വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ചോ​ദ്യ​ങ്ങളും ഉത്ത​രങ്ങ​ളും

ബൈബിൾ ചോ​ദ്യ​ങ്ങളും ഉത്ത​രങ്ങ​ളും

ദൈവം എങ്ങ​നെ​യുള്ള വ്യ​ക്തിയാണ്‌?

ദൈവം അദൃശ്യ​നാ​യ ഒരു ആത്മവ്യ​ക്തി​യാണ്‌. അവൻ ആകാ​ശ​ത്തെയും ഭൂ​മി​യെയും ജീവ​ജാല​ങ്ങളെ​യും സൃഷ്ടിച്ചു. എന്നാൽ ദൈവത്തെ ആരും സൃഷ്ടി​ച്ച​തല്ല, അതു​കൊണ്ട് അവന്‌ ആരം​ഭ​മില്ല. (സങ്കീർത്ത​നം 90:2) ആളുകൾ തന്നെ അന്വേ​ഷി​ക്കാ​നും തന്നെ​ക്കുറി​ച്ചുള്ള സത്യം അറി​യാ​നും ദൈവം ആ​ഗ്രഹി​ക്കുന്നു.പ്രവൃത്തികൾ 17:24-27 വായിക്കുക.

നമുക്കു ദൈവ​ത്തി​ന്‍റെ പേര്‌ അറിയാൻ കഴിയും. ദൈവ​ത്തി​ന്‍റെ സൃഷ്ടി​ക​ളെ സൂക്ഷ്മ​മായി നിരീ​ക്ഷിക്കു​ന്നതി​ലൂടെ അവന്‍റെ ചില ഗുണങ്ങൾ നമുക്കു വി​വേചി​ച്ചറി​യാനാ​കും. (റോമർ 1:20) എന്നി​രുന്നാ​ലും, ദൈവത്തെ മെ​ച്ചമാ​യി മനസ്സി​ലാ​ക്കുന്ന​തിനു നാം അവന്‍റെ വചനമായ ബൈബിൾ പഠിക്കണം. അതു നമ്മെ ദൈവ​ത്തി​ന്‍റെ സ്‌നേഹനിർഭ​രമായ വ്യ​ക്തി​ത്വം അടു​ത്തറി​യാൻ സഹാ​യി​ക്കും.സങ്കീർത്തനം 103:7-10 വായിക്കുക.

അനീതി കാ​ണു​മ്പോൾ ദൈവത്തിന്‌ എന്തു തോ​ന്നു​ന്നു?

നമ്മുടെ സ്ര​ഷ്ടാ​വായ യഹോവ അനീ​തി​യും അന്യാ​യ​വും വെ​റുക്കു​ന്നു. (ആവർത്തനപുസ്‌തകം 25:16) അവൻ മനു​ഷ്യ​രെ തന്‍റെ പ്രതി​ച്ഛാ​യയി​ലാണു സൃഷ്ടി​ച്ചത്‌. അതു​കൊ​ണ്ടാണ്‌ നമ്മിൽ മി​ക്കവ​രും അനീ​തി​യെ വെ​റുക്കു​ന്നത്‌. നമുക്കു ചു​റ്റു​മുള്ള അനീ​തിക്ക് ഉത്ത​രവാ​ദി ദൈവമല്ല. ദൈവം മനു​ഷ്യ​നു സ്വതന്ത്ര ഇച്ഛാശക്തി നൽകി. ദുഃ​ഖകര​മെന്നു പറയട്ടെ, മിക്ക ആളു​ക​ളും അവരുടെ ഇച്ഛാ​സ്വാ​ത​ന്ത്ര്യം ദുരു​പ​യോഗം ചെയ്‌തു​കൊണ്ട് അനീതി പ്രവർത്തി​ക്കുന്നു. അതു യ​ഹോവ​യുടെ “ഹൃദയ​ത്തി​ന്നു ദുഃ​ഖമാ​യി.”ഉല്‌പത്തി 6:5, 6; ആവർത്തനപുസ്‌തകം 32:4, 5 വായിക്കുക.

യഹോവ നീതി​പ്രി​യനാണ്‌, അതു​കൊണ്ട് അവൻ അനീതി എക്കാ​ല​വും വെ​ച്ചു​പൊ​റുപ്പി​ക്കു​കയില്ല. (സങ്കീർത്ത​നം 37:28, 29) ദൈവം പെ​ട്ടെന്നു​തന്നെ അനീ​തിക്ക് അറുതി വരു​ത്തു​മെന്നു ബൈബിൾ വാഗ്‌ദാനം​ചെ​യ്യുന്നു.2 പത്രോസ്‌ 3:7-9, 13 വായിക്കുക. (w14-E 01/01)

ദൈവം പെ​ട്ടെന്നു​തന്നെ എല്ലാ​വർക്കും നീതി നടപ്പാ​ക്കു​മെന്നു ബൈബിൾ ഉറപ്പുതരുന്നു