വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യു​ടെ അനു​ഗ്രഹം നേടാൻ പോരാ​ടി​ക്കൊ​ണ്ടി​രി​ക്കുക

യഹോ​വ​യു​ടെ അനു​ഗ്രഹം നേടാൻ പോരാ​ടി​ക്കൊ​ണ്ടി​രി​ക്കുക

‘നീ ദൈവ​ത്തോ​ടും മനുഷ്യ​രോ​ടും മല്ലുപി​ടി​ച്ചു ജയിച്ചു.’—ഉൽപ. 32:28.

ഗീതം: 60, 38

1, 2. യഹോ​വ​യു​ടെ ദാസർക്ക്‌ എന്തൊക്കെ വെല്ലു​വി​ളി​ക​ളാ​ണു​ള്ളത്‌?

 ആദ്യത്തെ വിശ്വസ്‌ത​മ​നു​ഷ്യ​നായ ഹാബേ​ലി​ന്റെ കാലം​മു​തൽ ഇക്കാലം​വരെ ദൈവാ​രാ​ധ​ക​രെ​ല്ലാം പല തരം കഷ്ടതക​ളി​ലൂ​ടെ​യാ​ണു കടന്നു​പോ​യി​രി​ക്കു​ന്നത്‌. യഹോ​വ​യു​ടെ അംഗീ​കാ​ര​ത്തി​നും അനു​ഗ്ര​ഹ​ത്തി​നും വേണ്ടി എബ്രാ​യ​ക്രിസ്‌ത്യാ​നി​കൾ ‘യാതന​ക​ളോ​ടു പൊരു​തി സഹിച്ചു​നി​ന്ന​തി​നെ​ക്കു​റിച്ച്‌’ അപ്പോസ്‌ത​ല​നായ പൗലോസ്‌ എഴുതി. (എബ്രാ. 10:32-34) ഓട്ടമ​ത്സ​ര​വും ഗുസ്‌തി​യും ബോക്‌സി​ങും പോലുള്ള മത്സരങ്ങ​ളിൽ പങ്കെടു​ക്കാൻ ഗ്രീസി​ലെ കായി​ക​താ​രങ്ങൾ നടത്തി​യി​രുന്ന കഠിന​ശ്ര​മ​ത്തോ​ടു ക്രിസ്‌ത്യാ​നി​ക​ളു​ടെ കഷ്ടപ്പാ​ടു​കളെ പൗലോസ്‌ താരത​മ്യം ചെയ്‌തു. (എബ്രാ. 12:1, 4) നമ്മൾ ഇന്നു ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തി​ലാണ്‌. നമ്മുടെ ശ്രദ്ധ പതറി​ക്കാ​നും നമ്മളെ തട്ടിവീഴ്‌ത്താ​നും ഇടിച്ചു​വീഴ്‌ത്താ​നും നമ്മുടെ സന്തോ​ഷ​വും ഭാവി​യി​ലെ അനു​ഗ്ര​ഹ​ങ്ങ​ളും എടുത്തു​ക​ള​യാ​നും ശ്രമി​ക്കുന്ന എതിരാ​ളി​കൾ നമുക്കുണ്ട്‌.

2 ഒന്നാമ​താ​യി, സാത്താ​നോ​ടും ദുഷ്ട​ലോ​ക​ത്തോ​ടും നമുക്കു ശക്തമായ ഒരു ‘പോരാ​ട്ട​മുണ്ട്‌.’ (എഫെ. 6:12) കൂടാതെ, ലോക​ത്തി​ന്റെ ‘കോട്ട​കൾപോ​ലെ’ ശക്തമായ കാര്യ​ങ്ങൾക്കെ​തി​രെ​യും നമ്മൾ പോരാ​ടണം. അതിൽ വ്യാജ​പ​ഠി​പ്പി​ക്ക​ലു​ക​ളും തത്ത്വചി​ന്ത​ക​ളും അധാർമി​ക​ത​യും പുകവലി, മദ്യത്തി​ന്റെ ദുരു​പ​യോ​ഗം, മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗം​പോ​ലുള്ള ഹാനി​ക​ര​മായ ശീലങ്ങ​ളും ഉൾപ്പെ​ടു​ന്നു. അതു​പോ​ലെ ബലഹീ​ന​ത​ക​ളോ​ടും നിരു​ത്സാ​ഹ​ത്തോ​ടും നമ്മൾ പോരാ​ടണം.—2 കൊരി. 10:3-6; കൊലോ. 3:5-9.

3. ശത്രു​ക്കളെ നേരി​ടാൻ ദൈവം നമ്മളെ എങ്ങനെ​യാ​ണു പരിശീ​ലി​പ്പി​ക്കു​ന്നത്‌?

3 ശക്തരായ ഇത്തരം എതിരാ​ളി​കളെ തോൽപ്പി​ക്കാൻ നമുക്കു കഴിയു​മോ? കഴിയും. പക്ഷേ നമുക്കു നല്ലൊരു പോരാ​ട്ടം​തന്നെ നടത്തേ​ണ്ടി​വ​രും. അക്കാലത്തെ ഒരു ഗുസ്‌തി​ക്കാ​രനെ മനസ്സിൽ കണ്ടു​കൊണ്ട്‌ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “വായു​വിൽ കുത്തു​ന്ന​തു​പോ​ലെയല്ല ഞാൻ മുഷ്ടി​യു​ദ്ധം ചെയ്യു​ന്നത്‌.” (1 കൊരി. 9:26) ഒരു ഗുസ്‌തി​ക്കാ​രൻ എതിരാ​ളി​യെ നേരി​ടു​ന്ന​തു​പോ​ലെ നമ്മൾ നമ്മുടെ ശത്രു​ക്കളെ നേരി​ടേ​ണ്ട​തുണ്ട്‌. ഈ പോരാ​ട്ട​ത്തിൽ വിജയം വരിക്കാൻ യഹോവ നമ്മളെ പരിശീ​ലി​പ്പി​ക്കു​ക​യും സഹായി​ക്കു​ക​യും ചെയ്യുന്നു. അതിനാ​യി, തന്റെ വചനത്തി​ലൂ​ടെ ജീവര​ക്ഷാ​ക​ര​മായ നിർദേ​ശങ്ങൾ യഹോവ തന്നിരി​ക്കു​ന്നു. കൂടാതെ, ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളി​ലൂ​ടെ​യും സമ്മേള​ന​ങ്ങ​ളി​ലൂ​ടെ​യും കൺ​വെൻ​ഷ​നു​ക​ളി​ലൂ​ടെ​യും നമ്മളെ സഹായി​ക്കു​ന്നു. പഠിക്കുന്ന കാര്യങ്ങൾ നിങ്ങൾ പ്രാവർത്തി​ക​മാ​ക്കു​ന്നു​ണ്ടോ? ഇല്ലെങ്കിൽ അതു “വായു​വിൽ കുത്തു​ന്ന​തു​പോ​ലെ” ആയിരി​ക്കും; ശത്രു​വി​നെ ശരിക്കും എതിർത്തു​നിൽക്കു​ക​യാ​യി​രി​ക്കില്ല.

4. തിന്മ നമ്മളെ കീഴട​ക്കാ​തി​രി​ക്കാൻ എന്തു ചെയ്യണം?

4 ശത്രുക്കൾ നമ്മളെ ആക്രമി​ക്കു​ന്നതു നമ്മൾ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത സമയത്താ​യി​രി​ക്കും, നമ്മൾ ഏറ്റവും തകർന്നി​രി​ക്കുന്ന ഒരു സമയത്ത്‌. അതു​കൊണ്ട്‌ ഒരു നിമി​ഷ​ത്തേ​ക്കു​പോ​ലും ജാഗ്രത കൈവി​ട​രുത്‌. ബൈബിൾ ഈ മുന്നറി​യി​പ്പു തരുന്നു: “തിന്മയ്‌ക്കു കീഴട​ങ്ങാ​തെ നന്മയാൽ തിന്മയെ കീഴട​ക്കുക.” (റോമ. 12:21) അതു​കൊണ്ട്‌ തിന്മ​യോ​ടുള്ള പോരാ​ട്ടം നിറു​ത്തി​ക്ക​ള​യാ​തി​രു​ന്നാൽ നമുക്കു വിജയി​ക്കാൻ കഴിയും. എന്നാൽ ജാഗ്രത കൈവിട്ട്‌ പോരാ​ട്ടം നിറു​ത്തി​ക്ക​ള​യു​ന്നെ​ങ്കിൽ സാത്താ​നും അവന്റെ ദുഷ്ട​ലോ​ക​വും നമ്മുടെ ബലഹീ​ന​ത​ക​ളും നമ്മളെ കീഴട​ക്കും. നമ്മളെ ഭയപ്പെ​ടു​ത്തി നമ്മുടെ കൈകൾ തളർത്തി​ക്ക​ള​യാൻ സാത്താനെ ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌.—1 പത്രോ. 5:9.

5. (എ) ദൈവാ​നു​ഗ്ര​ഹ​ത്തി​നാ​യുള്ള പോരാ​ട്ട​ത്തിൽ തുടരാൻ നമ്മളെ എന്തു സഹായി​ക്കും? (ബി) ഏതു ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ കാര്യ​മാ​ണു നമ്മൾ പഠിക്കാൻപോ​കു​ന്നത്‌?

5 വിജയി​ക്ക​ണ​മെ​ങ്കിൽ, പോരാ​ടു​ന്നവർ തങ്ങളുടെ ലക്ഷ്യം എപ്പോ​ഴും കൺമു​ന്നിൽ നിറു​ത്തണം. ദൈവ​ത്തി​ന്റെ അംഗീ​കാ​ര​ത്തി​നും അനു​ഗ്ര​ഹ​ത്തി​നും വേണ്ടി​യാ​ണു നമ്മൾ പോരാ​ടു​ന്നത്‌. എബ്രായർ 11:6-ൽ കൊടു​ത്തി​രി​ക്കുന്ന ഈ ഉറപ്പു നമ്മൾ മനസ്സിൽ അടുപ്പി​ച്ചു​നി​റു​ത്തണം: “ദൈവത്തെ സമീപി​ക്കു​ന്നവൻ ദൈവ​മു​ണ്ടെ​ന്നും തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്ക്‌ അവൻ പ്രതി​ഫലം നൽകു​ന്നു​വെ​ന്നും വിശ്വ​സി​ക്കേ​ണ്ട​താ​കു​ന്നു.” ‘ആത്മാർഥ​മാ​യി അന്വേ​ഷി​ക്കുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്ക്‌ ക്രിയാ​പദം തീവ്ര​ത​യെ​യും കഠിനാ​ധ്വാ​ന​ത്തെ​യും ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌. (പ്രവൃ. 15:17) യഹോ​വ​യു​ടെ അനു​ഗ്രഹം നേടാ​നാ​യി കഠിന​മാ​യി പ്രയത്‌നിച്ച സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ നല്ല ദൃഷ്ടാ​ന്തങ്ങൾ ബൈബി​ളി​ലുണ്ട്‌. വൈകാ​രി​ക​മാ​യും ശാരീ​രി​ക​മാ​യും ശക്തി നഷ്ടപ്പെട്ട സാഹച​ര്യ​ങ്ങളെ നേരി​ട്ട​വ​രാ​ണു യാക്കോ​ബും റാഹേ​ലും യോ​സേ​ഫും പൗലോ​സും. മടുത്തു​പോ​കാ​തെ പ്രയത്‌നി​ക്കു​ന്നതു സമൃദ്ധ​മായ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തു​മെന്ന്‌ അവരുടെ ജീവിതം തെളി​യി​ച്ചു. സമർഥ​രായ ഈ നാലു പോരാ​ളി​കളെ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

തളരാതെ പോരാ​ടു​ന്നത്‌ അനു​ഗ്ര​ഹ​ങ്ങ​ളി​ലേക്കു നയിക്കും

6. തളർന്നു​പോ​കാ​തെ പോരാ​ടാൻ യാക്കോ​ബി​നെ എന്തു സഹായി​ച്ചു, അതിന്‌ എന്തു പ്രതി​ഫ​ല​മാ​ണു ലഭിച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

6 ഗോ​ത്ര​പി​താ​വായ യാക്കോബ്‌ തളരാതെ പോരാ​ടി. കാരണം, യാക്കോബ്‌ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ആത്മീയ​കാ​ര്യ​ങ്ങളെ വിലമ​തി​ക്കു​ക​യും ചെയ്‌തു. തന്റെ സന്തതിയെ അനു​ഗ്ര​ഹി​ക്കും എന്ന യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തി​ലും യാക്കോ​ബി​നു പൂർണ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. (ഉൽപ. 28:3, 4) അതു​കൊ​ണ്ടാണ്‌ 100-നോട്‌ അടുത്ത്‌ പ്രായ​മു​ണ്ടാ​യി​രു​ന്നി​ട്ടും യാക്കോബ്‌ ദൈവ​ത്തി​ന്റെ അനു​ഗ്രഹം നേടാ​നാ​യി, മനുഷ്യ​രൂ​പം എടുത്ത ദൂത​നോ​ടു സകലശ​ക്തി​യും ഉപയോ​ഗിച്ച്‌ പോരാ​ടു​ക​വരെ ചെയ്‌തത്‌. (ഉൽപത്തി 32:24-28 വായി​ക്കുക.) യാക്കോബ്‌ സ്വന്തം ശക്തിയാ​ലാ​ണോ ആ ശക്തനായ ദൂത​നോ​ടു പോരാ​ടി​നി​ന്നത്‌? തീർച്ച​യാ​യു​മല്ല. എന്നാൽ യാക്കോബ്‌ നിശ്ചയ​ദാർഢ്യ​മുള്ള ഒരു പോരാ​ളി​യാ​യി​രു​ന്നു. യാക്കോബ്‌ മടുത്ത്‌ പിന്മാ​റി​യില്ല. യാക്കോ​ബി​ന്റെ ആ കഠിന​ശ്ര​മ​ത്തി​നു പ്രതി​ഫലം കിട്ടി. ആ സമയത്ത്‌ യാക്കോ​ബിന്‌ തികച്ചും യോജിച്ച ഒരു പേര്‌ ലഭിച്ചു: ഇസ്രാ​യേൽ. ആ പേരിന്‌ അർഥം “ദൈവ​ത്തോ​ടു മല്ലുപി​ടി​ക്കു​ന്നവൻ” അല്ലെങ്കിൽ “ദൈവം മല്ലിടു​ന്നു” എന്നാണ്‌. യഹോ​വ​യു​ടെ അംഗീ​കാ​ര​വും അനു​ഗ്ര​ഹ​വും എന്ന പ്രതി​ഫലം യാക്കോ​ബി​നു ലഭിച്ചു. നമ്മളും അതിനു​ത​ന്നെ​യാ​ണു ശ്രമി​ക്കേ​ണ്ടത്‌.

7. (എ) ഏതു വിഷമ​ക​ര​മായ സാഹച​ര്യ​ത്തെ​യാ​ണു റാഹേൽ നേരി​ട്ടത്‌? (ബി) പോരാ​ടി​ക്കൊ​ണ്ടി​രി​ക്കാ​നും അനു​ഗ്രഹം നേടാ​നും റാഹേ​ലിന്‌ എങ്ങനെ​യാ​ണു സാധി​ച്ചത്‌?

7 തന്റെ ഭർത്താ​വി​നോ​ടുള്ള വാഗ്‌ദാ​നം യഹോവ എങ്ങനെ നിവർത്തി​ക്കു​മെന്നു കാണാൻ യാക്കോ​ബി​ന്റെ പ്രിയ​പ്പെട്ട ഭാര്യ​യായ റാഹേ​ലിന്‌ അതിയായ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. പക്ഷേ മറിക​ട​ക്കാൻ കഴിയാ​ത്ത​തെന്നു തോന്നി​പ്പി​ക്കുന്ന ഒരു പ്രശ്‌നം റാഹേ​ലി​നു മുന്നി​ലു​ണ്ടാ​യി​രു​ന്നു. റാഹേ​ലി​നു കുട്ടി​ക​ളി​ല്ലാ​യി​രു​ന്നു. ആ കാലത്ത്‌ കുട്ടി​ക​ളി​ല്ലാ​ത്തത്‌ ഒരു ശാപമാ​യി​ട്ടാ​ണു കണ്ടിരു​ന്നത്‌. നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തും അതേസ​മയം സ്വന്തം നിയ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത​തും ആയ കാര്യ​ങ്ങ​ളോ​ടു പോരാ​ടാ​നുള്ള വൈകാ​രി​ക​വും ശാരീ​രി​ക​വും ആയ ശക്തി റാഹേ​ലിന്‌ എങ്ങനെ​യാ​ണു ലഭിച്ചത്‌? റാഹേൽ ഒരിക്ക​ലും പ്രത്യാശ കൈവി​ട്ടില്ല. കൂടുതൽ തീവ്ര​ത​യോ​ടെ പ്രാർഥി​ച്ചു​കൊണ്ട്‌ റാഹേൽ പോരാ​ടി​ക്കൊ​ണ്ടി​രു​ന്നു. ആ ഹൃദയസ്‌പർശി​യായ യാചനകൾ യഹോവ കേട്ടു, മക്കളെ കൊടു​ത്തു​കൊണ്ട്‌ റാഹേ​ലി​നെ അനു​ഗ്ര​ഹി​ച്ചു. വിജയാ​ഹ്ലാ​ദ​ത്തിൽ റാഹേൽ ഇങ്ങനെ പാടി​യ​തിൽ അതിശ​യി​ക്കാ​നില്ല: “ഞാൻ . . . വലി​യോ​രു പോർ പൊരു​തു ജയിച്ചു​മി​രി​ക്കു​ന്നു.”—ഉൽപ. 30:8, 20-24.

8. അനേക​വർഷം നീണ്ടു​നിന്ന ബുദ്ധി​മു​ട്ടേ​റിയ ഏതു പ്രശ്‌ന​മാ​ണു യോ​സേഫ്‌ നേരി​ട്ടത്‌, അതി​നോ​ടു യോ​സേഫ്‌ പ്രതി​ക​രിച്ച വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

8 യാക്കോ​ബും റാഹേ​ലും വെച്ച നല്ല മാതൃക അവരുടെ മകനായ യോ​സേ​ഫി​നെ ശക്തമായി സ്വാധീ​നി​ച്ചു. വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​ന​കളെ നേരി​ട്ട​പ്പോൾ അതു യോ​സേ​ഫി​നെ സഹായി​ച്ചു. 17 വയസ്സാ​യ​പ്പോൾ യോ​സേ​ഫി​ന്റെ ജീവിതം മാറി​മ​റി​ഞ്ഞു. അസൂയ മൂത്ത യോ​സേ​ഫി​ന്റെ ചേട്ടന്മാർ യോ​സേ​ഫി​നെ അടിമ​യാ​യി വിറ്റു. ഈജിപ്‌തിൽവെച്ച്‌ യാതൊ​രു കാരണ​വു​മി​ല്ലാ​തെ യോ​സേ​ഫിന്‌ അനേക​വർഷം തടവറ​യിൽ കിട​ക്കേ​ണ്ടി​വന്നു. (ഉൽപ. 37:23-28; 39:7-9, 20, 21) പക്ഷേ യോ​സേഫ്‌ നിരു​ത്സാ​ഹി​ത​നാ​യില്ല. വിദ്വേ​ഷം ഉള്ളിൽ നിറഞ്ഞ്‌ ചേട്ടന്മാ​രോ​ടു പ്രതി​കാ​രം ചെയ്യാ​നും യോ​സേഫ്‌ തുനി​ഞ്ഞില്ല. പകരം യോ​സേഫ്‌ യഹോ​വ​യു​മാ​യി തനിക്കുള്ള അനുഗൃ​ഹീ​ത​ബ​ന്ധ​ത്തിൽ മനസ്സും ഹൃദയ​വും കേന്ദ്രീ​ക​രി​ച്ചു. (ലേവ്യ 19:18; റോമ. 12:17-21) യോ​സേ​ഫി​ന്റെ മാതൃക നമ്മളെ വളരെ​യ​ധി​കം സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ വളർന്നു​വ​ന്നതു മോശ​മായ സാഹച​ര്യ​ങ്ങ​ളി​ലാ​യി​രി​ക്കാം. അല്ലെങ്കിൽ ഇപ്പോ​ഴത്തെ സാഹച​ര്യ​ങ്ങ​ളിൽ മുന്നോ​ട്ടു​പോ​കാൻ ആവില്ല എന്നു നമുക്കു തോന്നു​ന്നു​ണ്ടാ​കാം. എങ്കിലും നമ്മൾ തളരാതെ പോരാ​ടു​ക​യും പരി​ശ്ര​മി​ക്കു​ക​യും വേണം. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ യഹോവ അനു​ഗ്ര​ഹി​ക്കും എന്നു നമുക്കു ഉറപ്പു​ണ്ടാ​യി​രി​ക്കാം.—ഉൽപത്തി 39:21-23 വായി​ക്കുക.

9. യാക്കോ​ബി​നെ​യും റാഹേ​ലി​നെ​യും യോ​സേ​ഫി​നെ​യും അനുക​രി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ അനു​ഗ്രഹം നേടാ​നാ​യി നമ്മൾ എത്ര​ത്തോ​ളം പോരാ​ടണം?

9 ഇന്നു നമ്മൾ പല തരത്തി​ലുള്ള പ്രശ്‌നങ്ങൾ നേരി​ടു​ന്നുണ്ട്‌. ഏതെങ്കി​ലും തരത്തി​ലുള്ള അനീതി​യോ മുൻവി​ധി​യോ പരിഹാ​സ​മോ ആയിരി​ക്കാം അത്‌. അല്ലെങ്കിൽ അസൂയ കാരണം ആരെങ്കി​ലും നിങ്ങൾക്കെ​തി​രെ നടത്തിയ തെറ്റായ ആരോ​പ​ണ​ങ്ങ​ളാ​യി​രി​ക്കാം നിങ്ങളെ വിഷമി​പ്പി​ക്കു​ന്നത്‌. വിജയി​ക്കാ​നാ​കില്ല എന്നു ചിന്തി​ച്ചു​കൊണ്ട്‌ നിങ്ങളു​ടെ കൈകൾ തളർന്നു​പോ​കു​ന്നെ​ങ്കിൽ, യഹോ​വയെ സന്തോ​ഷ​ത്തോ​ടെ സേവി​ക്കാൻ യാക്കോ​ബി​നെ​യും റാഹേ​ലി​നെ​യും യോ​സേ​ഫി​നെ​യും സഹായി​ച്ചത്‌ എന്താ​ണെന്ന്‌ ഓർക്കുക. ആത്മീയ​കാ​ര്യ​ങ്ങ​ളോട്‌ എപ്പോ​ഴും ആഴമായ വിലമ​തി​പ്പു കാണി​ച്ച​തു​കൊണ്ട്‌ ദൈവം അവരെ ശക്തീക​രി​ക്കു​ക​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. തങ്ങളുടെ പോരാ​ട്ട​വും ആത്മാർഥ​മായ പ്രാർഥ​ന​കൾക്കു ചേർച്ച​യി​ലുള്ള പ്രവർത്ത​ന​വും അവർ നിറു​ത്തി​ക്ക​ള​ഞ്ഞില്ല. ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അന്ത്യം നമ്മുടെ തൊട്ടു​മു​ന്നിൽ എത്തിയി​രി​ക്കു​ന്നു. അതു​കൊണ്ട്‌ നമ്മുടെ മുന്നിൽ വെച്ചി​രി​ക്കുന്ന ഉറപ്പുള്ള പ്രത്യാശ മുറു​കെ​പ്പി​ടി​ക്കുക. യഹോ​വ​യു​ടെ പ്രീതി നേടു​ന്ന​തി​നു മല്‌പി​ടി​ത്തം നടത്താൻ അല്ലെങ്കിൽ കഷ്ടപ്പെ​ടാൻ നിങ്ങൾ തയ്യാറാ​ണോ?

അനു​ഗ്ര​ഹ​ത്തി​നാ​യി മല്‌പി​ടി​ത്തം നടത്താൻ സന്നദ്ധരാ​യി​രി​ക്കുക

10, 11. (എ) ദൈവ​ത്തി​ന്റെ അനു​ഗ്രഹം നേടു​ന്ന​തി​നു മല്‌പി​ടി​ത്തം വേണ്ടി​വ​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ശരിയായ തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താൻ എന്തു സഹായി​ക്കും?

10 ദൈവ​ത്തി​ന്റെ അനു​ഗ്രഹം നേടാൻ മല്‌പി​ടി​ത്തം ആവശ്യ​മായ ചില സാഹച​ര്യ​ങ്ങൾ ഏതൊ​ക്കെ​യാണ്‌? ബലഹീ​ന​ത​കളെ മറിക​ട​ക്കാ​നുള്ള പോരാ​ട്ട​മാ​ണു ചിലർക്കു​ള്ളത്‌. മറ്റു ചിലർക്ക്‌, വയൽശു​ശ്രൂ​ഷ​യെ​ക്കു​റിച്ച്‌ ഒരു ശരിയായ വീക്ഷണം നിലനി​റു​ത്താൻ നല്ല ശ്രമം നടത്തേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. മോശ​മായ ആരോ​ഗ്യ​മോ ഏകാന്ത​ത​യോ ആയിരി​ക്കാം നിങ്ങളു​ടെ പ്രശ്‌നം. പലരെ സംബന്ധി​ച്ചും, അവരെ മുറി​പ്പെ​ടു​ത്തു​ക​യോ അവരോട്‌ എന്തെങ്കി​ലും തെറ്റു ചെയ്യു​ക​യോ ചെയ്‌ത വ്യക്തി​ക​ളോ​ടു ക്ഷമിക്കു​ക​യെ​ന്നത്‌ ഒരു പോരാ​ട്ടം​ത​ന്നെ​യാണ്‌. നമ്മൾ യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യിട്ട്‌ എത്ര കാലമാ​യാ​ലും ശരി നമ്മുടെ ദൈവ​സേ​വ​നത്തെ തടസ്സ​പ്പെ​ടു​ത്തുന്ന കാര്യ​ങ്ങൾക്കെ​തി​രെ നമ്മൾ പോരാ​ടേ​ണ്ട​തുണ്ട്‌. വിശ്വസ്‌ത​രാ​യി നിൽക്കു​ന്ന​വർക്കു ദൈവം പ്രതി​ഫലം നൽകും.

ദൈവത്തിന്റെ അനു​ഗ്ര​ഹ​ത്തി​നാ​യി നിങ്ങൾ മല്‌പി​ടി​ത്തം നടത്തു​ന്നു​ണ്ടോ? (10, 11 ഖണ്ഡികകൾ കാണുക)

11 ശരിയായ തിര​ഞ്ഞെ​ടു​പ്പു​കൾ നടത്തു​ന്ന​തി​നും ക്രിസ്‌തീ​യ​ജീ​വി​തം നയിക്കു​ന്ന​തി​നും ശക്തമായി പോരാ​ടേ​ണ്ടി​വ​രും. നമ്മുടെ വഞ്ചനാ​ത്മ​ക​മായ ഹൃദയം തെറ്റായ ദിശയി​ലേ​ക്കാ​ണു നയിക്കു​ന്ന​തെ​ങ്കിൽ പ്രത്യേ​കി​ച്ചും. (യിരെ. 17:9) നിങ്ങൾ ഇപ്പോൾ സഞ്ചരി​ക്കു​ന്നത്‌ ഒരു തെറ്റായ പാതയി​ലൂ​ടെ​യാ​ണെന്നു തോന്നു​ന്നെ​ങ്കിൽ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കുക. യഹോവ അനു​ഗ്ര​ഹി​ക്കുന്ന, ശരിയായ പാതയി​ലൂ​ടെ പോകാ​നുള്ള ശക്തി പ്രാർഥ​ന​യി​ലൂ​ടെ​യും പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ​യും നിങ്ങൾക്കു ലഭിക്കും. പ്രാർഥ​ന​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കുക. ഓരോ ദിവസ​വും ബൈബി​ളി​ന്റെ ഒരു ഭാഗം വായി​ക്കാൻ ശ്രമി​ക്കുക. വ്യക്തി​പ​ര​മായ പഠനത്തി​നും ക്രമമായ കുടും​ബാ​രാ​ധ​നയ്‌ക്കും ആയി സമയം മാറ്റി​വെ​ക്കുക.—സങ്കീർത്തനം 119:32 വായി​ക്കുക.

12, 13. തെറ്റായ ആഗ്രഹങ്ങൾ നിയ​ന്ത്രി​ക്കാൻ രണ്ടു ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു സഹായം ലഭിച്ചു?

12 തെറ്റായ ആഗ്രഹ​ങ്ങളെ മറിക​ട​ക്കാൻ ദൈവ​വ​ച​ന​വും പരിശു​ദ്ധാ​ത്മാ​വും ക്രിസ്‌തീ​യ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ക്രിസ്‌ത്യാ​നി​കളെ സഹായി​ച്ച​തി​ന്റെ ധാരാളം അനുഭ​വ​ങ്ങ​ളുണ്ട്‌. 2004 ജനുവരി 8 ലക്കം ഉണരുക!–യിലെ “തെറ്റായ മോഹ​ങ്ങളെ നിങ്ങൾക്ക്‌ എങ്ങനെ ചെറുത്തു നിൽക്കാ​നാ​കും?” എന്ന ലേഖനം ഒരു കൗമാ​ര​ക്കാ​രൻ വായിച്ചു. അവന്‌ എന്തു പ്രയോ​ജനം ലഭിച്ചു? “തെറ്റായ ചിന്തകൾ നിയ​ന്ത്രി​ക്കാൻ ഞാൻ പോരാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ‘അനേകരെ സംബന്ധി​ച്ചും, തെറ്റായ മോഹ​ങ്ങളെ തരണം ചെയ്യാ​നുള്ള പോരാ​ട്ടം വളരെ ദുഷ്‌ക​ര​മായ ഒന്നാണ്‌’ എന്ന്‌ ആ ലേഖന​ത്തിൽ കണ്ടപ്പോൾ എന്നോ​ടൊ​പ്പം സഹോ​ദ​ര​ങ്ങ​ളു​ടെ ഒരു കൂട്ടമു​ണ്ടെന്ന്‌ എനിക്കു ബോധ്യ​മാ​യി. ഞാൻ ഒറ്റയ്‌ക്ക​ല്ലാ​യി​രു​ന്നു!” 2003 നവംബർ 8 ലക്കം ഉണരുക!–യിലെ “ബദൽ ജീവി​ത​രീ​തി​കൾ ദൈവാം​ഗീ​കാ​ര​മു​ള്ള​വ​യോ?” എന്ന ലേഖന​വും ഈ കൗമാ​ര​ക്കാ​രനെ സഹായി​ച്ചു. പലർക്കും പോരാ​ട്ടം “ജഡത്തിൽ ഒരു മുള്ള്‌” പോ​ലെ​യാ​ണെന്ന്‌ ആ ലേഖന​ത്തിൽ പറഞ്ഞത്‌ അവൻ ശ്രദ്ധിച്ചു. (2 കൊരി. 12:7) ശരിയായ ഒരു ജീവിതം നയിക്കാൻ പോരാ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നെ​ങ്കിൽ ശുഭ​പ്ര​തീ​ക്ഷ​യോ​ടെ അവർക്കു ഭാവി​യി​ലേക്കു നോക്കാ​നാ​കു​മെ​ന്നും ആ ലേഖന​ത്തി​ലു​ണ്ടാ​യി​രു​ന്നു. അവൻ പറയുന്നു: “ഓരോ ദിവസം കഴിയും​തോ​റും വിശ്വസ്‌ത​നാ​യി നിൽക്കാൻ ആ ശുഭ​പ്ര​തീക്ഷ എന്നെ സഹായി​ക്കും. ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യി​ലെ ഓരോ ദിവസ​വും തള്ളിനീ​ക്കാൻ തന്റെ സംഘട​നയെ ഉപയോ​ഗിച്ച്‌ നമ്മളെ സഹായി​ക്കുന്ന യഹോ​വ​യോട്‌ എനിക്ക്‌ അതിയായ നന്ദിയുണ്ട്‌.”

13 ഐക്യ​നാ​ടു​ക​ളി​ലുള്ള ഒരു സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. ആ സഹോ​ദരി എഴുതു​ന്നു: “തക്കസമ​യത്ത്‌ ഞങ്ങൾക്ക്‌ ആവശ്യ​മായ ആത്മീയാ​ഹാ​രം തരുന്ന​തി​നു ഞാൻ നിങ്ങ​ളോ​ടു നന്ദി പറയുന്നു. ചില ലേഖനങ്ങൾ വായി​ക്കു​മ്പോൾ അത്‌ എനിക്കു​വേണ്ടി എഴുതി​യ​താ​ണെന്നു പലപ്പോ​ഴും തോന്നാ​റുണ്ട്‌. യഹോവ വെറു​ക്കുന്ന ഒരു കാര്യ​ത്തോട്‌ എനിക്ക്‌ ഇപ്പോ​ഴും ശക്തമായ ഒരാ​ഗ്ര​ഹ​മുണ്ട്‌. അതിന്‌ എതിരെ വർഷങ്ങ​ളാ​യി ഞാൻ പോരാ​ടു​ക​യാണ്‌. ചില സമയങ്ങ​ളിൽ, എല്ലാം ഉപേക്ഷിച്ച്‌ പോരാ​ട്ടം നിറു​ത്തി​ക്ക​ള​യാൻ എനിക്കു തോന്നും. യഹോവ കരുണ​യു​ള്ള​വ​നും ക്ഷമിക്കു​ന്ന​വ​നും ആണെന്ന്‌ എനിക്ക്‌ അറിയാം. പക്ഷേ എനിക്ക്‌ ആ തെറ്റായ ആഗ്രഹം ഉള്ളതു​കൊ​ണ്ടും ഉള്ളിന്റെ ഉള്ളിൽ എനിക്ക്‌ അതി​നോ​ടു വെറു​പ്പി​ല്ലാ​ത്ത​തു​കൊ​ണ്ടും യഹോ​വ​യു​ടെ സഹായം ലഭിക്കി​ല്ലെന്നു ഞാൻ കരുതി. ഇപ്പോ​ഴും തുടരുന്ന ഈ പോരാ​ട്ടം എന്റെ ജീവി​ത​ത്തി​ന്റെ എല്ലാ വശങ്ങ​ളെ​യും ബാധി​ക്കു​ന്നു. . . . 2013 മാർച്ച്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ ‘യഹോ​വയെ “അറിവാൻ തക്കഹൃ​ദയം” നിങ്ങൾക്കു​ണ്ടോ?’ എന്ന ലേഖനം വായി​ച്ച​തി​നു ശേഷം എന്നെ സഹായി​ക്കാൻ യഹോവ ശരിക്കും ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്കു തോന്നി.”

14. (എ) തന്റെ പോരാ​ട്ട​ങ്ങ​ളെ​ക്കു​റിച്ച്‌ പൗലോ​സിന്‌ എന്താണു തോന്നി​യത്‌? (ബി) ബലഹീ​ന​ത​കൾക്കെ​തി​രെ​യുള്ള പോരാ​ട്ട​ത്തിൽ നമുക്ക്‌ എങ്ങനെ വിജയി​ക്കാ​നാ​കും?

14 റോമർ 7:21-25 വായി​ക്കുക. അപൂർണ​ത​യു​ടെ ഫലമാ​യുള്ള ആഗ്രഹ​ങ്ങൾക്കും ബലഹീ​ന​ത​കൾക്കും എതി​രെ​യുള്ള പോരാ​ട്ടം എത്ര ബുദ്ധി​മു​ട്ടാ​ണെന്നു നേരിട്ട്‌ മനസ്സി​ലാ​ക്കിയ വ്യക്തി​യാ​ണു പൗലോസ്‌. എങ്കിലും പ്രാർഥ​ന​യി​ലൂ​ടെ യഹോ​വ​യിൽ ആശ്രയി​ച്ചു​കൊ​ണ്ടും യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തിൽ വിശ്വാ​സം അർപ്പി​ച്ചു​കൊ​ണ്ടും തന്റെ ഉള്ളിൽ നടക്കുന്ന പോരാ​ട്ട​ത്തിൽ ജയിക്കാ​നാ​കു​മെന്നു പൗലോ​സി​നു നല്ല ഉറപ്പു​ണ്ടാ​യി​രു​ന്നു. നമ്മുടെ കാര്യ​ത്തി​ലോ? നമ്മുടെ ബലഹീ​ന​ത​കൾക്കു കീഴട​ങ്ങു​ന്ന​തി​നു പകരം അവയ്‌ക്കെ​തി​രെ പോരാ​ടു​ന്നെ​ങ്കിൽ നമുക്കു വിജയി​ക്കാ​നാ​കും. എങ്ങനെ? നമ്മുടെ സ്വന്തം ശക്തിയിൽ ആശ്രയി​ക്കാ​തെ പൗലോ​സി​നെ അനുക​രി​ച്ചു​കൊണ്ട്‌ യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും മറുവി​ല​യിൽ വിശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കു​ക​യും ചെയ്യുക.

15. വിശ്വസ്‌ത​രാ​യി നിൽക്കാ​നും പരി​ശോ​ധ​നകൾ സഹിക്കാ​നും പ്രാർഥന നമ്മളെ എങ്ങനെ സഹായി​ക്കും?

15 പ്രാർഥി​ക്കുന്ന കാര്യ​ങ്ങ​ളിൽ നമുക്ക്‌ എത്രമാ​ത്രം ആത്മാർഥ​ത​യു​ണ്ടെന്നു പ്രകട​മാ​ക്കാൻ ദൈവം നമ്മളെ അനുവ​ദി​ക്കുന്ന ചില സാഹച​ര്യ​ങ്ങൾ ഉണ്ടാ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, നമുക്കോ ഒരു കുടും​ബാം​ഗ​ത്തി​നോ ഗുരു​ത​ര​മായ ഒരു രോഗം ബാധി​ക്കു​ക​യോ അല്ലെങ്കിൽ നമ്മൾ ഏതെങ്കി​ലും അനീതിക്ക്‌ ഇരയാ​കു​ക​യോ ചെയ്യു​ന്നെ​ന്നി​രി​ക്കട്ടെ. വിശ്വസ്‌ത​രാ​യി തുടരാ​നുള്ള ശക്തിക്കാ​യി യഹോ​വ​യോട്‌ അപേക്ഷി​ച്ചു​കൊ​ണ്ടും നമ്മുടെ സന്തോ​ഷ​വും ദൈവ​വു​മാ​യുള്ള ബന്ധവും കാത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ടും യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​ന്നെന്നു നമുക്കു കാണി​ക്കാം. (ഫിലി. 4:13) സഹിച്ചു​നിൽക്കാ​നുള്ള ധൈര്യം പകർന്നു​ത​രാ​നും നമ്മളെ ശക്തീക​രി​ക്കാ​നും പ്രാർഥ​നയ്‌ക്കു കഴിയു​മെന്നു പൗലോ​സി​ന്റെ കാല​ത്തെ​യും നമ്മുടെ കാല​ത്തെ​യും അനുഭ​വങ്ങൾ കാണി​ക്കു​ന്നു.

യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​നാ​യി പോരാ​ടു​ന്ന​തിൽ തുടരുക

16, 17. ഒരു പോരാ​ളി എന്ന നിലയിൽ നിങ്ങളു​ടെ തീരു​മാ​നം എന്താണ്‌?

16 നിങ്ങളു​ടെ കൈകൾ തളർന്നു​പോ​കു​ന്ന​തും നിങ്ങൾ തോറ്റു​പി​ന്മാ​റു​ന്ന​തും കാണാ​നാ​ണു പിശാച്‌ ആഗ്രഹി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ‘നല്ലതു മുറു​കെ​പ്പി​ടി​ക്കാൻ’ ഉറച്ച തീരു​മാ​ന​മെ​ടു​ക്കുക. (1 തെസ്സ. 5:21) നിങ്ങളെ ബലപ്പെ​ടു​ത്താ​നുള്ള ദൈവ​ത്തി​ന്റെ കഴിവിൽ പൂർണ​മാ​യി ആശ്രയി​ക്കുക. എങ്കിൽ, സാത്താ​നും അവന്റെ ദുഷ്ട​ലോ​ക​ത്തി​നും നമ്മുടെ തെറ്റായ ചായ്‌വു​കൾക്കും എതി​രെ​യുള്ള പോരാ​ട്ട​ത്തിൽ നിങ്ങൾക്കു വിജയി​ക്കാ​നാ​കും, അത്‌ ഉറപ്പാണ്‌!—2 കൊരി. 4:7-9; ഗലാ. 6:9.

17 എന്തുതന്നെ വന്നാലും പോരാ​ട്ടം തുടരുക, പിടി​ച്ചു​നിൽക്കുക, പൊരു​തി​ക്കൊ​ണ്ടി​രി​ക്കുക, പിന്മാ​റാ​തി​രി​ക്കുക. യഹോവ “സ്ഥലം പോരാ​തെ​വ​രു​വോ​ളം നിങ്ങളു​ടെ​മേൽ അനു​ഗ്രഹം” പകരു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക.—മലാ. 3:10.