വിവരങ്ങള്‍ കാണിക്കുക

എന്താണു സ്‌നാനം?

എന്താണു സ്‌നാനം?

ബൈബി​ളി​ന്റെ ഉത്തരം

 ഒരു വ്യക്തി പൂർണ​മാ​യി വെള്ളത്തിൽ മുങ്ങു​ന്ന​തി​നെ​യാണ്‌ സ്‌നാനം എന്നു പറയു​ന്നത്‌. a സ്‌നാ​ന​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള പല വിവര​ണ​ങ്ങ​ളും ബൈബി​ളി​ലുണ്ട്‌. (പ്രവൃ​ത്തി​കൾ 2:41) അതി​ലൊ​ന്നാണ്‌ യോർദാൻ നദിയി​ലെ യേശു​വി​ന്റെ സ്‌നാനം. (മത്തായി 3:13, 16) പിന്നീട്‌ ഒരിക്കൽ എത്യോ​പ്യ​ക്കാ​രൻ താൻ പോകുന്ന വഴിക്ക്‌ ‘ജലാശ​യ​ത്തിൽ’ സ്‌നാ​ന​മേ​റ്റ​താ​യി ബൈബി​ളിൽ പറയുന്നു.—പ്രവൃ​ത്തി​കൾ 8:36-40.

 തന്റെ അനുഗാ​മി​കൾ ഉറപ്പാ​യും ചെയ്യേണ്ട ഒരു കാര്യ​മാണ്‌ സ്‌നാ​ന​മെന്നു യേശു പഠിപ്പി​ച്ചു. (മത്തായി 28:19, 20) അപ്പോ​സ്‌ത​ല​നായ പത്രോ​സും അങ്ങനെ​തന്നെ പറഞ്ഞു.—1 പത്രോസ്‌ 3:21.

ഈ ലേഖന​ത്തിൽ

 സ്‌നാ​ന​ത്തി​ന്റെ അർഥം എന്താണ്‌?

 ഒരു വ്യക്തി താൻ ചെയ്‌ത തെറ്റു​ക​ളെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കു​ക​യും ഇനിമു​തൽ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാ​മെന്നു വാക്കു കൊടു​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു എന്നതു പരസ്യ​മാ​യി കാണി​ക്കു​ന്ന​താ​ണു സ്‌നാനം. അതിൽ ദൈവ​ത്തെ​യും യേശു​വി​നെ​യും അനുസ​രിച്ച്‌ ജീവി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. അതു​പോ​ലെ സ്‌നാ​ന​മേൽക്കുന്ന ഒരു വ്യക്തി നിത്യ​ജീ​വന്റെ പാതയി​ലൂ​ടെ നടന്നു​തു​ട​ങ്ങും.

 വെള്ളത്തിൽ മുങ്ങു​മ്പോൾ ഒരു വ്യക്തി താൻ ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരുത്തി എന്നു വ്യക്തമാ​യി തെളി​യി​ക്കു​ന്നു. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ശരീരം അടക്കു​ന്ന​തി​നോ​ടാ​ണു ബൈബിൾ സ്‌നാ​നത്തെ ഉപമി​ക്കു​ന്നത്‌. (റോമർ 6:4; കൊ​ലോ​സ്യർ 2:12) വെള്ളത്തിൽ മുങ്ങു​മ്പോൾ ഒരു വ്യക്തി തന്റെ മുൻകാ​ല​ജീ​വി​ത​രീ​തി സംബന്ധിച്ച്‌ മരിച്ച​തി​നെ ചിത്രീ​ക​രി​ക്കു​ന്നു. വെള്ളത്തിൽനിന്ന്‌ പൊങ്ങു​മ്പോൾ ഒരു സമർപ്പി​ത​ക്രി​സ്‌ത്യാ​നി​യാ​യി താൻ ഒരു പുതിയ ജീവിതം ആരംഭി​ച്ചി​രി​ക്കു​ന്നു എന്നു തെളി​യി​ക്കു​ന്നു.

 ശിശു​സ്‌നാ​നം അല്ലെങ്കിൽ മാമ്മോ​ദീ​സ​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്നത്‌?

