വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനുബന്ധം

ദിവ്യ​നാ​മം—അതിന്റെ ഉപയോ​ഗ​വും അർഥവും

ദിവ്യ​നാ​മം—അതിന്റെ ഉപയോ​ഗ​വും അർഥവും

നിങ്ങളു​ടെ കൈവ​ശ​മു​ള്ള ബൈബി​ളിൽ സങ്കീർത്ത​നം 83:18 എങ്ങനെ​യാണ്‌ വിവർത്ത​നം ചെയ്‌തി​രി​ക്കു​ന്നത്‌? സത്യ​വേ​ദ​പു​സ്‌ത​കം ആ വാക്യത്തെ ഇങ്ങനെ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നു: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂ​മി​ക്കും​മീ​തെ അത്യു​ന്ന​തൻ എന്നു അറിയും.” മറ്റു നിരവധി ബൈബി​ളു​ക​ളി​ലും സമാന​മാ​യ പരിഭാഷ കാണാം. എന്നിരു​ന്നാ​ലും, പല വിവർത്ത​ന​ങ്ങ​ളും യഹോവ എന്ന നാമം വിട്ടു​ക​ളഞ്ഞ്‌ തത്‌സ്ഥാ​നത്ത്‌ “കർത്താവ്‌” എന്നതു​പോ​ലു​ള്ള സ്ഥാന​പ്പേ​രു​കൾ ഉപയോ​ഗി​ച്ചി​രി​ക്കു​ക​യാണ്‌. ഈ വാക്യ​ത്തിൽ ശരിക്കും ഏതാണ്‌ ഉപയോ​ഗി​ക്കേ​ണ്ടത്‌? ഒരു സ്ഥാന​പ്പേ​രോ അതോ യഹോവ എന്ന നാമമോ?

ദൈവ​നാ​മം എബ്രായയിൽ

ഈ വാക്യം ഒരു പേരി​നെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌. ബൈബി​ളി​ന്റെ അധിക​ഭാ​ഗ​വും എഴുത​പ്പെട്ട മൂല എബ്രാ​യ​യിൽ ഇവിടെ ഒരു അതുല്യ വ്യക്തി​നാ​മം കാണാം. എബ്രാ​യ​യിൽ അത്‌ יהוה (യോദ്‌ഹെ​വൗ​ഹെ) എന്നാണ്‌ എഴുതു​ന്നത്‌. മലയാ​ള​ത്തിൽ പൊതു​വേ ആ പേര്‌ “യഹോവ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ബൈബി​ളി​ലെ ഒരു വാക്യ​ത്തിൽ മാത്രമേ ആ പേരു​ള്ളോ? അല്ല. എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ മൂല പാഠത്തിൽ 7,000-ത്തോളം പ്രാവ​ശ്യം അതുണ്ട്‌!

ദൈവ​ത്തി​ന്റെ നാമം എത്ര പ്രധാ​ന​മാണ്‌? യേശു​ക്രി​സ്‌തു പഠിപ്പിച്ച മാതൃ​കാ​പ്രാർഥ​ന​യെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക. അത്‌ ഇങ്ങനെ തുടങ്ങു​ന്നു: “സ്വർഗ്ഗ​സ്ഥ​നാ​യ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ.” (മത്തായി 6:9) പിന്നീട്‌ ഒരവസ​ര​ത്തിൽ യേശു ദൈവ​ത്തോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “പിതാവേ, നിന്റെ നാമത്തെ മഹത്വ​പ്പെ​ടു​ത്തേ​ണ​മേ.” സ്വർഗ​ത്തിൽനി​ന്നു പിൻവ​രും​വി​ധം പറഞ്ഞു​കൊണ്ട്‌ ദൈവം അതിന്‌ ഉത്തരം നൽകി: “ഞാൻ മഹത്വ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു; ഇനിയും മഹത്വ​പ്പെ​ടു​ത്തും.” (യോഹ​ന്നാൻ 12:28) വ്യക്തമാ​യും, ദൈവ​നാ​മം അതി​പ്ര​ധാ​ന​മാണ്‌. അങ്ങനെ​യെ​ങ്കിൽ, ചില പരിഭാ​ഷ​കർ ആ പേരു വിട്ടു​ക​ള​യു​ക​യും അതിനു പകരം സ്ഥാന​പ്പേ​രു​കൾ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

അതിന്‌ മുഖ്യ​മാ​യും രണ്ടു കാരണ​ങ്ങ​ളു​ള്ള​താ​യി കാണാം. ഒന്നാമ​താ​യി, അതിന്റെ യഥാർഥ ഉച്ചാരണം ഇന്ന്‌ അറിയാൻ പാടി​ല്ലാ​ത്ത​തി​നാൽ ആ പേര്‌ ഉപയോ​ഗി​ക്ക​രു​തെ​ന്നു പലരും വാദി​ക്കു​ന്നു. പുരാതന എബ്രായ ഭാഷ സ്വരാ​ക്ഷ​ര​ങ്ങൾ കൂടാ​തെ​യാണ്‌ എഴുത​പ്പെ​ട്ടി​രു​ന്നത്‌. അതു​കൊണ്ട്‌, ബൈബിൾ കാലങ്ങ​ളിൽ ആ എബ്രായ അക്ഷരങ്ങൾ കൃത്യ​മാ​യി എങ്ങനെ​യാണ്‌ ഉച്ചരി​ക്ക​പ്പെ​ട്ടി​രു​ന്ന​തെന്ന്‌ ഇക്കാലത്ത്‌ ആർക്കും ഉറപ്പോ​ടെ പറയാ​നാ​വി​ല്ല. എന്നാൽ, അതി​ന്റെ​പേ​രിൽ നാം ദൈവ​നാ​മം ഉപയോ​ഗി​ക്കാ​തി​രി​ക്ക​ണ​മോ? ബൈബിൾ കാലങ്ങ​ളിൽ യേശു എന്ന പേര്‌ ഉച്ചരി​ച്ചി​രു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ ആർക്കും ഉറപ്പിച്ചു പറയാ​നാ​വി​ല്ല, അത്‌ യേഷ്വാ എന്നോ യെഹോ​ശു​വാ എന്നോ മറ്റോ ആയിരു​ന്നി​രി​ക്കാം. എന്നാൽപ്പോ​ലും, ഇന്നു ലോക​ത്തി​ലെ​ങ്ങും യേശു എന്ന പേരിന്റെ വിവിധ രൂപങ്ങൾ പ്രചാ​ര​ത്തി​ലുണ്ട്‌. തങ്ങളുടെ ഭാഷയിൽ പൊതു​വേ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്ന ഉച്ചാരണം ഏതാണോ അത്‌ ആളുകൾ സ്വീക​രി​ക്കു​ന്നു. ഒന്നാം നൂറ്റാ​ണ്ടിൽ അത്‌ ഉച്ചരി​ക്ക​പ്പെ​ട്ടി​രു​ന്ന വിധം അറിയാൻ പാടില്ല എന്നതു​കൊണ്ട്‌ അവർ ആ പേര്‌ ഉപയോ​ഗി​ക്കാ​തി​രി​ക്കു​ന്നില്ല. സമാന​മാ​യി, മറ്റൊരു രാജ്യത്തു പോയാൽ, നിങ്ങളു​ടെ പേരിന്റെ ഉച്ചാര​ണം​ത​ന്നെ വേറൊ​രു ഭാഷയിൽ തികച്ചും വ്യത്യ​സ്‌ത​മാ​ണെ​ന്നു നിങ്ങൾ കണ്ടെത്തി​യേ​ക്കാം. അതിനാൽ, ദൈവ​നാ​മ​ത്തി​ന്റെ പുരാതന ഉച്ചാരണം സംബന്ധി​ച്ചു​ള്ള അനിശ്ചി​ത​ത്വം അത്‌ ഉപയോ​ഗി​ക്കാ​തി​രി​ക്കാ​നുള്ള കാരണമല്ല.

ബൈബി​ളിൽനി​ന്നു ദൈവ​നാ​മം നീക്കം​ചെ​യ്യു​ന്ന​തി​നു പലപ്പോ​ഴും നൽക​പ്പെ​ടു​ന്ന രണ്ടാമത്തെ കാരണ​ത്തിന്‌ യഹൂദ​ന്മാ​രു​ടെ ഒരു ദീർഘ​കാ​ല പാരമ്പര്യ വിശ്വാ​സ​വു​മാ​യി ബന്ധമുണ്ട്‌. ദൈവ​നാ​മം ഉച്ചരി​ക്കാ​നേ പാടി​ല്ലെ​ന്നാണ്‌ അവരിൽ പലരും വിശ്വ​സി​ക്കു​ന്നത്‌. ഈ വിശ്വാ​സ​ത്തിന്‌ അടിസ്ഥാ​നം, പിൻവ​രു​ന്ന ബൈബിൾ നിയമ​ത്തി​ന്റെ തെറ്റായ ബാധക​മാ​ക്ക​ലാണ്‌: “നിന്റെ ദൈവ​മാ​യ യഹോ​വ​യു​ടെ നാമം വൃഥാ എടുക്ക​രു​തു; തന്റെ നാമം വൃഥാ എടുക്കു​ന്ന​വ​നെ യഹോവ ശിക്ഷി​ക്കാ​തെ വിടു​ക​യി​ല്ല.”—പുറപ്പാ​ടു 20:7.

ദൈവ​നാ​മ​ത്തി​ന്റെ ദുരു​പ​യോ​ഗ​ത്തെ ഈ നിയമം വിലക്കു​ന്നു. എന്നാൽ, അത്‌ ആദരപൂർവം ഉപയോ​ഗി​ക്കു​ന്ന​തി​നെ അതു വിലക്കു​ന്നു​ണ്ടോ? ഒരിക്ക​ലു​മി​ല്ല. എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ (“പഴയനി​യമ”ത്തിന്റെ) എഴുത്തു​കാർ പുരാതന ഇസ്രാ​യേ​ലിന്‌ ദൈവം നൽകിയ ന്യായ​പ്ര​മാ​ണ​മ​നു​സ​രി​ച്ചു ജീവിച്ച വിശ്വ​സ്‌ത പുരു​ഷ​ന്മാ​രാ​യി​രു​ന്നു. എന്നിട്ടും, അവർ കൂടെ​ക്കൂ​ടെ ദൈവ​നാ​മം ഉപയോ​ഗി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ആരാധ​ക​രു​ടെ കൂട്ടങ്ങൾ ഉറക്കെ ആലപി​ക്കു​മാ​യി​രു​ന്ന നിരവധി സങ്കീർത്ത​ന​ങ്ങ​ളിൽ അവർ അത്‌ ഉൾപ്പെ​ടു​ത്തി. തന്റെ നാമം വിളി​ച്ച​പേ​ക്ഷി​ക്കാൻപോ​ലും യഹോ​വ​യാം ദൈവം തന്റെ ആരാധ​ക​രോട്‌ ആവശ്യ​പ്പെ​ട്ടു, വിശ്വ​സ്‌തർ അത്‌ അനുസ​രി​ക്കു​ക​യും ചെയ്‌തു. (യോവേൽ 2:32; പ്രവൃ​ത്തി​കൾ 2:21, NW) യേശു​വും അതുതന്നെ ചെയ്‌തു​വെ​ന്ന​തി​നു സംശയ​മി​ല്ല. അതിനാൽ യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ ഇക്കാലത്ത്‌ ക്രിസ്‌ത്യാ​നി​ക​ളും ദൈവ​ത്തി​ന്റെ പേര്‌ ആദരപൂർവം ഉപയോ​ഗി​ക്കു​ന്ന​തിൽനി​ന്നു മാറി​നിൽക്കു​ന്നി​ല്ല.—യോഹ​ന്നാൻ 17:26.

ദൈവ​നാ​മ​ത്തി​നു പകരം സ്ഥാന​പ്പേ​രു​കൾ പ്രതി​ഷ്‌ഠി​ക്കു​ന്ന ബൈബിൾ പരിഭാ​ഷ​കർ ഗുരു​ത​ര​മാ​യ തെറ്റാണു ചെയ്യു​ന്നത്‌. അവർ ദൈവത്തെ വിദൂ​ര​സ്ഥ​നും വ്യക്തി​ത്വ​മി​ല്ലാ​ത്ത​വ​നും ആയി ചിത്രീ​ക​രി​ക്കു​ന്നു. എന്നാൽ ബൈബി​ളാ​ക​ട്ടെ, ‘യഹോ​വ​യു​മാ​യി സഖിത്വം’ വളർത്തി​യെ​ടു​ക്കാ​നാ​ണു മനുഷ്യ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. (സങ്കീർത്ത​നം 25:14) നിങ്ങളു​ടെ ഒരു അടുത്ത സുഹൃ​ത്തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക. സുഹൃ​ത്തി​ന്റെ പേര്‌ ഒരിക്ക​ലും ചോദി​ക്കു​ക​യോ മനസ്സി​ലാ​ക്കു​ക​യോ ചെയ്യാതെ നിങ്ങൾക്ക്‌ അയാളു​മാ​യി ഇത്ര​ത്തോ​ളം അടുക്കാൻ കഴിയു​മാ​യി​രു​ന്നോ? അതു​പോ​ലെ, യഹോവ എന്ന ദൈവ​നാ​മം ആളുകൾക്ക്‌ അറിയി​ല്ലെ​ങ്കിൽ ദൈവ​വു​മാ​യി അടുക്കാൻ അവർക്ക്‌ എങ്ങനെ​യാ​ണു സാധി​ക്കു​ക? കൂടാതെ, ദൈവ​നാ​മം ഉപയോ​ഗി​ക്കാ​തി​രി​ക്കു​ന്ന​വർക്ക്‌ അതിന്റെ മഹത്തായ അർഥം സംബന്ധിച്ച അറിവും ലഭിക്കു​ന്നി​ല്ല. ദിവ്യ​നാ​മ​ത്തി​ന്റെ അർഥം എന്താണ്‌?

ദൈവം​ത​ന്നെ തന്റെ വിശ്വ​സ്‌ത ദാസനായ മോ​ശെ​യ്‌ക്ക്‌ സ്വന്തം പേരിന്റെ അർഥം വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു. ദൈവ​നാ​മം സംബന്ധി​ച്ചു ചോദിച്ച മോ​ശെ​യോട്‌ യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.” (പുറപ്പാ​ടു 3:14) റോഥർഹാ​മി​ന്റെ പരിഭാഷ ഇപ്രകാ​രം പറയുന്നു: “ഞാൻ എന്തെല്ലാം ആയിത്തീ​രാൻ ആഗ്രഹി​ക്കു​ന്നു​വോ അതെല്ലാം ആയിത്തീ​രും.” അതു​കൊണ്ട്‌, തന്റെ ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ്റാൻ ആവശ്യ​മാ​യ​തെ​ന്തും ആയിത്തീ​രാൻ യഹോ​വ​യ്‌ക്കു കഴിയും.

ആഗ്രഹി​ക്കു​ന്ന​തെ​ന്തും ആയിത്തീ​രാൻ നിങ്ങൾക്കു കഴിയു​മെ​ന്നു വിചാ​രി​ക്കു​ക. സുഹൃ​ത്തു​ക്കൾക്കു​വേ​ണ്ടി നിങ്ങൾ എന്തെല്ലാം ചെയ്യും? അവരിൽ ഒരാൾക്കു കലശലായ രോഗം പിടി​പെ​ട്ടാൽ, ഒരു നല്ല ഡോക്ട​റാ​യി​ത്തീർന്നു​കൊണ്ട്‌ നിങ്ങൾ അയാളെ സുഖ​പ്പെ​ടു​ത്തും. മറ്റൊ​രാൾക്കു സാമ്പത്തിക നഷ്ടമു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കിൽ ഒരു ധനാഢ്യ​നാ​യി​ത്തീർന്ന്‌ അയാളെ നിങ്ങൾ ആ അവസ്ഥയിൽനി​ന്നു കരകയ​റ്റും. എന്നാൽ നിങ്ങൾക്കു വിചാ​രി​ക്കു​ന്ന​തെ​ന്തും ആയിത്തീ​രാ​നു​ള്ള കഴിവില്ല എന്നതാണു വാസ്‌ത​വം. നമ്മു​ടെ​യെ​ല്ലാം സ്ഥിതി അതുതന്നെ. എന്നാൽ ബൈബിൾ പഠിക്കവേ, തന്റെ ഉദ്ദേശ്യ നിവൃ​ത്തി​ക്കാ​യി യഹോവ ആഗ്രഹി​ക്കു​ന്ന​തെ​ന്തും ആയിത്തീ​രു​ന്നത്‌ എങ്ങനെ​യെ​ന്നു മനസ്സി​ലാ​ക്കു​മ്പോൾ നിങ്ങൾ ആശ്ചര്യ​ഭ​രി​ത​രാ​കും. തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കാ​യി ശക്തി പ്രയോ​ഗി​ക്കു​ന്ന​തിൽ അവൻ വളരെ​യേ​റെ സന്തോ​ഷി​ക്കു​ക​യും ചെയ്യുന്നു. (2 ദിനവൃ​ത്താ​ന്തം 16:9) യഹോ​വ​യു​ടെ പേർ അറിയാ​ത്ത​വർക്ക്‌ അവന്റെ വ്യക്തി​ത്വ​ത്തി​ന്റെ ഈ മനോ​ഹ​ര​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാ​മുള്ള അറിവ്‌ നഷ്ടമാ​കു​ന്നു.

അപ്പോൾ വ്യക്തമാ​യും യഹോവ എന്ന നാമം ബൈബി​ളിൽ ഉപയോ​ഗി​ക്കേ​ണ്ട​താണ്‌. അതിന്റെ അർഥം അറിയു​ന്ന​തും അതു നമ്മുടെ ആരാധ​ന​യിൽ സ്വത​ന്ത്ര​മാ​യി ഉപയോ​ഗി​ക്കു​ന്ന​തും നമ്മുടെ സ്വർഗീയ പിതാ​വാ​യ യഹോ​വ​യോട്‌ കൂടുതൽ അടുത്തു​ചെ​ല്ലാ​നു​ള്ള ഉത്തമ മാർഗ​ങ്ങ​ളാണ്‌. a

a ദൈവനാമം, അതിന്റെ അർഥം, ആരാധ​ന​യിൽ അത്‌ ഉപയോ​ഗി​ക്കേ​ണ്ട​തി​ന്റെ കാരണങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള എന്നേക്കും നിലനിൽക്കു​ന്ന ദിവ്യ​നാ​മം (ഇംഗ്ലീഷ്‌) എന്ന ലഘുപ​ത്രി​ക കാണുക.