ഇയ്യോബ്‌ 14:1-22

14  “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അൽപ്പായുസ്സുള്ളവനും+അവന്റെ ജീവിതം ദുരി​ത​പൂർണ​വും അല്ലോ.+   അവൻ പൂപോ​ലെ വിരി​യു​ന്നു; പക്ഷേ വാടി​ക്കൊ​ഴി​ഞ്ഞു​പോ​കു​ന്നു,*+നിഴൽപോ​ലെ അവൻ ഓടി​മ​റ​യു​ന്നു.+   അങ്ങ്‌ എപ്പോ​ഴും അവനെ നിരീ​ക്ഷി​ക്കു​ന്നു,അവനെ* നീതി​പീ​ഠ​ത്തി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു.+   അശുദ്ധിയുള്ള ഒരാളിൽനി​ന്ന്‌ വിശു​ദ്ധി​യുള്ള ഒരാളെ ജനിപ്പി​ക്കാൻ ആർക്കു കഴിയും?+ ആർക്കും കഴിയില്ല!   അവന്റെ നാളുകൾ അങ്ങ്‌ തീരു​മാ​നി​ച്ചാൽഅവന്റെ മാസങ്ങ​ളു​ടെ എണ്ണം അങ്ങയുടെ കൈയി​ലാണ്‌;അങ്ങ്‌ അവന്‌ ഒരു പരിധി വെച്ചി​രി​ക്കു​ന്നു; അതിന്‌ അപ്പുറം പോകാൻ അവനാ​കില്ല.+   ഒരു കൂലി​ക്കാ​ര​നെ​പ്പോ​ലെ, അവൻ പകലത്തെ പണി തീർത്ത്‌ വിശ്ര​മി​ക്കു​ന്ന​തു​വരെഅങ്ങ്‌ അവനിൽനി​ന്ന്‌ മുഖം തിരി​ക്കേ​ണമേ.+   ഒരു മരത്തി​നു​പോ​ലും പ്രത്യാ​ശ​യ്‌ക്കു വകയുണ്ട്‌. അതു വെട്ടി​യി​ട്ടാൽ പിന്നെ​യും പൊട്ടി​ക്കി​ളിർക്കും,അതിൽ വീണ്ടും ചില്ലകൾ ഉണ്ടാകും.   മണ്ണിന്‌ അടിയി​ലെ വേരുകൾ പഴകി​പ്പോ​യാ​ലും,അതിന്റെ കുറ്റി നശിച്ചു​പോ​യാ​ലും,   വെള്ളത്തിന്റെ ഗന്ധമേൽക്കു​മ്പോൾ അതു പൊട്ടി​ക്കി​ളിർക്കും;ഒരു ഇളം​തൈ​പോ​ലെ അതിൽ ശാഖകൾ ഉണ്ടാകും. 10  എന്നാൽ മർത്യൻ മരിച്ചാൽ അവൻ അശക്തനാ​യി കിടക്കു​ന്നു,മനുഷ്യൻ മരണമ​ട​ഞ്ഞാൽ, പിന്നെ അവൻ എവിടെ?+ 11  കടലിൽനിന്ന്‌ വെള്ളം വറ്റി​പ്പോ​കു​ന്നു,നദികൾ ഉണങ്ങി​വ​ര​ളു​ന്നു. 12  മനുഷ്യനും കിടക്കു​ന്നു; എന്നാൽ എഴു​ന്നേൽക്കു​ന്നില്ല.+ ആകാശ​മി​ല്ലാ​താ​കും​വരെ അവർ ഉണരില്ല,അവരെ ആരും ഉറക്കത്തിൽനി​ന്ന്‌ ഉണർത്തു​ക​യു​മില്ല.+ 13  അങ്ങ്‌ എന്നെ ശവക്കുഴിയിൽ* മറച്ചു​വെ​ച്ചി​രു​ന്നെ​ങ്കിൽ!+അങ്ങയുടെ കോപം കടന്നു​പോ​കും​വരെ എന്നെ ഒളിപ്പി​ച്ചി​രു​ന്നെ​ങ്കിൽ!ഒരു സമയപ​രി​ധി നിശ്ചയി​ച്ച്‌ എന്നെ ഓർത്തി​രു​ന്നെ​ങ്കിൽ!+ 14  മനുഷ്യൻ മരിച്ചു​പോ​യാൽ, അവനു വീണ്ടും ജീവി​ക്കാ​നാ​കു​മോ?+ എനിക്കു മോചനം കിട്ടുംവരെ+അടിമ​പ്പ​ണി​യു​ടെ കാലം* മുഴുവൻ ഞാൻ കാത്തി​രി​ക്കും. 15  അങ്ങ്‌ വിളി​ക്കും, ഞാൻ വിളി കേൾക്കും.+ അങ്ങയുടെ കൈകൾ രൂപം നൽകി​യ​വയെ കാണാൻ അങ്ങയ്‌ക്കു കൊതി തോന്നും. 16  എന്നാൽ ഇപ്പോ​ഴോ, അങ്ങ്‌ എന്റെ ഓരോ കാലടി​യും എണ്ണുന്നു;ഞാൻ പാപം ചെയ്യു​ന്നു​ണ്ടോ എന്നു മാത്രമേ അങ്ങ്‌ നോക്കു​ന്നു​ള്ളൂ. 17  എന്റെ ലംഘനങ്ങൾ അങ്ങ്‌ ഒരു സഞ്ചിയിൽ കെട്ടി സൂക്ഷി​ച്ചി​രി​ക്കു​ന്നു,എന്റെ തെറ്റുകൾ പശ തേച്ച്‌ ഒട്ടിച്ചി​രി​ക്കു​ന്നു. 18  പർവതങ്ങൾ ഇളകി​വീണ്‌ പൊടി​ഞ്ഞു​പോ​കു​ന്ന​തു​പോ​ലെ,പാറകൾ അവയുടെ സ്ഥാനത്തു​നിന്ന്‌ ഉരുണ്ടു​പോ​കു​ന്ന​തു​പോ​ലെ, 19  വെള്ളം ഒഴുകി കല്ലുകൾ തേഞ്ഞു​പോ​കു​ന്ന​തു​പോ​ലെ,കുത്തൊ​ഴു​ക്കിൽ മണ്ണ്‌ ഒലിച്ചു​പോ​കു​ന്ന​തു​പോ​ലെ,അങ്ങ്‌ മർത്യന്റെ പ്രത്യാശ നശിപ്പി​ച്ചി​രി​ക്കു​ന്നു. 20  അങ്ങ്‌ എപ്പോ​ഴും അവനെ കീഴട​ക്കു​ന്നു, അവൻ നശിച്ചു​പോ​കു​ന്നു;+അങ്ങ്‌ അവനെ വിരൂ​പ​നാ​ക്കി പറഞ്ഞയ​യ്‌ക്കു​ന്നു. 21  അവന്റെ പുത്ര​ന്മാർക്കു ബഹുമാ​നം ലഭിക്കു​ന്നു, എന്നാൽ അവൻ അത്‌ അറിയു​ന്നില്ല;ആരും അവർക്കു വില കല്‌പി​ക്കാ​തെ വരു​മ്പോ​ഴും അവൻ അറിയു​ന്നില്ല.+ 22  ശരീരത്തിൽ പ്രാണ​നു​ള്ള​പ്പോ​ഴേ അവൻ വേദന അറിയു​ന്നു​ള്ളൂ;ജീവനു​ള്ള​പ്പോ​ഴേ അവൻ വിലപി​ക്കു​ന്നു​ള്ളൂ.”

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അവനെ മുറി​ച്ചു​ക​ള​യു​ന്നു.”
അക്ഷ. “എന്നെ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “നിർബ​ന്ധ​മാ​യും സേവി​ക്കേണ്ട കാലം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം