വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 18

ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങൾക്കു വേണ്ട പണം കണ്ടെത്തു​ന്നത്‌ എങ്ങനെ

ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങൾക്കു വേണ്ട പണം കണ്ടെത്തു​ന്നത്‌ എങ്ങനെ

മുഖ്യവിഷയം

യഹോവയുടെ ജനം ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങളെ സാമ്പത്തി​ക​മാ​യി പിന്തു​ണ​യ്‌ക്കു​ന്നത്‌ എന്തു​കൊണ്ട്‌, എങ്ങനെ?

1, 2. (എ) ബൈബിൾവി​ദ്യാർഥി​ക​ളു​ടെ പ്രവർത്ത​നങ്ങൾ എങ്ങനെ​യാ​ണു നടത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തെന്ന്‌ അറിയാൻ ആഗ്രഹിച്ച ഒരു മതശു​ശ്രൂ​ഷ​ക​നോ​ടു റസ്സൽ സഹോ​ദരൻ എങ്ങനെ​യാ​ണു മറുപടി പറഞ്ഞത്‌? (ബി) ഈ അധ്യാ​യ​ത്തിൽ നമ്മൾ എന്തെല്ലാം പഠിക്കും?

 ഒരിക്കൽ റിഫോംഡ്‌ ചർച്ച്‌ സഭാവി​ഭാ​ഗ​ത്തി​ലെ ഒരു ശുശ്രൂ​ഷകൻ ചാൾസ്‌ റ്റി. റസ്സൽ സഹോ​ദ​രനെ സമീപി​ച്ചു. ബൈബിൾവി​ദ്യാർഥി​ക​ളു​ടെ പ്രവർത്ത​നങ്ങൾ എങ്ങനെ​യാ​ണു നടത്തി​ക്കൊ​ണ്ടു​പോ​കു​ന്നത്‌ എന്ന്‌ അദ്ദേഹ​ത്തിന്‌ അറിയണം.

 “ഞങ്ങൾ ഒരിക്ക​ലും സംഭാവന പിരി​ക്കാ​റില്ല” എന്നു റസ്സൽ സഹോ​ദരൻ വിശദീ​ക​രി​ച്ചു.

 “പിന്നെ നിങ്ങൾക്ക്‌ എങ്ങനെയാ പണം ലഭിക്കു​ന്നത്‌” എന്നായി അദ്ദേഹം.

 റസ്സൽ സഹോ​ദരൻ പറഞ്ഞു: “ഞാൻ സത്യം പറഞ്ഞാൽ താങ്കൾക്കു വിശ്വ​സി​ക്കാ​നാ​കില്ല. ഈ മതത്തിൽ താത്‌പ​ര്യം കാട്ടു​ന്ന​വ​രു​ടെ മുമ്പി​ലേക്കു സംഭാ​വ​നാ​പാ​ത്ര​വു​മാ​യി ആരെങ്കി​ലും വരുന്ന​താ​യി അവർ കാണു​ന്നില്ല. എന്നാൽ അവർ കാണുന്ന ഒന്നുണ്ട്‌, ചെലവു​കൾ. അവർ തങ്ങളോ​ടു​തന്നെ ഇങ്ങനെ പറയും, ‘ഈ ഹാളിന്‌ എന്തായാ​ലും കുറച്ച്‌ തുക ചെലവാ​യി​ട്ടു​ണ്ടാ​കും. . . . ഇതിനു​വേണ്ടി കുറച്ചു പണം ഞാനും കൊടു​ക്ക​ണ​മ​ല്ലോ.’”

 കേട്ടതു വിശ്വാ​സം വരാതെ അദ്ദേഹം റസ്സൽ സഹോ​ദ​രനെ നോക്കി.

 സഹോ​ദ​രൻ പറഞ്ഞു: “ഒരു വളച്ചു​കെ​ട്ടു​മി​ല്ലാ​തെ​യാ​ണു ഞാൻ നിങ്ങ​ളോ​ടു സംസാ​രി​ക്കു​ന്നത്‌. ‘ഇക്കാര്യ​ത്തി​നു​വേണ്ടി കുറച്ച്‌ പണം എനിക്ക്‌ എങ്ങനെ കൊടു​ക്കാം’ എന്ന ചോദ്യം അവരിൽ പലരും എന്നോടു ചോദി​ക്കാ​റുണ്ട്‌. ഒരാൾക്ക്‌ ഒരു അനു​ഗ്രഹം ലഭിക്കു​മ്പോൾ അയാളു​ടെ സാമ്പത്തിക വിഭവങ്ങൾ കർത്താ​വി​നു​വേണ്ടി ഉപയോ​ഗി​ക്കാൻ അയാൾ ആഗ്രഹി​ക്കു​ന്നു. അയാളു​ടെ കൈവശം ഒന്നുമി​ല്ലെ​ങ്കിൽ അയാളെ നാമെ​ന്തി​നു ബുദ്ധി​മു​ട്ടി​ക്കണം?” a

2 റസ്സൽ സഹോ​ദരൻ പറഞ്ഞതു സത്യം​ത​ന്നെ​യാ​യി​രു​ന്നു. സത്യാ​രാ​ധ​നയെ പിന്തു​ണ​യ്‌ക്കാ​നാ​യി മനസ്സോ​ടെ സംഭാവന കൊടു​ത്ത​തി​ന്റെ ഒരു നീണ്ട ചരിത്രം ദൈവ​ജ​ന​ത്തി​നുണ്ട്‌. തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ അതിനുള്ള ചില ഉദാഹ​ര​ണ​ങ്ങ​ളും ഒപ്പം നമ്മുടെ ആധുനി​ക​കാ​ല​ച​രി​ത്ര​വും ഈ അധ്യാ​യ​ത്തിൽ നമ്മൾ പരി​ശോ​ധി​ക്കും. ഇന്നു ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങൾക്കു സാമ്പത്തി​ക​പി​ന്തുണ ലഭിക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു പഠിക്കു​മ്പോൾ നമ്മൾ ഓരോ​രു​ത്ത​രും നമ്മളോ​ടു​തന്നെ ചോദി​ക്കേണ്ട ഒരു ചോദ്യ​മുണ്ട്‌: ‘ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കു​ന്നെന്ന്‌ എനിക്ക്‌ എങ്ങനെ തെളി​യി​ക്കാം?’

