വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വവർഗ​ലൈം​ഗി​കത—ബൈബിൾ എന്തു പറയുന്നു?

സ്വവർഗ​ലൈം​ഗി​കത—ബൈബിൾ എന്തു പറയുന്നു?

സ്വവർഗ​വി​വാ​ഹം ഇന്നു പല രാജ്യ​ങ്ങ​ളി​ലും ഒരു വിവാ​ദ​വി​ഷ​യ​മാണ്‌. എങ്കിലും ഐക്യ​നാ​ടു​ക​ളി​ലെ സുപ്രീം കോടതി 2015-ൽ ആ രാജ്യത്ത്‌ സ്വവർഗ​വി​വാ​ഹ​ത്തി​നു നിയമാം​ഗീ​കാ​രം കൊടു​ത്തു. അതിനു ശേഷം ആ വിഷയ​ത്തെ​ക്കു​റിച്ച്‌ ഇന്റർനെ​റ്റിൽ പരതു​ന്ന​വ​രു​ടെ എണ്ണം കുതി​ച്ചു​യർന്നു. “സ്വവർഗ​വി​വാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു” എന്നതാ​യി​രു​ന്നു അവരുടെ പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങ​ളി​ലൊന്ന്‌.

സ്വവർഗ​വി​വാ​ഹ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ നിയമ​പ​ര​മായ അവകാ​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പ്രത്യേ​കിച്ച്‌ ഒന്നും പറയു​ന്നില്ല. എന്നാൽ സ്വവർഗ​ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു എന്നതാണ്‌ അടിസ്ഥാ​ന​പ​ര​മായ ചോദ്യം.

ബൈബിൾ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കാ​തെ​തന്നെ അതിന്റെ ഉത്തരം തങ്ങൾക്ക്‌ അറിയാ​മെന്നു പലരും കരുതു​ന്നു. പക്ഷേ അവരുടെ ഉത്തരങ്ങൾ പരസ്‌പ​ര​വി​രു​ദ്ധ​മാണ്‌. ചിലർ പറയു​ന്നതു ബൈബിൾ സ്വവർഗ​ലൈം​ഗി​ക​ത​യ്‌ക്കു തീർത്തും എതിരാ​ണെ​ന്നാണ്‌. എന്നാൽ, ‘നിന്റെ അയൽക്കാ​രനെ സ്‌നേ​ഹി​ക്കണം’ എന്ന കല്‌പന, ലൈം​ഗി​ക​ത​യു​മാ​യി ബന്ധപ്പെട്ട ഏതു ജീവി​ത​ശൈ​ലി​യെ​യും ബൈബിൾ അംഗീ​ക​രി​ക്കു​ന്നു എന്നതിന്റെ തെളി​വാ​ണെന്നു മറ്റു ചിലർ അവകാ​ശ​പ്പെ​ടു​ന്നു.—റോമർ 13:9.

ബൈബിൾ എന്തു പറയുന്നു?

താഴെ പറയു​ന്ന​തിൽ ‘ശരി’ എന്നു നിങ്ങൾക്കു തോന്നു​ന്നത്‌ ഏതൊ​ക്കെ​യാണ്‌?

  1. സ്വവർഗ​ര​തി​യെ ബൈബിൾ കുറ്റം വിധി​ക്കു​ന്നു.

  2. സ്വവർഗ​ര​തി​യെ ബൈബിൾ അംഗീ​ക​രി​ക്കു​ന്നു.

  3. സ്വവർഗാ​നു​രാ​ഗി​ക​ളോ​ടുള്ള വെറു​പ്പും മുൻവി​ധി​യും ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

ഉത്തരങ്ങൾ:

  1. ശരി. ബൈബിൾ പറയുന്നു: “സ്വവർഗ​ഭോ​ഗി​കൾ . . . ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല.” —1 കൊരി​ന്ത്യർ 6:9,10; റോമർ 1:26.

  2. തെറ്റ്‌. പരസ്‌പരം വിവാഹം കഴിച്ച സ്‌ത്രീ​പു​രു​ഷ​ന്മാർ തമ്മിൽ മാത്രമേ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാ​വൂ എന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു.—ഉൽപത്തി 1:27, 28; സദൃശ​വാ​ക്യ​ങ്ങൾ 5:18, 19.

  3. . തെറ്റ്‌. ബൈബിൾ സ്വവർഗ​ര​തി​യെ കുറ്റം വിധി​ക്കു​ന്നുണ്ട്‌. എങ്കിലും സ്വവർഗാ​നു​രാ​ഗി​ക​ളോ​ടുള്ള മുൻവി​ധി, അവരോ​ടുള്ള വെറുപ്പു കാരണം നടക്കുന്ന അക്രമ​പ്ര​വർത്ത​നങ്ങൾ, അവരോ​ടുള്ള മറ്റ്‌ ഏതെങ്കി​ലും തരത്തി​ലുള്ള മോശ​മായ പെരു​മാ​റ്റം തുടങ്ങി​യ​വ​യൊ​ന്നും ബൈബിൾ അനുകൂ​ലി​ക്കു​ന്നില്ല. —റോമർ 12:18. [1]

യഹോ​വ​യു​ടെ സാക്ഷികൾ എന്താണു വിശ്വ​സി​ക്കു​ന്നത്‌?

ഒരു നല്ല ജീവിതം നയിക്കാൻ സഹായി​ക്കുന്ന ഏറ്റവും മികച്ച ധാർമി​ക​നി​യ​മ​ങ്ങ​ളു​ള്ളത്‌ ബൈബി​ളി​ലാ​ണെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നു. ആ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാ​നാണ്‌ അവർക്ക്‌ ഇഷ്ടം. (യശയ്യ 48:17) [2] ഇതിന്റെ അർഥം, സ്വവർഗ​ലൈം​ഗി​കത ഉൾപ്പെ​ടെ​യുള്ള മോശ​മായ എല്ലാ ലൈം​ഗി​ക​ന​ട​പ​ടി​ക​ളും യഹോ​വ​യു​ടെ സാക്ഷികൾ വെറു​ക്കു​ന്നു എന്നാണ്‌. (1 കൊരി​ന്ത്യർ 6:18) [3] ഇതാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ തിര​ഞ്ഞെ​ടു​ക്കുന്ന ജീവി​ത​രീ​തി, അവർക്ക്‌ അതിനുള്ള അവകാ​ശ​വു​മുണ്ട്‌.

മറ്റുള്ളവർ തങ്ങളോ​ടു പെരു​മാ​റാൻ ആഗ്രഹി​ക്കുന്ന അതേ വിധത്തിൽ അവരോ​ടും പെരു​മാ​റി​ക്കൊണ്ട്‌ സുവർണ​നി​യമം അനുസ​രി​ക്കാൻ കഠിന​ശ്രമം ചെയ്യു​ന്ന​വ​രാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ

എന്നാൽ ‘എല്ലാവ​രോ​ടും സമാധാ​ന​ത്തിൽ വർത്തി​ക്കാ​നാണ്‌’ യഹോ​വ​യു​ടെ സാക്ഷികൾ പരമാ​വധി ശ്രമി​ക്കു​ന്നത്‌. (എബ്രായർ 12:14) സ്വവർഗ​ര​തി​യെ വെറു​ക്കു​ന്നു​ണ്ടെ​ങ്കി​ലും യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ കാഴ്‌ച​പ്പാ​ടു​കൾ മറ്റുള്ള​വ​രു​ടെ മേൽ അടി​ച്ചേൽപ്പി​ക്കാൻ ശ്രമി​ക്കു​ന്നില്ല. അവർ സ്വവർഗാ​നു​രാ​ഗി​ക​ളോ​ടുള്ള വെറുപ്പു നിമിത്തം നടക്കുന്ന അക്രമ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ടു​ക​യോ അത്തരം വാർത്തകൾ കേട്ട്‌ സന്തോ​ഷി​ക്കു​ക​യോ ചെയ്യു​ന്നില്ല. മറ്റുള്ളവർ തങ്ങളോ​ടു പെരു​മാ​റാൻ ആഗ്രഹി​ക്കുന്ന അതേ വിധത്തിൽ അവരോ​ടും പെരു​മാ​റി​ക്കൊണ്ട്‌ സുവർണ​നി​യമം അനുസ​രി​ക്കാൻ കഠിന​ശ്രമം ചെയ്യു​ന്ന​വ​രാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ.—മത്തായി 7:12.

ബൈബിൾ മുൻവി​ധി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടോ?

എങ്കിൽപ്പോ​ലും ബൈബിൾ സ്വവർഗാ​നു​രാ​ഗി​ക​ളോ​ടുള്ള മുൻവി​ധി​യെ ഉന്നമി​പ്പി​ക്കു​ന്നെ​ന്നാ​ണു ചിലയാ​ളു​കൾ പറയു​ന്നത്‌. ബൈബി​ളി​ന്റെ ധാർമി​ക​നി​യ​മങ്ങൾ പിൻപ​റ്റു​ന്നവർ മറ്റു കാഴ്‌ച​പ്പാ​ടു​ക​ളു​ള്ള​വ​രോട്‌ അസഹി​ഷ്‌ണുത കാണി​ക്കു​ന്ന​വ​രാ​ണെ​ന്നും അവർ പറയുന്നു. അവരുടെ അഭി​പ്രാ​യ​ത്തിൽ, ‘ബൈബിൾ എഴുതി​യത്‌ ആളുകൾക്ക്‌ ഇടുങ്ങിയ മനസ്സുള്ള ഒരു കാലഘ​ട്ട​ത്തി​ലാണ്‌. എന്നാൽ ഇന്നു നമ്മൾ എല്ലാ വർഗങ്ങ​ളി​ലും ദേശങ്ങ​ളി​ലും പെട്ടവ​രെ​യും ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളിൽ വ്യത്യ​സ്‌ത​താ​ത്‌പ​ര്യ​ങ്ങ​ളു​ള്ള​വ​രെ​യും സ്വീക​രി​ക്കു​ന്നു.’ അവരെ സംബന്ധിച്ച്‌ സ്വവർഗ​ലൈം​ഗി​ക​തയെ വെറു​ക്കുക എന്നു പറയു​ന്നത്‌ മറ്റൊരു നിറത്തിൽപ്പെ​ട്ട​വരെ വെറു​ക്കു​ന്ന​തി​നു തുല്യ​മാണ്‌. ആ താരത​മ്യം ശരിയാ​ണോ? അല്ല. എന്തു​കൊണ്ട്‌?

കാരണം, സ്വവർഗ​ര​തി​ക്കാ​രായ ആളുകളെ വെറു​ക്കു​ന്ന​തും അവരുടെ പ്രവൃ​ത്തി​കളെ വെറു​ക്കു​ന്ന​തും രണ്ടും രണ്ടാണ്‌. എല്ലാ തരത്തി​ലും​പെട്ട ആളുകളെ ബഹുമാ​നി​ക്കാ​നാ​ണു ബൈബിൾ ക്രിസ്‌ത്യാ​നി​ക​ളോ​ടു പറയു​ന്നത്‌. (1 പത്രോസ്‌ 2:17) [4] അതിന്റെ അർഥം ഏതു തരം പ്രവൃ​ത്തി​ക​ളെ​യും ക്രിസ്‌ത്യാ​നി​കൾ അംഗീ​ക​രി​ക്ക​ണ​മെന്നല്ല.

ഈ താരത​മ്യം ശ്രദ്ധി​ക്കുക: പുകവലി ഹാനി​ക​ര​മാ​ണെ​ന്നാ​ണു നിങ്ങളു​ടെ കാഴ്‌ച​പ്പാട്‌. അതു നിങ്ങൾക്കു വെറു​പ്പു​മാണ്‌. നിങ്ങളു​ടെ​കൂ​ടെ ജോലി ചെയ്യുന്ന ഒരാൾ പുകവ​ലി​ക്കാ​ര​നാ​ണെ​ങ്കി​ലോ? പുകവ​ലി​യെ​പ്പ​റ്റി​യുള്ള നിങ്ങളു​ടെ കാഴ്‌ച​പ്പാട്‌ അയാളു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാണ്‌ എന്നതു​കൊണ്ട്‌ മാത്രം നിങ്ങളെ ഇടുങ്ങിയ മനസ്സുള്ള ഒരാളാ​യി കാണു​ന്നതു ശരിയാ​ണോ? അയാൾ പുകവ​ലി​ക്കാ​ര​നാണ്‌, പക്ഷേ നിങ്ങൾ അങ്ങനെയല്ല എന്നതു​കൊണ്ട്‌ നിങ്ങൾക്ക്‌ അയാ​ളോ​ടു മുൻവി​ധി​യു​ണ്ടെന്നു വരുമോ? നിങ്ങളു​ടെ സഹജോ​ലി​ക്കാ​രൻ നിങ്ങളു​ടെ കാഴ്‌ച​പ്പാ​ടു മാറ്റാൻ ആവശ്യ​പ്പെ​ട്ടാൽ, അയാളു​ടെ മനസ്സല്ലേ ഇടുങ്ങി​യത്‌? അയാളല്ലേ അസഹി​ഷ്‌ണുത കാണി​ക്കു​ന്നത്‌?

ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ധാർമി​ക​നി​യ​മ​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാ​നാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ താത്‌പ​ര്യ​പ്പെ​ടു​ന്നത്‌. ബൈബിൾ വിലക്കുന്ന ഒരു പ്രവൃ​ത്തി​യെ​യും അവർ അംഗീ​ക​രി​ക്കു​ന്നില്ല. പക്ഷേ തങ്ങളെ​പ്പോ​ലെ​യ​ല്ലാത്ത ആളുകളെ അവർ പരിഹ​സി​ക്കു​ക​യോ അവരോ​ടു മോശ​മാ​യി പെരു​മാ​റു​ക​യോ ഇല്ല.

ബൈബി​ളി​ന്റെ കാഴ്‌ച​പ്പാ​ടു ക്രൂര​മാ​ണോ?

സ്വവർഗ​ലൈം​ഗി​ക​ത​യോ​ടു ചായ്‌വുള്ള ആളുക​ളു​ടെ കാര്യ​മോ? ഇത്‌ അവർക്കു ജന്മനാ ഉള്ളതാ​ണോ? അങ്ങനെ​യെ​ങ്കിൽ, അവർ സ്വന്തം മോഹ​ങ്ങ​ള​നു​സ​രിച്ച്‌ കാര്യങ്ങൾ ചെയ്യു​ന്നതു തെറ്റാ​ണെന്നു പറയു​ന്നതു ക്രൂര​ത​യല്ലേ?

സ്വവർഗ​ലൈം​ഗി​ക​ത​യു​ടെ ജീവശാ​സ്‌ത്ര​പ​ര​മായ കാരണ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും ബൈബിൾ പറയു​ന്നില്ല. എന്നാൽ മനുഷ്യ​രു​ടെ ചില സ്വഭാ​വ​സ​വി​ശേ​ഷ​തകൾ ആഴത്തിൽ വേരു​റ​ച്ച​താ​ണെന്ന്‌ അതു സമ്മതി​ക്കു​ന്നുണ്ട്‌. എങ്കിലും ദൈവത്തെ പ്രീതി​പ്പെ​ടു​ത്ത​ണ​മെ​ങ്കിൽ സ്വവർഗ​ലൈം​ഗി​കത ഉൾപ്പെ​ടെ​യുള്ള ചില സ്വഭാ​വ​രീ​തി​കൾ തീർത്തും ഒഴിവാ​ക്ക​ണ​മെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌.—2 കൊരി​ന്ത്യർ 10:4, 5.

ബൈബി​ളി​ന്റെ നിലപാ​ടു ക്രൂര​മാ​ണെന്നു ചിലർ പറഞ്ഞേ​ക്കാം. കാരണം, ഉൾ​പ്രേ​ര​ണ​കൾക്കു നമ്മൾ വഴങ്ങി​ക്കൊ​ടു​ക്ക​ണ​മെ​ന്നാണ്‌ അവരുടെ അഭി​പ്രാ​യം. അവരുടെ കാഴ്‌ച​പ്പാ​ടിൽ ലൈം​ഗി​ക​വി​കാ​രങ്ങൾ പോലുള്ള ഉൾ​പ്രേ​ര​ണകൾ നിയ​ന്ത്രി​ച്ചു​നി​റു​ത്താൻ പാടില്ല—അതു ചില​പ്പോൾ സാധി​ക്കു​ക​പോ​ലു​മില്ല. പക്ഷേ മനുഷ്യർക്ക്‌ ഉൾ​പ്രേ​ര​ണ​കളെ ചെറു​ത്തു​നിൽക്കാൻ സാധി​ക്കും എന്നു പറഞ്ഞു​കൊണ്ട്‌ ബൈബിൾ മനുഷ്യ​രെ ആദരി​ക്കു​ന്നു. ഉൾ​പ്രേ​ര​ണ​ക​ള​നു​സ​രിച്ച്‌ പ്രവർത്തി​ക്കുന്ന മൃഗങ്ങ​ളെ​പ്പോ​ലെയല്ല നമ്മൾ. അത്തരം വികാ​ര​ങ്ങൾക്കു തടയി​ടാൻ നമുക്കു കഴിയും.—കൊ​ലോ​സ്യർ 3:5. [5]

ഈ താരത​മ്യം ശ്രദ്ധി​ക്കുക: അക്രമ​വാ​സന പോലുള്ള ചില സ്വഭാ​വ​സ​വി​ശേ​ഷ​ത​കൾക്കു ജീവശാ​സ്‌ത്ര​പ​ര​മായ എന്തെങ്കി​ലും കാരണ​ങ്ങ​ളു​ണ്ടാ​കാ​മെന്നു ചില വിദഗ്‌ധർ പറയുന്നു. അക്രമ​വാ​സ​ന​യ്‌ക്കു പിന്നിലെ ജീവശാ​സ്‌ത്ര​പ​ര​മായ കാരണ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും ബൈബിൾ പറയു​ന്നി​ല്ലെ​ങ്കി​ലും ചിലർ ‘കോപ​മു​ള്ള​വ​രാ​ണെ​ന്നും’ മറ്റു ചിലർ ‘ക്രോ​ധ​മുള്ള മനുഷ്യ​രാ​ണെ​ന്നും’ അതു സമ്മതി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 22:24; 29:22) എങ്കിലും “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക” എന്നും ബൈബിൾ പറയു​ന്നുണ്ട്‌.—സങ്കീർത്തനം 37:8; എഫെസ്യർ 4:31.

ആ ഉപദേ​ശ​ത്തോ​ടു മിക്കയാ​ളു​ക​ളും യോജി​ക്കും. അക്രമ​വാ​സ​ന​യുള്ള ആളുക​ളോ​ടു കാണി​ക്കുന്ന ക്രൂര​ത​യാണ്‌ അതെന്ന്‌ ആരും പറയാൻ ഇടയില്ല. വാസ്‌ത​വ​ത്തിൽ, കോപം ഒരു വ്യക്തി​യു​ടെ ജനിത​ക​ഘ​ട​ന​യിൽ വേരൂ​ന്നി​യ​താ​ണെന്നു വാദി​ക്കുന്ന വിദഗ്‌ധർപോ​ലും അത്തരം പ്രവണ​ത​കളെ നിയ​ന്ത്രി​ക്കു​ന്ന​തിന്‌ ആളുകളെ സഹായി​ക്കാൻ കഠിന​ശ്രമം ചെയ്യാ​റുണ്ട്‌.

ബൈബിൾനി​ല​വാ​ര​ങ്ങൾക്കെ​തി​രായ ഏതൊരു പ്രവൃ​ത്തി​യു​മാ​കട്ടെ, അതെപ്പറ്റി യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഇതേ നിലപാ​ടാ​ണു​ള്ളത്‌. ഇതിൽ, വിവാ​ഹി​ത​ര​ല്ലാത്ത സ്‌ത്രീ​പു​രു​ഷ​ന്മാർ തമ്മിലുള്ള ലൈം​ഗി​ക​ബ​ന്ധ​വും ഉൾപ്പെ​ടു​ന്നു. ഇത്തരം കാര്യ​ങ്ങ​ളി​ലെ​ല്ലാം ബൈബി​ളി​ന്റെ ഈ ഉപദേശം ബാധക​മാണ്‌: “നിങ്ങൾ കാമാ​സ​ക്തി​ക്കു വിധേ​യ​രാ​ക​രുത്‌; പ്രത്യുത, വിശു​ദ്ധി​യി​ലും മാനത്തി​ലും സ്വന്തം ശരീരത്തെ വരുതി​യിൽ നിറു​ത്താൻ നിങ്ങളിൽ ഓരോ​രു​ത്ത​നും അറിഞ്ഞി​രി​ക്കണം.”—1 തെസ്സ​ലോ​നി​ക്യർ 4:4, 5.

“നിങ്ങളിൽ ചിലർ അത്തരക്കാ​രാ​യി​രു​ന്നു”

ഒന്നാം നൂറ്റാ​ണ്ടിൽ ക്രിസ്‌ത്യാ​നി​ക​ളാ​കാൻ ആഗ്രഹിച്ച ആളുകൾ വ്യത്യ​സ്‌ത​മായ പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു, അവരുടെ ജീവി​ത​രീ​തി​ക​ളും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. അവരിൽ ചിലർക്കു തങ്ങളുടെ ജീവി​ത​രീ​തി​യിൽ കാര്യ​മായ മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വന്നു. ഉദാഹ​ര​ണ​ത്തിന്‌, അക്കൂട്ട​ത്തിൽ, “പരസം​ഗി​കൾ, വിഗ്ര​ഹാ​രാ​ധി​കൾ, വ്യഭി​ചാ​രി​കൾ, പുരു​ഷ​കാ​മി​കൾ” തുടങ്ങി​യ​വ​രു​ണ്ടാ​യി​രു​ന്നെന്നു ബൈബിൾ പറയുന്നു. എന്നാൽ തുടർന്ന്‌ അതു പറയു​ന്നത്‌, “നിങ്ങളിൽ ചിലർ അത്തരക്കാ​രാ​യി​രു​ന്നു” എന്നാണ്‌.—1 കൊരി​ന്ത്യർ 6:9-11.

“നിങ്ങളിൽ ചിലർ അത്തരക്കാ​രാ​യി​രു​ന്നു” എന്നു പറഞ്ഞതി​ന്റെ അർഥം സ്വവർഗ​രതി ഉപേക്ഷി​ച്ച​വർക്കു പിന്നീട്‌ ഒരിക്ക​ലും അത്തരം ആഗ്രഹങ്ങൾ തോന്നി​യി​ല്ലെ​ന്നാ​ണോ? അങ്ങനെ​യാ​യി​രി​ക്കില്ല. കാരണം ബൈബിൾ ഇങ്ങനെ​യും ഉപദേ​ശി​ക്കു​ന്നു: “ആത്മാവി​നെ അനുസ​രി​ച്ചു നടക്കു​വിൻ; അപ്പോൾ ജഡാഭി​ലാ​ഷങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻ നിങ്ങൾ മുതി​രു​ക​യില്ല.”—ഗലാത്യർ 5:16.

ഒരു ക്രിസ്‌ത്യാ​നിക്ക്‌ ഒരിക്ക​ലും മോശ​മായ ഒരു ആഗ്രഹം ഉണ്ടാകി​ല്ലെന്നു ബൈബിൾ പറയു​ന്നില്ല എന്ന കാര്യം ശ്രദ്ധി​ക്കുക. പകരം, അത്തരം ആഗ്രഹങ്ങൾ തോന്നി​യാ​ലും അവനോ അവളോ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കില്ല എന്നാണ്‌ അതു പറയു​ന്നത്‌. അത്തരം ആഗ്രഹ​ങ്ങളെ വരുതി​യിൽ നിറു​ത്താൻ അവർ പഠിക്കു​ന്നു. ആഗ്രഹങ്ങൾ ഒരു പ്രവൃ​ത്തി​യി​ലേക്കു നയിക്കുന്ന അളവോ​ളം അവർ അവയെ മനസ്സി​ലിട്ട്‌ താലോ​ലി​ക്കു​ന്നില്ല.—യാക്കോബ്‌ 1:14, 15. [6]

അങ്ങനെ, ചായ്‌വു​ക​ളും പ്രവൃ​ത്തി​ക​ളും തമ്മിലുള്ള വ്യത്യാ​സത്തെ ബൈബിൾ എടുത്തു​കാ​ണി​ക്കു​ന്നു. (റോമർ 7:16-25) സ്വവർഗ​ലൈം​ഗി​ക​ത​യോ​ടു ചായ്‌വുള്ള ഒരാൾക്കു കോപം, വ്യഭി​ചാ​രം, അത്യാ​ഗ്രഹം തുടങ്ങിയ മോശ​മായ കാര്യ​ങ്ങ​ളോ​ടുള്ള ആഗ്രഹ​ങ്ങളെ വരുതി​യിൽ നിറു​ത്താൻ കഴിയു​ന്ന​തു​പോ​ലെ​തന്നെ സ്വവർഗാ​നു​രാ​ഗ​ചി​ന്ത​ക​ളെ​യും വരുതി​യിൽ നിറു​ത്താൻ കഴിയും.—1 കൊരി​ന്ത്യർ 9:27; 2 പത്രോസ്‌ 2:14, 15.

യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളി​ലെ ധാർമി​ക​നി​യ​മങ്ങൾ മുറു​കെ​പ്പി​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അവർ അവരുടെ കാഴ്‌ച​പ്പാ​ടു​കൾ മറ്റുള്ള​വ​രു​ടെ മേൽ അടി​ച്ചേൽപ്പി​ക്കു​ന്നില്ല. തങ്ങളു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മായ ജീവി​ത​രീ​തി​കൾ പിന്തു​ട​രുന്ന ആളുക​ളു​ടെ അവകാ​ശ​ങ്ങളെ സംരക്ഷി​ക്കുന്ന നിയമങ്ങൾ എതിർക്കാ​നും അവർ ശ്രമി​ക്കു​ന്നില്ല. യഹോ​വ​യു​ടെ സാക്ഷികൾ അറിയി​ക്കു​ന്നത്‌ ഒരു ശുഭസ​ന്ദേ​ശ​മാണ്‌. കേൾക്കാൻ മനസ്സുള്ള എല്ലാവ​രു​മാ​യി അവർ അത്‌ ഉത്സാഹ​ത്തോ​ടെ പങ്കു​വെ​ക്കു​ന്നു.—പ്രവൃ​ത്തി​കൾ 20:20. ◼ (g16-E No. 4)

^ 1. റോമർ 12:18: ‘സകല മനുഷ്യ​രോ​ടും സമാധാ​ന​ത്തിൽ വർത്തി​ക്കുക.’

^ 2. യശയ്യ 48:17: ‘ശുഭക​ര​മാ​യി പ്രവർത്തി​പ്പാൻ നിന്നെ അഭ്യസി​പ്പി​ക്കുന്ന . . . നിന്റെ ദൈവ​മായ യഹോവ ഞാൻ തന്നേ.’

^ 3. 1 കൊരി​ന്ത്യർ 6:18: “പരസം​ഗ​ത്തിൽനിന്ന്‌ ഓടി​യ​ക​ലു​വിൻ.”

^ 4. 1 പത്രോസ്‌ 2:17: “സകലതരം മനുഷ്യ​രെ​യും ബഹുമാ​നി​ക്കു​വിൻ.”

^ 5. കൊ​ലോ​സ്യർ 3:5: “ആകയാൽ പരസംഗം, അശുദ്ധി, ഭോഗ​തൃഷ്‌ണ . . . എന്നിവ സംബന്ധ​മാ​യി നിങ്ങളു​ടെ ഭൗമി​കാ​വ​യ​വ​ങ്ങളെ നിഗ്ര​ഹി​ക്കു​വിൻ.”

^ 6. യാക്കോബ്‌ 1:14, 15: “ഓരോ​രു​ത്ത​നും പരീക്ഷി​ക്ക​പ്പെ​ടു​ന്നത്‌ സ്വന്ത​മോ​ഹ​ത്താൽ ആകർഷി​ത​നാ​യി വശീക​രി​ക്ക​പ്പെ​ടു​ക​യാ​ല​ത്രേ. മോഹം ഗർഭം​ധ​രിച്ച്‌ പാപത്തെ പ്രസവി​ക്കു​ന്നു.”