വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 6

നല്ല വിനോ​ദങ്ങൾ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം?

നല്ല വിനോ​ദങ്ങൾ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം?

“എല്ലാം ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നു​വേണ്ടി ചെയ്യുക.”—1 കൊരി​ന്ത്യർ 10:31.

1, 2. വിനോ​ദ​പ​രി​പാ​ടി​ക​ളു​ടെ കാര്യ​ത്തിൽ നമ്മൾ എന്തു തിര​ഞ്ഞെ​ടു​പ്പു നടത്തേ​ണ്ട​തുണ്ട്‌?

 സ്വാദി​ഷ്‌ഠ​മായ ഒരു ആപ്പിൾ കഴിക്കാ​നുള്ള തയ്യാ​റെ​ടു​പ്പി​ലാ​ണു നിങ്ങൾ. അപ്പോ​ഴാണ്‌ അതിന്റെ ഒരു ഭാഗം കേടാ​ണെന്ന കാര്യം ശ്രദ്ധി​ക്കു​ന്നത്‌. നിങ്ങൾ എന്തു ചെയ്യും? ഒന്നുകിൽ കേടായ ഭാഗം ഉൾപ്പെടെ അത്‌ അപ്പാടെ തിന്നാം, അല്ലെങ്കിൽ ആ ആപ്പിൾ വേണ്ടെ​ന്നു​വെ​ക്കാം, അതുമ​ല്ലെ​ങ്കിൽ കേടായ ഭാഗം മുറി​ച്ചു​മാ​റ്റി​യിട്ട്‌ നല്ല ഭാഗം മാത്രം കഴിക്കാം. നിങ്ങൾ ഇതിൽ ഏതാകും ചെയ്യുക?

2 ഒരർഥ​ത്തിൽ പറഞ്ഞാൽ, ആ ആപ്പിൾപോ​ലെ​യാണ്‌ ഇന്നുള്ള വിനോ​ദങ്ങൾ. ചില​പ്പോ​ഴൊ​ക്കെ അൽപ്പം വിനോ​ദം വേണ​മെന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം. എന്നാൽ ഇന്നത്തെ വിനോ​ദ​ങ്ങ​ളിൽ ഭൂരി​ഭാ​ഗ​വും ധാർമി​ക​മാ​യി അധഃപ​തി​ച്ച​താ​ണെന്നു നിങ്ങൾ മനസ്സി​ലാ​ക്കു​ന്നു. അപ്പോ​ഴോ? ചിലർ അതു കണക്കി​ലെ​ടു​ക്കാ​തെ, ലോകം വെച്ചു​നീ​ട്ടുന്ന ഏതു വിനോ​ദ​വും സ്വീക​രി​ച്ചേ​ക്കാം. മറ്റു ചിലരാ​കട്ടെ, വിനോ​ദങ്ങൾ ദോഷം ചെയ്യു​മെന്ന ഭയം കാരണം വിനോ​ദമേ വേണ്ടെ​ന്നു​വെ​ക്കു​ന്നു. ഇനിയും വേറെ ചിലർ, ദോഷ​ക​ര​മായ വിനോ​ദങ്ങൾ ഒഴിവാ​ക്കി​ക്കൊണ്ട്‌ ഇടയ്‌ക്കൊ​ക്കെ നല്ല വിനോ​ദങ്ങൾ ആസ്വദി​ക്കു​ന്നു. ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്ക​ണ​മെ​ങ്കിൽ നിങ്ങൾ ഇതിൽ ഏതു തിര​ഞ്ഞെ​ടു​ക്കണം?

3. അടുത്ത​താ​യി നമ്മൾ എന്തു പഠിക്കും?

3 മൂന്നാ​മതു പറഞ്ഞതു ചെയ്യാ​നാ​യി​രി​ക്കും നമ്മളിൽ മിക്കവ​രും താത്‌പ​ര്യ​പ്പെ​ടുക. കുറ​ച്ചൊ​ക്കെ വിനോ​ദം വേണ​മെന്നു നമു​ക്കെ​ല്ലാം അറിയാം. എന്നാൽ ധാർമി​ക​മാ​യി നല്ല നിലവാ​രം പുലർത്തുന്ന വിനോ​ദങ്ങൾ മാത്രം തിര​ഞ്ഞെ​ടു​ക്കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. ആ സ്ഥിതിക്ക്‌, വിനോ​ദ​പ​രി​പാ​ടി​ക​ളിൽ നല്ലതും മോശ​വും തമ്മിൽ എങ്ങനെ വേർതി​രി​ച്ച​റി​യാൻ കഴിയു​മെന്നു നമ്മൾ ചിന്തി​ക്കേ​ണ്ട​തുണ്ട്‌. അതിനു മുമ്പായി, നമ്മൾ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദം നമ്മുടെ ആരാധ​നയെ എങ്ങനെ ബാധി​ച്ചേ​ക്കാ​മെന്നു നോക്കാം.

“എല്ലാം ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നു​വേണ്ടി ചെയ്യുക”

4. നമ്മൾ ഏതു തരം വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​ന്നു എന്നതിനെ നമ്മുടെ സമർപ്പണം എങ്ങനെ സ്വാധീ​നി​ക്കണം?