 “ജ്ഞാനസ്‌നാ​നം” അല്ലെങ്കിൽ “മാമ്മോ​ദീസ” b എന്ന പദപ്ര​യോ​ഗം ബൈബി​ളി​ലില്ല, ശിശുക്കൾ സ്‌നാ​ന​പ്പെ​ട​ണ​മെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു​മില്ല.

 ശിശു​സ്‌നാ​നം തിരു​വെ​ഴു​ത്തു​കൾക്കു ചേർച്ച​യിൽ ഉള്ളതല്ല. സ്‌നാ​ന​മേൽക്കാൻ ആഗ്രഹി​ക്കുന്ന ഒരു വ്യക്തി ചില കാര്യങ്ങൾ ചെയ്യണ​മെന്നു ബൈബിൾ പറയു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ദൈവ​വ​ച​ന​ത്തി​ലെ അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​ക​ളെ​ങ്കി​ലും ആ വ്യക്തി മനസ്സി​ലാ​ക്കണം, അതിന​നു​സ​രിച്ച്‌ ജീവി​ക്കണം. അതു​പോ​ലെ തന്റെ തെറ്റു​ക​ളെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കു​ക​യും പ്രാർഥ​ന​യി​ലൂ​ടെ തന്റെ ജീവിതം ദൈവ​ത്തിന്‌ സമർപ്പി​ക്കു​ക​യും വേണം. (പ്രവൃ​ത്തി​കൾ 2:38, 41; 8:12) എന്നാൽ ശിശു​ക്കൾക്ക്‌ ഇതൊ​ന്നും ചെയ്യാൻ സാധ്യമല്ല.

 പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ സ്‌നാ​ന​പ്പെ​ടുക എന്നതിന്റെ അർഥം എന്താണ്‌?

 യേശു തന്റെ അനുഗാ​മി​ക​ളോട്‌ “ആളുകളെ ശിഷ്യ​രാ​ക്കു​ക​യും പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ അവരെ സ്‌നാ​ന​പ്പെ​ടു​ത്തു​ക​യും ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കാൻ അവരെ പഠിപ്പി​ക്കു​ക​യും വേണം” എന്നു കല്പിച്ചു. (മത്തായി 28:19, 20) “നാമത്തിൽ” എന്നതു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌, സ്‌നാ​ന​പ്പെ​ടുന്ന ഒരു വ്യക്തി പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും അധികാ​ര​വും സ്ഥാനവും തിരി​ച്ച​റി​യണം, അതു​പോ​ലെ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കു​ക​യും വേണം എന്നാണ്‌. അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌, ജന്മനാ മുടന്ത​നായ ഒരു വ്യക്തി​യോട്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ഇങ്ങനെ പറഞ്ഞത്‌: “നസറെ​ത്തു​കാ​ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ ഞാൻ പറയുന്നു, എഴു​ന്നേറ്റ്‌ നടക്കുക!” (പ്രവൃ​ത്തി​കൾ 3:6) ഇങ്ങനെ പറഞ്ഞതി​ലൂ​ടെ പത്രോസ്‌ ക്രിസ്‌തു​വി​ന്റെ അധികാ​രം തിരി​ച്ച​റി​യു​ക​യും അതു അംഗീ​ക​രി​ക്കു​ക​യും ചെയ്യു​ക​യാ​യി​രു​ന്നു. താൻ ചെയ്‌ത അത്ഭുതം ക്രിസ്‌തു​വി​ന്റെ ശക്തിയാ​ലാ​ണെന്ന്‌ അദ്ദേഹം വ്യക്തമാ​ക്കി.

  •   ‘പിതാവ്‌’ ദൈവ​മായ യഹോ​വ​യാണ്‌. c സ്രഷ്ടാവ്‌, ജീവദാ​താവ്‌, സർവശക്തൻ എന്ന നിലയിൽ യഹോ​വ​യ്‌ക്കാണ്‌ എല്ലാത്തി​ന്റെ​യും അധികാ​രം.—ഉൽപത്തി 17:1; വെളി​പാട്‌ 4:11.

  •   നമുക്കു​വേണ്ടി ജീവൻ നൽകിയ ‘യേശു​ക്രി​സ്‌തു​വാണ്‌’ പുത്രൻ. (റോമർ 6:23) മനുഷ്യ​രെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തിൽ യേശു​വി​നുള്ള പങ്ക്‌ തിരി​ച്ച​റി​യു​ക​യും അംഗീ​ക​രി​ക്കു​ക​യും ചെയ്‌തി​ല്ലെ​ങ്കിൽ നമുക്ക്‌ രക്ഷ ലഭിക്കില്ല.—യോഹ​ന്നാൻ 14:6; 20:31; പ്രവൃ​ത്തി​കൾ 4:8-12.

  •   ദൈവ​ത്തി​ന്റെ ചലനാ​ത്മ​ക​മായ ശക്തി അല്ലെങ്കിൽ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയാണ്‌ ‘പരിശു​ദ്ധാ​ത്മാവ്‌.’ d സൃഷ്ടി​ക്രി​യകൾ നടത്താ​നും ജീവൻ നൽകാ​നും പ്രവാ​ച​ക​ന്മാർക്കും മറ്റുള്ള​വർക്കും സന്ദേശങ്ങൾ കൈമാ​റാ​നും തന്റെ ഇഷ്ടം നിറ​വേ​റ്റാൻ അവരെ ശക്തി​പ്പെ​ടു​ത്താ​നും ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ​യാണ്‌ ഉപയോ​ഗി​ച്ചത്‌. (ഉൽപത്തി 1:2; ഇയ്യോബ്‌ 33:4; റോമർ 15:18, 19) അതു​പോ​ലെ, തന്റെ ചിന്തകൾ ബൈബിൾ എഴുത്തു​കാ​രെ​ക്കൊണ്ട്‌ എഴുതി​ക്കാ​നും ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ​യാണ്‌ ഉപയോ​ഗി​ച്ചത്‌.—2 പത്രോസ്‌ 1:21.

 പുനഃ​സ്‌നാ​നം ഒരു പാപമാ​ണോ?

 ഇന്നു പലരും ഒരു മതത്തിൽനിന്ന്‌ മറ്റൊരു മതത്തി​ലേക്കു മാറാ​റുണ്ട്‌. എന്നാൽ മുമ്പു​ണ്ടാ​യി​രുന്ന മതത്തിൽ അവർ സ്‌നാ​ന​പ്പെ​ട്ട​വ​രാ​യി​രു​ന്നെ​ങ്കി​ലോ? അവർ വീണ്ടും സ്‌നാ​ന​പ്പെ​ട്ടാൽ അതു പാപമാ​കു​മോ? ചിലർ അതു പാപമാ​ണെന്നു പറയാ​റുണ്ട്‌. എഫെസ്യർ 4:5-നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കാം അങ്ങനെ പറയു​ന്നത്‌. അവിടെ ഇങ്ങനെ പറയുന്നു: “കർത്താവ്‌ ഒന്ന്‌, വിശ്വാ​സം ഒന്ന്‌, സ്‌നാനം ഒന്ന്‌.” എന്നാൽ വീണ്ടും സ്‌നാ​ന​മേൽക്കാൻ പാടില്ല എന്ന്‌ ഈ വാക്യം പറയു​ന്നില്ല. എന്തു​കൊണ്ട്‌?

 സന്ദർഭം. എഫെസ്യർ 4:5-ന്റെ സന്ദർഭം നോക്കി​യാൽ സത്യ​ക്രി​സ്‌ത്യാ​നി​കൾ വിശ്വാ​സ​ത്തിൽ ഒരുമ​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയു​ക​യാ​യി​രു​ന്നു. (എഫെസ്യർ 4:1-3, 16) അങ്ങനെ​യൊ​രു ഐക്യം അവർക്കി​ട​യിൽ ഉണ്ടായി​രി​ക്ക​ണ​മെ​ങ്കിൽ അവർ ഒരുപോലെ കർത്താവായ യേശുക്രിസ്‌തുവിനെ അനുഗമിക്കണം, ബൈബിൾ പഠിപ്പി​ക്കുന്ന കാര്യങ്ങൾ അവർ മനസ്സി​ലാ​ക്കു​ന്നത്‌ ഒരു​പോ​ലെ​യാ​യി​രി​ക്കണം, സ്‌നാ​ന​മേൽക്കാൻ തിരു​വെ​ഴു​ത്തു​കൾ പറഞ്ഞി​രി​ക്കുന്ന യോഗ്യ​ത​ക​ളും അവർക്ക്‌ ഒന്നായി​രി​ക്കണം.

 അപ്പോ​സ്‌ത​ല​നാ​യ പൗലോസ്‌ സ്‌നാ​ന​പ്പെട്ട ചിലരെ വീണ്ടും സ്‌നാ​ന​പ്പെ​ടാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. കാരണം ക്രിസ്‌തീ​യ​പ​ഠി​പ്പി​ക്ക​ലു​ക​ളെക്കു​റിച്ച്‌ പൂർണ​മായ ഗ്രാഹ്യം ഇല്ലാ​തെ​യാ​യി​രു​ന്നു അവർ ആദ്യം സ്‌നാ​ന​പ്പെ​ട്ടത്‌.—പ്രവൃ​ത്തി​കൾ 19:1-5.

 സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു​വേണ്ട ശരിയായ അടിസ്ഥാ​നം. ബൈബിൾസ​ത്യ​ത്തെ​ക്കു​റിച്ച്‌ ശരിയായ അറിവ്‌ നേടി അതിന്റെ അടിസ്ഥാ​ന​ത്തിൽ സ്‌നാ​ന​പ്പെ​ട്ടെ​ങ്കി​ലേ ദൈവം സ്വീക​രി​ക്കു​ക​യു​ളളൂ. (1 തിമൊ​ഥെ​യൊസ്‌ 2:3, 4) മതപര​മായ പഠിപ്പി​ക്ക​ലു​കൾക്ക്‌ ചേർച്ച​യി​ലാണ്‌ ഒരു വ്യക്തി സ്‌നാ​ന​പ്പെ​ട്ടത്‌, എന്നാൽ അതു ബൈബി​ളിന്‌ വിരു​ദ്ധ​മാ​ണെ​ങ്കിൽ ആ സ്‌നാനം ദൈവം അംഗീ​ക​രി​ക്കു​ക​യില്ല. (യോഹ​ന്നാൻ 4:23, 24) ആ വ്യക്തി ആത്മാർഥ​ത​യോ​ടെ ആയിരി​ക്കാം അതു ചെയ്‌തത്‌, പക്ഷേ ‘ശരിയായ അറിവി​ന്റെ അടിസ്ഥാ​ന​ത്തി​ല​ല്ലാ​യി​രു​ന്നു.’ (റോമർ 10:2) ദൈവ​ത്തി​ന്റെ അംഗീ​കാ​രം ലഭിക്ക​ണ​മെ​ങ്കിൽ ആ വ്യക്തി ബൈബിൾസ​ത്യം പഠിക്കണം, പഠിച്ച​തി​നു ചേർച്ച​യിൽ ജീവി​ക്കണം, എന്നിട്ട്‌ ജീവിതം ദൈവ​ത്തി​നു സമർപ്പി​ക്കണം, എന്നിട്ട്‌ വീണ്ടും സ്‌നാ​ന​പ്പെ​ടണം. അത്തരം സന്ദർഭ​ങ്ങ​ളിൽ പുനഃ​സ്‌നാ​നം ഒരു പാപമല്ല. അതാണു ശരി.

 ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന മറ്റു സ്‌നാ​ന​ങ്ങൾ

 ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ വെള്ളത്തിൽ മുങ്ങി നടത്തുന്ന സ്‌നാ​ന​ത്തിൽനി​ന്നും വ്യത്യ​സ്‌ത​മായ അർഥമുള്ള ചില സ്‌നാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

 സ്‌നാ​പ​ക​യോ​ഹ​ന്നാൻ നടത്തി​യി​രുന്ന സ്‌നാനം. e മോശ​യി​ലൂ​ടെ ദൈവം ഇസ്രാ​യേ​ല്യർക്കു നിയമം നൽകി​യി​രു​ന്നു. ആ നിയമ​ത്തിന്‌ എതിരാ​യി എന്തെങ്കി​ലും പാപം ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ അതിൽ പശ്ചാത്ത​പി​ക്കു​ന്നു എന്നതിന്റെ അടയാ​ള​മാ​യി​ട്ടാണ്‌ ജൂതന്മാ​രും ജൂതമ​ത​ത്തി​ലേക്ക്‌ പരിവർത്തനം ചെയ്‌ത​വ​രും യോഹ​ന്നാ​നാൽ സ്‌നാ​ന​മേ​റ്റി​രു​ന്നത്‌. നസറെ​ത്തിൽനി​ന്നുള്ള യേശു​വി​നെ മിശി​ഹ​യാ​യി അംഗീ​ക​രി​ക്കാൻ ഈ സ്‌നാനം ആളുകളെ ഒരുക്കി. —ലൂക്കോസ്‌ 1:13-17; 3:2, 3; പ്രവൃ​ത്തി​കൾ 19:4.

 യേശു​വി​ന്റെ സ്‌നാനം. മറ്റു സ്‌നാ​ന​ങ്ങ​ളിൽനി​ന്നും സ്‌നാ​പ​ക​യോ​ഹ​ന്നാ​നി​ലൂ​ടെ​യുള്ള യേശു​വി​ന്റെ സ്‌നാനം വ്യത്യ​സ്‌ത​മാ​യി​രു​ന്നു. യേശു പൂർണ​നായ ഒരു മനുഷ്യ​നാ​യി​രു​ന്നു, തെറ്റു​ക​ളൊ​ന്നും ചെയ്‌തി​ട്ടു​മില്ല. (1 പത്രോസ്‌ 2:21, 22) അതു​കൊ​ണ്ടു​തന്നെ, യേശു​വി​ന്റെ സ്‌നാ​ന​ത്തിൽ പശ്ചാത്താ​പ​മോ ‘ശുദ്ധമ​ന​സ്സാ​ക്ഷി​ക്കു​വേണ്ടി ദൈവ​ത്തോ​ടുള്ള അപേക്ഷ​യോ’ ഉൾപ്പെ​ട്ടി​ട്ടില്ല. (1 പത്രോസ്‌ 3:21) പകരം, മുൻകൂ​ട്ടി​പ്പറഞ്ഞ മിശിഹ അല്ലെങ്കിൽ ക്രിസ്‌തു എന്ന നിലയിൽ താൻ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തി​നാ​യി തന്നെത്തന്നെ വിട്ടു​കൊ​ടു​ക്കു​ന്നു എന്ന്‌ യേശു കാണി​ക്കു​ക​യാ​യി​രു​ന്നു. സ്വന്തം ജീവൻ നമുക്ക്‌ നൽകി​യ​തും അതിൽ ഉൾപ്പെട്ടു.—എബ്രായർ 10:7-10.

 പരിശു​ദ്ധാ​ത്മാ​വു​കൊ​ണ്ടുള്ള സ്‌നാനം. സ്‌നാ​പ​ക​യോ​ഹ​ന്നാ​നും യേശു​ക്രി​സ്‌തു​വും പരിശു​ദ്ധാ​ത്മാ​വു​കൊ​ണ്ടുള്ള സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു. (മത്തായി 3:11; ലൂക്കോസ്‌ 3:16; പ്രവൃ​ത്തി​കൾ 1:1-5) ഈ സ്‌നാനം പരിശു​ദ്ധാ​ത്മാ​വി​ന്റെ നാമത്തി​ലുള്ള സ്‌നാ​ന​ത്തിൽനി​ന്നും വ്യത്യ​സ്‌ത​മാണ്‌. (മത്തായി 28:19) എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

 യേശു​വി​ന്റെ അനുഗാ​മി​ക​ളിൽ വളരെ കുറച്ചു​പേർ മാത്ര​മാണ്‌ പരിശു​ദ്ധാ​ത്മാ​വു​കൊ​ണ്ടുള്ള സ്‌നാ​ന​മേ​റ്റി​ട്ടു​ള്ളത്‌. കാരണം അവർ സ്വർഗ​ത്തിൽ ഇരുന്ന്‌ യേശു​വി​ന്റെ​കൂ​ടെ ഭൂമിയെ ഭരിക്കാൻ പുരോ​ഹി​ത​ന്മാ​രും രാജാ​ക്ക​ന്മാ​രും ആയി തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാണ്‌. f (1 പത്രോസ്‌ 1:3, 4; വെളി​പാട്‌ 5:9, 10) ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള ലക്ഷക്കണ​ക്കി​നു വരുന്ന യേശു​വി​ന്റെ അനുഗാ​മി​കളെ ഇവർ ഭരിക്കും.—മത്തായി 5:5; ലൂക്കോസ്‌ 23:43.

 ക്രിസ്‌തു​യേ​ശു​വി​ലേക്കു ചേരാ​നുള്ള സ്‌നാ​ന​വും ക്രിസ്‌തു​വി​ന്റെ മരണത്തി​ലേ​ക്കുള്ള സ്‌നാ​ന​വും. പരിശു​ദ്ധാ​ത്മാ​വു​കൊ​ണ്ടുള്ള സ്‌നാ​ന​മേറ്റ ഓരോ വ്യക്തി​യും സ്‌നാ​ന​മേറ്റ്‌ ‘ക്രിസ്‌തു​യേ​ശു​വി​ലേക്കു ചേർന്ന​വ​രാണ്‌.’ (റോമർ 6:3) അതു​കൊണ്ട്‌ ഈ സ്‌നാനം, യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ ഭരിക്കാൻപോ​കുന്ന യേശു​വി​ന്റെ അഭിഷിക്ത അനുഗാ​മി​ക​ളു​ടെ കാര്യ​ത്തി​ലാണ്‌ നടക്കു​ന്നത്‌. സ്‌നാ​ന​മേറ്റ്‌ ക്രിസ്‌തു​യേ​ശു​വി​നോ​ടു ചേരു​മ്പോൾ അവർ അഭിഷിക്ത ക്രിസ്‌തീ​യ​സ​ഭ​യു​ടെ ഭാഗമാ​യി​ത്തീ​രു​ന്നു. ക്രിസ്‌തു​വാണ്‌ തല, അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ശരീര​വും.—1 കൊരി​ന്ത്യർ 12:12, 13, 27; കൊ​ലോ​സ്യർ 1:18.

 അഭിഷി​ക്തർ ‘ക്രിസ്‌തു​വി​ന്റെ മരണത്തി​ലേ​ക്കും സ്‌നാ​ന​മേൽക്കു​ന്നു.’ (റോമർ 6:3, 4) യേശു​വി​നെ​പ്പോ​ലെ അവർ സ്വന്തം താത്‌പ​ര്യം നോക്കാ​തെ ദൈവത്തെ അനുസ​രി​ക്കു​ന്ന​തി​നു മുൻഗണന കൊടു​ക്കും. യേശു​വി​നെ​പ്പോ​ലെ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാശ തങ്ങൾക്കു ലഭിക്കി​ല്ലെന്ന്‌ അവർക്ക്‌ അറിയാം. മരിച്ച്‌ ആത്മീയ​വ്യ​ക്തി​യാ​യി സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെട്ട്‌ കഴിയു​മ്പോൾ ആലങ്കാ​രിക അർഥത്തി​ലുള്ള അവരുടെ ഈ സ്‌നാനം പൂർത്തി​യാ​കും.—റോമർ 6:5; 1 കൊരി​ന്ത്യർ 15:42-44.