“മനസ്സൊ​രു​ക്ക​മുള്ള എല്ലാവ​രും യഹോ​വ​യ്‌ക്കുള്ള സംഭാവന . . . കൊണ്ടു​വ​രട്ടെ”

3, 4. (എ) തന്റെ ആരാധ​ക​രെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്ത്‌ ഉറപ്പുണ്ട്‌? (ബി) ഇസ്രാ​യേ​ല്യർ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ നിർമാ​ണ​ത്തി​നു പിന്തുണ നൽകി​യത്‌ എങ്ങനെ?

3 യഹോ​വ​യ്‌ക്കു തന്റെ ആരാധ​ക​രിൽ നല്ല വിശ്വാ​സ​മുണ്ട്‌. ഒരു അവസരം കൊടു​ത്താൽ അവർ തങ്ങൾക്കു​ള്ളതു സ്വമന​സ്സാ​ലെ നൽകി​ക്കൊണ്ട്‌ സന്തോ​ഷ​ത്തോ​ടെ തന്നോ​ടുള്ള ഭക്തി തെളി​യി​ക്കു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ ഉറപ്പാണ്‌. ഇസ്രാ​യേ​ല്യ​രു​ടെ ചരി​ത്ര​ത്തിൽനിന്ന്‌ അതിനുള്ള രണ്ട്‌ ഉദാഹ​ര​ണങ്ങൾ നമുക്കു നോക്കാം.

4 ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനിന്ന്‌ വിടു​വി​ച്ച​തി​നു ശേഷം യഹോവ അവരോട്‌ ആരാധ​ന​യ്‌ക്കാ​യി വിശു​ദ്ധ​കൂ​ടാ​രം പണിയാൻ ആവശ്യ​പ്പെട്ടു. മാറ്റി​സ്ഥാ​പി​ക്കാ​വുന്ന ആ കൂടാ​ര​വും അതി​ലേക്ക്‌ ആവശ്യ​മായ ഉപകര​ണ​ങ്ങ​ളും മറ്റും ഉണ്ടാക്കാൻ ധാരാളം സാധന​സാ​മ​ഗ്രി​കൾ ആവശ്യ​മാ​യി​രു​ന്നു. “മനസ്സൊ​രു​ക്ക​മുള്ള എല്ലാവ​രും യഹോ​വ​യ്‌ക്കുള്ള സംഭാവന . . . കൊണ്ടു​വ​രട്ടെ” എന്നു ജനത്തോ​ടു പറയാൻ യഹോവ മോശ​യോ​ടു നിർദേ​ശി​ച്ചു. അതിലൂ​ടെ ആ നിർമാ​ണ​പ്ര​വർത്ത​നത്തെ പിന്തു​ണ​യ്‌ക്കാൻ ജനത്തി​നും അവസരം ലഭിക്കു​മാ​യി​രു​ന്നു. (പുറ. 35:5-9) അൽപ്പകാ​ലം മുമ്പു​വരെ “ദുസ്സഹ​മായ സാഹച​ര്യ​ങ്ങ​ളിൽ എല്ലാ തരം അടിമ​പ്പ​ണി​യും” ചെയ്‌തു​വന്ന ആ ജനം അതി​നോട്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? (പുറ. 1:14) അവർ ഉദാര​മാ​യി സംഭാവന കൊടുത്ത്‌ അതിനെ പിന്തു​ണച്ചു. തങ്ങളുടെ കൈവ​ശ​മു​ണ്ടാ​യി​രുന്ന സ്വർണ​വും വെള്ളി​യും വിലപി​ടി​പ്പുള്ള മറ്റു വസ്‌തു​ക്ക​ളും വിട്ടു​കൊ​ടു​ക്കാൻ അവർ ഒട്ടും മടി കാട്ടി​യില്ല. സാധ്യ​ത​യ​നു​സ​രിച്ച്‌, അതിൽ ഏറിയ പങ്കും അവർക്കു ലഭിച്ചതു മുമ്പ്‌ അവരുടെ യജമാ​ന​ന്മാ​രാ​യി​രുന്ന ഈജി​പ്‌തു​കാ​രിൽനി​ന്നാ​യി​രു​ന്നു. (പുറ. 12:35, 36) ആവശ്യ​മാ​യി​രു​ന്ന​തിൽ കൂടുതൽ സാധനങ്ങൾ ഇസ്രാ​യേ​ല്യർ കൊണ്ടു​വന്നു. ഒടുവിൽ ‘സാധനങ്ങൾ കൊണ്ടു​വ​രു​ന്നതു നിറു​ത്ത​ലാ​ക്കേ​ണ്ടി​വന്നു’ എന്നു തിരു​വെ​ഴു​ത്തു​കൾ പറയുന്നു.—പുറ. 36:4-7.

5. ദേവാ​ല​യ​നിർമാ​ണ​ത്തി​നു സംഭാവന നൽകാ​നുള്ള അവസരം ദാവീദ്‌ ഇസ്രാ​യേ​ല്യർക്കു കൊടു​ത്ത​പ്പോൾ അവർ എങ്ങനെ പ്രതി​ക​രി​ച്ചു?

5 ഏതാണ്ട്‌ 475 വർഷം കഴിഞ്ഞ്‌, ഭൂമി​യിൽ സത്യാ​രാ​ധ​ന​യ്‌ക്കു​വേണ്ടി ആദ്യമാ​യൊ​രു ദേവാ​ലയം നിർമി​ക്കാൻ ദാവീദ്‌ ‘സ്വന്തം ഖജനാ​വിൽ’നിന്ന്‌ സംഭാവന നൽകി. പിന്നീട്‌ മറ്റ്‌ ഇസ്രാ​യേ​ല്യർക്കും ദാവീദ്‌ അതിനുള്ള അവസരം കൊടു​ത്തു. അദ്ദേഹം ചോദി​ച്ചു: “നിങ്ങളിൽ ആരെല്ലാ​മാണ്‌ ഇന്ന്‌ യഹോ​വ​യ്‌ക്കു കാഴ്‌ച​യു​മാ​യി മുന്നോ​ട്ടു വരാൻ ആഗ്രഹി​ക്കു​ന്നത്‌?” അതിനു മറുപ​ടി​യാ​യി ജനം ‘മനസ്സോ​ടെ​യുള്ള കാഴ്‌ചകൾ’ കൊണ്ടു​വന്നു. “പൂർണ​ഹൃ​ദ​യ​ത്തോ​ടെ” അവർ അവ യഹോ​വ​യ്‌ക്കു നൽകി. (1 ദിന. 29:3-9) യഥാർഥ​ത്തിൽ ആ സംഭാ​വ​ന​ക​ളു​ടെ ഉറവിടം ആരാ​ണെന്ന്‌ അംഗീ​ക​രി​ച്ചു​കൊണ്ട്‌ ദാവീദ്‌ യഹോ​വ​യോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “സകലവും അങ്ങയിൽനി​ന്നു​ള്ള​താ​ണ​ല്ലോ; അങ്ങയുടെ കൈക​ളിൽനിന്ന്‌ ലഭിച്ചതു ഞങ്ങൾ അങ്ങയ്‌ക്കു തിരികെ തരു​ന്നെന്നേ ഉള്ളൂ.”—1 ദിന. 29:14.

6. ഇന്നു ദൈവ​രാ​ജ്യ​പ്ര​വർത്ത​നങ്ങൾ നടത്താൻ പണം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ഏതെല്ലാം ചോദ്യ​ങ്ങൾ ഉയർന്നു​വ​ന്നേ​ക്കാം?

6 സംഭാവന കൊടു​ക്കുന്ന കാര്യ​ത്തിൽ മോശ​യ്‌ക്കോ ദാവീ​ദി​നോ ദൈവ​ജ​നത്തെ നിർബ​ന്ധി​ക്കേ​ണ്ടി​വ​ന്നില്ല. പൂർണ​ഹൃ​ദ​യ​ത്തോ​ടെ​യാണ്‌ അവർ അതു കൊടു​ത്തത്‌. ഇന്നത്തെ കാര്യ​മോ? ദൈവ​രാ​ജ്യം ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങൾക്കു പണം ആവശ്യ​മാ​ണെന്നു നമുക്കു നന്നായി അറിയാം. ബൈബി​ളും ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും അച്ചടി​ക്കാ​നും വിതരണം ചെയ്യാ​നും യോഗ​സ്ഥ​ല​ങ്ങ​ളും ബ്രാ​ഞ്ചോ​ഫീ​സു​ക​ളും നിർമി​ക്കാ​നും അവയുടെ അറ്റകുറ്റം തീർക്കാ​നും ദുരന്തങ്ങൾ ആഞ്ഞടി​ക്കു​മ്പോൾ സഹവി​ശ്വാ​സി​കൾക്ക്‌ അടിയ​ന്തി​ര​സ​ഹാ​യം എത്തിക്കാ​നും ധാരാളം പണവും മറ്റും വേണ്ടി​വ​രും. ന്യായ​മാ​യും ഇതി​നെ​ക്കു​റിച്ച്‌ പ്രധാ​ന​പ്പെട്ട ചില ചോദ്യ​ങ്ങൾ ഉയർന്നു​വ​ന്നേ​ക്കാം: ഈ പ്രവർത്ത​ന​ങ്ങൾക്ക്‌ ആവശ്യ​മായ പണം എങ്ങനെ​യാ​ണു കണ്ടെത്തു​ന്നത്‌? സംഭാവന നൽകാൻ രാജാ​വി​ന്റെ അനുഗാ​മി​കളെ നിർബ​ന്ധി​ക്കേ​ണ്ട​തു​ണ്ടോ?

“അത്‌ ഒരിക്ക​ലും മനുഷ്യ​രോ​ടു യാചി​ക്കു​ക​യോ അഭ്യർഥി​ക്കു​ക​യോ ഇല്ല”

7, 8. യഹോ​വ​യു​ടെ ജനം പണത്തി​നാ​യി മറ്റുള്ള​വ​രോ​ടു യാചി​ക്കു​ക​യോ അഭ്യർഥി​ക്കു​ക​യോ ചെയ്യാ​ത്തത്‌ എന്തു​കൊണ്ട്‌?

7 പണമു​ണ്ടാ​ക്കാ​നുള്ള പല പദ്ധതി​ക​ളും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകളിൽ സർവസാ​ധാ​ര​ണ​മാ​യി​രു​ന്നെ​ങ്കി​ലും അത്‌ അനുക​രി​ക്കാൻ റസ്സൽ സഹോ​ദ​ര​നും സഹകാ​രി​ക​ളും തയ്യാറാ​യില്ല. വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ രണ്ടാം ലക്കത്തിലെ, “നിങ്ങൾക്കു ‘സീയോ​ന്റെ വീക്ഷാ​ഗോ​പു​രം’ വേണോ?” എന്ന തലക്കെ​ട്ടുള്ള ലേഖന​ത്തിൽ റസ്സൽ സഹോ​ദരൻ എഴുതി: “‘സീയോ​ന്റെ വീക്ഷാ​ഗോ​പുര’ത്തിന്‌ യഹോവ അതിന്റെ പിന്തു​ണ​ക്കാ​ര​നാ​യു​ണ്ടെന്നു ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. വാസ്‌തവം ഇതാക​യാൽ സഹായ​ത്തി​നു​വേണ്ടി അത്‌ ഒരിക്ക​ലും മനുഷ്യ​രോ​ടു യാചി​ക്കു​ക​യോ അഭ്യർഥി​ക്കു​ക​യോ ഇല്ല. ‘പർവത​ങ്ങ​ളി​ലെ സ്വർണ​വും വെള്ളി​യും എല്ലാം എന്റേതാ​കു​ന്നു’ എന്നു പറയു​ന്നവൻ ആവശ്യ​ത്തി​നുള്ള പണം നൽകു​ന്നി​ല്ലെ​ങ്കിൽ പ്രസി​ദ്ധീ​ക​രണം നിറു​ത്താ​നുള്ള സമയമാ​യി എന്നു ഞങ്ങൾ മനസ്സി​ലാ​ക്കും.” (ഹഗ്ഗാ. 2:7-9) ഇപ്പോൾ 130 വർഷം കടന്നു​പോ​യി​രി​ക്കു​ന്നു. വീക്ഷാ​ഗോ​പു​രം ഇന്നും മുടങ്ങാ​തെ പ്രസി​ദ്ധീ​ക​രി​ക്കു​ന്നുണ്ട്‌, അതു പ്രസി​ദ്ധീ​ക​രി​ക്കുന്ന സംഘട​ന​യും ഊർജ​സ്വ​ല​ത​യോ​ടെ​തന്നെ മുന്നോ​ട്ടു പോകു​ന്നു.

8 യഹോ​വ​യു​ടെ ജനം തങ്ങളുടെ പ്രവർത്ത​ന​ങ്ങൾക്കാ​യി ആരോ​ടും പണം യാചി​ക്കാ​റില്ല. സംഭാ​വ​നാ​പാ​ത്രങ്ങൾ കൈമാ​റുന്ന രീതി​യോ പണാഭ്യർഥ​ന​ക​ളു​മാ​യി കത്തുകൾ അയയ്‌ക്കുന്ന പതിവോ അവർക്കില്ല. ഭാഗ്യ​ക്കു​റി​ക​ളോ കളിക​ളോ കച്ചവട​ശാ​ല​ക​ളോ നടത്തി പണമു​ണ്ടാ​ക്കാ​നും അവർ നോക്കാ​റില്ല. വളരെ​ക്കാ​ലം മുമ്പ്‌ വീക്ഷാ​ഗോ​പു​രം പറഞ്ഞ ഒരു കാര്യ​ത്തിൽനിന്ന്‌ ഇന്നും വ്യതി​ച​ലി​ക്കാ​ത്ത​വ​രാണ്‌ അവർ. അത്‌ ഇങ്ങനെ പറഞ്ഞു: “മറ്റുള്ളവർ ചെയ്യു​ന്ന​തു​പോ​ലെ, കർത്താ​വി​ന്റെ കാര്യ​ങ്ങൾക്കാ​യി പണം അഭ്യർഥി​ക്കു​ന്നത്‌ ഉചിത​മാ​ണെന്നു ഞങ്ങൾക്ക്‌ ഒരിക്ക​ലും തോന്നി​യി​ട്ടില്ല. . . . കർത്താ​വി​ന്റെ പേരും പറഞ്ഞ്‌ പണമു​ണ്ടാ​ക്കുന്ന വിവി​ധ​പ​രി​പാ​ടി​കൾ കർത്താ​വി​നെ നിന്ദി​ക്കു​ന്ന​താ​ണെ​ന്നും കർത്താ​വിന്‌ അത്‌ സ്വീകാ​ര്യ​മ​ല്ലെ​ന്നും ഞങ്ങൾ മനസ്സി​ലാ​ക്കു​ന്നു. ആ പണം കൊടു​ക്കു​ന്ന​വർക്കോ അത്‌ ഉപയോ​ഗിച്ച്‌ ചെയ്യുന്ന കാര്യ​ങ്ങൾക്കോ കർത്താ​വി​ന്റെ അനു​ഗ്രഹം ലഭിക്കു​ക​യില്ല എന്നും ഞങ്ങൾ കരുതു​ന്നു.” b

“ഓരോ​രു​ത്ത​രും ഹൃദയ​ത്തിൽ നിശ്ചയി​ച്ച​തു​പോ​ലെ ചെയ്യട്ടെ”

9, 10. നമ്മൾ സ്വമന​സ്സാ​ലെ​യുള്ള സംഭാ​വ​നകൾ കൊടു​ക്കു​ന്ന​തി​ന്റെ ഒരു കാരണം എന്താണ്‌?

9 സംഭാവന കൊടു​ക്കാൻ ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളായ നമ്മളെ ആരും നിർബ​ന്ധി​ക്കേണ്ട ആവശ്യ​മില്ല. പകരം, സന്തോ​ഷ​ത്തോ​ടെ​യാ​ണു നമ്മുടെ പണവും മറ്റു വസ്‌തു​വ​ക​ക​ളും ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങളെ പിന്തു​ണ​യ്‌ക്കാൻ നമ്മൾ ഉപയോ​ഗി​ക്കു​ന്നത്‌. സംഭാ​വ​നകൾ കൊടു​ക്കാൻ നമുക്ക്‌ ഇത്ര മനസ്സൊ​രു​ക്ക​മു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌? അതിനുള്ള മൂന്നു കാരണങ്ങൾ നോക്കാം.

10 ഒന്നാമത്‌, യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടും “ദൈവത്തെ പ്രസാ​ദി​പ്പി​ക്കുന്ന കാര്യങ്ങൾ” ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടും ആണ്‌ നമ്മൾ സ്വമന​സ്സാ​ലെ​യുള്ള സംഭാ​വ​നകൾ നൽകു​ന്നത്‌. (1 യോഹ. 3:22) ഹൃദയ​ത്തിൽ പ്രേരണ തോന്നി കൊടു​ക്കുന്ന ആരാധ​ക​രിൽ യഹോവ പ്രസാ​ദി​ക്കു​ന്നു. ക്രിസ്‌ത്യാ​നി​കൾ സംഭാവന കൊടു​ക്കുന്ന വിധ​ത്തെ​പ്പറ്റി പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞ വാക്കുകൾ നമുക്ക്‌ ഒന്നു പരി​ശോ​ധി​ക്കാം. (2 കൊരി​ന്ത്യർ 9:7 വായി​ക്കുക.) ഒരു സത്യ​ക്രി​സ്‌ത്യാ​നി മനസ്സി​ല്ലാ​മ​ന​സ്സോ​ടെ​യോ നിർബ​ന്ധ​ത്താ​ലോ കൊടു​ക്കുന്ന ഒരാളല്ല. മറിച്ച്‌ ‘ഹൃദയ​ത്തിൽ നിശ്ചയി​ച്ച​തു​കൊ​ണ്ടാണ്‌’ അദ്ദേഹം അങ്ങനെ ചെയ്യു​ന്നത്‌. c എന്നു​വെ​ച്ചാൽ, ഒരു ആവശ്യം പരിഗ​ണി​ച്ച​ശേഷം അതു നികത്താൻ തന്നെ​ക്കൊണ്ട്‌ എന്തു ചെയ്യാ​നാ​കു​മെന്നു ചിന്തി​ച്ചി​ട്ടാണ്‌ അദ്ദേഹം കൊടു​ക്കു​ന്നത്‌. ഇങ്ങനെ കൊടു​ക്കുന്ന ഒരാൾ യഹോ​വ​യ്‌ക്കു പ്രിയ​പ്പെ​ട്ട​വ​നാണ്‌. കാരണം, “സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വ​രെ​യാ​ണു ദൈവം സ്‌നേ​ഹി​ക്കു​ന്നത്‌.”

മൊസാമ്പിക്കിലെ നമ്മുടെ കുഞ്ഞു​ങ്ങൾക്കും സംഭാവന കൊടു​ക്കാൻ വലിയ ഇഷ്ടമാണ്‌

11. യഹോ​വ​യ്‌ക്ക്‌ ഏറ്റവും നല്ല കാഴ്‌ച കൊടു​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

11 രണ്ടാമത്‌, നമുക്കു കിട്ടിയ നിരവധി അനു​ഗ്ര​ഹ​ങ്ങൾക്കുള്ള നന്ദി സൂചി​പ്പി​ക്കാ​നാ​ണു നമ്മൾ സംഭാ​വ​നകൾ കൊടു​ക്കു​ന്നത്‌. മോശ​യി​ലൂ​ടെ കൊടുത്ത നിയമ​ത്തി​ലെ, ചിന്തി​പ്പി​ക്കുന്ന ഒരു തത്ത്വം നോക്കുക. (ആവർത്തനം 16:16, 17 വായി​ക്കുക.) മൂന്നു വാർഷി​കോ​ത്സ​വ​ങ്ങ​ളിൽ പങ്കെടു​ക്കു​മ്പോൾ ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാ​രെ​ല്ലാം യഹോവ തങ്ങളെ “അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​തിന്‌ ആനുപാ​തി​ക​മാ​യി” കാഴ്‌ച കൊണ്ടു​വ​ര​ണ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഉത്സവത്തിൽ പങ്കെടു​ക്കു​ന്ന​തി​നു മുമ്പ്‌ ഓരോ പുരു​ഷ​നും തനിക്കു കിട്ടി​യി​ട്ടുള്ള അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്തു​നോ​ക്കു​ക​യും കൊടു​ക്കാൻ പറ്റുന്ന ഏറ്റവും നല്ല കാഴ്‌ച ഏതാ​ണെന്നു സത്യസ​ന്ധ​മാ​യി ആത്മപരി​ശോ​ധന നടത്തി കണ്ടെത്തു​ക​യും വേണമാ​യി​രു​ന്നു. അതു​പോ​ലെ, യഹോവ നമ്മളെ പല വിധങ്ങ​ളിൽ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​മ്പോൾ, യഹോ​വ​യ്‌ക്കു നമ്മുടെ ഏറ്റവും നല്ല കാഴ്‌ച കൊടു​ക്കാൻ നമുക്കു പ്രചോ​ദനം തോന്നു​ന്നു. സംഭാ​വ​നകൾ ഉൾപ്പെടെ നമ്മൾ മുഴു​ഹൃ​ദ​യ​ത്തോ​ടെ കൊണ്ടു​വ​രുന്ന കാഴ്‌ചകൾ, യഹോവ നമ്മുടെ മേൽ ചൊരി​ഞ്ഞി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങളെ നമ്മൾ എത്ര​ത്തോ​ളം വിലമ​തി​ക്കു​ന്നു എന്നു തെളി​യി​ക്കും.—2 കൊരി. 8:12-15.

12, 13. സ്വമന​സ്സാ​ലെ​യുള്ള സംഭാ​വ​നകൾ രാജാ​വി​നോ​ടുള്ള നമ്മുടെ സ്‌നേഹം തെളി​യി​ക്കു​ന്നത്‌ എങ്ങനെ, ഓരോ​രു​ത്ത​രും എത്ര​ത്തോ​ളം കൊടു​ക്കണം?

12 മൂന്നാ​മത്‌, സ്വമന​സ്സാ​ലെ സംഭാ​വ​നകൾ കൊടു​ക്കു​മ്പോൾ നമ്മൾ രാജാ​വായ യേശു​ക്രി​സ്‌തു​വി​നോ​ടുള്ള സ്‌നേ​ഹ​ത്തി​നു തെളി​വേ​കു​ക​യാണ്‌. അത്‌ എങ്ങനെ? ഭൗമി​ക​ജീ​വി​ത​ത്തി​ന്റെ അവസാ​ന​രാ​ത്രി​യിൽ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞത്‌ എന്താ​ണെന്നു നോക്കുക. (യോഹ​ന്നാൻ 14:23 വായി​ക്കുക.) “എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ എന്റെ വചനം അനുസ​രി​ക്കും” എന്നു യേശു പറഞ്ഞു. ആ ‘വചനത്തിൽ’ ഭൂമി​യി​ലെ​മ്പാ​ടും ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള യേശു​വി​ന്റെ കല്‌പ​ന​യും ഉൾപ്പെ​ടു​ന്നു. (മത്താ. 24:14; 28:19, 20) ദൈവ​രാ​ജ്യ​പ്ര​സം​ഗ​പ്ര​വർത്ത​നത്തെ പിന്തു​ണ​യ്‌ക്കാൻ നമ്മളെ​ക്കൊ​ണ്ടാ​കു​ന്ന​തെ​ല്ലാം ചെയ്‌തു​കൊ​ണ്ടാ​ണു നമ്മൾ ആ “വചനം” അനുസ​രി​ക്കു​ന്നത്‌. നമ്മുടെ സമയം, ഊർജം, പണം, വസ്‌തു​വ​കകൾ എന്നിവ​യെ​ല്ലാം നമ്മൾ അതിനാ​യി ചെലവ​ഴി​ക്കു​ന്നു. അതിലൂ​ടെ മിശി​ഹൈ​ക​രാ​ജാ​വി​നോ​ടുള്ള സ്‌നേ​ഹ​മാ​ണു നമ്മൾ തെളി​യി​ക്കു​ന്നത്‌.

13 അതെ, സാമ്പത്തി​ക​സം​ഭാ​വ​നകൾ നൽകി​ക്കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തോ​ടുള്ള പിന്തുണ തെളി​യി​ക്കാൻ ആ രാജ്യ​ത്തി​ന്റെ കൂറുള്ള പ്രജക​ളായ നമുക്കു പൂർണ​മ​ന​സ്സാണ്‌. എങ്കിൽ, നമ്മൾ എത്ര​ത്തോ​ളം കൊടു​ക്കണം? അതു നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും തീരു​മാ​ന​മാണ്‌. എല്ലാവ​രും അവനവന്റെ കഴിവി​ന്റെ പരമാ​വധി കൊടു​ക്കു​ന്നു. നമ്മുടെ സഹവി​ശ്വാ​സി​ക​ളിൽ പലരും പക്ഷേ ഭൗതി​ക​മാ​യി വളരെ​യൊ​ന്നു​മി​ല്ലാ​ത്ത​വ​രാണ്‌. (മത്താ. 19:23, 24; യാക്കോ. 2:5) എന്നാൽ, മനസ്സോ​ടെ കൊടു​ക്കുന്ന എത്ര ചെറിയ സംഭാ​വ​ന​യും വിലമ​തി​ക്കു​ന്ന​വ​രാണ്‌ യഹോ​വ​യും പുത്ര​നും എന്ന്‌ അറിയു​ന്നത്‌ ഇങ്ങനെ​യുള്ള സഹോ​ദ​ര​ങ്ങൾക്കു വലി​യൊ​രു ആശ്വാ​സ​മാ​യി​രി​ക്കും.—മർക്കോ. 12:41-44.

നമുക്കു പണം കിട്ടു​ന്നത്‌ എങ്ങനെ?

14. വർഷങ്ങ​ളോ​ളം യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ​യാ​ണു പ്രസി​ദ്ധീ​ക​ര​ണങ്ങൾ ആളുകൾക്കു കൊടു​ത്തി​രു​ന്നത്‌?

14 യഹോ​വ​യു​ടെ സാക്ഷികൾ ഒരു നിശ്ചി​ത​തുക കൈപ്പ​റ്റി​ക്കൊ​ണ്ടാ​ണു വർഷങ്ങ​ളോ​ളം ആളുകൾക്കു ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ കൊടു​ത്തി​രു​ന്നത്‌. വലിയ സാമ്പത്തി​ക​സ്ഥി​തി​യി​ല്ലാ​ത്ത​വർക്കു​പോ​ലും പ്രസി​ദ്ധീ​ക​ര​ണങ്ങൾ വാങ്ങാ​വുന്ന വിധത്തിൽ ഏറ്റവും കുറഞ്ഞ ഒരു തുകയാ​ണു നമ്മൾ അവയ്‌ക്കു നിശ്ചയി​ച്ചി​രു​ന്നത്‌. എന്നാൽ, ഒരു പ്രസി​ദ്ധീ​ക​രണം വായി​ക്കാൻ താത്‌പ​ര്യം കാണിച്ച ഒരു വീട്ടു​കാ​രന്‌ ആ തുക നൽകാൻ നിർവാ​ഹ​മി​ല്ലെ​ങ്കി​ലും പ്രചാ​രകർ വളരെ സന്തോ​ഷ​ത്തോ​ടെ അത്‌ അദ്ദേഹ​ത്തി​നു കൊടു​ത്തി​ട്ടു​പോ​രു​മാ​യി​രു​ന്നു. നമ്മുടെ പ്രസി​ദ്ധീ​ക​രണം വായിച്ച്‌ പ്രയോ​ജനം നേടാൻ സാധ്യ​ത​യുള്ള ആത്മാർഥ​ഹൃ​ദ​യ​രായ ആളുക​ളു​ടെ കൈയിൽ അവ എത്തിക്കുക എന്നതാ​യി​രു​ന്നു അവരുടെ ഹൃദയം​ഗ​മ​മായ ആഗ്രഹം.

15, 16. (എ) നമ്മൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊടു​ക്കുന്ന രീതിക്ക്‌ 1990-ൽ ഭരണസം​ഘം എന്തു മാറ്റത്തി​നു തുടക്ക​മി​ട്ടു? (ബി) സ്വമന​സ്സാ​ലെ​യുള്ള സംഭാ​വ​നകൾ എങ്ങനെ നൽകാൻ കഴിയും? (“ നമ്മുടെ സംഭാ​വ​നകൾ ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ?” എന്ന ചതുര​വും കാണുക.)

15 നമ്മൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊടു​ക്കുന്ന രീതിക്ക്‌ 1990-ൽ ഭരണസം​ഘം ഒരു മാറ്റത്തി​നു തുടക്ക​മി​ട്ടു. ആ വർഷം മുതൽ ഐക്യ​നാ​ടു​ക​ളിൽ എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും പൂർണ​മാ​യും സംഭാ​വ​ന​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ കൊടു​ക്കാൻ തുടങ്ങി. ആ രാജ്യത്തെ എല്ലാ സഭകൾക്കു​മുള്ള ഒരു കത്തിൽ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഇനി മുതൽ പ്രചാ​ര​കർക്കും താത്‌പ​ര്യ​മുള്ള പൊതു​ജ​ന​ങ്ങൾക്കും മാസി​ക​ക​ളും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നൽകു​മ്പോൾ അവയ്‌ക്കാ​യി ഒരു നിശ്ചി​ത​തുക നമ്മൾ ആവശ്യ​പ്പെ​ടില്ല. അത്തര​മൊ​രു തുക​യെ​ക്കു​റിച്ച്‌ നമ്മൾ ഏതെങ്കി​ലും വിധത്തിൽ സൂചി​പ്പി​ക്കു​ക​യു​മില്ല. . . . നമ്മുടെ വിദ്യാ​ഭ്യാ​സ​പ്ര​വർത്ത​ന​ത്തി​ന്റെ ചെലവി​ലേ​ക്കാ​യി ഒരു സംഭാവന നൽകാൻ ആഗ്രഹി​ക്കുന്ന ആർക്കും അങ്ങനെ ചെയ്യാ​വു​ന്ന​താണ്‌. പക്ഷേ സംഭാവന നൽകി​യാ​ലും ഇല്ലെങ്കി​ലും അവർക്കു പ്രസി​ദ്ധീ​ക​രണം വേണ​മെ​ന്നു​ണ്ടെ​ങ്കിൽ അതു ലഭിക്കു​ന്ന​താണ്‌.” സ്വമന​സ്സാ​ലെ പിന്തു​ണ​യ്‌ക്ക​പ്പെ​ടുന്ന, മതപര​മായ ഒരു പ്രവർത്ത​ന​മാ​ണു നമ്മു​ടേ​തെന്നു വ്യക്തമാ​ക്കാ​നും നമ്മൾ “ദൈവ​വ​ച​നത്തെ കച്ചവട​ച്ച​ര​ക്കാ​ക്കു​ന്നില്ല” എന്ന കാര്യ​ത്തിന്‌ അടിവ​ര​യി​ടാ​നും ഈ ക്രമീ​ക​രണം സഹായി​ച്ചു. (2 കൊരി. 2:17) സ്വമന​സ്സാ​ലെ സംഭാ​വ​നകൾ നൽകുന്ന ഈ ക്രമീ​ക​രണം കാല​ക്ര​മേണ ലോക​മെ​ങ്ങു​മുള്ള മറ്റു ബ്രാഞ്ചു​ക​ളി​ലും നടപ്പാക്കി.

16 സ്വമന​സ്സാ​ലെ​യുള്ള സംഭാ​വ​നകൾ എങ്ങനെ നൽകാൻ കഴിയും? യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളു​ക​ളിൽ സംഭാ​വ​ന​പ്പെ​ട്ടി​കൾ വെച്ചി​ട്ടുണ്ട്‌. ആളുകൾക്ക്‌ അവയിൽ സംഭാ​വ​നകൾ ഇടാവു​ന്ന​താണ്‌, അല്ലെങ്കിൽ യഹോ​വ​യു​ടെ സാക്ഷികൾ ഉപയോ​ഗി​ക്കുന്ന ഏതെങ്കി​ലും നിയമാ​നു​സൃത കോർപ്പ​റേ​ഷന്‌ നേരിട്ട്‌ സംഭാ​വ​നകൾ അയച്ചു​കൊ​ടു​ക്കാം. മനസ്സോ​ടെ​യുള്ള ഈ സംഭാ​വ​നകൾ എങ്ങനെ​യൊ​ക്കെ കൊടു​ക്കാ​മെന്നു വിവരി​ക്കുന്ന ഒരു ലേഖനം വീക്ഷാ​ഗോ​പു​ര​ത്തിൽ എല്ലാ വർഷവും പ്രസി​ദ്ധീ​ക​രി​ക്കാ​റുണ്ട്‌.

കിട്ടുന്ന പണം ചെലവ​ഴി​ക്കു​ന്നത്‌ എങ്ങനെ?

17-19. സംഭാ​വ​ന​യാ​യി കിട്ടുന്ന പണം (എ) ലോക​വ്യാ​പ​ക​പ്ര​വർത്ത​ന​ത്തിന്‌, (ബി) ലോക​വ്യാ​പക രാജ്യ​ഹാൾ നിർമാ​ണ​ത്തിന്‌, (സി) പ്രാ​ദേ​ശിക സഭാ​ചെ​ല​വു​കൾക്ക്‌ ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കുക.

17 ലോക​വ്യാ​പ​ക​പ്ര​വർത്തനം. ലോക​വ്യാ​പക പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു വേണ്ടി​വ​രുന്ന ചെലവു​കൾ വഹിക്കാൻ സംഭാ​വ​നകൾ ഉപയോ​ഗി​ക്കു​ന്നു. ഇതിൽ ലോക​മെ​ങ്ങും വിതരണം ചെയ്യാ​നുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഉത്‌പാ​ദനം, വിവിധ ദിവ്യാ​ധി​പ​ത്യ​സ്‌കൂ​ളു​ക​ളു​ടെ പ്രവർത്തനം, ബ്രാ​ഞ്ചോ​ഫീ​സു​ക​ളു​ടെ​യും ബഥേൽ ഭവനങ്ങ​ളു​ടെ​യും നിർമാ​ണം, അവയുടെ അറ്റകു​റ്റ​പ്പ​ണി​കൾ എന്നിവ​യ്‌ക്കുള്ള ചെലവു​കൾ ഉൾപ്പെ​ടു​ന്നു. മിഷന​റി​മാർ, സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ, പ്രത്യേക മുൻനി​ര​സേ​വകർ എന്നിവ​രു​ടെ ആവശ്യങ്ങൾ നിറ​വേ​റ്റാ​നും ആ പണം ഉപയോ​ഗി​ക്കു​ന്നു. ദുരന്തങ്ങൾ ആഞ്ഞടി​ക്കു​മ്പോൾ നമ്മുടെ സഹവി​ശ്വാ​സി​കൾക്ക്‌ അടിയ​ന്തി​ര​ദു​രി​താ​ശ്വാ​സം എത്തിക്കാ​നും നമ്മുടെ സംഭാ​വ​നകൾ ഉപയോ​ഗി​ക്കാ​റുണ്ട്‌. d

18 ലോക​വ്യാ​പക രാജ്യ​ഹാൾ നിർമാ​ണം. രാജ്യ​ഹാൾ പണിയാ​നോ അതിനു രൂപ​ഭേദം വരുത്താ​നോ സഭകളെ സഹായി​ക്കാ​നാ​യും സംഭാ​വ​നകൾ ഉപയോ​ഗി​ക്കു​ന്നു. സംഭാ​വ​നകൾ ലഭിക്കുന്ന മുറയ്‌ക്ക്‌, സഹായം ആവശ്യ​മുള്ള മറ്റു സഭകൾക്കാ​യും പണം ലഭ്യമാ​ക്കാൻ കഴിയും. e

19 പ്രാ​ദേ​ശിക സഭാ​ചെ​ല​വു​കൾ. രാജ്യ​ഹാ​ളി​ന്റെ പ്രവർത്ത​ന​ങ്ങൾക്കും പരിപാ​ല​ന​ത്തി​നും വേണ്ട ചെലവു​കൾ വഹിക്കാ​നും സംഭാ​വ​നകൾ ഉപയോ​ഗി​ക്കു​ന്നു. സംഭാ​വ​ന​പ്പ​ണ​ത്തിൽ ഒരു ഭാഗം ലോക​വ്യാ​പ​ക​പ്ര​വർത്ത​നത്തെ ഉന്നമി​പ്പി​ക്കാ​നാ​യി പ്രാ​ദേ​ശിക ബ്രാ​ഞ്ചോ​ഫീ​സി​ലേക്ക്‌ അയച്ചു​കൊ​ടു​ക്കാൻ മൂപ്പന്മാർ ശുപാർശ ചെയ്‌തേ​ക്കാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ മൂപ്പന്മാർ സഭയിൽ ഒരു പ്രമേയം അവതരി​പ്പി​ക്കും. അതിന്‌ അംഗീ​കാ​രം കിട്ടി​യാൽ ശുപാർശ ചെയ്‌ത തുക ബ്രാ​ഞ്ചോ​ഫീ​സിന്‌ അയയ്‌ക്കും. ഓരോ മാസവും സഭാക​ണ​ക്കു​കൾ കൈകാ​ര്യം ചെയ്യുന്ന സഹോ​ദരൻ തയ്യാറാ​ക്കുന്ന കണക്കു​റി​പ്പോർട്ട്‌ സഭയിൽ വായി​ച്ചു​കേൾപ്പി​ക്കു​ക​യും ചെയ്യും.

20. നമുക്കു നമ്മുടെ ‘വില​യേ​റിയ വസ്‌തു​ക്കൾകൊണ്ട്‌’ യഹോ​വയെ എങ്ങനെ ബഹുമാ​നി​ക്കാം?

20 ലോക​വ്യാ​പ​ക​മാ​യി നടക്കുന്ന രാജ്യ​പ്ര​സംഗ-ശിഷ്യ​രാ​ക്കൽ പ്രവർത്ത​ന​ത്തി​ന്റെ വ്യാപ്‌തി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നമ്മുടെ ‘വില​യേ​റിയ വസ്‌തു​ക്കൾകൊണ്ട്‌’ ‘യഹോ​വയെ ബഹുമാ​നി​ക്കാൻ’ നമുക്കു പ്രചോ​ദനം തോന്നും. (സുഭാ. 3:9, 10) നമ്മുടെ ശാരീ​രി​ക​വും മാനസി​ക​വും ആയ പ്രാപ്‌തി​ക​ളും നമ്മുടെ ആത്മീയ​സ​മ്പ​ത്തും ആ ‘വില​യേ​റിയ വസ്‌തു​ക്ക​ളിൽ’പ്പെടും. ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി പ്രവർത്തി​ക്കു​മ്പോൾ ഇവയെ​ല്ലാം മുഴു​വ​നാ​യി ഉപയോ​ഗി​ക്കാൻ നമുക്ക്‌ ആഗ്രഹം തോന്നും എന്നതിനു സംശയ​മില്ല. എന്നാൽ ‘വില​യേ​റിയ വസ്‌തു​ക്ക​ളിൽ’ നമ്മുടെ പണവും വസ്‌തു​വ​ക​ക​ളും ഉൾപ്പെ​ടും എന്ന കാര്യ​വും ഓർക്കുക. നമ്മളെ​ക്കൊണ്ട്‌ സാധി​ക്കു​മ്പോൾ, നമുക്കു കഴിയു​ന്ന​തെ​ല്ലാം കൊടു​ക്കാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കാം. മനസ്സോ​ടെ​യുള്ള നമ്മുടെ സംഭാ​വ​നകൾ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തും. ഒപ്പം, മിശി​ഹൈ​ക​രാ​ജ്യ​ത്തെ നമ്മൾ പിന്തു​ണ​യ്‌ക്കു​ന്നെന്നു തെളി​യി​ക്കു​ക​യും ചെയ്യും.

a 1915 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌), പേജ്‌ 218-219.

b 1899 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌), പേജ്‌ 201.

c “നിശ്ചയി​ച്ച​തു​പോ​ലെ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​നു “മുൻകൂ​ട്ടി നിശ്ചയി​ക്കുക” എന്ന അർഥമുണ്ട്‌ എന്നൊരു പണ്ഡിതൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അദ്ദേഹം ഇങ്ങനെ​യും പറയുന്നു: “(സംഭാ​വ​നകൾ) കൊടു​ക്കു​മ്പോൾ നമു​ക്കൊ​രു സന്തോഷം തോന്നി​യേ​ക്കാം. എന്നാൽ അതു​കൊണ്ട്‌ മാത്ര​മാ​യില്ല. മുന്നമേ ചിന്തിച്ച്‌ ആസൂ​ത്രണം ചെയ്‌ത്‌ കൊടു​ക്കണം.”—1 കൊരി. 16:2.

d ദുരി​താ​ശ്വാ​സ​ശു​ശ്രൂ​ഷ​യെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പുസ്‌ത​ക​ത്തി​ന്റെ 20-ാം അധ്യായം കാണുക.

e രാജ്യ​ഹാൾ നിർമാ​ണ​ത്തെ​ക്കു​റി​ച്ചുള്ള വിവര​ങ്ങൾക്കാ​യി 19-ാം അധ്യായം കാണുക.