തിമൊഥെയൊ​സിന്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 3:1-17

3  എന്നാൽ അവസാനകാലത്ത്‌+ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു മനസ്സി​ലാ​ക്കിക്കൊ​ള്ളുക.  കാരണം മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും പൊങ്ങ​ച്ച​ക്കാ​രും ധാർഷ്ട്യ​മു​ള്ള​വ​രും ദൈവ​നി​ന്ദ​ക​രും മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദിയി​ല്ലാ​ത്ത​വ​രും വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും  സഹജസ്‌നേഹമില്ലാത്തവരും ഒരു കാര്യത്തോ​ടും യോജി​ക്കാ​ത്ത​വ​രും പരദൂ​ഷണം പറയു​ന്ന​വ​രും ആത്മനി​യന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ക്രൂര​ന്മാ​രും നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രും  ചതിയന്മാരും തന്നിഷ്ട​ക്കാ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം ജീവി​ത​സു​ഖങ്ങൾ പ്രിയപ്പെ​ടു​ന്ന​വ​രും  ഭക്തിയുടെ വേഷം കെട്ടുന്നെ​ങ്കി​ലും അതിന്റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവി​ക്കാ​ത്ത​വ​രും ആയിരി​ക്കും.+ ഇവരിൽനി​ന്ന്‌ അകന്നു​മാ​റുക.  ഇക്കൂട്ടത്തിൽപ്പെട്ട ചില പുരു​ഷ​ന്മാർ തന്ത്രപൂർവം വീടു​ക​ളിൽ കയറി​പ്പറ്റി പല തരം മോഹ​ങ്ങൾക്ക്‌ അടിപ്പെട്ട, പാപഭാ​രം പേറി​ന​ട​ക്കുന്ന ദുർബ​ല​രായ സ്‌ത്രീ​കളെ പാട്ടി​ലാ​ക്കു​ന്നു.  ഈ സ്‌ത്രീ​കൾ എത്ര പഠിച്ചി​ട്ടും സത്യ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവ്‌ നേടാ​ത്ത​വ​രാണ്‌.  യന്നേസും യം​ബ്രേ​സും മോശ​യോ​ട്‌ എതിർത്തു​നി​ന്ന​തുപോ​ലെ ഈ പുരു​ഷ​ന്മാ​രും സത്യത്തെ എതിർക്കു​ന്നു. ഇവരുടെ മനസ്സു മുഴുവൻ ദുഷി​ച്ച​താണ്‌. വിശ്വാ​സ​ത്തിൽ നടക്കാ​ത്ത​തുകൊണ്ട്‌ ദൈവ​ത്തി​ന്റെ അംഗീ​കാ​ര​വും അവർക്കില്ല.  എങ്കിലും ഇവർ ഇങ്ങനെ അധികം മുന്നോ​ട്ടു പോകില്ല. മുമ്പ്‌ പറഞ്ഞ രണ്ടു പുരു​ഷ​ന്മാ​രു​ടെ കാര്യ​ത്തിലെ​ന്നപോ​ലെ ഇവരുടെ വിവരക്കേ​ടും എല്ലാവർക്കും വ്യക്തമാ​യി മനസ്സി​ലാ​കും.+ 10  പക്ഷേ നീ എന്റെ പഠിപ്പി​ക്കൽ, ജീവി​ത​രീ​തി,+ ലക്ഷ്യം, വിശ്വാ​സം, ക്ഷമ, സ്‌നേഹം, സഹനശക്തി, 11  അന്ത്യോക്യയിലും+ ഇക്കോന്യയിലും+ ലുസ്‌ത്രയിലും+ വെച്ച്‌ ഞാൻ അനുഭ​വിച്ച ഉപദ്ര​വങ്ങൾ, കഷ്ടപ്പാ​ടു​കൾ എന്നിവയെ​ല്ലാം അടുത്ത​റി​ഞ്ഞി​ട്ടു​ണ്ട​ല്ലോ. ഈ ഉപദ്ര​വ​ങ്ങളെ​ല്ലാം സഹി​ക്കേ​ണ്ടി​വന്നെ​ങ്കി​ലും ഇവയിൽനിന്നെ​ല്ലാം കർത്താവ്‌ എന്നെ രക്ഷിച്ചു.+ 12  വാസ്‌തവത്തിൽ, ക്രിസ്‌തുയേ​ശു​വിനോ​ടുള്ള യോജി​പ്പിൽ ദൈവ​ഭ​ക്തിയോ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രും.+ 13  അതേസമയം ദുഷ്ടമ​നു​ഷ്യ​രും തട്ടിപ്പു​കാ​രും വഴി​തെ​റ്റി​ച്ചും വഴി​തെ​റ്റി​ക്കപ്പെ​ട്ടും കൊണ്ട്‌ അടിക്കടി അധഃപ​തി​ക്കും.+ 14  എന്നാൽ നീ പഠിച്ച കാര്യ​ങ്ങ​ളി​ലും നിനക്കു ബോധ്യപ്പെ​ടു​ത്തി​ത്തന്ന കാര്യ​ങ്ങ​ളി​ലും നിലനിൽക്കുക.+ നീ അവ ആരിൽനിന്നെ​ല്ലാ​മാ​ണു പഠിച്ചതെ​ന്നും 15  ക്രിസ്‌തുയേശുവിലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ രക്ഷ കിട്ടു​ന്ന​തി​നു നിന്നെ ജ്ഞാനി​യാ​ക്കാൻ പര്യാ​പ്‌ത​മായ വിശുദ്ധലിഖിതങ്ങൾ+ നിനക്കു ശൈശവംമുതലേ+ പരിചയമുള്ളതാണെന്നും+ മറക്കരു​ത്‌. 16  തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി+ എഴുതി​യ​താണ്‌. അവ പഠിപ്പിക്കാനും+ ശാസി​ക്കാ​നും കാര്യങ്ങൾ നേരെയാക്കാനും* നീതി​യിൽ ശിക്ഷണം നൽകാനും+ ഉപകരി​ക്കു​ന്നു. 17  അതുവഴി, ദൈവ​ഭ​ക്ത​നായ ഒരു മനുഷ്യൻ ഏതു കാര്യ​ത്തി​നും പറ്റിയ, എല്ലാ സത്‌പ്ര​വൃ​ത്തി​യും ചെയ്യാൻ സജ്ജനായ, ഒരാളാ​യി​ത്തീ​രു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “സൂക്ഷ്‌മ​മായ.”
അഥവാ “തിരു​ത്താ​നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം