വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 46

ഭൂമി പറുദീ​സ​യാ​ക്കു​മെന്ന്‌ യഹോവ ഉറപ്പു തരുന്നു

ഭൂമി പറുദീ​സ​യാ​ക്കു​മെന്ന്‌ യഹോവ ഉറപ്പു തരുന്നു

“ഭൂമി​യിൽ അനു​ഗ്രഹം തേടു​ന്ന​വ​രെ​യെ​ല്ലാം സത്യത്തി​ന്റെ ദൈവം അനു​ഗ്ര​ഹി​ക്കും.”—യശ. 65:16.

ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം

ചുരുക്കം a

1. ഇസ്രാ​യേ​ല്യ​രോ​ടുള്ള യശയ്യ പ്രവാ​ച​കന്റെ സന്ദേശം എന്തായി​രു​ന്നു?

 യശയ്യ പ്രവാ​ചകൻ യഹോ​വ​യെ​ക്കു​റിച്ച്‌ “സത്യത്തി​ന്റെ ദൈവം” എന്നാണു പറഞ്ഞി​രി​ക്കു​ന്നത്‌. ‘സത്യം’ എന്നു പരിഭാഷ ചെയ്‌തി​രി​ക്കുന്ന വാക്കിന്റെ അക്ഷരാർഥം “ആമേൻ” എന്നാണ്‌. (യശ. 65:16, അടിക്കു​റിപ്പ്‌) “ആമേൻ” എന്ന വാക്കിന്റെ അർഥം “അങ്ങനെ​യാ​യി​രി​ക്കട്ടെ” അല്ലെങ്കിൽ “തീർച്ച​യാ​യും” എന്നാണ്‌. ബൈബി​ളിൽ ആമേൻ എന്ന വാക്കു മിക്ക​പ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ യഹോ​വ​യോ യേശു​വോ പറയു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന കാര്യം സത്യമാ​ണെന്ന്‌ ഉറപ്പു തരാനാണ്‌. അതു​കൊണ്ട്‌ ഇസ്രാ​യേ​ല്യ​രോ​ടുള്ള യശയ്യയു​ടെ സന്ദേശം ഇതായി​രു​ന്നു: യഹോവ ഒരു കാര്യം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞാൽ അത്‌ അങ്ങനെ​തന്നെ നടന്നി​രി​ക്കും. തന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നിറ​വേ​റ്റി​ക്കൊണ്ട്‌ യഹോവ എപ്പോ​ഴും അതു തെളി​യി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌.

2. (എ) ഭാവി​യെ​ക്കു​റിച്ച്‌ യഹോവ നൽകി​യി​രി​ക്കുന്ന വാഗ്‌ദാ​ന​ത്തിൽ നമുക്കു വിശ്വ​സി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഈ ലേഖന​ത്തിൽ ഏതു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ കാണും?

2 ഭാവി​യെ​ക്കു​റിച്ച്‌ യഹോവ നമ്മളോ​ടു പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ നമുക്കും അതേ വിശ്വാ​സം ഉണ്ടായി​രി​ക്കാ​നാ​കു​മോ? യശയ്യയു​ടെ കാലത്തി​നു ശേഷം ഏകദേശം 800 വർഷം കഴിഞ്ഞ്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം വിശ്വ​സി​ക്കാ​നാ​കു​ന്ന​തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ച്ചു. അദ്ദേഹം പറഞ്ഞു: “ദൈവ​ത്തി​നു നുണ പറയാ​നാ​കില്ല.” (എബ്രാ. 6:18) ഒരേ ഉറവിൽനിന്ന്‌ ഒരിക്ക​ലും നല്ല വെള്ളവും ഉപ്പു വെള്ളവും വരില്ല​ല്ലോ. അതു​പോ​ലെ​തന്നെ സത്യത്തി​ന്റെ ഉറവായ യഹോ​വ​യ്‌ക്ക്‌ ഒരിക്ക​ലും നുണ പറയാ​നാ​കില്ല. അതു​കൊണ്ട്‌ ഭാവി​യെ​ക്കു​റിച്ച്‌ യഹോവ നമുക്കു നൽകി​യി​രി​ക്കുന്ന വാഗ്‌ദാ​നങ്ങൾ ഉൾപ്പെടെ യഹോവ പറഞ്ഞി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും നമുക്കു പൂർണ​മാ​യി വിശ്വ​സി​ക്കാ​നാ​കും. ഈ ലേഖന​ത്തിൽ പ്രധാ​ന​മാ​യും രണ്ടു ചോദ്യ​ങ്ങ​ളു​ടെ ഉത്തരം നമ്മൾ കാണും: ഭാവി​യെ​ക്കു​റിച്ച്‌ യഹോവ നമുക്ക്‌ എന്തു വാഗ്‌ദാ​ന​മാ​ണു നൽകി​യി​രി​ക്കു​ന്നത്‌? തന്റെ വാക്കുകൾ നിറ​വേ​റും എന്നതിന്‌ യഹോവ എന്ത്‌ ഉറപ്പു തന്നിരി​ക്കു​ന്നു?

യഹോവ എന്താണു വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നത്‌?

3. (എ) ഏതു വാഗ്‌ദാ​നം ദൈവ​ജ​ന​ത്തി​നു വളരെ പ്രിയ​പ്പെ​ട്ട​താണ്‌? (വെളി​പാട്‌ 21:3, 4) (ബി) ഈ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ കേൾക്കു​മ്പോൾ പലരു​ടെ​യും പ്രതി​ക​രണം എന്താണ്‌?

3 ലോക​മെ​ങ്ങു​മുള്ള ദൈവ​ജനം വളരെ പ്രിയ​പ്പെ​ട്ട​താ​യി കരുതുന്ന ഒരു വാഗ്‌ദാ​ന​ത്തെ​ക്കു​റി​ച്ചാ​ണു നമ്മൾ ചർച്ച ചെയ്യാൻപോ​കു​ന്നത്‌. (വെളി​പാട്‌ 21:3, 4 വായി​ക്കുക.) യഹോവ ഈ ഉറപ്പു തരുന്നു: “മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.” പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നി​ടെ കണ്ടുമു​ട്ടുന്ന ആളുകളെ ആശ്വസി​പ്പി​ക്കാ​നും പറുദീ​സ​യി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കു​മെന്ന്‌ അവർക്കു കാണി​ച്ചു​കൊ​ടു​ക്കാ​നും വേണ്ടി നമ്മളിൽ മിക്കവ​രും ഈ വാക്യം ഉപയോ​ഗി​ക്കാ​റുണ്ട്‌. എന്നാൽ ഈ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ കേൾക്കു​മ്പോൾ പലരും പറയു​ന്നത്‌, “ഇതൊക്കെ കേൾക്കാൻ രസമുണ്ട്‌, പക്ഷേ നടക്കാൻ പോകു​ന്നില്ല” എന്നായി​രി​ക്കാം.

4. (എ) പറുദീ​സ​യെ​ക്കു​റി​ച്ചുള്ള വാഗ്‌ദാ​നം നൽകുന്ന സമയത്തു​തന്നെ നമ്മുടെ കാല​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്ത്‌ അറിയാ​മാ​യി​രു​ന്നു? (ബി) വാഗ്‌ദാ​നം നൽകി​യ​തോ​ടൊ​പ്പം യഹോവ വേറെ എന്തുകൂ​ടെ ചെയ്‌തു?

4 പറുദീ​സ​യി​ലെ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള തന്റെ വാഗ്‌ദാ​നം രേഖ​പ്പെ​ടു​ത്താൻ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ പ്രചോ​ദി​പ്പി​ക്കുന്ന സമയത്ത്‌ യഹോ​വ​യ്‌ക്ക്‌ എന്തായാ​ലും ഒരു കാര്യം അറിയാ​മാ​യി​രു​ന്നു: ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്ദേശം ആളുക​ളോ​ടു പ്രസം​ഗി​ക്കു​മ്പോൾ നമ്മൾ ഈ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ അവരോ​ടു പറയു​മെന്ന്‌. കൂടാതെ ‘പുതി​യ​വ​യെ​ക്കു​റി​ച്ചുള്ള’ വാഗ്‌ദാ​നം അതായത്‌ ഭാവി​യിൽ ഈ മാറ്റങ്ങൾ സംഭവി​ക്കു​മെ​ന്നുള്ള കാര്യം വിശ്വ​സി​ക്കാൻ പലർക്കും ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മെ​ന്നും യഹോവ മുൻകൂ​ട്ടി കണ്ടു. (യശ. 42:9; 60:2; 2 കൊരി. 4:3, 4) അതു​കൊണ്ട്‌ പറുദീ​സ​യെ​ക്കു​റി​ച്ചുള്ള വാഗ്‌ദാ​നം നൽകി​യ​തോ​ടൊ​പ്പം അതു വിശ്വ​സി​ക്കാ​നാ​കു​ന്ന​തി​ന്റെ കാരണ​ങ്ങ​ളും യഹോവ നൽകി. എന്തൊ​ക്കെ​യാണ്‌ അവ? ഈ കാരണങ്ങൾ ഉപയോ​ഗിച്ച്‌ വെളി​പാട്‌ 21:3, 4-ൽ പറഞ്ഞി​രി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ സത്യമാ​കു​മെന്നു നമുക്ക്‌ എങ്ങനെ മറ്റുള്ള​വരെ ബോധ്യ​പ്പെ​ടു​ത്താം? ഇനി, യഹോ​വ​യി​ലും ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളി​ലും ഉള്ള നമ്മു​ടെ​തന്നെ വിശ്വാ​സം എങ്ങനെ ശക്തമാ​ക്കാം?

തന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റു​മെന്ന്‌ യഹോവ ഉറപ്പു തരുന്നു

5. പറുദീ​സ​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​നം വിശ്വ​സി​ക്കാൻ കഴിയു​ന്ന​തി​ന്റെ കാരണങ്ങൾ ഏതു വാക്യ​ങ്ങ​ളിൽ കാണാം, അവിടെ എന്താണു പറയു​ന്നത്‌?

5 പറുദീ​സ​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​നം വിശ്വ​സി​ക്കാൻ കഴിയു​ന്ന​തി​ന്റെ കാരണങ്ങൾ തുടർന്നുള്ള വാക്യ​ങ്ങ​ളിൽ കാണാം. അവിടെ ഇങ്ങനെ വായി​ക്കു​ന്നു: “സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നവൻ, ‘ഇതാ, ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു’ എന്നു പറഞ്ഞു. ‘എഴുതുക, ഈ വാക്കുകൾ സത്യമാണ്‌, ഇവ വിശ്വ​സി​ക്കാം’ എന്നും ദൈവം പറഞ്ഞു. പിന്നെ ദൈവം എന്നോടു പറഞ്ഞു: ‘എല്ലാം സംഭവി​ച്ചു​ക​ഴി​ഞ്ഞു! ഞാൻ ആൽഫയും ഒമേഗ​യും ആണ്‌; തുടക്ക​വും ഒടുക്ക​വും ഞാനാണ്‌.’”—വെളി. 21:5, 6എ.

6. വെളി​പാട്‌ 21:5, 6-ലെ വാക്കുകൾ ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കു​ന്നത്‌ എങ്ങനെ?

6 ആ വാക്കുകൾ ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? അതെക്കു​റിച്ച്‌ വെളി​പാട്‌ പാരമ്യം! പുസ്‌തകം ഇങ്ങനെ പറയുന്നു: “അത്‌ യഹോ​വ​തന്നെ വിശ്വ​സ്‌ത​മ​നു​ഷ്യ​വർഗ​ത്തിന്‌ ഈ ഭാവി അനു​ഗ്ര​ഹങ്ങൾ സംബന്ധിച്ച്‌ ഒരു ജാമ്യം അഥവാ ഒരു ആധാരം ഒപ്പിട്ടു​കൊ​ടു​ക്കു​ന്ന​തു​പോ​ലെ​യാണ്‌.” b ദൈവം ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വെളി​പാട്‌ 21:3, 4 വാക്യ​ങ്ങ​ളിൽ നമ്മൾ വായി​ക്കു​ന്നു. എന്നാൽ 5, 6 വാക്യ​ങ്ങ​ളിൽ ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം തീർച്ച​യാ​യും നിറ​വേ​റും എന്നതിന്റെ ഉറപ്പ്‌ അഥവാ ആ കയ്യൊപ്പ്‌ നമുക്കു കാണാം. ആ ഉറപ്പു തരുന്ന​തി​നു​വേണ്ടി യഹോവ ഉപയോ​ഗി​ച്ചി​രി​ക്കുന്ന വാക്കുകൾ നമുക്ക്‌ ഒന്ന്‌ അടുത്ത്‌ പരി​ശോ​ധി​ക്കാം.

7. ആരുടെ വാക്കു​ക​ളോ​ടെ​യാണ്‌ 5-ാം വാക്യം തുടങ്ങു​ന്നത്‌, അതു പ്രത്യേ​ക​ത​യു​ള്ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 5-ാം വാക്യം തുടങ്ങു​ന്ന​തു​തന്നെ “സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നവൻ” പറഞ്ഞു എന്ന വാക്കു​ക​ളോ​ടെ​യാണ്‌. ഇതി​നൊ​രു പ്രത്യേ​ക​ത​യുണ്ട്‌. കാരണം മൂന്നു സന്ദർഭ​ങ്ങ​ളിൽ മാത്രമേ യഹോവ നേരിട്ട്‌ സംസാ​രി​ക്കു​ന്ന​താ​യി വെളി​പാ​ടു പുസ്‌ത​ക​ത്തിൽ പറഞ്ഞി​ട്ടു​ള്ളൂ. അതി​ലൊ​ന്നാണ്‌ ഇത്‌. ഈ ഉറപ്പു തന്നിരി​ക്കു​ന്നത്‌ ഒരു ദൈവ​ദൂ​ത​നോ യേശു​പോ​ലു​മോ അല്ല, യഹോ​വ​ത​ന്നെ​യാണ്‌. തുടർന്നു​പ​റ​യുന്ന വാക്കുകൾ വിശ്വ​സി​ക്കാ​മെ​ന്നാണ്‌ അതു കാണി​ക്കു​ന്നത്‌. കാരണം യഹോ​വ​യ്‌ക്കു ‘നുണ പറയാൻ കഴിയില്ല.’ (തീത്തോ. 1:2) അതു​കൊണ്ട്‌, വെളി​പാട്‌ 21:5, 6-ൽ പറയുന്ന കാര്യങ്ങൾ നമുക്കു വിശ്വ​സി​ക്കാം.

“ഇതാ, ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു”

8. തന്റെ വാഗ്‌ദാ​നം തീർച്ച​യാ​യും നിറ​വേ​റു​മെന്ന ഉറപ്പ്‌ യഹോ​വ​യു​ടെ ഏതു വാക്കു​ക​ളിൽ കാണാം? (യശയ്യ 46:10)

8 അടുത്ത​താ​യി യഹോവ പറയുന്നു: “ഇതാ, ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു.” (വെളി. 21:5) “ഇതാ” എന്നു പരിഭാഷ ചെയ്‌തി​രി​ക്കുന്ന ഗ്രീക്കു​പദം വെളി​പാട്‌ പുസ്‌ത​ക​ത്തിൽ പല വാക്യ​ങ്ങ​ളി​ലും കാണാം. “തുടർന്നു പറയുന്ന കാര്യ​ങ്ങൾക്കു നല്ല ശ്രദ്ധ കൊടു​ക്ക​ണ​മെന്നു വായന​ക്കാ​രനെ ഓർമി​പ്പി​ക്കാ​നാണ്‌ ഈ വാക്ക്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌” എന്ന്‌ ഒരു പുസ്‌തകം പറയുന്നു. ദൈവം തുടർന്ന്‌ എന്താണു പറയു​ന്നത്‌? “ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു.” ഇവിടെ, ഞാൻ എല്ലാം പുതി​യ​താ​ക്കും എന്നല്ല പുതി​യ​താ​ക്കു​ന്നു എന്നാണ്‌ യഹോവ പറഞ്ഞത്‌. ഭാവി​യിൽ കൊണ്ടു​വ​രാൻപോ​കുന്ന മാറ്റങ്ങ​ളെ​ക്കു​റി​ച്ചാണ്‌ യഹോവ പറയു​ന്ന​തെ​ങ്കി​ലും അത്‌ ഇപ്പോൾത്തന്നെ ചെയ്യു​ന്ന​തു​പോ​ലെ​യാണ്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌. കാരണം താൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ നിറ​വേ​റു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അത്ര ഉറപ്പാണ്‌.യശയ്യ 46:10 വായി​ക്കുക.

9. (എ) “എല്ലാം പുതി​യ​താ​ക്കു​ന്നു”എന്ന പദപ്ര​യോ​ഗം യഹോവ ചെയ്യുന്ന ഏതു രണ്ടു കാര്യ​ങ്ങ​ളെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌? (ബി) ഇപ്പോ​ഴത്തെ “ആകാശ​ത്തി​നും” “ഭൂമി​ക്കും” എന്തു സംഭവി​ക്കും?

9 വെളി​പാട്‌ 21:5-ൽ “എല്ലാം പുതി​യ​താ​ക്കു​ന്നു” എന്നു പറഞ്ഞ​പ്പോൾ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടു​വ​രു​മെ​ന്നാണ്‌ യഹോവ ഉദ്ദേശി​ച്ചത്‌? അതിൽ രണ്ടു കാര്യങ്ങൾ ഉൾപ്പെ​ടു​ന്നുണ്ട്‌. ഒന്ന്‌, യഹോവ ഈ പഴയ വ്യവസ്ഥി​തി​യെ ഇല്ലാതാ​ക്കും. രണ്ട്‌, ഒരു പുതിയ വ്യവസ്ഥി​തി കൊണ്ടു​വ​രും. വെളി​പാട്‌ 21:1-ൽ നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: “പഴയ ആകാശ​വും പഴയ ഭൂമി​യും നീങ്ങി​പ്പോ​യി​രി​ക്കു​ന്നു.” സാത്താ​ന്റെ​യും ഭൂതങ്ങ​ളു​ടെ​യും സ്വാധീ​ന​ത്തി​ലുള്ള ഗവണ്മെ​ന്റു​ക​ളെ​യാ​ണു ‘പഴയ ആകാശം’ അർഥമാ​ക്കു​ന്നത്‌. (മത്താ. 4:8, 9; 1 യോഹ. 5:19) ബൈബി​ളിൽ “ഭൂമി” എന്ന പദം മനുഷ്യ​രെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ഉൽപ. 11:1; സങ്കീ. 96:1) അതു​കൊണ്ട്‌ “പഴയ ഭൂമി” എന്ന പദപ്ര​യോ​ഗം ഇന്നുള്ള ദുഷ്ടമ​നു​ഷ്യ​സ​മൂ​ഹ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. പഴയ ‘ആകാശ​ത്തി​ന്റെ​യും’ ‘ഭൂമി​യു​ടെ​യും’ കേടു​പാ​ടു​ക​ളൊ​ക്കെ മാറ്റി കുറച്ചു​കൂ​ടി മെച്ച​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തി​നു പകരം അവയെ പൂർണ​മാ​യി തുടച്ചു​നീ​ക്കി​യിട്ട്‌ പുതിയവ കൊണ്ടു​വ​രു​ക​യാ​യി​രി​ക്കും യഹോവ ചെയ്യു​ന്നത്‌. എന്നു പറഞ്ഞാൽ ഇപ്പോ​ഴത്തെ ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും സ്ഥാനത്ത്‌ ദൈവം “പുതിയ ആകാശ​വും പുതിയ ഭൂമി​യും” കൊണ്ടു​വ​രും. അതായത്‌ ഒരു പുതിയ ഗവൺമെ​ന്റും ഒരു പുതിയ മനുഷ്യ​സ​മൂ​ഹ​വും.

10. യഹോവ എന്താണു പുതി​യ​താ​ക്കു​ന്നത്‌?

10 വെളി​പാട്‌ 21:5-ൽ യഹോവ പറഞ്ഞത്‌ “ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു” എന്നാണ്‌, അല്ലാതെ “ഞാൻ എല്ലാം പുതു​താ​യി ഉണ്ടാക്കു​ന്നു” എന്നല്ല. ഈ ഭൂമി​യെ​യും അതിലെ മനുഷ്യ​രെ​യും പൂർണ​ത​യുള്ള അവസ്ഥയി​ലേക്കു കൊണ്ടു​വ​രു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. യശയ്യ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ യഹോവ ഈ മുഴു​ഭൂ​മി​യെ​യും ഏദെൻതോ​ട്ടം​പോ​ലുള്ള മനോ​ഹ​ര​മായ ഒരു സ്ഥലമാക്കി മാറ്റും. ഇനി, മനുഷ്യ​രു​ടെ കാര്യ​ത്തിൽ ഓരോ വ്യക്തി​യു​ടെ​യും വൈക​ല്യ​ങ്ങ​ളും കുറവു​ക​ളും ഒക്കെ മാറ്റി അവരെ പൂർണ​ത​യുള്ള അവസ്ഥയി​ലേക്കു കൊണ്ടു​വ​രും. അന്നു മുടന്ത​രും അന്ധരും ബധിര​രും സുഖ​പ്പെ​ടും. മരിച്ചവർ തിരികെ ജീവനി​ലേ​ക്കു​വ​രു​ക​പോ​ലും ചെയ്യും.—യശ. 25:8; 35:1-7.

“ഈ വാക്കുകൾ സത്യമാണ്‌, ഇവ വിശ്വ​സി​ക്കാം. . . . എല്ലാം സംഭവി​ച്ചു​ക​ഴി​ഞ്ഞു!”

11. യഹോവ യോഹ​ന്നാ​നോട്‌ എന്തു ചെയ്യാൻ ആവശ്യ​പ്പെട്ടു, എന്തായി​രു​ന്നു അതിന്റെ കാരണം?

11 തന്റെ വാക്കുകൾ വിശ്വ​സി​ക്കാ​മെന്ന്‌ ഉറപ്പു തരുന്ന​തി​നു മറ്റെന്തു​കൂ​ടെ ദൈവം പറഞ്ഞു? യഹോവ യോഹ​ന്നാ​നോ​ടു പറഞ്ഞു: “എഴുതുക, ഈ വാക്കുകൾ സത്യമാണ്‌, ഇവ വിശ്വ​സി​ക്കാം.” (വെളി. 21:5) യഹോവ “എഴുതുക” എന്ന ഒരു കല്പന കൊടു​ക്കുക മാത്രമല്ല ചെയ്‌തത്‌. അതിന്റെ കാരണ​വും​കൂ​ടെ വ്യക്തമാ​ക്കി. ദൈവം പറഞ്ഞു: “ഈ വാക്കുകൾ സത്യമാണ്‌, ഇവ വിശ്വ​സി​ക്കാം.” അതെ, ദൈവ​ത്തി​ന്റെ വാക്കുകൾ ആശ്രയ​യോ​ഗ്യ​മാണ്‌. “എഴുതുക” എന്ന യഹോ​വ​യു​ടെ കല്പന യോഹ​ന്നാൻ അനുസ​രി​ച്ച​തു​കൊ​ണ്ടാ​ണു പറുദീ​സ​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ വായി​ച്ച​റി​യാ​നും ലഭിക്കാൻപോ​കുന്ന അനു​ഗ്ര​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കാ​നും നമുക്കു കഴിയു​ന്നത്‌. യോഹ​ന്നാൻ അങ്ങനെ ചെയ്‌ത​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌!

12. “എല്ലാം സംഭവി​ച്ചു​ക​ഴി​ഞ്ഞു” എന്ന്‌ യഹോ​വ​യ്‌ക്കു പറയാ​നാ​കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

12 അടുത്ത​താ​യി ദൈവം എന്താണു പറയു​ന്നത്‌? “എല്ലാം സംഭവി​ച്ചു​ക​ഴി​ഞ്ഞു.” (വെളി. 21:6) താൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പറുദീ​സ​യെ​ക്കു​റിച്ച്‌ പറഞ്ഞ​തെ​ല്ലാം സംഭവി​ച്ചു​ക​ഴി​ഞ്ഞു എന്നതു​പോ​ലെ​യാണ്‌ യഹോവ ഇപ്പോൾ സംസാ​രി​ക്കു​ന്നത്‌. യഹോ​വ​യ്‌ക്ക്‌ അങ്ങനെ പറയാൻ കഴിയും. കാരണം താൻ ഉദ്ദേശിച്ച കാര്യം നടപ്പാ​ക്കു​ന്ന​തിൽനിന്ന്‌ യഹോ​വയെ തടയാൻ ആർക്കും കഴിയില്ല. ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം തീർച്ച​യാ​യും നിറ​വേ​റും എന്നതിന്‌ ഉറപ്പു തരുന്ന മറ്റൊരു കാര്യം യഹോവ അടുത്ത​താ​യി പറയുന്നു. എന്താണ്‌ അത്‌?

“ഞാൻ ആൽഫയും ഒമേഗ​യും ആണ്‌”

13. “ഞാൻ ആൽഫയും ഒമേഗ​യും ആണ്‌” എന്ന്‌ യഹോവ പറഞ്ഞത്‌ എന്തു​കൊണ്ട്‌?

13 നമ്മൾ നേരത്തേ കണ്ടതു​പോ​ലെ യോഹ​ന്നാ​നു കിട്ടിയ ദർശന​ങ്ങ​ളിൽ മൂന്നു തവണയാണ്‌ യഹോവ നേരിട്ട്‌ സംസാ​രി​ക്കു​ന്നത്‌. (വെളി. 1:8; 21:5, 6; 22:13) ആ സന്ദർഭ​ങ്ങ​ളി​ലെ​ല്ലാം യഹോവ ഇങ്ങനെ പറഞ്ഞി​ട്ടുണ്ട്‌: “ഞാൻ ആൽഫയും ഒമേഗ​യും ആണ്‌.” ആൽഫ ഗ്രീക്ക്‌ അക്ഷരമാ​ല​യി​ലെ ആദ്യത്തെ അക്ഷരവും ഒമേഗ അവസാ​നത്തെ അക്ഷരവും ആണ്‌. “ഞാൻ ആൽഫയും ഒമേഗ​യും ആണ്‌” എന്നു പറഞ്ഞതി​ലൂ​ടെ യഹോവ അർഥമാ​ക്കി​യത്‌ താൻ ഒരു കാര്യം തുടങ്ങി​വെ​ച്ചാൽ അതു വിജയ​ക​ര​മാ​യി പൂർത്തീ​ക​ര​ണ​ത്തി​ലേക്കു കൊണ്ടു​വ​രു​ന്നു എന്നാണ്‌.

ഒരു കാര്യം തുടങ്ങി​വെ​ച്ചാൽ അതു വിജയ​ക​ര​മാ​യി പൂർത്തി​യാ​കു​ന്നെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തു​ന്നു (14, 17 ഖണ്ഡികകൾ കാണുക)

14. (എ) യഹോവ എപ്പോ​ഴാണ്‌ ഒരർഥ​ത്തിൽ “ആൽഫ” എന്നു പറഞ്ഞത്‌, എപ്പോ​ഴാ​യി​രി​ക്കും ഒരർഥ​ത്തിൽ “ഒമേഗ” എന്നു പറയു​ന്നത്‌? (ബി) ഉൽപത്തി 2:1-3-ൽ ഏത്‌ ഉറപ്പു കാണാം?

