വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 46

“വിശ്വാ​സം എന്ന വലിയ പരിച” നിങ്ങൾ കാത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ടോ?

“വിശ്വാ​സം എന്ന വലിയ പരിച” നിങ്ങൾ കാത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ടോ?

‘വിശ്വാ​സം എന്ന വലിയ പരിച പിടി​ക്കണം.’—എഫെ. 6:16.

ഗീതം 119 നമുക്കു വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം

പൂർവാവലോകനം a

1-2. (എ) എഫെസ്യർ 6:16 പറയു​ന്ന​ത​നു​സ​രിച്ച്‌ “വിശ്വാ​സം എന്ന വലിയ പരിച” നമുക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നമ്മൾ ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തും?

 നിങ്ങൾക്കു ‘വിശ്വാ​സം എന്ന വലിയ പരിച​യു​ണ്ടോ?’ (എഫെസ്യർ 6:16 വായി​ക്കുക.) ഉറപ്പാ​യും ഉണ്ടായി​രി​ക്കും. ഒരു വലിയ പരിച നമ്മുടെ ശരീരത്തെ മുഴുവൻ സംരക്ഷി​ക്കും. അതു​പോ​ലെ നമ്മുടെ വിശ്വാ​സം ഈ ദുഷിച്ച വ്യവസ്ഥി​തി​യി​ലെ അധാർമി​ക​വും അഭക്തവും അക്രമം നിറഞ്ഞ​തും ആയ കാര്യ​ങ്ങ​ളിൽനിന്ന്‌ നമ്മളെ സംരക്ഷി​ക്കും.

2 നമ്മൾ ജീവി​ക്കു​ന്നത്‌ ‘അവസാ​ന​കാ​ല​ത്താണ്‌.’ അതു​കൊ​ണ്ടു​തന്നെ നമ്മുടെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെ​ട്ടു​കൊ​ണ്ടേ ഇരിക്കും. (2 തിമൊ. 3:1) നമ്മുടെ വിശ്വാ​സ​മാ​കുന്ന പരിച ഇടയ്‌ക്കി​ടെ പരി​ശോ​ധിച്ച്‌ അതു ശക്തമാ​ണെന്ന്‌ ഉറപ്പു വരുത്താൻ നമ്മൾ എന്തു ചെയ്യണം? ഈ പരിച നമുക്ക്‌ എങ്ങനെ മുറുകെ പിടി​ക്കാം? ഈ ലേഖന​ത്തിൽ ആ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും.

ശ്രദ്ധ​യോ​ടെ നിങ്ങളു​ടെ പരിച പരി​ശോ​ധി​ക്കു​ക

ഒരു യുദ്ധത്തിനു ശേഷം, തങ്ങളുടെ പരിചകൾ നല്ല നിലയിലാണെന്നു പടയാളികൾ ഉറപ്പു വരുത്തുന്നു (3-ാം ഖണ്ഡിക കാണുക)

3. ഒരു പടയാളി തന്റെ പരിച നല്ല നിലയിൽ സൂക്ഷി​ക്കാൻ എന്തൊക്കെ ചെയ്യും, എന്തു​കൊണ്ട്‌?

3 ബൈബിൾക്കാ​ല​ങ്ങ​ളിൽ, തുകൽകൊണ്ട്‌ പൊതി​ഞ്ഞി​രുന്ന പരിച​ക​ളാ​യി​രു​ന്നു പടയാ​ളി​കൾ അധിക​വും ഉപയോ​ഗി​ച്ചി​രു​ന്നത്‌. സാധാ​ര​ണ​യാ​യി, പടയാ​ളി​കൾ പരിച​യിൽ എണ്ണ തൂക്കും. തുകലി​ന്റെ മേന്മ നഷ്ടപ്പെ​ടാ​തി​രി​ക്കാ​നും ലോഹ​ഭാ​ഗങ്ങൾ തുരു​മ്പെ​ടു​ക്കാ​തി​രി​ക്കാ​നും ഇതു സഹായി​ക്കു​മാ​യി​രു​ന്നു. തന്റെ പരിച​യ്‌ക്ക്‌ എന്തെങ്കി​ലും കേടു​പാ​ടു പറ്റിയ​താ​യി കണ്ടാൽ ഉടനെ​തന്നെ ഒരു പടയാളി അതു പരിഹ​രി​ക്കും. അങ്ങനെ അടുത്ത യുദ്ധത്തി​നാ​യി അദ്ദേഹ​ത്തിന്‌ ഒരുങ്ങി​നിൽക്കാ​മാ​യി​രു​ന്നു. പടയാ​ളി​യു​ടെ ഈ ദൃഷ്ടാന്തം നമ്മുടെ വിശ്വാ​സ​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

4. വിശ്വാ​സം എന്ന പരിച നിങ്ങൾ പരി​ശോ​ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, അത്‌ എങ്ങനെ ചെയ്യാം?

4 പുരാ​ത​ന​കാ​ലത്തെ പടയാ​ളി​ക​ളെ​പ്പോ​ലെ നിങ്ങളും കൂടെ​ക്കൂ​ടെ വിശ്വാ​സം എന്ന പരിച നല്ല നിലയി​ലാ​ണോ എന്നു പരി​ശോ​ധി​ക്കണം. എന്തെങ്കി​ലും കേടു​പാ​ടു​ണ്ടെ​ങ്കിൽ അതു പരിഹ​രി​ക്കു​ക​യും വേണം. അങ്ങനെ നിങ്ങൾക്കും യുദ്ധത്തി​നാ​യി എപ്പോ​ഴും ഒരുങ്ങി​യി​രി​ക്കാ​നാ​കും. കാരണം, നമ്മൾ ഇന്ന്‌ ഒരു ആത്മീയ​യു​ദ്ധ​ത്തി​ലാണ്‌. നമ്മുടെ ശത്രു​ക്ക​ളിൽ ദുഷ്ടാ​ത്മാ​ക്ക​ളും ഉൾപ്പെ​ടും. (എഫെ. 6:10-12) വിശ്വാ​സം എന്ന നിങ്ങളു​ടെ പരിച കാത്തു​സൂ​ക്ഷി​ക്കാൻ നിങ്ങൾക്ക​ല്ലാ​തെ മറ്റാർക്കും കഴിയില്ല. പരി​ശോ​ധ​നകൾ നേരി​ടാൻ നിങ്ങൾ തയ്യാറാ​ണെന്ന്‌ എങ്ങനെ ഉറപ്പു വരുത്താൻ കഴിയും? ആദ്യം, യഹോ​വ​യു​ടെ സഹായ​ത്തി​നാ​യി പ്രാർഥി​ക്കുക. നിങ്ങ​ളെ​ത്തന്നെ പരി​ശോ​ധി​ക്കാ​നും ദൈവം നിങ്ങളെ എങ്ങനെ​യാ​ണു കാണു​ന്ന​തെന്നു മനസ്സി​ലാ​ക്കാ​നും ദൈവ​വ​ചനം ഉപയോ​ഗി​ക്കുക. (എബ്രാ. 4:12) ബൈബിൾ പറയുന്നു: “പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കുക; സ്വന്തം വിവേ​ക​ത്തിൽ ആശ്രയം വെക്കരുത്‌.” (സുഭാ. 3:5, 6) ഇതു മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ ഇയ്യടുത്ത്‌ നിങ്ങൾ എടുത്ത ചില തീരു​മാ​നങ്ങൾ എന്തു​കൊണ്ട്‌ പുനഃ​പ​രി​ശോ​ധി​ച്ചു​കൂ​ടാ? ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾക്കു വലിയ ഒരു സാമ്പത്തി​ക​പ്ര​ശ്‌നം നേരി​ട്ടോ? അപ്പോൾ, എബ്രായർ 13:5-ലെ “ഞാൻ നിന്നെ ഒരിക്ക​ലും കൈവി​ടില്ല; ഒരിക്ക​ലും ഉപേക്ഷി​ക്കില്ല” എന്ന ദൈവ​ത്തി​ന്റെ വാക്ക്‌ നിങ്ങളു​ടെ ഓർമ​യിൽ വന്നോ? ആ ഉറപ്പ്‌ യഹോവ നിങ്ങളെ സഹായി​ക്കും എന്ന ധൈര്യം നിങ്ങൾക്കു നൽകി​യോ? എങ്കിൽ അതു സൂചി​പ്പി​ക്കു​ന്നത്‌, നിങ്ങളു​ടെ വിശ്വാ​സം എന്ന പരിച നല്ല നിലയി​ലാ​ണെ​ന്നാണ്‌.

5. നിങ്ങളു​ടെ വിശ്വാ​സം സ്വയം ഒന്നു പരി​ശോ​ധി​ച്ചു​നോ​ക്കി​യാൽ എന്തു കണ്ടെത്തി​യേ​ക്കാം?

5 ശ്രദ്ധ​യോ​ടെ വിശ്വാ​സം എന്ന പരിച പരി​ശോ​ധി​ച്ചാൽ നിങ്ങൾ കണ്ടെത്തുന്ന കാര്യങ്ങൾ അതിശ​യി​പ്പി​ച്ചേ​ക്കാം. നിങ്ങളു​ടെ ശ്രദ്ധയിൽപ്പെ​ടാ​തി​രുന്ന ചില കുറവു​കൾ നിങ്ങൾ കണ്ടെത്തി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, അനാവ​ശ്യ​മായ ഉത്‌ക​ണ്‌ഠകൾ, നുണ​പ്ര​ചാ​ര​ണങ്ങൾ, നിരാശ എന്നിവ​യൊ​ക്കെ നിങ്ങളു​ടെ വിശ്വാ​സ​ത്തി​നു ചെറിയ കേടു​പാ​ടു​കൾ വരുത്തി​യ​താ​യി കണ്ടേക്കാം. അങ്ങനെ​യെ​ങ്കിൽ, വിശ്വാ​സ​ത്തി​നു കൂടുതൽ കുഴപ്പം പറ്റാതെ എങ്ങനെ സംരക്ഷി​ക്കാം?

നിങ്ങ​ളെ​ത്തന്നെ സംരക്ഷി​ക്കുക—ഉത്‌കണ്‌ഠ, നുണ​പ്ര​ചാ​രണം, നിരു​ത്സാ​ഹം

6. നമ്മൾ എന്തൊക്കെ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​രാണ്‌?

6 യഹോ​വ​യെ​യും യേശു​വി​നെ​യും എങ്ങനെ സന്തോ​ഷി​പ്പി​ക്കാ​മെ​ന്ന​തി​നെ​ക്കു​റിച്ച്‌ നമ്മൾ ചിന്തയു​ള്ള​വ​രാണ്‌. (1 കൊരി. 7:32) ഗുരു​ത​ര​മായ ഒരു പാപം ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ യഹോ​വ​യു​മാ​യി നല്ലൊരു ബന്ധത്തി​ലേക്കു തിരി​ച്ചു​വ​രു​ന്ന​തി​നെ കുറി​ച്ചാ​യി​രി​ക്കും നമ്മുടെ ചിന്ത. (സങ്കീ. 38:18) ഇനി, വിവാ​ഹ​യി​ണയെ സന്തോ​ഷി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും സഹോ​ദ​ര​ങ്ങ​ളു​ടെ​യും ക്ഷേമ​ത്തെ​ക്കു​റി​ച്ചും നമ്മൾ ചിന്തയു​ള്ള​വ​രാണ്‌.—1 കൊരി. 7:33; 2 കൊരി. 11:28.

7. (എ) ഉത്‌കണ്‌ഠ നമ്മുടെ വിശ്വാ​സ​ത്തി​നു ക്ഷതമേൽപ്പി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ? (ബി) സുഭാ​ഷി​തങ്ങൾ 29:25-ന്റെ അടിസ്ഥാ​ന​ത്തിൽ, നമ്മൾ മനുഷ്യ​രെ പേടി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

7 എന്നാൽ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നതു നമ്മുടെ വിശ്വാ​സ​ത്തി​നു ഭീഷണി​യാ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഭക്ഷണ​ത്തെ​യും വസ്‌ത്ര​ത്തെ​യും കുറിച്ച്‌ നമ്മൾ ചില​പ്പോൾ ഉത്‌ക​ണ്‌ഠ​പ്പെ​ട്ടേ​ക്കാം. (മത്താ. 6:31, 32) ആ ഉത്‌കണ്‌ഠ കുറയ്‌ക്കു​ന്ന​തി​നു​വേണ്ടി, വസ്‌തു​വ​കകൾ സ്വരു​ക്കൂ​ട്ടു​ന്ന​തി​ലേക്കു നമ്മുടെ ശ്രദ്ധ പോ​യേ​ക്കാം. നമ്മുടെ ഉള്ളിൽ പണത്തോ​ടുള്ള സ്‌നേ​ഹം​പോ​ലും വളർന്നേ​ക്കാം. അങ്ങനെ സംഭവി​ച്ചാൽ, യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സം ദുർബ​ല​മാ​കും. നമ്മുടെ ആത്മീയ​ത​യ്‌ക്ക്‌ അതു വലിയ ക്ഷതമേൽപ്പി​ക്കും. (മർക്കോ. 4:19; 1 തിമൊ. 6:10) നമുക്ക്‌ ഉത്‌കണ്‌ഠ തോന്നി​യേ​ക്കാ​വുന്ന മറ്റൊരു കാര്യ​മുണ്ട്‌. എന്താണ്‌ അത്‌? മറ്റുള്ള​വ​രു​ടെ അംഗീ​കാ​രം കിട്ടാ​നുള്ള ആഗ്രഹം. അതി​നെ​ക്കു​റിച്ച്‌ നമ്മൾ ആവശ്യ​ത്തിൽ അധികം ചിന്തി​ച്ചാൽ, യഹോ​വയെ ഭയപ്പെ​ടു​ന്ന​തി​നെ​ക്കാൾ ആളുക​ളു​ടെ പരിഹാ​സ​ത്തെ​യും ഉപദ്ര​വ​ത്തെ​യും ആയിരി​ക്കും നമ്മൾ ഭയപ്പെ​ടു​ന്നത്‌. അങ്ങനെ​യൊ​രു അപകടം ഉണ്ടാകാ​തി​രി​ക്കാൻ, അത്തരം ഭയം മറിക​ട​ക്കാ​നുള്ള വിശ്വാ​സ​ത്തി​നും ധൈര്യ​ത്തി​നും വേണ്ടി നമ്മൾ യഹോ​വ​യോട്‌ അപേക്ഷി​ക്കണം.—സുഭാ​ഷി​തങ്ങൾ 29:25 വായി​ക്കുക; ലൂക്കോ. 17:5.

(8-ാം ഖണ്ഡിക കാണുക) b

8. നുണ​പ്ര​ചാ​ര​ണ​ങ്ങ​ളോ​ടു നമ്മൾ എങ്ങനെ പ്രതി​ക​രി​ക്കണം?

8 ‘നുണയു​ടെ അപ്പനായ’ സാത്താൻ യഹോ​വ​യെ​ക്കു​റി​ച്ചും നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ഉള്ള നുണകൾ പ്രചരി​പ്പി​ക്കാൻ തന്റെ നിയ​ന്ത്ര​ണ​ത്തി​ലുള്ള ആളുകളെ ഉപയോ​ഗി​ക്കു​ന്നു. (യോഹ. 8:44) ഉദാഹ​ര​ണ​ത്തിന്‌, വിശ്വാ​സ​ത്യാ​ഗി​കൾ യഹോ​വ​യു​ടെ സംഘട​ന​യെ​ക്കു​റി​ച്ചുള്ള നുണക​ളും വളച്ചൊ​ടിച്ച വാർത്ത​ക​ളും ഇന്റർനെ​റ്റി​ലൂ​ടെ​യും ടെലി​വി​ഷ​നി​ലൂ​ടെ​യും മറ്റു മാധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്രചരി​പ്പി​ക്കു​ന്നു. അവയെ​ല്ലാം സാത്താന്റെ ‘തീയമ്പു​ക​ളാണ്‌.’ (എഫെ. 6:16) അത്തരം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മളോട്‌ ആരെങ്കി​ലും പറയാൻ വന്നാൽ നമ്മൾ എങ്ങനെ പ്രതി​ക​രി​ക്കും? നമ്മൾ അതു കേൾക്കാൻ നിൽക്കില്ല. എന്തു​കൊണ്ട്‌? നമുക്ക്‌ യഹോ​വ​യി​ലും നമ്മുടെ സഹോ​ദ​ര​ങ്ങ​ളി​ലും വിശ്വാ​സ​മുണ്ട്‌. വിശ്വാ​സ​ത്യാ​ഗി​ക​ളു​മാ​യുള്ള എല്ലാ ബന്ധവും നമ്മൾ ഒഴിവാ​ക്കും. ഏതെങ്കി​ലും വിഷയ​ത്തെ​ക്കു​റിച്ച്‌ അവരോ​ടു തർക്കി​ക്കാ​നും നമ്മൾ നിൽക്കില്ല.

9. നിരു​ത്സാ​ഹം നമ്മളെ എങ്ങനെ ബാധി​ച്ചേ​ക്കാം?

9 നിരു​ത്സാ​ഹ​ത്തി​നു നമ്മുടെ വിശ്വാ​സം ദുർബ​ല​മാ​ക്കാൻ കഴിയും. നമ്മൾ നേരി​ടുന്ന പ്രശ്‌ന​ങ്ങൾക്കു നേരെ കണ്ണടയ്‌ക്കാൻ നമുക്കു കഴിയില്ല. അങ്ങനെ ചെയ്യു​ന്നതു ശരിക്കും ഉത്തരവാ​ദി​ത്വ​മി​ല്ലാ​യ്‌മ​യു​ടെ ലക്ഷണമാ​യി​രി​ക്കും. ചില​പ്പോ​ഴൊ​ക്കെ നമുക്കു നിരാ​ശ​യും തോന്നി​യേ​ക്കാം. പക്ഷേ നമ്മുടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ മാത്രം ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നാൽ യഹോവ നമുക്കു വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന മഹത്തായ പ്രത്യാ​ശ​യിൽനിന്ന്‌ നമ്മുടെ ശ്രദ്ധ മാറി​പ്പോ​യേ​ക്കാം. (വെളി. 21:3, 4) നിരു​ത്സാ​ഹം നമ്മുടെ ശക്തി ചോർന്നു​പോ​കാ​നും അങ്ങനെ യഹോ​വ​യു​ടെ സേവന​ത്തിൽ മടുത്ത്‌ പിന്മാ​റാ​നും ഇടയാ​ക്കും. (സുഭാ. 24:10) പക്ഷേ അങ്ങനെ സംഭവി​ക്ക​ണ​മെന്നു നിർബ​ന്ധ​മില്ല.

10. ഒരു സഹോ​ദരി എഴുതിയ കത്തിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?

10 ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ഒരു സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. ഗുരു​ത​ര​മായ രോഗം ബാധിച്ച ഭർത്താ​വി​നെ ശുശ്രൂ​ഷി​ക്കു​മ്പോ​ഴും സഹോ​ദരി തന്റെ വിശ്വാ​സം കാത്തു​സൂ​ക്ഷി​ക്കു​ന്നു. ലോകാ​സ്ഥാ​ന​ത്തേക്ക്‌ എഴുതിയ കത്തിൽ സഹോ​ദരി പറയുന്നു: “പലപ്പോ​ഴും ഞങ്ങൾക്കു നിരാ​ശ​യും സമ്മർദ​വും ഒക്കെ അനുഭ​വ​പ്പെ​ടാ​റുണ്ട്‌. പക്ഷേ ഞങ്ങളുടെ പ്രത്യാശ വളരെ ശക്തമാണ്‌. വിശ്വാ​സം ശക്തി​പ്പെ​ടു​ത്തു​ക​യും ഞങ്ങളുടെ മനസ്സിനു ബലം പകരു​ക​യും ചെയ്യുന്ന വിവരങ്ങൾ തരുന്ന​തി​നു നന്ദി. ആ നിർദേ​ശ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​വും ഞങ്ങൾക്കു വളരെ​യ​ധി​കം ആവശ്യ​മാണ്‌. യഹോ​വ​യു​ടെ സേവന​ത്തിൽ തുടരാ​നും ഞങ്ങളെ തളർത്തി​ക്ക​ള​യു​ന്ന​തി​നു സാത്താൻ ഉപയോ​ഗി​ക്കുന്ന പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കാ​നും അതു സഹായി​ക്കു​ന്നു.” നിരു​ത്സാ​ഹത്തെ മറിക​ട​ക്കാൻ കഴിയു​മെ​ന്നല്ലേ സഹോ​ദ​രി​യു​ടെ ഈ വാക്കുകൾ കാണി​ക്കു​ന്നത്‌? സഹോ​ദ​രി​യെ​പ്പോ​ലെ നമ്മുടെ പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങളെ സാത്താന്റെ ഒരു പരി​ശോ​ധ​ന​യാ​യി കാണുക. യഹോ​വ​യാണ്‌ ആശ്വാ​സ​ത്തി​ന്റെ ഉറവിടം എന്ന്‌ ഓർക്കുക. യഹോവ തരുന്ന ആത്മീയ​ഭ​ക്ഷ​ണ​ത്തോ​ടു വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കുക.

നിങ്ങളുടെ “വിശ്വാസം എന്ന വലിയ പരിച” നന്നായി സൂക്ഷിക്കുന്നുണ്ടോ? (11-ാം ഖണ്ഡിക കാണുക) c

11. നമ്മുടെ വിശ്വാ​സം ശക്തമാ​ണോ എന്നറി​യാൻ ഏതു ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കണം?

11 ഇതുവരെ പഠിച്ച​തി​ന്റെ അടിസ്ഥാ​ന​ത്തിൽ, വിശ്വാ​സം എന്ന നിങ്ങളു​ടെ പരിച എങ്ങനെ​യു​ണ്ടെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌? വിശ്വാ​സ​ത്തി​ന്റെ കാര്യ​ത്തിൽ മെച്ച​പ്പെ​ടേണ്ട എന്തെങ്കി​ലും നിങ്ങൾ കണ്ടെത്തി​യോ? കഴിഞ്ഞ ഏതാനും മാസങ്ങ​ളിൽ, അനാവ​ശ്യ​മായ ഉത്‌കണ്‌ഠ ഒഴിവാ​ക്കാൻ നിങ്ങൾക്കു കഴിഞ്ഞി​ട്ടു​ണ്ടോ? വിശ്വാ​സ​ത്യാ​ഗി​കൾ പ്രചരി​പ്പി​ക്കുന്ന നുണകൾ ശ്രദ്ധി​ക്കാ​നും അതെക്കു​റിച്ച്‌ തർക്കി​ക്കാ​നും ഉള്ള പ്രലോ​ഭ​നത്തെ നിങ്ങൾ ചെറു​ത്തു​നി​ന്നോ? നിരു​ത്സാ​ഹം തോന്നി​യ​പ്പോൾ പിടി​ച്ചു​നിൽക്കാൻ കഴിഞ്ഞോ? അങ്ങനെ​യെ​ങ്കിൽ നിങ്ങളു​ടെ വിശ്വാ​സം നല്ല നിലയി​ലാണ്‌. എങ്കിലും നമ്മൾ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം. കാരണം നമുക്ക്‌ എതിരെ ഉപയോ​ഗി​ക്കാൻ സാത്താനു വേറെ​യും ആയുധ​ങ്ങ​ളുണ്ട്‌. അതിൽ ഒരെണ്ണം നമുക്ക്‌ ഇപ്പോൾ നോക്കാം.

പണവും വസ്‌തു​വ​ക​ക​ളും വാരി​ക്കൂ​ട്ടാ​നുള്ള ആഗ്രഹം

12. പണവും വസ്‌തു​വ​ക​ക​ളും വാരി​ക്കൂ​ട്ടാ​നുള്ള ആഗ്രഹം എന്തിന്‌ ഇടയാ​ക്കും?

12 പണവും വസ്‌തു​വ​ക​ക​ളും വാരി​ക്കൂ​ട്ടാ​നുള്ള ആഗ്രഹ​ത്തി​നു നമ്മുടെ ശ്രദ്ധ പതറി​ക്കാ​നാ​കും. അങ്ങനെ നമ്മുടെ വിശ്വാ​സം എന്ന പരിച ദുർബ​ല​മാ​കും. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “പടയാ​ളി​യാ​യി സേവനം അനുഷ്‌ഠി​ക്കുന്ന ഒരാൾ, തന്നെ സൈന്യ​ത്തിൽ ചേർത്ത വ്യക്തി​യു​ടെ അംഗീ​കാ​രം നേടാൻവേണ്ടി അനുദി​ന​ജീ​വി​ത​ത്തി​ലെ വ്യാപാ​ര​യി​ട​പാ​ടു​ക​ളി​ലൊ​ന്നും ഉൾപ്പെ​ടാ​തി​രി​ക്കു​ന്നു.” (2 തിമൊ. 2:4) റോമൻ പടയാ​ളി​കൾക്കു മറ്റൊരു ജോലി​യും ചെയ്യാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നില്ല. ഈ നിയമം ലംഘി​ക്കുന്ന ഒരു പടയാ​ളിക്ക്‌ എന്തു സംഭവി​ച്ചേ​ക്കാം?

13. ഒരു പടയാളി വ്യാപാ​ര​യി​ട​പാ​ടു​ക​ളിൽ ഉൾപ്പെ​ട​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

13 ഇങ്ങനെ​യൊ​രു രംഗം മനസ്സിൽ കാണുക. ഒരു കൂട്ടം പടയാ​ളി​കൾ രാവിലെ പരിശീ​ല​ന​ത്തിൽ ഏർപ്പെ​ടു​ന്നു. എന്നാൽ ആ കൂട്ടത്തിൽ ഒരു പടയാളി ഇല്ല. അദ്ദേഹം ചന്തസ്ഥലത്ത്‌ ഭക്ഷണം വിൽക്കുന്ന തിരക്കി​ലാണ്‌. വൈകു​ന്നേ​ര​മാ​യ​പ്പോൾ പടയാ​ളി​കൾ എല്ലാവ​രും അവരുടെ പടക്കോ​പ്പു പരി​ശോ​ധി​ക്കു​ക​യും വാളു​ക​ളു​ടെ മൂർച്ച കൂട്ടു​ക​യും ചെയ്യുന്നു. എന്നാൽ ഈ പടയാ​ളി​യാ​കട്ടെ, അടുത്ത ദിവസം വിൽക്കാ​നുള്ള ഭക്ഷണമു​ണ്ടാ​ക്കുന്ന തിരക്കി​ലും. തൊട്ട​ടുത്ത ദിവസം രാവിലെ അപ്രതീ​ക്ഷി​ത​മാ​യി ശത്രു​വി​ന്റെ ആക്രമ​ണ​മു​ണ്ടാ​കു​ന്നു. ഏതു പടയാ​ളി​യാ​യി​രി​ക്കും യുദ്ധത്തി​നു സജ്ജനാ​യി​രി​ക്കുക? സൈന്യാ​ധി​പന്റെ അംഗീ​കാ​രം ലഭിക്കു​ന്നത്‌ ഇതിൽ ആർക്കാ​യി​രി​ക്കും? യുദ്ധക്ക​ള​ത്തിൽ നിങ്ങളു​ടെ തൊട്ട​രി​കിൽ ഏതു പടയാ​ളി​യു​ണ്ടാ​യി​രി​ക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കുക? ഒരുങ്ങി​യി​രി​ക്കുന്ന ഒരു പടയാ​ളി​യോ അതോ മറ്റു കാര്യങ്ങൾ ശ്രദ്ധിച്ച പടയാ​ളി​യോ?

14. ക്രിസ്‌തു​വി​ന്റെ പടയാ​ളി​ക​ളായ നമ്മൾ എന്തിനാ​ണു മൂല്യം കല്‌പി​ക്കു​ന്നത്‌?

14 ആ നല്ല പടയാ​ളി​ക​ളെ​പ്പോ​ലെ നമ്മളാ​രും നമ്മുടെ ലക്ഷ്യത്തിൽനിന്ന്‌ ശ്രദ്ധ മാറി​പ്പോ​കുന്ന ഒന്നും ചെയ്യില്ല. നമ്മുടെ സൈന്യാ​ധി​പ​ന്മാ​രായ യഹോ​വ​യു​ടെ​യും ക്രിസ്‌തു​വി​ന്റെ​യും അംഗീ​കാ​രം നേടുക എന്നതാണ്‌ ആ ലക്ഷ്യം. സാത്താന്റെ ലോകം നമ്മുടെ മുമ്പിൽ വെച്ചു​നീ​ട്ടുന്ന എന്തി​നെ​ക്കാ​ളും മൂല്യം ആ അംഗീ​കാ​ര​ത്തി​നുണ്ട്‌. യഹോ​വയെ സേവി​ക്കു​ന്ന​തി​നും വിശ്വാ​സം എന്ന നമ്മുടെ പരിച​യും ആത്മീയ​പ​ട​ക്കോ​പ്പി​ന്റെ മറ്റു ഭാഗങ്ങ​ളും നല്ല നിലയി​ലാ​ണെന്ന്‌ ഉറപ്പു വരുത്തു​ന്ന​തി​നും വേണ്ട സമയവും ഊർജ​വും കവർന്നെ​ടു​ക്കുന്ന ഒന്നും നമ്മൾ ചെയ്യില്ല.

15. പൗലോസ്‌ നമുക്ക്‌ എന്തു മുന്നറി​യി​പ്പു നൽകി, എന്തു​കൊണ്ട്‌?

15 നമ്മൾ ഒരിക്ക​ലും ജാഗ്രത കൈ​വെ​ടി​യ​രുത്‌. എന്തു​കൊണ്ട്‌? “ധനിക​രാ​കാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കു​ന്നവർ” ‘വിശ്വാ​സ​ത്തിൽനിന്ന്‌ വഴി​തെ​റ്റി​പ്പോ​കാൻ’ ഇടയാ​കു​മെന്നു പൗലോസ്‌ മുന്നറി​യി​പ്പു നൽകി. (1 തിമൊ. 6:9, 10) ‘വഴി​തെ​റ്റി​പ്പോ​കുക’ എന്ന പദം എന്താണു സൂചി​പ്പി​ക്കു​ന്നത്‌? അത്യാ​വ​ശ്യ​മി​ല്ലാത്ത സാധനങ്ങൾ വാങ്ങി​ക്കൂ​ട്ടി​യാൽ ശ്രദ്ധ പതറും. അങ്ങനെ നമ്മുടെ ഹൃദയം “ബുദ്ധി​ശൂ​ന്യ​വും ദോഷ​ക​ര​വും ആയ പല മോഹ​ങ്ങൾക്കും” ഇരയാ​യി​ത്തീ​രും. ഇത്തരം മോഹ​ങ്ങളെ നമ്മുടെ ഹൃദയ​ത്തി​നു​ള്ളി​ലേക്കു പ്രവേ​ശി​ക്കാൻ അനുവ​ദി​ക്ക​രുത്‌. ഓർക്കുക: സാത്താൻ നമ്മുടെ വിശ്വാ​സം തകർക്കാൻ ഉപയോ​ഗി​ക്കുന്ന ആയുധ​ങ്ങ​ളാണ്‌ അവ.

16. മർക്കോസ്‌ 10:17-22-ലെ വിവരണം ഏതു ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കണം?

16 നിങ്ങൾക്കു ധാരാളം സാധനങ്ങൾ വാങ്ങാ​നുള്ള പണമു​ണ്ടെ​ന്നു​തന്നെ വിചാ​രി​ക്കുക. അങ്ങനെ​യെ​ങ്കിൽ അത്യാ​വ​ശ്യ​മി​ല്ലാത്ത സാധനങ്ങൾ വാങ്ങു​ന്ന​തിൽ എന്തെങ്കി​ലും തെറ്റു​ണ്ടോ? അത്‌ അതിൽത്തന്നെ തെറ്റല്ല. പക്ഷേ ഈ ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക: നിങ്ങൾക്ക്‌ ഒരു സാധനം വാങ്ങാൻ പണമു​ണ്ടെ​ങ്കി​ലും, അത്‌ ഉപയോ​ഗി​ക്കാ​നും നന്നായി സൂക്ഷി​ക്കാ​നും ഉള്ള സമയവും ആരോ​ഗ്യ​വും നിങ്ങൾക്കു​ണ്ടോ? വസ്‌തു​വ​ക​കളെ നിങ്ങൾ സ്‌നേ​ഹി​ക്കാൻ തുടങ്ങു​മോ? അത്തരം സ്‌നേ​ഹ​വും താത്‌പ​ര്യ​വും കാരണം, ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാ​നുള്ള യേശു​വി​ന്റെ ക്ഷണം നിരസിച്ച ആ ചെറു​പ്പ​ക്കാ​ര​നെ​പ്പോ​ലെ നിങ്ങൾ പ്രവർത്തി​ക്കു​മോ? (മർക്കോസ്‌ 10:17-22 വായി​ക്കുക.) അതി​നെ​ക്കാ​ളും എന്തു നല്ലതാണ്‌, ലളിത​മായ ഒരു ജീവിതം നയിച്ചു​കൊണ്ട്‌ ദൈ​വേഷ്ടം ചെയ്യാൻ നമ്മുടെ വിലപ്പെട്ട സമയവും ശക്തിയും ചെലവ​ഴി​ക്കു​ന്നത്‌!

വിശ്വാ​സം എന്ന പരിച മുറുകെ പിടി​ക്കു​ക

17. ഏതു കാര്യം നമ്മൾ ഒരിക്ക​ലും മറക്കരുത്‌?

17 നമ്മൾ ഒരു യുദ്ധത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാണ്‌ എന്ന കാര്യം ഒരിക്ക​ലും മറക്കരുത്‌. ഓരോ ദിവസ​വും പോരാ​ട്ട​ത്തി​നാ​യി നമ്മൾ തയ്യാറാ​യി​രി​ക്കണം. (വെളി. 12:17) വിശ്വാ​സം എന്ന പരിച നമുക്കു​വേണ്ടി ചുമക്കാൻ സഹോ​ദ​ര​ങ്ങൾക്കു കഴിയില്ല. നമ്മൾത്തന്നെ അതു മുറുകെ പിടി​ക്കണം.

18. പുരാ​ത​ന​നാ​ളു​ക​ളി​ലെ പടയാ​ളി​കൾ തങ്ങളുടെ പരിച മുറുകെ പിടി​ച്ചി​രു​ന്നത്‌ എന്തു​കൊണ്ട്‌?