4 “ഒരു സ്‌നാ​ന​പ്ര​സം​ഗം​പോ​ലും നഷ്ടമാ​കാ​തി​രി​ക്കാ​നും, അത്‌ ഓരോ​ന്നും എന്റെ സ്‌നാ​ന​മാ​ണെ​ന്ന​പോ​ലെ നന്നായി ശ്രദ്ധി​ച്ചു​കേൾക്കാ​നും ഞാൻ പ്രത്യേ​കം ശ്രമി​ക്കാ​റുണ്ട്‌” എന്ന്‌ 1946-ൽ സ്‌നാ​ന​മേറ്റ ഒരു സാക്ഷി കുറച്ച്‌ നാൾ മുമ്പ്‌ പറയു​ക​യു​ണ്ടാ​യി. എന്തു​കൊണ്ട്‌? അദ്ദേഹം തുടരു​ന്നു: “എന്റെ സമർപ്പണം വ്യക്തമാ​യി മനസ്സിൽ അടുപ്പി​ച്ചു​നി​റു​ത്തു​ന്നതു വിശ്വ​സ്‌ത​നാ​യി നിൽക്കാൻ എന്നെ വളരെ​യ​ധി​കം സഹായി​ക്കു​ന്നുണ്ട്‌.” നിങ്ങളും അദ്ദേഹ​ത്തി​ന്റെ വാക്കു​ക​ളോ​ടു യോജി​ക്കു​ന്നി​ല്ലേ? ജീവിതം മുഴു​വ​നും യഹോ​വയെ സേവി​ക്കാ​നാ​യി വിനി​യോ​ഗി​ച്ചു​കൊ​ള്ളാ​മെന്നു നിങ്ങൾ ദൈവ​ത്തി​നു കൊടുത്ത വാക്ക്‌ ഓർമി​ക്കു​ന്നതു വിശ്വ​സ്‌ത​രാ​യി നിൽക്കാൻ നിങ്ങളെ സഹായി​ക്കും. (സഭാ​പ്ര​സം​ഗകൻ 5:4 വായി​ക്കുക; എബ്രായർ 10:7) നിങ്ങളു​ടെ സമർപ്പ​ണ​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നതു ക്രിസ്‌തീ​യ​ശു​ശ്രൂഷ, വിനോ​ദം തുടങ്ങി ജീവി​ത​ത്തി​ന്റെ എല്ലാ മേഖല​ക​ളെ​യും​കു​റി​ച്ചുള്ള നിങ്ങളു​ടെ കാഴ്‌ച​പ്പാ​ടി​നെ സ്വാധീ​നി​ക്കും. “നിങ്ങൾ തിന്നാ​ലും കുടി​ച്ചാ​ലും മറ്റ്‌ എന്തു ചെയ്‌താ​ലും എല്ലാം ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നു​വേണ്ടി ചെയ്യുക” എന്നു തന്റെ കാലത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതി​യ​പ്പോൾ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഈ സത്യത്തിന്‌ അടിവ​ര​യി​ടു​ക​യാ​യി​രു​ന്നു.—1 കൊരി​ന്ത്യർ 10:31.

5. റോമർ 12:1-ൽ അടങ്ങി​യി​രി​ക്കുന്ന മുന്നറി​യി​പ്പു മനസ്സി​ലാ​ക്കാൻ ലേവ്യ 22:18-20 നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

5 ജീവി​ത​ത്തിൽ നിങ്ങൾ ചെയ്യുന്ന എന്തിനും നിങ്ങളു​ടെ ആരാധ​ന​യു​മാ​യി ബന്ധമുണ്ട്‌. ഈ സത്യം സഹവി​ശ്വാ​സി​കളെ ബോധ്യ​പ്പെ​ടു​ത്താൻ, റോമി​ലു​ള്ള​വർക്ക്‌ എഴുതിയ ലേഖന​ത്തിൽ പൗലോസ്‌ ശക്തമാ​യൊ​രു പദം ഉപയോ​ഗി​ക്കു​ക​യു​ണ്ടാ​യി. പൗലോസ്‌ പറഞ്ഞു: “നിങ്ങളു​ടെ ശരീര​ങ്ങളെ വിശു​ദ്ധ​വും ദൈവ​ത്തി​നു സ്വീകാ​ര്യ​വും ആയ ജീവനുള്ള ബലിയാ​യി അർപ്പി​ച്ചു​കൊണ്ട്‌ ചിന്താ​പ്രാ​പ്‌തി ഉപയോ​ഗി​ച്ചുള്ള വിശു​ദ്ധ​സേ​വനം ചെയ്യുക.” (റോമർ 12:1) ശരീരം എന്നു പറയു​മ്പോൾ, മനസ്സും ഹൃദയ​വും കായി​ക​ബ​ല​വു​മെ​ല്ലാം അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ദൈവ​സേ​വ​ന​ത്തിൽ ഇതെല്ലാം നിങ്ങൾ ഉപയോ​ഗി​ക്കു​ന്നുണ്ട്‌. (മർക്കോസ്‌ 12:30) മുഴു​ദേ​ഹി​യോ​ടെ​യുള്ള അത്തരം സേവനത്തെ പൗലോസ്‌ ബലി​യെ​ന്നാ​ണു വിശേ​ഷി​പ്പി​ച്ചത്‌. ആ പദപ്ര​യോ​ഗ​ത്തിൽ ഒരു മുന്നറി​യിപ്പ്‌ അടങ്ങി​യി​രി​ക്കു​ന്നതു ശ്രദ്ധി​ച്ചോ? മോശ​യി​ലൂ​ടെ ദൈവം നൽകിയ നിയമ​മ​നു​സ​രിച്ച്‌, ന്യൂന​ത​യുള്ള ബലിവ​സ്‌തു ദൈവ​ത്തി​നു സ്വീകാ​ര്യ​മ​ല്ലാ​യി​രു​ന്നു. (ലേവ്യ 22:18-20) സമാന​മാ​യി, ആത്മീയ​മായ അർഥത്തിൽ ഒരു ക്രിസ്‌ത്യാ​നി അർപ്പി​ക്കുന്ന ബലി ഏതെങ്കി​ലും വിധത്തിൽ കളങ്കി​ത​മാ​ണ​ങ്കിൽ ദൈവം അതു സ്വീക​രി​ക്കു​ക​യില്ല. എന്നാൽ എങ്ങനെ​യാണ്‌ അതു കളങ്ക​പ്പെ​ടുക?

6, 7. ഒരു ക്രിസ്‌ത്യാ​നി​യു​ടെ ശരീരം എങ്ങനെ കളങ്ക​പ്പെ​ട്ടേ​ക്കാം, അതിന്റെ പരിണ​ത​ഫലം എന്തായി​രി​ക്കും?

6 റോമി​ലെ ക്രിസ്‌ത്യാ​നി​കൾക്കു പൗലോസ്‌ ഈ ഉദ്‌ബോ​ധനം നൽകി: ‘നിങ്ങളു​ടെ ശരീര​ങ്ങളെ (“അവയവ​ങ്ങളെ,” അടിക്കു​റിപ്പ്‌) . . . പാപത്തി​നു സമർപ്പി​ക്ക​രുത്‌.’ (റോമർ 6:12-14) ‘ജഡത്തിന്റെ പ്രവൃ​ത്തി​കളെ നിഗ്ര​ഹി​ക്കാ​നും’ പൗലോസ്‌ അവരോ​ടു പറയു​ക​യു​ണ്ടാ​യി. (റോമർ 8:13) ആ കത്തിന്റെ ആദ്യഭാ​ഗത്ത്‌ ‘ജഡത്തിന്റെ പ്രവൃ​ത്തി​ക​ളിൽ’ ചിലതി​നെ​ക്കു​റിച്ച്‌ പൗലോസ്‌ പറഞ്ഞി​രു​ന്നു. പാപമുള്ള മനുഷ്യ​സ​മൂ​ഹ​ത്തെ​പ്പറ്റി അവിടെ ഇങ്ങനെ പറയുന്നു: ‘അവരുടെ വായ നിറയെ ശാപം ആണ്‌.’ “അവരുടെ കാലുകൾ രക്തം ചൊരി​യാൻ കുതി​ക്കു​ന്നു.” “അവരുടെ കൺമു​ന്നിൽ ഒട്ടും ദൈവ​ഭ​യ​മില്ല.” (റോമർ 3:13-18) അത്തരം പാപങ്ങൾ ചെയ്യാൻ തന്റെ ‘അവയവങ്ങൾ’ ഉപയോ​ഗി​ക്കുന്ന ഒരു ക്രിസ്‌ത്യാ​നി, സ്വന്തം ശരീരത്തെ കളങ്ക​പ്പെ​ടു​ത്തു​ക​യാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌ അശ്ലീലം, അക്രമം തുടങ്ങിയ അധഃപ​തിച്ച കാര്യങ്ങൾ മനഃപൂർവം കാണുന്ന ഒരു ക്രിസ്‌ത്യാ​നി തന്റെ കണ്ണുകൾ ‘പാപത്തി​നു സമർപ്പി​ച്ചു​കൊണ്ട്‌’ ശരീരത്തെ മുഴുവൻ മലിന​മാ​ക്കു​ക​യാണ്‌. അയാളു​ടെ ആരാധന, ദൈവ​ത്തി​നു സ്വീകാ​ര്യ​മ​ല്ലാത്ത അശുദ്ധ​മായ ഒരു ബലി​പോ​ലെ​യാ​യി​രി​ക്കും. (ആവർത്തനം 15:21; 1 പത്രോസ്‌ 1:14-16; 2 പത്രോസ്‌ 3:11, 12) മോശ​മായ വിനോ​ദ​ത്തി​ന്റെ പിന്നാലെ പോകുന്ന അത്തര​മൊ​രു വ്യക്തിക്ക്‌ എത്ര കനത്ത വിലയാണ്‌ ഒടു​ക്കേ​ണ്ടി​വ​രു​ന്നത്‌!

7 ഒരു ക്രിസ്‌ത്യാ​നി ഏതുതരം വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​ന്നു എന്നതു ഗൗരവ​മുള്ള കാര്യ​മാ​ണെന്നു വ്യക്തം. അതു​കൊണ്ട്‌, ദൈവ​ത്തി​നുള്ള നമ്മുടെ ബലിയെ കളങ്ക​പ്പെ​ടു​ത്തുന്ന തരം വിനോ​ദമല്ല, മറിച്ച്‌ അതിന്റെ ഗുണമേന്മ വർധി​പ്പി​ക്കാൻ ഉതകുന്ന വിനോ​ദ​പ​രി​പാ​ടി​കൾ തിര​ഞ്ഞെ​ടു​ക്കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. അടുത്ത​താ​യി, വിനോ​ദ​പ​രി​പാ​ടി​ക​ളിൽ നല്ലതും മോശ​വും തമ്മിൽ എങ്ങനെ വേർതി​രി​ച്ച​റി​യാൻ കഴിയു​മെന്നു നമുക്കു നോക്കാം.

“തിന്മയെ വെറു​ക്കുക”

8, 9. (എ) വിനോ​ദ​ങ്ങളെ പൊതു​വേ ഏതു രണ്ടു കൂട്ടത്തിൽപ്പെ​ടു​ത്താം? (ബി) ഏതു വിനോ​ദങ്ങൾ നമ്മൾ ഒഴിവാ​ക്കു​ന്നു, എന്തു​കൊണ്ട്‌?

8 വിനോ​ദ​ങ്ങളെ പൊതു​വേ രണ്ടായി തിരി​ക്കാം. ക്രിസ്‌ത്യാ​നി​കൾ നിശ്ചയ​മാ​യും ഒഴിവാ​ക്കുന്ന വിനോ​ദ​ങ്ങ​ളാണ്‌ ആദ്യ​ത്തേത്‌. സ്വീകാ​ര്യ​മാ​ണോ അല്ലയോ എന്നു വ്യക്തമാ​യി നിർവ​ചി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാത്ത വിനോ​ദ​ങ്ങ​ളാ​ണു രണ്ടാമ​ത്തേത്‌. ക്രിസ്‌ത്യാ​നി​കൾ ഒഴിവാ​ക്കുന്ന വിനോ​ദ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ആദ്യം നോക്കാം.

9 ഒന്നാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, ബൈബിൾ വ്യക്തമാ​യി കുറ്റം വിധി​ക്കുന്ന സംഗതി​കൾ ചിത്രീ​ക​രി​ക്കു​ന്ന​താ​ണു ചില വിനോ​ദ​പ​രി​പാ​ടി​കൾ. ചില തരം വെബ്‌​സൈ​റ്റു​കൾ, ചലച്ചി​ത്രങ്ങൾ, ടിവി പരിപാ​ടി​കൾ, സംഗീതം എന്നിവ അക്കൂട്ട​ത്തിൽപ്പെ​ടും. അവയിൽ ക്രൂരത, ഭൂതങ്ങ​ളോ​ടു ബന്ധപ്പെട്ട കാര്യങ്ങൾ, അശ്ലീലം എന്നിവ അടങ്ങി​യി​ട്ടു​ണ്ടാ​കാം. അല്ലെങ്കിൽ അവ അധാർമി​ക​വും ഹീനവും ആയ ചില സംഗതി​കൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടാ​കാം. ബൈബിൾത​ത്ത്വ​ങ്ങൾക്കോ നിയമ​ങ്ങൾക്കോ വിരു​ദ്ധ​മായ കാര്യ​ങ്ങളെ ഒരു സാധാ​ര​ണ​സം​ഗ​തി​യാ​യി അവതരി​പ്പി​ക്കുന്ന അത്തരം അധഃപ​തിച്ച വിനോ​ദ​പ​രി​പാ​ടി​കൾ സത്യ​ക്രി​സ്‌ത്യാ​നി​കൾ തീർച്ച​യാ​യും ഒഴിവാ​ക്കണം. (പ്രവൃ​ത്തി​കൾ 15:28, 29; 1 കൊരി​ന്ത്യർ 6:9, 10; വെളി​പാട്‌ 21:8) അങ്ങനെ​യുള്ള വിനോ​ദ​പ​രി​പാ​ടി​കൾ ഒഴിവാ​ക്കു​മ്പോൾ നിങ്ങൾ, ‘തിന്മയെ വെറു​ക്കു​ന്ന​വ​രാ​ണെ​ന്നും’ എല്ലായ്‌പോ​ഴും ‘മോശ​മായ കാര്യങ്ങൾ വിട്ടക​ലു​ന്ന​വ​രാ​ണെ​ന്നും’ യഹോ​വ​യ്‌ക്കു തെളി​യി​ച്ചു​കൊ​ടു​ക്കു​ക​യാ​യിരി​ക്കും. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ, ‘കാപട്യ​മി​ല്ലാത്ത വിശ്വാ​സ​മാ​ണു’ നിങ്ങളു​ടേത്‌ എന്നു പറയാ​നാ​കും.—റോമർ 12:9; സങ്കീർത്തനം 34:14; 1 തിമൊ​ഥെ​യൊസ്‌ 1:5.

10. വിനോ​ദ​ത്തെ​ക്കു​റി​ച്ചുള്ള ഏതു ചിന്താ​ഗതി അപകട​ക​ര​മാണ്‌, എന്തു​കൊണ്ട്‌?

10 എന്നാൽ, അധാർമി​ക​കാ​ര്യ​ങ്ങൾ പച്ചയായി ചിത്രീ​ക​രി​ക്കുന്ന വിനോ​ദ​പ​രി​പാ​ടി​കൾ കാണു​ന്ന​തിൽ കുഴപ്പ​മൊ​ന്നു​മി​ല്ലെന്നു ചിലർക്കു തോന്നി​യേ​ക്കാം. ‘ഞാൻ സിനി​മ​യി​ലോ ടിവി​യി​ലോ ഒക്കെ അത്തരം പരിപാ​ടി​കൾ കാണു​മെ​ന്ന​ല്ലാ​തെ ഒരിക്ക​ലും അതൊ​ന്നും ചെയ്യാൻപോ​കു​ന്നില്ല’ എന്നായി​രി​ക്കും അവർ ചിന്തി​ക്കു​ന്നത്‌. അത്തരം ചിന്താ​ഗതി വഞ്ചകമാണ്‌, അപകട​ക​ര​വും. (യിരെമ്യ 17:9 വായി​ക്കുക.) യഹോവ കുറ്റം വിധി​ക്കുന്ന കാര്യങ്ങൾ കണ്ട്‌ ആസ്വദി​ക്കു​ന്നെ​ങ്കിൽ നമ്മൾ ‘തിന്മയെ വെറു​ക്കു​ന്നെന്നു’ പറയാ​നാ​കു​മോ? മോശ​മായ കാര്യങ്ങൾ പതിവാ​യി കാണു​ക​യോ കേൾക്കു​ക​യോ വായി​ക്കു​ക​യോ ചെയ്‌താൽ, സാവധാ​നം നമ്മുടെ മനസ്സ്‌ അതെല്ലാം അംഗീ​ക​രി​ക്കാൻ തുടങ്ങും. (സങ്കീർത്തനം 119:70; 1 തിമൊ​ഥെ​യൊസ്‌ 4:1, 2) അതു നമ്മുടെ പ്രവർത്ത​ന​ങ്ങളെ മാത്രമല്ല മറ്റുള്ള​വ​രു​ടെ പാപ​പ്ര​വൃ​ത്തി​ക​ളെ​ക്കു​റി​ച്ചുള്ള നമ്മുടെ കാഴ്‌ച​പ്പാ​ടി​നെ​യും സ്വാധീ​നി​ച്ചേ​ക്കാം.

11. വിനോ​ദ​ത്തി​ന്റെ കാര്യ​ത്തിൽ ഗലാത്യർ 6:7-ലെ വാക്കുകൾ സത്യ​മെന്നു തെളി​ഞ്ഞി​രി​ക്കു​ന്നത്‌ എങ്ങനെ?

11 അങ്ങനെ സംഭവി​ച്ചി​ട്ടുണ്ട്‌. പതിവാ​യി കണ്ടു​കൊ​ണ്ടി​രുന്ന വിനോ​ദ​പ​രി​പാ​ടി​ക​ളാൽ വശീക​രി​ക്ക​പ്പെട്ട്‌ ചില ക്രിസ്‌ത്യാ​നി​കൾ അധാർമി​ക​കാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നു. “ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും” എന്ന സത്യം കയ്‌പേ​റിയ അനുഭ​വ​ങ്ങ​ളി​ലൂ​ടെ പഠി​ക്കേ​ണ്ടി​വന്നു അവർക്ക്‌. (ഗലാത്യർ 6:7) എന്നാൽ നിങ്ങൾക്ക്‌ ആ ദുരന്തം ഒഴിവാ​ക്കാ​നാ​കും. ശ്രദ്ധാ​പൂർവം മനസ്സിൽ നല്ല കാര്യങ്ങൾ വിതച്ചാൽ സത്‌ഫ​ലങ്ങൾ കൊയ്യാൻ നിങ്ങൾക്കാ​കും.—“ ഞാൻ എങ്ങനെ​യുള്ള വിനോ​ദം തിര​ഞ്ഞെ​ടു​ക്കണം?” എന്ന ചതുരം കാണുക.

ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലുള്ള വ്യക്തി​പ​ര​മായ തീരു​മാ​ന​ങ്ങൾ

12. ഗലാത്യർ 6:5 വിനോ​ദ​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ, വ്യക്തി​പ​ര​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സഹായ​ക​മായ എന്തു മാർഗ​നിർദേ​ശ​മാ​ണു​ള്ളത്‌?

12 രണ്ടാമത്തെ ഗണത്തിൽവ​രുന്ന വിനോ​ദ​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചാ​ണു നമ്മൾ അടുത്ത​താ​യി ചർച്ച ചെയ്യു​ന്നത്‌. സ്വീകാ​ര്യ​മാ​ണോ അല്ലയോ എന്നു ദൈവ​വ​ചനം നേരിട്ട്‌ പറഞ്ഞി​ട്ടി​ല്ലാത്ത സംഗതി​കൾ ഉൾപ്പെട്ട വിനോ​ദ​പ​രി​പാ​ടി​ക​ളാണ്‌ അവ. അത്തരം വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ഓരോ ക്രിസ്‌ത്യാ​നി​യും സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ക്കേ​ണ്ട​താണ്‌. (ഗലാത്യർ 6:5 വായി​ക്കുക.) എന്നാൽ ഇക്കാര്യ​ത്തിൽ നമുക്കു യാതൊ​രു മാർഗ​നിർദേ​ശ​വും ഇല്ലെന്നല്ല. യഹോ​വ​യു​ടെ ചിന്താ​ഗതി മനസ്സി​ലാ​ക്കാൻ സഹായ​ക​മായ തത്ത്വങ്ങൾ അഥവാ അടിസ്ഥാ​ന​സ​ത്യ​ങ്ങൾ ബൈബി​ളി​ലുണ്ട്‌. അവയ്‌ക്കു ശ്രദ്ധ കൊടു​ത്താൽ, വിനോ​ദ​പ​രി​പാ​ടി​കൾ ഉൾപ്പെ​ടെ​യുള്ള എല്ലാ കാര്യ​ങ്ങ​ളി​ലും “യഹോ​വ​യു​ടെ ഇഷ്ടം എന്താ​ണെന്നു” ഗ്രഹി​ക്കാൻ നമുക്കു സാധി​ക്കും.—എഫെസ്യർ 5:17.

