വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | കൊ​ലോ​സ്യർ 1-4

പഴയത്‌ ഉരിഞ്ഞു​ക​ളഞ്ഞ്‌ പുതി​യതു ധരിക്കുക

പഴയത്‌ ഉരിഞ്ഞു​ക​ളഞ്ഞ്‌ പുതി​യതു ധരിക്കുക

3:5-14

സത്യത്തിൽ വന്നപ്പോൾ നിങ്ങൾക്കു വ്യക്തി​ത്വ​ത്തിൽ വലിയ മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വ​ന്നോ? നിങ്ങളു​ടെ ശ്രമങ്ങൾ യഹോ​വയെ സന്തോ​ഷി​പ്പി​ച്ചു എന്ന്‌ ഉറപ്പാണ്‌. (യഹ 33:11) എങ്കിലും പഴയ വ്യക്തി​ത്വ​ത്തി​ലെ ഏതെങ്കി​ലും സ്വഭാ​വ​വി​ശേ​ഷങ്ങൾ വീണ്ടും പൊങ്ങി​വ​രാ​തി​രി​ക്കാ​നും പുതിയ വ്യക്തി​ത്വം കാണി​ക്കാ​നും തുടർച്ച​യായ ശ്രമം ആവശ്യ​മാണ്‌. നിങ്ങൾ പുരോ​ഗതി വരുത്തേണ്ട മേഖലകൾ കണ്ടെത്താൻ പിൻവ​രുന്ന ചോദ്യങ്ങൾ പരിശോധിക്കുക:

  • എന്നോടു മോശ​മാ​യി പെരു​മാ​റിയ ഒരാ​ളോ​ടു ഞാൻ ഇപ്പോ​ഴും നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ടോ?

  • തിരക്കി​ലാ​കു​മ്പോ​ഴോ ക്ഷീണി​ച്ചി​രി​ക്കു​മ്പോ​ഴോ എന്റെ ക്ഷമ നശിക്കാ​റു​ണ്ടോ?

  • ഒരു അധാർമി​ക​ചിന്ത തലപൊ​ക്കി​യാൽ ഉടൻതന്നെ ഞാൻ അതു തള്ളിക്ക​ള​യു​ന്നു​ണ്ടോ?

  • മറ്റൊരു വർഗത്തി​ലോ ദേശത്തി​ലോ പെട്ട ആളുകളെ ഞാൻ താഴ്‌ന്ന​വ​രാ​യി കാണാ​റു​ണ്ടോ?

  • ഈയിടെ എപ്പോ​ഴെ​ങ്കി​ലും ഞാൻ എന്റെ നിയ​ന്ത്രണം വിട്ട്‌ ആരോ​ടെ​ങ്കി​ലും ദയയി​ല്ലാ​തെ സംസാ​രി​ച്ചി​ട്ടു​ണ്ടോ?