14 ആദാമി​നെ​യും ഹവ്വയെ​യും സൃഷ്ടി​ച്ച​തി​നു ശേഷം യഹോവ ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള തന്റെ ഉദ്ദേശ്യം എന്താ​ണെന്നു പറഞ്ഞു. അതെക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “അവരെ അനു​ഗ്ര​ഹിച്ച്‌ ദൈവം ഇങ്ങനെ കല്‌പി​ച്ചു: ‘നിങ്ങൾ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞ്‌ അതിനെ അടക്കി​ഭ​രി​ക്കുക.’’’ (ഉൽപ. 1:28) തന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ ആദ്യമാ​യി പറയുന്ന ഈ സമയത്ത്‌ ഒരർഥ​ത്തിൽ യഹോവ “ആൽഫ” എന്നു പറയു​ക​യാ​യി​രു​ന്നു. ഇനി, ഭാവി​യിൽ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും വിശ്വ​സ്‌ത​രായ മക്കളെ​ക്കൊണ്ട്‌ ഭൂമി നിറയു​ക​യും ഭൂമി ഒരു പറുദീ​സ​യാ​യി​ത്തീ​രു​ക​യും ചെയ്യുന്ന സമയം വരും. അന്ന്‌ യഹോവ ഒരർഥ​ത്തിൽ “ഒമേഗ” എന്നു പറയും. “ആകാശ​വും ഭൂമി​യും അവയി​ലു​ള്ള​തൊ​ക്കെ​യും” സൃഷ്ടി​ച്ച​തി​നു ശേഷം യഹോവ ഒരു ഉറപ്പു നൽകി. അതു നമുക്ക്‌ ഉൽപത്തി 2:1-3-ൽ (വായി​ക്കുക.) കാണാം. അവിടെ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഏഴാം ദിവസത്തെ യഹോവ വിശു​ദ്ധ​മാ​യി പ്രഖ്യാ​പി​ച്ചു. അങ്ങനെ ചെയ്‌ത​തി​ലൂ​ടെ ഏഴാം ദിവസ​ത്തി​ന്റെ അവസാനം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള തന്റെ ഉദ്ദേശ്യം പൂർണ​മാ​യി നിറ​വേ​റു​മെന്ന്‌ യഹോവ ഉറപ്പു തരുക​യാ​യി​രു​ന്നു.

15. മനുഷ്യ​രെ​ക്കു​റി​ച്ചുള്ള ഉദ്ദേശ്യം നടപ്പാ​ക്കു​ന്ന​തിൽനിന്ന്‌ യഹോ​വയെ തടയാൻ കഴിയു​മെന്നു സാത്താൻ ചിന്തി​ച്ചി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

15 ആദാമും ഹവ്വയും ദൈവത്തെ ധിക്കരിച്ച്‌ പാപി​ക​ളാ​യി​ത്തീ​രു​ക​യും പാപവും മരണവും മക്കളി​ലേക്കു കൈമാ​റു​ക​യും ചെയ്‌തു. (റോമ. 5:12) അതു​കൊണ്ട്‌ അനുസ​ര​ണ​മുള്ള പൂർണ​രായ മനുഷ്യ​രെ​ക്കൊണ്ട്‌ ഭൂമി നിറയ്‌ക്കുക എന്ന ദൈവ​ത്തി​ന്റെ ഉദ്ദേശ്യം ഒരിക്ക​ലും നടക്കി​ല്ലെന്നു തോന്നാ​മാ​യി​രു​ന്നു. എന്നാൽ “ഒമേഗ” എന്നു പറയു​ന്ന​തിൽനിന്ന്‌ യഹോ​വയെ തടയാൻ സാത്താനു കഴിയു​മാ​യി​രു​ന്നോ? തന്റെ ഉദ്ദേശ്യം നടപ്പാ​ക്കാൻ യഹോ​വ​യു​ടെ മുന്നിൽ അധികം വഴിക​ളൊ​ന്നും ഇല്ലെന്നു സാത്താൻ ഒരുപക്ഷേ ചിന്തി​ച്ചു​കാ​ണും. സാത്താന്റെ നോട്ട​ത്തിൽ ദൈവ​ത്തി​ന്റെ മുന്നി​ലുള്ള ഒരു വഴി ആദാമി​നെ​യും ഹവ്വയെ​യും കൊന്നു​ക​ള​ഞ്ഞിട്ട്‌ പൂർണ​ത​യുള്ള മറ്റൊരു ദമ്പതി​കളെ സൃഷ്ടി​ക്കുക എന്നതാ​യി​രു​ന്നു. എന്നാൽ അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ ദൈവം ഒരു നുണയ​നാ​ണെന്നു പറഞ്ഞ്‌ സാത്താൻ ദൈവത്തെ കുറ്റ​പ്പെ​ടു​ത്തി​യേനെ. കാരണം, ഉൽപത്തി 1:28-ൽ കാണു​ന്ന​തു​പോ​ലെ യഹോവ ആദാമി​നോ​ടും ഹവ്വയോ​ടും അവരുടെ മക്കളെ​ക്കൊ​ണ്ടു​തന്നെ ഭൂമി നിറയ്‌ക്കു​മെന്നു പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു.

16. യഹോവ വാക്കു പാലി​ക്കാൻ പറ്റാത്ത ദൈവ​മാ​ണെന്നു തെളി​യി​ക്കാൻ തനിക്കാ​കു​മെന്നു സാത്താൻ ചിന്തി​ച്ചി​രി​ക്കാ​നി​ട​യു​ള്ളത്‌ എന്തു​കൊണ്ട്‌?

16 സാത്താന്റെ നോട്ട​ത്തിൽ ദൈവ​ത്തി​ന്റെ മുന്നി​ലുള്ള മറ്റൊരു വഴി എന്തായി​രു​ന്നി​രി​ക്കാം? ആദാമി​നും ഹവ്വയ്‌ക്കും മക്കളു​ണ്ടാ​കാൻ ദൈവം അനുവ​ദി​ക്കു​മെ​ന്നും പക്ഷേ അവർക്ക്‌ ഒരിക്ക​ലും പൂർണ​ത​യിൽ എത്തി​ച്ചേ​രാൻ കഴിയി​ല്ലെ​ന്നും സാത്താൻ കരുതി​യി​ട്ടു​ണ്ടാ​കും. (സഭാ. 7:20; റോമ. 3:23) അങ്ങനെ സംഭവി​ച്ചാൽ യഹോവ വാക്കു പാലി​ക്കാത്ത ദൈവ​മാ​ണെന്നു സാത്താൻ മുദ്ര​കു​ത്തു​മാ​യി​രു​ന്നു. കാരണം അപ്പോൾ ദൈവ​ത്തി​ന്റെ ഉദ്ദേശ്യം ഒരിക്ക​ലും നിറ​വേ​റു​മാ​യി​രു​ന്നില്ല. ദൈവ​ത്തി​ന്റെ ഉദ്ദേശ്യം, ആദാമി​ന്റെ​യും ഹവ്വയു​ടെ​യും പൂർണ​രായ, അനുസ​ര​ണ​മുള്ള മക്കളെ​ക്കൊണ്ട്‌ പറുദീ​സാ​ഭൂ​മി നിറയ്‌ക്കുക എന്നതാ​യി​രു​ന്ന​ല്ലോ.

17. സാത്താ​ന്റെ​യും ആദ്യമ​നു​ഷ്യ​രു​ടെ​യും ധിക്കാരം യഹോവ എങ്ങനെ​യാ​ണു പരിഹ​രി​ച്ചത്‌, എന്തായി​രി​ക്കും അതിലൂ​ടെ സാധ്യ​മാ​കു​ന്നത്‌? (ചിത്ര​വും കാണുക.)

17 സാത്താ​നും ആദാമും ഹവ്വയും ഒക്കെ ദൈവത്തെ ധിക്കരി​ച്ചെ​ങ്കി​ലും തന്റെ ഉദ്ദേശ്യം നടപ്പാ​ക്കു​ന്ന​തി​നു​വേണ്ടി യഹോവ പ്രവർത്തി​ച്ചത്‌, സാത്താന്‌ ഒരിക്ക​ലും ചിന്തി​ക്കാൻപോ​ലും കഴിയാത്ത രീതി​യി​ലാണ്‌. (സങ്കീ. 92:5) ആദാമി​നും ഹവ്വയ്‌ക്കും മക്കൾ ഉണ്ടാകാൻ അനുവ​ദി​ച്ച​തി​ലൂ​ടെ താൻ ഒരു നുണയനല്ല, മറിച്ച്‌ തന്റെ വാക്കുകൾ സത്യമാ​യി​ത്തീ​രു​മെന്ന്‌ യഹോവ തെളി​യി​ച്ചു. ഇനി, ആദാമി​ന്റെ​യും ഹവ്വയു​ടെ​യും അനുസ​ര​ണ​മുള്ള മക്കളെ രക്ഷിക്കു​ന്ന​തി​നു​വേണ്ടി ഒരു സന്തതിയെ നൽകി​ക്കൊണ്ട്‌ താൻ പറയുന്ന കാര്യങ്ങൾ അങ്ങനെ​തന്നെ ചെയ്യു​മെ​ന്നും തന്നെ ആർക്കും തടയാ​നാ​കി​ല്ലെ​ന്നും യഹോവ തെളി​യി​ച്ചു. ആ “സന്തതി” മനുഷ്യ​രെ രക്ഷിക്കു​ന്ന​തി​നു​വേണ്ടി സ്വന്തം ജീവൻ ഒരു മോച​ന​വി​ല​യാ​യി നൽകു​മാ​യി​രു​ന്നു. (ഉൽപ. 3:15; 22:18) അതു നിസ്സ്വാർഥ​മായ സ്‌നേ​ഹത്തെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ഒരു ക്രമീ​ക​ര​ണ​മാ​യ​തു​കൊണ്ട്‌ സാത്താൻ ഒരിക്ക​ലും അതു പ്രതീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കില്ല. (മത്താ. 20:28; യോഹ. 3:16) കാരണം, അവന്‌ ഇല്ലാത്ത ഒരു ഗുണമാ​ണ​ല്ലോ അത്‌. മോച​ന​വി​ല​യു​ടെ ഈ ക്രമീ​ക​ര​ണ​ത്തി​ലൂ​ടെ എന്തായി​രി​ക്കും സാധ്യ​മാ​കു​ന്നത്‌? ആയിരം​വർഷ ഭരണത്തി​ന്റെ അവസാ​ന​മാ​കു​മ്പോ​ഴേ​ക്കും ആദാമി​ന്റെ​യും ഹവ്വയു​ടെ​യും അനുസ​ര​ണ​മുള്ള, പൂർണ​രായ മക്കളെ​ക്കൊണ്ട്‌ പറുദീ​സാ​ഭൂ​മി നിറഞ്ഞി​രി​ക്കും, ദൈവം ആദ്യം ഉദ്ദേശി​ച്ചി​രു​ന്ന​തു​പോ​ലെ​തന്നെ. അപ്പോൾ യഹോവ ഒരർഥ​ത്തിൽ ഇങ്ങനെ പറയും: “ഒമേഗ.”

പറുദീ​സ​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തിൽ വിശ്വാ​സം ശക്തമാ​ക്കു​ക

18. തന്റെ വാക്കു നിറ​വേ​റു​മെ​ന്ന​തിന്‌ ഏതു മൂന്നു രീതി​യി​ലാണ്‌ യഹോവ ഉറപ്പു തന്നിരി​ക്കു​ന്നത്‌? (“ യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തിൽ വിശ്വ​സി​ക്കാ​നാ​കു​ന്ന​തി​ന്റെ മൂന്നു കാരണങ്ങൾ” എന്ന ചതുര​വും കാണുക.)

18 ഭൂമി ഒരു പറുദീ​സ​യാ​യി​ത്തീ​രു​മെന്ന്‌ ഉറച്ച്‌ വിശ്വ​സി​ക്കാ​നുള്ള ചില കാരണങ്ങൾ നമ്മൾ ഈ ലേഖന​ത്തിൽ പഠിച്ചു. അങ്ങനെ സംഭവി​ക്കു​മോ എന്നു സംശയി​ക്കു​ന്ന​വ​രോട്‌ ആ കാരണങ്ങൾ നമുക്കു പറയാ​നാ​കും. എന്തെല്ലാ​മാ​യി​രു​ന്നു അവ? ഒന്ന്‌, യഹോവ തന്നെയാ​ണു വാക്കു തന്നിരി​ക്കു​ന്നത്‌. വെളി​പാ​ടു പുസ്‌തകം ഇങ്ങനെ പറയുന്നു: “സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നവൻ, ‘ഇതാ, ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു’ എന്നു പറഞ്ഞു.” ആ വാക്കു പാലി​ക്കാ​നുള്ള ജ്ഞാനവും ശക്തിയും ആഗ്രഹ​വും ഉള്ള വ്യക്തി​യാണ്‌ അതു പറഞ്ഞി​രി​ക്കു​ന്നത്‌. രണ്ട്‌, ആ വാഗ്‌ദാ​നം നിറ​വേ​റു​മെന്ന്‌ യഹോ​വ​യ്‌ക്കു പൂർണ​മാ​യി ഉറപ്പു​ള്ള​തു​കൊണ്ട്‌ യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ അത്‌ ഇപ്പോൾത്തന്നെ നടന്നു​ക​ഴി​ഞ്ഞ​തു​പോ​ലെ​യാണ്‌. അതു​കൊ​ണ്ടാണ്‌ യഹോവ ഇങ്ങനെ പറഞ്ഞത്‌: “ഈ വാക്കുകൾ സത്യമാണ്‌, ഇവ വിശ്വ​സി​ക്കാം. . . . എല്ലാം സംഭവി​ച്ചു​ക​ഴി​ഞ്ഞു!” മൂന്ന്‌, യഹോവ ഒരു കാര്യം തുടങ്ങി​വെ​ച്ചാൽ അതു വിജയ​ക​ര​മാ​യി പൂർത്തീ​ക​ര​ണ​ത്തി​ലേക്കു കൊണ്ടു​വ​രു​ന്നു. “ഞാൻ ആൽഫയും ഒമേഗ​യും ആണ്‌” എന്നു പറഞ്ഞതി​ലൂ​ടെ യഹോവ ആ ഉറപ്പു തരുക​യാ​യി​രു​ന്നു. അങ്ങനെ സാത്താൻ ഒരു നുണയ​നാ​ണെ​ന്നും അവന്‌ ഒരിക്ക​ലും തന്നെ തടയാ​നാ​കി​ല്ലെ​ന്നും യഹോവ തെളി​യി​ക്കും.

19. പറുദീ​സ​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം നിറ​വേ​റു​മോ എന്ന്‌ ആരെങ്കി​ലും സംശയി​ച്ചാൽ നമുക്ക്‌ എന്തു ചെയ്യാം?

19 ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടു​ന്ന​വ​രോട്‌ യഹോവ തന്നിരി​ക്കുന്ന ഉറപ്പി​നെ​ക്കു​റിച്ച്‌ ഓരോ തവണ പറയു​മ്പോ​ഴും ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​കു​മെന്ന്‌ ഓർക്കുക. അതു​കൊണ്ട്‌ അടുത്ത തവണ വെളി​പാട്‌ 21:4-ൽനിന്ന്‌ പറുദീ​സ​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തെ​പ്പറ്റി വിശദീ​ക​രി​ക്കു​മ്പോൾ “അതൊക്കെ കേൾക്കാൻ രസമുണ്ട്‌, പക്ഷേ നടക്കാൻ പോകു​ന്നില്ല” എന്ന്‌ ആരെങ്കി​ലും പറഞ്ഞാൽ നിങ്ങൾക്ക്‌ എന്തു ചെയ്യാം? 5, 6 വാക്യങ്ങൾ ഉപയോ​ഗിച്ച്‌ എന്തു​കൊണ്ട്‌ അതു വിശ്വ​സി​ക്കാ​മെന്ന്‌ അവർക്കു പറഞ്ഞു​കൊ​ടു​ക്കാ​നാ​കു​മോ? യഹോവ സ്വന്തം കയ്യൊ​പ്പി​ട്ടു തന്നാ​ലെ​ന്ന​പോ​ലെ അതിന്‌ ഉറപ്പു തന്നിരി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ അവർക്കു കാണി​ച്ചു​കൊ​ടു​ക്കുക.—യശ. 65:16.

ഗീതം 145 ദൈവം വാഗ്‌ദാ​നം ചെയ്‌ത പറുദീസ

a പറുദീസയെക്കുറിച്ചുള്ള തന്റെ വാഗ്‌ദാ​നം നിറ​വേ​റു​മെ​ന്ന​തിന്‌ യഹോവ എന്ത്‌ ഉറപ്പാണു തരുന്ന​തെന്നു നമ്മൾ ഈ ലേഖന​ത്തിൽ പഠിക്കും. ഓരോ തവണ ആ ഉറപ്പി​നെ​ക്കു​റിച്ച്‌ മറ്റുള​ള​വ​രോ​ടു പറയു​മ്പോ​ഴും യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള നമ്മു​ടെ​തന്നെ വിശ്വാ​സം ശക്തമാ​കും.