വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ എന്താണ്‌ വിശ്വ​സി​ക്കു​ന്നത്‌?

യഹോവയുടെ സാക്ഷികൾ എന്താണ്‌ വിശ്വ​സി​ക്കു​ന്നത്‌?

യേശു പഠിപ്പി​ച്ച​തും യേശു​വി​ന്റെ ശിഷ്യ​ന്മാർ ചെയ്‌തി​രു​ന്ന​തും ആയ കാര്യ​ങ്ങ​ളോട്‌ അടുത്ത്‌ പറ്റിനിൽക്കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ ഞങ്ങൾ പരി​ശ്ര​മി​ക്കു​ന്നു. ഞങ്ങളുടെ അടിസ്ഥാ​ന​വി​ശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ ലേഖനം ചുരു​ക്ക​മാ​യി പറയും.

  1.   ദൈവം. ഏകസത്യ​ദൈ​വ​വും സർവശ​ക്ത​നും ആയ സ്രഷ്ടാ​വി​നെ ഞങ്ങൾ ആരാധി​ക്കു​ന്നു. ആ ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാണ്‌. (സങ്കീർത്ത​നം 83:18; വെളി​പാട്‌ 4:11) ഈ ദൈവം, അബ്രാ​ഹാ​മി​ന്റെ​യും മോശ​യു​ടെ​യും യേശു​വി​ന്റെ​യും ദൈവ​മാണ്‌.—പുറപ്പാ​ടു 3:6; 32:11; യോഹ​ന്നാൻ 20:17.

  2.   ബൈബിൾ. മനുഷ്യ​കു​ടും​ബ​ത്തി​നുള്ള ദൈവ​ത്തി​ന്റെ നിശ്വ​സ്‌ത​സ​ന്ദേ​ശ​മാണ്‌ ബൈബിൾ എന്ന്‌ ഞങ്ങൾ അംഗീ​ക​രി​ക്കു​ന്നു. (യോഹ​ന്നാൻ 17:17; 2 തിമൊ​ഥെ​യൊസ്‌ 3:16) “പഴയനി​യ​മ​വും” “പുതി​യ​നി​യ​മ​വും” ഉൾപ്പെ​ടെ​യു​ള്ള 66 പുസ്‌ത​ക​ങ്ങ​ളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാണ്‌ ഞങ്ങളുടെ വിശ്വാ​സം കെട്ടി​പ്പ​ടു​ത്തി​രി​ക്കു​ന്നത്‌. പ്രൊ​ഫ​സർ ജയ്‌സൺ ഡി ബെഡൂൺ, യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ പിൻവ​രു​ന്ന കാര്യങ്ങൾ എഴുതി​യ​പ്പോൾ ഇക്കാര്യം കൃത്യ​മാ​യി വിവരി​ച്ചി​ട്ടുണ്ട്‌: “അവരുടെ വിശ്വാ​സ​വും പ്രവൃ​ത്തി​ക​ളും ബൈബിൾ യഥാർഥ​ത്തിൽ പറയുന്ന കാര്യ​ങ്ങ​ളിൽ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​വ​യാണ്‌. അല്ലാതെ, ബൈബി​ളിൽ എന്താണ്‌ ഉണ്ടായി​രി​ക്കേ​ണ്ട​തെന്ന്‌ അവർ മുൻകൂ​ട്ടി തീരു​മാ​നി​ക്കു​ന്നി​ല്ല.” a

     ഞങ്ങൾ മുഴു ബൈബി​ളി​നെ​യും അംഗീ​ക​രി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും മൗലി​ക​വാ​ദി​ക​ളല്ല. ബൈബി​ളി​ന്റെ പല ഭാഗങ്ങ​ളും ആലങ്കാ​രി​ക ഭാഷയി​ലോ പ്രതീ​ക​ങ്ങൾ ഉപയോ​ഗി​ച്ചോ ആണ്‌ എഴുതി​യി​രി​ക്കു​ന്ന​തെ​ന്നും അവ അക്ഷരാർഥ​ത്തിൽ മനസ്സി​ലാ​ക്കേ​ണ്ട​വ​യ​ല്ലെ​ന്നും ഞങ്ങൾ തിരി​ച്ച​റി​യു​ന്നു.—വെളി​പാട്‌ 1:1.

  3.   യേശു. ഞങ്ങൾ ക്രിസ്‌തു​യേ​ശു​വി​ന്റെ പഠിപ്പി​ക്ക​ലും മാതൃ​ക​യും പിൻപ​റ്റു​ക​യും ഞങ്ങളുടെ രക്ഷകനും ദൈവ​പു​ത്ര​നും എന്ന നിലയിൽ ആദരി​ക്കു​ക​യും ചെയ്യുന്നു. (മത്തായി 20:28; പ്രവൃ​ത്തി​കൾ 5:31) ആ അർഥത്തിൽ ഞങ്ങൾ ക്രിസ്‌ത്യാ​നി​ക​ളാണ്‌. (പ്രവൃ​ത്തി​കൾ 11:26) എന്നിരു​ന്നാ​ലും, യേശു സർവശ​ക്ത​നാ​യ ദൈവ​മ​ല്ലെ​ന്നും ത്രി​ത്വോ​പ​ദേ​ശ​ത്തിന്‌ തിരു​വെ​ഴു​ത്ത​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ഞങ്ങൾ ബൈബി​ളിൽനിന്ന്‌ പഠിച്ചി​രി​ക്കു​ന്നു.—യോഹ​ന്നാൻ 14:28.

  4.   ദൈവ​രാ​ജ്യം. ഇത്‌ സ്വർഗ​ത്തിൽനിന്ന്‌ ഭരിക്കുന്ന ഒരു യഥാർഥ​ഗ​വ​ണ്മെ​ന്റാണ്‌. അല്ലാതെ, ക്രിസ്‌ത്യാ​നി​ക​ളു​ടെ ഹൃദയ​ത്തിൽ തോന്നുന്ന ഒരു അവസ്ഥയല്ല. ഇത്‌ മനുഷ്യ​ഗ​വ​ണ്മെ​ന്റു​ക​ളെ​യെ​ല്ലാം നീക്കി​ക്ക​ള​ഞ്ഞ​തിന്‌ ശേഷം ഭൂമിയെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യം നിറ​വേ​റ്റും. (ദാനി​യേൽ 2:44; മത്തായി 6:9, 10) ബൈബിൾപ്ര​വ​ച​നം സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ നമ്മൾ ജീവി​ക്കു​ന്നത്‌ “അന്ത്യകാ​ലത്ത്‌” ആയതി​നാൽ ദൈവ​രാ​ജ്യം എത്രയും​പെ​ട്ടെന്ന്‌ ഇക്കാര്യ​ങ്ങ​ളെ​ല്ലാം നടപ്പി​ലാ​ക്കും—2 തിമൊ​ഥെ​യൊസ്‌ 3:1-5; മത്തായി 24:3-14.

     യേശു സ്വർഗ​ത്തിൽനിന്ന്‌ ഭരിക്കുന്ന ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാണ്‌. ആ ഭരണം 1914-ൽ ആരംഭി​ച്ചു.—വെളി​പാട്‌ 11:15.

  5.   രക്ഷ. പാപത്തിൽനി​ന്നും മരണത്തിൽനി​ന്നു​മു​ള്ള വിടുതൽ സാധ്യ​മാ​കു​ന്നത്‌ യേശു​വി​ന്റെ മറുവി​ലാ​യാ​ഗ​ത്തി​ലൂ​ടെ​യാണ്‌. (മത്തായി 20:28; പ്രവൃ​ത്തി​കൾ 4:12) ഈ യാഗത്തിൽനിന്ന്‌ പ്രയോ​ജ​നം നേടു​ന്ന​തിന്‌ ആളുകൾ യേശു​വിൽ വിശ്വ​സി​ച്ചാൽ മാത്രം പോരാ. പകരം, അവരുടെ ജീവി​ത​ഗ​തിക്ക്‌ മാറ്റം വരുത്തു​ക​യും സ്‌നാ​ന​മേൽക്കു​ക​യും വേണം. (മത്തായി 28:19, 20; യോഹ​ന്നാൻ 3:16; പ്രവൃ​ത്തി​കൾ 3:19, 20) ഒരു വ്യക്തി​യു​ടെ പ്രവർത്ത​ന​ങ്ങൾ അദ്ദേഹ​ത്തി​ന്റെ വിശ്വാ​സം സജീവ​മാ​ണെന്ന്‌ തെളി​യി​ക്കു​ന്നു. (യാക്കോബ്‌ 2:24, 26) എന്നിരു​ന്നാ​ലും, രക്ഷ നമ്മൾ നേടി​യെ​ടു​ക്കേണ്ട ഒന്നല്ല. അത്‌, ‘ദൈവ​കൃ​പ​യാൽ’ ലഭിക്കു​ന്ന​താണ്‌.—ഗലാത്യർ 2:16, 21.

  6.   സ്വർഗം. യഹോ​വ​യാം ദൈവ​വും ക്രിസ്‌തു​യേ​ശു​വും വിശ്വ​സ്‌ത​ദൂ​ത​ന്മാ​രും ആത്മമണ്ഡ​ല​ത്തിൽ വസിക്കു​ന്നു. b (സങ്കീർത്ത​നം 103:19-21; പ്രവൃ​ത്തി​കൾ 7:55) താരത​മ്യേ​ന ചെറി​യൊ​രു സംഖ്യ, 1,44,000 പേർ, യേശു​വി​നോ​ടൊ​പ്പം ഭരിക്കാ​നാ​യി പുനരു​ത്ഥാ​നം പ്രാപി​ക്കും.—ദാനീ​യേൽ 7:27; 2 തിമൊ​ഥെ​യൊസ്‌ 2:12; വെളി​പാട്‌ 5:9, 10; 14:1, 3.

  7.   ഭൂമി. മനുഷ്യ​കു​ടും​ബ​ത്തി​ന്റെ നിത്യ​ഭ​വ​ന​മാ​യി​രി​ക്കാ​നാണ്‌ ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌. (സങ്കീർത്ത​നം 104:5; 115:16; സഭാ​പ്ര​സം​ഗി 1:4) അനുസ​ര​ണ​മു​ള്ള ആളുകളെ ദൈവം പൂർണ ആരോ​ഗ്യ​വും ഭൂമി​യി​ലെ പറുദീ​സ​യിൽ നിത്യ​മാ​യ ജീവി​ത​വും നൽകി അനു​ഗ്ര​ഹി​ക്കും.—സങ്കീർത്ത​നം 37:11, 34.

  8.   തിന്മയും കഷ്ടപ്പാ​ടും. ദൈവ​ത്തി​ന്റെ ദൂതന്മാ​രി​ലൊ​രാൾ മത്സരി​ച്ച​തോ​ടെ​യാണ്‌ ഇത്‌ ആരംഭി​ച്ചത്‌. (യോഹ​ന്നാൻ 8:44) മത്സരത്തി​നു ശേഷം സാത്താ​നെ​ന്നും പിശാ​ചെ​ന്നും വിളി​ക്ക​പ്പെട്ട ഈ ദൂതൻ, ആദ്യമ​നു​ഷ്യ​ജോ​ഡി​യെ അവന്റെ കൂടെ ചേരാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അതിന്റെ പരിണ​ത​ഫ​ലം അവരുടെ പിൻഗാ​മി​കൾ അനുഭ​വി​ക്കേ​ണ്ടി​വ​ന്നു. (ഉല്‌പത്തി 3:1-6; റോമർ 5:12) സാത്താൻ ഉയർത്തിയ ധാർമി​ക​വി​ഷ​യ​ങ്ങൾക്ക്‌ തീർപ്പു​ണ്ടാ​ക്കാൻ ദൈവം തിന്മയും കഷ്ടപ്പാ​ടും അനുവ​ദി​ച്ചി​രി​ക്കു​ന്നു. പക്ഷെ, ഇത്‌ എന്നേക്കും തുടരാൻ ദൈവം ഇടയാ​ക്കു​ക​യി​ല്ല.

  9.   മരണം. ആളുകൾ മരിക്കു​മ്പോൾ അവർ ഇല്ലാ​തെ​യാ​കു​ന്നു. (സങ്കീർത്ത​നം 146:4; സഭാ​പ്ര​സം​ഗി 9:5, 10) ഒരു തീനര​ക​ത്തിൽ അവർ ദണ്ഡനം അനുഭ​വി​ക്കു​ന്നി​ല്ല.

     പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ ദൈവം കോടി​ക്ക​ണ​ക്കിന്‌ ആളുകളെ മരണത്തിൽനിന്ന്‌ തിരികെ കൊണ്ടു​വ​രും. (പ്രവൃ​ത്തി​കൾ 24:15) എന്നിരു​ന്നാ​ലും, ജീവനി​ലേക്ക്‌ വന്ന ആളുകൾ ദൈവ​ത്തി​ന്റെ വഴികൾ പഠിക്കാൻ വിസമ്മ​തി​ക്കു​ക​യാ​ണെ​ങ്കിൽ ഒരു പുനരു​ത്ഥാ​ന​പ്ര​തീ​ക്ഷ ഇല്ലാതെ അവരെ എന്നേക്കു​മാ​യി നശിപ്പി​ച്ചു​ക​ള​യും.—വെളി​പാട്‌ 20:14, 15.

  10.   കുടും​ബം. വിവാ​ഹ​ത്തോ​ടു​ള്ള ബന്ധത്തിൽ, ഒരു പുരു​ഷന്‌ ഒരു സ്‌ത്രീ എന്ന ദൈവ​ത്തി​ന്റെ ആദിമ​നി​ല​വാ​ര​ത്തോട്‌ ഞങ്ങൾ പറ്റിനിൽക്കു​ന്നു. ലൈം​ഗി​ക​ദുർമാർഗം മാത്ര​മാണ്‌ വിവാ​ഹ​മോ​ച​ന​ത്തി​നുള്ള സാധു​വാ​യ ഏക അടിസ്ഥാ​നം. (മത്തായി 19:4-9) ബൈബി​ളിൽ കാണുന്ന ജ്ഞാനം കുടും​ബ​ജീ​വി​തം വിജയി​പ്പി​ക്കാൻ സഹായ​ക​മാ​ണെന്ന്‌ ഞങ്ങൾക്ക്‌ ഉറച്ച​ബോ​ധ്യ​മുണ്ട്‌.—എഫെസ്യർ 5:22–6:1.

  11.   ഞങ്ങളുടെ ആരാധന. ഞങ്ങൾ കുരി​ശി​നെ​യോ മറ്റ്‌ പ്രതി​മ​ക​ളെ​യോ വണങ്ങു​ന്നി​ല്ല. (ആവർത്ത​ന​പു​സ്‌ത​കം 4:15-19; 1 യോഹ​ന്നാൻ 5:21) താഴെ പറയു​ന്ന​വ​യാണ്‌ ഞങ്ങളുടെ ആരാധ​ന​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന പ്രധാ​ന​കാ​ര്യ​ങ്ങൾ:

