യോഹ​ന്നാൻ എഴുതിയ ഒന്നാമത്തെ കത്ത്‌ 2:1-29

2  എന്റെ കുഞ്ഞു​ങ്ങളേ, നിങ്ങൾ പാപം ചെയ്യാ​തി​രി​ക്കാ​നാ​ണു ഞാൻ ഇക്കാര്യ​ങ്ങൾ നിങ്ങൾക്ക്‌ എഴുതു​ന്നത്‌. എന്നാൽ ആരെങ്കി​ലും ഒരു പാപം ചെയ്‌തുപോ​യാൽ പിതാ​വി​ന്റെ അടുത്ത്‌ നമു​ക്കൊ​രു സഹായി​യുണ്ട്‌,* നീതി​മാ​നായ യേശുക്രി​സ്‌തു.+  യേശു നമ്മുടെ പാപങ്ങൾക്ക്‌+ ഒരു അനുര​ഞ്‌ജ​ന​ബ​ലി​യാ​യി.*+ എന്നാൽ ഈ ബലി നമ്മുടെ പാപങ്ങൾക്കു മാത്രമല്ല, ലോക​ത്തി​ന്റെ മുഴുവൻ പാപങ്ങൾക്കു​കൂ​ടി​യു​ള്ള​താണ്‌.+  യേശുവിന്റെ* കല്‌പ​നകൾ അനുസ​രി​ക്കുന്നെ​ങ്കിൽ നമ്മൾ യേശുവിനെ* അറിയു​ന്നു എന്നു വ്യക്തം.  “ഞാൻ യേശുവിനെ* അറിയു​ന്നു” എന്നു പറയു​ക​യും യേശുവിന്റെ* കല്‌പ​നകൾ അനുസ​രി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്ന​യാൾ നുണയ​നാണ്‌, അയാളിൽ സത്യമില്ല.  ഒരാൾ ദൈവത്തിന്റെ* വാക്കുകൾ അനുസ​രി​ക്കുന്നെ​ങ്കിൽ അയാൾ ദൈവത്തെ യഥാർഥ​മാ​യി സ്‌നേ​ഹി​ക്കുന്നെന്നു വ്യക്തമാ​ണ്‌.+ നമ്മളും അങ്ങനെ ചെയ്യുന്നെ​ങ്കിൽ നമ്മൾ ദൈവവുമായി* യോജി​പ്പി​ലാ​യി​രി​ക്കും.+  ദൈവവുമായി* യോജി​പ്പി​ലാണെന്നു പറയു​ന്ന​യാൾ യേശു നടന്നതുപോലെ​തന്നെ നടക്കാൻ ബാധ്യ​സ്ഥ​നാണ്‌.+  പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങൾക്ക്‌ എഴുതു​ന്നത്‌ ഒരു പുതിയ കല്‌പ​നയല്ല, ആദ്യം​മു​തൽ നിങ്ങൾക്കു​ണ്ടാ​യി​രുന്ന ഒരു പഴയ കല്‌പ​ന​യാണ്‌.+ നിങ്ങൾ കേട്ടി​ട്ടുള്ള വചനം​തന്നെ​യാണ്‌ ആ പഴയ കല്‌പന.  എന്നാൽ ഞാൻ നിങ്ങൾക്ക്‌ ഒരു പുതിയ കല്‌പന എഴുതു​ക​യാണെ​ന്നും പറയാം; യേശു​വും നിങ്ങളും പാലിച്ച കല്‌പ​ന​തന്നെ; ഇപ്പോൾ ഇരുട്ടു നീങ്ങി യഥാർഥവെ​ളി​ച്ചം പ്രകാ​ശി​ക്കു​ന്ന​ല്ലോ.+  വെളിച്ചത്തിലാണെന്നു പറയു​ക​യും അതേസ​മയം സഹോ​ദ​രനെ വെറുക്കുകയും+ ചെയ്യു​ന്ന​യാൾ ഇപ്പോ​ഴും ഇരുട്ടി​ലാണ്‌.+ 10  സഹോദരനെ സ്‌നേ​ഹി​ക്കു​ന്ന​യാൾ വെളി​ച്ച​ത്തിൽ വസിക്കു​ന്നു.+ യാതൊ​ന്നും അയാളെ വിശ്വാ​സ​ത്തിൽനിന്ന്‌ വീഴി​ക്കില്ല.* 11  എന്നാൽ സഹോ​ദ​രനെ വെറു​ക്കു​ന്ന​യാൾ ഇരുട്ടിൽ വസിക്കു​ന്നു, ഇരുട്ടിൽ നടക്കുന്നു.+ ഇരുട്ട്‌ അയാളെ അന്ധനാ​ക്കി​യ​തുകൊണ്ട്‌ താൻ എവി​ടേ​ക്കാ​ണു പോകു​ന്നതെന്ന്‌ അയാൾക്ക്‌ അറിയില്ല.+ 12  കുഞ്ഞുങ്ങളേ, യേശു​വി​ന്റെ പേരി​നെ​പ്രതി നിങ്ങളു​ടെ പാപങ്ങൾക്കു ക്ഷമ ലഭിച്ചിരിക്കുന്നതുകൊണ്ട്‌+ ഞാൻ നിങ്ങൾക്ക്‌ എഴുതു​ന്നു. 13  പിതാക്കന്മാരേ, ആരംഭം​മു​ത​ലു​ള്ള​വനെ നിങ്ങൾ അറിഞ്ഞി​രി​ക്കു​ന്ന​തുകൊണ്ട്‌ ഞാൻ നിങ്ങൾക്ക്‌ എഴുതു​ന്നു. യുവാ​ക്കളേ, നിങ്ങൾ ദുഷ്ടനെ കീഴടക്കിയതുകൊണ്ട്‌+ ഞാൻ നിങ്ങൾക്ക്‌ എഴുതു​ന്നു. കുഞ്ഞു​ങ്ങളേ, നിങ്ങൾ പിതാ​വി​നെ അറിഞ്ഞിരിക്കുന്നതുകൊണ്ട്‌+ ഞാൻ നിങ്ങൾക്ക്‌ എഴുതു​ന്നു. 14  പിതാക്കന്മാരേ, ആരംഭം​മു​ത​ലു​ള്ള​വനെ നിങ്ങൾ അറിഞ്ഞി​രി​ക്കു​ന്ന​തുകൊണ്ട്‌ ഞാൻ നിങ്ങൾക്ക്‌ എഴുതു​ന്നു. യുവാ​ക്കളേ, നിങ്ങൾ ശക്തരായതുകൊണ്ടും+ ദൈവ​ത്തി​ന്റെ വചനം നിങ്ങളിൽ നിലനിൽക്കുന്നതുകൊണ്ടും+ ദുഷ്ടനെ നിങ്ങൾ കീഴടക്കിയതുകൊണ്ടും+ ഞാൻ നിങ്ങൾക്ക്‌ എഴുതു​ന്നു. 15  ലോകത്തെയോ ലോക​ത്തി​ലു​ള്ള​വയെ​യോ സ്‌നേ​ഹി​ക്ക​രുത്‌.+ ഒരാൾ ലോകത്തെ സ്‌നേ​ഹി​ക്കുന്നെ​ങ്കിൽ അയാൾക്കു പിതാ​വായ ദൈവത്തോ​ടു സ്‌നേ​ഹ​മില്ല.+ 16  കാരണം ജഡത്തിന്റെ* മോഹം,+ കണ്ണിന്റെ മോഹം,+ വസ്‌തു​വ​കകൾ പൊങ്ങ​ച്ചത്തോ​ടെ പ്രദർശിപ്പിക്കൽ* ഇങ്ങനെ ലോക​ത്തി​ലു​ള്ളതൊ​ന്നും പിതാ​വിൽനി​ന്നു​ള്ളതല്ല, ലോക​ത്തിൽനി​ന്നു​ള്ള​താണ്‌. 