വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം പതി​നൊന്ന്‌

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?
  • ലോകത്തിലെ കഷ്ടപ്പാ​ടു​കൾക്കു കാരണം ദൈവ​മാ​ണോ?

  • ഏദെൻതോട്ടത്തിൽ ഏതു വിവാ​ദ​വി​ഷ​യം ഉന്നയി​ക്ക​പ്പെ​ട്ടു?

  • മനുഷ്യ കഷ്ടപ്പാ​ടി​ന്റെ ഫലങ്ങൾ ദൈവം എങ്ങനെ തുടച്ചു​നീ​ക്കും?

1, 2. ഇന്നു മനുഷ്യൻ ഏതെല്ലാം വിധങ്ങ​ളിൽ കഷ്ടപ്പെ​ടു​ന്നു, അനേകർ ഏതൊക്കെ ചോദ്യ​ങ്ങൾ ചോദി​ക്കാൻ അത്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു?

 ഒരു യുദ്ധബാ​ധി​ത പ്രദേ​ശ​ത്തെ അതിരൂ​ക്ഷ​മാ​യ പോരാ​ട്ട​ത്തിൽ നിരപ​രാ​ധി​ക​ളാ​യ ആയിര​ക്ക​ണ​ക്കി​നു സ്‌ത്രീ​ക​ളും കുട്ടി​ക​ളും മരിച്ചു​വീ​ണു. അവരെ കൂട്ട​ത്തോ​ടെ അടക്കം​ചെ​യ്‌ത കുഴിക്കു ചുറ്റും നാട്ടിയ ചെറിയ കുരി​ശു​ക​ളിൽ ഓരോ​ന്നി​ലും ഇങ്ങനെ എഴുതി​വെ​ച്ചി​രു​ന്നു: “എന്തു​കൊണ്ട്‌?” പലപ്പോ​ഴും ആളുകൾ അതി​വേ​ദ​ന​യോ​ടെ ചോദി​ക്കു​ന്ന ചോദ്യ​മാ​ണിത്‌. യുദ്ധമോ വിപത്തോ രോഗ​മോ കുറ്റകൃ​ത്യ​മോ നിരപ​രാ​ധി​ക​ളാ​യ പ്രിയ​പ്പെ​ട്ട​വ​രു​ടെ ജീവൻ കവർന്നെ​ടു​ക്കു​ക​യോ വീടുകൾ തകർക്കു​ക​യോ മറ്റുവി​ധ​ങ്ങ​ളിൽ തങ്ങൾക്കു വളരെ​യേ​റെ കഷ്ടപ്പാടു വരുത്തി​വെ​ക്കു​ക​യോ ചെയ്യു​മ്പോൾ ആളുകൾ ദുഃഖ​ത്തോ​ടെ അങ്ങനെ ചോദി​ക്കു​ന്നു. തങ്ങൾക്ക്‌ ഇത്തരം ദുരന്തങ്ങൾ നേരി​ടു​ന്ന​തി​ന്റെ കാരണം അറിയാൻ അവർ ആഗ്രഹി​ക്കു​ന്നു.

2 എന്തു​കൊ​ണ്ടാണ്‌ ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌? യഹോ​വ​യാം ദൈവം സർവശ​ക്ത​നും സ്‌നേ​ഹ​വാ​നും ജ്ഞാനി​യും നീതി​മാ​നും ആണെങ്കിൽ ഈ ലോക​ത്തിൽ ഇത്രയ​ധി​കം വിദ്വേ​ഷ​വും അനീതി​യും ഉള്ളത്‌ എന്തു​കൊണ്ട്‌? നിങ്ങൾ ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ?

3, 4. (എ) ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നു ചോദി​ക്കു​ന്ന​തിൽ തെറ്റി​ല്ലെന്ന്‌ എന്തു തെളി​യി​ക്കു​ന്നു? (ബി) ദുഷ്ടത​യും കഷ്ടപ്പാ​ടും സംബന്ധിച്ച്‌ യഹോ​വ​യു​ടെ മനോ​ഭാ​വം എന്താണ്‌?

3 ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നു ചോദി​ക്കു​ന്ന​തു തെറ്റാ​ണോ? അങ്ങനെ ചോദി​ക്കു​ന്നത്‌, ദൈവ​ത്തോ​ടു​ള്ള അനാദ​ര​വാ​ണെന്ന്‌, തങ്ങൾക്കു ദൈവ​ത്തിൽ വേണ്ടത്ര വിശ്വാ​സ​മി​ല്ലാ​ത്ത​തി​ന്റെ സൂചന​യാ​ണെന്ന്‌ ചിലർ ഭയക്കുന്നു. എന്നാൽ ബൈബിൾ വായി​ക്കു​മ്പോൾ, വിശ്വ​സ്‌ത​രും ദൈവ​ഭ​ക്ത​രും ആയ വ്യക്തി​കൾക്കു സമാന​മാ​യ ചോദ്യ​ങ്ങൾ ഉണ്ടായി​രു​ന്ന​താ​യി നിങ്ങൾക്കു മനസ്സി​ലാ​കും. ഉദാഹ​ര​ണ​ത്തിന്‌, പ്രവാ​ച​ക​നാ​യ ഹബക്കൂക്‌ യഹോ​വ​യോട്‌ ഇങ്ങനെ ചോദി​ച്ചു: “നീ എന്നെ നീതി​കേ​ടു കാണു​മാ​റാ​ക്കു​ന്ന​തും പീഡനം വെറു​തെ​നോ​ക്കു​ന്ന​തും എന്തിനു? കവർച്ച​യും സാഹസ​വും എന്റെ മുമ്പിൽ ഉണ്ടു; കലഹം നടക്കുന്നു.”—ഹബക്കൂക്‌ 1:3.

യഹോവ സകല കഷ്ടപ്പാ​ടു​ക​ളും അവസാനിപ്പിക്കും

4 അങ്ങനെ ചോദി​ച്ച​തിന്‌ യഹോവ വിശ്വ​സ്‌ത പ്രവാ​ച​ക​നാ​യി​രു​ന്ന ഹബക്കൂ​ക്കി​നെ ശാസി​ച്ചോ? ഇല്ല. മറിച്ച്‌ ഹബക്കൂ​ക്കി​ന്റെ ആത്മാർഥ​മാ​യ വാക്കുകൾ അവൻ നിശ്വ​സ്‌ത ബൈബിൾരേ​ഖ​യു​ടെ ഭാഗമാ​ക്കി. കൂടാതെ, കാര്യങ്ങൾ മെച്ചമാ​യി മനസ്സി​ലാ​ക്കാ​നും വിശ്വാ​സ​ത്തിൽ വളരാ​നും അവനെ സഹായി​ക്കു​ക​യും ചെയ്‌തു. നിങ്ങൾക്കു​വേ​ണ്ടി​യും അതുതന്നെ ചെയ്യാ​നാ​ണു യഹോവ ആഗ്രഹി​ക്കു​ന്നത്‌. ‘അവൻ നിങ്ങൾക്കാ​യി കരുതുന്ന’തായി ബൈബിൾ പഠിപ്പി​ക്കു​ന്നു​വെന്ന്‌ ഓർക്കുക. (1 പത്രൊസ്‌ 5:7) ദുഷ്ടത​യും അതു വരുത്തി​വെ​ക്കു​ന്ന കഷ്ടപ്പാ​ടും ഏതൊരു മനുഷ്യ​നെ​ക്കാ​ളു​മ​ധി​കം ദൈവം വെറു​ക്കു​ന്നു. (യെശയ്യാ​വു 55:8, 9) ആ സ്ഥിതിക്ക്‌ ഈ ലോക​ത്തിൽ ഇത്രയ​ധി​കം കഷ്ടപ്പാ​ടു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌?

ഇത്രയ​ധി​കം കഷ്ടപ്പാ​ടു​ള്ളത്‌ എന്തു​കൊണ്ട്‌?

5. മാനു​ഷി​ക കഷ്ടപ്പാ​ടി​ന്റെ വിശദീ​ക​ര​ണ​മാ​യി ചില​പ്പോൾ നൽക​പ്പെ​ടു​ന്ന കാരണ​ങ്ങ​ളേവ, എന്നാൽ ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നു?

5 ഇത്രയ​ധി​കം കഷ്ടപ്പാ​ടു​ള്ള​തി​ന്റെ കാരണം അറിയാൻ നാനാ​മ​ത​സ്ഥ​രാ​യ ആളുകൾ തങ്ങളുടെ മതനേ​താ​ക്ക​ളെ​യും ഗുരു​ക്ക​ന്മാ​രെ​യും സമീപി​ച്ചി​ട്ടുണ്ട്‌. കഷ്ടപ്പാട്‌ ദൈവ​ഹി​ത​മാ​ണെ​ന്നും ദുരന്തങ്ങൾ ഉൾപ്പെടെ സംഭവി​ക്കാൻപോ​കു​ന്ന​തെ​ല്ലാം വളരെ​ക്കാ​ലം മുമ്പേ അവൻ നിശ്ചയി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​താ​ണെ​ന്നും ആയിരി​ക്കും അവരിൽ പലരു​ടെ​യും ഉത്തരം. ദൈവ​ത്തി​ന്റെ വഴികൾ നമുക്കു മനസ്സി​ലാ​ക്കാ​നാ​വി​ല്ലെ​ന്നോ സ്വർഗ​ത്തിൽ തന്നോ​ടൊ​പ്പ​മാ​യി​രി​ക്കാൻ കുട്ടികൾ ഉൾപ്പെ​ടെ​യു​ള്ള മനുഷ്യർ മരിക്കാൻ അവൻ ഇടയാ​ക്കു​ന്നു​വെ​ന്നോ ആണ്‌ പലരെ​യും പഠിപ്പി​ക്കു​ന്നത്‌. എന്നാൽ നിങ്ങൾ മനസ്സി​ലാ​ക്കി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, ദുഷ്ടത​യ്‌ക്കു കാരണ​ക്കാ​രൻ ഒരിക്ക​ലും യഹോ​വ​യാം ദൈവമല്ല. ബൈബിൾ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “ദൈവം ദുഷ്ടത​യോ സർവ്വശക്തൻ നീതി​കേ​ടോ ഒരിക്ക​ലും ചെയ്‌ക​യി​ല്ല.”—ഇയ്യോബ്‌ 34:10.

6. ലോക​ത്തി​ലെ സകല കഷ്ടപ്പാ​ടു​കൾക്കും പലരും ദൈവത്തെ അകാര​ണ​മാ​യി കുറ്റ​പ്പെ​ടു​ത്തു​ന്നത്‌ എന്തു​കൊണ്ട്‌?

6 ലോക​ത്തി​ലെ സകല കഷ്ടപ്പാ​ടു​കൾക്കും മനുഷ്യർ ദൈവത്തെ അകാര​ണ​മാ​യി കുറ്റ​പ്പെ​ടു​ത്തു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നു നിങ്ങൾക്ക്‌ അറിയാ​മോ? പലപ്പോ​ഴും, സർവശ​ക്ത​നാ​യ ദൈവ​മാണ്‌ ഈ ലോക​ത്തി​ന്റെ യഥാർഥ ഭരണാ​ധി​കാ​രി എന്നു വിചാ​രി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌. ബൈബിൾ പഠിപ്പി​ക്കു​ന്ന, ലളിത​മെ​ങ്കി​ലും സുപ്ര​ധാ​ന​മാ​യ ഒരു സത്യം അവർക്ക്‌ അറിയില്ല. 3-ാം അധ്യാ​യ​ത്തിൽ നിങ്ങൾ ആ സത്യം പഠിക്കു​ക​യു​ണ്ടാ​യി. ഈ ലോക​ത്തി​ന്റെ യഥാർഥ ഭരണാ​ധി​കാ​രി പിശാ​ചാ​യ സാത്താ​നാണ്‌.

7, 8. (എ) ലോകം അതിന്റെ ഭരണാ​ധി​കാ​രി​യു​ടെ ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (ബി) മാനു​ഷി​ക അപൂർണ​ത​യും “കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളും​” കഷ്ടപ്പാ​ടിന്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

7 ബൈബിൾ വ്യക്തമാ​യി ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “സർവ്വ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു.” (1 യോഹ​ന്നാൻ 5:19) ഒന്നു ചിന്തിച്ചു നോക്കി​യാൽ അതു ശരിയല്ലേ? “ഭൂതലത്തെ മുഴുവൻ തെറ്റി​ച്ചു​ക​ള​യു​ന്ന” അദൃശ്യ ആത്മജീ​വി​യു​ടെ ഗുണങ്ങ​ളാണ്‌ ഈ ലോകം പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌. (വെളി​പ്പാ​ടു 12:9) സാത്താൻ വിദ്വേ​ഷം നിറഞ്ഞ​വ​നും വഞ്ചകനും ക്രൂര​നും ആണ്‌. അതിനാൽ, അവന്റെ കീഴി​ലു​ള്ള ലോക​ത്തിൽ വിദ്വേ​ഷ​വും വഞ്ചനയും ക്രൂര​ത​യും നിറഞ്ഞി​രി​ക്കു​ന്നു. ഭൂമി​യിൽ ഇത്രയ​ധി​കം കഷ്ടപ്പാട്‌ ഉള്ളതിന്റെ ഒരു കാരണം ഇതാണ്‌.

8 നാം 3-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, ഏദെനി​ലെ മത്സരത്തെ തുടർന്ന്‌ മനുഷ്യ​വർഗം അപൂർണ​രും പാപി​ക​ളും ആയിത്തീർന്ന​താണ്‌ ഇത്രയ​ധി​കം കഷ്ടപ്പാ​ടു​ള്ള​തി​ന്റെ രണ്ടാമത്തെ കാരണം. ആധിപ​ത്യ​ത്തി​നാ​യി പോര​ടി​ക്കു​ന്ന സ്വഭാവം പാപി​ക​ളാ​യ മനുഷ്യർക്കുണ്ട്‌. അത്‌ യുദ്ധത്തി​ലും അടിച്ച​മർത്ത​ലി​ലും കഷ്ടപ്പാ​ടി​ലും കലാശി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 4:1; 8:9) കഷ്ടപ്പാ​ടി​ന്റെ മൂന്നാ​മ​ത്തെ കാരണം, “കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളു​മാണ്‌.” (സഭാ​പ്ര​സം​ഗി 9:11, NW) ഭരണാ​ധി​കാ​രി​യെ​ന്ന​നി​ല​യിൽ യഹോ​വ​യു​ടെ സംരക്ഷ​ണ​മി​ല്ലാ​ത്ത ഈ ലോക​ത്തിൽ ചില​പ്പോൾ ഒരു പ്രത്യേക സമയത്ത്‌ ഒരു പ്രത്യേക സ്ഥാനത്ത്‌ ആയി​പ്പോ​കു​ന്ന​തു​കൊ​ണ്ടു മാത്രം ആളുകൾക്കു ദുരന്തം വന്നുഭ​വി​ക്കു​ന്നു.

9. കഷ്ടപ്പാടു തുടരാൻ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തിന്‌ യഹോ​വ​യ്‌ക്ക്‌ ഈടുറ്റ കാരണ​മു​ണ്ടെ​ന്നു നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

9 കഷ്ടപ്പാ​ടു​കൾക്കു കാരണം ദൈവ​മ​ല്ലെന്ന അറിവ്‌ നമുക്ക്‌ എത്രയോ ആശ്വാ​സ​ക​ര​മാണ്‌! അനേകർക്കും കഷ്ടപ്പാടു വരുത്തി​വെ​ക്കു​ന്ന യുദ്ധങ്ങൾക്കും കുറ്റകൃ​ത്യ​ങ്ങൾക്കും അടിച്ച​മർത്ത​ലു​കൾക്കും പ്രകൃ​തി​വി​പ​ത്തു​കൾക്കും പോലും അവനല്ല ഉത്തരവാ​ദി. എന്നുവ​രി​കി​ലും യഹോവ ഇതെല്ലാം അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നു നാം അറി​യേ​ണ്ട​തുണ്ട്‌. സർവശ​ക്ത​നാ​ണെ​ങ്കിൽ ഇതി​നെ​ല്ലാം അറുതി വരുത്താ​നു​ള്ള ശക്തി അവനുണ്ട്‌. എങ്കിൽപ്പി​ന്നെ അവൻ അതു ചെയ്യാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? ദൈവം സ്‌നേ​ഹ​വാ​നാ​ണെന്ന്‌ നാം മനസ്സി​ലാ​ക്കി​ക്ക​ഴി​ഞ്ഞ​ല്ലോ. അപ്പോൾപ്പി​ന്നെ കഷ്ടപ്പാടു തുടരാൻ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തി​നു ദൈവ​ത്തി​നു തീർച്ച​യാ​യും ഈടുറ്റ കാരണം ഉണ്ടായി​രി​ക്കും.—1 യോഹ​ന്നാൻ 4:8.

ഒരു സുപ്ര​ധാ​ന വിവാ​ദ​വി​ഷ​യം ഉന്നയി​ക്ക​പ്പെ​ടു​ന്നു

10. സാത്താൻ എന്താണു ചോദ്യം​ചെ​യ്‌തത്‌, എങ്ങനെ?

10 ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്ന​തി​ന്റെ കാരണം കണ്ടെത്തു​ന്ന​തി​നു നാം അതു തുടങ്ങിയ സമയ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കേ​ണ്ട​തുണ്ട്‌. യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ക്കു​ന്ന​തി​ലേ​ക്കു സാത്താൻ ആദാമി​നെ​യും ഹവ്വാ​യെ​യും നയിച്ച​പ്പോൾ സുപ്ര​ധാ​ന​മാ​യ ഒരു ചോദ്യം ഉന്നയി​ക്ക​പ്പെ​ട്ടു. യഹോ​വ​യു​ടെ ശക്തിയെ സാത്താൻ വെല്ലു​വി​ളി​ച്ചി​ല്ല. യഹോ​വ​യു​ടെ ശക്തി അളവറ്റ​താ​ണെന്ന്‌ അവനു നന്നായി അറിയാം. എന്നാൽ, യഹോ​വ​യു​ടെ ഭരിക്കാ​നു​ള്ള അവകാ​ശ​മാണ്‌ അവൻ ചോദ്യം​ചെ​യ്‌തത്‌. പ്രജക​ളിൽനി​ന്നു നന്മ പിടി​ച്ചു​വെ​ക്കു​ന്ന ഒരു നുണയ​നാണ്‌ ദൈവ​മെ​ന്നു പറഞ്ഞു​കൊണ്ട്‌, യഹോവ നല്ലൊരു ഭരണാ​ധി​കാ​രി​യ​ല്ലെന്നു സാത്താൻ ആരോ​പി​ച്ചു. (ഉല്‌പത്തി 3:2-5) മനുഷ്യ​വർഗ​ത്തി​നു ദൈവ​ഭ​ര​ണം ഇല്ലാതി​രി​ക്കു​ന്ന​താ​ണു നല്ലത്‌ എന്നാണ്‌ അവൻ സൂചി​പ്പി​ച്ചത്‌. യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്മേൽ അതായത്‌ ഭരിക്കാ​നു​ള്ള അവന്റെ അവകാ​ശ​ത്തി​ന്മേൽ ഉള്ള ഒരു കടന്നാ​ക്ര​മ​ണ​മാ​യി​രു​ന്നു അത്‌.

11. ഏദെനി​ലെ മത്സരി​ക​ളെ നശിപ്പി​ച്ചു​ക​ള​ഞ്ഞു​കൊണ്ട്‌ പ്രശ്‌നം പരിഹ​രി​ക്കാൻ യഹോവ ശ്രമി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

11 ആദാമും ഹവ്വായും യഹോ​വ​യ്‌ക്കെ​തി​രെ മത്സരിച്ചു. ഫലത്തിൽ അവർ ഇപ്രകാ​രം പറയു​ക​യാ​യി​രു​ന്നു: ‘ഞങ്ങൾക്ക്‌ യഹോ​വ​യു​ടെ ഭരണം ആവശ്യ​മി​ല്ല. ശരിയും തെറ്റും സ്വയം തീരു​മാ​നി​ക്കാൻ ഞങ്ങൾക്ക​റി​യാം.’ ഈ പ്രശ്‌നം യഹോവ എങ്ങനെ പരിഹ​രി​ക്കു​മാ​യി​രു​ന്നു? മത്സരി​ക​ളു​ടെ അവകാ​ശ​വാ​ദം തെറ്റാ​ണെ​ന്നും തന്റെ വഴിയാണ്‌ ഏറ്റവും നല്ലതെ​ന്നും ബുദ്ധി​ശ​ക്തി​യു​ള്ള സകല സൃഷ്ടി​ക​ളെ​യും അവൻ എങ്ങനെ ബോധ്യ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു? മത്സരി​ക​ളെ നശിപ്പി​ച്ചു​ക​ള​ഞ്ഞിട്ട്‌ ദൈവം ഒരു പുതിയ തുടക്ക​മി​ടേ​ണ്ട​താ​യി​രു​ന്നെന്നു ചിലർ പറഞ്ഞേ​ക്കാം. എന്നാൽ, ആദാമി​ന്റെ​യും ഹവ്വായു​ടെ​യും സന്താന​ങ്ങ​ളെ​ക്കൊ​ണ്ടു ഭൂമി നിറയ്‌ക്കു​ക എന്നതാണ്‌ തന്റെ ഉദ്ദേശ്യ​മെ​ന്നു യഹോവ പ്രഖ്യാ​പി​ച്ചി​രു​ന്നു, അവർ ഒരു ഭൗമിക പറുദീ​സ​യിൽ ജീവി​ക്ക​ണ​മെന്ന്‌ അവൻ ആഗ്രഹി​ച്ചു. (ഉല്‌പത്തി 1:28) യഹോവ തന്റെ ഉദ്ദേശ്യ​ങ്ങൾ എല്ലായ്‌പോ​ഴും നിറ​വേ​റ്റു​ന്നു. (യെശയ്യാ​വു 55:10, 11) മാത്രമല്ല, ഏദെനി​ലെ മത്സരി​ക​ളെ നശിപ്പി​ച്ചു​ക​ള​യു​ന്നത്‌, ഭരിക്കാ​നു​ള്ള യഹോ​വ​യു​ടെ അവകാശം സംബന്ധിച്ച്‌ ഉന്നയി​ക്ക​പ്പെട്ട ചോദ്യ​ത്തിന്‌ ഉത്തരമാ​കു​മാ​യി​രു​ന്നില്ല.

12, 13. ഈ ലോക​ത്തി​ന്റെ ഭരണാ​ധി​പ​നാ​യി​ത്തീ​രാൻ സാത്താ​നെ​യും തങ്ങളു​ടെ​മേൽത്ത​ന്നെ അധികാ​രം നടത്താൻ മനുഷ്യ​രെ​യും യഹോവ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണം ദൃഷ്ടാ​ന്തീ​ക​രി​ക്കു​ക.

12 നമുക്കി​പ്പോൾ ഒരു ദൃഷ്ടാന്തം പരിചി​ന്തി​ക്കാം. ബുദ്ധി​മു​ട്ടേ​റി​യ ഒരു കണക്കു ചെയ്യേ​ണ്ട​വി​ധം ഒരു അധ്യാ​പ​കൻ ക്ലാസ്സിൽ വിശദീ​ക​രി​ക്കു​ക​യാ​ണെന്നു സങ്കൽപ്പി​ക്കു​ക. എന്നാൽ, അധ്യാ​പ​കൻ പഠിപ്പി​ക്കു​ന്ന ആ വിധം ശരിയ​ല്ലെ​ന്നു ബുദ്ധി​മാ​നും മത്സരി​യും ആയ ഒരു വിദ്യാർഥി അവകാ​ശ​പ്പെ​ടു​ന്നു. അധ്യാ​പ​കൻ യഥാർഥ​ത്തിൽ ആ ജോലി​ക്കു കൊള്ളാ​ത്ത​വ​നാ​ണെന്ന ധാരണ ഉളവാ​ക്കി​ക്കൊണ്ട്‌, ആ കണക്ക്‌ ചെയ്യേണ്ട ശരിയായ വിധം തനിക്ക​റി​യാ​മെന്ന്‌ അവൻ ഉറപ്പി​ച്ചു​പ​റ​യു​ന്നു. തങ്ങളുടെ സഹപാഠി പറയു​ന്ന​തു ശരിയാ​ണെ​ന്നു വിചാ​രി​ച്ചു​കൊണ്ട്‌ മറ്റു ചില വിദ്യാർഥി​ക​ളും അവന്റെ പക്ഷം പിടി​ക്കു​ന്നു. ഇപ്പോൾ അധ്യാ​പ​കൻ എന്തു ചെയ്യണം? ഈ മത്സരി​ക​ളെ ക്ലാസ്സിൽനിന്ന്‌ ഇറക്കി​വി​ട്ടാൽ അതു മറ്റു വിദ്യാർഥി​ക​ളു​ടെ​മേൽ ഉളവാ​ക്കു​ന്ന ഫലം എന്തായി​രി​ക്കും? തങ്ങളുടെ സഹപാ​ഠി​യും കൂട്ടരും പറയു​ന്ന​തു ശരിയാ​യ​തു​കൊ​ണ്ടാ​യി​രി​ക്കും അധ്യാ​പ​കൻ അവരെ ഇറക്കി​വി​ട്ട​തെന്ന്‌ അവർ ചിന്തി​ക്കാൻ സാധ്യ​ത​യി​ല്ലേ? തന്റെ തെറ്റ്‌ വെളി​ച്ച​ത്തു​വ​രു​മെന്ന പേടി​യാണ്‌ അദ്ദേഹ​ത്തി​നെന്ന്‌ അവർ വിചാ​രി​ച്ചേ​ക്കാം. അങ്ങനെ, ക്ലാസ്സിലെ മറ്റു വിദ്യാർഥി​കൾക്കും അദ്ദേഹ​ത്തോ​ടു​ള്ള ബഹുമാ​നം നഷ്ടമാ​യേ​ക്കാം. എന്നാൽ, ആ കണക്കു ചെയ്യുന്ന വിധം ക്ലാസ്സിനെ കാണി​ക്കാൻ അധ്യാ​പ​കൻ ആ മത്സരിയെ അനുവ​ദി​ക്കു​ന്നെ​ങ്കി​ലോ?

വിദ്യാർഥി അധ്യാ​പ​ക​നെ​ക്കാൾ യോഗ്യ​ത​യു​ള്ള​വ​നോ?

13 ആ അധ്യാ​പ​കൻ ചെയ്യു​ന്ന​തി​നു സമാന​മാ​യ ഒരു കാര്യ​മാണ്‌ യഹോവ ചെയ്‌തി​രി​ക്കു​ന്നത്‌. അവന്‌ ഏദെനി​ലെ മത്സരി​ക​ളു​ടെ കാര്യം മാത്രം ചിന്തി​ച്ചാൽ പോരാ​യി​രു​ന്നു എന്നതു മനസ്സിൽപ്പി​ടി​ക്കു​ക. ദശലക്ഷ​ക്ക​ണ​ക്കി​നു ദൂതന്മാർ സംഭവങ്ങൾ നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. (ഇയ്യോബ്‌ 38:6; ദാനീ​യേൽ 7:10) യഹോവ ആ മത്സരം കൈകാ​ര്യം ചെയ്‌ത​വി​ധം ആ സകല ദൂതന്മാ​രെ​യും ആത്യന്തി​ക​മാ​യി ബുദ്ധി​ശ​ക്തി​യു​ള്ള സകല സൃഷ്ടി​ക​ളെ​യും വളരെ​യേ​റെ സ്വാധീ​നി​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌, യഹോവ എന്താണു ചെയ്‌തത്‌? മനുഷ്യ​വർഗ​ത്തെ എങ്ങനെ ഭരിക്കു​മെ​ന്നു കാണി​ക്കാ​നു​ള്ള അവസരം യഹോവ സാത്താന്‌ അനുവ​ദി​ച്ചു. സാത്താന്റെ വഴിന​ട​ത്തി​പ്പിൻകീ​ഴിൽ തങ്ങളു​ടെ​മേൽത്ത​ന്നെ അധികാ​രം നടത്താൻ ദൈവം മനുഷ്യ​രെ​യും അനുവ​ദി​ച്ചി​രി​ക്കു​ന്നു.

14. സ്വയം ഭരിക്കാൻ മനുഷ്യ​രെ അനുവ​ദി​ച്ചു​കൊ​ണ്ടു​ള്ള യഹോ​വ​യു​ടെ തീരു​മാ​നം ഏതു വിധത്തിൽ പ്രയോ​ജ​ന​പ്പെ​ടും?

14 നമ്മൾ പരിചി​ന്തി​ച്ച ദൃഷ്ടാ​ന്ത​ത്തി​ലെ അധ്യാ​പ​കന്‌ ആ മത്സരി​യും അവന്റെ​കൂ​ടെ ചേർന്ന വിദ്യാർഥി​ക​ളും പറയു​ന്ന​തു ശരിയ​ല്ലെന്ന്‌ അറിയാം. എന്നാൽ, അവരുടെ അവകാ​ശ​വാ​ദം തെളി​യി​ക്കു​ന്ന​തി​നു​ള്ള അവസരം നൽകി​യാൽ അതു മുഴു ക്ലാസ്സി​നും പ്രയോ​ജ​നം ചെയ്യു​മെ​ന്നും അദ്ദേഹം മനസ്സി​ലാ​ക്കു​ന്നു. ആ മത്സരികൾ പരാജി​ത​രാ​കു​മ്പോൾ, പഠിപ്പി​ക്കാൻ അർഹത​യു​ള്ളത്‌ അധ്യാ​പ​ക​നു മാത്ര​മാ​ണെന്ന്‌ ആത്മാർഥ​ഹൃ​ദ​യ​രാ​യ എല്ലാ വിദ്യാർഥി​കൾക്കും ബോധ്യ​മാ​കും. തുടർന്ന്‌ അധ്യാ​പ​കൻ ക്ലാസ്സിൽനി​ന്നു മത്സരി​ക​ളെ ഇറക്കി​വി​ട്ടാൽ അതിന്റെ കാരണം മറ്റു വിദ്യാർഥി​കൾക്കു മനസ്സി​ലാ​കും. സമാന​മാ​യി, സാത്താ​ന്റെ​യും അവന്റെ പക്ഷം​ചേർന്ന മത്സരി​ക​ളു​ടെ​യും ദയനീയ പരാജ​യ​വും മനുഷ്യർക്കു തങ്ങളെ​ത്ത​ന്നെ ഭരിക്കാൻ കഴിയി​ല്ലെന്ന യാഥാർഥ്യ​വും നിരീ​ക്ഷി​ക്കു​ന്നത്‌ സത്യസ​ന്ധ​രാ​യ സകല മനുഷ്യർക്കും ദൂതന്മാർക്കും പ്രയോ​ജ​നം ചെയ്യു​മെ​ന്നു യഹോ​വ​യ്‌ക്ക്‌ അറിയാം. പുരാ​ത​ന​കാ​ല​ത്തെ യിരെ​മ്യാ​വി​നെ​പ്പോ​ലെ അവർ ഈ സുപ്ര​ധാ​ന സത്യം മനസ്സി​ലാ​ക്കും: “യഹോവേ, മനുഷ്യ​ന്നു തന്റെ വഴിയും നടക്കു​ന്ന​വ​ന്നു തന്റെ കാലടി​ക​ളെ നേരെ ആക്കുന്ന​തും സ്വാധീ​ന​മല്ല എന്നു ഞാൻ അറിയു​ന്നു.”—യിരെ​മ്യാ​വു 10:23.

എന്തിന്‌ ഇത്രയും കാലം?

15, 16. (എ) ഇത്രയും കാലം കഷ്ടപ്പാടു തുടരാൻ യഹോവ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണ​മെന്ത്‌? (ബി) അതി​ഘോ​ര​മാ​യ കുറ്റകൃ​ത്യ​ങ്ങൾപോ​ലുള്ള കാര്യങ്ങൾ യഹോവ തടയാ​ത്തത്‌ എന്തു​കൊണ്ട്‌?

15 എന്നാൽ, ഇത്രയും കാലമാ​യി കഷ്ടപ്പാട്‌ തുടരാൻ യഹോവ അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? മോശ​മാ​യ കാര്യ​ങ്ങ​ളെ അവൻ തടയാ​ത്തത്‌ എന്തു​കൊണ്ട്‌? നമ്മുടെ ദൃഷ്ടാ​ന്ത​ത്തി​ലെ അധ്യാ​പ​കൻ ചെയ്യു​ക​യി​ല്ലാ​ത്ത രണ്ടു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക. ഒന്നാമ​താ​യി, മത്സരി തന്റെ വിശദീ​ക​ര​ണം നൽകു​ന്ന​തി​നി​ട​യ്‌ക്കു​വെച്ച്‌ അദ്ദേഹം അവനെ തടസ്സ​പ്പെ​ടു​ത്തു​ക​യി​ല്ല. രണ്ടാമ​താ​യി, മത്സരിയെ അവന്റെ അവകാ​ശ​വാ​ദം ശരിയാ​ണെ​ന്നു തെളി​യി​ക്കാൻ യാതൊ​രു വിധത്തി​ലും സഹായി​ക്കു​ക​യി​ല്ല. അതു​പോ​ലെ, യഹോ​വ​യും രണ്ടു കാര്യങ്ങൾ ചെയ്യു​ന്നി​ല്ല. ഒന്നാമത്‌, തങ്ങളുടെ പക്ഷം ശരിയാ​ണെ​ന്നു തെളി​യി​ക്കാ​നു​ള്ള സാത്താ​ന്റെ​യും കൂട്ടരു​ടെ​യും ശ്രമത്തെ അവൻ തടഞ്ഞി​ട്ടി​ല്ല. അതു​കൊണ്ട്‌, സമയം കടന്നു​പോ​കാൻ അനുവ​ദി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​വ​ന്നു. മനുഷ്യ ചരി​ത്ര​ത്തി​ന്റെ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളിൽ സകലവിധ ഭരണവി​ധ​ങ്ങ​ളും മനുഷ്യൻ പരീക്ഷി​ച്ചു​നോ​ക്കി​യി​രി​ക്കു​ന്നു. ശാസ്‌ത്ര​മേ​ഖ​ല​യി​ലും മറ്റും മനുഷ്യർ കുറെ​യൊ​ക്കെ നേട്ടങ്ങൾ കൈവ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, അനീതി​യും ദാരി​ദ്ര്യ​വും കുറ്റകൃ​ത്യ​വും യുദ്ധവും ഒന്നി​നൊ​ന്നു വർധി​ച്ചു​വ​രു​ക​യാണ്‌. മനുഷ്യ​ഭ​ര​ണം ഒരു പരാജ​യ​മാ​ണെന്ന്‌ ഇപ്പോൾ തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

16 രണ്ടാമത്‌, ഈ ലോകത്തെ ഭരിക്കു​ന്ന​തിൽ യഹോവ സാത്താനെ സഹായി​ച്ചി​ട്ടി​ല്ല. ഉദാഹ​ര​ണ​ത്തിന്‌, അതി​ഘോ​ര​മാ​യ കുറ്റകൃ​ത്യ​ങ്ങ​ളും മറ്റും ദൈവം തടഞ്ഞാൽ മത്സരികൾ പറഞ്ഞതു ശരിയാ​ണെ​ന്നു തെളി​യി​ക്കു​ന്ന​തിന്‌ അവൻ കൂട്ടു​നിൽക്കു​ന്ന​താ​യി വരില്ലേ? ഒരുപക്ഷേ വിപത്‌ക​ര​മാ​യ ഫലങ്ങ​ളൊ​ന്നും കൂടാതെ മനുഷ്യ​നു സ്വയം ഭരിക്കാൻ കഴിയു​മെന്ന്‌ ആളുകൾ ചിന്തി​ക്കാൻ ദൈവം ഇടയാ​ക്കു​ക​യാ​യി​രി​ക്കി​ല്ലേ? അതേ, അങ്ങനെ പ്രവർത്തി​ച്ചാൽ യഹോവ ഒരു നുണയ്‌ക്കു കൂട്ടാളി ആകുക​യാ​യി​രി​ക്കും. എന്നാൽ, ‘ദൈവ​ത്തി​ന്നു ഭോഷ്‌കു​പ​റ​വാൻ കഴിയില്ല.’—എബ്രായർ 6:18.

17, 18. സാത്താന്യ സ്വാധീ​ന​ത്തി​ന്റെ​യും മാനു​ഷി​ക ഭരണത്തി​ന്റെ​യും ഫലമായി ഉണ്ടായി​ട്ടു​ള്ള സകല ദോഷ​ങ്ങ​ളും സംബന്ധിച്ച്‌ യഹോവ എന്തു ചെയ്യും?

17 എന്നാൽ ദൈവ​ത്തി​നെ​തി​രെ​യുള്ള ദീർഘ​കാ​ല​ത്തെ ഈ മത്സരം വരുത്തി​വെ​ച്ചി​ട്ടു​ള്ള സകല ദോഷ​ങ്ങ​ളു​ടെ​യും കാര്യ​മോ? യഹോവ സർവശ​ക്ത​നാ​ണെ​ന്നു നാം മനസ്സിൽപ്പി​ടി​ക്ക​ണം. അക്കാര​ണ​ത്താൽ, മനുഷ്യ​വർഗ​ത്തി​ന്റെ കഷ്ടപ്പാ​ടു​ക​ളു​ടെ ഫലങ്ങൾ തുടച്ചു​നീ​ക്കാൻ അവനു കഴിയും. അതുത​ന്നെ​യാണ്‌ അവൻ ചെയ്യാൻ പോകു​ന്ന​തും. നാം പഠിച്ച​തു​പോ​ലെ, ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി​മാ​റ്റി​ക്കൊണ്ട്‌ അവൻ നമ്മുടെ ഗ്രഹത്തി​നു വന്നിരി​ക്കു​ന്ന കേടു​പാ​ടു​കൾ പോക്കും. യേശു​ക്രി​സ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ലു​ള്ള വിശ്വാ​സ​ത്താൽ പാപത്തി​ന്റെ ഫലങ്ങൾ നീക്കം​ചെ​യ്യ​പ്പെ​ടും. മരണം വരുത്തി​വെ​ക്കു​ന്ന നഷ്ടം പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ പരിഹ​രി​ക്ക​പ്പെ​ടും. അങ്ങനെ, “പിശാ​ചി​ന്റെ പ്രവൃ​ത്തി​ക​ളെ അഴിപ്പാൻ” ദൈവം യേശു​വി​നെ ഉപയോ​ഗി​ക്കും. (1 യോഹ​ന്നാൻ 3:8) തക്കസമ​യ​ത്തു​ത​ന്നെ യഹോവ ഇതെല്ലാം നടപ്പാ​ക്കും. അവൻ ഇതിലും നേരത്തേ പ്രവർത്തി​ച്ചി​ട്ടി​ല്ലാ​ത്ത​തിൽ നമുക്കു സന്തോ​ഷി​ക്കാം. കാരണം, അവൻ ക്ഷമ പ്രകട​മാ​ക്കി​യി​രി​ക്കു​ന്ന​തി​നാ​ലാണ്‌ സത്യം പഠിക്കാ​നും അവനെ സേവി​ക്കാ​നും ഉള്ള അവസരം നമുക്കു ലഭിച്ചി​രി​ക്കു​ന്നത്‌. (2 പത്രൊസ്‌ 3:9, 10) അതേസ​മ​യം, ദൈവം ആത്മാർഥ​മാ​യി തന്നെ സേവി​ക്കു​ന്ന​വർക്കാ​യി അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും പ്രശ്‌ന​പൂ​രി​ത​മാ​യ ഈ ലോക​ത്തിൽ നേരി​ട്ടേ​ക്കാ​വു​ന്ന ഏതൊരു കഷ്ടപ്പാ​ടും സഹിക്കാ​നു​ള്ള സഹായം അവർക്കു നൽകു​ക​യും ചെയ്യുന്നു.—യോഹ​ന്നാൻ 4:23; 1 കൊരി​ന്ത്യർ 10:13.

18 മത്സരി​ക്കാൻ കഴിയാത്ത ഒരു വിധത്തിൽ ആദാമി​നെ​യും ഹവ്വാ​യെ​യും ദൈവം സൃഷ്ടി​ച്ചി​രു​ന്നെ​ങ്കിൽ ഈ കഷ്ടപ്പാ​ടു​ക​ളെ​ല്ലാം തടയാ​മാ​യി​രു​ന്ന​ല്ലോ​യെന്നു ചിലർ ചിന്തി​ച്ചേ​ക്കാം. ആ ചോദ്യ​ത്തി​നു​ള്ള ഉത്തരത്തിന്‌, യഹോവ നിങ്ങൾക്കു നൽകി​യി​രി​ക്കു​ന്ന വില​യേ​റി​യ ഒരു ദാന​ത്തെ​ക്കു​റിച്ച്‌ ഓർക്കേ​ണ്ട​തുണ്ട്‌.

നിങ്ങൾ ആ ദൈവ​ദാ​നം എങ്ങനെ ഉപയോ​ഗി​ക്കും?

കഷ്ടപ്പാടു സഹിച്ചു​നിൽക്കാൻ ദൈവം നിങ്ങളെ സഹായിക്കും

19. യഹോവ നമുക്ക്‌ ഏതു വിലപ്പെട്ട ദാനം നൽകി​യി​രി​ക്കു​ന്നു, നാം അതിനെ വിലമ​തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

19 അഞ്ചാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, സ്വതന്ത്ര ഇച്ഛാശ​ക്തി​യോ​ടെ​യാ​ണു മനുഷ്യർ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌. അത്‌ എത്ര വിലപ്പെട്ട ഒരു ദാനമാ​ണെ​ന്നു നിങ്ങൾ തിരി​ച്ച​റി​യു​ന്നു​ണ്ടോ? ദൈവം അനവധി ജന്തുക്കളെ സൃഷ്ടി​ച്ചി​ട്ടുണ്ട്‌, അവയെ നയിക്കു​ന്ന​തു മുഖ്യ​മാ​യും സഹജജ്ഞാ​ന​മാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 30:24, NW) ഓരോ നിർദേ​ശ​വും അനുസ​രി​ച്ചു പ്രവർത്തി​ക്കാ​നാ​യി പ്രോ​ഗ്രാം ചെയ്യാ​വു​ന്ന യന്ത്രമ​നു​ഷ്യ​നെ മനുഷ്യൻ നിർമി​ച്ചി​ട്ടുണ്ട്‌. ദൈവം നമ്മെ അതു​പോ​ലെ ഉണ്ടാക്കി​യി​രു​ന്നെ​ങ്കിൽ നമുക്കു സന്തോ​ഷ​മാ​കു​മാ​യി​രു​ന്നോ? ഇല്ല. ഏതുതരം വ്യക്തി ആയിരി​ക്ക​ണം, ഏതു ജീവി​ത​ഗ​തി പിന്തു​ട​ര​ണം, എങ്ങനെ​യു​ള്ള സുഹൃ​ദ്‌ബ​ന്ധ​ങ്ങൾ സ്ഥാപി​ക്ക​ണം എന്നിങ്ങ​നെ​യു​ള്ള കാര്യ​ങ്ങ​ളിൽ തിര​ഞ്ഞെ​ടു​പ്പു നടത്താ​നു​ള്ള സ്വാത​ന്ത്ര്യ​മു​ള്ള​തിൽ നാം നന്ദിയു​ള്ള​വ​രാണ്‌. ഒരളവി​ലു​ള്ള സ്വാത​ന്ത്ര്യം നാം വിലമ​തി​ക്കു​ന്നു, നമുക്കു​ണ്ടാ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്ന​തും അതാണ്‌.

20, 21. സ്വതന്ത്ര ഇച്ഛാശക്തി എന്ന ദാനം നമുക്ക്‌ ഏറ്റവും നല്ല വിധത്തിൽ എങ്ങനെ വിനി​യോ​ഗി​ക്കാ​നാ​കും, അങ്ങനെ ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

20 നിർബ​ന്ധ​ത്തി​നു വഴങ്ങി ആരും തന്നെ സേവി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നി​ല്ല. (2 കൊരി​ന്ത്യർ 9:7) ഒരു പിതാ​വി​ന്റെ​യും കുട്ടി​യു​ടെ​യും ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ ഇതു വ്യക്തമാ​ക്കാം: ‘എന്റെ ഡാഡി നല്ല ഡാഡിയാ’ എന്ന്‌ ഒരു കുട്ടി ഉള്ളിന്റെ ഉള്ളിൽനി​ന്നു പറയു​ന്ന​താ​യി​രി​ക്കു​മോ ആരെങ്കി​ലും പറഞ്ഞു​കൊ​ടു​ത്തു പറയി​ക്കു​ന്ന​താ​യി​രി​ക്കു​മോ ഒരു പിതാ​വി​നെ കൂടുതൽ സന്തോ​ഷി​പ്പി​ക്കു​ക? അതു​കൊണ്ട്‌, യഹോ​വ​യു​ടെ ദാനമായ സ്വതന്ത്ര ഇച്ഛാശക്തി നിങ്ങൾ എങ്ങനെ വിനി​യോ​ഗി​ക്കും എന്നതാണു ചോദ്യം. സാത്താ​നും ആദാമും ഹവ്വായും ഏറ്റവും മോശ​മാ​യ വിധത്തി​ലാണ്‌ അത്‌ ഉപയോ​ഗി​ച്ചത്‌. അവർ യഹോ​വ​യാം ദൈവത്തെ തള്ളിക്ക​ള​ഞ്ഞു. നിങ്ങൾ എന്തു ചെയ്യും?

21 സ്വതന്ത്ര ഇച്ഛാശ​ക്തി​യെന്ന അതിമ​ഹ​ത്താ​യ ദാനം ഏറ്റവും നല്ല വിധത്തിൽ ഉപയോ​ഗി​ക്കാ​നു​ള്ള അവസരം നിങ്ങൾക്കുണ്ട്‌. യഹോ​വ​യു​ടെ പക്ഷം ചേർന്നി​രി​ക്കു​ന്ന ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുക​ളോ​ടൊ​പ്പം നിങ്ങൾക്കു ചേരാ​നാ​കും. സാത്താൻ ഒരു നുണയ​നും അവന്റെ ഭരണം ദയനീയ പരാജ​യ​വും ആണെന്നു തെളി​യി​ക്കു​ന്ന​തിൽ സജീവ പങ്കുവ​ഹി​ച്ചു​കൊണ്ട്‌ അവർ ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 27:11) ശരിയായ ജീവി​ത​ഗ​തി തിര​ഞ്ഞെ​ടു​ത്തു​കൊണ്ട്‌ നിങ്ങൾക്കും അതു ചെയ്യാ​വു​ന്ന​താണ്‌. അടുത്ത അധ്യായം ഇതേക്കു​റി​ച്ചു വിശദീ​ക​രി​ക്കും.