വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 114

ദൈവത്തിന്റെ സ്വന്തം പുസ്‌തകം—ഒരു നിധി

ദൈവത്തിന്റെ സ്വന്തം പുസ്‌തകം—ഒരു നിധി

(സദൃശവാക്യങ്ങൾ 2:1, 4)

1. ഉണ്ടൊരമൂല്യ ഗ്രന്ഥം, അതിശ്രേഷ്‌ഠം;

ഏകും ശാന്തി, മോദം, പ്രത്യാശയും.

‘കുരുടർക്കു’ കാഴ്‌ച, ‘മൃതർക്കു’ ജീവൻ

ഏകിടുന്നതിൻ ദിവ്യസന്ദേശം.

ദൈവത്തിൻ ബൈബിൾ മഹത്താമീ ഗ്രന്ഥം,

നിശ്വസ്‌തരായ ദാസരെഴുതി,

യാഹെ സ്‌നേഹിച്ച പുരുഷന്മാർതന്നെ.

വിശുദ്ധാത്മാവാൽ അവർ ജ്വലിച്ചു.

2. സൃഷ്ടിപ്പിൻ രേഖ വിശ്വസ്‌തരെഴുതി.

പ്രപഞ്ചം ദൈവം തീർത്ത വിധവും

ആദ്യം നരൻ പാപരഹിതനെന്നും

പർദീസ നഷ്ടമായ വിധവും

ദിവ്യാധികാരം ത്യജിച്ചൊരു ദൂതൻ

പാപത്തിലാഴ്‌ത്തി മർത്യരെയെന്നും

ദൈവമാം യാഹോ ജയം നേടുമെന്നും

അവരെഴുതി മഹദ്‌ ഗ്രന്ഥത്തിൽ.

3. കാണുന്നു നമ്മൾ അത്യാനന്ദകാലം

ക്രിസ്‌തുവിൻ രാജ്യം സ്ഥാപിതമല്ലോ.

യാഹു രക്ഷ നൽകും ദിനമിതല്ലോ

രാജ്യത്തെ പിന്തുണയ്‌ക്കുന്നോർക്കെല്ലാം.

ഈ മോദവാർത്ത തൻ ഗ്രന്ഥത്തിൽ കാണാം;

ആസ്വദിക്കാമീ മൃഷ്ടഭോജ്യം നാം.

ഹൃദയശാന്തി അതു നൽകിടുന്നു;

വായിക്ക നാം ഈ ജീവന്റെ നിധി.

(2 തിമൊ. 3:16; 2 പത്രോ. 1:21 എന്നിവയും കാണുക.)