17  ലോകവും അതിന്റെ മോഹങ്ങളും+ നീങ്ങിപ്പോ​കു​ന്നു. എന്നാൽ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​യാൾ എന്നും ജീവി​ക്കും.+ 18  കുഞ്ഞുങ്ങളേ, ഇത്‌ അവസാ​ന​നാ​ഴി​ക​യാണ്‌. ക്രിസ്‌തുവിരുദ്ധൻ* വരുന്നെന്നു+ നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. ഇപ്പോൾത്തന്നെ അനേകം ക്രിസ്‌തു​വി​രു​ദ്ധർ വന്നിരിക്കുന്നതുകൊണ്ട്‌+ ഇത്‌ അവസാ​ന​നാ​ഴി​ക​യാണെന്നു നമുക്ക്‌ അറിയാം. 19  അവർ നമുക്കി​ട​യിൽനിന്ന്‌ പോയ​വ​രാണെ​ങ്കി​ലും നമ്മളെപ്പോ​ലു​ള്ള​വ​രാ​യി​രു​ന്നില്ല.*+ നമ്മളെപ്പോ​ലു​ള്ള​വ​രാ​യി​രുന്നെ​ങ്കിൽ അവർ നമ്മു​ടെ​കൂ​ടെ നിന്നേനേ. എന്നാൽ അവർ നമ്മളെ വിട്ട്‌ പോയ​തുകൊണ്ട്‌ എല്ലാവ​രും നമ്മളെപ്പോ​ലു​ള്ള​വരല്ല എന്ന കാര്യം വ്യക്തമാ​കു​ന്നു.+ 20  എന്നാൽ പരിശു​ദ്ധൻ നിങ്ങളെ അഭി​ഷേകം ചെയ്‌തി​രി​ക്കു​ന്നു;+ നിങ്ങൾക്കെ​ല്ലാം സത്യം അറിയു​ക​യും ചെയ്യാം. 21  നിങ്ങൾ സത്യം അറിയാ​ത്ത​തുകൊ​ണ്ടല്ല,+ നിങ്ങൾ അത്‌ അറിയു​ന്ന​തുകൊ​ണ്ടും അസത്യ​മാ​യതൊ​ന്നും സത്യത്തിൽനി​ന്ന്‌ ഉത്ഭവിക്കാത്തതുകൊണ്ടും+ ആണ്‌ ഞാൻ നിങ്ങൾക്ക്‌ എഴുതു​ന്നത്‌. 22  യേശുവാണു ക്രിസ്‌തു എന്ന്‌ അംഗീ​ക​രി​ക്കാ​ത്ത​വ​ന​ല്ലാ​തെ മറ്റാരാ​ണു നുണയൻ?+ പിതാ​വിനെ​യും പുത്രനെ​യും നിഷേ​ധി​ക്കു​ന്ന​വ​നാ​ണു ക്രിസ്‌തു​വി​രു​ദ്ധൻ.+ 23  പുത്രനെ നിഷേ​ധി​ക്കു​ന്ന​വനു പിതാ​വു​മില്ല.+ പുത്രനെ അംഗീകരിക്കുന്നവനോ+ പിതാ​വു​മുണ്ട്‌.+ 24  ആദ്യംമുതൽ നിങ്ങൾ കേട്ടതു നിങ്ങളിൽ നിലനിൽക്കണം.+ ആദ്യം​മു​തൽ കേട്ടതു നിങ്ങളിൽ നിലനിൽക്കുന്നെ​ങ്കിൽ നിങ്ങൾ പുത്രനോ​ടും പിതാ​വിനോ​ടും യോജി​പ്പി​ലാ​യി​രി​ക്കും. 25  കൂടാതെ, ദൈവം* നമുക്കു നിത്യ​ജീ​വൻ എന്ന വാഗ്‌ദാ​ന​വും തന്നിരി​ക്കു​ന്നു.