13. യഹോ​വയെ അപ്രീ​തി​പ്പെ​ടു​ത്തുന്ന തരം വിനോ​ദ​പ​രി​പാ​ടി​കൾ ഒഴിവാ​ക്കാൻ നമ്മളെ എന്തു പ്രചോ​ദി​പ്പി​ക്കും?

13 ധാർമി​ക​ത​യു​ടെ കാര്യ​ത്തിൽ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ഒരേ അളവിൽ വിവേ​ച​നാ​പ്രാ​പ്‌തി വളർത്തി​യെ​ടു​ത്തി​ട്ടു​ണ്ടെന്നു പ്രതീ​ക്ഷി​ക്കാ​നാ​കില്ല. (ഫിലി​പ്പി​യർ 1:9) മാത്രമല്ല, വിനോ​ദ​കാ​ര്യ​ങ്ങ​ളിൽ ഓരോ​രു​ത്തർക്കും വ്യത്യസ്‌ത അഭിരു​ചി​ക​ളാ​ണു​ള്ള​തെന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ അറിയാം. ആ സ്ഥിതിക്ക്‌, എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ഒരേ തീരു​മാ​ന​മെ​ടു​ക്കു​മെന്നു ചിന്തി​ക്കു​ന്ന​തിൽ അർഥമില്ല. എങ്കിലും, ദൈവി​ക​ത​ത്ത്വ​ങ്ങൾ നമ്മുടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും സ്വാധീ​നി​ക്കാൻ നമ്മൾ എത്ര​ത്തോ​ളം അനുവ​ദി​ക്കു​ന്നോ, യഹോ​വയെ അപ്രീ​തി​പ്പെ​ടു​ത്തുന്ന തരം വിനോ​ദങ്ങൾ ഒഴിവാ​ക്കാൻ നമ്മൾ അത്ര​ത്തോ​ളം ശ്രദ്ധി​ക്കും.—സങ്കീർത്തനം 119:11, 129; 1 പത്രോസ്‌ 2:16.

14. (എ) വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ എന്തു കണക്കി​ലെ​ടു​ക്കണം? (ബി) ദൈവ​രാ​ജ്യ​താ​ത്‌പ​ര്യ​ങ്ങൾ ജീവി​ത​ത്തിൽ ഒന്നാമതു വെക്കാൻ എങ്ങനെ സാധി​ക്കും?

14 വിനോ​ദം തിര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ കണക്കി​ലെ​ടു​ക്കേണ്ട മറ്റ്‌ ഒരു സംഗതി​യുണ്ട്‌: നിങ്ങളു​ടെ സമയം. നിങ്ങൾ ആസ്വദി​ക്കുന്ന വിനോ​ദ​ത്തി​ന്റെ സ്വഭാവം നോക്കി​യാൽ നിങ്ങൾ സ്വീകാ​ര്യ​മാ​യി കണക്കാ​ക്കു​ന്നത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കാം. എന്നാൽ അതിനാ​യി നിങ്ങൾ ചെലവ​ഴി​ക്കുന്ന സമയം നോക്കി​യാൽ നിങ്ങളു​ടെ മുൻഗ​ണ​നകൾ എന്താ​ണെന്നു വ്യക്തമാ​കും. ക്രിസ്‌ത്യാ​നി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം ആത്മീയ​കാ​ര്യ​ങ്ങ​ളാ​ണു സർവ​പ്ര​ധാ​നം. (മത്തായി 6:33 വായി​ക്കുക.) അങ്ങനെ​യെ​ങ്കിൽ, ജീവി​ത​ത്തിൽ ദൈവ​രാ​ജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്താൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും? അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു: “നിങ്ങൾ എങ്ങനെ ജീവി​ക്കു​ന്നെന്നു പ്രത്യേ​കം ശ്രദ്ധി​ക്കുക; ബുദ്ധി​ഹീ​ന​രാ​യല്ല, ബുദ്ധി​യോ​ടെ നടന്ന്‌ സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക.” (എഫെസ്യർ 5:15, 16) വിനോ​ദ​ത്തി​നാ​യി നീക്കി​വെ​ക്കുന്ന സമയത്തി​നു കൃത്യ​മാ​യൊ​രു പരിധി നിശ്ചയി​ക്കു​ന്നെ​ങ്കിൽ ആത്മീയ​ക്ഷേ​മ​ത്തിന്‌ ഉതകുന്ന ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങൾക്കു’ വേണ്ട സമയം നിങ്ങൾക്കു കിട്ടും.—ഫിലി​പ്പി​യർ 1:10.

15. വിനോ​ദം തിര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ അപകട​മേ​ഖ​ല​യിൽനിന്ന്‌ അകലം പാലി​ക്കു​ന്നതു ബുദ്ധി​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 വിനോ​ദം തിര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ അപകട​മേ​ഖ​ല​യിൽനിന്ന്‌ കുറച്ച്‌ അകലം പാലി​ക്കു​ന്ന​തല്ലേ ബുദ്ധി? എന്താണ്‌ അതിന്റെ അർഥം? അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ പരാമർശിച്ച ആപ്പിളി​ന്റെ കാര്യം​ത​ന്നെ​യെ​ടു​ക്കുക. കേടായ ഭാഗം അറിയാ​തെ​യെ​ങ്കി​ലും കഴിക്കാ​തി​രി​ക്കാൻ കൃത്യ​മാ​യി ആ ഭാഗം മാത്രമല്ല, അതിനു ചുറ്റു​മുള്ള കുറച്ച്‌ ഭാഗം​കൂ​ടെ നിങ്ങൾ മുറി​ച്ചു​ക​ള​യി​ല്ലേ? വിനോ​ദ​ത്തി​ന്റെ കാര്യ​ത്തി​ലും അതുതന്നെ ചെയ്യാ​നാ​കും. ജ്ഞാനി​യായ ഒരു ക്രിസ്‌ത്യാ​നി, ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ നേരി​ട്ടുള്ള ലംഘനം ഉൾപ്പെ​ട്ടി​രി​ക്കുന്ന വിനോ​ദങ്ങൾ മാത്രമല്ല, നല്ലതാ​ണെന്ന്‌ ഉറപ്പി​ല്ലാ​ത്ത​തും ആത്മീയ​തയെ അപകട​ത്തി​ലാ​ക്കുന്ന കാര്യങ്ങൾ ഉൾപ്പെ​ട്ടി​ട്ടു​ണ്ടെന്നു സംശയ​മു​ള്ള​തും ആയ വിനോ​ദ​പ​രി​പാ​ടി​കൾപോ​ലും ഒഴിവാ​ക്കും. (സുഭാ​ഷി​തങ്ങൾ 4:25-27) ദൈവ​വ​ച​ന​ത്തോ​ടു പറ്റിനിൽക്കു​ന്നത്‌ അങ്ങനെ ചെയ്യാൻ നിങ്ങളെ സഹായി​ക്കും.

‘നിർമ​ല​മാ​യത്‌’

ദൈവി​ക​ത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ വിനോ​ദ​പ​രി​പാ​ടി​കൾ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ ആത്മീയ​മായ അപകട​ത്തിൽനിന്ന്‌ നമ്മളെ സംരക്ഷിക്കുന്നു

16. (എ) ധാർമി​ക​കാ​ര്യ​ങ്ങ​ളിൽ നമുക്കു യഹോ​വ​യു​ടെ വീക്ഷണ​മാ​ണു​ള്ള​തെന്ന്‌ എങ്ങനെ തെളി​യി​ക്കാം? (ബി) ബൈബിൾത​ത്ത്വ​ങ്ങൾ പ്രാവർത്തി​ക​മാ​ക്കു​ന്നതു ജീവി​ത​രീ​തി​യാ​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

16 വിനോ​ദം തിര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ സത്യ​ക്രി​സ്‌ത്യാ​നി​കൾ ആദ്യം​തന്നെ യഹോ​വ​യു​ടെ വീക്ഷണം കണക്കി​ലെ​ടു​ക്കു​ന്നു. യഹോ​വ​യു​ടെ വികാ​ര​ങ്ങ​ളും നിലവാ​ര​ങ്ങ​ളും ബൈബിൾ വ്യക്തമാ​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, “നുണ പറയുന്ന നാവ്‌, നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരി​യുന്ന കൈകൾ, ദുഷ്ടമായ പദ്ധതികൾ ഉണ്ടാക്കുന്ന ഹൃദയം, ദ്രോഹം ചെയ്യാൻ ധൃതി​യിൽ ഓടുന്ന കാൽ” തുടങ്ങി​യവ പോലെ, യഹോവ വെറു​ക്കുന്ന അനേകം കാര്യങ്ങൾ ശലോ​മോൻ രാജാവ്‌ പറയു​ക​യു​ണ്ടാ​യി. (സുഭാ​ഷി​തങ്ങൾ 6:16-19) യഹോ​വ​യു​ടെ വീക്ഷണം നിങ്ങളു​ടെ ചിന്താ​ഗ​തി​യെ എങ്ങനെ സ്വാധീ​നി​ക്കണം? “യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരേ, മോശ​മാ​യ​തെ​ല്ലാം വെറുക്കൂ!” എന്നു സങ്കീർത്ത​ന​ക്കാ​രൻ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (സങ്കീർത്തനം 97:10) യഹോവ വെറു​ക്കുന്ന കാര്യങ്ങൾ നിങ്ങൾക്കും വെറു​പ്പാ​ണെന്നു നിങ്ങൾ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദങ്ങൾ വ്യക്തമാ​ക്കേ​ണ്ട​തുണ്ട്‌. (ഗലാത്യർ 5:19-21) പരസ്യ​മാ​യി ചെയ്യുന്ന കാര്യ​ങ്ങ​ളെ​ക്കാൾ രഹസ്യ​മാ​യി ചെയ്യുന്ന കാര്യ​ങ്ങ​ളാ​ണു നിങ്ങൾ യഥാർഥ​ത്തിൽ എങ്ങനെ​യുള്ള വ്യക്തി​യാ​ണെന്നു തെളി​യി​ക്കു​ന്ന​തെന്നു മറക്കരുത്‌. (സങ്കീർത്തനം 11:4; 16:8) അതു​കൊണ്ട്‌, ജീവി​ത​ത്തി​ന്റെ എല്ലാ മേഖല​ക​ളി​ലും ധാർമി​കത സംബന്ധിച്ച യഹോ​വ​യു​ടെ ചിന്താ​ഗതി പ്രതി​ഫ​ലി​പ്പി​ക്ക​ണ​മെന്ന ആത്മാർഥ​മായ ആഗ്രഹം നിങ്ങൾക്കു​ണ്ടെ​ങ്കിൽ എല്ലായ്‌പോ​ഴും ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യി​ലാ​യി​രി​ക്കും നിങ്ങൾ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നത്‌. ക്രമേണ, അതു നിങ്ങളു​ടെ ജീവി​ത​രീ​തി​യാ​യി മാറും.—2 കൊരി​ന്ത്യർ 3:18.

17. വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌, സ്വയം ചോദി​ക്കേണ്ട ചില ചോദ്യ​ങ്ങൾ ഏതെല്ലാം?

17 വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ യഹോ​വ​യു​ടെ വീക്ഷണ​ത്തി​നു ചേർച്ച​യി​ലാ​ണെന്ന്‌ ഉറപ്പാ​ക്കാൻ കൂടു​ത​ലാ​യി നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും? ‘ഇത്‌ എന്നെയും യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധത്തെ​യും എങ്ങനെ ബാധി​ക്കും’ എന്നു ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഒരു സിനിമ കാണു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ സ്വയം ഇങ്ങനെ ചോദി​ക്കുക: ‘ഈ സിനി​മ​യിൽ ഞാൻ കാണാൻപോ​കുന്ന കാര്യങ്ങൾ എന്റെ മനസ്സാ​ക്ഷി​യെ എങ്ങനെ ബാധി​ക്കും?’ ബാധക​മാ​ക്കാൻ കഴിയുന്ന ചില തത്ത്വങ്ങൾ നമുക്ക്‌ ഇപ്പോൾ ശ്രദ്ധി​ക്കാം.

18, 19. (എ) നമ്മൾ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദം നല്ലതാ​ണോ എന്നു നിർണ​യി​ക്കാൻ ഫിലി​പ്പി​യർ 4:8-ലെ തത്ത്വം സഹായി​ക്കു​ന്നത്‌ എങ്ങനെ? (ബി) നല്ല വിനോ​ദം തിര​ഞ്ഞെ​ടു​ക്കാൻ നിങ്ങളെ സഹായി​ക്കുന്ന മറ്റു തത്ത്വങ്ങൾ ഏതെല്ലാം? (അടിക്കു​റി​പ്പു കാണുക.)

18 പ്രമു​ഖ​മായ ഒരു തത്ത്വം ഫിലി​പ്പി​യർ 4:8-ൽ കാണാം. അത്‌ ഇങ്ങനെ പറയുന്നു: “സത്യമാ​യ​തും ഗൗരവം അർഹി​ക്കു​ന്ന​തും നീതി​നി​ഷ്‌ഠ​മാ​യ​തും നിർമ​ല​മാ​യ​തും സ്‌നേഹം ജനിപ്പി​ക്കു​ന്ന​തും സത്‌കീർത്തി​യു​ള്ള​തും അത്യു​ത്ത​മ​മാ​യ​തും പ്രശം​സ​നീ​യ​മാ​യ​തും ആയ കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണോ അതെല്ലാം തുടർന്നും ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കുക.” പൗലോസ്‌ ഇവിടെ വിനോ​ദ​ത്തെ​ക്കു​റി​ച്ചല്ല, ദൈവത്തെ സന്തോ​ഷി​പ്പി​ക്കുന്ന തരം ചിന്തക​ളെ​ക്കു​റി​ച്ചാ​ണു ചർച്ച ചെയ്യു​ന്ന​തെന്ന കാര്യം ശരിതന്നെ. (സങ്കീർത്തനം 19:14) എങ്കിലും പൗലോ​സി​ന്റെ വാക്കു​ക​ളി​ലെ തത്ത്വം വിനോ​ദ​ത്തി​ന്റെ കാര്യ​ത്തിൽ ബാധക​മാ​ക്കാ​നാ​കും. അത്‌ എങ്ങനെ?

19 നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘“നിർമ​ല​മായ” കാര്യ​ങ്ങ​ളാൽ മനസ്സിനെ നിറയ്‌ക്കുന്ന സിനി​മ​ക​ളും വീഡി​യോ ഗെയി​മു​ക​ളും സംഗീ​ത​വും മറ്റുമാ​ണോ ഞാൻ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌?’ ഉദാഹ​ര​ണ​ത്തിന്‌, ഒരു സിനിമ കണ്ടശേഷം എന്തു ചിത്ര​ങ്ങ​ളാ​ണു നിങ്ങളു​ടെ മനസ്സിൽ തങ്ങിനിൽക്കു​ന്നത്‌? അവ ഹൃദ്യ​വും ശുദ്ധവും ഉന്മേഷ​ദാ​യ​ക​വും ആണെങ്കിൽ ആ വിനോ​ദ​പ​രി​പാ​ടി നല്ലതാ​യി​രു​ന്നു എന്നാണ്‌ അർഥം. എന്നാൽ, നിർമ​ല​മ​ല്ലാത്ത കാര്യ​ങ്ങ​ളാ​ണു നിങ്ങളു​ടെ മനസ്സി​ലേക്കു വരുന്ന​തെ​ങ്കിൽ, അതു നല്ലതല്ലാ​യി​രു​ന്നു എന്നു മാത്രമല്ല, ഹാനി​ക​ര​വു​മാ​യി​രു​ന്നു. (മത്തായി 12:33; മർക്കോസ്‌ 7:20-23) എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം, നിർമ​ല​മ​ല്ലാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു നിങ്ങളു​ടെ മനസ്സമാ​ധാ​നം കവർന്നെ​ടു​ക്കു​ക​യും ബൈബിൾപ​രി​ശീ​ലി​ത​മ​ന​സ്സാ​ക്ഷി​യെ വ്രണ​പ്പെ​ടു​ത്തു​ക​യും ചെയ്യും. എന്തിന്‌, ദൈവ​വു​മാ​യുള്ള നിങ്ങളു​ടെ ബന്ധം​പോ​ലും തകരാ​റി​ലാ​യേ​ക്കാം. (എഫെസ്യർ 5:5; 1 തിമൊ​ഥെ​യൊസ്‌ 1:5, 19) അത്തരം വിനോ​ദങ്ങൾ നിങ്ങൾക്കു ഹാനി​വ​രു​ത്തു​മെ​ന്ന​തി​നാൽ ഏതുവി​ധേ​ന​യും അവ ഒഴിവാ​ക്കുക. a (റോമർ 12:2) “ഒരു ഗുണവു​മി​ല്ലാത്ത കാര്യങ്ങൾ കാണാ​തി​രി​ക്കാൻ എന്റെ നോട്ടം തിരി​ച്ചു​വി​ടേ​ണമേ” എന്നു പ്രാർഥിച്ച സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ​യാ​യിരി​ക്കുക.—സങ്കീർത്തനം 119:37.

മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെന്നു ചിന്തി​ക്കു​ക

20, 21. വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി 1 കൊരി​ന്ത്യർ 10:23, 24 ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

20 വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ കണക്കി​ലെ​ടു​ക്കേണ്ട ഒരു സുപ്ര​ധാ​ന​ത​ത്ത്വം പൗലോസ്‌ ചൂണ്ടി​ക്കാ​ണി​ക്കു​ക​യു​ണ്ടാ​യി: “എല്ലാം അനുവ​ദ​നീ​യ​മാണ്‌; പക്ഷേ എല്ലാം ബലപ്പെ​ടു​ത്തു​ന്നില്ല. തനിക്ക്‌ എന്തു നേട്ടമു​ണ്ടെന്നല്ല, മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെ​ന്നാണ്‌ ഓരോ​രു​ത്ത​രും നോ​ക്കേ​ണ്ടത്‌.” (1 കൊരി​ന്ത്യർ 10:23, 24) നല്ല വിനോ​ദ​പ​രി​പാ​ടി​കൾ തിര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ഈ തത്ത്വം എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു? ‘ഞാൻ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദം മറ്റുള്ള​വരെ എങ്ങനെ ബാധി​ക്കും’ എന്നു നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക.

21 “അനുവ​ദ​നീയ”മായി അഥവാ സ്വീകാ​ര്യ​മാ​യി നിങ്ങൾ കരുതുന്ന ചില വിനോ​ദ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നതു നിങ്ങളു​ടെ മനസ്സാ​ക്ഷി​യ​നു​സ​രിച്ച്‌ തെറ്റല്ലാ​യി​രി​ക്കാം. എന്നാൽ സഹവി​ശ്വാ​സി​ക​ളിൽ ചിലരു​ടെ മനസ്സാക്ഷി വ്രണ​പ്പെ​ടു​മെന്നു മനസ്സി​ലാ​ക്കു​ന്ന​പക്ഷം, അത്‌ ഒഴിവാ​ക്കാൻ നിങ്ങൾ തീരു​മാ​നി​ച്ചേ​ക്കാം. കാരണം? ദൈവ​ത്തോ​ടു വിശ്വ​സ്‌തത പാലി​ക്കു​ന്നത്‌ അവർക്കു ബുദ്ധി​മു​ട്ടാ​ക്കി​ക്കൊണ്ട്‌ “സഹോ​ദ​ര​ങ്ങൾക്കെ​തി​രെ പാപം” ചെയ്യാൻ—പൗലോ​സി​ന്റെ വാക്കു​ക​ളിൽ പറഞ്ഞാൽ, ‘ക്രിസ്‌തു​വിന്‌ എതിരെ പാപം’ ചെയ്യാൻ—നിങ്ങൾ ആഗ്രഹി​ക്കു​ന്നില്ല. ആരും “നിങ്ങൾ കാരണം . . . ഇടറി​വീ​ഴാൻ ഇടയാ​ക​രുത്‌” എന്ന ഉദ്‌ബോ​ധനം നിങ്ങൾ ഗൗരവ​മാ​യെ​ടു​ക്കു​ന്നു. (1 കൊരി​ന്ത്യർ 8:12; 10:32) “അനുവ​ദ​നീയ”മെങ്കി​ലും, ‘ബലപ്പെ​ടു​ത്തു​ന്നി​ല്ലാത്ത’ വിനോ​ദ​പ​രി​പാ​ടി​കൾ തള്ളിക്ക​ള​ഞ്ഞു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌, പരിഗ​ണ​ന​യും ഉൾക്കാ​ഴ്‌ച​യും നിറഞ്ഞു​നിൽക്കുന്ന പൗലോ​സി​ന്റെ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കു​ന്നു.—റോമർ 14:1; 15:1.

22. വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽ എല്ലാവർക്കും തങ്ങളുടെ വീക്ഷണം ഉണ്ടായി​രി​ക്ക​ണ​മെന്നു ക്രിസ്‌ത്യാ​നി​കൾ ശഠിക്കു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

22 മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെന്നു നോക്കുക എന്നു പറയു​മ്പോൾ അതിനു മറ്റ്‌ ഒരു വശംകൂ​ടി​യുണ്ട്‌. നല്ല വിനോ​ദം എന്താണെന്ന കാര്യ​ത്തിൽ സഭയിലെ എല്ലാവർക്കും തന്റെ വീക്ഷണം ഉണ്ടായി​രി​ക്ക​ണ​മെന്നു ലോല​മ​ന​സ്സാ​ക്ഷി​യുള്ള ഒരു ക്രിസ്‌ത്യാ​നി ശഠിക്ക​രുത്‌. അങ്ങനെ ചെയ്‌താൽ, താൻ പോകുന്ന ഹൈ​വേ​യി​ലൂ​ടെ സഞ്ചരി​ക്കുന്ന എല്ലാവ​രും താൻ പോകുന്ന വേഗത്തിൽത്തന്നെ വാഹനം ഓടി​ക്ക​ണ​മെന്ന്‌ ഒരു ഡ്രൈവർ ശഠിക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും. അത്‌ ഒരിക്ക​ലും ന്യായ​മാ​യി​രി​ക്കില്ല. വിനോ​ദ​ത്തി​ന്റെ കാര്യ​ത്തിൽ സഹവി​ശ്വാ​സി​ക​ളു​ടെ കാഴ്‌ച​പ്പാ​ടു തന്റേതിൽനിന്ന്‌ കുറെ​യൊ​ക്കെ വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ പരിധി​ക്കു​ള്ളി​ലാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം, അതിനെ ആദരി​ക്കാൻ ക്രിസ്‌തീ​യ​സ്‌നേഹം ലോല​മ​ന​സ്സാ​ക്ഷി​യുള്ള ഒരാളെ പ്രചോ​ദി​പ്പി​ക്കണം. അങ്ങനെ​യാ​കു​മ്പോൾ, അദ്ദേഹ​ത്തി​ന്റെ “വിട്ടു​വീഴ്‌ച കാണി​ക്കാ​നുള്ള . . . സന്നദ്ധത എല്ലാവ​രും” അറിയാൻ ഇടയാ​കും.—ഫിലി​പ്പി​യർ 4:5; സഭാ​പ്ര​സം​ഗകൻ 7:16.

23. നിങ്ങൾ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദം നല്ലതാ​ണെന്ന്‌ എങ്ങനെ ഉറപ്പു​വ​രു​ത്താം?

23 ഇതുവരെ പറഞ്ഞതി​ന്റെ അടിസ്ഥാ​ന​ത്തിൽ, നിങ്ങൾ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദം നല്ലതാ​ണെന്ന്‌ എങ്ങനെ ഉറപ്പു​വ​രു​ത്താം? ദൈവ​വ​ചനം വ്യക്തമാ​യി കുറ്റം വിധി​ച്ചി​ട്ടുള്ള അധഃപ​തി​ച്ച​തും അധാർമി​ക​വും ആയ കാര്യങ്ങൾ ചിത്രീ​ക​രി​ക്കുന്ന ഏതൊരു വിനോ​ദ​വും ഒഴിവാ​ക്കുക. സ്വീകാ​ര്യ​മാ​ണോ എന്നു ബൈബിൾ നേരിട്ട്‌ പറഞ്ഞി​ട്ടി​ല്ലാത്ത വിനോ​ദ​പ​രി​പാ​ടി​ക​ളു​ടെ കാര്യ​ത്തിൽ, ബന്ധപ്പെട്ട തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾ പിൻപ​റ്റുക. നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ വ്രണ​പ്പെ​ടു​ത്തുന്ന വിനോ​ദങ്ങൾ ഒഴിവാ​ക്കുക. മറ്റുള്ള​വ​രു​ടെ, പ്രത്യേ​കിച്ച്‌ സഹവി​ശ്വാ​സി​ക​ളു​ടെ മനസ്സാ​ക്ഷി​യെ അസ്വസ്ഥ​മാ​ക്കി​യേ​ക്കാ​വുന്ന വിനോ​ദങ്ങൾ വേണ്ടെ​ന്നു​വെ​ക്കാൻ മനസ്സു​കാ​ണി​ക്കുക. അങ്ങനെ ചെയ്യാ​നുള്ള നിങ്ങളു​ടെ നിശ്ചയ​ദാർഢ്യം ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും നിങ്ങ​ളെ​യും കുടും​ബ​ത്തെ​യും ദൈവ​സ്‌നേ​ഹ​ത്തിൽ കാത്തു​സൂ​ക്ഷി​ക്കു​ക​യും ചെയ്യും.

a വിനോദത്തിന്റെ കാര്യ​ത്തിൽ സഹായ​ക​മായ മറ്റു ചില തത്ത്വങ്ങൾക്കു സുഭാ​ഷി​തങ്ങൾ 3:31; 13:20; എഫെസ്യർ 5:3, 4; കൊ​ലോ​സ്യർ 3:5, 8, 20 എന്നിവ കാണുക.