വിവരങ്ങള്‍ കാണിക്കുക

ദൈവ​ത്തിന്‌ ഒരു പേരു​ണ്ടോ?

ദൈവ​ത്തിന്‌ ഒരു പേരു​ണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 എല്ലാ ആളുകൾക്കും പേരുണ്ട്‌. അങ്ങനെ​യെ​ങ്കിൽ, ന്യായ​മാ​യും ദൈവ​ത്തിന്‌ ഒരു പേരു​ണ്ടാ​യി​രി​ക്കേ​ണ്ട​തല്ലേ? പേര്‌ അറിയു​ന്ന​തും ഉപയോ​ഗി​ക്കു​ന്ന​തും സുഹൃ​ദ്‌ബ​ന്ധ​ങ്ങൾക്ക്‌ അനിവാ​ര്യ​മാണ്‌. ദൈവ​ത്തോ​ടു​ള്ള നമ്മുടെ സൗഹൃ​ദ​ത്തി​ന്റെ കാര്യ​ത്തി​ലും അങ്ങനെ​ത​ന്നെ ആയിരി​ക്കേ​ണ്ട​ത​ല്ലേ?

 “യഹോവ! അതാണ്‌ എന്റെ പേര്‌,” എന്നാണ്‌ ബൈബി​ളിൽ ദൈവം പറഞ്ഞി​രി​ക്കു​ന്നത്‌. (യശയ്യ 42:8) ‘സർവശക്തനായ ദൈവം,’ ‘പരമാ​ധി​കാ​രി​യാ​യ കർത്താവ്‌’, ‘സ്രഷ്ടാവ്‌’ എന്നീ സ്ഥാന​പ്പേ​രു​കൾ യഹോ​വ​യ്‌ക്ക്‌ ഉണ്ടെങ്കി​ലും തന്റെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന ആരാധ​ക​രെ യഹോവ ബഹുമാ​നി​ക്കു​ന്നു.—ഉൽപത്തി 17:1; പ്രവൃ​ത്തി​കൾ 4:24; 1 പത്രോസ്‌ 4:19.

 പല ബൈബിൾപ​രി​ഭാ​ഷ​ക​ളി​ലും പുറപ്പാട്‌ 6:3-ൽ ദൈവ​ത്തി​ന്റെ പേര്‌ കാണാം. അവിടെ പറയുന്നു: “ഞാൻ അബ്രാ​ഹാ​മി​നും യിസ്‌ഹാ​ക്കി​നും യാക്കോ​ബി​നും വെളിപ്പെടുത്തിയില്ലെങ്കിലും സർവശ​ക്ത​നാ​യ ദൈവമായി ഞാൻ അവർക്കു പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.”

 വർഷങ്ങ​ളാ​യി ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാണ്‌ മലയാ​ള​ത്തിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. മിക്ക പണ്ഡിത​ന്മാ​രും “യാഹ്വേ” എന്ന്‌ ഉച്ചരി​ക്ക​ണ​മെ​ന്നു പറയു​ന്നു​ണ്ടെ​ങ്കി​ലും വിപു​ല​മാ​യി ഉപയോ​ഗി​ക്കു​ന്നത്‌ യഹോവ എന്ന ഉച്ചാര​ണ​മാണ്‌. ബൈബി​ളി​ന്റെ ആദ്യഭാ​ഗം എഴുത​പ്പെ​ട്ടത്‌ എബ്രാ​യ​ഭാ​ഷ​യി​ലാ​യി​രു​ന്നു. എബ്രാ​യ​ഭാ​ഷ വലത്തു​നിന്ന്‌ ഇടത്തോ​ട്ടാണ്‌ വായി​ക്കു​ന്നത്‌. ആ ഭാഷയിൽ ദൈവ​ത്തി​ന്റെ പേര്‌ നാലു വ്യഞ്‌ജ​നാ​ക്ഷ​ര​ങ്ങൾ ( יהוה) ഉപയോ​ഗി​ച്ചാണ്‌ എഴുതി​യി​രു​ന്നത്‌. YHWH എന്നു ലിപി മാറ്റി എഴുതി​യി​രി​ക്കു​ന്ന ആ നാലു എബ്രായ അക്ഷരങ്ങൾ, ചതുര​ക്ഷ​രി എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌.