ഗീതം 103
“വീടുതോറും”
1. വീടുതോറും വാതിൽതോറും
സുവാർത്ത ഘോഷിക്കും.
പുരിതോറും വയൽതോറും
യാഹിന്നാടെ പോറ്റും.
രാജ്യവാർത്ത ചൊൽവൂ
എങ്ങും ക്രിസ്‌തു മുൻചൊന്നപോൽ;
ബാലർ, വൃദ്ധർ ചേർന്നുവന്നീ
നൽവേലചെ യ്യുന്നു.
2. വീടുതോറും വാതിൽതോറും
രക്ഷ നാം ഘോഷിപ്പൂ.
രക്ഷ ലഭ്യം യാഹിൻ
നാമം വിളിക്കുവോർക്കെല്ലാം.
കേട്ടിട്ടില്ലാനാമം
എങ്കിൽ വിളിപ്പതെങ്ങനെ?
അതിനാൽ പോയ് ചൊല്ലാനാമം
വീടുതോറും എങ്ങും.
3. വീടുതോറും പോക നമ്മൾ
സുവാർത്ത ഘോഷിക്കാൻ;
തള്ളുകിലും കൊള്ളുകിലും
നൽകാമവസരം.
ഘോഷിച്ചിടാം എല്ലാടവും
യഹോവതൻ നാമം.
അന്വേഷിക്കാം, കണ്ടെത്തും
നാം യാഹിന്നജങ്ങളെ.
(പ്രവൃ. 2:21; റോമ. 10:14 എന്നിവയും കാണുക.)