ദൈവവചനത്തിലെ നിധികൾ
അധികാരമോഹിയായ ഒരു ദുഷ്ടസ്‌ത്രീക്ക് ശിക്ഷ കിട്ടുന്നു
യഹൂദയുടെ ഭരണം കിട്ടാൻ അഥല്യ, രാജാവിന്റെ സന്തതിപരമ്പരയിൽപ്പെട്ട എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു (2രാജ 11:1; lfb 128 ¶ 1-2; ഈ പഠനസഹായിയുടെ 7-ാം പേജിലെ “‘ആഹാബിന്റെ ഭവനം നിശ്ശേഷം നശിച്ചുപോകും’—2രാജ 9:8” എന്ന ചാർട്ട് കാണുക.)
അനന്തരാവകാശിയായ യഹോവാശിനെ യഹോശേബ ഒളിപ്പിച്ചു (2രാജ 11:2, 3)
മഹാപുരോഹിതനായ യഹോയാദ യഹോവാശിനെ രാജാവായി അഭിഷേകം ചെയ്യുകയും ദുഷ്ടയായ അഥല്യയെ കൊല്ലുകയും ചെയ്‌തു. സാധ്യതയനുസരിച്ച് അഥല്യയായിരുന്നു ആഹാബിന്റെ കുടുംബത്തിലെ അവസാനത്തെ കണ്ണി (2രാജ 11:12-16; lfb 128 ¶ 3-4)
ആഴത്തിൽ ചിന്തിക്കാൻ: സുഭാഷിതങ്ങൾ 11:21-ഉം സഭാപ്രസംഗകൻ 8:12, 13-ഉം സത്യമാണെന്ന് ഈ വിവരണം തെളിയിക്കുന്നത് എങ്ങനെ?