാക്കണം, 1 ദിന. 1:29-31 ഒരു വലിയ ജനതയായിത്തീരണം
ഉല്പ. 25:23; ഏദോമ്യർ ഇസ്രായേല്യരെ ഉല്പ. 36:8; സേവിക്കുന്നതിനും ആവ. 2:4, 5; ഉല്പ. 27:39, 40 ചിലപ്പോൾ മത്സരിക്കുന്നതിനും 2 ശമൂ. 8:14; ഫലപുഷ്ടിയുളള 2 രാജാ. 8:20; മണ്ണിൽനിന്ന് 1 ദിന. 18:13; അകന്നുപാർക്കും 2 ദിന. 21:8-10
ഉല്പ. 48:19, 22 എഫ്രയീം മനശ്ശെയെക്കാൾ സംഖ്യാ. 1:33-35; വലുതായിത്തീരണം, ഓരോ ആവ. 33:17; ഗോത്രത്തിനും ഒരു അവകാശം യോശു. 16:4-9; 17:1-4 ലഭിക്കണം
ഉല്പ. 49:7 ശിമയോനും ലേവിയും യോശു. 19:1-9; 21:41, 42 ഇസ്രായേലിൽ ചിതറിക്കപ്പെടണം
ഉല്പ. 49:10 രാജകീയനേതൃത്വം 2 ശമൂ. 2:4; യഹൂദയിൽനിന്നു വരണം 1 ദിന. 5:2; മത്താ.1:1-16; ലൂക്കൊ. 3:23-33; എബ്രാ. 7:14
ആവ. 17:14 ഇസ്രായേൽ ഒരു 1 ശമൂ. 8:4, 5, 19, 20 രാജ്യഭരണത്തിന് അപേക്ഷിക്കും
ആവ. 28:52, ഇസ്രായേൽ അവിശ്വസ്തതക്കു പൊ.യു. 740-ൽ ആവ. 28: 53, ശിക്ഷിക്കപ്പെടും; ശമര്യയുടെമേൽ നിറവേറി ആവ. 28:64-66, നഗരങ്ങൾ ഉപരോധിക്കപ്പെടും, (2 രാജാ. 17:5-23), ആവ. 28:68 അടിമത്തത്തിലേക്കു യെരുശലേമിൻമേൽ വിടപ്പെടും പൊ.യു.മു. 607-ൽ (യിരെ. 52:1-27), വീണ്ടും യെരുശലേമിൻമേൽ പൊ.യു. 70-ൽ
യോശു. 6:26 യരീഹോ പുനർനിർമിക്കുന്നതിനു 1 രാജാ. 16:34 ശിക്ഷ
1 ശമൂ. 2:31, ഏലിയുടെ വംശം 1 ശമൂ. 4:11, 17, 18; 1 ശമൂ. 34; ശപിക്കപ്പെടും 1 രാജാ. 2:26, 27, 35 1 ശമൂ.3:12-14
1 രാജാ. 9:7, 8; ഇസ്രായേൽ 2 രാജാ. 25:9; 2 ദിന. 7:20, വിശ്വാസത്യാഗിയായാൽ 2 ദിന. 36:19; 2 ദിന. 21 ആലയം നശിപ്പിക്കപ്പെടും യിരെ. 52:13; വിലാ. 2:6, 7
1 രാജാ. 13:1-3 യെരോബയാമിന്റെ യാഗപീഠം 2 രാജാ. 23:16-18 അശുദ്ധമാക്കപ്പെടും
1 രാജാ. 14:15 പത്തുഗോത്ര 2 രാജാ.17:6-23; ഇസ്രായേൽരാജ്യത്തിന്റെ 2 രാജാ. 18:11, 12 മറിച്ചിടീൽ
യെശ. 13:17-22; ബാബിലോന്റെ ദാനീ. 5:22-31; യെശ. 45:1, 2; നാശം; ബാബിലോന്റെ ലൗകികചരിത്രം യിരെ. 50:35-46; പടിവാതിലുകൾ ഉപോൽബലകം. യിരെ.51:37-43 തുറന്നുകിടക്കും; മേദ്യരും പടിവാതിലുകൾ തുറന്നു പാർസ്യരും കോരേശിൻകീഴിൽ കിടന്നപ്പോൾ കോരേശ് ജയിക്കും ബാബിലോൻ പിടിച്ചടക്കി d
യെശ. 23:1, 8, സോർനഗരം നഗരത്തിന്റെ വൻകരയിലെ യെശ. 23:13, നെബുഖദ്നേസരിന്റെ ഭാഗം നശിപ്പിക്കപ്പെട്ടതായും യെശ. 23: 14; കീഴിലെ കൽദയർ ദ്വീപുഭാഗം 13-വർഷ യെഹെ. 26:4, 7-12 നശിപ്പിക്കും ഉപരോധത്തിനുശേഷം നെബുഖദ്നേസരിനു കീഴടങ്ങിയതായും ലൗകികചരിത്രം രേഖപ്പെടുത്തുന്നു e
യെശ. 44:26-28 മടങ്ങിവന്ന യഹൂദപ്രവാസികളാലുളള 2 ദിന. 36:22, 23; യെരുശലേമിന്റെയും എസ്രാ 1:1-4 ആലയത്തിന്റെയും പുനർനിർമാണം; അതിൽ കോരേശിന്റെ പങ്ക്
യിരെ. 25:11; ഒരു ശേഷിപ്പിന്റെ ദാനീ. 9:1, 2; യിരെ. 29:10 പുനഃസ്ഥാപനം സെഖ. 7:5; 70 വർഷത്തെ ശൂന്യകാലത്തിനു 2 ദിന. 36:21-23 ശേഷമായിരിക്കും
യിരെ. 48:15-24; മോവാബ് മോവാബ് ഇപ്പോൾ യെഹെ.25:8-11; ശൂന്യമാക്കപ്പെടും നാമാവശേഷമായ ഒരു ജനത f സെഫ. 2:8, 9
യിരെ. 49:2; അമ്മോന്യനഗരങ്ങൾ അമ്മോൻ ഇപ്പോൾ യെഹെ. 25:1-7; ശൂന്യകൂമ്പാരങ്ങൾ നാമാവശേഷമായ ഒരു ജനത g സെഫ. 2:8, 9 ആകും
യിരെ. 49:17, 18; മുമ്പൊരിക്കലും യെരുശലേമിന്റെ യെഹെ. 25:12-14; സ്ഥിതിചെയ്തിട്ടില്ലാത്തതുപോലെ നാശത്തിനുശേഷം യെഹെ. 35:7, 15; ഛേദിക്കപ്പെടും ഏദോം ഒരു ജനതയെന്ന നിലയിൽ ഓബ. 16, 18 ഏദോം പൊ.യു. 70-ൽ നാമാവശേഷമായി h
ദാനീ. 2:31-40; നാലു രാജ്യങ്ങൾ ഈ ശക്തികൾ ദാനീ. 7:2-7 ചിത്രീകരിക്കപ്പെട്ടിരിക്കുന്നു: ഉയർന്നുവരികയും ബാബിലോൻ, പേർഷ്യാ, വീണുപോകുകയും ഗ്രീസ്, റോം. അനേകം ചെയ്തപ്പോൾ നിവൃത്തികൾ പ്രാവചനിക വിശദാംശങ്ങൾ ഉണ്ടായതായി ലൗകികചരിത്രം മുൻകൂട്ടിപ്പറയപ്പെട്ടു സ്ഥിരീകരിക്കുന്നു i
ദാനീ. 8:1-8, പേർഷ്യാരാജ്യത്തിനുശേഷം മഹാനായ അലക്സാണ്ടർ ദാനീ. 8:20-22; ശക്തമായ ഒന്നായ പേർഷ്യൻ സാമ്രാജ്യത്തെ ദാനീ. 11:1-19 ഗ്രീസ് ഭരിക്കും. ആ രാജ്യം ജയിച്ചടക്കി. അദ്ദേഹത്തിന്റെ അതിൽനിന്നു രണ്ടു മരണശേഷം നാലു ശക്തികൾ ഉണ്ടാകും, ജനറൽമാർ അധികാരം നാലായി പിരിഞ്ഞുപോകും, ഏറെറടുത്തു. ഒടുവിൽ വടക്കേ രാജാവും സെല്യൂസിഡ്, റേറാളമിക്ക് തെക്കേ രാജാവും ശക്തികൾ വികാസം പ്രാപിക്കുകയും അന്യോന്യം തുടർച്ചയായി പൊരുതുകയും ചെയ്തു j
ദാനീ. 11:20-24 ഭരണാധികാരി രജിസ്ട്രേഷന് അഗസ്ററസ് കൈസരുടെ ആജ്ഞാപിക്കും. അദ്ദേഹത്തിന്റെ വാഴ്ചക്കാലത്ത് പാലസ്തീനിൽ പിൻഗാമിയുടെ നാളുകളിൽ, രജിസ്ട്രേഷൻ കൽപ്പന; “ഉടമ്പടിയുടെ നായകൻ” അദ്ദേഹത്തിന്റെ പിൻഗാമിയായ തകർക്കപ്പെടും തിബെര്യോസ് കൈസരുടെ വാഴ്ചക്കാലത്ത് യേശു കൊല്ലപ്പെട്ടു k
സെഫ. 2:13-15; നീനെവേ ഒരു ശൂന്യശിഷ്ട നാഹൂം 3:1-7 ശൂന്യമായിത്തീരും കൂമ്പാരമായിത്തീർന്നു l
സെഖ. 9:3, 4 സോർ ദ്വീപനഗരം അലക്സാണ്ടർ നശിപ്പിക്കപ്പെടും പൊ.യു.മു. 332-ൽ നിറവേററി a
മത്താ. 24:2, 16-18; യെരുശലേം ചുററും പൊ.യു. 70-ൽ റോമാക്കാരാൽ ലൂക്കൊ. 19:41-44 പത്തൽ നാട്ടി നിവൃത്തിക്കപ്പെട്ടു. b ബലവത്താക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യും
മത്താ. 24:7-14; ഈ വ്യവസ്ഥിതിയുടെ 1914-ലെ ഒന്നാം ലോക മർക്കൊ. 13:8; പൂർണമായ അന്ത്യത്തിനു മഹായുദ്ധംമുതൽ ലൂക്കൊ. 21:10, മുമ്പത്തെ വലിയ ഉപദ്രവകാലം അഭൂതപൂർവമായ ലൂക്കൊ.11, 25-28; മുൻകൂട്ടിപ്പറയപ്പെട്ടു; ഉപദ്രവകാലം. ഇപ്പോൾ 2 തിമൊ. 3:1-5 യുദ്ധങ്ങളും 200-ൽപ്പരം രാജ്യങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും രാജ്യപ്രസംഗം നടക്കുന്നു ഭൂകമ്പങ്ങളും പകർച്ചവ്യാധികളും നിയമരാഹിത്യവും സകല ജനതകളോടുമുളള രാജ്യസുവാർത്താ പ്രസംഗവും ഉൾപ്പെടും
[അടിക്കുറിപ്പുകൾ]
d ഹെറോഡോട്ടസ് I, 191, 192; തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 567.
e മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപീഡിയ, 1981 പുനർമുദ്രണം വാല്യം X, പേജ് 617; തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 531, 1136.
f തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 421-2.
g തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 95.
h തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 681-2.
i ‘നിന്റെ ഇഷ്ടം ഭൂമിയിൽ നടക്കേണമേ’ (ഇംഗ്ലീഷ്), പേജുകൾ 104-25, 166-77, 188-95, 220-9.
j ‘നിന്റെ ഇഷ്ടം ഭൂമിയിൽ നടക്കേണമേ’, പേജുകൾ 121-2, 172-4, 194-5, 220-63; തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 70-1.
k ‘നിന്റെ ഇഷ്ടം ഭൂമിയിൽ നടക്കേണമേ’, പേജുകൾ 248-53; തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 220.
l പേജ് 159, ഖണ്ഡികകൾ 5, 6 കാണുക.
a മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപീഡിയ, 1981 പുനർമുദ്രണം വാല്യം X, പേജുകൾ 618-19.
b പേജ് 188, ഖണ്ഡിക 9 കാണുക.
“നിവൃത്തിയായ മററു ബൈബിൾപ്രവചനങ്ങളുടെ ദൃഷ്ടാന്തങ്ങൾ” എന്ന ചാർട്ടിന്റെ ചോദ്യങ്ങൾ:
(എ) ഇസ്രായേൽജനത കനാൻദേശത്തേക്കു വന്നശേഷം മുൻകൂട്ടിപ്പറയപ്പെട്ടിരുന്ന ഏതു സംഭവങ്ങൾ നടന്നു?
(ബി) ഇസ്രായേലിനും യഹൂദക്കും എതിരായ ന്യായവിധിയുടെ ഏതു പ്രവചനങ്ങൾ നിവൃത്തിയായി, എപ്പോൾ?
(സി) ഒരു പുനഃസ്ഥാപനത്തെക്കുറിച്ച് എന്തു മുൻകൂട്ടിപ്പറയപ്പെട്ടു? ഇതു നിവൃത്തിയായോ?
(ഡി) പ്രത്യേക ന്യായവിധിദൂതുകൾ ലഭിച്ച ഏതു ജനതകളുടെ പട്ടിക നൽകിയിരിക്കുന്നു, ഈ പ്രാവചനിക ന്യായവിധികൾ എങ്ങനെ നിറവേറി?
(ഇ) ദാനീയേൽ മുൻകൂട്ടിപ്പറഞ്ഞ പ്രമുഖ ചരിത്ര സംഭവങ്ങളിൽ ചിലതേവ? യേശു മുൻകൂട്ടിപ്പറഞ്ഞതേവ?
[346-349 പേജുകളിലെ ചാർട്ട്]
(12) ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർ എടുത്തിട്ടുളള എബ്രായ തിരുവെഴുത്തുകളിലെ ചില ഉദ്ധരണികളും പ്രയുക്തികളും
(കുറിപ്പ്: ഈ പട്ടികയിൽ മുൻപേജുകളിൽ “യേശുവിനെ സംബന്ധിച്ച പ്രമുഖ പ്രവചനങ്ങൾ” എന്നതിൽ പട്ടികപ്പെടുത്തിയിരിക്കുന്ന പരാമർശനങ്ങൾ ഉൾപ്പെടുന്നില്ല.)
ഉദ്ധരണി പ്രസ്താവന പ്രയുക്തി
ഉല്പ. 1:3 വെളിച്ചം പ്രകാശിക്കാൻ 2 കൊരി. 4:6 ദൈവം കൽപ്പിക്കുന്നു
ഉല്പ. 1:26, 27 മനുഷ്യൻ ദൈവത്തിന്റെ യാക്കോ. 3:9; സാദൃശ്യത്തിൽ ആണും മർക്കൊ. 10:6 പെണ്ണുമായി നിർമിക്കപ്പെട്ടു
ഉല്പ. 2:2 ഭൗമികസൃഷ്ടിക്രിയയിൽനിന്നു എബ്രാ. 4:4 ദൈവം വിശ്രമിക്കുന്നു
ഉല്പ. 2:7 ആദാം ജീവനുളള ഒരു 1 കൊരി. 15:45 ദേഹിയാക്കപ്പെട്ടു
ഉല്പ. 2:24 മനുഷ്യൻ അപ്പനെയും അമ്മയെയും മത്താ. 19:5; വിട്ടു ഭാര്യയോടു പററിനിൽക്കണം; മർക്കൊ. 10:7, 8 ഇരുവരും ഒരു 1 കൊരി. 6:16; ജഡമായിത്തീരുന്നു എഫെ. 5:31
ഉല്പ. 12:3; സകല ജനതകളും അബ്രഹാം ഗലാ. 3:8 ഉല്പ. 18:18 മുഖാന്തരം അനുഗ്രഹിക്കപ്പെടും
ഉല്പ. 15:5 അബ്രഹാമിന്റെ സന്തതി റോമ. 4:18 അനേകരായിത്തീരണം
ഉല്പ. 15:6 വിശ്വാസം റോമ. 4:3; ഗലാ. 3:6; അബ്രഹാമിനു യാക്കോ. 2:23 നീതിയായി കണക്കിടപ്പെട്ടു
ഉല്പ. 17:5 അബ്രഹാം റോമ. 4:16, 17 “ബഹുജാതി”കളിൽനിന്നുളള വിശ്വാസികളുടെ പിതാവ്
ഉല്പ. 18:10, 14 സാറായ്ക്ക് ഒരു പുത്രൻ വാഗ്ദാനം ചെയ്യപ്പെട്ടു റോമ. 9:9
ഉല്പ. 18:12 സാറാ അബ്രഹാമിനെ “യജമാനൻ” 1 പത്രൊ. 3:6 എന്നു വിളിക്കുന്നു
ഉല്പ. 21:10 സാറാ, ഹാഗാർ, ഗലാ. 4:30 ഇസ്ഹാക്ക്, യിശ്മായേൽ എന്നിവരുൾപ്പെടുന്ന പ്രതീകാത്മക നാടകം
ഉല്പ. 21:12 അബ്രഹാമിന്റെ സന്തതി റോമ. 9:7; ഇസ്ഹാക്കിലൂടെ ആയിരിക്കും എബ്രാ. 11:18
ഉല്പ. 22:16, 17 അബ്രഹാമിനെ അനുഗ്രഹിക്കുമെന്നു എബ്രാ. 6:13, 14 ദൈവം തന്നേക്കൊണ്ടുതന്നെ ആണയിടുന്നു
ഉല്പ. 25:23 ഏശാവിനെക്കാൾ യാക്കോബിനോടുളള റോമ. 9:12 ദൈവത്തിന്റെ പ്രീതി മുൻകൂട്ടിപ്പറയപ്പെട്ടു
പുറ. 3:6 ദൈവം മരിച്ചവരുടെയല്ല, മത്താ. 22:32; ജീവനുളളവരുടെ മർക്കൊ. 12:26; ദൈവമാകുന്നു ലൂക്കൊ. 20:37
പുറ. 9:16 ജീവിച്ചിരിക്കാൻ ഫറവോനെ റോമ. 9:17 ദൈവം അനുവദിച്ചതിന്റെ കാരണം
പുറ. 13:2, 12 ആദ്യജാതൻമാർ ലൂക്കൊ. 2:23 യഹോവക്കു സമർപ്പിതർ
പുറ. 16:18 മന്നായുടെ ശേഖരണംസംബന്ധിച്ച 2 കൊരി. 8:15 കാര്യങ്ങൾ ദൈവം സമീകരിക്കുന്നു
പുറ. 19:5, 6 ഇസ്രായേൽ പുരോഹിതരാജ്യമാകാനുളള 1 പത്രൊ. 2:9 നിരയിൽ
പുറ. 19:12, 13 സീനായിപർവതത്തിങ്കൽ എബ്രാ. 12:18-20 യഹോവയുടെ ഭയങ്കരത്വം
പുറ. 20:12-17 അഞ്ചാമത്തെയും ആറാമത്തെയും മത്താ. 5:21, 27; ഏഴാമത്തെയും എട്ടാമത്തെയും മത്താ. 15:4; 19:18, 19; ഒൻപതാമത്തെയും പത്താമത്തെയും മർക്കൊ. 10:19; ലൂക്കൊ. 18:20; കൽപ്പനകൾ റോമ. 13:9; എഫെ. 6:2, 3; യാക്കോ. 2:11
പുറ. 21:17 അഞ്ചാം കൽപ്പന മത്താ. 15:4; ലംഘിക്കുന്നതിനുളള ശിക്ഷ മർക്കൊ. 7:10
പുറ. 21:24 കണ്ണിനു പകരം കണ്ണ്, മത്താ. 5:38 പല്ലിനു പകരം പല്ല്
പുറ. 22:28 “നിന്റെ ജനത്തിന്റെ പ്രവൃ. 23:5 അധിപതിയെ ദുഷിക്കരുത്”
പുറ. 24:8 ന്യായപ്രമാണ ഉടമ്പടി എബ്രാ. 9:20; മത്താ. 26:28; ഉണ്ടാക്കൽ— മർക്കൊ. 14:24 “നിയമ രക്തം”
പുറ. 25:40 മോശയെ തിരുനിവാസത്തിന്റെയും എബ്രാ. 8:5 അതിലെ ഉപകരണങ്ങളുടെയും മാതൃകസംബന്ധിച്ചു പ്രബോധിപ്പിക്കുന്നു
പുറ. 32:6 ഇസ്രായേല്യർ തകർത്തും 1 കൊരി. 10:7 തിമിർത്തും ആഹ്ലാദിക്കാൻ എഴുന്നേൽക്കുന്നു
പുറ. 33:19 ദൈവത്തിനു പ്രസാദമുളള ആരോടും റോമ. 9:15 അവനു കരുണ ഉണ്ട്
ലേവ്യ. 11:44 “ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ . . . 1 പത്രൊ. 1:16 വിശുദ്ധൻമാരായിരിക്കേണം”
ലേവ്യ. 12:8 ഒരു പുത്രന്റെ ലൂക്കൊ. 2:24 ജനനശേഷം ഒരു ദരിദ്രന്റെ വഴിപാട്
ലേവ്യ. 18:5 ന്യായപ്രമാണം അനുസരിക്കുന്നയാൾ ഗലാ. 3:12 അതിനാൽ ജീവിക്കും
ലേവ്യ. 19:18 നിന്റെ അയൽക്കാരനെ മത്താ. 19:19; 22:39; നിന്നെപ്പോലെതന്നെ മർക്കൊ. 12:31; റോമ. 13:9; സ്നേഹിക്കുക ഗലാ. 5:14; യാക്കോ. 2:8
ലേവ്യ. 26:12 യഹോവ ഇസ്രായേലിന്റെ 2 കൊരി. 6:16 ദൈവമായിരുന്നു
സംഖ്യാ. 16:5 തനിക്കുളളവരെ യഹോവ 2 തിമൊ. 2:19 അറിയുന്നു
ആവ. 6:4, 5 യഹോവയെ മുഴുഹൃദയത്തോടും മത്താ. 22:37; ദേഹിയോടുംകൂടെ സ്നേഹിക്കുക മർക്കൊ. 12:29, 30; ലൂക്കൊ. 10:27
ആവ. 6:13 “നിന്റെ ദൈവമായ കർത്താവിനെ മത്താ. 4:10; ലൂക്കൊ. 4:8 [“യഹോവയെ”, NW]. . .മാത്രമേ ആരാധിക്കാവൂ”
ആവ. 6:16 “നിന്റെ ദൈവമായ മത്താ. 4:7; ലൂക്കൊ. 4:12 കർത്താവിനെ പരീക്ഷിക്കരുത്”
ആവ. 8:3 മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല മത്താ. 4:4; ലൂക്കൊ. 4:4 ജീവിക്കേണ്ടത്
ആവ. 18:15-19 ദൈവം മോശയെപ്പോലെ ഒരു പ്രവൃ. 3:22, 23 പ്രവാചകനെ എഴുന്നേൽപ്പിക്കും
ആവ. 19:15 ഏതു കാര്യവും രണ്ടോ യോഹ. 8:17; 2 കൊരി. 13:1 മൂന്നോ സാക്ഷികളാൽ ഉറപ്പാക്കപ്പെടണം
ആവ. 23:21 ‘നിന്റെ ദൈവമായ യഹോവക്കുളള മത്താ. 5:33 നേർച്ച നിവർത്തിക്കണം’
ആവ. 24:1 വിവാഹമോചനത്തിനുളള മത്താ. 5:31 മോശൈകന്യായപ്രമാണ വ്യവസ്ഥ
ആവ. 25:4 “മെതിക്കുന്ന 1 കൊരി. 9:9; 1 തിമൊ. 5:18 കാളക്കു മുഖക്കൊട്ട കെട്ടരുത്”
ആവ. 27:26 ന്യായപ്രമാണമനുസരിച്ചു ഗലാ. 3:10 ജീവിക്കാത്ത ഇസ്രായേല്യർ ശപിക്കപ്പെട്ടവരായിരുന്നു
ആവ. 29:4 അനേകം യഹൂദൻമാർ റോമ. 11:8 സുവാർത്ത ശ്രദ്ധിച്ചില്ല
ആവ. 30:11-14 “വിശ്വാസവചനം” റോമ. 10:6-8 ഒരുവന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കേണ്ടതിന്റെയും അതു പ്രസംഗിക്കേണ്ടതിന്റെയും ആവശ്യം
ആവ. 31:6, 8 ദൈവം യാതൊരു പ്രകാരത്തിലും എബ്രാ. 13:5 തന്റെ ജനത്തെ ഉപേക്ഷിക്കയില്ല
ആവ. 32:17, 21 വിജാതീയരെ ക്ഷണിച്ചുകൊണ്ടു റോമ. 10:19; ദൈവം യഹൂദൻമാരുടെ 1 കൊരി. 10:20-22 അസൂയ ഉണർത്തി. ഇസ്രായേല്യർ വിഗ്രഹാരാധനയാൽ യഹോവയിൽ അസഹിഷ്ണുത ഉണർത്തി
ആവ. 32:35, 36 പ്രതികാരം യഹോവക്കുളളത് എബ്രാ. 10:30
ആവ. 32:43 “ജാതികളേ, അവന്റെ റോമ. 15:10 ജനത്തോടുകൂടെ ഉല്ലസിപ്പിൻ”
1 ശമൂ. 13:14; ദാവീദ് ദൈവത്തിന്റെ സ്വന്തം പ്രവൃ. 13:22 1 ശമൂ.16:1 ഹൃദയത്തിനു യോജിച്ച ഒരു മനുഷ്യൻ
1 ശമൂ. 21:6 ദാവീദും അദ്ദേഹത്തിന്റെ ആൾക്കാരും മത്താ. 12:3, 4; കാഴ്ചയപ്പം തിന്നു മർക്കൊ. 2:25, 26; ലൂക്കൊ. 6:3, 4
1 രാജാ. 19:14, 18 യഹൂദൻമാരുടെ ഒരു റോമ. 11:3, 4 ശേഷിപ്പുമാത്രമേ ദൈവത്തോടു വിശ്വസ്തരായി നിലനിന്നുളളു
2 ദിന. 20:7 അബ്രഹാം ദൈവത്തിന്റെ യാക്കോ. 2:23 “സ്നേഹിതൻ” എന്നു വിളിക്കപ്പെട്ടു
ഇയ്യോ. 41:11 ‘[ദൈവത്തിനു] വല്ലതും മുമ്പേ റോമ. 11:35 കൊടുത്തിരിക്കുന്നതാർ?’
സങ്കീ. 5:9 “അവരുടെ തൊണ്ട റോമ. 3:13 തുറന്ന ശവക്കുഴി”
സങ്കീ. 8:2 ദൈവം ‘ശിശുക്കളുടെ മത്താ. 21:16 വായിൽനിന്നു’ പുകഴ്ച ഒരുക്കുന്നു
സങ്കീ. 8:4-6 “മനുഷ്യനെ നീ എബ്രാ. 2:6, 7; ഓർക്കേണ്ടതിന്നു അവൻ എന്തു?” 1 കൊരി. 15:27 ദൈവം സകലവും ക്രിസ്തുവിന്റെ കാൽക്കീഴാക്കി
സങ്കീ. 10:7 ‘അവരുടെ വായിൽ റോമ. 3:14 ശാപം നിറഞ്ഞിരിക്കുന്നു’
സങ്കീ. 14:1-3 ‘നീതിമാൻ റോമ. 3:10-12 ആരുമില്ല’
സങ്കീ. 18:49 ജാതികളിലെ ജനങ്ങൾ റോമ. 15:9 ദൈവത്തെ മഹത്ത്വീകരിക്കണം
സങ്കീ. 19:4, NW, അടിക്കു. സകല സൃഷ്ടിയും റോമ. 10:18 സാക്ഷ്യപ്പെടുത്തുന്ന ദൈവാസ്തിത്വത്തിന്റെ സത്യം കേൾക്കുന്നതിനുളള അവസരം ഇല്ലാതില്ല
സങ്കീ. 22:22 “ഞാൻ നിന്റെ നാമത്തെ എബ്രാ. 2:12 എന്റെ സഹോദരൻമാരോടു കീർത്തിക്കും”
സങ്കീ. 24:1 ഭൂമി 1 കൊരി. 10:26 യഹോവക്കുളളതാകുന്നു
സങ്കീ. 32:1, 2 “കർത്താവ് റോമ. 4:7, 8 [“യഹോവ”, NW] പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ”
സങ്കീ. 34:12-16 “യഹോവയുടെ 1 പത്രൊ. 3:10-12 കണ്ണുകൾ നീതിമാൻമാരുടെമേലുണ്ട്” [NW]
സങ്കീ. 36:1 “അവരുടെ റോമ. 3:18 ദൃഷ്ടിയിൽ ദൈവഭയമില്ല”
സങ്കീ. 40:6-8 ന്യായപ്രമാണത്തിൻകീഴിലെ എബ്രാ. 10:6-10 യാഗങ്ങൾ ദൈവം മേലാൽ അംഗീകരിച്ചില്ല; ദൈവേഷ്ടപ്രകാരമുളള യേശുവിന്റെ ഏക ശരീരയാഗം വിശുദ്ധീകരണം കൈവരുത്തുന്നു
സങ്കീ. 44:22 “അറുപ്പാനുളള റോമ. 8:36 ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു”
സങ്കീ. 45:6, 7 “ദൈവം എന്നേക്കും [ക്രിസ്തുവിന്റെ] എബ്രാ. 1:8, 9 സിംഹാസനം ആകുന്നു” [NW]
സങ്കീ. 51:4 ദൈവം തന്റെ വാക്കുകളിലും റോമ. 3:4 ന്യായവിധികളിലും നീതിമത്ക്കരിക്കപ്പെടുന്നു
സങ്കീ. 68:18 ക്രിസ്തു ഉയരത്തിലേക്കു കയറിയപ്പോൾ എഫെ. 4:8 അവൻ മനുഷ്യരാം ദാനങ്ങൾ നൽകി
സങ്കീ. 69:22, 23 ഇസ്രായേല്യരുടെ റോമ. 11:9, 10 സമാധാനമേശ ഒരു കെണിയായിത്തീരുന്നു
സങ്കീ. 78:24 സ്വർഗത്തിൽനിന്നുളള അപ്പം യോഹ. 6:31-33
സങ്കീ. 82:6 “നിങ്ങൾ ദേവൻമാർ ആകുന്നു” യോഹ. 10:34
സങ്കീ. 94:11 “കർത്താവു [“യഹോവ”, NW] 1 കൊരി. 3:20 ജ്ഞാനികളുടെ വിചാരം വ്യർഥം എന്നറിയുന്നു”
സങ്കീ. 95:7-11 അനുസരണംകെട്ട ഇസ്രായേല്യർ എബ്രാ. 3:7-11; ദൈവത്തിന്റെ എബ്രാ. 4:3, 5, 7 വിശ്രമത്തിലേക്കു പ്രവേശിച്ചില്ല
സങ്കീ. 102:25-27 “കർത്താവേ, നീ . . . എബ്രാ. 1:10-12 ഭൂമിക്കു അടിസ്ഥാനംട്ടു”
സങ്കീ. 104:4 “അവൻ തന്റെ ദൂതൻമാരെ എബ്രാ. 1:7 ആത്മാക്കളാക്കുന്നു” [NW]
സങ്കീ. 110:1 കർത്താവു യഹോവയുടെ മത്താ. 22:43-45; വലതുഭാഗത്തിരിക്കണം മർക്കൊ. 12:36, 37; ലൂക്കൊ. 20:42-44; എബ്രാ. 1:13
സങ്കീ. 110:4 ക്രിസ്തു എബ്രാ. 7:17 മൽക്കിസെദക്കിന്റെ രീതിപ്രകാരം എന്നേക്കും ഒരു പുരോഹിതൻ
സങ്കീ. 112:9 “അവൻ വാരിവിതറി . . . 2 കൊരി. 9:9 കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിൽക്കുന്നു”
സങ്കീ. 116:10 “ഞാൻ വിശ്വസിച്ചു, 2 കൊരി. 4:13 അതുകൊണ്ടു ഞാൻ സംസാരിച്ചു”
സങ്കീ. 117:1 “സകല ജാതികളുമായുളേളാരേ, റോമ. 15:11 കർത്താവിനെ [“യഹോവയെ,” NW] സ്തുതിപ്പിൻ”
സങ്കീ. 118:6 “കർത്താവു [“യഹോവ,” NW] എനിക്കു എബ്രാ. 13:6 തുണ; ഞാൻ പേടിക്കയില്ല”