18 പുരാ​ത​ന​നാ​ളു​ക​ളിൽ യുദ്ധത്തിൽ ധീരമാ​യി പോരാ​ടിയ പടയാ​ളി​കൾക്കു ബഹുമതി ലഭിച്ചി​രു​ന്നു. എങ്കിലും, തന്റെ പരിച​യി​ല്ലാ​തെ വീട്ടി​ലേക്കു വരുന്നത്‌ ഒരു പടയാ​ളി​ക്കു നാണ​ക്കേ​ടാ​യി​രു​ന്നു. റോമൻ ചരി​ത്ര​കാ​ര​നായ റ്റാസി​റ്റസ്‌ എഴുതി: “ഒരുവന്റെ പരിച നഷ്ടപ്പെ​ടു​ന്ന​തിൽപ്പരം അപമാനം മറ്റൊ​ന്നില്ല.” തങ്ങളുടെ പരിച മുറുകെ പിടി​ക്കാൻ പടയാ​ളി​കളെ പ്രേരി​പ്പിച്ച ഒരു കാര്യം ഇതായി​രു​ന്നു.

ദൈവവചനം ആഴത്തിൽ പഠിക്കുകയും ക്രമമായി യോഗങ്ങൾക്കു പോകുകയും ശുശ്രൂഷയിൽ ഉത്സാഹത്തോടെ ഏർപ്പെടുകയും ചെയ്‌തുകൊണ്ട്‌ ഒരു സഹോദരി തന്റെ വിശ്വാസം എന്ന വലിയ പരിച മുറുകെ പിടിക്കുന്നു (19-ാം ഖണ്ഡിക കാണുക)

19. വിശ്വാ​സം എന്ന പരിച മുറുകെ പിടി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

19 നമുക്കും വിശ്വാ​സം എന്ന നമ്മുടെ പരിച​യിൽ മുറുകെ പിടി​ക്കാ​നാ​കും. എങ്ങനെ? ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്കു ക്രമമാ​യി പോയി​ക്കൊ​ണ്ടും യഹോ​വ​യു​ടെ പേരി​നെ​യും രാജ്യ​ത്തെ​യും കുറിച്ച്‌ മറ്റുള്ള​വ​രോ​ടു പറഞ്ഞു​കൊ​ണ്ടും നമുക്ക്‌ അതു ചെയ്യാം. (എബ്രാ. 10:23-25) അതോടൊപ്പം ദൈവ​വ​ചനം ആഴത്തിൽ പഠിക്കാൻ ദിവസ​വും സമയം കണ്ടെത്തുക. ഓരോ കാര്യം ചെയ്യു​മ്പോ​ഴും അതിലെ നിർദേ​ശങ്ങൾ ബാധക​മാ​ക്കുക. (2 തിമൊ. 3:16, 17) അപ്പോൾ സാത്താൻ നമുക്ക്‌ എതിരെ എന്ത്‌ ആയുധം പ്രയോ​ഗി​ച്ചാ​ലും അതൊ​ന്നും നിലനിൽക്കുന്ന ദോഷം ചെയ്യില്ല. (യശ. 54:17) “വിശ്വാ​സം എന്ന വലിയ പരിച” നമ്മളെ സംരക്ഷി​ക്കും. സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം തോ​ളോ​ടു​തോൾ ചേർന്ന്‌ നമ്മൾ ഉറച്ചു​നിൽക്കും. അപ്പോൾ ഓരോ ദിവസ​ത്തെ​യും പോരാ​ട്ട​ത്തിൽ നമ്മൾ ജയിക്കും. മാത്രമല്ല, സാത്താ​നും അനുയാ​യി​കൾക്കും എതി​രെ​യുള്ള യുദ്ധത്തിൽ യേശു ജയിക്കു​മ്പോൾ യേശു​വി​ന്റെ പക്ഷത്താ​യി​രി​ക്കാ​നുള്ള അവസര​വും നമുക്കു​ണ്ടാ​യി​രി​ക്കും.—വെളി. 17:14; 20:10

ഗീതം 118 “ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ”

a പരിക്കു പറ്റാതി​രി​ക്കാൻ പടയാ​ളി​കൾക്കു പരിച ആവശ്യ​മാ​യി​രു​ന്നു. നമ്മുടെ വിശ്വാ​സം പരിച​പോ​ലെ​യാണ്‌. ഒരു പടയാളി പരിച നല്ലവണ്ണം സൂക്ഷി​ക്കും. അതു​പോ​ലെ​തന്നെ നമ്മൾ നമ്മുടെ വിശ്വാ​സം കാത്തു​സൂ​ക്ഷി​ക്കണം. “വിശ്വാ​സം എന്ന വലിയ പരിച” നല്ല നിലയി​ലാ​ണെന്ന്‌ ഉറപ്പു വരുത്താൻ എന്തു ചെയ്യാ​മെന്ന്‌ ഈ ലേഖന​ത്തിൽ പഠിക്കും.

b ചിത്രക്കുറിപ്പ്‌: യഹോവയുടെ സാക്ഷികൾക്ക്‌ എതിരെ നുണകൾ പ്രചരിപ്പിക്കുന്ന വിശ്വാസത്യാഗികളുടെ റിപ്പോർട്ട്‌ ടിവിയിൽ കാണുമ്പോൾ ഉടനടി ഒരു സാക്ഷിക്കുടുംബം അത്‌ ഓഫ്‌ ചെയ്യുന്നു.

c ചിത്രക്കുറിപ്പ്‌: പിന്നീടു കുടുംബാരാധനയിൽ പിതാവ്‌ ബൈബിൾ ഉപയോഗിച്ചുകൊണ്ട്‌ കുടുംബാംഗങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നു.