വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ന്യായവിധിദിവസം, അതിനുശേഷം

ന്യായവിധിദിവസം, അതിനുശേഷം

അധ്യായം 21

ന്യായ​വി​ധി​ദി​വസം, അതിനു​ശേ​ഷം

1. ന്യായ​വി​ധി​ദി​വ​സ​ത്തെ​ക്കു​റി​ച്ചു​ളള ഒരു പൊതു​വീ​ക്ഷണം എന്താണ്‌?

1 ന്യായ​വി​ധി​ദി​വസം നിങ്ങളെ ഏതു ചിത്ര​മാണ്‌ അനുസ്‌മ​രി​പ്പി​ക്കു​ന്നത്‌? ചിലർ ഒരു വലിയ സിംഹാ​സ​ന​വും അതിന്റെ മുമ്പാകെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ ഒരു ദീർഘ​നി​ര​യും സങ്കൽപ്പി​ക്കു​ന്നു. ഓരോ​രു​ത്ത​രും സിംഹാ​സ​ന​ത്തിൻമു​മ്പി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ അയാൾ തന്റെ കഴിഞ്ഞ​കാ​ല​പ്ര​വൃ​ത്തി​ക​ള​നു​സ​രി​ച്ചു ന്യായം വിധി​ക്ക​പ്പെ​ടു​ന്നു, ന്യായാ​ധി​പന്റെ പുസ്‌ത​ക​ത്തിൽ അവയെ​ല്ലാം എഴുതി​യി​ട്ടുണ്ട്‌. അയാൾ ചെയ്‌ത കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഒന്നുകിൽ സ്വർഗ​ത്തി​ലേ​ക്കോ അല്ലെങ്കിൽ ഒരു അഗ്നിന​ര​ക​ത്തി​ലേ​ക്കോ അയാൾ അയയ്‌ക്ക​പ്പെ​ടു​ന്നു.

2. (എ) ആരാണു ന്യായ​വി​ധി​ദി​വ​സ​ത്തിന്‌ ഏർപ്പാ​ടു​ചെ​യ്‌തി​രി​ക്കു​ന്നത്‌? (ബി) ആരെയാണ്‌ അവൻ ന്യായാ​ധി​പ​നാ​യി നിയമി​ച്ചി​രി​ക്കു​ന്നത്‌?

2 എന്നുവ​രി​കി​ലും, ബൈബിൾ ന്യായ​വി​ധി​ദി​വ​സ​ത്തെ​ക്കു​റി​ച്ചു വളരെ വ്യത്യ​സ്‌ത​മായ ഒരു ചിത്ര​മാ​ണു നൽകു​ന്നത്‌. അതു ഭയപ്പെ​ടേണ്ട ഒരു ദിവസമല്ല. ബൈബിൾ ദൈവ​ത്തെ​ക്കു​റി​ച്ചു പറയു​ന്നതു ശ്രദ്ധി​ക്കുക: “താൻ നിയമി​ച്ചി​രി​ക്കുന്ന ഒരു പുരുഷൻ മുഖാ​ന്തരം നിവസി​ത​ഭൂ​മി​യെ നീതി​യിൽ ന്യായം വിധി​ക്കാൻ താൻ ഉദ്ദേശി​ക്കുന്ന ഒരു ദിവസം അവൻ നിശ്ചയി​ച്ചി​രി​ക്കു​ന്നു.” (പ്രവൃ​ത്തി​കൾ 17:31) തീർച്ച​യാ​യും ദൈവം നിയമി​ച്ചി​രി​ക്കുന്ന ഈ ന്യായാ​ധി​പൻ യേശു​ക്രി​സ്‌തു ആണ്‌.

3. (എ) ക്രിസ്‌തു ഉചിത​മാ​യി ന്യായം വിധി​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ആളുകൾ ഏതടി​സ്ഥാ​ന​ത്തി​ലാ​ണു ന്യായം വിധി​ക്ക​പ്പെ​ടു​ന്നത്‌?

3 ക്രിസ്‌തു ഉചിത​മാ​യും നീതി​യാ​യും ന്യായം വിധി​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. യെശയ്യാവ്‌ 11:3, 4-ൽ അവനെ​ക്കു​റി​ച്ചു​ളള ഒരു പ്രവചനം നമുക്ക്‌ ഇതു സംബന്ധിച്ച്‌ ഉറപ്പു​നൽകു​ന്നു. അതു​കൊണ്ട്‌ പരക്കെ​യു​ളള അഭി​പ്രാ​യ​ത്തി​നു വിരു​ദ്ധ​മാ​യി അവൻ ആളുക​ളു​ടെ കഴിഞ്ഞ​കാല പാപങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ അവരെ ന്യായം വിധി​ക്കു​ക​യില്ല, അവയി​ല​നേ​ക​വും അജ്ഞതയി​ലാ​യി​രി​ക്കാം ചെയ്‌തി​രി​ക്കു​ന്നത്‌. മരണത്തി​ങ്കൽ ഒരു വ്യക്തി അയാൾ ചെയ്‌ത ഏതു പാപത്തിൽനി​ന്നും സ്വത​ന്ത്ര​നാ​ക്ക​പ്പെ​ടു​ന്നു അഥവാ വിമു​ക്ത​നാ​ക്ക​പ്പെ​ടു​ന്നു​വെന്നു ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. “മരിച്ചവൻ അവന്റെ പാപത്തിൽനി​ന്നു വിമു​ക്ത​നാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്ന്‌ അതു പറയുന്നു. (റോമർ 6:7) അതിന്റെ അർഥം ഒരു വ്യക്തി ഉയിർപ്പി​ക്ക​പ്പെ​ടു​മ്പോൾ അയാൾ ന്യായ​വി​ധി​ദി​വ​സ​ത്തിൽ ചെയ്യു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ ന്യായം വിധി​ക്ക​പ്പെ​ടു​മെ​ന്നാണ്‌, അയാൾ മരിക്കു​ന്ന​തി​നു​മു​മ്പു ചെയ്‌ത​തി​ന്റെ അടിസ്ഥാ​ന​ത്തി​ലല്ല.

4. (എ) ന്യായ​വി​ധി​ദി​വസം എത്ര നീണ്ടതാ​യി​രി​ക്കും? (ബി) ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ആർ ന്യായാ​ധി​പൻമാ​രാ​യി​രി​ക്കും?

4 അതു​കൊ​ണ്ടു ന്യായ​വി​ധി​ദി​വസം 24 മണിക്കൂ​റ​ട​ങ്ങിയ ഒരു അക്ഷരീയ ദിവസമല്ല. യേശു​ക്രി​സ്‌തു​വി​നോ​ടു​കൂ​ടെ ന്യായം വിധി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചു പറയു​മ്പോൾ ബൈബിൾ ഇതു വ്യക്തമാ​ക്കു​ന്നുണ്ട്‌. (1 കൊരി​ന്ത്യർ 6:1-3) “ഞാൻ സിംഹാ​സ​നങ്ങൾ കണ്ടു, അവയിൽ ഇരുന്നവർ ഉണ്ടായി​രു​ന്നു, അവർക്കു ന്യായ​വി​ധി​യു​ടെ അധികാ​രം കൊടു​ക്ക​പ്പെട്ടു”വെന്നു ബൈബി​ളെ​ഴു​ത്തു​കാ​രൻ പറയുന്നു. ഈ ന്യായാ​ധി​പൻമാർ ക്രിസ്‌തു​വി​ന്റെ അഭിഷി​ക്ത​രായ വിശ്വ​സ്‌താ​നു​ഗാ​മി​ക​ളാണ്‌: അവർ ബൈബിൾ തുടർന്നു​പ​റ​യു​ന്ന​തു​പോ​ലെ “ജീവനി​ലേ​ക്കു​വ​രു​ക​യും ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഒരായി​രം​വർഷം രാജാ​ക്കൻമാ​രാ​യി ഭരിക്കു​ക​യും ചെയ്‌തു.” അതു​കൊണ്ട്‌ ന്യായ​വി​ധി​ദി​വസം 1,000 വർഷം നീളമു​ള​ള​താ​യി​രി​ക്കും. അത്‌ ക്രിസ്‌തു​വും അവന്റെ വിശ്വ​സ്‌ത​രായ 1,44,000 അഭിഷി​ക്താ​നു​ഗാ​മി​ക​ളും “പുതിയ ഭൂമി”യുടെ​മേൽ “പുതിയ ആകാശ​ങ്ങളാ”യി ഭരിക്കുന്ന അതേ 1,000-വർഷകാ​ല​ഘ​ട്ട​മാണ്‌.—വെളി​പ്പാട്‌ 20:4, 6; 2 പത്രോസ്‌ 3:13.

5, 6. (എ) ഒരു ബൈബിൾസ​ങ്കീർത്ത​ന​ക്കാ​രൻ ന്യായ​വി​ധി​ദി​വ​സത്തെ വർണി​ച്ച​തെ​ങ്ങനെ? (ബി) ന്യായ​വി​ധി​ദി​വ​സ​ത്തിൽ ഭൂമി​യി​ലെ ജീവിതം എങ്ങനെ​യാ​യി​രി​ക്കും?

5 ഈ പേജുകൾ കാണുക. മനുഷ്യ​വർഗ​ത്തിന്‌ അത്ഭുത​ക​ര​മായ ന്യായ​വി​ധി​ദി​വസം എങ്ങനെ​യാ​യി​രി​ക്കു​മെന്ന്‌ അവ ഒരു ഏകദേ​ശ​ധാ​രണ നൽകുന്നു. ബൈബിൾ സങ്കീർത്ത​ന​ക്കാ​രൻ ആ മഹത്തായ കാലത്തെ സംബന്ധിച്ച്‌ എഴുതി: “തുറസ്സായ വയലും അതിലു​ളള സകലവും ആനന്ദി​ക്കട്ടെ. അതേസ​മയം കാട്ടിലെ സകല വൃക്ഷങ്ങ​ളും യഹോ​വ​യു​ടെ മുമ്പാകെ സന്തോ​ഷ​ത്തോ​ടെ ഘോഷി​ക്കട്ടെ. എന്തെന്നാൽ അവൻ വന്നിരി​ക്കു​ന്നു; എന്തെന്നാൽ അവൻ ഭൂമിയെ ന്യായം വിധി​ക്കാൻ വന്നിരി​ക്കു​ന്നു. അവൻ ഫലദാ​യ​ക​മായ ദേശത്തെ നീതി​യോ​ടെ​യും ജനങ്ങളെ അവന്റെ വിശ്വ​സ്‌ത​ത​യോ​ടെ​യും ന്യായം വിധി​ക്കും.”—സങ്കീർത്തനം 96:12, 13.

6 അർമ​ഗെ​ദ്ദോ​നെ അതിജീ​വി​ക്കു​ന്നവർ ന്യായ​വി​ധി​ദി​വ​സ​ത്തിൽ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കാൻ പണി​യെ​ടു​ക്കും. ഈ പറുദീ​സ​യി​ലേക്കു മരിച്ചവർ തിരികെ സ്വാഗതം ചെയ്യ​പ്പെ​ടും. (ലൂക്കോസ്‌ 23:43) മരണത്താൽ ദീർഘ​നാ​ളാ​യി വേർപെ​ട്ടി​രുന്ന കുടും​ബങ്ങൾ വീണ്ടും ഒന്നിക്കു​മ്പോൾ എന്തു സന്തോ​ഷ​മാ​യി​രി​ക്കും! അതെ, സമാധാ​ന​ത്തിൽ ജീവി​ക്കു​ന്ന​തും നല്ല ആരോ​ഗ്യം ആസ്വദി​ക്കു​ന്ന​തും ദൈ​വോ​ദ്ദേ​ശ്യ​ങ്ങൾ സംബന്ധി​ച്ചു പ്രബോ​ധനം ലഭിക്കു​ന്ന​തും എത്ര ഉല്ലാസ​പ്ര​ദ​മാ​യി​രി​ക്കും! ബൈബിൾ പറയുന്നു: “നീ ഭൂമിയെ ന്യായം വിധി​ക്കു​മ്പോൾ ഫലദാ​യ​ക​മായ ദേശത്തെ നിവാ​സി​കൾ തീർച്ച​യാ​യും പഠിക്കു​ന്നതു നീതി​യാ​യി​രി​ക്കും.” (യെശയ്യാവ്‌ 26:9) ന്യായ​വി​ധി​ദി​വ​സ​ത്തിൽ സകല ജനങ്ങളും യഹോ​വ​യെ​ക്കു​റി​ച്ചു പഠിക്കും, അവനെ അനുസ​രി​ക്കു​ന്ന​തി​നും സേവി​ക്കു​ന്ന​തി​നും അവർക്കു സകല അവസര​വും കൊടു​ക്ക​പ്പെ​ടും.