 തീകൊ​ണ്ടു​ള്ള സ്‌നാനം. സ്‌നാ​പ​ക​യോ​ഹ​ന്നാൻ തന്റെ കേൾവി​ക്കാ​രോട്‌ ഇങ്ങനെ പറഞ്ഞു: “അദ്ദേഹം (യേശു) നിങ്ങളെ പരിശു​ദ്ധാ​ത്മാ​വു​കൊ​ണ്ടും തീകൊ​ണ്ടും സ്‌നാ​ന​പ്പെ​ടു​ത്തും. പാറ്റാ​നുള്ള കോരിക അദ്ദേഹ​ത്തി​ന്റെ കൈയി​ലുണ്ട്‌. അദ്ദേഹം മെതി​ക്കളം മുഴുവൻ വെടി​പ്പാ​ക്കി സംഭര​ണ​ശാ​ല​യിൽ ഗോതമ്പു ശേഖരി​ച്ചു​വെ​ക്കും. പതിരാ​കട്ടെ കെടു​ത്താൻ പറ്റാത്ത തീയി​ലിട്ട്‌ ചുട്ടു​ക​ള​യും.” (മത്തായി 3:11, 12) ഒരു കാര്യം മനസ്സിൽപ്പി​ടി​ക്കുക, പരിശു​ദ്ധാ​ത്മാ​വു​കൊ​ണ്ടുള്ള സ്‌നാ​ന​വും തീകൊ​ണ്ടുള്ള സ്‌നാ​ന​വും വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. യോഹ​ന്നാൻ ഈ ദൃഷ്ടാ​ന്തം​കൊണ്ട്‌ എന്താണ്‌ ഉദ്ദേശി​ച്ചത്‌?

 യേശു​വി​നെ ശ്രദ്ധി​ക്കു​ക​യും യേശു​വി​നെ അനുസ​രി​ക്കു​ക​യും ചെയ്യുന്ന ആളുക​ളെ​യാണ്‌ ഗോത​മ്പു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌. അവർക്കു പരിശു​ദ്ധാ​ത്മാ​വു​കൊണ്ട്‌ സ്‌നാ​ന​മേൽക്കാ​നുള്ള അവസര​മു​ണ്ടാ​യി​രി​ക്കും. പതിരു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌ യേശു​വി​നെ ശ്രദ്ധി​ക്കാത്ത ആളുക​ളെ​യാണ്‌. അവരുടെ അവസാനം തീകൊ​ണ്ടുള്ള സ്‌നാ​ന​മാ​യി​രി​ക്കും, അതായത്‌ എന്നേക്കു​മുള്ള നാശം.—മത്തായി 3:7-12; ലൂക്കോസ്‌ 3:16, 17.

a ‘സ്‌നാനം’ എന്നതിനു ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു പദം വെള്ളത്തിൽ “പൂർണ​മാ​യും മുങ്ങി”യശേഷം “പൊങ്ങി​വ​രു​ന്ന​തി​നെ”യാണ്‌ അർഥമാ​ക്കു​ന്നത്‌ എന്ന്‌ വൈൻസ്‌ എക്‌സ്‌പോ​സി​റ്ററി ഡിക്‌ഷ​ണറി ഓഫ്‌ ന്യൂ ടെസ്റ്റ​മെന്റ്‌ വേർഡ്‌സ്‌ (ഇംഗ്ലീഷ്‌) പ്രസ്‌താ​വി​ക്കു​ന്നു.

b മാമ്മോദീസ അല്ലെങ്കിൽ ജ്ഞാനസ്‌നാ​നം എന്നത്‌ പള്ളിക​ളിൽ നടത്തുന്ന ഒരു ചടങ്ങാണ്‌. അതിൽ, കുട്ടിക്ക്‌ ഒരു പേരി​ടു​ക​യും അതിനു ശേഷം കുട്ടി​യു​ടെ തലയിൽ വെള്ളം തളിക്കു​ക​യോ ഒഴിക്കു​ക​യോ ചെയ്‌തു​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തു​ക​യും ചെയ്യും.

c ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.

g ബൈബിളിൽ ‘സ്‌നാ​നങ്ങൾ’ എന്ന പദം പാത്രങ്ങൾ വെള്ളത്തിൽ മുക്കി​ക്ക​ഴു​കു​ന്ന​തു​പോ​ലുള്ള ആചാര​പ്ര​കാ​ര​മുള്ള ശുദ്ധീ​ക​ര​ണത്തെ കുറി​ക്കാ​നും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (എബ്രായർ 9:10) വെള്ളത്തിൽ പൂർണ​മാ​യി മുങ്ങി​ക്കൊ​ണ്ടുള്ള യേശു​വി​ന്റെ​യും അനുഗാ​മി​ക​ളു​ടെ​യും സ്‌നാ​ന​ത്തിൽനിന്ന്‌ ഇതു തികച്ചും വ്യത്യ​സ്‌ത​മാണ്‌.