വിവരങ്ങള്‍ കാണിക്കുക

ലോക​ത്തി​ന്‍റെ ഭാവി എന്തായി​ത്തീ​രും?

ലോക​ത്തി​ന്‍റെ ഭാവി എന്തായി​ത്തീ​രും?

നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ. . .

  • ഇതു​പോ​ലെ തുടരും?

  • ഇതിലും വഷളാ​കും?

  • ഇതിലും മെച്ച​പ്പെ​ടും?

തിരു​വെ​ഴു​ത്തു പറയു​ന്നത്‌:

“ദൈവം അവരുടെ കണ്ണുക​ളിൽനിന്ന് കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!”—വെളി​പാട്‌ 21:4, പുതിയ ലോക ഭാഷാ​ന്തരം.

ഇതു വിശ്വ​സി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം:

സംതൃ​പ്‌തി​ക​ര​മായ ജോലി ആസ്വദി​ക്കാം.—യശയ്യ 65:21-23.

രോഗ​വും വേദന​യും ഇല്ലാത്ത ഒരു ഭാവി​ജീ​വി​തം പ്രതീ​ക്ഷി​ക്കാം.—യശയ്യ 25:8; 33:24.

കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ഒപ്പം സന്തുഷ്ട​ജീ​വി​തം ആസ്വദി​ക്കാം, എന്നെന്നും.—സങ്കീർത്തനം 37:11, 29.

തിരു​വെ​ഴു​ത്തു പറയു​ന്നതു വിശ്വ​സി​ക്കാ​മോ?

തീർച്ച​യാ​യും വിശ്വ​സി​ക്കാം. കുറഞ്ഞതു രണ്ടു കാരണ​ങ്ങ​ളാൽ:

  • ദൈവ​ത്തി​നു തന്‍റെ വാഗ്‌ദാ​നങ്ങൾ പാലി​ക്കാ​നുള്ള കഴിവുണ്ട്. ബൈബി​ളിൽ സ്രഷ്ടാ​വായ യഹോ​വയെ മാത്ര​മാണ്‌ ‘സർവശക്തൻ’ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. കാരണം, ദൈവ​ത്തി​ന്‍റെ ശക്തി അതിര​റ്റ​താണ്‌. (വെളി​പാട്‌ 15:3) അതു​കൊണ്ട്, ലോക​ത്തി​ലെ അവസ്ഥകൾ മെച്ച​പ്പെ​ടു​ത്തു​മെന്ന തന്‍റെ വാഗ്‌ദാ​നം പാലി​ക്കാൻ യഹോ​വ​യ്‌ക്കു തീർച്ച​യാ​യും കഴിയും. ബൈബിൾ പറയുന്നു: “ദൈവ​ത്തിന്‌ എല്ലാം സാധ്യം.”—മത്തായി 19:26.

  • ദൈവ​ത്തി​നു തന്‍റെ വാഗ്‌ദാ​നങ്ങൾ പാലി​ക്കാൻ ആഗ്രഹ​മുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, മരിച്ചു​പോ​യ​വരെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രാൻ യഹോവ കൊതി​യോ​ടെ കാത്തി​രി​ക്കു​ന്നെന്നു ബൈബിൾ പറയുന്നു.—ഇയ്യോബ്‌ 14:14, 15.

    ദൈവ​ത്തി​ന്‍റെ പുത്ര​നായ യേശു രോഗി​കളെ സൗഖ്യ​മാ​ക്കി​യ​താ​യും ബൈബിൾ പറയുന്നു. എന്തു​കൊ​ണ്ടാണ്‌ യേശു അങ്ങനെ ചെയ്‌തത്‌? കാരണം, യേശു​വിന്‌ അതിനുള്ള ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. (മർക്കോസ്‌ 1:40, 41) ആളുകളെ സഹായി​ക്കാ​നുള്ള ആഗ്രഹം കാണി​ച്ചു​കൊണ്ട് യേശു പിതാ​വി​ന്‍റെ വ്യക്തി​ത്വം പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു.—യോഹ​ന്നാൻ 14:9.

    അതു​കൊണ്ട്, നമ്മൾ സന്തുഷ്ട​രാ​യി​രി​ക്കാൻ വേണ്ട​തെ​ല്ലാം യഹോ​വ​യും യേശു​വും ചെയ്‌തു​ത​രു​മെന്നു നമുക്ക് ഉറപ്പോ​ടെ വിശ്വ​സി​ക്കാം.—സങ്കീർത്തനം 72:12-14; 145:16; 2 പത്രോസ്‌ 3:9.

നിങ്ങൾക്ക് എന്തു തോന്നു​ന്നു?

ദൈവം ഈ ലോക​ത്തി​ലെ അവസ്ഥകൾക്കു മാറ്റം വരുത്തു​ന്നത്‌ എങ്ങനെ?

മത്തായി 6:9, 10; ദാനി​യേൽ 2:44 എന്നീ വാക്യ​ങ്ങ​ളിൽ ദൈവം ഈ ചോദ്യ​ത്തിന്‌ ഉത്തരം നൽകുന്നു.