വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുർദിവസങ്ങൾ വരും​മുമ്പേ യഹോ​വയെ സേവിക്കുക

ദുർദിവസങ്ങൾ വരും​മുമ്പേ യഹോ​വയെ സേവിക്കുക

“നിന്‍റെ സ്രഷ്ടാ​വിനെ ഓർത്തു​കൊൾക.”—സഭാ. 12:1.

1, 2. (എ) യുവജന​ങ്ങൾക്ക് എന്തു ബുദ്ധി​യുപ​ദേശം നൽകാൻ ശലോ​മോൻ നിശ്ശ്വ​സ്‌ത​നാക്ക​പ്പെട്ടു? (ബി) 50-കളിലും അതിനു മുകളി​ലും ഉള്ള ക്രിസ്‌ത്യാ​നി​കൾക്ക് ശലോമോന്‍റെ ബുദ്ധി​യുപ​ദേശം താത്‌പ​ര്യജന​കമായി​രിക്കു​ന്നത്‌ എന്തു​കൊണ്ട്?

യുവജനങ്ങളെ അഭി​സം​ബോധന ചെയ്‌തു​കൊണ്ട് ശലോ​മോൻ രാജാവ്‌ നിശ്ശ്വ​സ്‌ത​തയിൽ ഇങ്ങനെ പറഞ്ഞു: ‘നിന്‍റെ യൌ​വനകാ​ലത്തു നിന്‍റെ സ്രഷ്ടാ​വിനെ ഓർത്തു​കൊൾക; ദുർദ്ദി​വസങ്ങൾ വരുന്ന​തിനു​മുമ്പേ തന്നേ.’ ഏതാണ്‌ ആ “ദുർദ്ദി​വസങ്ങൾ?” വാർധക്യത്തിന്‍റെ ക്ലേശക​രമായ നാളു​കളെ​യാണ്‌ അവൻ ഉദ്ദേശി​ച്ചത്‌. വിറയ്‌ക്കുന്ന കൈകൾ, ഇടറുന്ന കാലുകൾ, കൊഴി​യുന്ന പല്ലുകൾ, മങ്ങുന്ന കാഴ്‌ച, ക്ഷയിക്കുന്ന കേൾവി, നരച്ച മുടി, കൂനിയ ശരീരം എന്നിങ്ങനെ വാർധക്യ​കാല​വൈഷമ്യ​ങ്ങളെ​യെല്ലാം കൗതു​കമുണർത്തുന്ന കാവ്യാ​ത്മ​കഭാ​ഷയിൽ ശലോ​മോൻ വർണിച്ചു. യഹോ​വയെ സേവി​ച്ചുതു​ടങ്ങാ​നുള്ള തീരു​മാനം ജീവിത​ത്തിലെ ആ ഘട്ട​ത്തോളം ആരും വെച്ചുതാ​മസി​പ്പിക്ക​രുത്‌.—സഭാപ്രസംഗി 12:1-5 വായിക്കുക.

2 അമ്പതും അറു​പതും അതിനു മുകളി​ലും ഒക്കെ പ്രാ​യമുള്ള അനേകം ക്രിസ്‌ത്യാ​നി​കൾക്ക് ഇപ്പോ​ഴും ഭേദപ്പെട്ട ആരോഗ്യ​വും ചുറു​ചുറു​ക്കും ഉണ്ട്. തലമുടി​യിൽ നര കയറിയി​ട്ടുണ്ടാ​കാമെങ്കി​ലും ശരീരം ശലോ​മോൻ വിവരിച്ച അവസ്ഥയിൽ എത്തിയി​ട്ടുണ്ടാ​വില്ല. “നിന്‍റെ സ്രഷ്ടാ​വിനെ ഓർത്തു​കൊൾക” എന്ന നിശ്ശ്വസ്‌തബുദ്ധി​യുപ​ദേശം യുവജ​നങ്ങളെ ലാക്കാക്കി എഴു​തിയതാ​ണെങ്കി​ലും ഈ പ്രായ​മേറിയ ക്രിസ്‌ത്യാ​നി​കൾക്ക് അതിൽനിന്ന് പ്രയോ​ജനം ഉൾക്കൊ​ള്ളാ​നാകു​മോ? എന്താണ്‌ ആ ബുദ്ധിയുപദേശത്തിന്‍റെ പ്രസക്തി?

3. നമ്മുടെ മഹാ​സ്രഷ്ടാ​വിനെ ഓർക്കു​ന്നതിൽ എന്ത് ഉൾപ്പെ​ടുന്നു?

 3 നാം യഹോ​വയെ സേവിച്ച് തുടങ്ങി​യിട്ട് വർഷങ്ങളാ​യിട്ടു​ണ്ടാകാ​മെങ്കി​ലും നമ്മുടെ മഹാനായ സ്രഷ്ടാ​വി​നെക്കു​റിച്ച് വിലമ​തിപ്പു​നിറഞ്ഞ ഹൃദയത്തോടെ ഇടയ്‌ക്കിടെ ധ്യാ​നിക്കു​ന്നത്‌ വളരെ പ്ര​യോജ​നകര​മാണ്‌. ജീവന്‍റെ വരദാനം നമ്മിൽ ഭയാ​ദരവു​ണർത്തു​ന്നില്ലേ? സൃഷ്ടിജാലങ്ങളിൽ ദൃശ്യമായ സങ്കീർണരൂ​പക​ല്‌പന മനുഷ്യ​ഗ്രാ​ഹ്യ​ത്തിന്‌ അതീത​മാണ്‌. വൈവി​ധ്യ​സമ്പന്ന​മാണ്‌ യഹോവ​യുടെ കരുത​ലുകൾ. ജീവിതം ആസ്വദി​ക്കാൻ അനന്തമായ സാധ്യ​തകൾ അവ തുറ​ന്നുത​രുന്നു. യഹോവ​യുടെ സൃഷ്ടിക്രിയകളെക്കുറിച്ച് ആഴത്തിൽ ചിന്തി​ക്കു​മ്പോൾ അവന്‍റെ സ്‌നേഹം, ജ്ഞാനം, ശക്തി എന്നീ ഗുണ​ങ്ങളെ​ക്കുറി​ച്ചുള്ള നമ്മുടെ വിലമ​തിപ്പ് ഒന്നി​നൊന്ന് വർധി​ക്കുന്നു. (സങ്കീ. 143:5) എന്നാൽ, നമ്മുടെ മഹാ​സ്രഷ്ടാ​വിനെ ഓർക്കു​ന്നതിൽ നമുക്ക് അവനോ​ടുള്ള കടപ്പാ​ടുക​ളെക്കു​റിച്ച് ചിന്തി​ക്കു​ന്നതും ഉൾപ്പെ​ടുന്നു. അങ്ങനെ ധ്യാനി​ക്കു​മ്പോൾ, ജീവിച്ചി​രിക്കു​ന്നിട​ത്തോളം കാലം നമ്മുടെ സ്രഷ്ടാ​വിനെ സാധ്യമാ​യത്ര പൂർണ​മായി സേവി​ച്ചു​കൊണ്ട് അവനോ​ടുള്ള കൃതജ്ഞത പ്രക​ടിപ്പി​ക്കാൻ നാം തീർച്ചയാ​യും പ്ര​ചോദി​തരാ​കും.—സഭാ. 12:13.

മധ്യവയസ്സ് പിന്നി​ടവെ കൈ​വരുന്ന അവസരങ്ങൾ

4. ദീർഘകാ​ലത്തെ അനു​ഭവസ​മ്പത്തുള്ള ക്രിസ്‌ത്യാ​നി​കൾക്ക് ഏതു ചോദ്യം സ്വയം ചോദി​ക്കാനാ​കും, എന്തു​കൊണ്ട്?

4 മുതിർന്ന ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ പതിറ്റാ​ണ്ടുക​ളുടെ അനുഭ​വപരി​ചയം ആർജി​ച്ചി​ട്ടു​ണ്ടെങ്കിൽ ഈ സു​പ്രധാ​നചോ​ദ്യം നിങ്ങൾ സ്വയം ചോദി​ക്കണം: ‘ഊർജവും ശക്തിയും കുറെ​യെങ്കി​ലും ബാക്കി​യുള്ള ഈ നാളു​കളിൽ ഞാൻ എന്‍റെ ജീവി​തം​കൊണ്ട് എന്തു ചെയ്യും?’ ക്രിസ്‌തീയജീ​വി​തത്തിൽ അനു​ഭവസ​മ്പത്തുള്ള നിങ്ങൾക്കു മുന്നിൽ മറ്റുള്ള​വർക്കി​ല്ലാത്ത നിരവധി അവസരങ്ങൾ തുറന്നു​കിട​പ്പുണ്ട്. യഹോ​വയിൽനിന്നു പഠിച്ച കാര്യങ്ങൾ ഇളമു​റക്കാർക്ക് പകർന്നു​കൊടു​ക്കാൻ നിങ്ങൾക്കാ​കും. ദൈവ​സേവ​നത്തിൽ ആസ്വദിച്ച അനു​ഭവങ്ങൾ പങ്കു​വെച്ചു​കൊണ്ട് മറ്റു​ള്ളവരെ കെട്ടു​പണി​ചെയ്യാ​നും നിങ്ങൾക്കു കഴിയും. അത്തരം അവസ​രങ്ങൾക്കായി ദാവീദ്‌ രാജാവ്‌ പ്രാർഥിക്കു​കയു​ണ്ടായി. അവൻ ഇങ്ങനെ എഴുതി: “ദൈവമേ, എന്‍റെ ബാല്യം​മുതൽ നീ എന്നെ ഉപദേ​ശിച്ചി​രി​ക്കുന്നു; . . . ദൈവമേ, അടുത്ത തലമു​റ​യോടു ഞാൻ നിന്‍റെ ഭുജ​ത്തെയും വരുവാ​നുള്ള എല്ലാ​വരോ​ടും നിന്‍റെ വീര്യ പ്രവൃത്തിയെയും അറിയി​ക്കു​വോളം വാർദ്ധക്യ​വും നരയും ഉള്ള കാലത്തും എന്നെ ഉപേ​ക്ഷിക്ക​രുതേ.”—സങ്കീ. 71:17, 18.

5. പ്രായ​മേറിയ ക്രിസ്‌ത്യാ​നി​കൾക്ക് തങ്ങൾ പഠിച്ചി​ട്ടുള്ള കാര്യങ്ങൾ മറ്റുള്ള​വർക്ക് പകർന്നു​കൊടു​ക്കാൻ എങ്ങനെ കഴിയും?

5 വർഷ​ങ്ങൾകൊണ്ട് നിങ്ങൾ ആർജിച്ച ജ്ഞാനം നിങ്ങൾക്ക് എങ്ങനെ ഉപയോ​ഗപ്പെടു​ത്താനാ​കും? കെട്ടു​പണി ചെയ്യുന്ന സഹവാ​സത്തി​നായി യുവക്രി​സ്‌ത്യാ​നി​കളെ നിങ്ങൾക്ക് വീട്ടി​ലേക്ക് വിളി​ക്കാ​നാകു​മോ? ക്രിസ്‌തീയശു​ശ്രൂ​ഷയിൽ നിങ്ങ​ളോ​ടൊപ്പം പ്രവർത്തി​ക്കാൻ നിങ്ങൾക്ക് അവരെ ക്ഷണിക്കാ​നാകു​മോ? അങ്ങനെ, യഹോവ​യുടെ സേവ​നത്തിൽ നിങ്ങൾ ആസ്വദി​ക്കുന്ന സന്തോഷം രുചി​ച്ചറി​യാൻ നിങ്ങൾക്ക് അവരെ സഹായി​ക്കാ​നാകു​മോ? പുരാ​തനനാ​ളിലെ എലീഹൂ ഇങ്ങനെ പറഞ്ഞു: “പ്രായം സംസാ​രി​ക്കയും വയോധി​ക്യം ജ്ഞാനം ഉപ​ദേശി​ക്കയും ചെയ്യട്ടെ.” (ഇയ്യോ. 32:7) അനു​ഭവപ​രിച​യമുള്ള ക്രിസ്‌തീയസ്‌ത്രീക​ളോട്‌ വാക്കാ​ലും മാതൃകയാലും മറ്റു​ള്ളവരെ പ്രോ​ത്സാ​ഹിപ്പി​ക്കാൻ അപ്പൊ​സ്‌ത​ലനായ പൗ​ലോസ്‌ ആവശ്യ​പ്പെട്ടു. ‘പ്രായം​ചെന്ന സ്‌ത്രീകൾ നന്മ ഉപദേ​ശിക്കു​ന്നവർ ആയിരി​ക്കട്ടെ’ എന്ന് അവൻ എഴുതി.—തീത്തൊ. 2:3.

നിങ്ങളുടെ അനുഭവ​സമ്പത്ത്‌ മറ്റു​ള്ളവരെ സഹായി​ക്കാ​നായി ഉപയോഗിക്കുക

6. പതിറ്റാ​ണ്ടുക​ളുടെ അനു​ഭവപ​രിച​യമുള്ള ക്രിസ്‌ത്യാ​നികൾ തങ്ങൾക്കുള്ള സാധ്യ​തകളെ താഴ്‌ത്തി​മതി​ക്കരുതാ​ത്തത്‌ എന്തു​കൊണ്ട്?

6 നിങ്ങൾ അനു​ഭവപ​രിച​യമുള്ള ഒരു ക്രിസ്‌ത്യാനി​യാ​ണെങ്കിൽ മറ്റു​ള്ളവരെ സഹായി​ക്കാ​നായി നിങ്ങൾക്ക് പലതും ചെയ്യാനാ​കും. 30-ഓ 40-ഓ വർഷം മുമ്പ് നിങ്ങൾക്ക് അറിയി​ല്ലായി​രുന്ന പല കാര്യ​ങ്ങളും ഇപ്പോൾ നിങ്ങൾക്ക് അറിയാം. ഇന്ന്, ബൈബിൾത​ത്ത്വങ്ങൾ തക്കസ​മയത്ത്‌ വേണ്ട​പോലെ ബാധകമാ​ക്കാൻ നിങ്ങൾക്ക് കഴിയും. ബൈ​ബിൾസത്യം ആളുക​ളുടെ ഹൃദയത്തിൽ എത്തി​ച്ചേരും​വിധം പറയാ​നും പഠി​പ്പിക്കാ​നും ഉള്ള പ്രാ​പ്‌തി​യും നിങ്ങൾക്കുണ്ട്. നിങ്ങൾ ഒരു മൂപ്പ​നാ​ണെങ്കിൽ തെറ്റു ചെയ്യുന്ന സഹോദ​രങ്ങളെ യഥാ​സ്ഥാന​പ്പെടു​ത്തേണ്ടത്‌ എങ്ങനെ​യെന്നും നിങ്ങൾക്ക് അറിയാം. (ഗലാ. 6:1) സഭാ​പ്രവർത്തനങ്ങൾ, സമ്മേളന ഡിപ്പാർട്ടുമെന്‍റുകൾ, രാജ്യ​ഹാൾ നിർമാണം തുടങ്ങി​യവ​യ്‌ക്ക് മേൽനോട്ടം വഹിക്കാ​നും ഒരുപക്ഷേ നിങ്ങൾ പഠിച്ചി​ട്ടുണ്ടാ​കും. രക്തത്തിന്‍റെ ഉപ​യോഗം ഒഴിവാ​ക്കുന്ന ഇതര ചികി​ത്സാരീ​തികൾ സംബ​ന്ധിച്ച് ഡോക്‌ടർമാരെ പറഞ്ഞ് മനസ്സിലാ​ക്കാൻ നിങ്ങൾക്ക് അറിയാ​മാ​യിരി​ക്കും. ഇനിയും, അടുത്തി​ടെ​യാണ്‌ നിങ്ങൾ സത്യം പഠി​ച്ചതെങ്കിൽപ്പോ​ലും ജീവി​തത്തിൽ നിങ്ങൾക്ക് വില​യേറിയ അനുഭ​വപരി​ചയ​മുണ്ട്. ദൃഷ്ടാന്തത്തിന്‌, നിങ്ങൾ മക്കളെ വളർത്തി​യി​ട്ടു​ണ്ടെങ്കിൽ ധാരാളം പ്രാ​യോ​ഗിക​ജ്ഞാനം നിങ്ങൾ നേടിയി​ട്ടുണ്ടാ​യിരി​ക്കും. സഹോദ​രീസ​ഹോദര​ന്മാരെ പഠിപ്പി​ച്ചും നയിച്ചും ബലപ്പെ​ടുത്തി​യും കൊണ്ട് യഹോവ​യുടെ ജനത്തിന്‌ പ്രോത്സാഹനത്തിന്‍റെ  ശക്തമായ സ്രോ​തസ്സുക​ളായി വർത്തിക്കാൻതക്ക പ്രാ​പ്‌തി​യുള്ളവ​രാണ്‌ പ്രായ​മേറിയ ക്രിസ്‌ത്യാ​നികൾ.—ഇയ്യോബ്‌ 12:12 വായിക്കുക.

7. ചെറു​പ്പക്കാർക്ക് എന്ത് പരിശീ​ലനം നൽകാൻ പ്രായ​മേറിയ ക്രിസ്‌ത്യാ​നി​കൾക്ക് കഴിയും?

7 നിങ്ങൾക്കുള്ള അനുഭ​വപരി​ചയം മറ്റുള്ളവ​രുടെ പ്ര​യോജ​നത്തി​നായി കുറെ​ക്കൂടെ നന്നായി ഉപ​യോഗ​പ്പെടു​ത്താൻ എങ്ങനെ കഴിയും? ബൈബി​ളധ്യ​യനങ്ങൾ തുടങ്ങേ​ണ്ടതും നടത്തേ​ണ്ടതും എങ്ങനെ​യെന്ന് യുവ​സഹോ​ദര​ങ്ങൾക്ക് കാണി​ച്ചു​കൊടു​ക്കാൻ ഒരുപക്ഷേ നിങ്ങൾക്കാ​കും. നിങ്ങൾ ഒരു സഹോ​ദരി​യാ​ണെങ്കിൽ, കുഞ്ഞു​ങ്ങളെ പരിപാ​ലിക്കുന്ന​തിനോ​ടൊപ്പം ആത്മീയ​പ്രവർത്തന​ങ്ങളും എങ്ങനെ മുന്നോ​ട്ടുകൊ​ണ്ടു​പോകാ​മെന്ന് ചെറു​പ്പക്കാ​രായ അമ്മമാർക്ക് ചില നിർദേശങ്ങൾ നൽകാൻ നിങ്ങൾക്കു കഴിയു​മോ? നിങ്ങൾ ഒരു സഹോ​ദര​നാ​ണെങ്കിൽ, എങ്ങനെ ഉത്സാഹ​ത്തോടെ പ്രസം​ഗങ്ങൾ നടത്താ​മെന്നും സുവാർത്ത​യുടെ ഏറെ ഫലപ്ര​ദരായ ശുശ്രൂ​ഷകരായി​രിക്കാ​മെന്നും യുവ​സഹോ​ദര​ന്മാരെ പഠിപ്പി​ക്കാൻ നിങ്ങൾക്കാകു​മോ? പ്രായം​ചെന്ന സഹോദ​രീസ​ഹോദര​ന്മാരെ സന്ദർശിച്ച് ആത്മീയ​മായി പ്രോ​ത്സാ​ഹിപ്പി​ക്കുന്ന വിധം ആ യുവസ​ഹോ​ദരന്മാർക്ക് കാണി​ച്ചു​കൊടു​ക്കാൻ നിങ്ങൾക്കാ​കില്ലേ? പണ്ട​ത്തെപ്പോ​ലുള്ള ആരോ​ഗ്യം ഇപ്പോൾ നിങ്ങൾക്കി​ല്ലെങ്കി​ലും ചെറുപ്പ​ക്കാരെ പരിശീ​ലി​പ്പിക്കാ​നുള്ള ധാരാളം അവസരങ്ങൾ നിങ്ങൾക്കു മുന്നി​ലുണ്ട്. ദൈവ​വചനം ഇങ്ങനെ പറയുന്നു: “യൌവ​നക്കാ​രുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.”—സദൃ. 20:29.

ആവശ്യം അധിക​മുള്ളി​ടത്ത്‌ സേവി​ക്കാ​നാകു​മോ?

8. ജീവിത​ത്തിലെ പിൽക്കാല​വർഷ​ങ്ങളിൽ പൗ​ലോസ്‌ എന്തു ചെയ്‌തു?

8 ദൈവത്തെ സേവി​ക്കാൻ ജീവിതത്തിന്‍റെ പിൽക്കാല​വർഷ​ങ്ങളിൽ അപ്പൊ​സ്‌ത​ലനായ പൗ​ലോസ്‌ തന്‍റെ സകല പ്രാ​പ്‌തി​യും കഴിവും ഉപയോ​ഗിച്ചു. ഏകദേശം എ.ഡി. 61-ൽ റോ​മിലെ തടവിൽനിന്ന് മോചി​തനായ​പ്പോ​ഴേക്കും തീ​വ്രമായ മിഷ​നറി​പ്രവർത്ത​നത്തിൽ പൗ​ലോസ്‌ നിരവധി വർഷങ്ങൾ ചെലവഴി​ച്ചുക​ഴിഞ്ഞി​രുന്നു. റോമിൽ പ്രസം​ഗപ്രവർത്തനം തുടർന്നു​കൊണ്ട് അവന്‌ വേണ​മെങ്കിൽ അവിടെ സ്ഥിരതാ​മസമാക്കാ​മായി​രുന്നു. (2 കൊരി. 11:23-27) അവൻ അവി​ടെത്തന്നെ തുടർന്ന് തങ്ങൾക്ക് പിന്തുണ നൽകു​ന്നത്‌ ആ വലിയ നഗര​ത്തിലെ സഹോദ​രന്മാർ തീർച്ചയാ​യും വിലമ​തിക്കു​കയും ചെയ്യു​മായി​രുന്നു. എന്നാൽ ആവശ്യം അധി​കമുള്ള മറ്റു ദേശങ്ങ​ളെക്കു​റി​ച്ചാണ്‌ പൗ​ലോസ്‌ ചിന്തി​ച്ചത്‌. തിമൊ​ഥെയൊ​സിനോ​ടും തീ​ത്തൊസി​നോ​ടും ഒപ്പം മിഷ​നറി​പ്രവർത്തനം പുന​രാരം​ഭിച്ച അവൻ എഫെ​സൊ​സി​ലേക്കും തുടർന്ന് ക്രേത്ത​യി​ലേക്കും സാധ്യ​തയ​നുസ​രിച്ച് മാസി​ഡോണി​യയി​ലേക്കും യാ​ത്രചെ​യ്‌തു. (1 തിമൊ. 1:3; തീത്തൊ. 1:5) അവൻ സ്‌പെയ്‌ൻ സന്ദർശി​ച്ചോ എന്ന് നമുക്ക് അറിയില്ല. പക്ഷേ, അങ്ങോട്ടു പോകാ​നും അവൻ ആഗ്രഹി​ച്ചി​രുന്നു.—റോമ. 15:24, 28.

9. പ​ത്രോസ്‌ ആവശ്യം അധി​കമു​ള്ളിട​ത്തേക്ക് മാറി​ത്താമസി​ച്ചത്‌ ഏത്‌ പ്രാ​യത്തിലാ​യിരി​ക്കണം? (ലേഖനാ​രംഭ​ത്തിലെ ചിത്രം കാണുക.)

9 ആവശ്യം അധി​കമു​ള്ളിട​ത്തേക്ക് മാറി​ത്താമ​സിക്കു​മ്പോൾ അപ്പൊ​സ്‌ത​ലനായ പത്രോ​സിന്‌ 50-നു മേൽ പ്രായമു​ണ്ടായി​രുന്നിരി​ക്കണം. നമുക്ക് അത്‌ എങ്ങനെ അറിയാം? യേശുവിന്‍റെ അതേ പ്രാ​യമോ ഒരുപക്ഷേ അല്‌പം കൂടു​തലോ പത്രോ​സിനുണ്ടാ​യിരു​ന്നെങ്കിൽ, എ.ഡി. 49-ൽ യെരു​ശലേ​മിൽവെച്ച് മറ്റ്‌ അപ്പൊസ്‌തലന്മാ​രു​മായി കൂടി​വരു​മ്പോൾ അവന്‌ ഉദ്ദേശം 50 വയസ്സുണ്ടാ​യിരു​ന്നിരി​ക്കണം. (പ്രവൃ. 15:7) ആ കൂടി​വര​വിന്‌ അല്‌പ​കാല​ത്തിനു ശേഷം പ​ത്രോസ്‌ ബാബി​ലോ​ണി​ലേക്കു മാറി​ത്താമ​സിച്ചു. ധാരാളം യഹൂ​ദന്മാർ അവിടെ പാർത്തിരു​ന്നതി​നാൽ അവ​രോട്‌ പ്രസംഗി​ക്കുക​യായി​രുന്നു അവന്‍റെ ലക്ഷ്യം. (ഗലാ. 2:9) അവിടെ താമസി​ക്കു​മ്പോ​ഴാണ്‌, ഏകദേശം എ.ഡി. 62-ൽ, അവൻ തന്‍റെ ആദ്യ​നിശ്ശ്വ​സ്‌ത​ലേഖനം എഴുതു​ന്നത്‌. (1 പത്രോ. 5:13) ഒരു വിദേ​ശരാ​ജ്യത്ത്‌ താമസം ഉറപ്പി​ക്കുന്നതു​തന്നെ വെല്ലു​വി​ളികൾ നിറ​ഞ്ഞതായി​രു​ന്നേക്കാം. അതോ​ടൊപ്പം പ​ത്രൊസ്‌ ഇപ്പോൾ വാർധ​ക്യത്തി​ലേക്ക് പദമൂ​ന്നു​കയു​മാണ്‌. ഇതൊ​ന്നും യഹോ​വയെ തിക​വോടെ സേവി​ക്കുന്ന​തിലെ സന്തോഷം കവർന്നുക​ളയാൻ അവൻ അനുവദി​ച്ചില്ല.

10, 11. പിൽക്കാ​ലജീ​വി​തത്തിൽ, ആവശ്യം അധിക​മുള്ളി​ടത്ത്‌ സേവി​ക്കാ​നായി മാറി​ത്താ​മസിച്ച ഒരാ​ളുടെ അനുഭവം വിവരി​ക്കുക.

10 ഇന്ന്, 50-ഓ 60-ഓ അതി​ലധി​കമോ പ്രാ​യമുള്ള അനേകം ക്രിസ്‌ത്യാ​നികൾ തങ്ങളുടെ ജീവി​തസാഹ​ചര്യം മാറിയി​രിക്കു​ന്നതാ​യും തന്നി​മിത്തം യഹോ​വയെ സേവി​ക്കാൻ പല പുതിയ മാർഗ​ങ്ങളും തങ്ങളുടെ മുന്നിൽ തുറന്നു​വന്നിരി​ക്കുന്നതാ​യും കണ്ടെ​ത്തിയി​രി​ക്കുന്നു. ആവശ്യം അധി​കമു​ള്ളിട​ത്തേക്ക് ചിലർ മാറിത്താ​മസി​ച്ചിരി​ക്കുന്നു. ദൃഷ്ടാന്തത്തിന്‌, റോ​ബർട്ട് എന്നു പേരുള്ള ഒരു സഹോ​ദരൻ ഇങ്ങനെ എഴുതി: “50-നു മേൽ പ്രായമു​ണ്ടായി​രുന്നപ്പോ​ഴാണ്‌ ഞാനും ഭാര്യ​യും ഞങ്ങളുടെ മുന്നിൽ നിരവധി അവസര​ങ്ങളു​ണ്ടെന്ന് തിരിച്ച​റിയാ​നിടയാ​യത്‌. ഞങ്ങളുടെ ഏകമകൻ മാറി​ത്താമ​സിച്ചി​രുന്നു; വൃദ്ധരായ മാതാ​പിതാ​ക്കളെ പരി​പാലി​ക്കേണ്ട ഉത്തരവാ​ദിത്വ​വും ഞങ്ങൾക്കില്ലാ​യി​രുന്നു. കൂടാതെ, കുടും​ബ​സ്വത്ത്‌ വീതം​വെച്ച​പ്പോൾ ഒരു ചെറിയ പങ്ക് ഞങ്ങൾക്ക് ലഭിച്ചി​രുന്നു. എന്‍റെ റിട്ടയർമെന്‍റ് പെൻഷൻ ലഭിച്ചു​തുടങ്ങു​ന്നതു​വരെ കഴിഞ്ഞു​കൂടാ​നും കടം വീട്ടാ​നും വീടു വിറ്റാൽ കിട്ടുന്ന പണം മതിയാ​കും എന്നു ഞാൻ കണക്കു​കൂട്ടി. ബൊളീ​വി​യയിൽ ബൈബി​ളധ്യ​യനം ആഗ്രഹി​ക്കുന്ന അനേക​രു​ണ്ടെന്നും ജീവി​ത​ച്ചെലവ്‌ കുറ​വാ​ണെന്നും ഞങ്ങൾ  മനസ്സിലാക്കി. മാറി​ത്താമസി​ക്കാൻ ഞങ്ങൾ തീരു​മാ​നിച്ചു. പുതിയ സ്ഥലവു​മായി പൊരു​ത്ത​പ്പെടുക അത്ര എളു​പ്പമല്ലാ​യി​രുന്നു. വടക്കെ അമേരി​ക്കയിൽ ഞങ്ങൾ ശീലിച്ചി​രുന്ന രീതി​കളിൽനി​ന്നും തികച്ചും വ്യത്യ​സ്‌ത​മായി​രുന്നു എല്ലാം. പക്ഷേ ഞങ്ങളുടെ ശ്രമ​ങ്ങൾക്ക് നല്ല ഫലം ലഭിച്ചു.”

11 റോ​ബർട്ട് തുട​രുന്നു: “ഞങ്ങളുടെ മുഴു​ജീവി​തവും ഇപ്പോൾ സഭാ​പ്രവർത്ത​നങ്ങളെ ചുറ്റി​പ്പറ്റി​യാണ്‌. ബൈബിൾ പഠിക്കാൻ ഞങ്ങൾ സഹായിച്ച പലരും സ്‌നാന​മേറ്റു. അതിൽ ഒരു കുടും​ബം ദൂരെ ഒരു ഗ്രാ​മത്തിൽ എളിയ ചുറ്റു​പാടു​കളി​ലാണ്‌ കഴിയു​ന്നത്‌. പട്ടണ​ത്തി​ലേക്കുള്ള യാത്ര ദുഷ്‌കരമാ​ണെങ്കി​ലും, എല്ലാ ആഴ്‌ചയും അവർ യോഗ​ങ്ങൾക്ക് എത്തിച്ചേ​രുന്നു. ആ കുടും​ബം സത്യത്തിൽ പുരോ​ഗമി​ക്കു​ന്നതും അവരുടെ മൂത്ത മകൻ പയനി​യർസേവനം ഏറ്റെടു​ക്കു​ന്നതും കണ്ടപ്പോൾ ഞങ്ങൾക്കു​ണ്ടായ സന്തോഷം ഒന്ന് ഊഹി​ച്ചു​നോക്കൂ!”

അന്യഭാഷ സംസാ​രിക്കു​ന്നവരെ സഹായി​ക്കാ​നാകു​മോ?

12, 13. റിട്ടയർമെന്‍റ് പ്രായ​ത്തി​ലെത്തിയ ഒരു സഹോ​ദരൻ യഹോ​വയെ സേവി​ക്കാൻ പുതിയ വിധങ്ങൾ കണ്ടെത്തിയതിന്‍റെ അനുഭവം വിവരി​ക്കുക.

12 പ്രായ​മേറിയ സഹോദ​രീസഹോ​ദരന്മാ​രുടെ മാതൃകയിൽനിന്ന് അന്യ​ഭാഷാ സഭകൾക്കും കൂട്ടങ്ങൾക്കും ധാരാളം പ്രയോ​ജനം നേടാൻ കഴിയും. ഈ മേഖല​യിലെ പ്രവർത്തനം വളരെ ആസ്വാ​ദ്യക​രവു​മാണ്‌. ഉദാ​ഹരണ​ത്തിന്‌ ബ്രയൻ എഴു​തുന്നു: “65 വയസ്സാണ്‌ ബ്രിട്ട​നിലെ റിട്ടയർമെന്‍റ് പ്രായം. ആ പ്രാ​യമായ​പ്പോ​ഴേക്കും എനിക്കും ഭാര്യ​ക്കും ജീവി​തത്തിൽ ഒരു വിരസത അനു​ഭവ​പ്പെടാൻ തുടങ്ങി. മക്കൾ വീട്ടിൽനിന്നു മാറി​ത്താമ​സിച്ചി​രുന്നു. താത്‌പര്യ​മുള്ള ആളുകൾ കുറ​വായി​രുന്നതി​നാൽ ബൈബി​ളധ്യ​യനങ്ങൾ അപൂർവമാ​യി​രുന്നു. അങ്ങ​നെയി​രിക്കെ, പ്രാദേ​ശികസർവകലാശാ​ലയിൽ ഗവേഷണം ചെയ്‌തു​കൊണ്ടി​രുന്ന ഒരു ചൈനാ​ക്കാരൻ യുവാ​വിനെ ഞാൻ കണ്ടു​മുട്ടി. അദ്ദേഹം സഭാ​യോഗ​ത്തിന്‌ സംബ​ന്ധിക്കാ​നുള്ള ക്ഷണം സ്വീക​രിച്ചു. ഞാൻ അദ്ദേഹ​ത്തിന്‌ ഒരു ബൈ​ബിള​ധ്യയ​നവും ആരം​ഭിച്ചു. ഏതാനും ആഴ്‌ച​കൾക്കു ശേഷം ചൈനാ​ക്കാ​രനായ ഒരു സഹ​പ്രവർത്തകനെ അദ്ദേഹം കൂട്ടി​ക്കൊണ്ടു​വന്നു. രണ്ടാ​ഴ്‌ച​യ്‌ക്കു ശേഷം മൂന്നാ​മത്‌ ഒരാ​ളെയും പിന്നെ നാലാ​മത്‌ മറ്റൊ​രാ​ളെയും.

13 “ചൈനാ​ക്കാ​രനായ അഞ്ചാമത്‌ ഒരു ഗവേഷകൻ കൂടി ബൈബി​ളധ്യ​യനം ആവശ്യ​പ്പെട്ട​പ്പോൾ ഞാൻ ഇങ്ങനെ ചിന്തിച്ചു, ‘65 വയസ്സാ​യെന്നു കരുതി ഞാൻ യഹോവ​യുടെ സേവന​ത്തിൽനിന്ന് റിട്ടയർ ചെയ്യേണ്ട ആവശ്യ​മി​ല്ലല്ലോ.’ അതു​കൊണ്ട്, നമുക്ക് ചൈ​നീസ്‌ ഭാഷ പഠിച്ചാ​ലോ എന്ന് എന്നെക്കാൾ രണ്ട് വയസ്സ് ഇളപ്പമായ ഭാര്യ​യോട്‌ ഞാൻ ചോ​ദിച്ചു. റെക്കോർഡ്‌ ചെയ്‌ത ഒരു ഭാഷാപ​ഠനസഹാ​യി​യാണ്‌ ഞങ്ങൾ ഉപ​യോഗി​ച്ചത്‌. പത്ത്‌ വർഷം മുമ്പാ​യി​രുന്നു അത്‌. ചെറുപ്പം തിരികെ കിട്ടു​ന്നതു​പോ​ലുള്ള ഒരു അനുഭവ​മാണ്‌ അന്യ​ഭാഷാ​വയ​ലിലെ പ്രസം​ഗവേല ഞങ്ങൾക്ക് തന്നത്‌. ഇതുവരെ 112 ചൈ​നാക്കാർക്ക് ബൈബി​ളധ്യയ​നമെടു​ക്കാൻ ഞങ്ങൾക്കായി! അതിൽ മിക്ക​വരും യോഗ​ങ്ങൾക്ക് വന്നി​ട്ടുണ്ട്. അതിൽ ഒരാൾ ഇപ്പോൾ ഞങ്ങ​ളോ​ടൊപ്പം ഒരു പയനിയ​റായി സേവി​ക്കുക​യാണ്‌.”

ഇനിയും ശുശ്രൂഷ വികസി​പ്പി​ക്കാനാ​കാത്ത വിധം നിങ്ങൾക്ക് പ്രായം കടന്നു​പോ​യിട്ടു​ണ്ടോ? (12, 13 ഖണ്ഡികകൾ കാണുക)

 നിങ്ങൾക്ക് ഇപ്പോൾ ചെയ്യാ​നാകു​ന്നത്‌ ആസ്വദിക്കുക

14. എന്ത് മനസ്സിൽപ്പി​ടിക്കു​ന്നത്‌ പ്രായ​മേറിയ ക്രി​സ്‌ത്യാ​നി​കളെ സന്തുഷ്ട​രായി നിലനിർത്തും, പൗലോസിന്‍റെ മാതൃക അവരെ എങ്ങനെ പ്രോ​ത്സാഹി​പ്പി​ക്കുന്നു?

14 അമ്പതു​കളി​ലെത്തിയ അനേകം സഹോ​ദര​ങ്ങൾക്ക് യഹോവ​യുടെ സേവ​നത്തിൽ പല പുതിയ കാര്യ​ങ്ങളും ചെയ്യാ​നുള്ള അവസര​ങ്ങളു​ണ്ടെങ്കി​ലും എല്ലാവർക്കും അത്‌ സാധി​ച്ചെന്നു വരില്ല. ചില​രുടെ ആരോ​ഗ്യം മോശ​മാണ്‌. മറ്റുചി​ലർക്കാ​കട്ടെ വൃദ്ധമാതാപിതാക്കളെയോ കുട്ടി​ക​ളെയോ പരിപാ​ലി​ക്കേണ്ട​തുണ്ട്. എന്നി​രുന്നാ​ലും, യഹോവ​യുടെ സേവ​നത്തിൽ നിങ്ങൾ ചെയ്യു​ന്ന​തെന്തും അവൻ വില​മതി​ക്കുന്നു എന്ന് അറിയു​ന്നതിൽ നിങ്ങൾക്ക് സന്തുഷ്ടരാ​യിരി​ക്കാനാ​കും. അതു​കൊണ്ട്, ചെയ്യാൻ കഴിയാ​ത്തതി​നെ​പ്രതി നിരാ​ശപ്പെ​ടുന്ന​തിനു പകരം ഇപ്പോൾ ചെയ്യാൻ കഴിയു​ന്നതിൽ സന്തോഷം കണ്ടെത്തുക. അപ്പൊ​സ്‌ത​ലനായ പൗ​ലോസ്‌ വെച്ച മാതൃകയെക്കുറിച്ച് ചിന്തി​ക്കുക. മിഷന​റിയാ​ത്രകൾ തുടരാ​നാ​കാതെ വർഷങ്ങ​ളോളം അവന്‌ വീട്ടു​തട​ങ്കലിൽ കഴി​യേണ്ടി​വന്നു. പക്ഷേ, ആളുകൾ സന്ദർശി​ച്ച​പ്പോ​ഴെല്ലാം അവൻ തിരു​വെഴുത്തു​ക​ളെപ്പറ്റി അവ​രോട്‌ സംസാ​രിക്കു​കയും അവരെ വിശ്വാ​സത്തിൽ ബലിഷ്‌ഠരാ​ക്കു​കയും ചെയ്‌തു.—പ്രവൃ. 28:16, 30, 31.

15. പ്രായം​ചെന്ന ക്രിസ്‌ത്യാ​നികൾ വിലപ്പെ​ട്ടവരായി​രിക്കു​ന്നത്‌ എന്തു​കൊണ്ട്?

15 പ്രായം​ചെന്ന ക്രിസ്‌ത്യാ​നി​കൾക്ക് തന്‍റെ സേവ​നത്തിൽ ചെയ്യാനാ​കുന്ന കാര്യ​ങ്ങ​ളെയും യഹോവ വില​മതി​ക്കുന്നു. ആരോ​ഗ്യം ക്ഷയിക്കുന്ന വാർധ​ക്യനാ​ളുകൾ ജീവിത​ത്തിലെ ഉത്തമമായ ഒരു കാല​ഘട്ടമല്ല എന്ന് ശലോ​മോൻ സൂചി​പ്പി​ച്ചെങ്കി​ലും, തന്‍റെ സ്‌തു​തി​ക്കായി പ്രായം​ചെന്ന ക്രിസ്‌ത്യാ​നി​കൾക്ക് ചെയ്യാ​നാകു​ന്ന​തെന്തും യഹോവ വില​യേറിയ​തായി വീക്ഷി​ക്കുന്നു. (ലൂക്കോ. 21:2-4) തങ്ങളുടെ ഇടയി​ലുള്ള ദീർഘകാ​ലദൈ​വദാസ​രുടെ വിശ്വസ്‌തമാതൃക സഭകൾ വില​മതി​ക്കുന്നു.

16. വൃദ്ധയായ ഹന്നാ​യ്‌ക്ക് സാധ്യ​തയ​നുസ​രിച്ച് ആസ്വദി​ക്കാൻ കഴി​യാതെ പോയ ചില കാര്യങ്ങൾ ഏവ, എന്നാൽ ദൈവത്തെ ആരാധി​ക്കാ​നായി അവൾക്ക് എന്തു ചെയ്യാൻ കഴിഞ്ഞു?

16 ഹന്നാ എന്നു പേരുള്ള വൃദ്ധയായ ഒരു സ്‌ത്രീ ആ പ്രായത്തി​ലും യഹോ​വയെ വിശ്വ​സ്‌ത​മായി സ്‌തു​തിക്കു​ന്നതിൽ തുടർന്നെന്ന് ബൈബിൾ പറയുന്നു. യേശു ജനിച്ച സമയത്ത്‌ അവൾ 84 വയസ്സുള്ള ഒരു വിധവ​യായി​രുന്നു. യേശുവിന്‍റെ ഒരു അനുഗാ​മിയായി​ത്തീരാ​നോ പരി​ശുദ്ധാ​ത്മാഭി​ഷേകം പ്രാ​പിക്കാ​നോ രാജ്യ​സു​വാർത്ത പ്രസംഗിക്കുന്നതിന്‍റെ സന്തോഷം ആസ്വ​ദിക്കാ​നോ സാധ്യ​തയ​നുസ​രിച്ച് അവൾ ജീവി​ച്ചിരു​ന്നില്ല. എങ്കിലും തന്നെ​ക്കൊ​ണ്ടാകു​ന്നത്‌ ചെയ്യു​ന്നതിൽ അവൾ സന്തോഷം കണ്ടെത്തി. “അവൾ രാവും പകലും മുട​ങ്ങാതെ ദൈ​വാല​യത്തിൽ ആരാധന കഴി​ച്ചു​പോന്നു.” (ലൂക്കോ. 2:36, 37) ദിവ​സവും രാവി​ലെയും വൈകു​ന്നേ​രവും പുരോ​ഹിതൻ ആലയത്തിൽ പരിമള​ധൂപം അർപ്പി​ക്കു​മ്പോൾ പ്രാകാ​രത്തിൽ കൂടിവ​ന്നിരുന്ന​വരോ​ടൊപ്പം ഹന്നാ അര മണി​ക്കൂ​റോളം മൗന​മായി പ്രാർഥി​ക്കുമാ​യി​രുന്നു. ശിശു​വായി​രുന്ന യേശു​വിനെ കണ്ടപ്പോൾ അവൾ “യെരുശലേമിന്‍റെ വി​മോച​നത്തി​നായി കാത്തിരി​ക്കുന്ന സകലരോ​ടും ശിശു​വി​നെക്കു​റിച്ചു സംസാരി”ക്കാൻ തുടങ്ങി.—ലൂക്കോ. 2:38.

17. സത്യാ​രാധ​നയിൽ പങ്കുവഹി​ക്കാൻ വൃദ്ധരോ രോഗാ​തു​രരോ ആയ ക്രി​സ്‌ത്യാ​നി​കളെ നമുക്ക് എങ്ങനെ സഹായി​ക്കാൻ കഴിയും?

17 ഇന്ന്, വൃദ്ധരോ രോഗാ​തു​രരോ ആയ ക്രി​സ്‌ത്യാ​നി​കളെ സഹായി​ക്കാൻ നാം ശ്രദ്ധ​വെക്കണം. സഭാ​യോ​ഗങ്ങളി​ലും സമ്മേള​നങ്ങളി​ലും പങ്കെടു​ക്കാൻ അങ്ങേയറ്റം ആഗ്രഹി​ക്കുന്ന ചിലർക്ക് അതിന്‌ കഴി​യാതെ പോ​യേക്കാം. ചില സ്ഥലങ്ങളിൽ, പ്രായം​ചെന്ന അത്തരം സഹോ​ദര​ങ്ങൾക്ക് ടെലി​ഫോ​ണി​ലൂടെ യോഗങ്ങൾ ശ്രദ്ധി​ക്കാൻ സഭകൾതന്നെ സ്‌നേഹപൂർവം ക്രമീക​രണങ്ങൾ ചെയ്യുന്നു. എല്ലായി​ടത്തും ഇത്‌ സാധി​ച്ചെന്നു​വരില്ല. എന്നി​രുന്നാ​ലും, യോഗ​ങ്ങളിൽ സംബന്ധി​ക്കാൻ സാധി​ക്കാത്ത ക്രി​സ്‌ത്യാ​നികൾക്കും സത്യാ​രാ​ധനയെ പിന്തു​ണയ്‌ക്കു​ന്നതിൽ പങ്കു​വഹി​ക്കാനാ​കും. ഉദാ​ഹരണ​ത്തിന്‌, അവരുടെ പ്രാർഥനകൾ ക്രിസ്‌തീ​യസഭ​യുടെ അഭ്യു​ന്നതി​യിൽ നല്ലൊരു പങ്കു​വഹി​ക്കുന്നു.—സങ്കീർത്തനം 92:13, 14 വായിക്കുക.

18, 19. (എ) തങ്ങൾ മറ്റുള്ള​വർക്ക് എത്ര​ത്തോളം പ്രോത്സാ​ഹനം പകരു​ന്നു​ണ്ടെന്ന് പ്രായം​ചെന്ന ക്രിസ്‌ത്യാ​നികൾ തിരിച്ച​റിഞ്ഞേ​ക്കില്ലാ​ത്തത്‌ എന്തു​കൊണ്ട്? (ബി) “നിന്‍റെ സ്രഷ്ടാ​വിനെ ഓർത്തു​കൊൾക” എന്ന ബുദ്ധി​യുപ​ദേശം ആർക്ക് ബാധ​കമാ​ക്കാനാ​കും?

18 തങ്ങൾ മറ്റുള്ള​വർക്ക് പ്രോത്സാഹനത്തിന്‍റെ എത്ര ശക്തമായ ഉറവാ​ണെന്ന് പ്രായം​ചെന്ന ക്രിസ്‌ത്യാ​നികൾ ഒരുപക്ഷേ തിരിച്ച​റിയു​ന്നുണ്ടാ​വില്ല. ഉദാ​ഹരണ​ത്തിന്‌, വിശ്വ​സ്‌തത​യോടെ വർഷങ്ങ​ളോളം ആലയത്തിൽ ചെല​വഴിച്ച ഹന്നാ​യുടെ കാര്യ​മെടു​ക്കുക. നൂറ്റാ​ണ്ടു​കൾക്കു ശേഷം​പോ​ലും തന്‍റെ മാതൃക മറ്റുള്ള​വർക്ക് പ്രോത്സാ​ഹനം പകരു​മെന്ന് അവൾ ഒട്ടും​തന്നെ കരുതി​യി​ട്ടുണ്ടാ​വില്ല. യഹോ​വയോ​ടുള്ള ഹന്നാ​യുടെ സ്‌നേഹം തിരു​വെഴു​ത്തു​കളിൽ ആലേഖനം ചെയ്യ​പ്പെട്ടു. ദൈ​വത്തോ​ടുള്ള നിങ്ങ​ളുടെ സ്‌നേ​ഹവും സഹവി​ശ്വാ​സിക​ളുടെ ഹൃദയത്തിൽ ആലേഖനം ചെയ്യ​പ്പെടു​ന്നുണ്ട് എന്നതിൽ സംശയം വേണ്ട. “നരച്ച തല ശോ​ഭയുള്ള കിരീ​ടമാ​കുന്നു; നീതി​യുടെ മാർഗ്ഗത്തിൽ അതിനെ പ്രാപി​ക്കാം” എന്ന് ദൈവ​വചനം പറയു​ന്നതിൽ അതിശ​യിക്കാ​നില്ല!—സദൃ. 16:31.

19 യഹോവ​യുടെ സേവ​നത്തിൽ നമുക്ക് ഓരോ​രുത്തർക്കും ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങൾക്ക് പരിധി​യുണ്ട്. എങ്കിലും, ഒരള​വോളം ആരോഗ്യ​വും ചുറു​ചുറു​ക്കും അവശേഷി​ക്കുന്ന ആർക്കും ഈ നിശ്ശ്വ​സ്‌തവാ​ക്കുകൾ ഹൃദയത്തിലേറ്റാം: ‘ദുർദ്ദി​വസങ്ങൾ വരുന്ന​തിനു​മുമ്പേ തന്നേ നിന്‍റെ സ്രഷ്ടാ​വിനെ ഓർത്തു​കൊൾക.’—സഭാ. 12:1.