വിവരങ്ങള്‍ കാണിക്കുക

യേശു​വി​നെ ദൈവ​പു​ത്ര​നെന്നു വിളി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

യേശു​വി​നെ ദൈവ​പു​ത്ര​നെന്നു വിളി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

ബൈബി​ളി​ന്റെ ഉത്തരം

 ബൈബി​ളിൽ മിക്ക​പ്പോ​ഴും യേശു​വി​നെ ‘ദൈവ​പു​ത്ര​നെ​ന്നാണ്‌’ വിളി​ച്ചി​രി​ക്കു​ന്നത്‌. (യോഹ​ന്നാൻ 1:49) ‘ദൈവ​പു​ത്ര​നെന്ന’ പ്രയോ​ഗം കാണി​ക്കു​ന്നതു യേശു ദൈവ​ത്തി​ന്റെ പുത്ര​നാ​ണെ​ന്നാണ്‌. എന്നാൽ മനുഷ്യർക്കു മക്കളു​ണ്ടാ​കുന്ന രീതി​യി​ലാ​ണു ദൈവ​ത്തി​നു യേശു ജനിച്ച​തെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നില്ല. യേശു​വി​ന്റെ​യും ബാക്കി എല്ലാ ജീവ​ന്റെ​യും ഉറവ്‌ സ്രഷ്ടാ​വായ ദൈവ​മാണ്‌—ആ അർഥത്തി​ലാ​ണു യേശു ദൈവ​പു​ത്ര​നാ​യി​രി​ക്കു​ന്നത്‌.​—സങ്കീർത്തനം 36:9; വെളി​പാട്‌ 4:11.

 ദൂതന്മാ​രെ “സത്യ​ദൈ​വ​ത്തി​ന്റെ പുത്ര​ന്മാർ” എന്നു ബൈബിൾ വിളി​ക്കു​ന്നു. (ഇയ്യോബ്‌ 1:6) ആദ്യമ​നു​ഷ്യ​നായ ആദാമി​നെ “ദൈവ​ത്തി​ന്റെ മകൻ” എന്നാണ്‌ ബൈബിൾ വിളി​ച്ചി​രി​ക്കു​ന്നത്‌. (ലൂക്കോസ്‌ 3:38) എന്നാൽ ദൈവ​ത്തി​ന്റെ ആദ്യസൃ​ഷ്ടി യേശു ആയതു​കൊ​ണ്ടും ദൈവം നേരിട്ട്‌ സൃഷ്ടി​ച്ചതു യേശു​വി​നെ മാത്ര​മാ​യ​തു​കൊ​ണ്ടും ബൈബിൾ യേശു​വി​നെ ദൈവ​ത്തി​ന്റെ പുത്ര​ന്മാ​രിൽ ഏറ്റവും പ്രമു​ഖ​നാ​യി കണക്കാ​ക്കു​ന്നു.

 ഭൂമി​യിൽ ജനിക്കു​ന്ന​തി​നു മുമ്പ്‌ യേശു സ്വർഗ​ത്തി​ലാ​യി​രു​ന്നോ?

 അതെ. ഭൂമി​യിൽ ജനിക്കു​ന്ന​തി​നു മുമ്പ്‌ ഒരു ആത്മവ്യ​ക്തി​യാ​യി യേശു സ്വർഗ​ത്തിൽ ജീവി​ച്ചി​രു​ന്നു. ‘ഞാൻ സ്വർഗ​ത്തിൽനി​ന്നാണ്‌ ഇറങ്ങി​വ​ന്നത്‌’ എന്ന്‌ യേശു​തന്നെ പറഞ്ഞി​ട്ടുണ്ട്‌.​—യോഹ​ന്നാൻ 6:38; 8:23.

 മറ്റെല്ലാം ഉണ്ടാക്കു​ന്ന​തി​നു മുമ്പേ ദൈവം യേശു​വി​നെ സൃഷ്ടിച്ചു. യേശു​വി​നെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു:

 “പണ്ടുപണ്ടേ, പുരാ​ത​ന​കാ​ല​ത്തു​തന്നെ, ഉത്ഭവിച്ച”വനെക്കു​റിച്ച്‌ പറഞ്ഞി​രുന്ന പ്രവചനം യേശു നിവർത്തി​ച്ചു.​—മീഖ 5:2; മത്തായി 2:4-6.

 ഭൂമി​യിൽ വരുന്ന​തി​നു മുമ്പ്‌ യേശു എന്തു ചെയ്യു​ക​യാ​യി​രു​ന്നു?

 സ്വർഗ​ത്തിൽ ഉയർന്ന സ്ഥാനം യേശു​വി​നു​ണ്ടാ​യി​രു​ന്നു. യേശു പ്രാർഥി​ച്ച​പ്പോൾ ഇതെക്കു​റിച്ച്‌ പറഞ്ഞു: “പിതാവേ, . . . എന്നെ മഹത്ത്വ​പ്പെ​ടു​ത്തേ​ണമേ. ലോകം ഉണ്ടാകു​ന്ന​തി​നു മുമ്പ്‌, ഞാൻ അങ്ങയുടെ അടുത്താ​യി​രു​ന്ന​പ്പോ​ഴു​ണ്ടാ​യി​രുന്ന മഹത്ത്വം വീണ്ടും തരേണമേ.”—യോഹ​ന്നാൻ 17:5.

 മറ്റു സൃഷ്ടി​ക്രി​യ​ക​ളിൽ യേശു പിതാ​വി​നെ സഹായി​ച്ചു. “ഒരു വിദഗ്‌ധ​ജോ​ലി​ക്കാ​ര​നാ​യി” യേശു ദൈവ​ത്തോ​ടൊ​പ്പം പ്രവർത്തി​ച്ചു. (സുഭാ​ഷി​തങ്ങൾ 8:30) യേശു​വി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള മറ്റെല്ലാം പുത്ര​നി​ലൂ​ടെ​യാ​ണു സൃഷ്ടി​ച്ചത്‌.”—കൊ​ലോ​സ്യർ 1:16.

 മറ്റെല്ലാം സൃഷ്ടി​ക്കു​ന്ന​തി​നു ദൈവം യേശു​വി​നെ ഉപയോ​ഗി​ച്ചു. ഇതിൽ ദൂതന്മാ​രെ സൃഷ്ടി​ച്ച​തും പ്രപഞ്ചം സൃഷ്ടി​ച്ച​തും എല്ലാം ഉൾപ്പെ​ടും. (വെളി​പാട്‌ 5:11) ചില കാര്യ​ങ്ങ​ളിൽ ഇവരുടെ പ്രവർത്തനം ഏതാണ്ട്‌ ഒരു എഞ്ചിനീ​യ​റും ഒരു ജോലി​ക്കാ​ര​നും ഒരുമിച്ച്‌ പ്രവർത്തി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു. എഞ്ചിനീ​യർ രൂപക​ല്‌പന ചെയ്‌ത ഡിസൈൻ അനുസ​രിച്ച്‌ ജോലി​ക്കാ​രൻ പണിയു​ന്നു.

 യേശു വചനമാ​യി പ്രവർത്തി​ച്ചു. യേശു മനുഷ്യ​നാ​യി വരുന്ന​തി​നു മുമ്പ്‌ “വചനം” ആയിരു​ന്നെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌. (യോഹ​ന്നാൻ 1:1) അതിന്‌ അർഥം വിവര​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും മറ്റ്‌ ആത്മവ്യ​ക്തി​കൾക്കു കൊടു​ക്കാ​നാ​യി ദൈവം തന്റെ പുത്രനെ ഉപയോ​ഗി​ച്ചി​രു​ന്നു എന്നാണ്‌.

 മനുഷ്യർക്കു​വേണ്ടി ദൈവ​ത്തി​ന്റെ ഒരു വക്താവാ​യും യേശു പ്രവർത്തി​ച്ചി​ട്ടു​ണ്ടാ​കാം. ഏദെൻ തോട്ട​ത്തിൽ ദൈവം ആദാമി​നും ഹവ്വയ്‌ക്കും നിർദേ​ശങ്ങൾ കൊടു​ത്തതു യേശു​വി​നെ ഉപയോ​ഗി​ച്ചാ​യി​രി​ക്കാം. (ഉൽപത്തി 2:16, 17) പണ്ടത്തെ ഇസ്രാ​യേൽ ജനതയെ വിജന​ഭൂ​മി​യി​ലൂ​ടെ വഴി നയിച്ച ദൂതൻ ഒരുപക്ഷേ യേശു​വാ​യി​രി​ക്കും. ആ ശബ്ദത്തി​നാ​യി​രു​ന്നു ഇസ്രാ​യേൽ ജനത ശ്രദ്ധ കൊടു​ക്കേ​ണ്ടി​യി​രു​ന്നത്‌.​—പുറപ്പാട്‌ 23:20-23. a

a ദൈവം വക്താവാ​യി ഉപയോ​ഗി​ച്ചി​ട്ടുള്ള ഒരേ ഒരു ദൂതൻ യേശു മാത്ര​മാ​യി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേ​ല്യർക്കു നിയമം കൊടു​ക്കാൻ മറ്റു ദൂതന്മാ​രെ​യാ​ണു ദൈവം ഉപയോ​ഗി​ച്ചത്‌.​—പ്രവൃ​ത്തി​കൾ 7:53; ഗലാത്യർ 3:19; എബ്രായർ 2:2, 3.