  12.   ഞങ്ങളുടെ സംഘടന. ഞങ്ങൾ സഭകളാ​യി സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഓരോ​ന്നി​ന്റെ​യും മേൽനോ​ട്ടം വഹിക്കു​ന്നത്‌ മൂപ്പന്മാ​രു​ടെ ഒരു സംഘമാണ്‌. എന്നാൽ, അവർ ഒരു പുരോ​ഹി​ത​വർഗ​മല്ല, അവർക്ക്‌ ശമ്പളവു​മി​ല്ല. (മത്തായി 10:8; 23:8) ഞങ്ങൾ ദശാംശം ആവശ്യ​പ്പെ​ടു​ക​യോ യോഗ​ങ്ങ​ളിൽ പണപ്പി​രിവ്‌ നടത്തു​ക​യോ ചെയ്യു​ന്നി​ല്ല. (2 കൊരി​ന്ത്യർ 9:7) ആളുകൾ, പേര്‌ വെളി​പ്പെ​ടു​ത്താ​തെ നൽകുന്ന സംഭാ​വ​ന​കൾകൊ​ണ്ടാണ്‌ ഞങ്ങളുടെ പ്രവർത്ത​ന​ങ്ങൾ നടക്കു​ന്നത്‌.

     ഞങ്ങളുടെ ലോകാ​സ്ഥാ​നത്ത്‌ പ്രവർത്തി​ക്കു​ന്ന ഒരു ചെറി​യ​കൂ​ട്ടം പക്വത​യു​ള്ള ക്രിസ്‌ത്യാ​നി​കൾ ഒരു ഭരണസം​ഘ​മാ​യി സേവി​ക്കു​ന്നു. ഇവർ ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ആവശ്യ​മാ​യ നിർദേ​ശ​ങ്ങൾ നൽകുന്നു.—മത്തായി 24:45.

  13.   ഞങ്ങൾക്കി​ട​യി​ലെ ഐക്യം. ഗോള​വ്യാ​പ​ക​മാ​യി ഞങ്ങൾ എല്ലാവ​രും ഒരേ കാര്യ​ങ്ങ​ളാണ്‌ വിശ്വ​സി​ക്കു​ന്നത്‌. (1 കൊരി​ന്ത്യർ 1:10) സാമൂ​ഹി​ക​മോ വർഗീ​യ​മോ വംശീ​യ​മോ മറ്റ്‌ തരംതി​രി​വു​ക​ളോ ഇല്ലാതി​രി​ക്കാൻ ഞങ്ങൾ കഠിന​ശ്ര​മം ചെയ്യുന്നു. (പ്രവൃ​ത്തി​കൾ 10:34, 35; യാക്കോബ്‌ 2:4) എങ്കിലും, വ്യക്തി​പ​ര​മാ​യ തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താൻ ആളുകൾക്ക്‌ സ്വാത​ന്ത്ര്യ​മുണ്ട്‌. ഓരോ സാക്ഷി​യും അവരവ​രു​ടെ ബൈബിൾപ​രി​ശീ​ലി​ത മനസ്സാ​ക്ഷിക്ക്‌ ചേർച്ച​യിൽ തിര​ഞ്ഞെ​ടു​പ്പു​കൾ നടത്തുന്നു.—റോമർ 14:1-4; എബ്രായർ 5:14.

  14.   ഞങ്ങളുടെ പെരു​മാ​റ്റം. എല്ലാ പ്രവർത്ത​ന​ങ്ങ​ളി​ലും നിസ്സ്വാർഥ​മാ​യ സ്‌നേഹം കാണി​ക്കാൻ ഞങ്ങൾ പരി​ശ്ര​മി​ക്കു​ന്നു. (യോഹ​ന്നാൻ 13:34, 35) രക്തത്തിന്റെ ദുരു​പ​യോ​ഗം ഉൾപ്പെ​ടു​ന്ന രക്തപ്പകർച്ച ഉൾപ്പെ​ടെ ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്ന എല്ലാ പ്രവർത്ത​ന​ങ്ങ​ളും ഞങ്ങൾ ഒഴിവാ​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 15:28, 29; ഗലാത്യർ 5:19-21) ഞങ്ങൾ സമാധാ​ന​പ്രി​യ​രാ​യ​തി​നാൽ യുദ്ധങ്ങ​ളിൽ പങ്കെടു​ക്കു​ന്നി​ല്ല. (മത്തായി 5:9; യെശയ്യാ​വു 2:4) ഞങ്ങൾ ജീവി​ക്കു​ന്ന രാജ്യത്തെ ഗവണ്മെ​ന്റി​നെ ആദരി​ക്കു​ന്നു, ദൈവ​നി​യ​മ​ങ്ങൾ ലംഘി​ക്കാൻ ആവശ്യ​പ്പെ​ടാ​ത്തി​ട​ത്തോ​ളം ഗവണ്മെന്റ്‌ നിയമങ്ങൾ അനുസ​രി​ക്കു​ക​യും ചെയ്യുന്നു.—മത്തായി 22:21; പ്രവൃ​ത്തി​കൾ 5:29.

  15.   മറ്റുള്ള​വ​രു​മാ​യു​ള്ള ഞങ്ങളുടെ ബന്ധം. “നിന്റെ അയൽക്കാ​ര​നെ നീ നിന്നെ​പ്പോ​ലെ​ത​ന്നെ സ്‌നേ​ഹി​ക്ക​ണം” എന്ന്‌ യേശു കല്‌പി​ച്ചു. ക്രിസ്‌ത്യാ​നി​കൾ “ലോക​ത്തി​ന്റെ ഭാഗമല്ല” എന്നും യേശു പറഞ്ഞു. (മത്തായി 22:39; യോഹ​ന്നാൻ 17:16) ‘സകലർക്കും നന്മ ചെയ്യാ​നും’ അതേസ​മ​യം രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ കർശന​മാ​യി നിഷ്‌പ​ക്ഷത പാലി​ക്കാ​നും മറ്റ്‌ മതങ്ങളു​മാ​യി ഇടകല​രാ​തി​രി​ക്കാ​നും ഞങ്ങൾ ശ്രമി​ക്കു​ന്നു. (ഗലാത്യർ 6:10; 2 കൊരി​ന്ത്യർ 6:14) എന്നാൽ, ഇത്തരം കാര്യ​ങ്ങ​ളിൽ മറ്റുള്ളവർ നടത്തുന്ന തിര​ഞ്ഞെ​ടു​പ്പു​ക​ളെ ഞങ്ങൾ മാനി​ക്കു​ക​യും ചെയ്യുന്നു.—റോമർ 14:12.

 യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യ ചോദ്യ​ങ്ങൾ നിങ്ങൾക്കു​ണ്ടെ​ങ്കിൽ ഞങ്ങളുടെ വെബ്‌​സൈറ്റ്‌ സന്ദർശി​ക്കാ​നോ ഞങ്ങളുടെ ഏതെങ്കി​ലും ഓഫീ​സു​മാ​യി ബന്ധപ്പെ​ടാ​നോ നിങ്ങളു​ടെ പ്രദേ​ശ​ത്തു​ള്ള രാജ്യ​ഹാൾ സന്ദർശി​ക്കാ​നോ സാക്ഷി​ക​ളിൽപ്പെട്ട ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കാ​നോ സാധി​ക്കും.

a പരിഭാഷയിലെ പരമാർഥത (ഇംഗ്ലീഷ്‌) പേജ്‌ 165 കാണുക.

b ദുഷ്ടദൂതന്മാരെ സ്വർഗ​ത്തിൽനിന്ന്‌ പുറത്താ​ക്കി​യെ​ങ്കി​ലും അവർ ഇപ്പോ​ഴും ആത്മമണ്ഡ​ല​ത്തിൽത്ത​ന്നെ തുടരു​ന്നു.—വെളി​പാട്‌ 12:7-9.