വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 3

“ദൈവം സ്‌നേഹമാകുന്നു”

“ദൈവം സ്‌നേഹമാകുന്നു”

(1 യോഹന്നാൻ 4:7, 8)

1. ദൈവമാർഗെ ചരിക്ക നാം, ദൈവം സ്‌നേഹമല്ലയോ.

ദൈവസ്‌നേഹമയൽസ്‌നേഹം കാണിക്കാം പ്രവൃത്തിയാൽ;

അതല്ലോ ധന്യജീവിതം, നാം തേടുന്ന ജീവിതം.

ക്രിസ്‌ത്യസ്‌നേഹം കാക്കും നമ്മെ, കാണും ലോകമാസ്‌നേഹം.

2. ദൈവത്തെപ്പോൽ സ്‌നേഹിച്ചിടാം, ചെയ്‌തിടാം നന്മകളും.

വീഴുമ്പോളുയർത്തുന്നവൻ, ശക്തിയും പകർന്നിടും.

സംശുദ്ധസ്‌നേഹം സഹിക്കും, ദയ കാട്ടും നിസ്സ്വാർഥം.

സോദരങ്ങളെ സ്‌നേഹിക്കിൽ, നേടും നാമതിൻ പുണ്യം.

3. നീരസങ്ങൾ നീക്കിടാം നാം, സ്‌നേഹിക്കാം വിശ്വസ്‌തമായ്‌.

യാഹിലാശ്രയിക്കാം സദാ, നയിക്കുമവൻ നമ്മെ.

ചെയ്‌തിയാൽ നാം ദൈവസ്‌നേഹം, അയൽസ്‌നേഹം കാട്ടിടാം.

ആർദ്രമായ്‌ സ്‌നേഹിച്ചിടാം നാം, ദൈവം സ്‌നേഹിച്ചിടുംപോൽ.