പഠനലേഖനം 14
നിങ്ങൾ ശുശ്രൂഷ നന്നായി ചെയ്തുതീർക്കുന്നുണ്ടോ?
“സന്തോഷവാർത്ത അറിയിച്ചുകൊണ്ടിരിക്കുക. നിന്റെ ശുശ്രൂഷ നന്നായി ചെയ്തുതീർക്കുക.”—2 തിമൊ. 4:5, അടിക്കുറിപ്പ്.
ഗീതം 57 എല്ലാ തരം ആളുകളോടും പ്രസംഗിക്കുന്നു
പൂർവാവലോകനം *
1. ദൈവത്തിന്റെ എല്ലാ ദാസരും എന്തു ചെയ്യാൻ ആഗ്രഹിക്കുന്നു, എന്തുകൊണ്ട്? (പുറംതാളിലെ ചിത്രം കാണുക.)
‘പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കാൻ’ ക്രിസ്തുയേശു തന്റെ അനുഗാമികളോടു കല്പിച്ചു. (മത്താ. 28:19) ദൈവത്തിന്റെ എല്ലാ വിശ്വസ്തദാസരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന ശുശ്രൂഷ എങ്ങനെ ‘നന്നായി ചെയ്തുതീർക്കാമെന്ന്’ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു. (2 തിമൊ. 4:5) ഈ വേല നമ്മുടെ ജീവിതത്തിലെ മറ്റ് ഏതൊരു ജോലിയെക്കാളും പ്രധാനപ്പെട്ടതും മൂല്യമേറിയതും അടിയന്തിരവും ആണ്. എന്നാൽ ചിലപ്പോൾ, ആഗ്രഹിക്കുന്ന അത്രയും സമയം ശുശ്രൂഷയിൽ ചെലവഴിക്കാൻ നമുക്കു സാധിച്ചെന്നുവരില്ല.
2. ശുശ്രൂഷ നന്നായി ചെയ്തുതീർക്കുന്നതിന് നമുക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടായേക്കാം?
2 നമ്മുടെ സമയവും ഊർജവും ആവശ്യമായിവരുന്ന പ്രധാനപ്പെട്ട മറ്റു പല പ്രവർത്തനങ്ങളുമുണ്ട്. നമ്മുടെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ ഓരോ ദിവസവും ധാരാളം സമയം ജോലി ചെയ്യേണ്ടതായിവന്നേക്കാം. അല്ലെങ്കിൽ നമ്മളോ കുടുംബത്തിൽ ആരെങ്കിലുമോ രോഗം, വിഷാദം, പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ തുടങ്ങിയ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടാകും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെ നമ്മുടെ ശുശ്രൂഷ നന്നായി ചെയ്തുതീർക്കാൻ കഴിയും?
3. മത്തായി 13:23-ലെ യേശുവിന്റെ വാക്കുകളിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം?
3 നമ്മുടെ സാഹചര്യങ്ങൾ കാരണം യഹോവയുടെ സേവനത്തിൽ ആഗ്രഹിക്കുന്നത്ര സമയം ഏർപ്പെടാൻ കഴിയുന്നില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. എല്ലാവർക്കും ഒരേ അളവിൽ രാജ്യഫലങ്ങൾ പുറപ്പെടുവിക്കാനാകില്ലെന്നു യേശുവിന് അറിയാം. (മത്തായി 13:23 വായിക്കുക.) യഹോവയുടെ സേവനത്തിൽ നമ്മളെക്കൊണ്ട് കഴിയുന്നത്ര നന്നായി ഏർപ്പെടുമ്പോൾ നമ്മൾ ചെയ്യുന്നതെല്ലാം യഹോവ ആഴമായി വിലമതിക്കും. (എബ്രാ. 6:10-12) അതേസമയം, ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ കഴിയുന്ന സാഹചര്യമാണു നമുക്കുള്ളതെങ്കിലോ? ശുശ്രൂഷയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കാനും ജീവിതം ലളിതമാക്കാനും പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തിൽ മെച്ചപ്പെടാനും എങ്ങനെ കഴിയുമെന്നു ഈ ലേഖനത്തിൽ നമ്മൾ ചിന്തിക്കും. അതിനു മുമ്പ്, ശുശ്രൂഷ നന്നായി ചെയ്തുതീർക്കുക എന്നതിന്റെ അർഥം എന്താണെന്നു നമുക്കു നോക്കാം.
4. നമ്മുടെ ശുശ്രൂഷ നന്നായി ചെയ്തുതീർക്കുക എന്നതിന്റെ അർഥം എന്താണ്?
4 ശുശ്രൂഷ നന്നായി ചെയ്തുതീർക്കുകയെന്നാൽ, കഴിവിന്റെ പരമാവധി പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തിൽ ഏർപ്പെടുക എന്നാണ് അർഥം. എന്നാൽ സമയം മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. നമ്മളെ ആ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്ന കാര്യവും യഹോവയ്ക്കു പ്രധാനമാണ്. യഹോവയെയും അയൽക്കാരനെയും സ്നേഹിക്കുന്നതുകൊണ്ട് നമ്മൾ മുഴുദേഹിയോടെ ശുശ്രൂഷയിൽ ഏർപ്പെടുന്നു. * (മർക്കോ. 12:30, 31; കൊലോ. 3:23) മുഴുദേഹിയോടെ ദൈവത്തെ സേവിക്കുകയെന്നാൽ നമ്മളെത്തന്നെ വിട്ടുകൊടുക്കുക അഥവാ, ദൈവസേവനത്തിൽ കഴിവിന്റെ പരമാവധി നമ്മുടെ ഊർജം ഉപയോഗിക്കുക എന്നാണ് അർഥം. പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള അവസരത്തെ ഒരു ബഹുമതിയായി കാണുന്നെങ്കിൽ, പരമാവധി ആളുകളോടു സന്തോഷവാർത്ത അറിയിക്കാൻ നമ്മൾ ഉത്സാഹിക്കും.
5-6. ശുശ്രൂഷയിൽ ഏർപ്പെടാൻ അധികം സമയമില്ലാത്ത ഒരു വ്യക്തിക്ക് അതിന് ഒന്നാം സ്ഥാനം കൊടുക്കാൻ കഴിയുമോ? ഒരു ദൃഷ്ടാന്തം പറയുക.
5 ഗിത്താർ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ച് ചിന്തിക്കുക. അവസരം കിട്ടുമ്പോഴെല്ലാം ഗിത്താർ വായിക്കാൻ അവനു വലിയ ഇഷ്ടമാണ്. ജീവിതച്ചെലവുകൾക്കുവേണ്ടി തിങ്കൾമുതൽ വെള്ളിവരെ അവൻ ഒരു പലചരക്കുകടയിൽ ജോലിക്കു പോകാൻ തുടങ്ങി. ദിവസത്തിന്റെ ഭൂരിഭാഗവും കടയിൽ ചെലവഴിക്കേണ്ടിവന്നിരുന്നെങ്കിലും, അവന്റെ മനസ്സു നിറയെ സംഗീതമായിരുന്നു. തന്റെ കഴിവ് മെച്ചപ്പെടുത്താനും മുഴുവൻ സമയവും സംഗീതത്തിനുവേണ്ടി ചെലവഴിക്കാനും ആണ് അവൻ ആഗ്രഹിക്കുന്നത്. പക്ഷേ ഇപ്പോൾ അതിനുള്ള സാഹചര്യമില്ല. എങ്കിലും സമയം കിട്ടുമ്പോഴെല്ലാം, അത് കുറച്ച് സമയമാണെങ്കിൽപ്പോലും, അവൻ ഗിത്താർ വായിക്കും.
6 അതുപോലെ, പ്രസംഗപ്രവർത്തനത്തിൽ ആഗ്രഹിക്കുന്നത്രയും സമയം ചെലവഴിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടാകില്ല. എന്നാൽ പ്രസംഗപ്രവർത്തനമാണു നിങ്ങളുടെ മനസ്സു നിറയെ. ആളുകളുടെ ഹൃദയത്തിൽ സന്തോഷവാർത്ത എത്തിക്കാനുള്ള കഴിവ് എങ്ങനെയും മെച്ചപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുന്നു. എന്നാൽ നിങ്ങൾക്കു പല കാര്യങ്ങൾ ചെയ്യാനുള്ളതുകൊണ്ട് പ്രസംഗപ്രവർത്തനത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കാൻ എങ്ങനെ കഴിയുമെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.
ശുശ്രൂഷയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുക
7-8. ശുശ്രൂഷയോടുള്ള യേശുവിന്റെ മനോഭാവം നമുക്ക് എങ്ങനെ അനുകരിക്കാം?
7 ശുശ്രൂഷയോടുള്ള മനോഭാവത്തിന്റെ കാര്യത്തിൽ യേശു നല്ല മാതൃക വെച്ചിട്ടുണ്ട്. ദൈവരാജ്യത്തെക്കുറിച്ച് യോഹ. 4:34, 35) കഴിയുന്നത്ര ആളുകളോടു സംസാരിക്കാൻ യേശു നൂറുകണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ചു, പൊതുസ്ഥലങ്ങളിലും വീടുകളിലും ആളുകളോടു സംസാരിക്കാനുള്ള അവസരങ്ങൾ തേടി. ശുശ്രൂഷയെ ചുറ്റിപ്പറ്റിയായിരുന്നു യേശുവിന്റെ ജീവിതം മുഴുവൻ.
സംസാരിക്കുന്നതായിരുന്നു യേശുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി. (8 സാധ്യമായ ഏതൊരു സമയത്തും, ഏതൊരു സാഹചര്യത്തിലും ആളുകളോടു സന്തോഷവാർത്ത പറയാനുള്ള അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ക്രിസ്തുവിനെ അനുകരിക്കാൻ നമുക്കു കഴിയും. നമ്മൾ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ വേണ്ടെന്നുവെച്ചുകൊണ്ടുപോലും സന്തോഷവാർത്ത അറിയിക്കാൻ നമ്മൾ മനസ്സൊരുക്കമുള്ളവരാണ്. (മർക്കോ. 6:31-34; 1 പത്രോ. 2:21) സഭയിലെ ചിലർ പ്രത്യേക മുൻനിരസേവകരായോ സാധാരണ മുൻനിരസേവകരായോ സഹായ മുൻനിരസേവകരായോ പ്രവർത്തിക്കുന്നു. വേറെ ചിലർ മറ്റൊരു ഭാഷ പഠിക്കുന്നു. മറ്റു ചിലരാകട്ടെ, ആവശ്യം അധികമുള്ള പ്രദേശത്തേക്കു മാറിത്താമസിക്കുന്നു. എന്നാൽ, തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്ന സാധാരണ പ്രചാരകരാണു പ്രസംഗപ്രവർത്തനത്തിന്റെ അധികപങ്കും ചെയ്യുന്നത്. എന്തായാലും, നമുക്കു കഴിയുന്നതിന്റെ അപ്പുറം ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നില്ല. “സന്തോഷമുള്ള ദൈവം . . . ഭരമേൽപ്പിച്ചിരിക്കുന്ന മഹത്ത്വമാർന്ന സന്തോഷവാർത്ത” ആണല്ലോ നമ്മൾ പ്രസംഗിക്കുന്നത്. ആ വിശുദ്ധസേവനം നമ്മൾ ആസ്വദിച്ച് ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്.—1 തിമൊ. 1:11; ആവ. 30:11.
9. (എ) ജോലി ചെയ്യേണ്ടിവന്നപ്പോഴും പൗലോസ് പ്രസംഗപ്രവർത്തനത്തിന് ഒന്നാം സ്ഥാനം കൊടുത്തത് എങ്ങനെ? (ബി) പ്രവൃത്തികൾ 28:16, 30, 31 ശുശ്രൂഷയോടുള്ള പൗലോസിന്റെ മനോഭാവം വെളിപ്പെടുത്തുന്നത് എങ്ങനെ?
9 പൗലോസ് അപ്പോസ്തലന്റെ ജീവിതത്തിലും ഏറ്റവും പ്രധാനപ്പെട്ട കാര്യം ശുശ്രൂഷയായിരുന്നു. രണ്ടാമത്തെ മിഷനറിയാത്രയ്ക്കിടെ കൊരിന്തിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കൈയിൽ തീരെ കുറച്ച് പണമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് കൂടാരപ്പണി ചെയ്യാൻ കുറച്ച് സമയം ചെലവഴിക്കേണ്ടിവന്നു. എന്നാൽ, കൂടാരപ്പണിയല്ലായിരുന്നു അദ്ദേഹത്തിനു പ്രധാനം. ശുശ്രൂഷ ചെയ്യുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് പൗലോസ് ഈ തൊഴിൽ ചെയ്തത്. കൊരിന്തിലുള്ളവർ തന്റെ ചെലവ് വഹിക്കാൻ പൗലോസ് ആഗ്രഹിച്ചില്ല. (2 കൊരി. 11:7) ജോലി ചെയ്യേണ്ടിവന്നെങ്കിലും പൗലോസ് ശുശ്രൂഷയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തു. എല്ലാ ശബത്തിലും അദ്ദേഹം പ്രസംഗിച്ചു. സാഹചര്യങ്ങൾ മെച്ചപ്പെട്ടപ്പോൾ പ്രസംഗപ്രവർത്തനത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. “യേശുതന്നെയാണു ക്രിസ്തു എന്നു ജൂതന്മാർക്കു തെളിയിച്ചുകൊടുത്തുകൊണ്ട് പൗലോസ് ദൈവവചനം പ്രസംഗിക്കുന്നതിൽ മുഴുകി.” (പ്രവൃ. 18:3-5; 2 കൊരി. 11:9) പിന്നീട്, റോമിൽ രണ്ടു വർഷം വീട്ടുതടങ്കലിലായിരുന്നപ്പോൾ പൗലോസ് തന്നെ കാണാൻ വന്നവരോടു സാക്ഷീകരിക്കുകയും കത്തുകൾ എഴുതുകയും ചെയ്തു. (പ്രവൃത്തികൾ 28:16, 30, 31 വായിക്കുക.) ഒരു കാര്യവും തന്റെ ശുശ്രൂഷയ്ക്കു തടസ്സമാകാൻ പൗലോസ് ആഗ്രഹിച്ചില്ല. അദ്ദേഹം എഴുതി: ‘ഈ ശുശ്രൂഷ ഞങ്ങൾക്കു ലഭിച്ചതുകൊണ്ട് ഞങ്ങൾ മടുത്ത് പിന്മാറുന്നില്ല.’ (2 കൊരി. 4:1) പൗലോസിനെപ്പോലെ, ജോലിക്കുവേണ്ടി സമയം ചെലവഴിക്കുമ്പോഴും ജീവിതത്തിൽ പ്രസംഗവേലയ്ക്കു മുഖ്യസ്ഥാനം കൊടുക്കാൻ നമുക്കു കഴിയും.
10-11. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും നമുക്ക് എങ്ങനെ ശുശ്രൂഷ നന്നായി ചെയ്തുതീർക്കാം?
10 പ്രായത്തിന്റെ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും കാരണം വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിൽ ആഗ്രഹിക്കുന്നത്രയും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ശുശ്രൂഷയുടെ മറ്റു വശങ്ങളിൽ നമുക്ക് ഏർപ്പെടാൻ കഴിയും. ആളുകളെ എപ്പോൾ, എവിടെ കണ്ടാലും ഒന്നാം നൂറ്റാണ്ടിലെ സുവിശേഷകർ അവരോടു പ്രസംഗിച്ചിരുന്നു. വീടുതോറും പൊതുസ്ഥലങ്ങളിലും അനൗപചാരികമായും ‘കണ്ടുമുട്ടിയവരോടെല്ലാം’ അവർ സാക്ഷീകരിച്ചു. കിട്ടിയ എല്ലാ അവസരങ്ങളും അവർ ഉപയോഗിച്ചു. (പ്രവൃ. 17:17; 20:20) നമുക്ക് അധികം നടക്കാൻ കഴിയില്ലെങ്കിൽ, ആളുകളെ കാണാൻ കഴിയുന്ന ഒരു സ്ഥലത്ത് ഇരുന്ന് കടന്നുപോകുന്നവരോടു സംസാരിക്കാൻ സാധിക്കും. അല്ലെങ്കിൽ കത്ത് എഴുതാം, ടെലിഫോണിലൂടെ സാക്ഷീകരിക്കാം. അതുമല്ലെങ്കിൽ അനൗപചാരികമായി, അതായത് യാത്ര ചെയ്യുമ്പോഴോ കടയിൽ പോകുമ്പോഴോ ഒക്കെ, ആളുകളോടു സംസാരിക്കാം. കടുത്ത ശാരീരികപരിമിതികളുള്ള അനേകം പ്രചാരകർ സാക്ഷീകരണത്തിന്റെ ഈ വ്യത്യസ്തമേഖലകളിൽ പ്രവർത്തിച്ച് സന്തോഷവും സംതൃപ്തിയും കണ്ടെത്തിയിരിക്കുന്നു.
ഫിലി. 4:13) ഒരു മിഷനറിയാത്രയ്ക്കിടെ, രോഗം വന്നപ്പോൾ പൗലോസിന് അത്തരം ശക്തി കിട്ടി. അദ്ദേഹം ഗലാത്യർക്ക് ഇങ്ങനെ എഴുതി: “എനിക്കുണ്ടായിരുന്ന ഒരു രോഗം കാരണമാണ് ആദ്യമായി നിങ്ങളോടു സന്തോഷവാർത്ത അറിയിക്കാൻ എനിക്ക് അവസരം കിട്ടിയതെന്നു നിങ്ങൾക്ക് അറിയാമല്ലോ.” (ഗലാ. 4:13) സമാനമായി, ആരോഗ്യപ്രശ്നങ്ങളുണ്ടാകുമ്പോൾ ഡോക്ടർമാരോടും നഴ്സുമാരോടും നിങ്ങളെ പരിചരിക്കുന്ന മറ്റുള്ളവരോടും സന്തോഷവാർത്ത അറിയിക്കാൻ നിങ്ങൾക്ക് അവസരം കിട്ടിയേക്കാം. വീടുതോറുമുള്ള പ്രവർത്തനത്തിനിടെ പ്രചാരകർ ഇങ്ങനെയുള്ളവരുടെ വീടുകളിൽ കയറുമ്പോൾ അവരിൽ പലരും ജോലിസ്ഥലത്തായിരിക്കും.
11 ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും നിങ്ങൾക്കു ‘ശുശ്രൂഷ നന്നായി ചെയ്തുതീർക്കാൻ’ പറ്റും. ഇക്കാര്യത്തിലും പൗലോസ് അപ്പോസ്തലൻ മാതൃക വെച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.” (നമുക്ക് എങ്ങനെ ജീവിതംലളിതമാക്കാം?
12. കണ്ണ് ‘ഒരു കാര്യത്തിൽ കേന്ദ്രീകരിക്കുക’ എന്നാൽ എന്താണ് അർഥം?
12 യേശു പറഞ്ഞു: “കണ്ണാണു ശരീരത്തിന്റെ വിളക്ക്. നിങ്ങളുടെ കണ്ണ് ഒരു കാര്യത്തിൽ കേന്ദ്രീകരിക്കുന്നെങ്കിൽ (“കണ്ണ് ലളിതമെങ്കിൽ,” അടിക്കുറിപ്പ്) നിങ്ങളുടെ ശരീരം മുഴുവനും പ്രകാശിക്കും.” (മത്താ. 6:22) യേശു എന്താണ് അർഥമാക്കിയത്? നമ്മുടെ ജീവിതം ലളിതമായി സൂക്ഷിക്കണം, അഥവാ ഒരു കാര്യത്തിൽ കേന്ദ്രീകരിച്ചുനിറുത്തണം എന്നാണ് യേശു ഉദ്ദേശിച്ചത്. ആ ലക്ഷ്യത്തിൽനിന്ന് യാതൊന്നും നമ്മുടെ ശ്രദ്ധ പതറിക്കരുത്. ശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് യേശു ഇക്കാര്യത്തിൽ നല്ല മാതൃക വെച്ചു. ദൈവസേവനത്തിലും ദൈവരാജ്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുനിറുത്താൻ തന്റെ അനുഗാമികളെ പഠിപ്പിക്കുകയും ചെയ്തു. “ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം” കൊടുക്കുന്ന ഒരു ജീവിതം, അഥവാ ക്രിസ്തീയശുശ്രൂഷയെ കേന്ദ്രീകരിച്ചുള്ള ഒരു ജീവിതം നയിച്ചുകൊണ്ട് നമ്മൾ യേശുവിനെ അനുകരിക്കുന്നു.—മത്താ. 6:33.
13. ക്രിസ്തീയശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മളെ എന്തു സഹായിക്കും?
13 ശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ഒരു വിധം ജീവിതം ലളിതമാക്കുന്നതാണ്. അപ്പോൾ യഹോവയെ അറിയാനും സ്നേഹിക്കാനും മറ്റുള്ളവരെ സഹായിക്കുന്നതിനു നമുക്കു കൂടുതൽ സമയം ലഭിക്കും. * ഉദാഹരണത്തിന്, ഇടദിവസങ്ങളിൽ ശുശ്രൂഷയിൽ കൂടുതൽ സമയം ഏർപ്പെടാൻ കഴിയുന്ന വിധത്തിൽ, നമ്മുടെ ജോലിസമയത്തിൽ പൊരുത്തപ്പെടുത്തൽ വരുത്താൻ പറ്റുമോ? സമയം വളരെയധികം കവർന്നെടുക്കുന്ന വിനോദപരിപാടികൾ കുറയ്ക്കാൻ കഴിയുമോ?
14. ശുശ്രൂഷയ്ക്കു കൂടുതൽ സമയം കിട്ടുന്നതിനുവേണ്ടി ഒരു ദമ്പതികൾ എന്തൊക്കെ മാറ്റങ്ങളാണു വരുത്തിയത്?
14 ഒരു മൂപ്പനായ ഇലിയാസും ഭാര്യയും ചെയ്തത് അതാണ്. ഇലിയാസ് സഹോദരൻ പറയുന്നു: “ഞങ്ങൾക്കു പെട്ടെന്നു മുൻനിരസേവനം തുടങ്ങാൻ കഴിയില്ലായിരുന്നു. പക്ഷേ പ്രസംഗപ്രവർത്തനത്തിലുള്ള സമയം വർധിപ്പിക്കുന്നതിന്, ഞങ്ങൾക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. ഞങ്ങൾ ചെറിയ പടികൾ സ്വീകരിച്ചുതുടങ്ങി. ഉദാഹരണത്തിന്, ചെലവ് ചുരുക്കി. വിനോദത്തിനായി ധാരാളം സമയം ചെലവഴിക്കുന്നുണ്ടെന്നു മനസ്സിലാക്കി ആ സമയം വെട്ടിച്ചുരുക്കി. ജോലിസമയത്തിൽ മാറ്റങ്ങൾ വരുത്താൻ തൊഴിലുടമകളോട് അഭ്യർഥിക്കുകയും ചെയ്തു. അങ്ങനെ വൈകുന്നേരങ്ങളിൽ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനും കൂടുതൽ ബൈബിൾപഠനങ്ങൾ നടത്താനും ഞങ്ങൾക്കു കഴിഞ്ഞു. മാസത്തിൽ രണ്ടു പ്രാവശ്യം ഇടദിവസങ്ങളിൽ വയൽസേവനം ചെയ്യാൻപോലും സമയം കിട്ടി. എന്തൊരു സന്തോഷമാണെന്നോ!”
പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള വൈദഗ്ധ്യം മെച്ചപ്പെടുത്തുക
15-16. 1 തിമൊഥെയൊസ് 4:13, 15-നു ചേർച്ചയിൽ പ്രസംഗപ്രവർത്തനത്തിലെ നമ്മുടെ വൈദഗ്ധ്യം എങ്ങനെ മെച്ചപ്പെടുത്താം? (“ എന്റെ ശുശ്രൂഷ നന്നായി ചെയ്തുതീർക്കാൻ സഹായിക്കുന്ന ലക്ഷ്യങ്ങൾ” എന്ന ചതുരം കാണുക.)
15 ‘ശുശ്രൂഷ നന്നായി ചെയ്തുതീർക്കാനുള്ള’ മറ്റൊരു വിധം പ്രസംഗപ്രവർത്തനത്തിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക എന്നതാണ്. ചില ജോലി ചെയ്യുന്നവർക്ക്, അവരുടെ അറിവും കഴിവും സുഭാ. 1:5; 1 തിമൊഥെയൊസ് 4:13, 15 വായിക്കുക.
മെച്ചപ്പെടുത്തുന്നതിനു പതിവായി പരിശീലനം നേടണമെന്നു നിബന്ധനയുണ്ട്. ദൈവരാജ്യത്തിന്റെ പ്രചാരകരുടെ കാര്യത്തിലും ഇതു സത്യമാണ്. ശുശ്രൂഷയിലുള്ള നമ്മുടെ വൈദഗ്ധ്യം എങ്ങനെ വർധിപ്പിക്കാമെന്നു നമ്മൾ പഠിച്ചുകൊണ്ടിരിക്കണം.—16 ശുശ്രൂഷയിൽ നമുക്കു തുടർന്നും എങ്ങനെ പുരോഗതി വരുത്താം? എല്ലാ ആഴ്ചയും നടക്കുന്ന ജീവിത-സേവന യോഗത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾക്ക് അടുത്ത ശ്രദ്ധ കൊടുത്തുകൊണ്ട്. വയൽസേവനത്തിലുള്ള നമ്മുടെ വൈദഗ്ധ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മൂല്യവത്തായ പരിശീലനമാണ് ഈ മീറ്റിങ്ങിലൂടെ നമുക്കു ലഭിക്കുന്നത്. ഉദാഹരണത്തിന്, വിദ്യാർഥിനിയമനങ്ങൾ നടത്തിയവർക്കു അധ്യക്ഷൻ ബുദ്ധിയുപദേശം കൊടുക്കുമ്പോൾ ശുശ്രൂഷയിൽ മെച്ചപ്പെടാൻ നമ്മളെ സഹായിക്കുന്ന നിർദേശങ്ങൾ അതിലുണ്ടോ എന്നു ശ്രദ്ധിക്കാം. അടുത്ത പ്രാവശ്യം ആരോടെങ്കിലും സന്തോഷവാർത്ത പറയുമ്പോൾ ആ നിർദേശങ്ങൾ നമുക്കു ബാധകമാക്കാം. കൂടാതെ, നമുക്കു ഗ്രൂപ്പ് മേൽവിചാരകനോടു സഹായം ചോദിക്കാം. ഇനി, അദ്ദേഹത്തിന്റെയോ അനുഭവപരിചയമുള്ള ഒരു പ്രചാരകന്റെയോ മുൻനിരസേവകന്റെയോ സർക്കിട്ട് മേൽവിചാരകന്റെയോ കൂടെ വയൽസേവനത്തിനു പോകാം. ‘പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ’ എന്ന ഭാഗത്തെ ഓരോ ഉപകരണവും ഉപയോഗിക്കാൻ കൂടുതൽ വിദഗ്ധരാകുമ്പോൾ, പ്രസംഗിക്കുന്നതും പഠിപ്പിക്കുന്നതും നമ്മൾ കൂടുതൽ ആസ്വദിക്കും.
17. നിങ്ങളുടെ ശുശ്രൂഷ നന്നായി ചെയ്തുതീർക്കുന്നെങ്കിൽ നിങ്ങൾക്ക് എന്ത് അനുഭവിച്ചറിയാൻ സാധിക്കും?
17 തന്റെ ‘സഹപ്രവർത്തകരാകാൻ’ യഹോവ നമ്മളെ അനുവദിച്ചിരിക്കുന്നത് എത്ര വലിയ പദവിയാണ്! (1 കൊരി. 3:9) “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന്” ഉറപ്പുവരുത്തുകയും ക്രിസ്തീയശുശ്രൂഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നെങ്കിൽ “സന്തോഷത്തോടെ യഹോവയെ” സേവിക്കാൻ നമുക്കു കഴിയും. (ഫിലി. 1:10; സങ്കീ. 100:2) നിങ്ങൾ പല പ്രശ്നങ്ങളും നേരിടുന്നുണ്ടായിരിക്കും, നിങ്ങൾക്കു പല പരിമിതികളും കാണും. എന്തുതന്നെയായാലും, ശുശ്രൂഷ നന്നായി ചെയ്തുതീർക്കാനുള്ള ശക്തി, ദൈവത്തിന്റെ ഒരു ശുശ്രൂഷകനായ നിങ്ങൾക്കു ദൈവം തരുമെന്ന് ഉറപ്പുണ്ടായിരിക്കാം. (2 കൊരി. 4:1, 7; 6:4) പ്രസംഗപ്രവർത്തനത്തിൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത് കുറവോ കൂടുതലോ ആയിക്കൊള്ളട്ടെ, മുഴുദേഹിയോടെയാണു ശുശ്രൂഷയിൽ ഏർപ്പെടുന്നതെങ്കിൽ “അഭിമാനിക്കാൻ” നമുക്കു കഴിയും. (ഗലാ. 6:4) ശുശ്രൂഷ നന്നായി ചെയ്തുതീർക്കുമ്പോൾ യഹോവയോടും സഹമനുഷ്യനോടും ഉള്ള സ്നേഹമാണു നിങ്ങൾ തെളിയിക്കുന്നത്. “എങ്കിൽ, നിന്നെത്തന്നെയും നിന്നെ ശ്രദ്ധിക്കുന്നവരെയും നീ രക്ഷിക്കും.”—1 തിമൊ. 4:16.
ഗീതം 58 സമാധാനം പ്രിയപ്പെടുന്നവരെ അന്വേഷിക്കുക
^ ഖ. 5 ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കാനും ശിഷ്യരാക്കാനും ഉള്ള നിയമനം യേശു നമുക്കു തന്നിട്ടുണ്ട്. നമുക്കെല്ലാം പല പ്രശ്നങ്ങളുണ്ടെങ്കിലും നമ്മുടെ ശുശ്രൂഷ എങ്ങനെ നന്നായി ചെയ്തുതീർക്കാമെന്ന് ഈ ലേഖനം ചർച്ച ചെയ്യും. നമ്മുടെ പ്രസംഗപ്രവർത്തനം എങ്ങനെ കൂടുതൽ ഫലപ്രദവും രസകരവും ആക്കാൻ കഴിയുമെന്നും നമ്മൾ പഠിക്കും.
^ ഖ. 4 പദപ്രയോഗത്തിന്റെ വിശദീകരണം: നമ്മുടെ ക്രിസ്തീയശുശ്രൂഷയിൽ പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനവും ദുരിതാശ്വാസപ്രവർത്തനവും സത്യാരാധനയോടു ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ നിർമാണവും പരിപാലനവും ഉൾപ്പെടുന്നു.—2 കൊരി. 5:18, 19; 8:4.
^ ഖ. 13 2016 ജൂലൈ ലക്കം വീക്ഷാഗോപുരത്തിന്റെ 10-ാം പേജിലെ “ജീവിതം എങ്ങനെ ലളിതമാക്കാം?” എന്ന ചതുരത്തിൽ പറഞ്ഞിരിക്കുന്ന ഏഴു പടികൾ കാണുക.
^ ഖ. 62 ചിത്രക്കുറിപ്പുകൾ: ഇടദിവസത്തെ മീറ്റിങ്ങിന് ഒരു സഹോദരി മടക്കസന്ദർശനത്തിന്റെ അവതരണം നടത്തുന്നു. തുടർന്ന് അധ്യക്ഷൻ ബുദ്ധിയുപദേശം കൊടുക്കുമ്പോൾ സഹോദരി പഠിപ്പിക്കാൻ ലഘുപത്രികയിൽ കുറിപ്പുകളെടുക്കുന്നു. പിന്നീട്, ആ വാരാന്തത്തിൽ വയൽസേവനം ചെയ്യുമ്പോൾ മീറ്റിങ്ങിൽ പഠിച്ച കാര്യങ്ങൾ സഹോദരി ബാധകമാക്കുന്നു.