സങ്കീ. 140:3 “സർപ്പവിഷം അവരുടെ റോമ. 3:13 അധരങ്ങൾക്കു കീഴെയുണ്ടു”
സദൃ. 26:11 ‘സ്വന്ത ഛർദ്ദിക്കു 2 പത്രൊ. 2:22 തിരിഞ്ഞ നായ്’
യെശ. 1:9 ഒരു ശേഷിപ്പു നിമിത്തമല്ലായിരുന്നെങ്കിൽ, റോമ. 9:29 ഇസ്രായേൽ സോദോം പോലെ ആയിരിക്കുമായിരുന്നു
യെശ. 6:9, 10 ഇസ്രായേല്യർ മത്താ. 13:13-15; സുവാർത്തക്കു മർക്കൊ. 4:12; ലൂക്കൊ. 8:10; ചെവികൊടുത്തില്ല പ്രവൃ. 28:25-27
യെശ. 8:17, 18 “ഇതാ ഞാനും യഹോവ എബ്രാ. 2:13 എനിക്കു തന്ന മക്കളും”
യെശ. 10:22, 23 ഇസ്രായേലിലെ ഒരു ശേഷിപ്പുമാത്രം റോമ. 9:27, 28 രക്ഷിക്കപ്പെടും
യെശ. 22:13 “നാം തിന്നുക, 1 കൊരി. 15:32 കുടിക്കുക, നാളെ ചാകുമല്ലോ”
യെശ. 25:8 “മരണത്തെ സദാകാലത്തേക്കും 1 കൊരി. 15:54 നീക്കിക്കളയും”
യെശ. 28:11, 12 “അന്യൻമാരുടെ 1 കൊരി. 14:21 അധരങ്ങളാ”ൽ സംസാരിച്ചിട്ടുപോലും ആളുകൾ വിശ്വസിച്ചില്ല
യെശ. 28:16 സീയോനിലെ അടിസ്ഥാനമായ 1 പത്രൊ. 2:6; ക്രിസ്തുവിൽ റോമ. 10:11 വിശ്വാസമർപ്പിക്കുന്നവർക്കു നിരാശയില്ല
യെശ. 29:13 പരീശൻമാരുടെയും മത്താ. 15:7-9; ശാസ്ത്രിമാരുടെയും മർക്കൊ. 7:6-8 കപടഭക്തി വർണിക്കപ്പെടുന്നു
യെശ. 29:14 ദൈവം ജ്ഞാനികളുടെ 1 കൊരി. 1:19 ജ്ഞാനം നശിക്കുമാറാക്കുന്നു
യെശ. 40:6-8 യഹോവയാൽ സംസാരിക്കപ്പെട്ട 1 പത്രൊ. 1:24, 25 വചനം എന്നേക്കും നിലനിൽക്കുന്നു
യെശ. 40:13 ‘യഹോവയുടെ ആലോചനക്കാരൻ റോമ. 11:34 ആയിത്തീർന്നിരിക്കുന്നതാർ?’ [NW]
യെശ. 42:6; 49:6 “ഞാൻ നിന്നെ ജാതികളുടെ പ്രവൃ. 13:47 വെളിച്ചമാക്കിവെച്ചിരിക്കുന്നു”
യെശ. 45:23 എല്ലാ മുഴങ്കാലും യഹോവയുടെ റോമ. 14:11 മുമ്പിൽ മടങ്ങും
യെശ. 49:8 “രക്ഷാദിവസ”ത്തിൽ കേൾക്കാനുളള 2 കൊരി. 6:2 സ്വീകാര്യമായ സമയം
യെശ. 52:7 സുവാർത്താവാഹകരുടെ റോമ. 10:15 പാദങ്ങൾ മനോഹരം
യെശ. 52:11 “അവരുടെ നടുവിൽനിന്നു 2 കൊരി. 6:17 പുറപ്പെട്ടു വേർപെട്ടിരിപ്പിൻ”
യെശ. 52:15 സുവാർത്ത വിജാതീയരോടു റോമ. 15:21 ഘോഷിക്കുന്നു
യെശ. 54:1 “പ്രസവിക്കാത്ത ഗലാ. 4:27 മച്ചിയേ, നന്ദിക്ക”
യെശ. 54:13 “എല്ലാവരും ദൈവത്താൽ യോഹ. 6:45 ഉപദേശിക്കപ്പെട്ടവർ ആകും”
യെശ. 56:7 യഹോവയുടെ ആലയം എല്ലാ മത്താ. 21:13; ജനതകളുടെയും പ്രാർഥനാലയം മർക്കൊ. 11:17; ആയിരിക്കും ലൂക്കൊ. 19:46
യെശ. 59:7, 8 മനുഷ്യരുടെ ദുഷ്ടത റോമ. 3:15-17 വർണിച്ചിരിക്കുന്നു
യെശ. 65:1, 2 യഹോവ വിജാതീയജനതകൾക്കു റോമ. 10:20, 21 പ്രത്യക്ഷനായി
യെശ. 66:1, 2 “സ്വർഗ്ഗം എന്റെ സിംഹാസനവും പ്രവൃ. 7:49, 50 ഭൂമി എന്റെ പാദപീഠവും ആകുന്നു”
യിരെ. 5:21 കണ്ണുണ്ടായിട്ടും കാണുന്നില്ല മർക്കൊ. 8:18
യിരെ. 9:24 “പ്രശംസിക്കുന്നവൻ കർത്താവിൽ 1 കൊരി. 1:31; പ്രശംസിക്കട്ടെ” 2 കൊരി. 10:17
യിരെ. 31:31-34 ദൈവം ഒരു പുതിയ എബ്രാ. 8:8-12; ഉടമ്പടി ചെയ്യും എബ്രാ. 10:16, 17
ദാനീ. 9:27; 11:31 “ശൂന്യമാക്കുന്ന മ്ലേച്ഛത” മത്താ. 24:15
ഹോശേ. 1:10; വിജാതീയരും റോമ. 9:24-26 ഹോശേ. 2:23 ദൈവജനമാകും
ഹോശേ. 6:6 “യാഗത്തിലല്ല, കരുണയിലത്രേ മത്താ. 9:13; ഞാൻ പ്രസാദിക്കുന്നു” മത്താ. 12:7
ഹോശേ. 13:14 “മരണമേ, നിന്റെ 1 കൊരി. 15:54, 55 വിഷമുളളു എവിടെ?”
