അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 2:1-47

2  പെന്തി​ക്കോ​സ്‌ത്‌ ഉത്സവത്തി​ന്റെ ദിവസം+ അവർ ഒരിടത്ത്‌ കൂടി​യി​രി​ക്കു​ക​യാ​യി​രു​ന്നു.  പെട്ടെന്ന്‌ ആകാശ​ത്തു​നിന്ന്‌ കൊടു​ങ്കാ​റ്റി​ന്റെ ഇരമ്പൽപോ​ലെ ഒരു ശബ്ദം ഉണ്ടായി; അത്‌ അവർ കൂടി​യി​രുന്ന വീടു മുഴുവൻ കേട്ടു.+  നാക്കിന്റെ രൂപത്തിൽ തീനാ​ള​ങ്ങൾപോ​ലുള്ള എന്തോ അവർ കണ്ടു. അവ വേർതി​രിഞ്ഞ്‌ ഓരോ​ന്നും ഓരോ​രു​ത്ത​രു​ടെ മേൽ വന്ന്‌ നിന്നു.  അവർ എല്ലാവ​രും പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി,+ ആത്മാവ്‌ കൊടുത്ത കഴിവ​നു​സ​രിച്ച്‌ വ്യത്യ​സ്‌ത​ഭാ​ഷ​ക​ളിൽ സംസാ​രി​ക്കാൻതു​ടങ്ങി.+  ആകാശ​ത്തി​നു കീഴെ​യുള്ള എല്ലാ രാജ്യ​ങ്ങ​ളിൽനി​ന്നും വന്ന ഭക്തരായ ജൂതന്മാർ അപ്പോൾ യരുശ​ലേ​മി​ലു​ണ്ടാ​യി​രു​ന്നു.+  ഈ ശബ്ദം കേട്ട​പ്പോൾ ഒരു വലിയ ജനക്കൂട്ടം അവി​ടേക്കു വന്നു. അവരുടെ ഭാഷക​ളിൽ ശിഷ്യ​ന്മാർ സംസാ​രി​ക്കു​ന്നതു കേട്ട്‌ അവർ അമ്പരന്നു​പോ​യി.  അവർ അതിശ​യ​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: “ഇതു കണ്ടോ, ഈ സംസാ​രി​ക്കു​ന്ന​വ​രെ​ല്ലാം ഗലീല​ക്കാ​രല്ലേ?+  പിന്നെ എങ്ങനെ​യാ​ണു നമുക്ക്‌ ഓരോ​രു​ത്തർക്കും നമ്മുടെ സ്വന്തം ഭാഷ ഇവിടെ കേൾക്കാൻ കഴിയു​ന്നത്‌?  പാർത്തിയ, മേദ്യ,+ ഏലാം,+ മെസൊ​പ്പൊ​ത്താ​മ്യ, യഹൂദ്യ, കപ്പദോ​ക്യ, പൊ​ന്തൊസ്‌, ഏഷ്യ സം​സ്ഥാ​നം,+ 10  ഫ്രുഗ്യ, പംഫുല്യ, ഈജി​പ്‌ത്‌, കുറേ​ന​യ്‌ക്ക​ടു​ത്തുള്ള ലിബി​യ​പ്ര​ദേ​ശങ്ങൾ എന്നിവി​ട​ങ്ങ​ളിൽ താമസി​ക്കു​ന്ന​വ​രും, റോമിൽനിന്ന്‌ വന്ന്‌ താത്‌കാ​ലി​ക​മാ​യി അവിടെ താമസി​ക്കുന്ന ജൂതന്മാ​രും ജൂതമതം സ്വീക​രി​ച്ച​വ​രും,+ 11  ക്രേത്ത​രും, അറേബ്യ​ക്കാ​രും ആയ നമ്മളെ​ല്ലാം അവർ നമ്മുടെ ഭാഷക​ളിൽ ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങൾ പറയു​ന്നതു കേൾക്കു​ന്നു!” 12  അവർ എല്ലാവ​രും അതിശ​യ​ത്തോ​ടെ​യും പരി​ഭ്ര​മ​ത്തോ​ടെ​യും, “എന്താണ്‌ ഇതി​ന്റെ​യൊ​ക്കെ അർഥം” എന്നു തമ്മിൽ ചോദി​ച്ചു. 13  വേറെ ചിലർ, “വീഞ്ഞു കുടിച്ച്‌ ഇവർക്കു ലഹരി​പി​ടി​ച്ച​താണ്‌” എന്നു പറഞ്ഞ്‌ പരിഹ​സി​ച്ചു. 14  അപ്പോൾ പത്രോസ്‌ മറ്റ്‌ 11 അപ്പോസ്‌തലന്മാരോടൊപ്പം+ എഴു​ന്നേ​റ്റു​നിന്ന്‌ അവരോട്‌ ഉറക്കെ പറഞ്ഞു: “യഹൂദ്യ​പു​രു​ഷ​ന്മാ​രേ, യരുശ​ലേം​നി​വാ​സി​കളേ, ഇതു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക; ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചു​കേൾക്കൂ. 15  നിങ്ങൾ കരുതു​ന്ന​തു​പോ​ലെ ഈ ആളുകൾ മദ്യപി​ച്ചി​ട്ടില്ല. ഇപ്പോൾ മൂന്നാം മണി നേരമല്ലേ ആയിട്ടു​ള്ളൂ? 16  വാസ്‌ത​വ​ത്തിൽ, യോവേൽ പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പറഞ്ഞ ഒരു കാര്യ​മാണ്‌ ഇത്‌: 17  ‘ദൈവം പറയുന്നു: “അവസാ​ന​കാ​ലത്ത്‌ ഞാൻ എല്ലാ തരം ആളുക​ളു​ടെ മേലും എന്റെ ആത്മാവിൽ കുറച്ച്‌ പകരും. നിങ്ങളു​ടെ ആൺമക്ക​ളും പെൺമ​ക്ക​ളും പ്രവചി​ക്കും; നിങ്ങൾക്കി​ട​യി​ലെ ചെറു​പ്പ​ക്കാർ ദിവ്യ​ദർശ​ന​ങ്ങ​ളും പ്രായ​മാ​യവർ സ്വപ്‌ന​ങ്ങ​ളും കാണും.+ 18  അന്ന്‌ എന്റെ ദാസീ​ദാ​സ​ന്മാ​രു​ടെ മേൽപോ​ലും ഞാൻ എന്റെ ആത്മാവിൽ കുറച്ച്‌ പകരും; അവർ പ്രവചി​ക്കും.+ 19  ഞാൻ മുകളിൽ ആകാശത്ത്‌ അത്ഭുത​ങ്ങ​ളും താഴെ ഭൂമി​യിൽ അടയാ​ള​ങ്ങ​ളും കാണി​ക്കും; അതെ, രക്തവും തീയും പുകപ​ട​ല​വും ദൃശ്യ​മാ​കും. 20  യഹോ​വ​യു​ടെ ഭയങ്കര​വും ഉജ്ജ്വല​വും ആയ ദിവസം വരുന്ന​തി​നു മുമ്പ്‌ സൂര്യൻ ഇരുണ്ടു​പോ​കും, ചന്ദ്രൻ രക്തമായി മാറും. 21  എന്നാൽ യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.”’+ 22  “ഇസ്രാ​യേൽപു​രു​ഷ​ന്മാ​രേ, ഇതു കേൾക്കുക: നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ, നസറെ​ത്തു​കാ​ര​നായ യേശു എന്ന മനുഷ്യ​നെ ഉപയോ​ഗിച്ച്‌ ദൈവം നിങ്ങൾക്കി​ട​യിൽ അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും മഹത്തായ കാര്യ​ങ്ങ​ളും ചെയ്‌തു. അങ്ങനെ യേശു​വി​നെ അയച്ചതു താനാ​ണെന്നു ദൈവം നിങ്ങൾക്കു വെളി​പ്പെ​ടു​ത്തി​ത്തന്നു.+ 23  ദൈവ​ത്തി​നു മുന്നമേ അറിയാ​മാ​യി​രു​ന്ന​തു​പോ​ലെ, ആ മനുഷ്യ​നെ ദൈവം തന്റെ ഉദ്ദേശ്യ​ത്തി​നു ചേർച്ചയിൽ+ നിങ്ങളു​ടെ കൈയിൽ ഏൽപ്പിച്ചു. നിങ്ങൾ ആ മനുഷ്യ​നെ ദുഷ്ടന്മാരുടെ* സഹായ​ത്താൽ സ്‌തം​ഭ​ത്തിൽ തറച്ചു​കൊ​ന്നു.+ 24  എന്നാൽ യേശു മരണത്തി​ന്റെ പിടി​യിൽ കഴി​യേ​ണ്ട​വ​ന​ല്ലാ​യി​രു​ന്നു;+ ദൈവം യേശു​വി​നെ മരണത്തി​ന്റെ വേദന​യിൽനിന്ന്‌ വിടു​വിച്ച്‌ ഉയിർപ്പി​ച്ചു.+ 25  ദാവീദ്‌ യേശു​വി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: ‘ഞാൻ യഹോ​വയെ എപ്പോ​ഴും എന്റെ മുന്നിൽ* വെക്കുന്നു. ദൈവം എന്റെ വലതു​ഭാ​ഗ​ത്തു​ള്ള​തി​നാൽ ഞാൻ ഒരിക്ക​ലും കുലു​ങ്ങില്ല. 26  അതു​കൊണ്ട്‌ എന്റെ ഹൃദയം സന്തോ​ഷി​ക്കു​ക​യും എന്റെ നാവ്‌ വളരെ​യ​ധി​കം ആഹ്ലാദി​ക്കു​ക​യും ചെയ്‌തു. ഞാൻ പ്രത്യാ​ശ​യോ​ടെ കഴിയും; 27  കാരണം അങ്ങ്‌ എന്നെ ശവക്കു​ഴി​യിൽ വിട്ടു​ക​ള​യില്ല; അങ്ങയുടെ വിശ്വ​സ്‌തൻ ജീർണി​ച്ചു​പോ​കാൻ അനുവ​ദി​ക്കു​ക​യു​മില്ല.+ 28  ജീവന്റെ വഴികൾ അങ്ങ്‌ എനിക്കു കാണി​ച്ചു​തന്നു. അങ്ങയുടെ സന്നിധി​യിൽവെച്ച്‌ അങ്ങ്‌ എന്നിൽ ആഹ്ലാദം നിറയ്‌ക്കും.’+ 29  “സഹോ​ദ​ര​ന്മാ​രേ, ഗോ​ത്ര​പി​താ​വായ ദാവീദ്‌ മരിച്ച്‌ അടക്കപ്പെട്ടെന്ന്‌+ എനിക്കു നിങ്ങ​ളോ​ടു ധൈര്യ​ത്തോ​ടെ പറയാം. ദാവീ​ദി​ന്റെ കല്ലറ ഇന്നും ഇവി​ടെ​യുണ്ട്‌. 30  ദാവീദ്‌ ഒരു പ്രവാ​ച​ക​നാ​യി​രു​ന്നു; ദാവീ​ദി​ന്റെ സന്തതി​ക​ളിൽ ഒരാളെ ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തു​മെന്നു ദൈവം സത്യം ചെയ്‌തി​രു​ന്നു.+ 31  അതു​കൊണ്ട്‌ ക്രിസ്‌തു​വി​ന്റെ പുനരു​ത്ഥാ​നം മുൻകൂ​ട്ടി​ക്കണ്ട്‌, ക്രിസ്‌തു​വി​നെ ശവക്കു​ഴി​യിൽ ഉപേക്ഷി​ക്കില്ല, ക്രിസ്‌തു​വി​ന്റെ ശരീരം ജീർണി​ക്കില്ല എന്നു ദാവീദ്‌ പറഞ്ഞു.+ 32  ഈ യേശു​വി​നെ ദൈവം ഉയിർപ്പി​ച്ചു; അതിനു ഞങ്ങൾ എല്ലാവ​രും സാക്ഷി​ക​ളാണ്‌.+ 33  ദൈവ​ത്തി​ന്റെ വലതുഭാഗത്തേക്ക്‌* ഉയർത്തപ്പെട്ട+ യേശു​വി​നു പിതാവ്‌ വാഗ്‌ദാ​നം ചെയ്‌തി​രുന്ന പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു.+ യേശു അതു ഞങ്ങളുടെ മേൽ പകർന്ന​തി​ന്റെ ഫലമാണു നിങ്ങൾ ഈ കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്നത്‌. 34  ദാവീദ്‌ സ്വർഗാ​രോ​ഹണം ചെയ്‌തില്ല; എന്നാൽ ദാവീദ്‌ പറഞ്ഞു: ‘യഹോവ എന്റെ കർത്താ​വി​നോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീ​ഠ​മാ​ക്കു​ന്ന​തു​വരെ 35  എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക.”’+ 36  അതു​കൊണ്ട്‌, നിങ്ങൾ സ്‌തം​ഭ​ത്തിൽ തറച്ചുകൊന്ന+ ഈ യേശു​വി​നെ ദൈവം കർത്താവും+ ക്രിസ്‌തു​വും ആക്കിയെന്ന യാഥാർഥ്യം ഇസ്രാ​യേൽഗൃ​ഹം മുഴു​വ​നും അറിയട്ടെ.” 37  ഇതു കേട്ട​പ്പോൾ മനസ്സാ​ക്ഷി​ക്കു​ത്തു തോന്നിയ* അവർ പത്രോ​സി​നോ​ടും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രോ​ടും, “സഹോ​ദ​ര​ന്മാ​രേ, ഞങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌” എന്നു ചോദി​ച്ചു. 38  പത്രോസ്‌ അവരോ​ടു പറഞ്ഞു: “മാനസാ​ന്ത​ര​പ്പെടൂ,+ നിങ്ങളു​ടെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ+ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേൽക്കൂ;+ അപ്പോൾ പരിശു​ദ്ധാ​ത്മാവ്‌ എന്ന സമ്മാനം നിങ്ങൾക്കു സൗജന്യ​മാ​യി കിട്ടും. 39  ഈ വാഗ്‌ദാനം+ നിങ്ങൾക്കും നിങ്ങളു​ടെ മക്കൾക്കും ദൂരെ​യുള്ള എല്ലാവർക്കും വേണ്ടി​യു​ള്ള​താണ്‌. നമ്മുടെ ദൈവ​മായ യഹോവ തന്റെ അടു​ത്തേക്കു വിളി​ക്കുന്ന എല്ലാവർക്കും ആ വാഗ്‌ദാ​നം ലഭിച്ചി​രി​ക്കു​ന്നു.”+ 40  പത്രോസ്‌ മറ്റു പല കാര്യ​ങ്ങ​ളും അവരോ​ടു പറഞ്ഞു. അങ്ങനെ സമഗ്ര​മായ സാക്ഷ്യം നൽകി. “ഈ ദുഷ്ടതലമുറയിൽനിന്ന്‌+ രക്ഷപ്പെ​ടുക” എന്നു പത്രോസ്‌ പലവട്ടം അവരെ ഉപദേ​ശി​ച്ചു. 41  പത്രോ​സി​ന്റെ ഉപദേശം സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചവർ സ്‌നാ​ന​മേറ്റു.+ അന്ന്‌ ഏകദേശം 3,000 പേർ അവരോ​ടൊ​പ്പം ചേർന്നു.+ 42  അവർ ഉത്സാഹ​ത്തോ​ടെ അപ്പോ​സ്‌ത​ല​ന്മാ​രിൽനിന്ന്‌ പഠിക്കു​ക​യും ഒരുമി​ച്ചു​കൂ​ടി ഭക്ഷണം കഴിക്കുകയും+ പ്രാർഥി​ക്കു​ക​യും ചെയ്‌തു​പോ​ന്നു.+ 43  എല്ലാവ​രി​ലും ഭയം നിറഞ്ഞു. അപ്പോ​സ്‌ത​ല​ന്മാർ അനേകം അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും ചെയ്‌തു​കൊ​ണ്ടി​രു​ന്നു.+ 44  വിശ്വാ​സി​ക​ളാ​യി​ത്തീർന്ന എല്ലാവ​രും ഒരുമിച്ച്‌ കൂടി​വ​രു​ക​യും അവർക്കു​ള്ള​തെ​ല്ലാം പൊതു​വ​ക​യാ​യി കരുതു​ക​യും 45  അവരുടെ സ്വത്തു​ക്ക​ളും വസ്‌തു​വ​ക​ക​ളും വിറ്റ്‌+ ആ തുക ഓരോ​രു​ത്ത​രു​ടെ​യും ആവശ്യ​മ​നു​സ​രിച്ച്‌ വീതി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു.+ 46  അവർ മുടങ്ങാ​തെ എല്ലാ ദിവസ​വും ഒരേ മനസ്സോ​ടെ ദേവാ​ല​യ​ത്തിൽ വരുക​യും പലപല വീടു​ക​ളിൽവെച്ച്‌ ഭക്ഷണം കഴിക്കു​ക​യും നിറഞ്ഞ മനസ്സോ​ടെ​യും തികഞ്ഞ സന്തോ​ഷ​ത്തോ​ടെ​യും ഭക്ഷണം പങ്കു​വെ​ക്കു​ക​യും 47  ദൈവത്തെ സ്‌തു​തി​ക്കു​ക​യും എല്ലാവ​രു​ടെ​യും പ്രീതി സമ്പാദി​ക്കു​ക​യും ചെയ്‌തു. രക്ഷിക്ക​പ്പെ​ടു​ന്ന​വരെ യഹോവ ദിവസം​തോ​റും അവരോ​ടൊ​പ്പം ചേർത്തു​കൊ​ണ്ടി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “നിയമ​ലം​ഘ​ക​രു​ടെ.”
അഥവാ “കൺമു​ന്നിൽ.”
മറ്റൊരു സാധ്യത “ദൈവ​ത്തി​ന്റെ വല​ങ്കൈ​യാൽ.”
അഥവാ “ഹൃദയ​ത്തിൽ കുത്തേറ്റ.”

പഠനക്കുറിപ്പുകൾ

പെന്തി​ക്കോ​സ്‌ത്‌: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു പെന്തി​ക്കോ​സ്‌തെ [അർഥം, “50-ാമത്തെ (ദിവസം)”] എന്ന ഗ്രീക്കു​പ​ദ​മാണ്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ “വിള​വെ​ടു​പ്പു​ത്സവം” എന്നും (പുറ 23:16) “വാരോ​ത്സവം” എന്നും (പുറ 34:22) വിളി​ച്ചി​രി​ക്കുന്ന ആഘോ​ഷത്തെ കുറി​ക്കാൻ ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദമാണ്‌ ഇത്‌. ആദ്യം ബാർളി​ക്കൊ​യ്‌ത്തും പിന്നീടു ഗോത​മ്പു​കൊ​യ്‌ത്തും നടക്കുന്ന ഏഴ്‌ ആഴ്‌ചത്തെ വിള​വെ​ടു​പ്പു​കാ​ല​ത്തിന്‌ ഒടുവി​ലാ​യി​രു​ന്നു ഈ ഉത്സവം. ബാർളി​ക്കൊ​യ്‌ത്തി​ന്റെ ആദ്യഫ​ല​മാ​യി കറ്റ അർപ്പി​ക്കുന്ന നീസാൻ 16-ാം തീയതി​യു​ടെ 50-ാം പക്കമാ​യി​രു​ന്നു പെന്തി​ക്കോ​സ്‌ത്‌ ഉത്സവം ആചരി​ച്ചി​രു​ന്നത്‌. (ലേവ 23:15, 16) എബ്രാ​യ​ക​ല​ണ്ട​റ​നു​സ​രിച്ച്‌ ഈ ഉത്സവം സീവാൻ 6-ാം തീയതി​യാണ്‌. (അനു. ബി15 കാണുക.) ഈ ഉത്സവ​ത്തെ​ക്കു​റി​ച്ചുള്ള നിർദേ​ശങ്ങൾ ലേവ 23:15-21; സംഖ 28:26-31; ആവ 16:9-12 എന്നിവി​ട​ങ്ങ​ളിൽ കാണാം. പെന്തി​ക്കോ​സ്‌ത്‌ ഉത്സവത്തിൽ പങ്കെടു​ക്കാൻ ജൂതന്മാ​രു​ടെ​യും ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത​വ​രു​ടെ​യും വലി​യൊ​രു കൂട്ടം ദൂര​ദേ​ശ​ങ്ങ​ളിൽനി​ന്നു​പോ​ലും യരുശ​ലേ​മിൽ എത്തുമാ​യി​രു​ന്നു. ആളുക​ളു​ടെ സാമൂ​ഹി​ക​നി​ല​യോ പശ്ചാത്ത​ല​മോ കണക്കി​ലെ​ടു​ക്കാ​തെ എല്ലാവ​രോ​ടും ആതിഥ്യ​വും ദയയും കാണി​ക്കാൻ പ്രേരി​പ്പി​ക്കുക എന്നതാ​യി​രു​ന്നു ഈ ഉത്സവത്തി​ന്റെ ഉദ്ദേശ്യം. സ്വത​ന്ത്രർക്കും അടിമ​കൾക്കും ദരി​ദ്രർക്കും അനാഥർക്കും വിധവ​മാർക്കും ലേവ്യർക്കും വിദേ​ശി​കൾക്കും എല്ലാം അതിന്റെ പ്രയോ​ജനം ലഭിച്ചി​രു​ന്നു. (ആവ 16:10, 11) ഇക്കാര​ണ​ത്താൽത്തന്നെ എ.ഡി. 33-ൽ യരുശ​ലേ​മിൽവെച്ച്‌ നടന്ന പെന്തി​ക്കോ​സ്‌ത്‌ ഉത്സവം ക്രിസ്‌തീ​യ​സ​ഭ​യു​ടെ ജനനത്തിന്‌ എന്തു​കൊ​ണ്ടും അനു​യോ​ജ്യ​മായ സന്ദർഭ​മാ​യി​രു​ന്നു. കാരണം “ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങൾ” എല്ലാ ആളുക​ളോ​ടും അറിയി​ക്കുക എന്നതാ​യി​രു​ന്നു ക്രിസ്‌തീ​യ​സ​ഭ​യു​ടെ ദൗത്യം. (പ്രവൃ 1:8; 2:11) പണ്ട്‌ സീനായ്‌ പർവത​ത്തിൽവെച്ച്‌ ദൈവം ഇസ്രാ​യേ​ല്യർക്കു നിയമ​സം​ഹിത നൽകി അവരെ തന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനതയാ​യി വേർതി​രിച്ച സമയ​ത്തോ​ടു പെന്തി​ക്കോ​സ്‌തു​ദി​വസം ഒത്തുവ​രു​ന്ന​താ​യി ജൂതന്മാർ വിശ്വ​സി​ച്ചു​പോ​രു​ന്നു. ഇസ്രാ​യേ​ല്യർ സീനായ്‌ പർവത​ത്തിന്‌ അടുത്ത്‌ ഒരുമി​ച്ചു​കൂ​ടു​ക​യും അവർക്കു നിയമം ലഭിക്കു​ക​യും ചെയ്‌തതു മൂന്നാം മാസമായ സീവാന്റെ ആദ്യഭാ​ഗ​ത്താ​യി​രു​ന്നു. (പുറ 19:1) ഇസ്രാ​യേ​ല്യ​രെ നിയമ​യു​ട​മ്പ​ടി​യി​ലേക്കു കൊണ്ടു​വ​രാൻ മോശ മധ്യസ്ഥ​നാ​യി​രു​ന്ന​തു​പോ​ലെ ആത്മീയ ഇസ്രാ​യേൽ എന്ന പുതിയ ജനതയെ പുതിയ ഉടമ്പടി​യി​ലേക്കു കൊണ്ടു​വ​രാ​നുള്ള മധ്യസ്ഥൻ യേശു​ക്രി​സ്‌തു​വാ​യി​രു​ന്നു.

ഭാഷക​ളിൽ: ഗ്ലോസ്സാ എന്ന ഗ്രീക്കു​വാ​ക്കു ബൈബി​ളിൽ ‘നാവിനെ’ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (മർ 7:33; ലൂക്ക 1:64; 16:24) എന്നാൽ അത്‌ ഒരു ഭാഷയെ കുറി​ക്കാ​നോ ഒരു പ്രത്യേ​ക​ഭാഷ സംസാ​രി​ക്കു​ന്ന​വരെ കുറി​ക്കാ​നോ ആലങ്കാ​രി​കാർഥ​ത്തി​ലും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (വെളി 5:9; 7:9; 13:7) “നാക്കിന്റെ രൂപത്തിൽ തീനാ​ളങ്ങൾ” പ്രത്യ​ക്ഷ​മാ​യ​തി​നെ​ക്കു​റിച്ച്‌ പറയുന്ന പ്രവൃ 2:3-ലും ഇതേ ഗ്രീക്കു​പ​ദ​മാ​ണു കാണു​ന്നത്‌. ശിഷ്യ​ന്മാ​രിൽ ഓരോ​രു​ത്ത​രു​ടെ​യും മേൽ വന്നുനിന്ന ഈ ‘നാവു​ക​ളും’ അവരുടെ നാവു​ക​ളിൽനിന്ന്‌ വന്ന വ്യത്യ​സ്‌ത​ഭാ​ഷ​ക​ളും, അവർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു എന്നതിനു തെളി​വേകി.

നമ്മുടെ സ്വന്തം ഭാഷ: അക്ഷ. “നമ്മൾ ജനിച്ച ഭാഷ.” ഡിയാ​ലെ​ക്‌റ്റോസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ “ഭാഷ” എന്നു തർജമ ചെയ്‌തി​രി​ക്കു​ന്നത്‌. (പ്രവൃ 2:4-ന്റെ പഠനക്കു​റി​പ്പു കാണുക.) അന്നു ശിഷ്യ​ന്മാ​രു​ടെ വാക്കുകൾ കേട്ട മിക്കവ​രും ഒരു അന്താരാ​ഷ്‌ട്ര​ഭാഷ (സാധ്യ​ത​യ​നു​സ​രിച്ച്‌, ഗ്രീക്ക്‌) സംസാ​രി​ച്ചി​രു​ന്ന​വ​രാ​യി​രി​ക്കണം. ഇനി അവർ “ഭക്തരായ ജൂതന്മാർ” ആയിരു​ന്ന​തു​കൊണ്ട്‌ യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തിൽ എബ്രാ​യ​ഭാ​ഷ​യിൽ നടത്തി​യി​രുന്ന ശുശ്രൂ​ഷ​ക​ളും സാധ്യ​ത​യ​നു​സ​രിച്ച്‌ അവർക്കു മനസ്സി​ലാ​കു​മാ​യി​രു​ന്നു. (പ്രവൃ 2:5) എന്നാൽ കുട്ടി​ക്കാ​ലം​മു​തൽ അറിയാ​വുന്ന ഒരു ഭാഷയിൽ ഇപ്പോൾ സന്തോ​ഷ​വാർത്ത കേട്ട​പ്പോൾ അതു വളരെ പെട്ടെന്ന്‌ അവരുടെ ശ്രദ്ധ പിടി​ച്ചെ​ടു​ത്തു.

ഭാഷക​ളിൽ: ഗ്ലോസ്സാ എന്ന ഗ്രീക്കു​വാ​ക്കു ബൈബി​ളിൽ ‘നാവിനെ’ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (മർ 7:33; ലൂക്ക 1:64; 16:24) എന്നാൽ അത്‌ ഒരു ഭാഷയെ കുറി​ക്കാ​നോ ഒരു പ്രത്യേ​ക​ഭാഷ സംസാ​രി​ക്കു​ന്ന​വരെ കുറി​ക്കാ​നോ ആലങ്കാ​രി​കാർഥ​ത്തി​ലും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (വെളി 5:9; 7:9; 13:7) “നാക്കിന്റെ രൂപത്തിൽ തീനാ​ളങ്ങൾ” പ്രത്യ​ക്ഷ​മാ​യ​തി​നെ​ക്കു​റിച്ച്‌ പറയുന്ന പ്രവൃ 2:3-ലും ഇതേ ഗ്രീക്കു​പ​ദ​മാ​ണു കാണു​ന്നത്‌. ശിഷ്യ​ന്മാ​രിൽ ഓരോ​രു​ത്ത​രു​ടെ​യും മേൽ വന്നുനിന്ന ഈ ‘നാവു​ക​ളും’ അവരുടെ നാവു​ക​ളിൽനിന്ന്‌ വന്ന വ്യത്യ​സ്‌ത​ഭാ​ഷ​ക​ളും, അവർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു എന്നതിനു തെളി​വേകി.

ഏഷ്യ സം​സ്ഥാ​നം: പദാവ​ലി​യിൽ “ഏഷ്യ” കാണുക.

മതത്തിൽ ചേർക്കാൻ: അഥവാ “മതപരി​വർത്തനം നടത്താൻ.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പ്രൊ​സീ​ല്യൂ​ടൊസ്‌ എന്ന ഗ്രീക്കു​പദം മറ്റു ജനതക​ളിൽനിന്ന്‌ ജൂതമതം സ്വീക​രി​ച്ച​വരെ കുറി​ക്കു​ന്നു. ഇത്തരത്തിൽ ജൂതമതം സ്വീക​രി​ക്കുന്ന പുരു​ഷ​ന്മാർ പരി​ച്ഛേ​ദ​ന​യേൽക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു.

ജൂതമതം സ്വീക​രി​ച്ചവർ: മത്ത 23:15-ന്റെ പഠനക്കു​റി​പ്പു കാണുക.

വീഞ്ഞ്‌: അഥവാ “പുതു​വീഞ്ഞ്‌.” അക്ഷ. “മധുര​മുള്ള വീഞ്ഞ്‌.” ഗ്ലൂകൊസ്‌ എന്ന ഗ്രീക്കു​പദം ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഇവിടെ മാത്രമേ കാണു​ന്നു​ള്ളൂ. പുളി​ക്കുന്ന പ്രക്രിയ പൂർത്തി​യാ​കാത്ത, മധുര​മുള്ള പുതു​വീ​ഞ്ഞി​നെ​യാണ്‌ അതു കുറി​ക്കു​ന്നത്‌.

