വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ ആളുകളെ നിർബ​ന്ധിച്ച്‌ മതം മാറ്റാ​റു​ണ്ടോ?

യഹോ​വ​യു​ടെ സാക്ഷികൾ ആളുകളെ നിർബ​ന്ധിച്ച്‌ മതം മാറ്റാ​റു​ണ്ടോ?

 ഇല്ല, ഞങ്ങൾ അങ്ങനെ ചെയ്യാ​റി​ല്ല. ഞങ്ങളുടെ പ്രമുഖ മാസി​ക​യാ​യ വീക്ഷാ​ഗോ​പു​രം ഇങ്ങനെ പ്രസ്‌താ​വി​ച്ചി​ട്ടുണ്ട്‌: “മതം മാറാൻ ആളുക​ളു​ടെ​മേൽ സമ്മർദം ചെലു​ത്തു​ന്നത്‌ തെറ്റാണ്‌.” a പിൻവ​രു​ന്ന കാരണ​ങ്ങ​ളാൽ ഞങ്ങൾ ആളുകളെ നിർബ​ന്ധി​ക്കാ​റി​ല്ല:

  •   യേശു ഒരിക്ക​ലും തന്റെ ഉപദേ​ശ​ങ്ങൾ സ്വീക​രി​ക്കാൻ ആരെയും നിർബ​ന്ധി​ച്ചി​ല്ല. തന്റെ സന്ദേശ​ത്തോട്‌ ചുരു​ക്കം​പേർ മാത്രമേ പ്രതി​ക​രി​ക്കൂ എന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. (മത്തായി 7:13, 14) യേശു പറഞ്ഞ ചില കാര്യങ്ങൾ അവന്റെ ചില ശിഷ്യ​ന്മാർക്ക്‌ ഉൾക്കൊ​ള്ളാ​നാ​യി​ല്ല. തന്റെ കൂടെ നിൽക്കാൻ യേശു അവരെ നിർബ​ന്ധി​ച്ചി​ല്ല. പകരം അവരെ അവരുടെ വഴിക്ക്‌ വിട്ടു.—യോഹ​ന്നാൻ 6:60-62, 66-68.

  •   മറ്റുള്ള​വ​രു​ടെ വിശ്വാ​സ​ങ്ങൾക്ക്‌ മാറ്റം വരുത്താൻ ആളുകളെ നിർബ​ന്ധി​ക്ക​രു​തെന്ന്‌ യേശു തന്റെ അനുഗാ​മി​ക​ളെ പഠിപ്പി​ച്ചു. രാജ്യ​ത്തി​ന്റെ സുവി​ശേ​ഷ​ത്തോട്‌ താത്‌പ​ര്യ​മി​ല്ലാ​ത്ത​വരെ അത്‌ സ്വീക​രി​ക്കാൻ നിർബ​ന്ധി​ക്കു​ന്ന​തി​നു പകരം ശ്രദ്ധി​ക്കാൻ മനസ്സു​ള്ള​വ​രെ അന്വേ​ഷി​ക്കാ​നാണ്‌ യേശു പറഞ്ഞത്‌.—മത്തായി 10:7, 11-14.

  •   നിർബ​ന്ധ​പൂർവം മതപരി​വർത്ത​നം നടത്തു​ന്ന​തു​കൊണ്ട്‌ യാതൊ​രു കാര്യ​വു​മി​ല്ല. കാരണം, ഹൃദയ​ത്തിൽനി​ന്നു വരുന്ന ആരാധന മാത്രമേ ദൈവം സ്വീക​രി​ക്കു​ക​യു​ള്ളൂ.—ആവർത്ത​ന​പു​സ്‌ത​കം 6:4, 5; മത്തായി 22:37, 38.

ഞങ്ങളുടെ പ്രവർത്ത​ന​ല​ക്ഷ്യം മതപരി​വർത്ത​ന​മാ​ണോ?

 “ഭൂമി​യു​ടെ അറ്റംവ​രെ​യും” ബൈബി​ളി​ന്റെ സന്ദേശം ഞങ്ങൾ എത്തിക്കു​ന്നുണ്ട്‌ എന്നത്‌ സത്യമാണ്‌. അത്‌ “പരസ്യ​മാ​യും വീടു​തോ​റും” പ്രസം​ഗി​ക്കാ​നു​ള്ള ബൈബിൾ കല്‌പന അനുസ​രി​ച്ചാണ്‌. (പ്രവൃത്തികൾ 1:8; 10:42; 20:20) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ​തന്നെ നിയമ​വി​രു​ദ്ധ​മാ​യി മതപരി​വർത്ത​നം നടത്തുന്നു എന്ന ആരോ​പ​ണം ചില​പ്പോ​ഴൊ​ക്കെ ഞങ്ങളും നേരി​ടാ​റുണ്ട്‌. (പ്രവൃത്തികൾ 18:12, 13) എന്നാൽ അത്തരം ആരോ​പ​ണ​ങ്ങ​ളിൽ ഒരു കഴമ്പു​മി​ല്ല. ഞങ്ങളുടെ വിശ്വാ​സ​ങ്ങൾ ആരിലും അടി​ച്ചേൽപ്പി​ക്കാൻ ഞങ്ങൾ ശ്രമി​ക്കാ​റി​ല്ല. പകരം ഞങ്ങൾ ചിന്തി​ക്കു​ന്നത്‌ ആളുകൾ അറിവ്‌ നേടണ​മെ​ന്നാണ്‌. അപ്പോൾ അവർക്ക്‌ അതിന്റെ അടിസ്ഥാ​ന​ത്തിൽ തിര​ഞ്ഞെ​ടുപ്പ്‌ നടത്താൻ കഴി​ഞ്ഞേ​ക്കും.

 മതം മാറാൻ ഞങ്ങൾ ആളുകളെ നിർബ​ന്ധി​ക്കു​ന്നി​ല്ല. മതത്തിന്റെ മറവിൽനി​ന്നു​കൊണ്ട്‌ രാഷ്‌ട്രീ​യ​പ്ര​വർത്തനം ഞങ്ങൾ നടത്താ​റു​മി​ല്ല. ആളുകളെ ചേർക്കാ​നാ​യി സാമ്പത്തി​ക​മോ സാമൂ​ഹി​ക​മോ ആയ നേട്ടങ്ങൾ വാഗ്‌ദാ​നം ചെയ്യാ​റു​മി​ല്ല. ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും തങ്ങളുടെ പ്രവൃ​ത്തി​ക​ളി​ലൂ​ടെ യേശു​വി​നെ അപമാ​നി​ക്കു​ക​യും ചെയ്യുന്ന ആളുക​ളിൽനി​ന്നും തികച്ചും വ്യത്യസ്‌ത​രാണ്‌ ഞങ്ങൾ. b

മതം മാറാ​നു​ള്ള അവകാശം ഒരു വ്യക്തി​ക്കു​ണ്ടോ?

പ്രവാ​ച​ക​നാ​യ അബ്രാ​ഹാം തന്റെ മാതാ​പി​താ​ക്ക​ളു​ടെ മതം ഉപേക്ഷിച്ചു

 ഉണ്ട്‌. മതം മാറാ​നു​ള്ള അവകാശം ആളുകൾക്കു​ണ്ടെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌. ബൈബിൾകാ​ല​ങ്ങ​ളി​ലെ പല ആളുക​ളും അവരുടെ മാതാ​പി​താ​ക്ക​ളു​ടെ മതം പിന്തു​ട​രു​ന്ന​തി​നു പകരം സ്വന്തം ഇഷ്ടപ്ര​കാ​രം സത്യ​ദൈ​വ​ത്തെ ആരാധി​ക്കാ​നു​ള്ള തീരു​മാ​ന​മെ​ടു​ത്തു എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. അബ്രഹാം, രൂത്ത്‌, പൗലോസ്‌ അപ്പൊസ്‌ത​ലൻ, ആതൻസി​ലെ ആളുകൾ ഇവരൊ​ക്കെ അങ്ങനെ ചെയ്‌ത​വ​രിൽ ചിലരാണ്‌. (യോശുവ 24:2; രൂത്ത്‌ 1:14-16; പ്രവൃ​ത്തി​കൾ 17:22, 30-34; ഗലാത്യർ 1:14, 23) ദൈവം അംഗീ​ക​രി​ക്കു​ന്ന ആരാധന ഉപേക്ഷി​ച്ചു​കൊണ്ട്‌ തെറ്റായ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള അവകാ​ശ​വും ഒരു വ്യക്തി​ക്കു​ണ്ടെന്ന്‌ ബൈബിൾ പറയുന്നു.—1 യോഹ​ന്നാൻ 2:19.

 മതം മാറാ​നു​ള്ള ഒരു വ്യക്തി​യു​ടെ അവകാ​ശ​ത്തെ സാർവ​ലൗ​കി​ക മനുഷ്യാ​വ​കാ​ശ പ്രഖ്യാ​പ​നം പിന്താ​ങ്ങു​ന്നുണ്ട്‌. “അന്താരാഷ്‌ട്ര മനുഷ്യാ​വ​കാ​ശ നിയമ​ത്തി​ന്റെ അടിത്തറ” എന്നാണ്‌ ഐക്യ​രാഷ്‌ട്ര സംഘടന ഈ അവകാ​ശ​ത്തെ വിളി​ച്ചി​രി​ക്കു​ന്നത്‌. “തന്റെ മതമോ വിശ്വാ​സ​മോ മാറാ​നു​ള്ള സ്വാത​ന്ത്ര്യം” ഓരോ​രു​ത്തർക്കു​മു​ണ്ടെന്ന്‌ അത്‌ പ്രസ്‌താ​വി​ക്കു​ന്നു. മതപര​മാ​യ ആശയങ്ങൾ ഉൾപ്പെടെയുള്ള c ഏതു “വിവര​ങ്ങ​ളും ആശയങ്ങ​ളും അന്വേ​ഷി​ക്കാ​നും സ്വീക​രി​ക്കാ​നും പങ്കു​വെ​ക്കാ​നും” ഉള്ള അവകാ​ശ​വും അതിൻപ്ര​കാ​രം നമുക്കുണ്ട്‌. സ്വന്തം വിശ്വാ​സ​ങ്ങൾ നിലനി​റു​ത്താ​നും വിയോ​ജി​പ്പു​ള്ള ആശയങ്ങൾ തള്ളിക്ക​ള​യാ​നും ഉള്ള ഒരു വ്യക്തി​യു​ടെ അവകാ​ശ​ത്തെ മാനി​ക്കാ​നു​ള്ള കടപ്പാട്‌ ഓരോ​രു​ത്തർക്കു​മു​ണ്ടെന്ന്‌ ഈ അവകാ​ശ​ങ്ങ​ളിൽ വ്യവസ്ഥ ചെയ്‌തി​രി​ക്കു​ന്നു.

മതപരി​വർത്ത​നം കുടും​ബ​പാ​ര​മ്പ​ര്യ​ങ്ങ​ളോ​ടും ആചാര​ങ്ങ​ളോ​ടും ഉള്ള അനാദ​ര​വാ​ണോ?

 അങ്ങനെ​യാ​ക​ണ​മെ​ന്നില്ല. മതം ഏതായി​രു​ന്നാ​ലും എല്ലാവ​രെ​യും ആദരി​ക്കാ​നാണ്‌ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. (1 പത്രോസ്‌ 2:17) കൂടാതെ, മാതാ​പി​താ​ക്ക​ളെ ബഹുമാ​നി​ക്കാ​നു​ള്ള ബൈബിൾ കല്‌പന യഹോ​വ​യു​ടെ സാക്ഷികൾ അനുസ​രി​ക്കു​ന്നു, മാതാ​പി​താ​ക്കൾക്ക്‌ വ്യത്യസ്‌ത​മാ​യ വിശ്വാ​സ​ങ്ങ​ളാണ്‌ ഉള്ളതെ​ങ്കിൽപ്പോ​ലും. —എഫെസ്യർ 6:2, 3.

 എല്ലാവ​രും ബൈബി​ളി​ന്റെ ഈ വീക്ഷണ​ത്തോട്‌ യോജി​ക്ക​ണ​മെ​ന്നി​ല്ല. സാംബി​യ​യിൽ ജനിച്ചു​വ​ളർന്ന ഒരു സ്‌ത്രീ ഇങ്ങനെ പറയുന്നു: “എന്റെ സമൂഹ​ത്തിൽ മതം മാറുക എന്നതിനെ ... വിശ്വാ​സ​വ​ഞ്ച​ന​യാ​യി​ട്ടാണ്‌ കണക്കാ​ക്കു​ന്നത്‌. അതായത്‌, കുടും​ബ​ത്തോ​ടും സമൂഹ​ത്തോ​ടും ചെയ്യുന്ന വഞ്ചന.” കൗമാ​ര​പ്രാ​യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കു​ക​യും അധികം വൈകാ​തെ മതം മാറാൻ തീരു​മാ​ന​മെ​ടു​ക്കു​ക​യും ചെയ്‌ത​പ്പോൾ ഈ സ്‌ത്രീ ഇതേ പ്രശ്‌നം നേരിട്ടു. അവൾ തുടരു​ന്നു: “എന്റെ പ്രവർത്തി​കൾ തീരെ ഇഷ്ടപ്പെ​ടു​ന്നി​ല്ലെ​ന്നും ഞാൻ അവരെ ദുഃഖി​പ്പി​ക്കു​ക​യാ​ണെ​ന്നും അവർ എന്നോട്‌ ആവർത്തി​ച്ചു പറഞ്ഞു. മാതാ​പി​താ​ക്ക​ളു​ടെ അംഗീ​കാ​രം എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം വളരെ പ്രധാനമായതിനാൽ, ഞാൻ ആകെ വിഷമസന്ധിയിലായി. ... മതപാ​ര​മ്പ​ര്യ​ങ്ങൾക്കു പകരം യഹോ​വ​യോ​ടു വിശ്വസ്‌ത​യാ​യി​രി​ക്കാൻ തീരു​മാ​നി​ച്ച​തി​ന്റെ അർഥം ഞാൻ എന്റെ കുടും​ബ​ത്തോട്‌ അവിശ്വസ്‌ത ആണെന്നല്ല.” d

b ഉദാഹ​ര​ണ​ത്തിന്‌, സ്‌നാ​ന​മേറ്റ്‌ ക്രിസ്‌ത്യാ​നി​ക​ളാ​കാൻ വിസമ്മ​തി​ച്ച സാക്‌സ​ണി​ലു​ള്ള ആളുകളെ വധശി​ക്ഷയ്‌ക്കു വിധി​ച്ചു​കൊ​ണ്ടു​ള്ള ഒരു പ്രഖ്യാ​പ​നം എ.ഡി. 785-ൽ, ഷാർല​മാൻ നടത്തി. വിശുദ്ധ റോമാ സാമ്രാ​ജ്യ​ത്തി​ലെ പരസ്‌പ​രം പോര​ടി​ക്കു​ന്ന വിഭാ​ഗ​ങ്ങൾ എ.ഡി. 1555-ൽ ഒപ്പുവെച്ച ഓഗ്‌സ്‌ബർഗ്ഗ്‌ സമാധാന ഉടമ്പടി​യ​നു​സ​രിച്ച്‌ ഓരോ പ്രദേ​ശ​ത്തെ​യും ഭരണാ​ധി​കാ​രി ഒന്നുകിൽ റോമൻ കത്തോ​ലി​ക്ക​നോ അല്ലെങ്കിൽ ലൂഥറൻ സഭാവി​ശ്വാ​സി​യോ ആയിരി​ക്ക​ണ​മെ​ന്നും അദ്ദേഹ​ത്തി​ന്റെ ഭരണത്തിൻ കീഴിൽ വരുന്ന എല്ലാവ​രും അദ്ദേഹ​ത്തി​ന്റെ മതം സ്വീക​രി​ക്ക​ണ​മെ​ന്നും വ്യവസ്ഥ ചെയ്‌തു. ഭരണാ​ധി​കാ​രി​യു​ടെ മതത്തിൽ ചേരാൻ ആരെങ്കി​ലും വിസമ്മ​തി​ച്ചാൽ അവരെ നാടു​ക​ട​ത്തു​മാ​യി​രു​ന്നു.

c ആഫ്രിക്കൻ മനുഷ്യാ​വ​കാ​ശ​പ്ര​മാ​ണം, (African Charter on Human and Peoples’ Rights), മനുഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും ധർമ്മങ്ങ​ളെ​യും കുറി​ച്ചു​ള്ള അമേരി​ക്കൻ പ്രഖ്യാ​പ​നം (American Declaration of the Rights and Duties of Man), 2004-ലെ അറബ്‌ മനുഷ്യാ​വ​കാ​ശ പ്രമാണം (the 2004 Arab Charter on Human Rights), ആസിയാൻ (തെക്കു​കി​ഴ​ക്കൻ ഏഷ്യൻ രാജ്യ​ങ്ങ​ളു​ടെ സംഘടന) മനുഷ്യാ​വ​കാ​ശ പ്രഖ്യാ​പ​നം, മനുഷ്യാ​വ​കാ​ശ​ങ്ങൾക്കാ​യുള്ള യൂറോ​പ്യൻ കൺ​വെൻ​ഷൻ, പൊതു-രാഷ്‌ട്രീ​യ അവകാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അന്താരാഷ്‌ട്ര ഉടമ്പടി (International Covenant on Civil and Political Rights) ഇവയി​ലെ​ല്ലാം സമാന​മാ​യ അവകാ​ശ​ങ്ങൾ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും അത്തരം അവകാ​ശ​ങ്ങൾ നൽകാ​മെ​ന്നു പറയുന്ന രാഷ്ടങ്ങ്രൾ പോലും ആ അവകാ​ശ​ങ്ങൾ കൃത്യ​മാ​യി അനുവ​ദി​ച്ചു​കൊ​ടു​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.

d ബൈബിൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദൈവ​ത്തി​ന്റെ പേരാണ്‌ യഹോവ.