വിവരങ്ങള്‍ കാണിക്കുക

വിവാഹം കഴിക്കാ​തെ ഒരുമിച്ച്‌ താമസി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?

വിവാഹം കഴിക്കാ​തെ ഒരുമിച്ച്‌ താമസി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

 ആളുകൾ ‘ലൈം​ഗിക അധാർമി​ക​ത​യിൽനിന്ന്‌ അകന്നി​രി​ക്ക​ണ​മെ​ന്നാണ്‌’ ദൈവം ആഗ്രഹി​ക്കു​ന്നത്‌ എന്നു ബൈബിൾ പറയുന്നു. (1 തെസ്സ​ലോ​നി​ക്യർ 4:3) ബൈബിൾ പറയുന്ന “ലൈം​ഗിക അധാർമി​ക​ത​യിൽ” വ്യഭി​ചാ​രം, സ്വവർഗ​രതി, വിവാ​ഹി​ത​ര​ല്ലാത്ത സ്‌ത്രീ​യും പുരു​ഷ​നും തമ്മിലുള്ള ലൈം​ഗി​കത എന്നിവ​യൊ​ക്കെ ഉൾപ്പെ​ടു​ന്നു.

 ഇണകൾ വിവാ​ഹി​ത​രാ​ണോ അല്ലയോ എന്ന കാര്യം ദൈവ​ത്തി​നു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  •   ദൈവ​മാണ്‌ വിവാ​ഹ​ക്ര​മീ​ക​രണം ഏർപ്പെ​ടു​ത്തി​യത്‌. ആദ്യ മനുഷ്യ​ദ​മ്പ​തി​കളെ വിവാ​ഹ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ യോജി​പ്പി​ച്ചതു ദൈവ​മാണ്‌. (ഉൽപത്തി 2:22-24) വിവാ​ഹ​മെന്ന ക്രമീ​ക​ര​ണ​ത്തി​ലൂ​ടെ അല്ലാതെ ഒരു പുരു​ഷ​നും സ്‌ത്രീ​യും ഒരുമിച്ച്‌ ജീവി​ക്കാൻ ദൈവം ഉദ്ദേശി​ച്ചി​ട്ടില്ല.

  •   മനുഷ്യർക്ക്‌ ഏറ്റവും നല്ലത്‌ എന്താ​ണെന്ന്‌ ദൈവ​ത്തിന്‌ അറിയാം. ഒരു പുരു​ഷ​നും സ്‌ത്രീ​യും ജീവി​ത​കാ​ലം മുഴുവൻ ഒന്നിച്ച്‌ ജീവി​ക്കാ​നാണ്‌ ദൈവം വിവാഹം എന്ന ക്രമീ​ക​രണം ഏർപ്പെ​ടു​ത്തി​യത്‌. അതിലൂ​ടെ കുടും​ബാം​ഗ​ങ്ങൾക്കെ​ല്ലാം പ്രയോ​ജനം ലഭിക്കു​ന്നു. ഇത്‌ മനസ്സി​ലാ​ക്കാൻ ലളിത​മായ ഒരു ദൃഷ്ടാന്തം നോക്കാം. ഒരു ഫർണി​ച്ച​റി​ന്റെ പല ഭാഗങ്ങൾ ശരിയാ​യി കൂട്ടി​യോ​ജി​പ്പി​ക്കു​ന്ന​തി​നു​വേണ്ട നിർദേ​ശങ്ങൾ തരാൻ, അത്‌ നിർമി​ച്ച​യാൾക്കു കഴിയു​ന്ന​തു​പോ​ലെ, വിജയ​ക​ര​മായ കുടും​ബ​ബ​ന്ധങ്ങൾ പടുത്തു​യർത്തു​ന്ന​തി​നു​വേണ്ട നിർദേ​ശങ്ങൾ തരാൻ ദൈവ​ത്തി​നു കഴിയും. ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ അനുസ​രി​ക്കു​ന്ന​വർക്ക്‌, അത്‌ എപ്പോ​ഴും പ്രയോ​ജ​നമേ ചെയ്യൂ.—യശയ്യ 48:17, 18.

    ഒരു ഫർണി​ച്ച​റി​ന്റെ പല ഭാഗങ്ങൾ ശരിയാ​യി കൂട്ടി​യോ​ജി​പ്പി​ക്കു​ന്ന​തി​നു​വേണ്ട നിർദേ​ശങ്ങൾ തരാൻ, അത്‌ നിർമി​ച്ച​യാൾക്കു കഴിയു​ന്ന​തു​പോ​ലെ, വിജയ​ക​ര​മായ കുടും​ബ​ബ​ന്ധങ്ങൾ പടുത്തു​യർത്തു​ന്ന​തി​നു​വേണ്ട നിർദേ​ശങ്ങൾ തരാൻ ദൈവ​ത്തി​നു കഴിയും.

  •   വിവാ​ഹ​ത്തി​നു പുറത്തുള്ള ലൈം​ഗി​ക​ബ​ന്ധ​ത്തി​നു ഗുരു​ത​ര​മായ ഭവിഷ്യ​ത്തു​കൾ ഉണ്ടാകാം. ഉദാഹ​ര​ണ​ത്തിന്‌, ആഗ്രഹി​ക്കാത്ത ഗർഭധാ​രണം, ലൈം​ഗി​ക​മാ​യി പകരുന്ന രോഗങ്ങൾ, വൈകാ​രിക പ്രശ്‌നങ്ങൾ.

  •   പുരു​ഷ​നും സ്‌ത്രീ​ക്കും ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂ​ടെ അടുത്ത തലമു​റ​യ്‌ക്കു ജന്മം നൽകാ​നുള്ള കഴിവ്‌ കൊടു​ത്തത്‌ ദൈവ​മാണ്‌. ദൈവം ജീവനെ പവി​ത്ര​മാ​യി കാണുന്നു. കുട്ടി​കൾക്കു ജന്മം കൊടു​ക്കാ​നുള്ള പ്രാപ്‌തി ഒരു അമൂല്യ​സ​മ്മാ​ന​മാണ്‌. നമുക്ക്‌ ആ സമ്മാന​ത്തോട്‌ വിലമ​തി​പ്പു​ണ്ടെ​ങ്കിൽ ദൈവം ഏർപ്പെ​ടു​ത്തിയ വിവാ​ഹ​ക്ര​മീ​ക​ര​ണത്തെ നമ്മൾ ആദരി​ക്കും. അതാണു ദൈവം ആഗ്രഹി​ക്കു​ന്നത്‌.—എബ്രായർ 13:4.

 തമ്മിൽ ചേരു​മോ എന്ന്‌ പരീക്ഷി​ക്കാൻവേണ്ടി ഒരുമിച്ച്‌ താമസി​ച്ചു​നോ​ക്കു​ന്നതു ശരിയാ​ണോ?

 വിവാ​ഹ​ത്തി​ന്റെ പ്രതി​ബ​ദ്ധ​ത​യി​ല്ലാ​തെ കുറച്ച്‌ നാൾ ഒരുമിച്ച്‌ താമസി​ച്ചു​നോ​ക്കി​യാൽ മാത്രമേ വിവാഹം വിജയി​ക്കൂ എന്നു കരുത​രുത്‌. പരസ്‌പ​ര​പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്രശ്‌ന​ങ്ങളെ ഒറ്റക്കെ​ട്ടാ​യി നേരി​ടു​മ്പോ​ഴാണ്‌ ഇണകൾ തമ്മിലുള്ള ബന്ധം ശക്തമാ​കു​ന്നത്‌. a വിവാഹം ഇണകൾ തമ്മിലുള്ള പ്രതി​ബ​ദ്ധ​തയെ അരക്കി​ട്ടു​റ​പ്പി​ക്കു​ന്നു.—മത്തായി 19:6.

 ദമ്പതി​കൾക്ക്‌ എങ്ങനെ വിവാ​ഹ​ജീ​വി​തം കെട്ടു​റ​പ്പു​ള്ള​താ​ക്കാം?

 എല്ലാം തികഞ്ഞ വിവാ​ഹ​ബ​ന്ധ​ങ്ങ​ളില്ല. എന്നാൽ ബൈബി​ളി​ലെ ഉപദേ​ശങ്ങൾ അനുസ​രി​ച്ചാൽ ദമ്പതി​കൾക്കു വിവാ​ഹ​ജീ​വി​തം വിജയി​പ്പി​ക്കാം. അതിൽ ചിലത്‌ ഇതാണ്‌:

a 2018 ഉണരുക നമ്പർ 2-ലെ “1: പ്രതി​ബദ്ധത” എന്ന ലേഖനം കാണുക.