ഗീതം 151
ദൈവം വിളിക്കും
-
1. മാനവർ നാം മായുന്നു മഞ്ഞു പോൽ,
മറഞ്ഞിടുന്നീ മണ്ണിൽ.
വേദനയാൽ നീറുന്നു നാമെല്ലാം
പ്രിയർ പോയ് മറയുമ്പോൾ.
മർത്യൻ മരിച്ചാൽ ഉയിർത്തിടുമോ?
കേൾപ്പിൻ ദിവ്യവാഗ്ദാനം:
(കോറസ്)
‘എൻ വിളി കേട്ടെഴുന്നേൽക്കും
മൃതരാം പ്രിയരെല്ലാം.
ഞാനും വാഞ്ഛിക്കുന്നേറെ
കാണുവാൻ എൻ സൃഷ്ടിയെ.’
ശക്തനാം ദൈവത്തിൻ വാക്കിൽ
ദൃഢമായ് വിശ്വസിക്കാം.
യാഹിൻ കൈവേലയാം നാം
ജീവിക്കും പാരിൽ എന്നും.
-
2. സ്നേഹിതരെ മൃത്യുവിൻ ഇരുളിൽ
കൈവിടില്ല യഹോവ.
പ്രിയരെല്ലാം തൻ സ്വരം കേൾക്കുമ്പോൾ
ജീവിച്ചുണരും പാരിൽ.
ദൈവരാജ്യത്തിൽ, പർദീസയിലായ്,
പാർക്കുമവരെന്നേക്കും.
(കോറസ്)
‘എൻ വിളി കേട്ടെഴുന്നേൽക്കും
മൃതരാം പ്രിയരെല്ലാം.
ഞാനും വാഞ്ഛിക്കുന്നേറെ
കാണുവാൻ എൻ സൃഷ്ടിയെ.’
ശക്തനാം ദൈവത്തിൻ വാക്കിൽ
ദൃഢമായ് വിശ്വസിക്കാം.
യാഹിൻ കൈവേലയാം നാം
ജീവിക്കും പാരിൽ എന്നും.
(യോഹ. 6:40; 11:11, 43; യാക്കോ. 4:14 കൂടെ കാണുക.)