വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ രാഷ്‌ട്രീ​യ കാര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷത പാലി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യു​ടെ സാക്ഷികൾ രാഷ്‌ട്രീ​യ കാര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷത പാലി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 മതപര​മാ​യ ചില കാരണ​ങ്ങ​ളാ​ലാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ രാഷ്‌ട്രീ​യ കാര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷത പാലി​ക്കു​ന്നത്‌. അങ്ങനെ ചെയ്യാൻ ബൈബിൾ പഠിപ്പി​ക്കു​ന്നു. ഞങ്ങൾ അധികാ​രി​ക​ളെ സ്വാധീ​നി​ക്കാൻ ശ്രമി​ക്കാ​റി​ല്ല; ഏതെങ്കി​ലും രാഷ്‌ട്രീ​യ പാർട്ടി​കൾക്കോ വ്യക്തി​കൾക്കോ വോട്ടു ചെയ്യാ​റി​ല്ല; തെര​ഞ്ഞെ​ടു​പ്പിൽ സ്ഥാനാർഥി​ക​ളാ​യി നിൽക്കു​ക​യോ ഗവണ്മെ​ന്റു​ക​ളെ അട്ടിമ​റി​ക്കാൻ കൂട്ടു​നിൽക്കു​ക​യോ ഇല്ല. അങ്ങനെ ചെയ്യരു​തെ​ന്നാ​ണു ബൈബിൾ പഠിപ്പി​ക്കു​ന്ന​തെ​ന്നു ഞങ്ങൾക്കു ബോധ്യ​മുണ്ട്‌.

  •   ഇക്കാര്യ​ത്തിൽ ഞങ്ങൾ യേശു​വി​നെ മാതൃ​ക​യാ​ക്കു​ന്നു. യേശു​വി​നെ ഭരണാ​ധി​കാ​രി​യാ​ക്കാൻ ആളുകൾ ശ്രമി​ച്ച​പ്പോൾ അവൻ അതിനു വഴങ്ങി​യി​ല്ല. (യോഹ​ന്നാൻ 6:15) കൂടാതെ, ‘ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്ക​രുത്‌’ എന്ന്‌ അവൻ തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ക്കു​ക​യും ചെയ്‌തു. രാഷ്‌ട്രീ​യ കാര്യ​ങ്ങ​ളിൽ ആരു​ടെ​യും പക്ഷം ചേരരു​തെ​ന്നും അവൻ വ്യക്തമാ​ക്കി.—യോഹന്നാൻ 17:14, 16; 18:36; മർക്കോസ്‌ 12:13-17.

  •   ഞങ്ങൾ ദൈവ​രാ​ജ്യ​ത്തോ​ടു കൂറു പുലർത്തു​ന്നു. “രാജ്യ​ത്തി​ന്റെ (അതായത്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ) ഈ സുവി​ശേ​ഷം സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും” എന്നു യേശു പറഞ്ഞു. (മത്തായി 24:14) ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രതി​നി​ധി​ക​ളാ​ണു ഞങ്ങൾ, അതിന്റെ വരവി​നെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാൻ ചുമത​ല​യു​ള്ള​വർ! അതു​കൊ​ണ്ടു​ത​ന്നെ, ഞങ്ങൾ താമസി​ക്കു​ന്ന രാജ്യം ഉൾപ്പെടെ ഒരു രാജ്യ​ത്തി​ന്റെ​യും രാഷ്‌ട്രീ​യ കാര്യ​ങ്ങ​ളിൽ ഇടപെ​ടാ​തെ ഞങ്ങൾ നിഷ്‌പ​ക്ഷ​രാ​യി നിൽക്കു​ന്നു.—2 കൊരി​ന്ത്യർ 5:20; എഫെസ്യർ 6:20.

  •   നിഷ്‌പ​ക്ഷ​രാ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ ദൈവ​രാ​ജ്യം വരുന്ന​തി​നെ​ക്കു​റി​ച്ചുള്ള നല്ല വാർത്ത ഏതു രാഷ്‌ട്രീ​യ പാർട്ടി​യിൽപ്പെ​ട്ട​വ​രെ​യും അറിയി​ക്കാൻ ഞങ്ങൾക്കു സ്വാത​ന്ത്ര്യം തോന്നു​ന്നു. ഈ ലോക​ത്തി​ലെ പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം കൊണ്ടു​വ​രാൻ ഞങ്ങൾ ദൈവ​രാ​ജ്യ​ത്തി​ലേ​ക്കാ​ണു നോക്കു​ന്ന​തെന്ന്‌ വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും ഞങ്ങൾ കാണി​ക്കു​ന്നു.—സങ്കീർത്ത​നം 56:11.

