ഗീതം 37
തിരുവെഴുത്തുകൾ—ദൈവനിശ്വസ്‌തം
1. ദീപ്‌തമാം വചനം നിത്യം
കൂരിരുൾ ദൂരെ നീക്കും.
പാലിക്കിൽ വിശ്വസ്‌തം അത്
സ്വാതന്ത്ര്യം നൽകിടും സത്യം.
2. ഈ സത്യം നിശ്വസ്‌തം വ്യക്തം;
ബോധനം കൈക്കൊണ്ടിടാം.
ദിവ്യമാം ശിക്ഷണം നൽകും;
സർവതും നേരെയാക്കിടും.
3. നിൻ തിരുവചനം നൽകി,
ദിവ്യസ്‌നേഹഗ്രാഹ്യവും.
ജ്ഞാനത്തിൽ നടത്തും നമ്മെ,
ജീവദാനം നേടാൻ എന്നും.
(സങ്കീ. 119:105; സദൃ. 4:13 എന്നിവയും കാണുക.)