+ 26  നിങ്ങളെ വഴി​തെ​റ്റി​ക്കാൻ ശ്രമി​ക്കു​ന്നവർ കാരണ​മാ​ണു ഞാൻ ഇക്കാര്യ​ങ്ങൾ നിങ്ങൾക്ക്‌ എഴുതു​ന്നത്‌. 27  ദൈവത്തിൽനിന്ന്‌ ലഭിച്ച അഭി​ഷേകം നിങ്ങളിൽ നിലനിൽക്കുന്നതുകൊണ്ട്‌+ ആരും നിങ്ങളെ ഒന്നും പഠിപ്പിക്കേ​ണ്ട​തില്ല. ദൈവ​ത്തിൽനി​ന്നുള്ള അഭി​ഷേകം വ്യാജമല്ല, സത്യമാ​ണ്‌. അതു നിങ്ങളെ എല്ലാം പഠിപ്പി​ക്കു​ന്നു.+ അതിനാൽ അതു നിങ്ങളെ പഠിപ്പി​ച്ച​തുപോ​ലെ, യേശുവുമായി* യോജി​പ്പി​ലാ​യി​രി​ക്കുക.+ 28  അതുകൊണ്ട്‌ കുഞ്ഞു​ങ്ങളേ, യേശു* വെളിപ്പെ​ടുമ്പോൾ നമുക്ക്‌ ആത്മധൈര്യമുണ്ടായിരിക്കാനും+ യേശുവിന്റെ* സാന്നി​ധ്യ​ത്തിൽ നമ്മൾ ലജ്ജിച്ച്‌ മാറി​നിൽക്കാ​തി​രി​ക്കാ​നും യേശുവുമായി* യോജി​പ്പി​ലാ​യി​രി​ക്കുക. 29  യേശു* നീതി​മാ​നാണെന്നു നിങ്ങൾക്ക്‌ അറിയാമെ​ങ്കിൽ നീതി പ്രവർത്തി​ക്കുന്ന എല്ലാവ​രും ദൈവ​ത്തിൽനിന്ന്‌ ജനിച്ചി​രി​ക്കുന്നെ​ന്നും നിങ്ങൾക്ക്‌ ഉറപ്പാ​ക്കാം.+

അടിക്കുറിപ്പുകള്‍

അഥവാ “അഭിഭാ​ഷ​ക​നു​ണ്ട്‌.”
അഥവാ “യേശു നമുക്കു പാപപ​രി​ഹാ​ര​ത്തി​നുള്ള ബലിയാ​യി; യേശു, പാപം ചെയ്‌ത നമുക്കു ദൈവ​വു​മാ​യി രമ്യത​യി​ലാ​കാ​നുള്ള ഒരു മാർഗ​മാ​യി.”
അക്ഷ. “അവന്റെ.”
അക്ഷ. “അവനെ.”
അക്ഷ. “അവനെ.”
അക്ഷ. “അവന്റെ.”
അക്ഷ. “അവന്റെ.”
അക്ഷ. “അവനു​മാ​യി.”
അക്ഷ. “അവനു​മാ​യി.”
മറ്റൊരു സാധ്യത “അയാൾ ആരെയും വിശ്വാ​സ​ത്തിൽനി​ന്ന്‌ വീഴി​ക്കില്ല.”
അഥവാ “വസ്‌തു​വ​ക​ക​ളെ​ക്കു​റി​ച്ച്‌ വീമ്പി​ളക്കൽ.”
പദാവലി കാണുക.
അഥവാ “എതിർക്രി​സ്‌തു.”
അഥവാ “നമുക്കു​ള്ള​വ​രാ​യി​രു​ന്നില്ല.”
അക്ഷ. “അവൻ.”
മറ്റൊരു സാധ്യത “ദൈവ​വു​മാ​യി.”
മറ്റൊരു സാധ്യത “ദൈവം.”
മറ്റൊരു സാധ്യത “ദൈവ​ത്തി​ന്റെ.”
മറ്റൊരു സാധ്യത “ദൈവ​വു​മാ​യി.”
അക്ഷ. “അവൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം