സൃഷ്ടിയിലുള്ള എന്റെ വിശ്വാസത്തെ എനിക്കെങ്ങനെ സമർഥിക്കാനാകും?
യുവജനങ്ങൾ ചോദിക്കുന്നു . . .
സൃഷ്ടിയിലുള്ള എന്റെ വിശ്വാസത്തെ എനിക്കെങ്ങനെ സമർഥിക്കാനാകും?
“ക്ലാസ്സിൽ പരിണാമത്തെ ക്കുറിച്ചുള്ള ചർച്ച വന്നപ്പോൾ ഞാൻ അതുവരെ പഠിച്ചിരുന്ന എല്ലാറ്റിനെയും അതു വെല്ലുവിളിക്കുന്നതായി തോന്നി. ഒരു വസ്തുതയെന്ന നിലയിലാണ് അത് അവതരിപ്പിക്കപ്പെട്ടത്, എന്റെ ധൈര്യമൊക്കെ ചോർന്നുപോയി.”— റയൻ, 18.
“അന്നെനിക്ക് ഏതാണ്ട് 12 വയസ്സ്. പരിണാമത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു എന്റെ അധ്യാപിക. അവരുടെ കാറിന്മേൽ ഡാർവിന്റെ ഒരു ചിഹ്നംപോലും ഉണ്ടായിരുന്നു! അതുകൊണ്ടുതന്നെ സൃഷ്ടിയിലുള്ള എന്റെ വിശ്വാസത്തെക്കുറിച്ചു സംസാരിക്കാൻ എനിക്കു മടിയായിരുന്നു.”— ടൈലർ, 19.
“അടുത്ത പാഠം പരിണാമത്തെ കുറിച്ചുള്ളതാണെന്ന് സാമൂഹ്യപാഠം എടുക്കുന്ന അധ്യാപിക പറഞ്ഞപ്പോൾ എനിക്കു വല്ലാത്ത പേടി തോന്നി. വിവാദപരമായ ഈ വിഷയത്തിൽ എന്റെ നിലപാടെന്താണെന്ന് ക്ലാസ്സിൽ വിശദീകരിക്കേണ്ടി വരുമെന്ന് എനിക്ക റിയാമായിരുന്നു.”— റാക്കെൽ, 14.
പരിണാമത്തെക്കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്യുമ്പോൾ റയനെയും ടൈലറിനെയും റാക്കെലിനെയുംപോലെ ഒരുപക്ഷേ നിങ്ങൾക്കും പരിഭ്രമം തോന്നിയേക്കാം. “സർവ്വവും” ദൈവം “സൃഷ്ടിച്ച”താണെന്നു നിങ്ങൾ വിശ്വസിക്കുന്നു. (വെളിപ്പാടു 4:11) നിങ്ങൾക്കു ചുറ്റും എവിടെ കണ്ണോടിച്ചാലും, ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ തെളിവ് നിങ്ങൾ കാണുന്നു. എന്നാൽ നാം പരിണമിച്ചുണ്ടായതാണെന്നു പാഠപുസ്തകങ്ങൾ പറയുന്നു; നിങ്ങളുടെ അധ്യാപകനും അതുതന്നെ പറയുന്നു. ‘വിദഗ്ധരോടു’ തർക്കിക്കാൻ നിങ്ങളാരാണ്? നിങ്ങൾ ദൈവത്തെക്കുറിച്ചു സംസാരിച്ചാൽ നിങ്ങളുടെ സഹപാഠികൾ എങ്ങനെ പ്രതികരിക്കും?
ഇത്തരം ചോദ്യങ്ങൾ നിങ്ങളെ ആകുലപ്പെടുത്തുന്നെങ്കിൽ, വിഷമിക്കേണ്ട! സൃഷ്ടിയിൽ വിശ്വസിക്കുന്ന ഒരേയൊരു വ്യക്തിയല്ല നിങ്ങൾ. ചില ശാസ്ത്രജ്ഞർ പോലും പരിണാമ സിദ്ധാന്തം അംഗീകരിക്കുന്നില്ല എന്നതാണു യാഥാർഥ്യം. അധ്യാപകരുടെ കൂട്ടത്തിലും പരിണാമത്തിൽ വിശ്വസിക്കാത്ത അനേകരുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ വിദ്യാർഥികളിൽ 5-ൽ 4 പേരും ഒരു സ്രഷ്ടാവുണ്ടെന്നു വിശ്വസിക്കുന്നവരാണ്—പാഠപുസ്തകങ്ങൾ എന്തുതന്നെ പറഞ്ഞാലും!
എന്നിരുന്നാലും നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം, ‘സൃഷ്ടിയിലുള്ള എന്റെ വിശ്വാസം മറ്റുള്ളവർക്കു തെളിയിച്ചുകൊടുക്കേണ്ടിവരുന്നെങ്കിൽ ഞാനെന്തു പറയും?’ നിങ്ങൾ അത്ര ധൈര്യമില്ലാത്ത കൂട്ടത്തിലാണെങ്കിൽപ്പോലും നിങ്ങളുടെ നിലപാടു വിശദമാക്കാൻ നിങ്ങൾക്കു സാധിക്കും എന്നതു സംബന്ധിച്ച് ഉറപ്പുള്ളവരായിരിക്കുക. എന്നാൽ അതിനുവേണ്ടി അൽപ്പം തയ്യാറാകേണ്ടതുണ്ട്.
നിങ്ങളുടെ വിശ്വാസങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തുക!
ക്രിസ്തീയ കുടുംബത്തിൽ വളർന്നുവരുന്ന വ്യക്തിയാണു നിങ്ങളെങ്കിൽ, സൃഷ്ടിയിൽ വിശ്വസിക്കാൻ മാതാപിതാക്കൾ നിങ്ങളെ പഠിപ്പിച്ചു എന്നതിന്റെ റോമർ 12:1) “സകലവും ശോധന” ചെയ്യാൻ അതായത് പരിശോധിച്ച് ഉറപ്പുവരുത്താൻ, പൗലൊസ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 തെസ്സലൊനീക്യർ 5:21) സൃഷ്ടിയിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തിൽ അതെങ്ങനെ ചെയ്യാൻ സാധിക്കും?
പേരിൽ മാത്രം നിങ്ങൾ അതു വിശ്വസിച്ചേക്കാം. എന്നാൽ ഇപ്പോൾ മുതിർന്നു വരുന്ന ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ വിശ്വാസങ്ങൾക്ക് ഒരു ഉറച്ച അടിസ്ഥാനം ഉണ്ടായിരിക്കാനും നിങ്ങളുടെ “ബുദ്ധി” അഥവാ യുക്തിബോധം ഉപയോഗിച്ച് ദൈവത്തെ ആരാധിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നു. (ആദ്യംതന്നെ, ദൈവത്തെക്കുറിച്ച് പൗലൊസ് എഴുതിയതു ശ്രദ്ധിക്കുക: “അവന്റെ അദൃശ്യലക്ഷണങ്ങൾ” അഥവാ ഗുണങ്ങൾ “ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു.” (റോമർ 1:20) ആ വാക്കുകൾ മനസ്സിൽ പിടിച്ചുകൊണ്ട് മനുഷ്യശരീരം, ഭൂമി, ബൃഹത്തായ പ്രപഞ്ചം, സമുദ്രത്തിന്റെ ആഴങ്ങൾ എന്നിവയെ കുറിച്ചു പരിചിന്തിക്കുക. സസ്യങ്ങളുടെയും ജന്തുക്കളുടെയും അത്ഭുതലോകം, പ്രാണിലോകത്തെ വിസ്മയങ്ങൾ എന്നിങ്ങനെ നിങ്ങൾക്ക് താത്പര്യമുള്ള ഏതു മേഖലയെക്കുറിച്ചും വിശകലനം ചെയ്യുക. എന്നിട്ട്, നിങ്ങളുടെ യുക്തിബോധം ഉപയോഗിച്ച് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘ഒരു സ്രഷ്ടാവുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തുന്നത് എന്താണ്?’
മനുഷ്യശരീരത്തെ ഉദാഹരണമായി എടുത്തുകൊണ്ടാണ് 14 വയസ്സുകാരനായ സാം ആ ചോദ്യത്തിന് ഉത്തരം നൽകുന്നത്. “അത് നിരവധി വിശദാംശങ്ങൾ നിറഞ്ഞതും സങ്കീർണവുമാണ്,” അവൻ പറയുന്നു. “അതിന്റെ ഭാഗങ്ങൾ എല്ലാം വളരെ യോജിപ്പിൽ പ്രവർത്തിക്കുന്നു. മനുഷ്യശരീരം പരിണമിച്ചുണ്ടായതായിരിക്കുക സാധ്യമല്ല!” 16 വയസ്സുകാരിയായ ഹോളിക്കും സമാനമായ അഭിപ്രായമാണ്. അവൾ പറയുന്നു: “എനിക്കു പ്രമേഹമുണ്ടെന്നു കണ്ടുപിടിച്ചതിനെത്തുടർന്ന് ശരീരത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഞാൻ വളരെയധികം കാര്യങ്ങൾ മനസ്സിലാക്കി. ഉദാഹരണത്തിന്, ആമാശയത്തിനു പിന്നിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ അവയവമായ ആഗ്നേയഗ്രന്ഥി രക്തത്തിന്റെയും മറ്റു ശരീര അവയവങ്ങളുടെയും പ്രവർത്തനത്തിൽ എത്ര വലിയ പങ്കാണു വഹിക്കുന്നത്. അത് വിസ്മയാവഹമാണ്.”
മറ്റു യുവാക്കൾ വ്യത്യസ്തമായ ഒരു തലത്തിൽനിന്നുകൊണ്ടാണ് ഈ ചോദ്യത്തിന് ഉത്തരം നൽകുന്നത്. 19 വയസ്സുകാരനായ ജാരെദ് പറയുന്നു: “നമുക്ക് ആത്മീയ കാര്യങ്ങളെ വിലമതിക്കാനാകും എന്നതും സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള കഴിവും പഠിക്കാനുള്ള ആഗ്രഹവും ഉണ്ട് എന്നതും എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തെളിവാണ്. അതിജീവനത്തിന് ഈ സവിശേഷതകൾ ആവശ്യമില്ല. അതുകൊണ്ടുതന്നെ പരിണാമത്തിന്റെ കാഴ്ചപ്പാടിൽനിന്നു നോക്കുമ്പോൾ ഇതിനു വിശദീകരണമില്ല. എനിക്ക് യുക്തിസഹമായിത്തോന്നുന്ന ഏക വിശദീകരണം നാം ജീവിതം ആസ്വദിക്കാൻ ആഗ്രഹിച്ച ഒരുവൻ നമ്മെ ഇവിടെ ആക്കിവെച്ചു എന്നതാണ്.” തുടക്കത്തിൽ പരാമർശിച്ച ടൈലർ സമാനമായ ഒരു നിഗമനത്തിൽ എത്തിച്ചേർന്നു. അവൻ പറയുന്നു: “ജീവന്റെ നിലനിൽപ്പിൽ സസ്യങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും അവയുടെ ഘടനയിലെ അമ്പരപ്പിക്കുന്ന സങ്കീർണതയെക്കുറിച്ചും പരിചിന്തിക്കുമ്പോൾ ഒരു സ്രഷ്ടാവുണ്ടെന്ന് എനിക്കു ബോധ്യമുണ്ട്.”
സൃഷ്ടിയെക്കുറിച്ച് ശ്രദ്ധാപൂർവം പരിചിന്തിക്കുകയും അതു സംബന്ധിച്ച് ശരിക്കും ബോധ്യം വരുകയും ചെയ്തിരിക്കുന്നെങ്കിൽ അതേപ്പറ്റി ധൈര്യപൂർവം സംസാരിക്കുക നിങ്ങൾക്ക് കൂടുതൽ എളുപ്പമായിരിക്കും. അതുകൊണ്ട് സാമിനെയും ഹോളിയെയും ജാരെദിനെയും ടൈലറിനെയും പോലെ ദൈവത്തിന്റെ കരവേലയിലെ അത്ഭുതങ്ങളെക്കുറിച്ച് ചിന്തിക്കാൻ അൽപ്പം സമയം എടുക്കുക. ഇവ നിങ്ങളോട് ‘പറയുന്ന’ കാര്യങ്ങൾക്കു ‘കാതോർക്കുക.’ അപ്പോൾ, അപ്പൊസ്തലനായ പൗലൊസിന്റെ അതേ നിഗമനത്തിൽ നിങ്ങൾ എത്തിച്ചേരും എന്നതിനു സംശയമില്ല—അതായത്, ദൈവത്തിന്റെ അസ്തിത്വം മാത്രമല്ല അവന്റെ ഗുണങ്ങളും “അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു” എന്ന നിഗമനത്തിൽ. a
ബൈബിൾ യഥാർഥത്തിൽ എന്താണു പഠിപ്പിക്കുന്നതെന്ന് അറിയുക
സൃഷ്ടിയെക്കുറിച്ച് മറ്റുള്ളവർക്കു തെളിയിച്ചുകൊടുക്കുന്നതിന് ദൈവത്തിന്റെ കൈവേലയെ അടുത്തു പരിശോധിക്കുന്നതു കൂടാതെ ബൈബിൾ ഈ വിഷയം സംബന്ധിച്ച് യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നുവെന്ന് നിങ്ങൾ
അറിയേണ്ടതുണ്ട്. ബൈബിൾ നേരിട്ടു പരാമർശിക്കാത്ത കാര്യങ്ങളെപ്പറ്റി വാദപ്രതിവാദത്തിൽ ഏർപ്പെടേണ്ട ആവശ്യമില്ല. ഏതാനും ഉദാഹരണങ്ങൾ പരിചിന്തിക്കുക.◼ ഭൂമിയും സൗരയൂഥവും ശതകോടിക്കണക്കിനു വർഷങ്ങളായി നിലവിലുണ്ടെന്ന് എന്റെ ശാസ്ത്ര പാഠപുസ്തകം പറയുന്നു. ഭൂമിക്കോ സൗരയൂഥത്തിനോ എത്ര പഴക്കമുണ്ടെന്ന് ബൈബിൾ പറയുന്നില്ല. ആദ്യത്തെ സൃഷ്ടി‘ദിവസം’ ആരംഭിക്കുന്നതിനുമുമ്പ് പ്രപഞ്ചം ശതകോടിക്കണക്കിനു വർഷങ്ങളായി നിലവിൽ ഉണ്ടായിരുന്നിരിക്കാമെന്ന ആശയവുമായി ബൈബിൾ യോജിക്കുന്നു.—ഉല്പത്തി 1:1, 2.
◼ ഭൂമി വെറും ആറു ദിവസംകൊണ്ട് സൃഷ്ടിക്കപ്പെടുക സാധ്യമല്ലെന്ന് എന്റെ അധ്യാപകൻ പറയുന്നു. ആറു സൃഷ്ടി ‘ദിവസ’ങ്ങളിൽ ഓരോന്നും 24 മണിക്കൂറുള്ള അക്ഷരീയ ദിവസങ്ങളായിരുന്നെന്ന് ബൈബിൾ പ്രസ്താവിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്കായി ഈ മാസികയുടെ 18-20 പേജുകൾ കാണുക.
◼ ജന്തുക്കൾക്കും മനുഷ്യർക്കും കാലക്രമേണ മാറ്റം വന്നിരിക്കുന്നത് എങ്ങനെ എന്നതിന്റെ പല ഉദാഹരണങ്ങളും ക്ലാസ്സിൽ ചർച്ചചെയ്തു. “അതതുതരം” ജീവജാലങ്ങളെ ദൈവം സൃഷ്ടിച്ചുവെന്ന് ബൈബിൾ പറയുന്നു. (ഉല്പത്തി 1:20, 21) ജീവനില്ലാത്ത വസ്തുവിൽനിന്ന് ജീവൻ ആവിർഭവിച്ചു എന്ന ആശയത്തെയോ ഒരു ഏകകോശം ഉപയോഗിച്ച് ദൈവം പരിണാമ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചു എന്നതിനെയോ അതു പിന്താങ്ങുന്നില്ല. എങ്കിലും, ഓരോ “തര”ത്തിനും അതിൽത്തന്നെ വൻവൈവിധ്യത്തിനുള്ള ശേഷിയുണ്ട്. അതുകൊണ്ട് ബൈബിൾ, ഓരോ “തര”ത്തിനും ഉള്ളിൽ മാറ്റം സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് ഉറപ്പുള്ളവരായിരിക്കുക!
നിങ്ങൾ സൃഷ്ടിയിൽ വിശ്വസിക്കുന്നു എന്നതിന്റെ പേരിൽ ഒരിക്കലും സങ്കോചമോ ലജ്ജയോ തോന്നേണ്ടതില്ല. തെളിവുകൾ കണക്കിലെടുക്കുമ്പോൾ ബുദ്ധിപൂർവകമായ രൂപകൽപ്പനയുടെ ഉത്പന്നമാണു നാമെന്നു വിശ്വസിക്കുന്നത് തികച്ചും ന്യായയുക്തമാണ്—തീർച്ചയായും ശാസ്ത്രീയവുമാണ്. ഇതിന്റെയെല്ലാം വെളിച്ചത്തിൽ നോക്കുമ്പോൾ വാസ്തവത്തിൽ കണ്ണുംപൂട്ടി വിശ്വസിക്കേണ്ടിവരുന്നത് പരിണാമമാണ്, കാരണം അതിനു തെളിവില്ല. അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനില്ലാതെ അത്ഭുതങ്ങൾ നടന്നു എന്നു വിശ്വസിക്കേണ്ടിവരുന്നതും പരിണാമത്തിന്റെ കാര്യത്തിൽത്തന്നെ. വാസ്തവത്തിൽ, ഉണരുക!യുടെ ഈ ലക്കത്തിലെ മറ്റു ലേഖനങ്ങൾ പരിചിന്തിച്ചു കഴിയുമ്പോൾ തെളിവുകൾ പിന്താങ്ങുന്നത് സൃഷ്ടിയെയാണെന്ന് നിങ്ങൾക്ക് തീർച്ചയായും ബോധ്യം വരും. യുക്തിബോധം ഉപയോഗിച്ച് നിങ്ങൾ ഇതിനെക്കുറിച്ച് ശ്രദ്ധാപൂർവം വിലയിരുത്തിക്കഴിയുമ്പോൾ ക്ലാസ്സിൽ നിങ്ങളുടെ വിശ്വാസം സമർഥിക്കാൻ നിങ്ങൾക്കു കൂടുതൽ ആത്മവിശ്വാസം തോന്നും.
മുമ്പു പരാമർശിച്ച റാക്കെൽ അതുതന്നെയാണു കണ്ടെത്തിയത്. “എന്റെ വിശ്വാസങ്ങൾ എന്നിൽത്തന്നെ ഒതുക്കിവെക്കരുതെന്ന് തിരിച്ചറിയാൻ എനിക്ക് ഏതാനും ദിവസങ്ങൾ വേണ്ടിവന്നു” എന്ന് അവൾ പറയുന്നു. “ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകം ഞാൻ എന്റെ അധ്യാപികയ്ക്കു നൽകി. അവരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിച്ച ചില ഭാഗങ്ങൾ ഞാൻ അടയാളപ്പെടുത്തിയിരുന്നു. പരിണാമത്തെ സംബന്ധിച്ച് തികച്ചും പുതിയൊരു വീക്ഷണം ഉണ്ടായിരിക്കാൻ ഈ പുസ്തകം തന്നെ സഹായിച്ചെന്നും ഭാവിയിൽ ഈ വിഷയം പഠിപ്പിക്കുമ്പോൾ ഈ വിവരങ്ങൾകൂടെ കണക്കിലെടുക്കുമെന്നും പിന്നീട് അവർ എന്നോടു പറഞ്ഞു!”
“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പംക്തിയിലെ മറ്റു ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാനാകും
ചിന്തിക്കാൻ
◼ സ്കൂളിൽ സൃഷ്ടിയിലുള്ള വിശ്വാസത്തെക്കുറിച്ച് നിസ്സങ്കോചം വിശദീകരിക്കാൻ നിങ്ങൾക്കു സാധിക്കുന്ന ചില മാർഗങ്ങളേവ?
◼ സർവവും സൃഷ്ടിച്ച ആ ഒരുവനോടുള്ള വിലമതിപ്പ് നിങ്ങൾക്ക് എങ്ങനെ പ്രകടിപ്പിക്കാം?—പ്രവൃത്തികൾ 17:26, 27.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?, നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്നിങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങൾ പരിശോധിച്ചതിൽനിന്ന് അനേകം യുവജനങ്ങൾ പ്രയോജനം നേടിയിരിക്കുന്നു.
[27-ാം പേജിലെ ചതുരം]
‘തെളിവുകൾ വേണ്ടതിലധികം’
“സ്രഷ്ടാവിൽ വിശ്വസിക്കുന്ന ഒരു കുടുംബത്തിൽ വളർന്നുവരുകയും സ്കൂളിൽ പരിണാമം പഠിക്കേണ്ടിവരുകയും ചെയ്യുന്ന ഒരു കുട്ടിയോട് നിങ്ങൾ എന്തു പറയും?” യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു മൈക്രോബയോളജിസ്റ്റിനോട് ഈ ചോദ്യം ചോദിക്കുകയുണ്ടായി. അവരുടെ മറുപടി എന്തായിരുന്നു? “ദൈവം സ്ഥിതിചെയ്യുന്നുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ഒരു അവസരമായി നിങ്ങൾ അതിനെ കാണണം—കേവലം, മാതാപിതാക്കൾ അതാണു നിങ്ങളെ പഠിപ്പിച്ചത് എന്നതുകൊണ്ടല്ല, പകരം നിങ്ങൾ തെളിവുകൾ പരിശോധിക്കുകയും അത്തരമൊരു നിഗമനത്തിൽ എത്തുകയും ചെയ്തതിനാൽ. ചിലപ്പോൾ അധ്യാപകരോട് പരിണാമം ‘തെളിയിക്കാൻ’ ആവശ്യപ്പെടുമ്പോൾ അവർക്ക് അതിനു കഴിയുന്നില്ല. കൂടാതെ, അവർ ഈ സിദ്ധാന്തം സ്വീകരിക്കുന്നത് അവരെ അതു പഠിപ്പിച്ചിരിക്കുന്നു എന്നതുകൊണ്ടു മാത്രമാണെന്നും അവർ തിരിച്ചറിയുന്നു. ഒരു സ്രഷ്ടാവിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തിൽ നിങ്ങളും അതേ കെണിയിൽ വീണേക്കാം. അതുകൊണ്ടാണ് ദൈവം യഥാർഥത്തിൽ സ്ഥിതിചെയ്യുന്നുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്തുന്നത് തക്ക മൂല്യമുള്ളത് ആയിരിക്കുന്നത്. തെളിവുകൾ വേണ്ടതിലധികമുണ്ട്. അവ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല.”
[28-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങളെ ബോധ്യപ്പെടുത്തുന്നത് എന്താണ്?
ഒരു സ്രഷ്ടാവുണ്ടെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്ന മൂന്നു കാര്യങ്ങൾ താഴെ എഴുതുക:
1. .....................................
2. .....................................
3. .....................................