മൂന്നാം മണി: അതായത്‌, രാവിലെ ഏകദേശം 9 മണി. ഒന്നാം നൂറ്റാ​ണ്ടിൽ ജൂതന്മാർ 12 മണിക്കൂ​റാ​യാ​ണു പകൽസ​മ​യത്തെ വിഭാ​ഗി​ച്ചി​രു​ന്നത്‌. രാവിലെ ഏകദേശം 6 മണിക്കു സൂര്യോ​ദ​യ​ത്തോ​ടെ​യാ​യി​രു​ന്നു അതിന്റെ തുടക്കം. (യോഹ 11:9) അതു​കൊണ്ട്‌ മൂന്നാം മണി എന്നതു രാവിലെ ഏകദേശം 9 മണിയും ആറാം മണി ഏകദേശം ഉച്ചസമ​യ​വും ഒൻപതാം മണി വൈകു​ന്നേരം ഏകദേശം 3 മണിയും ആയിരു​ന്നു. ആളുക​ളു​ടെ കൈയിൽ കൃത്യ​സ​മയം കാണി​ക്കുന്ന ഘടികാ​രങ്ങൾ ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ ഒരു സംഭവം നടക്കുന്ന ഏകദേ​ശ​സ​മയം മാത്രമേ അക്കാലത്ത്‌ പൊതു​വേ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു​ള്ളൂ.—യോഹ 1:39; 4:6; 19:14; പ്രവൃ 10:3, 9.

പ്രവചിക്ക്‌: “പ്രവചിക്ക്‌” എന്നു യേശു​വി​നോ​ടു പറഞ്ഞ​പ്പോൾ ഭാവി മുൻകൂട്ടിപ്പറയാനല്ല, അടിച്ചത്‌ ആരാ​ണെന്നു ദിവ്യ​വെ​ളി​പാ​ടി​ലൂ​ടെ മനസ്സി​ലാ​ക്കി​യെ​ടു​ക്കാ​നാണ്‌ അവർ ആവശ്യ​പ്പെ​ട്ടത്‌. യേശു​വി​നെ ഉപദ്ര​വി​ച്ചവർ യേശുവിന്റെ മുഖം മൂടി​യി​രു​ന്നെന്ന്‌ ഈ വാക്യ​ത്തിൽ കാണു​ന്നുണ്ട്‌. ചുറ്റും നടക്കു​ന്ന​തൊ​ന്നും കാണാൻ പറ്റാത്ത​തു​കൊണ്ട്‌, തന്നെ അടിക്കു​ന്നത്‌ ആരാ​ണെന്നു കണ്ടുപി​ടി​ക്കാൻ അവർ യേശു​വി​നെ വെല്ലു​വി​ളി​ക്കു​ക​യാ​യി​രു​ന്നു എന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌.​—മത്ത 26:68-ന്റെ പഠനക്കു​റി​പ്പുകാണുക.

നിന്നെ അടിച്ചത്‌ ആരാ​ണെന്നു . . . പ്രവചിക്ക്‌: “പ്രവചിക്ക്‌” എന്നു പറഞ്ഞ​പ്പോൾ ഭാവി മുൻകൂട്ടിപ്പറയാനല്ല, മറിച്ച്‌ യേശു​വി​നെ അടിച്ചത്‌ ആരാ​ണെന്ന്‌ ഒരു ദിവ്യ​വെ​ളി​പാ​ടി​ലൂ​ടെ മനസ്സി​ലാ​ക്കി​യെ​ടു​ക്കാ​നാണ്‌ അവർ ആവശ്യ​പ്പെ​ട്ടത്‌. മർ 14:65-ലെയും ലൂക്ക 22:64-ലെയും സമാന്ത​ര​വി​വ​ര​ണങ്ങൾ സൂചി​പ്പി​ക്കു​ന്നതു യേശു​വി​നെ ഉപദ്ര​വി​ച്ചവർ യേശു​വി​ന്റെ മുഖം മൂടി​യി​രു​ന്നു എന്നാണ്‌. അതു​കൊ​ണ്ടാ​യി​രി​ക്കാം അടിച്ചത്‌ ആരാ​ണെന്നു പറയാൻ ആവശ്യ​പ്പെട്ട്‌ അവർ യേശു​വി​നെ പരിഹ​സി​ച്ചത്‌.

പ്രവചിക്ക്‌: “പ്രവചിക്ക്‌ ” എന്നു യേശുവിനോടു പറഞ്ഞപ്പോൾ ഭാവി മുൻകൂട്ടിപ്പറയാനല്ല, അടിച്ചത്‌ ആരാണെന്നു ദിവ്യവെളിപാടിലൂടെ മനസ്സിലാക്കിയെടുക്കാനാണ്‌ അവർ ആവശ്യപ്പെട്ടത്‌. കാരണം യേശുവിനെ ഉപദ്രവിച്ചവർ യേശുവിന്റെ മുഖം മൂടിയിരുന്നെന്ന്‌ ഈ വാക്യത്തിൽ കാണുന്നുണ്ട്‌. ഇനി, മത്ത 26:68-ലെ സമാന്തരവിവരണമനുസരിച്ച്‌ യേശുവിനോടുള്ള അവരുടെ പരിഹാസവാക്കുകൾ പൂർണരൂപത്തിൽ ഇതായിരുന്നു: “ക്രിസ്‌തുവേ, നിന്നെ അടിച്ചത്‌ ആരാണെന്നു ഞങ്ങളോടു പ്രവചിക്ക്‌.” ഇതെല്ലാം സൂചിപ്പിക്കുന്നത്‌, കണ്ണു മൂടിക്കെട്ടിയ യേശുവിനെ അടിക്കുന്നത്‌ ആരാണെന്നു പറയാൻ അവർ വെല്ലുവിളിക്കുകയായിരുന്നു എന്നാണ്‌.​—മത്ത 26:68; ലൂക്ക 22:64 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

മൂപ്പന്മാർ: അക്ഷ. “പ്രായ​മേ​റിയ പുരു​ഷ​ന്മാർ.” ബൈബി​ളിൽ പ്രെസ്‌ബൂ​റ്റെ​റൊസ്‌ എന്ന ഗ്രീക്കു​പദം, സമൂഹ​ത്തി​ലോ ജനതയി​ലോ ഒരു അധികാ​ര​സ്ഥാ​ന​മോ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​മോ വഹിക്കു​ന്ന​വ​രെ​യാ​ണു പ്രധാ​ന​മാ​യും കുറി​ക്കു​ന്നത്‌. ചില സാഹച​ര്യ​ങ്ങ​ളിൽ ഇതു പ്രായ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെ​ങ്കി​ലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹ​ര​ണങ്ങൾ.) എപ്പോ​ഴും അതു വയസ്സു​ചെ​ന്ന​വ​രെയല്ല കുറി​ക്കു​ന്നത്‌. ഇവിടെ ഈ പദം​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നതു ജൂതജ​ന​ത​യിൽപ്പെട്ട നേതാ​ക്ക​ന്മാ​രെ​യാണ്‌. മിക്ക​പ്പോ​ഴും മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും കൂടെ​യാണ്‌ ഇവരെ​ക്കു​റിച്ച്‌ പറയാ​റു​ള്ളത്‌. ഈ മൂന്നു കൂട്ടത്തിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു സൻഹെ​ദ്രി​നി​ലെ അംഗങ്ങൾ.​—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവ​ലി​യിൽ “മൂപ്പൻ; പ്രായ​മേ​റിയ പുരുഷൻ” കാണുക.

അവസാ​ന​കാ​ലത്ത്‌: ഇതു യോ​വേൽപ്ര​വ​ച​ന​ത്തിൽനി​ന്നുള്ള ഒരു ഉദ്ധരണി​യാണ്‌. ആ പ്രവച​ന​ത്തി​ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തി​ലും സെപ്‌റ്റു​വ​ജി​ന്റി​ലും “അവസാ​ന​കാ​ലത്ത്‌” എന്നതിനു പകരം “അതിനു ശേഷം” എന്നാണു കാണു​ന്ന​തെ​ങ്കി​ലും പത്രോസ്‌ ആ വാക്യം ഉദ്ധരി​ച്ച​പ്പോൾ ദൈവ​പ്ര​ചോ​ദി​ത​നാ​യി “അവസാ​ന​കാ​ലത്ത്‌” എന്ന പദപ്ര​യോ​ഗ​മാണ്‌ ഉപയോ​ഗി​ച്ചത്‌. (യോവ 2:28; 3:1, LXX) പെന്തി​ക്കോ​സ്‌തിൽ ശിഷ്യ​ന്മാർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ച​പ്പോ​ഴാണ്‌ യോ​വേ​ലി​ന്റെ ആ പ്രവചനം നിറ​വേ​റി​യത്‌. അതിൽനിന്ന്‌, പത്രോസ്‌ ‘അവസാ​ന​കാ​ലം’ എന്നു വിളിച്ച ആ പ്രത്യേ​ക​കാ​ല​ഘട്ടം അതി​നോ​ടകം തുടങ്ങി​യെന്നു മനസ്സി​ലാ​ക്കാം. ഇനി, പത്രോസ്‌ “അവസാ​ന​കാ​ലം” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ച​തിൽനിന്ന്‌ ആ കാലഘട്ടം തുടങ്ങു​ന്നത്‌ ‘യഹോ​വ​യു​ടെ ഭയങ്കര​വും ഉജ്ജ്വല​വും ആയ ദിവസ​ത്തി​നു’ മുമ്പാ​യി​രി​ക്കു​മെ​ന്നും അനുമാ​നി​ക്കാം. സാധ്യ​ത​യ​നു​സ​രിച്ച്‌ ആ കാലഘട്ടം ‘യഹോ​വ​യു​ടെ ആ ദിവസ​ത്തോ​ടെ’ അവസാ​നി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. (പ്രവൃ 2:20) പത്രോസ്‌ അപ്പോൾ സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്നതു ജൂതന്മാ​രോ​ടും ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത​വ​രോ​ടും ആയിരു​ന്ന​തു​കൊണ്ട്‌ ദൈവ​പ്ര​ചോ​ദി​ത​മായ ഈ വാക്കു​കൾക്ക്‌ അക്കൂട്ടർ ഉൾപ്പെട്ട ഒരു ആദ്യനി​വൃ​ത്തി​യു​ണ്ടാ​യി​രു​ന്നി​രി​ക്കണം. യരുശ​ലേം കേന്ദ്രീ​ക​രിച്ച്‌ ആരാധന നടത്തി​യി​രുന്ന ആ വ്യവസ്ഥി​തി​യു​ടെ ‘അവസാ​ന​കാ​ല​ത്താണ്‌’ ആ ജൂതന്മാർ ജീവി​ച്ചി​രു​ന്നത്‌ എന്നായി​രി​ക്കാം പത്രോ​സി​ന്റെ ഈ പ്രസ്‌താ​വന സൂചി​പ്പി​ച്ചത്‌. യരുശ​ലേ​മും അവിടത്തെ ദേവാ​ല​യ​വും നശിപ്പി​ക്ക​പ്പെ​ടു​മെന്നു മുമ്പ്‌ യേശു​തന്നെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (ലൂക്ക 19:41-44; 21:5, 6) എ.ഡി. 70-ൽ ആ നാശം സംഭവി​ക്കു​ക​യും ചെയ്‌തു.

എല്ലാ തരം ആളുക​ളു​ടെ മേലും: അക്ഷ. “എല്ലാ മാംസ​ത്തി​ന്റെ മേലും.” സാർക്‌സ്‌ (“മാംസം” എന്നും “ജഡം” എന്നും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.) എന്ന ഗ്രീക്കു​പദം ഇവിടെ ജീവനുള്ള മനുഷ്യ​രെ​യാ​ണു കുറി​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ മൂലപാ​ഠ​ത്തി​ലെ “എല്ലാ മാംസ​ത്തി​ന്റെ” എന്ന പദപ്ര​യോ​ഗം ന്യായ​മാ​യും മനുഷ്യ​കു​ലത്തെ ഒന്നടങ്കം കുറി​ക്കേ​ണ്ട​താണ്‌. (യോഹ 17:2-ന്റെ പഠനക്കു​റി​പ്പു കാണുക.) പക്ഷേ “എല്ലാ മാംസ​ത്തി​ന്റെ” എന്നതിന്റെ ഗ്രീക്ക്‌ പദപ്ര​യോ​ഗം ഇവിടെ എല്ലാ മനുഷ്യ​രെ​യും കുറി​ക്കു​ന്നില്ല. കാരണം ദൈവം ഭൂമി​യി​ലുള്ള എല്ലാ മനുഷ്യ​രു​ടെ​യും മേൽ അന്നു തന്റെ ആത്മാവി​നെ പകർന്നില്ല. ഇസ്രാ​യേ​ലി​ലു​ണ്ടാ​യി​രുന്ന എല്ലാവ​രു​ടെ​യും മേൽപോ​ലും ദൈവം അന്നു തന്റെ ആത്മാവി​നെ പകർന്നില്ല എന്നതാണു വസ്‌തുത. അതു​കൊ​ണ്ടു​തന്നെ “എല്ലാ മാംസ​ത്തി​ന്റെ” എന്ന പദപ്ര​യോ​ഗം ഇവിടെ കുറി​ക്കു​ന്നതു മനുഷ്യ​കു​ല​ത്തി​ലെ എല്ലാവ​രെ​യു​മല്ല, മറിച്ച്‌ എല്ലാ തരം മനുഷ്യ​രെ​യു​മാണ്‌. ദൈവം തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്നത്‌ ‘ആൺമക്കൾ പെൺമക്കൾ, ചെറു​പ്പ​ക്കാർ പ്രായ​മാ​യവർ, ദാസന്മാർ ദാസി​മാർ’ എന്നിങ്ങനെ എല്ലാ തരത്തി​ലും​പെട്ട ആളുക​ളു​ടെ മേലാ​യി​രു​ന്നു. (പ്രവൃ 2:17, 18) “എല്ലാ” എന്നതിന്റെ ഗ്രീക്കു​പദം (പാസ്‌) സമാന​മാ​യൊ​രു അർഥത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന 1തിമ 2:3, 4-ൽ കാണു​ന്നത്‌ ‘എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടാൻ’ ദൈവം ആഗ്രഹി​ക്കു​ന്നു എന്നാണ്‌.—യോഹ 12:32-ന്റെ പഠനക്കു​റി​പ്പു കാണുക.

എന്റെ ആത്മാവ്‌: ന്യൂമ എന്ന ഗ്രീക്കു​പദം ഇവിടെ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നെ അഥവാ ചലനാ​ത്മ​ക​ശ​ക്തി​യെ കുറി​ക്കു​ന്നു. ഇവിടെ ഉദ്ധരി​ച്ചി​രി​ക്കുന്ന യോവ 2:28-ൽ കാണു​ന്നത്‌ അതിന്റെ തത്തുല്യ എബ്രാ​യ​പ​ദ​മായ റുവാക്ക്‌ ആണ്‌. ആ എബ്രാ​യ​പ​ദ​ത്തി​ന്റെ​യും ഗ്രീക്കു​പ​ദ​ത്തി​ന്റെ​യും അടിസ്ഥാ​നാർഥം ഒന്നുത​ന്നെ​യാണ്‌. മനുഷ്യ​നേ​ത്ര​ങ്ങൾക്കു കാണാൻ കഴിയാത്ത ഒന്നി​നെ​യാണ്‌ അവ രണ്ടും കുറി​ക്കു​ന്ന​തെ​ങ്കി​ലും അത്തര​മൊ​രു ശക്തി പ്രവർത്തി​ക്കു​ന്നുണ്ട്‌ എന്നതിന്റെ തെളി​വു​കൾ മനുഷ്യർക്കു മനസ്സി​ലാ​ക്കാ​നാ​കും.—പദാവ​ലി​യിൽ “ആത്മാവ്‌” കാണുക.

പ്രവചി​ക്കും: പ്രോ​ഫെ​റ്റി​യോ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “നിസ്സ​ങ്കോ​ചം കാര്യങ്ങൾ പറയുക” എന്നാണ്‌. ദൈവി​ക​മായ ഒരു ഉറവിൽനി​ന്നുള്ള സന്ദേശങ്ങൾ ആളുകളെ അറിയി​ക്കുക എന്ന അർഥത്തി​ലാ​ണു തിരു​വെ​ഴു​ത്തു​ക​ളിൽ അത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. പലപ്പോ​ഴും ഈ പദത്തിനു ഭാവി മുൻകൂ​ട്ടി​പ്പ​റ​യുക എന്നൊരു അർഥം വന്നേക്കാ​മെ​ങ്കി​ലും അതിന്റെ അടിസ്ഥാ​നാർഥം അതല്ല. ദൈവ​ത്തിൽനി​ന്നുള്ള വെളി​പാ​ടി​ന്റെ സഹായ​ത്താൽ ഒരു കാര്യം മനസ്സി​ലാ​ക്കി​യെ​ടു​ക്കുക എന്നൊരു അർഥവും അതിനുണ്ട്‌. (മത്ത 26:68; മർ 14:65; ലൂക്ക 22:64 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) ഈ തിരു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ ദൈവാ​ത്മാ​വി​ന്റെ പ്രചോ​ദ​ന​ത്താൽ ചിലർ പ്രവചി​ച്ച​താ​യി പറഞ്ഞി​രി​ക്കു​ന്നു. യഹോവ അതുവരെ ചെയ്‌ത​തും തുടർന്ന്‌ ചെയ്യാ​നി​രി​ക്കു​ന്ന​തും ആയ ‘മഹാകാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌’ മറ്റുള്ള​വരെ അറിയി​ച്ചു​കൊണ്ട്‌ അവർ അത്യു​ന്ന​തന്റെ വക്താക്ക​ളാ​യി സേവി​ക്കു​മാ​യി​രു​ന്നു. (പ്രവൃ 2:11) “പ്രവചി​ക്കുക” എന്നതിന്റെ എബ്രാ​യ​പ​ദ​ത്തി​നും സമാന​മാ​യൊ​രു അർഥമാ​ണു​ള്ളത്‌. ഉദാഹ​ര​ണ​ത്തിന്‌, പുറ 7:1-ൽ അഹരോ​നെ മോശ​യു​ടെ ‘പ്രവാ​ചകൻ’ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ അദ്ദേഹം മോശ​യു​ടെ വക്താവാ​യി​ത്തീർന്നു എന്ന അർഥത്തി​ലാണ്‌, അല്ലാതെ അഹരോൻ ഭാവി​സം​ഭ​വങ്ങൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു എന്ന അർഥത്തി​ലല്ല.

പ്രായ​മാ​യവർ: അഥവാ “പ്രായ​ക്കൂ​ടു​ത​ലുള്ള പുരു​ഷ​ന്മാർ; മൂപ്പന്മാർ.” പ്രെസ്‌ബൂ​റ്റെ​റൊസ്‌ എന്ന ഗ്രീക്കു​പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, ഈ വാക്യ​ത്തിൽത്തന്നെ മുമ്പ്‌ പരാമർശി​ച്ചി​രി​ക്കുന്ന “ചെറു​പ്പ​ക്കാർ” എന്ന പദപ്ര​യോ​ഗ​ത്തി​ന്റെ വിപരീ​താർഥ​ത്തി​ലാണ്‌. വളരെ പ്രായ​മുള്ള പുരു​ഷ​ന്മാ​രെ​യാണ്‌ ഇവിടെ അതു കുറി​ക്കു​ന്നത്‌. എന്നാൽ മറ്റു സന്ദർഭ​ങ്ങ​ളിൽ ഇതേ പദം ഒരു സമൂഹ​ത്തി​ലോ രാഷ്‌ട്ര​ത്തി​ലോ അധികാ​ര​പ​ദ​വി​യും ഉത്തരവാ​ദി​ത്വ​സ്ഥാ​ന​വും ഉള്ള ആളുകളെ കുറി​ക്കാ​നും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.—പ്രവൃ 4:5; 11:30; 14:23; 15:2; 20:17; മത്ത 16:21-ന്റെ പഠനക്കു​റി​പ്പു കാണുക.

എല്ലാ തരം മനുഷ്യ​രും: ആളുക​ളു​ടെ ദേശമോ വംശമോ സാമ്പത്തി​ക​സ്ഥി​തി​യോ കണക്കി​ലെ​ടു​ക്കാ​തെ സമൂഹ​ത്തി​ലെ നാനാ​തു​റ​ക​ളിൽനി​ന്നു​മുള്ള ആളുകളെ തന്നി​ലേക്ക്‌ ആകർഷി​ക്കു​മെ​ന്നാണ്‌ യേശു ഇവിടെ പ്രഖ്യാ​പി​ച്ചത്‌. (പ്രവൃ 10:34, 35; വെളി 7:9, 10; യോഹ 6:44-ന്റെ പഠനക്കു​റി​പ്പു കാണുക.) ദേവാ​ല​യ​ത്തിൽ ആരാധ​ന​യ്‌ക്കെ​ത്തിയ ‘ചില ഗ്രീക്കു​കാർ’ ഈ സന്ദർഭ​ത്തിൽ യേശു​വി​നെ കാണാൻ ആഗ്രഹം പ്രകടി​പ്പി​ച്ചു എന്നതു ശ്രദ്ധേ​യ​മാണ്‌. (യോഹ 12:20-ന്റെ പഠനക്കു​റി​പ്പു കാണുക.) ഈ വാക്യ​ത്തി​ലെ പാസ്‌ [“എല്ലാവ​രും; എല്ലാ (ആളുക​ളും)”] എന്ന ഗ്രീക്കു​പദം പല ബൈബി​ളു​ക​ളും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഒടുവിൽ എല്ലാ മനുഷ്യ​രും യേശു​വി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടും എന്ന രീതി​യി​ലാണ്‌. എന്നാൽ ദൈവ​പ്ര​ചോ​ദി​ത​മായ തിരു​വെ​ഴു​ത്തു​ക​ളു​ടെ മറ്റു ഭാഗങ്ങ​ളു​മാ​യി ഇതു യോജി​ക്കില്ല. (സങ്ക 145:20; മത്ത 7:13; ലൂക്ക 2:34; 2തെസ്സ 1:9) ഈ ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “എല്ലാവ​രും” എന്നാ​ണെ​ങ്കി​ലും (റോമ 5:12) ആ പദത്തിന്‌ “എല്ലാ തരം” എന്ന അർഥവും വരാ​മെന്നു മത്ത 5:11-ഉം പ്രവൃ 10:12-ഉം വ്യക്തമാ​യി സൂചി​പ്പി​ക്കു​ന്നു. പല ബൈബി​ളു​ക​ളും ഈ പദത്തെ “എല്ലാ തരം” എന്ന അർഥത്തിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​മുണ്ട്‌.​—യോഹ 1:7; 1തിമ 2:4.

എല്ലാ മനുഷ്യ​രും: അക്ഷ. “എല്ലാ മാംസ​വും.” ഇതേ പദപ്ര​യോ​ഗം ലൂക്ക 3:6-ലും ഉണ്ട്‌. അതാകട്ടെ യശ 40:5-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. യശ 40:5-ന്റെ എബ്രാ​യ​പാ​ഠ​ത്തി​ലും ഇതേ അർഥമുള്ള ഒരു എബ്രാ​യ​പ​ദ​പ്ര​യോ​ഗം കാണാം.​—യോഹ 1:14-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

അത്ഭുതങ്ങൾ: ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ റ്റേറസ്‌ എന്ന ഗ്രീക്കു​പദം എപ്പോ​ഴും സേമെ​യ്‌ഓൻ (“അടയാളം”) എന്ന പദത്തോ​ടൊ​പ്പ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഈ രണ്ടു പദങ്ങളും എപ്പോ​ഴും കാണു​ന്നതു ബഹുവ​ച​ന​രൂ​പ​ത്തി​ലാ​ണു​താ​നും. (മത്ത 24:24; യോഹ 4:48; പ്രവൃ 7:36; 14:3; 15:12; 2കൊ 12:12) അത്ഭുത​മോ അതിശ​യ​മോ തോന്നി​പ്പി​ക്കുന്ന എന്തി​നെ​യെ​ങ്കി​ലും കുറി​ക്കാ​നാ​ണു റ്റേറസ്‌ എന്ന പദം സാധാ​ര​ണ​യാ​യി ഉപയോ​ഗി​ക്കാ​റു​ള്ളത്‌.

യഹോ​വ​യു​ടെ: ഇതു യോവ 2:31-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവത്തിന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.—അനു. സി കാണുക.

യഹോ​വ​യു​ടെ: ഇതു യോവ 2:32-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവത്തിന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.—അനു. സി കാണുക.

നസറെത്തുകാരനായ: യേശുവിനെ തിരിച്ചറിയിക്കുന്ന ഒരു പേര്‌. പിന്നീട്‌ യേശുവിന്റെ അനുഗാമികളും ആ പേരിൽ അറിയപ്പെടാൻതുടങ്ങി. (പ്രവൃ 24:5) പല ജൂതന്മാർക്കും യേശു എന്ന പേരുണ്ടായിരുന്നതുകൊണ്ട്‌ ഓരോരുത്തരെയും തിരിച്ചറിയാൻ സഹായിക്കുന്ന മറ്റൊരു പേരുകൂടെ ഒപ്പം ചേർക്കുന്നത്‌ അക്കാലത്ത്‌ സാധാരണമായിരുന്നു. ബൈബിൾക്കാലങ്ങളിൽ ആളുകളെ സ്ഥലപ്പേര്‌ ചേർത്ത്‌ വിളിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. (2ശമു 3:2, 3; 17:27; 23:25-39; നഹൂ 1:1; പ്രവൃ 13:1; 21:29) യേശുവിന്റെ കുട്ടിക്കാലം പ്രധാനമായും ഗലീലയിലെ നസറെത്ത്‌ എന്ന പട്ടണത്തിലായിരുന്നതുകൊണ്ട്‌ യേശുവിനെ തിരിച്ചറിയാൻ ആ പേര്‌ ഉപയോഗിക്കുന്നതു തികച്ചും സ്വാഭാവികമായിരുന്നു. യേശുവിനെ പല സാഹചര്യങ്ങളിൽ, പല വ്യക്തികൾ ‘നസറെത്തുകാരൻ’ എന്നു വിളിച്ചിട്ടുണ്ട്‌. (മർ 1:23, 24; 10:46, 47; 14:66-69; 16:5, 6; ലൂക്ക 24:13-19; യോഹ 18:1-7) യേശുതന്നെയും ആ പേര്‌ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്‌തതായി കാണാം. (യോഹ 18:5-8; പ്രവൃ 22:6-8) യേശുവിന്റെ ദണ്ഡനസ്‌തംഭത്തിൽ പീലാത്തൊസ്‌ സ്ഥാപിച്ച മേലെഴുത്തിൽ എബ്രായ, ലത്തീൻ, ഗ്രീക്ക്‌ ഭാഷകളിൽ “നസറെത്തുകാരനായ യേശു, ജൂതന്മാരുടെ രാജാവ്‌ ” എന്ന്‌ എഴുതിവെച്ചിരുന്നു. (യോഹ 19:19, 20) എ.ഡി. 33-ലെ പെന്തിക്കോസ്‌ത്‌ മുതൽ അപ്പോസ്‌തലന്മാരും മറ്റുള്ളവരും പലപ്പോഴും യേശുവിനെ നസറെത്തുകാരൻ എന്നു വിളിച്ചിരിക്കുന്നതായി രേഖയുണ്ട്‌.​—പ്രവൃ 2:22; 3:6; 4:10; 6:14; 10:38; 26:9 മത്ത 2:​23-ന്റെ പഠനക്കുറിപ്പും കാണുക.

അത്ഭുതങ്ങൾ: ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ റ്റേറസ്‌ എന്ന ഗ്രീക്കു​പദം എപ്പോ​ഴും സേമെ​യ്‌ഓൻ (“അടയാളം”) എന്ന പദത്തോ​ടൊ​പ്പ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഈ രണ്ടു പദങ്ങളും എപ്പോ​ഴും കാണു​ന്നതു ബഹുവ​ച​ന​രൂ​പ​ത്തി​ലാ​ണു​താ​നും. (മത്ത 24:24; യോഹ 4:48; പ്രവൃ 7:36; 14:3; 15:12; 2കൊ 12:12) അത്ഭുത​മോ അതിശ​യ​മോ തോന്നി​പ്പി​ക്കുന്ന എന്തി​നെ​യെ​ങ്കി​ലും കുറി​ക്കാ​നാ​ണു റ്റേറസ്‌ എന്ന പദം സാധാ​ര​ണ​യാ​യി ഉപയോ​ഗി​ക്കാ​റു​ള്ളത്‌.

നസറെ​ത്തു​കാ​ര​നായ: മർ 10:47-ന്റെ പഠനക്കു​റി​പ്പു കാണുക.

അത്ഭുതങ്ങൾ: ദൈവ​ത്തി​ന്റെ ശക്തിയാൽ യേശു ചെയ്‌ത അത്ഭുതങ്ങൾ, ദൈവ​മാ​ണു യേശു​വി​നെ അയച്ച​തെന്നു തെളി​യി​ച്ചു. യേശു അത്ഭുത​ക​ര​മാ​യി ആളുകളെ സുഖ​പ്പെ​ടു​ത്തി​യ​തും പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​യ​തും ഒക്കെ താൻ ഭാവി​യിൽ കൂടുതൽ വിപു​ല​മായ രീതി​യിൽ ചെയ്യാ​നി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ സൂചന​ക​ളു​മാ​യി​രു​ന്നു.—പ്രവൃ 2:19-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മുഴുവൻ: അഥവാ “ദൈവ​ത്തി​ന്റെ ഉപദേശം മുഴുവൻ.” ദൈവം തന്റെ രാജ്യ​ത്തി​ലൂ​ടെ ചെയ്യാൻ ഉദ്ദേശി​ച്ചി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളെ​യും​കു​റി​ച്ചാണ്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌. മനുഷ്യർക്കു രക്ഷ നേടാൻ ആവശ്യ​മെന്നു ദൈവം കണ്ടിരി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ഈ ഉപദേ​ശ​ത്തിൽ ഉൾപ്പെ​ടും. (പ്രവൃ 20:25) ഇവിടെ കാണുന്ന ബോലെ എന്ന ഗ്രീക്കു​പ​ദത്തെ ലൂക്ക 7:30-ന്റെ അടിക്കു​റി​പ്പിൽ ‘ഉപദേശം’ എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.—അനു. ബി13 കാണുക.

