സങ്കീർത്ത​നം 127:1-5

ശലോമോന്റെ ആരോ​ഹ​ണ​ഗീ​തം. 127  യഹോവ വീടു പണിയു​ന്നി​ല്ലെ​ങ്കിൽപണിക്കാർ അധ്വാ​നി​ക്കു​ന്നതു വെറു​തേ​യാണ്‌.+ യഹോവ നഗരം കാക്കുന്നില്ലെങ്കിൽ+കാവൽക്കാരൻ ഉണർന്നി​രി​ക്കു​ന്ന​തും വെറുതേ.   നീ അതിരാ​വി​ലെ എഴു​ന്നേൽക്കു​ന്ന​തുംരാത്രി വൈകും​വരെ ഉണർന്നി​രി​ക്കു​ന്ന​തുംആഹാരത്തിനായി കഷ്ടപ്പെ​ടു​ന്ന​തും വെറു​തേ​യാണ്‌;കാരണം, താൻ സ്‌നേ​ഹി​ക്കു​ന്ന​വർക്കാ​യി ദൈവം കരുതു​ന്നു;അവർക്ക്‌ ഉറക്കവും കൊടു​ക്കു​ന്നു.+   മക്കൾ* യഹോവ നൽകുന്ന സ്വത്ത്‌;*+ഉദരഫലം ഒരു സമ്മാനം.+   യൗവനത്തിൽ ജനിക്കുന്ന പുത്രന്മാർ+വീരന്റെ കൈയി​ലെ അസ്‌ത്ര​ങ്ങൾപോ​ലെ.   അവകൊണ്ട്‌ ആവനാഴി നിറയ്‌ക്കു​ന്നവർ സന്തുഷ്ടർ.+ അവർക്കു നാണം​കെ​ടേ​ണ്ടി​വ​രില്ല;നഗരകവാടത്തിൽവെച്ച്‌ അവർ ശത്രു​ക്ക​ളോ​ടു സംസാ​രി​ക്കും.

അടിക്കുറിപ്പുകള്‍

അക്ഷ. “പുത്ര​ന്മാർ.”
അഥവാ “പൈതൃ​ക​സ്വ​ത്ത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം