വയൽസേവനത്തിനു സജ്ജരാകാം | ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക
ഗവേഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക
വൈദഗ്‌ധ്യത്തോടെ പഠിപ്പിക്കാൻ യഹോവ നമുക്കു ധാരാളം ഉപകരണങ്ങൾ തന്നിട്ടുണ്ട്. വീഡിയോകൾ, ലഘുലേഖകൾ, മാസികകൾ, ലഘുപത്രികകൾ, പുസ്‌തകങ്ങൾ, നമ്മുടെ പ്രധാന ഉപകരണമായ ബൈബിൾ എന്നിവയൊക്കെ അതിൽ ചിലതാണ്. (2തിമ 3:16) തിരുവെഴുത്തുകൾ നന്നായി വിശദീകരിക്കാൻ നമ്മളെ സഹായിക്കുന്നതിനു ഗവേഷണത്തിനുള്ള ഉപകരണങ്ങളും തന്നിട്ടുണ്ട്. വാച്ച്‌ടവർ ലൈബ്രറി, JW ലൈബ്രറി ആപ്ലിക്കേഷൻ, വാച്ച്‌ടവർ ഓൺലൈൻ ലൈബ്രറി, യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി എന്നതുപോലുള്ളവ.
ബൈബിൾ ആഴത്തിൽ പഠിക്കാൻ ഈ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ സന്തോഷം വർധിക്കും. അവ എങ്ങനെ ഉപയോഗിക്കണമെന്നു വിദ്യാർഥികളെയും പഠിപ്പിക്കുക. ബൈബിളിൽ അവർക്കുള്ള സംശയങ്ങൾക്കു സ്വന്തമായി ഉത്തരം കണ്ടെത്തുമ്പോൾ അവർക്കും സന്തോഷം തോന്നും.
ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക—ഗവേഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
സൃഷ്ടിയുടെ കാര്യത്തിൽ ഹണിക്ക് എന്തു വിയോജിപ്പാണ് ഉണ്ടായിരുന്നത്?
-
നീത എവിടെനിന്നാണ് ആ വിഷയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്?
-
ഹണിക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന വിവരം നീത എങ്ങനെയാണു തിരഞ്ഞെടുത്തത്?
-
ഗവേഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിച്ചപ്പോൾ നീതയിൽ എന്തു മാറ്റമാണ് ഉണ്ടായത്?