ഉദ്ദേശ്യ​ത്തിന്‌: അഥവാ “ഉപദേ​ശ​ത്തിന്‌.” ഇവിടെ കാണുന്ന ബോലെ എന്ന ഗ്രീക്കു​പ​ദത്തെ ‘ഉപദേശം’ എന്നും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.—ലൂക്ക 7:30, അടിക്കു​റിപ്പ്‌; പ്രവൃ 20:27-ന്റെ പഠനക്കു​റി​പ്പു കാണുക.

മരണത്തി​ന്റെ വേദന: മരണ​ശേഷം ഒരാൾ ഒന്നും അറിയു​ന്നി​ല്ലെ​ന്നും അയാൾക്കു വേദന​യൊ​ന്നും അനുഭ​വ​പ്പെ​ടു​ന്നി​ല്ലെ​ന്നും ബൈബിൾ വ്യക്തമാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും (സങ്ക 146:4; സഭ 9:5, 10) ‘മരണത്തി​ന്റെ വേദന​യെ​ക്കു​റിച്ച്‌’ ഇവിടെ പറഞ്ഞി​രി​ക്കു​ന്നതു ശ്രദ്ധേ​യ​മാണ്‌. ഒരുപക്ഷേ ഇവിടെ ഈ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു മരണം ഉളവാ​ക്കുന്ന ബുദ്ധി​മു​ട്ടി​നെ​യും വിഷമ​ത്തെ​യും ഉദ്ദേശി​ച്ചാ​യി​രി​ക്കാം. (1ശമു 15:32; സങ്ക 55:4; സഭ 7:26) മരണ​ത്തോട്‌ അടുക്കു​മ്പോൾ ആളുകൾക്കു പലപ്പോ​ഴും വേദന അനുഭ​വ​പ്പെ​ടു​ന്ന​തു​കൊണ്ട്‌ മാത്രമല്ല ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌. (സങ്ക 73:4, 5) മരണ​ത്തോ​ടെ അവർ ഒന്നും ചെയ്യാ​നാ​കാത്ത, നിഷ്‌ക്രി​യാ​വ​സ്ഥ​യി​ലാ​കു​ന്ന​തു​കൊ​ണ്ടും കൂടെ​യാണ്‌. (സങ്ക 6:5; 88:10) പുനരു​ത്ഥാ​ന​ത്തോ​ടെ യേശു “മരണത്തി​ന്റെ വേദന​യിൽനിന്ന്‌” വിടു​വി​ക്ക​പ്പെട്ടു എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ഈ അർഥത്തി​ലാ​യി​രി​ക്കാം. കാരണം പുനരു​ത്ഥാ​ന​പ്പെ​ട്ട​തോ​ടെ ദുഃഖം വരുത്തി​വെ​ക്കുന്ന, സ്വാത​ന്ത്ര്യം കവർന്നെ​ടു​ക്കുന്ന മരണത്തി​ന്റെ പിടി​യിൽനിന്ന്‌ യേശു​വി​നു മോചനം കിട്ടി. ഇവിടെ “വേദന” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​നു (ഓദീൻ) പ്രസവ​വേ​ദ​ന​യെ​യും കുറി​ക്കാ​നാ​കു​മെ​ങ്കി​ലും (1തെസ്സ 5:3) അതിനു വേദന, ദുരിതം, യാതന എന്നൊ​ക്കെ​യുള്ള വിശാ​ല​മായ അർഥവു​മുണ്ട്‌. (മത്ത 24:8) എബ്രാ​യ​യി​ലുള്ള മാസൊ​രി​റ്റിക്ക്‌ പാഠത്തിൽ 2ശമു 22:6-ലും സങ്ക 18:4-ലും (സെപ്‌റ്റുവജിന്റിൽ 17:5) കാണു​ന്നതു “ശവക്കു​ഴി​യു​ടെ കയറുകൾ,” “മരണത്തി​ന്റെ കയറുകൾ” എന്നീ പദപ്ര​യോ​ഗ​ങ്ങ​ളാ​ണെ​ങ്കി​ലും സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്തരം അവയ്‌ക്കു പകരം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു “മരണത്തി​ന്റെ വേദന” എന്ന പദപ്ര​യോ​ഗ​മാണ്‌. പുരാതന എബ്രാ​യ​കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ വാക്കുകൾ എഴുതി​യി​രു​ന്നതു സ്വരാ​ക്ഷ​രങ്ങൾ ഒഴിവാ​ക്കി വ്യഞ്‌ജ​നാ​ക്ഷ​രങ്ങൾ മാത്രം ഉപയോ​ഗി​ച്ചാ​യി​രു​ന്നെന്ന്‌ ഓർക്കുക. അതു​കൊ​ണ്ടു​തന്നെ അവയിൽ “കയർ” (ഹെവെൽ) എന്നതി​ന്റെ​യും “വേദന” എന്നതി​ന്റെ​യും എബ്രാ​യ​പ​ദങ്ങൾ എഴുതി​യി​രി​ക്കു​ന്നതു കണ്ടാൽ ഒരു​പോ​ലി​രി​ക്കു​മാ​യി​രു​ന്നു. സെപ്‌റ്റു​വ​ജി​ന്റി​ലെ പദപ്ര​യോ​ഗ​ത്തിന്‌ എബ്രായ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലെ പദപ്ര​യോ​ഗ​വു​മാ​യി ഇങ്ങനെ​യൊ​രു വ്യത്യാ​സം വരാനുള്ള കാരണം ഇതായി​രി​ക്കാം. എന്തുത​ന്നെ​യാ​യാ​ലും “മരണത്തി​ന്റെ വേദന,” “മരണത്തി​ന്റെ കയറുകൾ” എന്നീ പദപ്ര​യോ​ഗ​ങ്ങ​ളു​ടെ ആകമാന ആശയം ഒന്നുത​ന്നെ​യാണ്‌. മരണം ഉളവാ​ക്കുന്ന ബുദ്ധി​മു​ട്ടി​നെ​യും വിഷമ​ത്തെ​യും ആണ്‌ അവ രണ്ടും കുറി​ക്കു​ന്നത്‌.

യഹോ​വയെ: ഇതു സങ്ക 16:8-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവത്തിന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.—അനു. സി കാണുക.

ഞാൻ: അക്ഷ. “എന്റെ മാംസം.” 16-ാം സങ്കീർത്ത​ന​ത്തിൽനിന്ന്‌ ഈ വാക്കുകൾ ഉദ്ധരിച്ച പത്രോസ്‌ ആ ഭാഗം പരിച​യ​പ്പെ​ടു​ത്തു​ന്നത്‌, “ദാവീദ്‌ (മിശി​ഹ​യായ) യേശു​വി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു” എന്ന വാക്കു​ക​ളോ​ടെ​യാണ്‌. (പ്രവൃ 2:25) ഈ വാക്യ​ത്തി​ന്റെ​യും (പ്രവൃ 2:26) സങ്ക 16:9-ന്റെയും എബ്രായ, ഗ്രീക്ക്‌ പാഠങ്ങ​ളിൽ കാണുന്ന “മാംസം” എന്ന പദത്തിന്‌ ഒരു വ്യക്തി​യു​ടെ ശരീര​ത്തെ​യോ ആ വ്യക്തി​യെ​ത്ത​ന്നെ​യോ കുറി​ക്കാ​നാ​കും. തന്റെ ജീവൻ ഒരു മോച​ന​വി​ല​യാ​യി അർപ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നും താൻ വധിക്ക​പ്പെ​ടു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും യേശു പ്രത്യാ​ശ​യോ​ടെ കഴിഞ്ഞു. കാരണം പിതാവ്‌ തന്നെ ഉയിർപ്പി​ക്കു​മെ​ന്നും തന്റെ ബലി മനുഷ്യ​കു​ല​ത്തി​നുള്ള മോച​ന​വി​ല​യാ​യി ഉപകരി​ക്കു​മെ​ന്നും തന്റെ മാംസം അഥവാ ശരീരം ജീർണി​ക്കി​ല്ലെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.—പ്രവൃ 2:27, 31.

എന്നെ: അഥവാ “എന്റെ ദേഹിയെ.” സങ്ക 16:10-ൽനിന്നുള്ള ഈ ഉദ്ധരണി​യിൽ നെഫെഷ്‌ എന്ന എബ്രാ​യ​പ​ദത്തെ പരിഭാ​ഷ​പ്പെ​ടു​ത്താൻ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം സൈക്കി ആണ്‌. കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​പ്പോ​രുന്ന പദങ്ങളാണ്‌ ഇവ രണ്ടും. ഇവിടെ സങ്കീർത്ത​ന​ക്കാ​രൻ “ദേഹി” എന്നു പറഞ്ഞതു തന്നെക്കു​റി​ച്ചു​ത​ന്നെ​യാണ്‌. പെന്തി​ക്കോ​സ്‌ത്‌ ദിവസം ക്രിസ്‌തു​വി​ന്റെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ജൂതന്മാ​രോ​ടു സംസാ​രിച്ച പത്രോസ്‌, ദാവീ​ദി​ന്റെ ഈ സങ്കീർത്തനം യേശു​വിൽ നിറ​വേ​റി​യ​താ​യി വിശദീ​ക​രി​ച്ചു.—പ്രവൃ 2:24, 25; പദാവ​ലി​യിൽ “ദേഹി” കാണുക.

ശവക്കുഴി: ഇവിടെ കാണുന്ന ഹേഡിസ്‌ എന്ന ഗ്രീക്കു​പദം ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ പത്തു തവണ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അതിന്റെ അക്ഷരാർഥം “കണ്ടിട്ടി​ല്ലാത്ത സ്ഥലം” എന്നായി​രി​ക്കാം. (മത്ത 11:23; 16:18; ലൂക്ക 10:15; 16:23; പ്രവൃ 2:27, 31; വെളി 1:18; 6:8; 20:13, 14 എന്നിവ കാണുക.) ഈ വാക്യ​ത്തിൽ ഉദ്ധരി​ച്ചി​രി​ക്കുന്ന സങ്ക 16:10-ന്റെ മൂലപാ​ഠ​ത്തിൽ കാണുന്ന ഷീയോൾ എന്ന എബ്രാ​യ​പ​ദ​ത്തി​നു ഹേഡി​സി​ന്റെ അതേ അർഥമാ​ണു​ള്ളത്‌. അതും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു “ശവക്കുഴി” എന്നുത​ന്നെ​യാണ്‌. ഷീയോൾ എന്ന പദം പരിഭാ​ഷ​പ്പെ​ടു​ത്താൻ സെപ്‌റ്റു​വ​ജിന്റ്‌ പൊതു​വേ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും ഹേഡിസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌. തിരു​വെ​ഴു​ത്തു​ക​ളിൽ ഈ രണ്ടു പദങ്ങളും മനുഷ്യ​വർഗ​ത്തി​ന്റെ ശവക്കു​ഴി​യെ​യാ​ണു കുറി​ക്കു​ന്നത്‌. ഇങ്ങനെ പൊതു​വായ അർഥത്തി​ല​ല്ലാ​തെ ഓരോ വ്യക്തി​യു​ടെ​യും ശവക്കു​ഴി​യെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മൂലഭാ​ഷ​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു മറ്റു പദങ്ങളാണ്‌. എന്നാൽ ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ചില എബ്രാ​യ​പ​രി​ഭാ​ഷകൾ (അനു. സി-ൽ J7, 8, 11-18, 22 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഈ വാക്യ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ഷീയോൾ എന്ന പദമാണ്‌.—അനു. എ2 കാണുക.

അങ്ങയുടെ സന്നിധി​യിൽവെച്ച്‌: അക്ഷ. “അങ്ങയുടെ മുഖം നിമിത്തം (മുഖത്തി​നു മുന്നിൽവെച്ച്‌).” ഇതു സങ്ക 16:11-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. എബ്രാ​യ​യി​ലുള്ള ആ വാക്യ​ത്തി​ന്റെ പദാനു​പ​ദ​പ​രി​ഭാ​ഷ​യാ​ണു പ്രവൃ 2:28-ന്റെ ഗ്രീക്കു​പാ​ഠ​ത്തിൽ കാണു​ന്നത്‌. “മുഖം നിമിത്തം” എന്ന എബ്രാ​യ​പ​ദ​പ്ര​യോ​ഗം ഒരു ഭാഷാ​ശൈ​ലി​യാണ്‌. “ഒരാളു​ടെ സന്നിധി​യിൽ” എന്നാണ്‌ അതിന്റെ അർഥം.

ദാവീ​ദി​ന്റെ സന്തതി​ക​ളിൽ ഒരാളെ: തന്റെ പിൻത​ല​മു​റ​ക്കാ​രിൽ ഒരാൾ ഉൽ 3:15-ൽ മുൻകൂ​ട്ടി​പ്പറഞ്ഞ മിശി​ഹൈക “സന്തതി” ആയിത്തീ​രു​മെന്നു ദാവീ​ദി​നു വാഗ്‌ദാ​നം ലഭിച്ചു. (2ശമു 7:12, 13; സങ്ക 89:3, 4; 132:11) ഈ വാഗ്‌ദാ​നം യേശു​വിൽ നിറ​വേറി. കാരണം യേശു​വി​ന്റെ അമ്മയും വളർത്ത​ച്ഛ​നും ദാവീദ്‌ രാജാ​വി​ന്റെ പിൻത​ല​മു​റ​ക്കാ​രാ​യി​രു​ന്നു. ഇവിടെ “സന്തതി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ പദപ്ര​യോ​ഗ​ത്തിന്‌, “ഒരാളു​ടെ അരയുടെ ഫലം” എന്ന്‌ അക്ഷരാർഥ​മുള്ള ഒരു എബ്രാ​യ​ശൈ​ലി​യു​മാ​യി ബന്ധമുണ്ട്‌. മനുഷ്യ​ശ​രീ​ര​ത്തിൽ പ്രത്യു​ത്‌പാ​ദന അവയവ​ങ്ങ​ളു​ള്ളത്‌ അരഭാ​ഗ​ത്താണ്‌. (ഉൽ 35:11, അടിക്കു​റിപ്പ്‌) മനുഷ്യ​രു​ടെ സന്തതി​കളെ തിരു​വെ​ഴു​ത്തു​ക​ളിൽ “ഗർഭഫലം (അഥവാ “ശരീര​ത്തി​ന്റെ ഫലം”)” എന്നും വിളി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. “ഫലം” എന്ന വാക്ക്‌ മനുഷ്യ​സ​ന്ത​തി​യെ കുറി​ക്കുന്ന സമാന​മായ മറ്റു പദപ്ര​യോ​ഗ​ങ്ങ​ളു​മുണ്ട്‌.—ഉൽ 30:2, അടിക്കു​റിപ്പ്‌; ആവ 7:13, അടിക്കു​റിപ്പ്‌; സങ്ക 127:3.

ദൈവം: ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​കൾ “ദൈവം” എന്ന്‌ അർഥമുള്ള തെയോസ്‌ എന്ന പദമാണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ചില എബ്രാ​യ​പ​രി​ഭാ​ഷകൾ (അനു. സി-ൽ J7, 8, 10 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഇവിടെ തെയോസ്‌ എന്നതിന്റെ സ്ഥാനത്ത്‌ ചതുര​ക്ഷരി (ദൈവ​നാ​മത്തെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യാ​ക്ഷ​രങ്ങൾ) ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌ എന്നതു ശ്രദ്ധേ​യ​മാണ്‌.

ശവക്കുഴി: അതായത്‌, മനുഷ്യ​വർഗ​ത്തി​ന്റെ ശവക്കുഴി.—പ്രവൃ 2:27-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “ശവക്കുഴി” എന്നതും കാണുക.

ക്രിസ്‌തു​വി​ന്റെ ശരീരം ജീർണി​ക്കില്ല: യേശു​വി​നെ മുൻനി​ഴ​ലാ​ക്കിയ മോശ​യു​ടെ​യും ദാവീ​ദി​ന്റെ​യും ശരീരങ്ങൾ ജീർണിച്ച്‌ മണ്ണോടു ചേർന്നെ​ങ്കി​ലും യേശു​വി​ന്റെ ഭൗതി​ക​ശ​രീ​രം ജീർണി​ച്ചു​പോ​കാൻ യഹോവ അനുവ​ദി​ച്ചില്ല. (ആവ 34:5, 6; പ്രവൃ 2:27; 13:35, 36) യേശു​വിന്‌ “അവസാ​നത്തെ ആദാം” ആകാൻ കഴിയ​ണ​മെ​ങ്കിൽ (1കൊ 15:45) യേശു​വി​ന്റെ ഭൗതി​ക​ശ​രീ​രം ഒരു യഥാർഥ മനുഷ്യ​ശ​രീ​രം ആയിരി​ക്ക​ണ​മാ​യി​രു​ന്നു. അത്തരം ഒരു ശരീര​മു​ണ്ടെ​ങ്കി​ലേ മനുഷ്യ​കു​ല​ത്തി​നു​വേണ്ടി “തത്തുല്യ​മായ ഒരു മോച​ന​വില” നൽകാ​നും (1തിമ 2:5, 6; മത്ത 20:28) യേശു​വി​നു കഴിയു​മാ​യി​രു​ന്നു​ള്ളൂ. ആദാം നഷ്ടപ്പെ​ടു​ത്തി​യതു തിരികെ വാങ്ങാ​നുള്ള വിലയാ​യി അത്‌ യഹോ​വ​യ്‌ക്കു സമർപ്പി​ക്കേ​ണ്ടി​യി​രു​ന്ന​തു​കൊണ്ട്‌ അതിനു കുറവു​ക​ളൊ​ന്നും ഉണ്ടായി​രി​ക്കാ​നും പാടി​ല്ലാ​യി​രു​ന്നു. (എബ്ര 9:14; 1പത്ര 1:18, 19) ആദാമി​ന്റെ അപൂർണ​രായ പിൻത​ല​മു​റ​ക്കാർക്കൊ​ന്നും ആ മോച​ന​വില നൽകാൻ സാധി​ക്കു​മാ​യി​രു​ന്നില്ല. (സങ്ക 49:7-9) അതു​കൊ​ണ്ടു​തന്നെ യേശു​വി​ന്റെ ജീവൻ ഗർഭത്തിൽ ഉരുവാ​യതു സാധാ​ര​ണ​രീ​തി​യി​ലല്ല, മറിച്ച്‌ യഹോവ യേശു​വി​നാ​യി ‘ഒരു ശരീരം ഒരുക്കു​ക​യാ​യി​രു​ന്നു.’ (എബ്ര 10:5) ബലിയാ​യി നൽകാ​നുള്ള തന്റെ പൂർണ​മ​നു​ഷ്യ​ശ​രീ​ര​ത്തെ​ക്കു​റി​ച്ചുള്ള ഈ വാക്കുകൾ തന്റെ സ്‌നാ​ന​സ​മ​യ​ത്താ​യി​രി​ക്കാം യേശു പിതാ​വി​നോ​ടു പറഞ്ഞത്‌. യേശു​വി​ന്റെ മരണ​ശേഷം ശവക്കല്ല​റ​യിൽ ചെന്ന ശിഷ്യ​ന്മാർ യേശു​വി​ന്റെ ശരീരം അപ്രത്യ​ക്ഷ​മാ​യ​താ​യി മനസ്സി​ലാ​ക്കി. എങ്കിലും ശരീരം പൊതി​ഞ്ഞി​രുന്ന ലിനൻതു​ണി​കൾ അവിടെ കിടക്കു​ന്നത്‌ അവർ കണ്ടു. തന്റെ പ്രിയ​പു​ത്രന്റെ ഭൗതി​ക​ശ​രീ​രം ജീർണി​ച്ചു​തു​ട​ങ്ങു​ന്ന​തി​നു മുമ്പേ യഹോവ അത്‌ ഇല്ലാതാ​ക്കി​യി​രി​ക്കാം.—ലൂക്ക 24:3-6; യോഹ 20:2-9.

ശവക്കുഴി: ഇവിടെ കാണുന്ന ഹേഡിസ്‌ എന്ന ഗ്രീക്കു​പദം ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ പത്തു തവണ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അതിന്റെ അക്ഷരാർഥം “കണ്ടിട്ടി​ല്ലാത്ത സ്ഥലം” എന്നായി​രി​ക്കാം. (മത്ത 11:23; 16:18; ലൂക്ക 10:15; 16:23; പ്രവൃ 2:27, 31; വെളി 1:18; 6:8; 20:13, 14 എന്നിവ കാണുക.) ഈ വാക്യ​ത്തിൽ ഉദ്ധരി​ച്ചി​രി​ക്കുന്ന സങ്ക 16:10-ന്റെ മൂലപാ​ഠ​ത്തിൽ കാണുന്ന ഷീയോൾ എന്ന എബ്രാ​യ​പ​ദ​ത്തി​നു ഹേഡി​സി​ന്റെ അതേ അർഥമാ​ണു​ള്ളത്‌. അതും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു “ശവക്കുഴി” എന്നുത​ന്നെ​യാണ്‌. ഷീയോൾ എന്ന പദം പരിഭാ​ഷ​പ്പെ​ടു​ത്താൻ സെപ്‌റ്റു​വ​ജിന്റ്‌ പൊതു​വേ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും ഹേഡിസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌. തിരു​വെ​ഴു​ത്തു​ക​ളിൽ ഈ രണ്ടു പദങ്ങളും മനുഷ്യ​വർഗ​ത്തി​ന്റെ ശവക്കു​ഴി​യെ​യാ​ണു കുറി​ക്കു​ന്നത്‌. ഇങ്ങനെ പൊതു​വായ അർഥത്തി​ല​ല്ലാ​തെ ഓരോ വ്യക്തി​യു​ടെ​യും ശവക്കു​ഴി​യെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മൂലഭാ​ഷ​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു മറ്റു പദങ്ങളാണ്‌. എന്നാൽ ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ചില എബ്രാ​യ​പ​രി​ഭാ​ഷകൾ (അനു. സി-ൽ J7, 8, 11-18, 22 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഈ വാക്യ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ഷീയോൾ എന്ന പദമാണ്‌.—അനു. എ2 കാണുക.

യഹോവ: ഇതു സങ്ക 110:1-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവത്തിന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം. എന്നാൽ അനു. എ5-ൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, പുതി​യ​നി​യമം എന്നു പൊതു​വേ അറിയ​പ്പെ​ടുന്ന തിരു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ മിക്ക ബൈബിൾ പരിഭാ​ഷ​ക​ളും ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടില്ല. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉദ്ധരണി​ക​ളിൽപ്പോ​ലും അവർ അത്‌ ഒഴിവാ​ക്കി​യി​രി​ക്കു​ന്നു. എന്നാൽ ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തി​ന്റെ 17-ാം നൂറ്റാ​ണ്ടി​ലെ ചില പതിപ്പു​ക​ളു​ടെ കാര്യ​മെ​ടു​ക്കുക. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ സങ്ക 110:1 ഉദ്ധരി​ച്ചി​രി​ക്കുന്ന ഈ വാക്യ​ത്തി​ലും മറ്റ്‌ മൂന്ന്‌ ഇടങ്ങളി​ലും (മത്ത 22:44; മർ 12:36; ലൂക്ക 20:42) അവയിൽ കർത്താവ്‌ എന്ന്‌ ഇംഗ്ലീ​ഷിൽ വല്യക്ഷ​ര​ത്തി​ലാ​ണു (“the LORD”) കൊടു​ത്തി​രി​ക്കു​ന്നത്‌ (ചില സ്ഥലങ്ങളിൽ വലുപ്പം കുറഞ്ഞ വല്യക്ഷ​ര​ത്തിൽ.). പിൽക്കാ​ലത്ത്‌ പുറത്തി​റ​ങ്ങിയ പതിപ്പു​ക​ളും ഇതേ രീതി പിന്തു​ടർന്നു. ആ ഭാഷാ​ന്ത​ര​ത്തിൽ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ കർത്താവ്‌ എന്നു വല്യക്ഷ​ര​ത്തിൽ (“the LORD”) കൊടു​ത്തി​രി​ക്കു​ന്നതു മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​നാ​മം വരുന്ന സ്ഥലങ്ങളി​ലാണ്‌ എന്നതു ശ്രദ്ധി​ക്കുക. അതു​കൊണ്ട്‌ അതേ പരിഭാ​ഷ​യു​ടെ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ കർത്താവ്‌ എന്നു വല്യക്ഷ​ര​ത്തിൽ (“the LORD”) കൊടു​ത്തി​രി​ക്കു​ന്ന​തും യഹോ​വയെ കുറി​ക്കാ​നാ​ണെന്നു ന്യായ​മാ​യും നിഗമനം ചെയ്യാം. 1979-ൽ ആദ്യമാ​യി പുറത്തി​റ​ങ്ങിയ ജയിംസ്‌ രാജാ​വി​ന്റെ പുതിയ ഭാഷാ​ന്ത​ര​ത്തിൽ ഈ രീതി കൂടു​ത​ലാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌ എന്നതും ശ്രദ്ധേ​യ​മാണ്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉദ്ധരണി​ക​ളിൽ ദൈവ​നാ​മം വരുന്നി​ട​ത്തെ​ല്ലാം, ആ ഭാഷാ​ന്തരം കർത്താവ്‌ എന്നു വല്യക്ഷ​ര​ത്തി​ലാ​ണു (“the LORD”) കൊടു​ത്തി​രി​ക്കു​ന്നത്‌.

സ്‌തം​ഭ​ത്തിൽ തറച്ചു​കൊന്ന: അഥവാ “സ്‌തം​ഭ​ത്തിൽ (തൂണിൽ) ബന്ധിച്ച.”—മത്ത 20:19-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “ദണ്ഡനസ്‌തം​ഭം;” “സ്‌തംഭം” എന്നതും കാണുക.

സ്‌തം​ഭ​ത്തി​ലേ​റ്റി കൊല്ലു​ക​യും ചെയ്യും: അഥവാ “ഒരു സ്‌തം​ഭ​ത്തിൽ (തൂണിൽ) ബന്ധിക്കു​ക​യും ചെയ്യും.” ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ സ്റ്റോറോ എന്ന ഗ്രീക്കു​ക്രിയ 40-ലേറെ പ്രാവ​ശ്യം കാണാം. അതിൽ ആദ്യ​ത്തേ​താണ്‌ ഇത്‌. “ദണ്ഡനസ്‌തം​ഭം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സ്റ്റോ​റോസ്‌ എന്ന ഗ്രീക്കു​നാ​മ​ത്തി​ന്റെ ക്രിയാ​രൂ​പ​മാണ്‌ ഇത്‌. (മത്ത 10:38; 16:24; 27:32 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യിൽ “ദണ്ഡനസ്‌തം​ഭം”; “സ്‌തംഭം” എന്നിവ​യും കാണുക.) എസ്ഥ 7:9-ൽ ഹാമാനെ 20 മീ.-ലേറെ (65 അടി) ഉയരമുള്ള ഒരു സ്‌തം​ഭ​ത്തിൽ തൂക്കാൻ കല്‌പന കൊടു​ത്ത​താ​യി പറയു​ന്നി​ടത്ത്‌ സെപ്‌റ്റു​വ​ജി​ന്റി​ലും ഇതേ ക്രിയാ​രൂ​പ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഗ്രീക്കു സാഹി​ത്യ​ഭാ​ഷ​യിൽ അതിന്റെ അർഥം “മരക്കു​റ്റി​കൾകൊണ്ട്‌ വേലി കെട്ടുക, മരത്തൂ​ണു​കൾ നിരയാ​യി നാട്ടി പ്രതി​രോ​ധം തീർക്കുക” എന്നെല്ലാ​മാണ്‌.

മാനസാ​ന്ത​രം: അക്ഷ. “മനസ്സു​മാ​റ്റം.”​—മത്ത 3:2, 8 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യും കാണുക.

മാനസാ​ന്ത​ര​പ്പെടൂ: ഇവിടെ കാണുന്ന മെറ്റാ​നോയ്‌യ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “മനസ്സു മാറ്റുക” എന്നാണ്‌. ചിന്തയി​ലോ മനോ​ഭാ​വ​ത്തി​ലോ ഉദ്ദേശ്യ​ത്തി​ലോ വരുത്തുന്ന മാറ്റ​ത്തെ​യാണ്‌ ഇത്‌ അർഥമാ​ക്കു​ന്നത്‌. ‘പാപങ്ങ​ളു​ടെ ക്ഷമയ്‌ക്കാ​യുള്ള മാനസാ​ന്ത​രത്തെ പ്രതീ​ക​പ്പെ​ടു​ത്തുന്ന സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌’ സ്‌നാ​പ​ക​യോ​ഹ​ന്നാൻ മുമ്പ്‌ പ്രസം​ഗി​ച്ചി​രു​ന്നു. (മർ 1:4-ന്റെ പഠനക്കു​റി​പ്പു കാണുക.) വാസ്‌ത​വ​ത്തിൽ ആ സ്‌നാനം പ്രതീ​ക​പ്പെ​ടു​ത്തി​യതു മോശ​യു​ടെ നിയമ​ത്തി​ലെ കല്‌പ​നകൾ അനുസ​രി​ക്കാ​ത്തത്‌ ഓർത്തുള്ള മാനസാ​ന്ത​ര​ത്തെ​യാണ്‌. ആ മാനസാ​ന്ത​ര​മാ​കട്ടെ, വരാനി​രി​ക്കു​ന്ന​തി​നാ​യി ദൈവ​ജ​നത്തെ ഒരുക്കു​ക​യാ​ണു ചെയ്‌തത്‌. (മർ 1:2-4) എന്നാൽ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടാൻ അവർ മത്ത 28:19-ലെ യേശു​വി​ന്റെ കല്‌പ​ന​യ​നു​സ​രിച്ച്‌, മാനസാ​ന്ത​ര​പ്പെട്ട്‌ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേൽക്കണം എന്നാണു പത്രോസ്‌ ഇവിടെ പറയു​ന്നത്‌. ജൂതന്മാർ യേശു​വി​നെ മിശി​ഹ​യാ​യി അംഗീ​ക​രി​ക്കാ​തി​രു​ന്ന​തു​കൊണ്ട്‌ ദൈവ​ത്തി​ന്റെ ക്ഷമ കിട്ടാൻ അവർ വളരെ പ്രധാ​ന​പ്പെട്ട പുതി​യൊ​രു കാര്യം ചെയ്യണ​മാ​യി​രു​ന്നു—അവർ മാനസാ​ന്ത​ര​പ്പെട്ട്‌ യേശു​ക്രി​സ്‌തു​വിൽ വിശ്വാ​സം അർപ്പി​ക്ക​ണ​മാ​യി​രു​ന്നു. യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേ​റ്റു​കൊണ്ട്‌ തങ്ങളുടെ വിശ്വാ​സ​ത്തി​നു പരസ്യ​മാ​യി തെളി​വേ​കാ​നും അവർക്കാ​കു​മാ​യി​രു​ന്നു. ക്രിസ്‌തു​വി​ലൂ​ടെ തങ്ങളെ​ത്തന്നെ ദൈവ​ത്തി​നു സമർപ്പി​ക്കു​ന്ന​തി​ന്റെ പ്രതീ​ക​മാ​യി​രു​ന്നു വെള്ളത്തിൽ മുങ്ങി​യുള്ള ഈ സ്‌നാനം.—മത്ത 3:8, 11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യിൽ “മാനസാ​ന്തരം” കാണുക.

മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്‌നാനം: അക്ഷ. “മാനസാന്തരസ്‌നാനം.” സ്‌നാനം അവരുടെ പാപങ്ങളെ കഴുകിക്കളഞ്ഞില്ല. അങ്ങനെയെങ്കിൽ ആളുകൾ യോഹന്നാനാൽ സ്‌നാനമേൽക്കുന്നതിന്റെ പ്രയോജനം എന്തായിരുന്നു? ആ സ്‌നാനമേറ്റവർ, മോശയിലൂടെ നൽകിയ നിയമത്തിന്‌ എതിരെയുള്ള പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞ്‌ പശ്ചാത്തപിച്ചത്‌, സ്വന്തം പെരുമാറ്റരീതികൾക്കു മാറ്റം വരുത്താനുള്ള അവരുടെ ഉറച്ച തീരുമാനത്തിന്റെ തെളിവായിരുന്നു. പശ്ചാത്താപമുള്ള ഈ മനോഭാവമാകട്ടെ അവരെ ക്രിസ്‌തുവിലേക്കു നയിക്കുകയും ചെയ്‌തു. (ഗല 3:24) വാസ്‌തവത്തിൽ യോഹന്നാൻ ഇതിലൂടെ, ദൈവം നൽകിയ “രക്ഷ” കാണാൻ ഒരു ജനത്തെ ഒരുക്കുകയായിരുന്നു.​—ലൂക്ക 3:​3-6; മത്ത 3:​2, 8, 11 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “പശ്ചാത്താപം”; “സ്‌നാനം; സ്‌നാനപ്പെടുത്തുക” എന്നിവയും കാണുക.

മാനസാ​ന്ത​ര​ത്തി​നു യോജിച്ച ഫലം: യോഹ​ന്നാൻ പറഞ്ഞ കാര്യങ്ങൾ കേൾക്കു​ന്ന​വ​രു​ടെ മനസ്സി​നോ മനോ​ഭാ​വ​ത്തി​നോ വരുന്ന മാറ്റത്തെ സൂചി​പ്പി​ക്കുന്ന തെളി​വു​ക​ളെ​യും പ്രവൃ​ത്തി​ക​ളെ​യും കുറി​ക്കു​ന്നു.​—ലൂക്ക 3:8; പ്രവൃ 26:20; മത്ത 3:2, 11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യിൽ “മാനസാ​ന്തരം” എന്നതും കാണുക.

യഹോവ: ഇപ്പോ​ഴുള്ള ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ “കർത്താവ്‌” (ഗ്രീക്കിൽ, കിരി​യോസ്‌) എന്ന പദമാണു കാണു​ന്നത്‌. എന്നാൽ അനു. സി-യിൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ഈ വാക്യ​ത്തി​ന്റെ മൂലപാ​ഠ​ത്തിൽ ദൈവ​നാ​മം ഉണ്ടായി​രു​ന്നെ​ന്നും പിന്നീട്‌ അതിനു പകരമാ​യി “കർത്താവ്‌” എന്ന സ്ഥാന​പ്പേര്‌ ചേർത്ത​താ​ണെ​ന്നും വിശ്വ​സി​ക്കാൻ തക്കതായ കാരണ​മുണ്ട്‌. അതു​കൊ​ണ്ടാണ്‌ ഈ വാക്യ​ത്തിൽ യഹോവ എന്ന പേര്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇനി, ഇവിടെ വാഗ്‌ദാ​നം എന്നു പത്രോസ്‌ പറഞ്ഞത്‌, പരിശു​ദ്ധാ​ത്മാ​വി​നെ പകരു​മെന്ന യോവ 2:28-32-ലെ വാഗ്‌ദാ​നം മനസ്സിൽവെ​ച്ചാ​ണെന്നു പ്രവൃ 2:33-38 സൂചി​പ്പി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ നമ്മുടെ ദൈവ​മായ യഹോവ തന്റെ അടു​ത്തേക്കു വിളി​ക്കുന്ന എല്ലാവ​രും എന്ന വാക്കുകൾ പറഞ്ഞ​പ്പോൾ പത്രോ​സി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നതു യോവ 2:32-ന്റെ അവസാ​ന​ഭാ​ഗ​മാ​യി​രി​ക്കാം. ആ വാക്യ​ത്തി​ന്റെ എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​നാ​മം മൂന്നു പ്രാവ​ശ്യം കാണാം. ആളുകളെ തന്റെ അടു​ത്തേക്കു വിളി​ക്കു​ന്നത്‌ യഹോ​വ​ത​ന്നെ​യാ​ണെന്ന്‌ ഇതു വ്യക്തമാ​ക്കു​ന്നു.

പേർ: അഥവാ “ദേഹികൾ.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള സൈക്കി എന്ന ഗ്രീക്കു​പദം ഇവിടെ ജീവനുള്ള ഒരു വ്യക്തിയെ കുറി​ക്കു​ന്നു.—പദാവ​ലി​യിൽ “ദേഹി” കാണുക.

ഒരുമി​ച്ചു​കൂ​ടി: അഥവാ “ഉള്ളതെ​ല്ലാം പങ്കു വെച്ചു.” കൊയ്‌നൊ​ണീയ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അടിസ്ഥാ​നാർഥം “പങ്കു വെക്കൽ; കൂട്ടായ്‌മ” എന്നൊ​ക്കെ​യാണ്‌. പൗലോസ്‌ തന്റെ കത്തുക​ളിൽ ഈ പദം പലപ്പോ​ഴും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (1കൊ 1:9; 10:16; 2കൊ 6:14; 13:14) ഈ കൂട്ടായ്‌മ വെറു​മൊ​രു പരിച​യ​ത്തി​നും അപ്പുറ​മുള്ള, ഉറ്റ സുഹൃ​ദ്‌ബ​ന്ധ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു വാക്യ​സ​ന്ദർഭം സൂചി​പ്പി​ക്കു​ന്നു.

ഭക്ഷണം കഴിക്കുക: അക്ഷ. “അപ്പം നുറു​ക്കുക.”—പ്രവൃ 20:7-ന്റെ പഠനക്കു​റി​പ്പു കാണുക.

ഭക്ഷണം കഴിക്കാൻ: അക്ഷ. “അപ്പം നുറു​ക്കാൻ (ഒടിക്കാൻ).” പുരാതന മധ്യപൂർവ​ദേ​ശത്തെ പ്രധാ​ന​പ്പെട്ട ആഹാര​മാ​യി​രു​ന്നു അപ്പം. പിൽക്കാ​ലത്ത്‌ എല്ലാ തരം ഭക്ഷണവും ഈ പേരിൽ അറിയ​പ്പെ​ടാൻതു​ടങ്ങി. ആളുകൾ മിക്ക​പ്പോ​ഴും പരന്ന അപ്പമാണ്‌ ഉണ്ടാക്കി​യി​രു​ന്നത്‌. അതു നല്ല കട്ടിയാ​കു​ന്ന​തു​വരെ ചുടും. അതു​കൊണ്ട്‌ അതു കത്തി​കൊണ്ട്‌ മുറി​ക്കു​ന്ന​തി​നു പകരം കൈ​കൊണ്ട്‌ ഒടി​ച്ചെ​ടു​ക്കു​ക​യാ​ണു ചെയ്‌തി​രു​ന്നത്‌. ഇക്കാര​ണ​ത്താൽത്തന്നെ കഴിക്കു​ന്ന​തി​നു മുമ്പ്‌ അപ്പം ഒടിക്കു​ന്നത്‌ അഥവാ നുറു​ക്കു​ന്നത്‌ അന്നത്തെ ഒരു സാധാ​ര​ണ​രീ​തി​യാ​യി​രു​ന്നു. യേശു​വും പലപ്പോ​ഴും അങ്ങനെ ചെയ്‌തി​ട്ടുണ്ട്‌. (മത്ത 14:19-ന്റെ പഠനക്കു​റി​പ്പു കാണുക; മത്ത 15:36-ഉം ലൂക്ക 24:30-ഉം കൂടെ കാണുക.) യേശു കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തി​യ​പ്പോൾ അപ്പം എടുത്ത്‌ നുറു​ക്കി​യ​താ​യി നമ്മൾ വായി​ക്കു​ന്നു. യേശു ആ ചെയ്‌ത​തിന്‌ ആത്മീയ​ത​ല​ത്തി​ലുള്ള എന്തെങ്കി​ലും നിഗൂ​ഢാർഥ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നില്ല. കാരണം അത്‌ എല്ലാവ​രും ചെയ്‌തി​രുന്ന കാര്യ​മാണ്‌. (മത്ത 26:26-ന്റെ പഠനക്കു​റി​പ്പു കാണുക.) പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ അപ്പം നുറു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കുന്ന ചില സ്ഥലങ്ങളിൽ അതു കർത്താ​വി​ന്റെ അത്താഴ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു ചിലർ അവകാ​ശ​പ്പെ​ടു​ന്നു. (പ്രവൃ 2:42, 46; 20:7, 11) എന്നാൽ സാധാ​ര​ണ​ഗ​തി​യിൽ കർത്താ​വി​ന്റെ അത്താഴ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നി​ട​ത്തെ​ല്ലാം അപ്പം നുറു​ക്കു​ന്ന​തി​നൊ​പ്പം പാനപാ​ത്ര​ത്തിൽനിന്ന്‌ വീഞ്ഞു കുടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും​കൂ​ടെ പറയാ​റുണ്ട്‌. (മത്ത 26:26-28; മർ 14:22-25; ലൂക്ക 22:19, 20; 1കൊ 10:16-21; 11:23-26) ഈ രണ്ടു കാര്യ​വും ഒരു​പോ​ലെ പ്രധാ​ന​മാണ്‌. അതു​കൊണ്ട്‌ പാനപാ​ത്ര​ത്തിൽനിന്ന്‌ വീഞ്ഞു കുടി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയാതെ അപ്പം നുറു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ മാത്രം പറഞ്ഞി​രി​ക്കു​ന്നി​ടത്ത്‌ അതു കർത്താ​വി​ന്റെ അത്താഴ​ത്തെയല്ല മറിച്ച്‌ ഒരു സാധാരണ ഭക്ഷണത്തെ മാത്ര​മാ​ണു കുറി​ക്കു​ന്നത്‌. മാത്രമല്ല, തന്റെ മരണത്തി​ന്റെ ഓർമ വർഷത്തിൽ ഒന്നില​ധി​കം പ്രാവ​ശ്യം ആചരി​ക്കാൻ യേശു പ്രതീ​ക്ഷി​ച്ചു​മില്ല. കാരണം വർഷത്തിൽ ഒരു പ്രാവ​ശ്യം മാത്രം ആഘോ​ഷി​ച്ചി​രുന്ന പെസഹ​യു​ടെ സ്ഥാനത്താണ്‌ യേശു അത്‌ ഏർപ്പെ​ടു​ത്തി​യത്‌.

എല്ലാവ​രി​ലും: അഥവാ “എല്ലാ ദേഹി​യി​ലും.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള സൈക്കി എന്ന ഗ്രീക്കു​പദം ഇവിടെ ജീവനുള്ള ഒരു വ്യക്തിയെ കുറി​ക്കു​ന്നു.—പദാവ​ലി​യിൽ “ദേഹി” കാണുക.

അത്ഭുതങ്ങൾ: പ്രവൃ 2:19-ന്റെ പഠനക്കു​റി​പ്പു കാണുക.

അത്ഭുതങ്ങൾ: ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ റ്റേറസ്‌ എന്ന ഗ്രീക്കു​പദം എപ്പോ​ഴും സേമെ​യ്‌ഓൻ (“അടയാളം”) എന്ന പദത്തോ​ടൊ​പ്പ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഈ രണ്ടു പദങ്ങളും എപ്പോ​ഴും കാണു​ന്നതു ബഹുവ​ച​ന​രൂ​പ​ത്തി​ലാ​ണു​താ​നും. (മത്ത 24:24; യോഹ 4:48; പ്രവൃ 7:36; 14:3; 15:12; 2കൊ 12:12) അത്ഭുത​മോ അതിശ​യ​മോ തോന്നി​പ്പി​ക്കുന്ന എന്തി​നെ​യെ​ങ്കി​ലും കുറി​ക്കാ​നാ​ണു റ്റേറസ്‌ എന്ന പദം സാധാ​ര​ണ​യാ​യി ഉപയോ​ഗി​ക്കാ​റു​ള്ളത്‌.

പലപല വീടു​ക​ളിൽവെച്ച്‌: അഥവാ “വീടു​തോ​റും പോയി.” കറ്റൊ​യ്‌കോൻ (അക്ഷ. “വീടു​ക​ള​നു​സ​രിച്ച്‌”) എന്ന ഗ്രീക്ക്‌ പദപ്ര​യോ​ഗ​ത്തി​ലെ കറ്റാ എന്ന പദം “ഓരോ​ന്നാ​യി” എന്ന അർഥത്തി​ലാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ അവശ്യ​ഘ​ട്ട​ത്തിൽ, ശിഷ്യ​ന്മാർ യരുശ​ലേ​മി​ലും സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലും താമസി​ച്ചി​രുന്ന ഓരോ​രോ സഹവി​ശ്വാ​സി​ക​ളു​ടെ വീടു​ക​ളിൽ കൂടി​വന്ന്‌, ഒരുമിച്ച്‌ ഭക്ഷണം കഴിച്ചു.—പ്രവൃ 5:42; 20:20 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

വീടു​തോ​റും: അഥവാ “പലപല വീടു​ക​ളിൽ.” പൗലോസ്‌ അവരുടെ വീടു​ക​ളിൽ ചെന്നത്‌ “മാനസാ​ന്ത​ര​പ്പെട്ട്‌ ദൈവ​ത്തി​ലേക്കു തിരി​യു​ന്ന​തി​നെ​ക്കു​റി​ച്ചും നമ്മുടെ കർത്താ​വായ യേശു​വിൽ വിശ്വ​സി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും” അവരെ പഠിപ്പി​ക്കാ​നാ​യി​രു​ന്നെന്നു തൊട്ട​ടുത്ത വാക്യം സൂചി​പ്പി​ക്കു​ന്നു. (പ്രവൃ 20:21) അതി​നോ​ടകം വിശ്വാ​സി​ക​ളാ​യി​ത്തീർന്ന സഹക്രി​സ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി പൗലോസ്‌ നടത്തിയ സൗഹൃ​ദ​സ​ന്ദർശ​നങ്ങൾ മാത്ര​മാ​യി​രു​ന്നോ അത്‌? അല്ല. കാരണം, ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്നവ​രെ​ല്ലാം അതി​നോ​ടകം മാനസാ​ന്ത​ര​പ്പെട്ട്‌ യേശു​വിൽ വിശ്വാ​സ​മർപ്പി​ച്ചി​രു​ന്നു. പുതിയ നിയമ​ത്തി​ലെ വാങ്‌മ​യ​ചി​ത്രങ്ങൾ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഡോ. എ. ടി. റോബർട്ട്‌സൺ പ്രവൃ 20:20-നെക്കു​റിച്ച്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “സുവി​ശേ​ഷ​ക​രിൽ പ്രമു​ഖ​നായ ഇദ്ദേഹം വീടു​ക​ളിൽ പോയതു വെറു​മൊ​രു സൗഹൃ​ദ​സ​ന്ദർശ​ന​ത്തി​നാ​യി​രു​ന്നില്ല, പകരം സുവി​ശേഷം അറിയി​ക്കാ​നാ​യി​രു​ന്നു.” (1930, വാല്യം III, പേ. 349-350) ഇനി, പ്രവൃ 20:20-ലെ പൗലോ​സി​ന്റെ വാക്കു​ക​ളെ​ക്കു​റിച്ച്‌ വ്യാഖ്യാ​ന​ത്തോ​ടു​കൂ​ടിയ പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം (ഇംഗ്ലീഷ്‌) (1844) എന്ന ഗ്രന്ഥത്തിൽ അബിയേൽ അബൊട്ട്‌ ലിവർമോർ പറഞ്ഞത്‌ ഇതാണ്‌: “പൊതു​സ​ദ​സ്സു​ക​ളിൽ മാത്രം സംസാ​രി​ക്കാൻ ഇഷ്ടപ്പെ​ട്ടി​രുന്ന ആളല്ലാ​യി​രു​ന്നു അദ്ദേഹം. . . . തനിക്കു ചെയ്യാ​നുള്ള മഹത്തായ വേല അദ്ദേഹം തീക്ഷ്‌ണ​ത​യോ​ടെ വീടു​തോ​റും കയറി​യി​റ​ങ്ങി​യും ചെയ്‌തു. അക്ഷരാർഥ​ത്തിൽ അദ്ദേഹം എഫെ​സൊ​സു​കാ​രു​ടെ വീടു​ക​ളി​ലും ഹൃദയ​ങ്ങ​ളി​ലും സ്വർഗീ​യ​സ​ത്യ​ങ്ങൾ എത്തിച്ചു.” (പേ. 270)—കറ്റൊ​യ്‌കോസ്‌ (അക്ഷ. “വീടു​ക​ള​നു​സ​രിച്ച്‌.”) എന്ന ഗ്രീക്കു പദപ്രയോഗത്തിന്റെ വിശദീ​ക​ര​ണ​ത്തി​നാ​യി പ്രവൃ 5:42-ന്റെ പഠനക്കു​റി​പ്പു കാണുക.

വീടു​തോ​റും: ഇവിടെ കാണുന്ന കറ്റൊ​യ്‌കോൻ എന്ന ഗ്രീക്ക്‌ പദപ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “വീടു​ക​ള​നു​സ​രിച്ച്‌” എന്നാണ്‌. അതിലെ കറ്റാ എന്ന പദത്തിന്‌ “ഓരോ​ന്നാ​യി” എന്ന അർഥമു​ണ്ടെന്നു പല നിഘണ്ടു​ക്ക​ളും പണ്ഡിത​ന്മാ​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ആ പദപ്ര​യോ​ഗ​ത്തി​ന്റെ അർഥം ‘ഒരു വീടിനു ശേഷം മറ്റൊന്ന്‌ എന്ന രീതി​യിൽ . . . വീടു​തോ​റും’ എന്നാ​ണെന്ന്‌ ഒരു നിഘണ്ടു പറയുന്നു. (പുതിയ നിയമ​ത്തി​ന്റെ​യും മറ്റ്‌ ആദിമ ക്രിസ്‌തീയ സാഹി​ത്യ​ത്തി​ന്റെ​യും ഒരു ഗ്രീക്ക്‌-ഇംഗ്ലീഷ്‌ നിഘണ്ടു, മൂന്നാം പതിപ്പ്‌) കറ്റാ എന്ന പദത്തിന്റെ അർഥം “ഓരോ​ന്നാ​യി [പ്രവൃ 2:46; 5:42: . . . വീടു​തോ​റും/(ഓരോ​രോ) വീടു​ക​ളിൽ . . .]” എന്നുത​ന്നെ​യാ​ണെന്നു മറ്റൊരു ഗ്രന്ഥവും അഭി​പ്രാ​യ​പ്പെ​ടു​ന്നു. [പുതി​യ​നി​യമ വിശദീ​കരണ നിഘണ്ടു (ഇംഗ്ലീഷ്‌), ഹോഴ്‌സ്റ്റ്‌ ബാൾസും ജെറാഡ്‌ ഷ്‌നെ​യ്‌ഡ​റും തയ്യാറാ​ക്കി​യത്‌] ബൈബിൾപ​ണ്ഡി​ത​നായ ആർ. സി. എച്ച്‌. ലെൻസ്‌കി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “അപ്പോ​സ്‌ത​ല​ന്മാർ അനുഗൃ​ഹീ​ത​മായ ആ പ്രവർത്തനം ഒരു നിമി​ഷം​പോ​ലും നിറു​ത്തി​യില്ല. ‘ദിവസ​വും’ അവർ അതു ചെയ്‌തു, അതും ‘ദേവാ​ല​യ​ത്തിൽ’ സൻഹെ​ദ്രി​ന്റെ​യും ദേവാ​ല​യ​പോ​ലീ​സി​ന്റെ​യും കൺമു​ന്നിൽവെച്ച്‌. അതിനു പുറമേ κατ’ οἴκον (കറ്റൊ​യ്‌കോൻ) എന്ന പദം സൂചി​പ്പി​ക്കു​ന്നത്‌ അവർ ‘വീടു​തോ​റും’ കയറി​യി​റങ്ങി പ്രസം​ഗി​ക്കു​ക​യും ചെയ്‌തു എന്നാണ്‌. അല്ലാതെ അവർ ഏതെങ്കി​ലും ഒരു ‘വീട്ടിൽവെച്ച്‌’ ആളുക​ളോ​ടു പ്രസം​ഗി​ക്കു​ക​യാ​യി​രു​ന്നില്ല.” (അപ്പോ​സ്‌ത​ല​പ്ര​വൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിന്‌ ഒരു വ്യാഖ്യാ​നം (ഇംഗ്ലീഷ്‌), 1961) ഈ ഗ്രന്ഥങ്ങ​ളെ​ല്ലാം സൂചി​പ്പി​ക്കു​ന്നതു ശിഷ്യ​ന്മാ​രു​ടെ പ്രസം​ഗ​പ്ര​വർത്തനം വീടു​തോ​റും കയറി​യി​റ​ങ്ങി​യാ​യി​രു​ന്നു എന്നാണ്‌. യേശു “നഗരം​തോ​റും ഗ്രാമം​തോ​റും” പ്രസം​ഗ​പ്ര​വർത്തനം നടത്തി​യെന്നു പറയുന്ന ലൂക്ക 8:1-ലും കറ്റാ എന്ന ഗ്രീക്കു​പദം ഇതേ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ആളുകളെ വീടു​ക​ളിൽ നേരിട്ട്‌ ചെന്ന്‌ കാണുന്ന ഈ രീതി നല്ല ഫലം കണ്ടു.—പ്രവൃ 6:7; പ്രവൃ 4:16, 17-ഉം 5:28-ഉം താരത​മ്യം ചെയ്യുക.

യഹോവ: ഇപ്പോ​ഴുള്ള ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ “കർത്താവ്‌” എന്നാണു (ഗ്രീക്കിൽ, കിരി​യോസ്‌) കാണു​ന്നത്‌. എന്നാൽ അനു. സി-യിൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ഈ വാക്യ​ത്തി​ന്റെ മൂലപാ​ഠ​ത്തിൽ ദൈവ​നാ​മം ഉണ്ടായി​രു​ന്നെ​ന്നും പിന്നീട്‌ അതിനു പകരമാ​യി “കർത്താവ്‌” എന്ന സ്ഥാന​പ്പേര്‌ ചേർത്ത​താ​ണെ​ന്നും വിശ്വ​സി​ക്കാൻ അനേകം കാരണ​ങ്ങ​ളുണ്ട്‌. അതു​കൊ​ണ്ടാണ്‌ ഈ വാക്യ​ത്തിൽ യഹോവ എന്ന പേര്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

ദൃശ്യാവിഷ്കാരം

ഗ്രീക്കുഭാഷക്കാരായ ജൂതന്മാർക്കുള്ള തിയോഡോട്ടസ്‌ ലിഖിതം
ഗ്രീക്കുഭാഷക്കാരായ ജൂതന്മാർക്കുള്ള തിയോഡോട്ടസ്‌ ലിഖിതം

ഇവിടെ കാണുന്ന തിയോ​ഡോ​ട്ടസ്‌ ലിഖിതം 72 സെ.മീ. (28 ഇഞ്ച്‌) നീളവും 42 സെ.മീ. (17 ഇഞ്ച്‌) വീതി​യും ഉള്ള ഒരു ചുണ്ണാ​മ്പു​ക​ല്ലിൽ കൊത്തി​യു​ണ്ടാ​ക്കി​യ​താണ്‌. 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ, യരുശ​ലേ​മി​ലെ ഓഫേൽ കുന്നിൽനി​ന്നാണ്‌ ഇതു കണ്ടെടു​ത്തത്‌. ഗ്രീക്കു ഭാഷയി​ലുള്ള ഈ ലിഖി​ത​ത്തിൽ, “(മോശ​യു​ടെ) നിയമം വായി​ക്കാ​നും ദൈവ​ക​ല്‌പ​നകൾ പഠിപ്പി​ക്കാ​നും വേണ്ടി​യുള്ള ഒരു സിന​ഗോഗ്‌ പണിത” തിയോ​ഡോ​ട്ടസ്‌ എന്നൊരു പുരോ​ഹി​ത​നെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. എ.ഡി. 70-ൽ യരുശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നു മുമ്പുള്ള കാല​ത്തേ​താണ്‌ ഈ ലിഖി​ത​മെന്നു കരുത​പ്പെ​ടു​ന്നു. എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ, ഗ്രീക്കു ഭാഷ സംസാ​രി​ക്കുന്ന ജൂതന്മാർ യരുശ​ലേ​മി​ലു​ണ്ടാ​യി​രു​ന്നെ​ന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌. (പ്രവൃ 6:1) ഈ ലിഖി​ത​ത്തിൽ “സിന​ഗോഗ്‌” എന്നു പറഞ്ഞി​രി​ക്കു​ന്നതു ‘വിമോ​ചി​ത​രു​ടെ സിന​ഗോ​ഗി​നെ​ക്കു​റി​ച്ചാ​ണെന്നു’ ചിലർ കരുതു​ന്നു. (പ്രവൃ 6:9) ഇനി, തിയോ​ഡോ​ട്ട​സി​നും അദ്ദേഹ​ത്തി​ന്റെ പിതാ​വി​നും മുത്തശ്ശ​നും ആർഖീ സുന​ഗോ​ഗൊസ്‌ (‘സിന​ഗോ​ഗി​ലെ അധ്യക്ഷൻ’) എന്ന സ്ഥാന​പ്പേര്‌ ഉണ്ടായി​രു​ന്ന​താ​യി ഈ ലിഖി​ത​ത്തിൽ പറഞ്ഞി​ട്ടുണ്ട്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ പല തവണ കാണുന്ന ഒരു സ്ഥാന​പ്പേ​രാണ്‌ ഇത്‌. (മർ 5:35; ലൂക്ക 8:49; പ്രവൃ 13:15; 18:8, 17) പുറം​നാ​ടു​ക​ളിൽനിന്ന്‌ യരുശ​ലേം സന്ദർശി​ക്കാൻ വരുന്ന​വർക്കാ​യി തിയോ​ഡോ​ട്ടസ്‌ താമസ​സ്ഥ​ലങ്ങൾ പണിത​താ​യും ലിഖിതം പറയുന്നു. യരുശ​ലേം സന്ദർശി​ക്കാൻ വന്നിരുന്ന ജൂതന്മാർ, പ്രത്യേ​കിച്ച്‌ വാർഷി​കോ​ത്സ​വ​ങ്ങൾക്കാ​യി അവി​ടേക്കു വന്നിരു​ന്നവർ, ഈ താമസ​സ്ഥ​ലങ്ങൾ ഉപയോ​ഗി​ച്ചി​രു​ന്നി​രി​ക്കാം.—പ്രവൃ 2:5.

എ.ഡി. 33-ലെ പെന്തിക്കോസ്‌തും സന്തോഷവാർത്തയുടെ വ്യാപനവും
എ.ഡി. 33-ലെ പെന്തിക്കോസ്‌തും സന്തോഷവാർത്തയുടെ വ്യാപനവും

എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ ‘ആകാശ​ത്തി​നു കീഴെ​യുള്ള എല്ലാ രാജ്യ​ങ്ങ​ളിൽനി​ന്നും വന്ന ജൂതന്മാർ യരുശ​ലേ​മി​ലു​ണ്ടാ​യി​രു​ന്നു.’ (പ്രവൃ 2:5) അവരെ​ല്ലാം പല ഭാഷക്കാ​രാ​യി​രു​ന്നു. എന്നാൽ പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ച ക്രിസ്‌തു​ശി​ഷ്യ​ന്മാർക്ക്‌ ആ ഭാഷകൾ സംസാ​രി​ക്കാ​നുള്ള അത്ഭുത​ക​ര​മായ കഴിവ്‌ കിട്ടി. (പ്രവൃ 2:4, 8) സന്ദർശ​ക​രു​ടെ മാതൃ​ഭാ​ഷ​ക​ളിൽ അവർ സംസാ​രി​ച്ചത്‌ എല്ലാവ​രെ​യും അതിശ​യി​പ്പി​ച്ചു​ക​ളഞ്ഞു! 15 വ്യത്യ​സ്‌ത​ദേ​ശ​ക്കാ​രാ​യി​രു​ന്നു ആ സന്ദർശ​ക​രെന്നു പ്രവൃ 2:9-11 സൂചി​പ്പി​ക്കു​ന്നു. വിശ്വാ​സി​ക​ളാ​യി​ത്തീർന്ന അവരിൽ പലരും സ്വന്തനാ​ടു​ക​ളി​ലേക്കു മടങ്ങി​പ്പോ​യ​പ്പോൾ അവി​ടെ​യെ​ല്ലാം സന്തോ​ഷ​വാർത്ത അറിയി​ച്ചു എന്നതിനു സംശയ​മില്ല. ആ പ്രദേ​ശ​ങ്ങ​ളാണ്‌ ഇവിടെ ഭൂപട​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. അത്‌ അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു പ്രവൃ 2:9-11-ൽ പറഞ്ഞി​രി​ക്കുന്ന അതേ ക്രമത്തി​ലാണ്‌.—പ്രവൃ 2:41, 44, 47.