ഗീതം 99
ഭൂമിയുടെ പുതിയ രാജാവിനെ സ്‌തുതിക്കുക
1. ചേർന്നിടുന്നൊരു വൻജനം
സകല ഭൂവിൽനിന്നും,
ക്രിസ്‌തുവും തന്റെ സഭയും
ഏകും സഹായത്താലെ.
രാജ്യം ജനിച്ചു, ശ്രേഷ്‌ഠമാം
പ്രത്യാശയതു നൽകുന്നു.
ദൈവേഷ്ടമുടൻ ഭൂവിലാകും;
നമുക്കാനന്ദം നൽകിടും.
(കോറസ്)
ഏക ദൈവമാകും
യാഹെ സ്‌തുതിക്കുവിൻ!
ക്രിസ്‌തുവിനെയും സ്‌തുതിക്കുവിൻ!
സാധ്യം നമുക്കെന്നും ജീവിക്കുവാൻ,
യാഹെ സേവിച്ചിടാനും.
2. വാഴ്‌ത്തും സന്തോഷഭേരിയാൽ ഹാ!
ക്രിസ്‌തുരാജനെ നാം.
സമാധാനപ്രഭു നൽകിടും
ആ രക്ഷ നാം കാണും;
ഭയവിമുക്തഭൂമിയിൽ
മൃതർതൻ പുനരുത്ഥാനം!
എത്ര പുളകപ്രദം, നൂനം,
നാമതു നേരിൽ കാണുമ്പോൾ!
(കോറസ്)
ഏക ദൈവമാകും
യാഹെ സ്‌തുതിക്കുവിൻ!
ക്രിസ്‌തുവിനെയും സ്‌തുതിക്കുവിൻ!
സാധ്യം നമുക്കെന്നും ജീവിക്കുവാൻ,
യാഹെ സേവിച്ചിടാനും.
(സങ്കീ. 2:6; 45:1; യെശ. 9:6; യോഹ. 6:40 എന്നിവയും കാണുക.)