സങ്കീർത്ത​നം 128:1-6

ആരോഹണഗീതം. 128  യഹോ​വയെ ഭയപ്പെട്ട്‌ദൈവത്തിന്റെ വഴിക​ളിൽ നടക്കുന്ന+ എല്ലാവ​രും സന്തുഷ്ടർ.+   സ്വന്തകൈകൊണ്ട്‌ അധ്വാ​നി​ച്ചു​ണ്ടാ​ക്കി​യതു നീ തിന്നും. നിനക്കു സന്തോ​ഷ​വും ഐശ്വ​ര്യ​വും ഉണ്ടാകും.+   നിന്റെ വീട്ടിൽ ഭാര്യ ഫലസമൃ​ദ്ധി​യുള്ള മുന്തിരിവള്ളിപോലെയും+നിന്റെ മേശയ്‌ക്കു ചുറ്റും പുത്ര​ന്മാർ ഒലിവു​തൈ​കൾപോ​ലെ​യും ആയിരി​ക്കും.   യഹോവയെ ഭയപ്പെ​ടുന്ന മനുഷ്യൻഇതുപോലെ അനു​ഗ്ര​ഹി​ക്ക​പ്പെ​ടും.+   യഹോവ സീയോ​നിൽനിന്ന്‌ നിന്നെ അനു​ഗ്ര​ഹി​ക്കും. ജീവിതകാലം മുഴുവൻ നീ യരുശ​ലേ​മി​ന്റെ അഭിവൃ​ദ്ധി​ക്കു സാക്ഷി​യാ​കും.+   മക്കളുടെ മക്കളെ​യും നീ കാണും. ഇസ്രായേലിൽ സമാധാ​നം കളിയാ​ടട്ടെ.

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം