ക്രിസ്തീയസഭയുടെ മേൽ പരിശുദ്ധാത്മാവ് ചൊരിയപ്പെടുന്നു
എ.ഡി. 33-ലെ പെന്തിക്കോസ്തിനു യരുശലേമിൽ എത്തിയ മിക്ക ജൂതന്മാരും മറ്റു ദേശങ്ങളിൽനിന്നുള്ളവരായിരുന്നു. (പ്രവൃ 2:9-11) മോശയുടെ നിയമം പാലിച്ചിരുന്നെങ്കിലും, ഒരുപക്ഷേ ജീവിതകാലം മുഴുവൻ അവർ ചെലവഴിച്ചതു മറ്റൊരു ദേശത്തായിരുന്നു. (യിര 44:1) അതുകൊണ്ട് ചിലരെ കണ്ടാൽ ജൂതന്മാരാണെന്നു പറയില്ലായിരുന്നു. വേഷവിധാനത്തിലും സംസാരത്തിലും ഒക്കെ അവർ ഏതു നാട്ടിൽനിന്നാണോ വന്നത്, ആ നാട്ടുകാരെപ്പോലെ തോന്നിപ്പിച്ചിരിക്കാം. അവിടെ വന്നവരിൽ 3000-ത്തോളം ആളുകൾ സ്നാനപ്പെട്ടപ്പോൾ ക്രിസ്തീയ സഭ ഏറെ വൈവിധ്യമുള്ളതായി. അവരുടെ പശ്ചാത്തലം വ്യത്യസ്തമായിരുന്നെങ്കിലും അവർ ‘മുടങ്ങാതെ ഒരേ മനസ്സോടെ ദേവാലയത്തിൽ വന്നു.’—പ്രവൃ 2:46.
നിങ്ങൾക്ക് എങ്ങനെ ആത്മാർഥമായ താത്പര്യം കാണിക്കാം . . .
-
മറ്റു ദേശങ്ങളിൽനിന്ന് വന്ന് നിങ്ങളുടെ പ്രദേശത്ത് താമസിക്കുന്ന ആളുകളോട്?
-
മറ്റു ദേശങ്ങളിൽനിന്ന് നിങ്ങളുടെ സഭയിൽ വന്നിരിക്കുന്ന സഹോദരങ്ങളോട്?