  •   ഞങ്ങൾക്കി​ട​യിൽ രാഷ്‌ട്രീ​യ ഭിന്നത​ക​ളി​ല്ല. അതു​കൊ​ണ്ടു​ത​ന്നെ ലോക​ത്തെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ ഏകോ​ദ​ര​സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ ഐക്യ​ത്തി​ലാണ്‌. (കൊ​ലോ​സ്യർ 3:14; 1 പത്രോസ്‌ 2:17) എന്നാൽ രാഷ്‌ട്രീ​യ​ത്തിൽ ഉൾപ്പെ​ടു​ന്ന മതങ്ങളിൽ ഈ സ്‌നേ​ഹ​വും ഐക്യ​വും കാണാ​നാ​കി​ല്ല.—1 കൊരി​ന്ത്യർ 1:10.

 ഗവണ്മെ​ന്റു​ക​ളോ​ടുള്ള ആദരവ്‌. രാഷ്‌ട്രീ​യ കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും ഗവണ്മെ​ന്റി​ന്റെ അധികാ​ര​ത്തെ ആദരി​ക്കു​ന്ന​വ​രാ​ണു ഞങ്ങൾ. “ഓരോ​രു​ത്ത​നും ഉന്നതാ​ധി​കാ​ര​ങ്ങൾക്കു കീഴ്‌പെ​ട്ടി​രി​ക്ക​ട്ടെ” എന്ന ബൈബിൾക​ല്‌പ​ന​യ്‌ക്കു ചേർച്ച​യി​ലാണ്‌ ഇത്‌. (റോമർ 13:1) ഞങ്ങൾ നിയമങ്ങൾ അനുസ​രി​ക്കു​ക​യും നികുതി അടയ്‌ക്കു​ക​യും പൗരന്മാ​രു​ടെ ക്ഷേമത്തി​നു​വേ​ണ്ടി ഗവണ്മെ​ന്റു​കൾ ചെയ്യുന്ന കാര്യ​ങ്ങ​ളോ​ടു സഹകരി​ക്കു​ക​യും ചെയ്യുന്നു. ഗവണ്മെ​ന്റു​ക​ളെ അട്ടിമ​റി​ക്കാ​നു​ള്ള ശ്രമങ്ങളെ ഞങ്ങൾ ഒരിക്ക​ലും പിന്തു​ണ​യ്‌ക്കി​ല്ല. പകരം, “രാജാ​ക്ക​ന്മാർക്കും ഉന്നതസ്ഥാ​നീ​യ​രാ​യ എല്ലാവർക്കും​വേ​ണ്ടി പ്രാർഥി​ക്കു​വിൻ” എന്ന ബൈബിൾബു​ദ്ധി​യു​പ​ദേശം ഞങ്ങൾ അനുസ​രി​ക്കു​ന്നു; പ്രത്യേ​കി​ച്ചും ആരാധ​ന​യു​മാ​യി ബന്ധപ്പെട്ട കാര്യ​ങ്ങ​ളിൽ തീരു​മാ​ന​ങ്ങൾ എടുക്കു​മ്പോൾ ഞങ്ങൾ അങ്ങനെ ചെയ്യാ​റുണ്ട്‌.—1 തിമൊ​ഥെ​യൊസ്‌ 2:1, 2.

 രാഷ്‌ട്രീ​യ കാര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള മറ്റുള്ള​വ​രു​ടെ അവകാ​ശ​ത്തെ​യും ഞങ്ങൾ ആദരി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ഞങ്ങൾ തെര​ഞ്ഞെ​ടു​പ്പു​ക​ളിൽ പ്രശ്‌ന​മു​ണ്ടാ​ക്കു​ക​യോ വോട്ടു ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​വ​രെ അതിൽനി​ന്നു പിന്തി​രി​പ്പി​ക്കു​ക​യോ ഇല്ല.

 ഞങ്ങളുടെ നിഷ്‌പ​ക്ഷത ഒരു പുതിയ സംഗതി​യാ​ണോ? അല്ല. ഒന്നാം നൂറ്റാ​ണ്ടിൽ യേശു​വി​ന്റെ അപ്പൊ​സ്‌ത​ല​ന്മാ​രും മറ്റു ക്രിസ്‌ത്യാ​നി​ക​ളും അധികാ​രി​ക​ളോ​ടു​ള്ള ബന്ധത്തിൽ ഇതേ നിലപാ​ടാ​ണു സ്വീക​രി​ച്ചത്‌. സദു​ദ്ദേ​ശ്യ​ത്തി​നും അപ്പുറം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയുന്നു: “ഭരണാ​ധി​കാ​രി​ക​ളെ അനുസ​രി​ക്കു​ന്നത്‌ തങ്ങളുടെ കടമയാ​ണെന്ന്‌ ആദിമ ക്രിസ്‌ത്യാ​നി​കൾ കരുതി​യി​രു​ന്നു. എന്നാൽ രാഷ്‌ട്രീ​യ കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്ന​തി​നെ അവർ തങ്ങളുടെ കടമയാ​യി കണ്ടില്ല.” സംസ്‌കാ​ര​ത്തി​ലേ​ക്കു​ള്ള പാത (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയു​ന്നത്‌ ആദിമ ക്രിസ്‌ത്യാ​നി​കൾ “രാഷ്‌ട്രീ​യ​രം​ഗത്ത്‌ സ്ഥാനമാ​ന​ങ്ങ​ളൊ​ന്നും സ്വീക​രി​ക്കി​ല്ലാ​യി​രു​ന്നു” എന്നാണ്‌.

 ഞങ്ങളുടെ രാഷ്‌ട്രീ​യ നിഷ്‌പ​ക്ഷത ദേശീയ സുരക്ഷ​യ്‌ക്ക്‌ ഒരു ഭീഷണി​യാ​ണോ? അല്ല. സമാധാ​ന​പ്രി​യ​രാ​യ പൗരന്മാ​രാണ്‌ ഞങ്ങൾ; ഒരിക്ക​ലും അധികാ​രി​കൾ ഞങ്ങളെ ഭയക്കേ​ണ്ട​തി​ല്ല. യു​ക്രെ​യി​നി​ലെ നാഷണൽ അക്കാഡമി ഓഫ്‌ സയൻസസ്‌ 2001-ൽ പുറത്തി​റ​ക്കി​യ ഒരു റിപ്പോ​ര്‌ട്ട്‌ ഇക്കാര്യം തെളി​യി​ക്കു​ന്നു. രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളി​ലെ ഞങ്ങളുടെ നിഷ്‌പ​ക്ഷ​ത​യെ​ക്കു​റിച്ച്‌ ആ റിപ്പോർട്ട്‌ പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഈ നിലപാട്‌ ചിലർക്കെ​ങ്കി​ലും ഉൾക്കൊ​ള്ളാൻ കഴിയാ​റി​ല്ല. മുമ്പ്‌, സ്വേച്ഛാ​ധി​പ​ത്യ നാസി ഭരണകൂ​ട​ങ്ങ​ളും കമ്മ്യൂ​ണിസ്റ്റ്‌ ഭരണകൂ​ട​ങ്ങ​ളും സാക്ഷി​ക​ളെ കുറ്റക്കാ​രാ​യി കണ്ടതിന്റെ കാരണം അതായി​രു​ന്നു.” എന്നാൽ, സോവി​യറ്റ്‌ യൂണിയൻ തങ്ങളെ അടിച്ച​മർത്തി​യ​പ്പോ​ഴും സാക്ഷികൾ “നിയമം അനുസ​രി​ക്കു​ന്ന പൗരന്മാ​രാ​യി​രു​ന്നു. വ്യവസാ​യ​ശാ​ല​ക​ളി​ലും കൂട്ടു​കൃ​ഷി സമ്പ്രദാ​യ​മു​ള്ള കൃഷി​യി​ട​ങ്ങ​ളി​ലും അവർ വിശ്വ​സ്‌ത​ത​യോ​ടെ നിസ്സ്വാർഥം പണി​യെ​ടു​ത്തു. അവർ ഒരിക്ക​ലും കമ്മ്യൂ​ണിസ്റ്റ്‌ ഭരണകൂ​ട​ത്തിന്‌ ഒരു ഭീഷണി​യാ​യി​രു​ന്നി​ല്ല.” ഇന്നും, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സ​ങ്ങ​ളും ആചാര​ങ്ങ​ളും “ഒരു രാഷ്‌ട്ര​ത്തി​ന്റെ​യും സുരക്ഷ​യ്‌ക്കും അഖണ്ഡത​യ്‌ക്കും ഭീഷണി സൃഷ്ടി​ക്കു​ന്നി​ല്ല” എന്നും ആ റിപ്പോർട്ട്‌ കൂട്ടി​ച്ചേർത്തു.