ഗീതം 91
സ്നേഹത്താലുള്ള നമ്മുടെ അധ്വാനം
-
1. സുന്ദരമീ സുദിനം
യഹോവേ തിരുസന്നിധേ
സ്തുതിക്കുന്നു നിന്നെ,
മാനസ നിറവിൽ ഞങ്ങൾ.
ചൊരിഞ്ഞു നീ നിറവായ്
ഞങ്ങൾക്കായ് നിന്റെ കൃപകൾ.
ഈ ഞങ്ങൾ തീർത്തൊരീ ആലയം
നിൻ കൃപാവരം.
(കോറസ്)
നിൻ ഗൃഹം തീർത്തിടാൻ യഹോവേ
പദവി ഞങ്ങൾക്കേകി നീ.
നിന്നീടട്ടെ നിത്യം നിൻ ചാരെ, ഞങ്ങളൊന്നായ്,
നിൻ സ്തുതിക്കായ്, എല്ലാം ചെയ്യാൻ.
-
2. അൻപുള്ളോരെ നൽകി നീ
അനുഗ്രഹിച്ചു ഞങ്ങളെ.
ഈ സ്നേഹമാധുര്യം ഓർമിക്കും
ഞങ്ങൾ എന്നെന്നും.
ഞങ്ങളെ നിൻ കൃപയാൽ
ഒന്നിപ്പിച്ചു നീ ദൃഢമായ്.
ഈ ഐക്യം നിൻ മഹാനാമത്തിൻ
സ്തുതിയാകട്ടെ.
(കോറസ്)
നിൻ ഗൃഹം തീർത്തിടാൻ യഹോവേ
പദവി ഞങ്ങൾക്കേകി നീ.
നിന്നീടട്ടെ നിത്യം നിൻ ചാരെ, ഞങ്ങളൊന്നായ്,
നിൻ സ്തുതിക്കായ്, എല്ലാം ചെയ്യാൻ.
(സങ്കീ. 116:1; 147:1; റോമ. 15:6 കൂടെ കാണുക.)