യോവേ. 2:28-32 “കർത്താവിന്റെ [“യഹോവയുടെ,” NW] പ്രവൃ. 2:17-21; നാമത്തെ വിളിച്ചപേക്ഷിക്കുന്ന റോമ. 10:13 ഏവനും രക്ഷിക്കപ്പെടും”
ആമോ. 9:11, 12 ദൈവം ദാവീദിന്റെ പ്രവൃ. 15:16-18 കൂടാരം പുനർനിർമിക്കും
ഹബ. 1:5 “ഹേ, നിന്ദക്കാരേ, പ്രവൃ. 13:40, 41 നോക്കുവിൻ; ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ”
ഹബ. 2:4 “എന്റെ നീതിമാൻ എബ്രാ. 10:38; റോമ. 1:17 വിശ്വാസത്താൽ ജീവിക്കും”
ഹഗ്ഗാ. 2:6 ആകാശവും ഭൂമിയും എബ്രാ. 12:26, 27 ഉലയ്ക്കപ്പെടും
മലാ. 1:2, 3 യാക്കോബിനെ സ്നേഹിച്ചു, റോമ. 9:13 ഏശാവിനെ പകച്ചു
“ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർ എടുത്തിട്ടുള്ള എബ്രായ തിരുവെഴുത്തുകളിലെ ചില ഉദ്ധരണികളും പ്രയുക്തികളും” എന്ന ചാർട്ടിന്റെ ചോദ്യങ്ങൾ:
(എ) ഉല്പത്തിയെക്കുറിച്ചുളള ഗ്രീക്ക് തിരുവെഴുത്തുകളിലെ പരാമർശനങ്ങൾ അതിലെ സൃഷ്ടിവിവരണത്തെ പിന്താങ്ങുന്നതെങ്ങനെ?
(ബി) അബ്രഹാമിനെയും അബ്രഹാമിന്റെ സന്തതിയെയും കുറിച്ച് ഉല്പത്തിയിലുളള പരാമർശനങ്ങളുടെ എന്തു ബാധകമാക്കലുകൾ നടത്തിയിരിക്കുന്നു?
(സി) പുറപ്പാടു പുസ്തകത്തിൽനിന്നു പത്തു കൽപ്പനകളും ന്യായപ്രമാണത്തിന്റെ മററു വശങ്ങളും സംബന്ധിച്ച് ഏത് ഉദ്ധരണികൾ എടുത്തിരിക്കുന്നു?
(ഡി) യഹോവയെ ഒരുവന്റെ മുഴു ഹൃദയത്തോടും ദേഹിയോടുംകൂടെ സ്നേഹിക്കാനും അയൽക്കാരനെ തന്നേപ്പോലെതന്നെ സ്നേഹിക്കാനുമുളള വലിയ രണ്ടു കൽപ്പനകൾ ആദ്യമായി പ്രസ്താവിച്ചിരിക്കുന്നതു നാം എവിടെ കണ്ടെത്തുന്നു?
(ഇ) പഞ്ചഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിരിക്കുന്നതായി ഗ്രീക്ക് തിരുവെഴുത്തുകളിൽ ഉദ്ധരിച്ചിരിക്കുന്ന അടിസ്ഥാന തത്ത്വങ്ങളിൽ ചിലതു പറയുക. അവ എങ്ങനെ ബാധകമാക്കപ്പെടുന്നു?
(എഫ്) ഗ്രീക്ക് തിരുവെഴുത്തുകളിൽ ഉദ്ധരിച്ചിരിക്കുന്ന, സങ്കീർത്തനങ്ങളിലെ ഏതു വാക്യങ്ങൾ യഹോവയെ (1) ഭൂമിയുടെ സ്രഷ്ടാവും ഉടമസ്ഥനുമെന്ന നിലയിൽ (2) നീതിമാൻമാരിൽ താത്പര്യം പ്രകടമാക്കുകയും അവർക്കുവേണ്ടി കരുതുകയും ചെയ്യുന്നവൻ എന്ന നിലയിൽ മഹിമപ്പെടുത്തുന്നു?
(ജി) ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ യെശയ്യാവിൽനിന്നും മററു പ്രവാചകൻമാരിൽനിന്നുമുളള വാക്യങ്ങളെ (1) സുവാർത്താപ്രസംഗത്തിന് (2) ചിലർ സുവാർത്തയെ തളളിക്കളയുന്നതിനു (3) വിശ്വാസികളായിത്തീരുന്ന ഇസ്രായേലിലെ ഒരു ശേഷിപ്പിനുപുറമേ ജനതകളിലെ ആളുകൾക്ക് (4) സുവാർത്തയിൽ വിശ്വാസം പ്രകടമാക്കുന്നതിന്റെ പ്രയോജനങ്ങൾക്ക്, ബാധകമാക്കുന്നത് എങ്ങനെ?