7. ന്യായ​വി​ധി​ദി​വ​സ​ത്തിൽ ദൈവത്തെ സേവി​ക്കാൻ തീരു​മാ​നി​ക്കു​ന്ന​വർക്കും അങ്ങനെ ചെയ്യാൻ വിസമ്മ​തി​ക്കു​ന്ന​വർക്കും എന്തു സംഭവി​ക്കും?

7 അങ്ങനെ​യു​ളള പറുദീ​സാ​യ​വ​സ്ഥ​ക​ളി​ലാ​ണു യേശു​ക്രി​സ്‌തു​വും അവന്റെ 1,44,000 സഹരാ​ജാ​ക്കൻമാ​രും മനുഷ്യ​വർഗത്തെ ന്യായം​വി​ധി​ക്കു​ന്നത്‌. യഹോ​വയെ സേവി​ക്കാൻ തീരു​മാ​നി​ക്കുന്ന ആളുകൾ നിത്യ​ജീ​വനു യോഗ്യ​രാ​യി​രി​ക്കും. എന്നാൽ ഈ അത്യു​ത്ത​മ​സാ​ഹ​ച​ര്യ​ങ്ങ​ളിൽപോ​ലും ചിലർ ദൈവത്തെ സേവി​ക്കാൻ വിസമ്മ​തി​ക്കും. തിരു​വെ​ഴു​ത്തു​കൾ പറയു​ന്ന​തു​പോ​ലെ: “ദുഷ്ട​നോട്‌ ആനുകൂ​ല്യം കാണി​ച്ചാ​ലും അവൻ കേവലം നീതി പഠിക്കു​ക​യില്ല. സത്യസ​ന്ധ​ത​യു​ളള ദേശത്ത്‌ അവൻ അന്യാ​യ​മാ​യി പ്രവർത്തി​ക്കും.” (യെശയ്യാവ്‌ 26:10) അതു​കൊണ്ട്‌ തങ്ങളുടെ വഴികൾക്കു മാററം വരുത്തു​ന്ന​തി​നും നീതി പഠിക്കു​ന്ന​തി​നും പൂർണാ​വ​സരം കൊടു​ക്ക​പ്പെ​ട്ട​ശേഷം അങ്ങനെ​യു​ളള ദുഷ്ടൻമാർ നശിപ്പി​ക്ക​പ്പെ​ടും. ന്യായ​വി​ധി​ദി​വസം അവസാ​നി​ക്കു​ന്ന​തി​നു​മു​മ്പു​തന്നെ ചിലർ വധിക്ക​പ്പെ​ടും. (യെശയ്യാവ്‌ 65:20) പറുദീ​സാ ഭൂമിയെ ദുഷി​പ്പി​ക്കാൻ അല്ലെങ്കിൽ നശിപ്പി​ക്കാൻ ജീവി​ച്ചി​രി​ക്കു​ന്ന​തിന്‌ അവർ അനുവ​ദി​ക്ക​പ്പെ​ടു​ക​യില്ല.

8. സോ​ദോ​മി​ലെ പുരു​ഷൻമാ​രു​ടെ ധാർമി​കാ​വസ്ഥ എന്തായി​രു​ന്നു?

8 യഹോ​വ​യു​ടെ വലിയ ന്യായ​വി​ധി​ദി​വ​സ​ത്തിൽ ഭൂമി​യി​ലേക്കു പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്നതു യഥാർഥ​ത്തിൽ മഹത്തായ ഒരു പദവി​യാ​യി​രി​ക്കും. എന്നിരു​ന്നാ​ലും, അത്‌ എല്ലാവർക്കും കിട്ടു​ക​യി​ല്ലാത്ത ഒരു പദവി​യാ​യി​രി​ക്കു​മെന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌ പുരാതന സോ​ദോ​മി​ലെ ആളുക​ളെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കുക. ലോത്തി​നെ സന്ദർശിച്ച “പുരു​ഷൻമാ​രു”മായി ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളി​ലേർപ്പെ​ടാൻ സോ​ദോ​മി​ലെ പുരു​ഷൻമാർ ശ്രമി​ച്ചു​വെന്നു ബൈബിൾ പറയുന്നു. അവർ അത്ഭുത​ക​ര​മാ​യി അന്ധരാ​ക്ക​പ്പെ​ട്ട​പ്പോൾപോ​ലും, അവർ ലോത്തി​നെ സന്ദർശി​ച്ച​വ​രു​മാ​യി വേഴ്‌ച​ന​ട​ത്താൽ അകത്തു കടക്കു​ന്ന​തി​നു “വാതിൽ കണ്ടുപി​ടി​ക്കാൻ കിണഞ്ഞു​ശ്ര​മി​ക്കു​ക​യാ​യി​രുന്ന”തുകൊണ്ട്‌ അവരുടെ അധാർമിക പെരു​മാ​ററം അത്യന്തം അതിർക​ട​ന്ന​താ​യി​രു​ന്നു.—ഉല്‌പത്തി 19:4-11.

9, 10. സോ​ദോ​മി​ലെ ദുഷ്ടരായ ആളുകൾക്ക്‌ ഒരു പുനരു​ത്ഥാ​ന​ത്തി​നു​ളള പ്രത്യാ​ശ​യെ​ക്കു​റി​ച്ചു തിരു​വെ​ഴു​ത്തു​കൾ എന്തു സൂചി​പ്പി​ക്കു​ന്നു?

9 ന്യായ​വി​ധി​ദി​വ​സ​ത്തിൽ അത്തരം ഭയങ്കര ദുഷ്ടൻമാർ പുനരു​ത്ഥാ​നം ചെയ്യി​ക്ക​പ്പെ​ടു​മോ? പ്രത്യ​ക്ഷ​ത്തിൽ അവർ പുനരു​ത്ഥാ​നം ചെയ്യി​ക്ക​പ്പെ​ടു​ക​യി​ല്ലെന്നു തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌ യേശു​വി​ന്റെ വിശ്വസ്‌ത ശിഷ്യൻമാ​രി​ലൊ​രാ​ളാ​യി​രുന്ന യൂദാ, മനുഷ്യ​പു​ത്രി​മാ​രു​മാ​യി ബന്ധങ്ങളി​ലേർപ്പെ​ടാൻ സ്വർഗ​ങ്ങ​ളി​ലെ തങ്ങളുടെ സ്ഥാനം വെടിഞ്ഞ ദൂതൻമാ​രെ​ക്കു​റിച്ച്‌ ആദ്യം എഴുതി. അനന്തരം അവൻ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “അങ്ങനെ​തന്നെ സോ​ദോ​മും ഗോ​മോ​റ​യും അവയ്‌ക്കു ചുററു​മു​ളള നഗരങ്ങ​ളും മേൽപ്പ​റ​ഞ്ഞ​വ​രെ​പ്പോ​ലെ, അതേരീ​തി​യിൽ അത്യധി​ക​മാ​യി ദുർവൃ​ത്തി​യി​ലേർപ്പെ​ടു​ക​യും പ്രകൃ​തി​വി​രുദ്ധ ഉപയോ​ഗ​ത്തി​നാ​യി ജഡത്തിന്റെ പിന്നാലെ പോകു​ക​യും ചെയ്‌ത​ശേഷം, നിത്യാ​ഗ്നി​യു​ടെ ന്യായ​മായ ശിക്ഷ അനുഭ​വി​ച്ചു​കൊണ്ട്‌ ഒരു മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്ത​മാ​യി നമ്മുടെ മുമ്പാകെ വെക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” (യൂദാ 6, 7; ഉല്‌പത്തി 6:1, 2) അതെ, സോ​ദോ​മി​ലെ​യും ചുററു​പാ​ടു​മു​ണ്ടാ​യി​രുന്ന നഗരങ്ങ​ളി​ലെ​യും ആളുകൾ അവരുടെ അത്യധി​ക​മായ ദുർമാർഗം നിമിത്തം നാശമ​നു​ഭ​വി​ച്ചു; പ്രത്യ​ക്ഷ​ത്തിൽ അവർ അതിൽനിന്ന്‌ ഒരിക്ക​ലും പുനരു​ത്ഥാ​നം ചെയ്യി​ക്ക​പ്പെ​ടു​ക​യില്ല.—2 പത്രോസ്‌ 2:4-6, 9, 10എ.

10 സോ​ദോ​മ്യർ പുനരു​ത്ഥാ​നം ചെയ്യി​ക്ക​പ്പെ​ടാ​തി​രു​ന്നേ​ക്കാ​മെന്നു യേശു​വും സൂചി​പ്പി​ച്ചു. അവൻ അത്ഭുതങ്ങൾ ചെയ്‌ത നഗരങ്ങ​ളി​ലൊ​ന്നായ കഫർന്ന​ഹൂ​മി​നെ​ക്കു​റി​ച്ചു സംസാ​രി​ച്ച​പ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: “നിന്നിൽ (കഫർന്ന​ഹൂം) നടന്ന വീര്യ​പ്ര​വൃ​ത്തി​കൾ സോ​ദോ​മിൽ നടന്നി​രു​ന്നു​വെ​ങ്കിൽ അത്‌ ഈ ദിവസം​വ​രെ​യും നിലനിൽക്കു​മാ​യി​രു​ന്നു. തത്‌ഫ​ല​മാ​യി, ന്യായ​വി​ധി​ദി​വ​സ​ത്തിൽ സോ​ദോം ദേശത്തി​നു നിങ്ങ​ളേ​ക്കാൾ സഹിക്കാ​വ​താ​കും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.” (മത്തായി 11:22-24) യേശു​വി​ന്റെ ഇസ്രാ​യേ​ല്യ​സ​ദ​സ്സി​ന്റെ മനസ്സു​ക​ളിൽ ന്യായ​വി​ധി​ദി​വ​സ​ത്തി​ലെ ഒരു പുനരു​ത്ഥാ​ന​ത്തി​നു തികച്ചും അയോ​ഗ്യ​രാ​യി​രുന്ന പുരാതന സോ​ദോ​മ്യർക്കു കൂടുതൽ സഹിക്കാ​വ​താ​കും എന്നു പറഞ്ഞു​കൊ​ണ്ടു യേശു ഇവിടെ കഫർന്ന​ഹൂ​മി​ലെ ആളുക​ളു​ടെ നിന്ദ്യാ​വ​സ്ഥയെ ദൃഢീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

11. “നീതി​മാൻമാർ”ക്കു ന്യായ​വി​ധി​ദി​വ​സ​ത്തിൽ “നീതി​കെട്ട” ഏതൊ​രാ​ളെ​ക്കാ​ളും എളുപ്പ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

11 അപ്പോൾ തീർച്ച​യാ​യും നാം ഒരു പുനരു​ത്ഥാ​ന​ത്തി​നു യോഗ്യ​ത​പ്രാ​പി​ക്കാൻ തക്കവണ്ണം ജീവി​ക്കു​ന്ന​തി​നു നമ്മാൽ കഴിയു​ന്ന​തെ​ല്ലാം നാം ചെയ്യണം. എന്നാൽ പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന മരിച്ച​വ​രിൽ ചിലർക്കു നീതി പഠിക്കു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും മററു​ള​ള​വ​രെ​ക്കാൾ പ്രയാ​സ​മാ​യി​രി​ക്കു​മോ​യെന്നു പിന്നെ​യും ചോദി​ക്ക​പ്പെ​ട്ടേ​ക്കാം. ശരി, ഇതു പരിചി​ന്തി​ക്കുക: അബ്രാ​ഹാം, ഇസ്‌ഹാക്ക്‌, ഇയ്യോബ്‌, ദബോരാ, രൂത്ത്‌, ദാനി​യേൽ എന്നിങ്ങ​നെ​യു​ളള “നീതി​മാൻമാ​രായ” ആളുകൾ മരിക്കു​ന്ന​തി​നു​മുമ്പ്‌ അവരെ​ല്ലാം മിശി​ഹാ​യു​ടെ വരവി​നു​വേണ്ടി നോക്കി​പ്പാർത്തി​രു​ന്നു. ന്യായ​വി​ധി​ദി​വ​സ​ത്തിൽ അവനെ​ക്കു​റി​ച്ചു പഠിക്കു​ന്ന​തി​നും അവൻ സ്വർഗ​ത്തിൽ ഭരിക്കു​ന്നു​വെന്നു മനസ്സി​ലാ​ക്കു​ന്ന​തി​നും അവർ എത്ര സന്തോ​ഷ​മു​ള​ള​വ​രാ​യി​രി​ക്കും! അതു​കൊണ്ട്‌ ഈ “നീതി​മാൻമാർ”ക്ക്‌ ആ കാലത്തു നീതി പ്രവർത്തി​ക്കു​ന്നത്‌, അതേ ഉദ്ദേശ്യ​ത്തിൽതന്നെ പുനരു​ത്ഥാ​ന​ത്തി​ലേക്കു വരുത്ത​പ്പെ​ടുന്ന ഏതു “നീതി​കെ​ട്ട​വരെ”ക്കാളും വളരെ എളുപ്പ​മാ​യി​രി​ക്കും.—പ്രവൃ​ത്തി​കൾ 24:15.

“ജീവന്റെ”യും “ന്യായ​വി​ധി​യു​ടെ”യും പുനരു​ത്ഥാ​ന​ങ്ങൾ

12. യോഹ​ന്നാൻ 5:28-30 അനുസ​രിച്ച്‌ ആർക്ക്‌ ഒരു “ജീവന്റെ പുനരു​ത്ഥാ​നം” ലഭിക്കു​ന്നു, ആർക്ക്‌ ഒരു “ന്യായ​വി​ധി​യു​ടെ പുനരു​ത്ഥാ​നം” ലഭിക്കു​ന്നു?

12 ന്യായ​വി​ധി​ദി​വ​സ​ത്തി​ലെ അവസ്ഥ​യെ​ക്കു​റി​ച്ചു വർണി​ക്കവേ യേശു പറഞ്ഞു: “സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലു​ളള എല്ലാവ​രും അവന്റെ [യേശു​വി​ന്റെ] ശബ്ദം കേട്ട്‌ പുറത്തു​വ​രും. . .നല്ല കാര്യങ്ങൾ ചെയ്‌തവർ ഒരു ജീവന്റെ പുനരു​ത്ഥാ​ന​ത്തി​ലേക്ക്‌, ഹീനകാ​ര്യ​ങ്ങൾ ചെയ്‌തു​കൊ​ണ്ടി​രു​ന്നവർ ഒരു ന്യായ​വി​ധി​യു​ടെ പുനരു​ത്ഥാ​ന​ത്തി​ലേക്ക്‌. . .ഞാൻ കേൾക്കു​ന്ന​തു​പോ​ലെ ന്യായം​വി​ധി​ക്കു​ന്നു; ഞാൻ നൽകുന്ന ന്യായ​വി​ധി നീതി​യു​ള​ള​താണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ ഞാൻ എന്റെ സ്വന്ത ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ്‌ അന്വേ​ഷി​ക്കു​ന്നത്‌.” (യോഹ​ന്നാൻ 5:28-30) ഈ “ജീവന്റെ പുനരു​ത്ഥാ​നം” എന്താണ്‌, “ന്യായ​വി​ധി​യു​ടെ പുനരു​ത്ഥാ​നം” എന്താണ്‌? അവ ലഭിക്കു​ന്ന​താർക്ക്‌?

13. ഒരു വ്യക്തിക്കു “ജീവന്റെ പുനരു​ത്ഥാ​നം” എന്നതിന്റെ അർഥ​മെന്ത്‌?

13 മരിച്ചവർ ശവക്കു​ഴി​യിൽനി​ന്നു പുറത്തു​വ​രു​മ്പോൾ അവർ തങ്ങളുടെ കഴിഞ്ഞ​കാ​ലത്തെ പ്രവൃ​ത്തി​ക​ള​നു​സ​രി​ച്ചു ന്യായം​വി​ധി​ക്ക​പ്പെ​ടു​ന്നി​ല്ലെന്നു നാം വ്യക്തമാ​യി കണ്ടുക​ഴി​ഞ്ഞു. എന്നാൽ ന്യായ​വി​ധി​ദി​വ​സ​ത്തിൽ അവർ ചെയ്യു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ അവർ ന്യായം​വി​ധി​ക്ക​പ്പെ​ടു​ന്നത്‌. അതു​കൊണ്ട്‌ “നല്ലകാ​ര്യ​ങ്ങൾ ചെയ്‌ത​വ​രെ​യും” “ഹീനകാ​ര്യ​ങ്ങൾ ചെയ്‌തു​കൊ​ണ്ടി​രു​ന്ന​വ​രെ​യും” കുറിച്ചു യേശു പറഞ്ഞ​പ്പോൾ അവർ ന്യായ​വി​ധി​ദി​വ​സ​ത്തിൽ ചെയ്യുന്ന നല്ലകാ​ര്യ​ങ്ങ​ളെ​യും ദുഷ്ടകാ​ര്യ​ങ്ങ​ളെ​യു​മാണ്‌ അവൻ പരാമർശി​ച്ചത്‌. ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​വ​രിൽ അനേക​രും തങ്ങൾ ചെയ്യുന്ന നല്ലകാ​ര്യ​ങ്ങൾ നിമിത്തം 1,000 വർഷ ന്യായ​വി​ധി​ദി​വ​സ​ത്തി​ന്റെ അന്ത്യമാ​കു​മ്പോ​ഴേക്ക്‌ മാനു​ഷ​പൂർണ​ത​യി​ലേക്കു പുരോ​ഗ​മി​ക്കും. അങ്ങനെ മരിച്ച​വ​രിൽനി​ന്നു​ളള അവരുടെ തിരി​ച്ചു​വ​രവ്‌ ഒരു “ജീവന്റെ പുനരു​ത്ഥാന”മാണെന്നു തെളി​യും. എന്തു​കൊ​ണ്ടെ​ന്നാൽ അവർ പാപര​ഹി​ത​മായ പൂർണ​ജീ​വൻ പ്രാപി​ക്കും.

14. ഒരു വ്യക്തിക്കു “ന്യായ​വി​ധി​യു​ടെ പുനരു​ത്ഥാ​നം” ലഭിക്കു​ന്നു എന്നതിന്റെ അർഥ​മെന്ത്‌?

14 മറിച്ച്‌, ന്യായ​വി​ധി​ദി​വ​സ​ത്തിൽ ‘ഹീനകാ​ര്യ​ങ്ങൾ’ അഥവാ ദുഷ്‌കാ​ര്യ​ങ്ങൾ ചെയ്‌തു​കൊ​ണ്ടി​രു​ന്ന​വരെ സംബന്ധി​ച്ചെന്ത്‌? മരിച്ച​വ​രിൽനി​ന്നു​ളള അവരുടെ തിരി​ച്ചു​വ​രവ്‌ ഒരു “ന്യായ​വി​ധി​യു​ടെ പുനരു​ത്ഥാന”മാണെന്നു തെളി​യും. അതിന്റെ അർഥ​മെ​ന്താണ്‌? അതിന്റെ അർഥം മരണത്തി​നു​ളള ഒരു ന്യായ​വി​ധി അഥവാ കുററ​വി​ധി എന്നാണ്‌. അതു​കൊണ്ട്‌ അവർ ഒന്നുകിൽ ന്യായ​വി​ധി ദിവസ​ത്തി​ലോ അല്ലെങ്കിൽ അതിന്റെ അവസാ​ന​ത്തി​ലോ നശിപ്പി​ക്ക​പ്പെ​ടും. അവർ ദുഷ്‌ക്കാ​ര്യ​ങ്ങൾ ചെയ്യു​ന്നു​വെ​ന്ന​താ​ണു കാരണം; അവർ നീതി പഠിക്കാ​നും പ്രവർത്തി​ക്കാ​നും ശാഠ്യ​പൂർവം വിസമ്മ​തി​ക്കു​ന്നു.

ന്യായ​വി​ധി​ദി​വസം തുടങ്ങുന്ന സമയം

15. ന്യായ​വി​ധി​ദി​വസം തുടങ്ങു​ന്ന​തി​നു തൊട്ടു​മുൻപ്‌ എന്തു സംഭവി​ക്കു​ന്നു?

15 ന്യായ​വി​ധി​ദി​വ​സ​ത്തി​നു തൊട്ടു​മുൻപു സംഭവി​ക്കു​ന്നത്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ദർശന​ത്തിൽ കണ്ടു. അവൻ എഴുതി: “ഞാൻ ഒരു വലിയ വെളള സിംഹാ​സ​ന​വും അതിൻമേൽ ഇരിക്കു​ന്ന​വ​നെ​യും കണ്ടു. അവന്റെ മുമ്പാ​കെ​നി​ന്നു ഭൂമി​യും ആകാശ​വും ഓടി​പ്പോ​യി,. . .മരിച്ചവർ, വലിയ​വ​രും ചെറി​യ​വ​രും, സിംഹാ​സ​ന​ത്തി​നു​മു​മ്പാ​കെ നിൽക്കു​ന്നതു ഞാൻ കണ്ടു. . . .മരിച്ചവർ. . .ന്യായം വിധി​ക്ക​പ്പെട്ടു.” (വെളി​പ്പാട്‌ 20:11, 12) അതു​കൊണ്ട്‌ ന്യായ​വി​ധി​ദി​വസം തുടങ്ങു​ന്ന​തി​നു​മുൻപ്‌ “ഭൂമി​യും ആകാശ​വും” ഉൾക്കൊ​ള​ളുന്ന ഇപ്പോ​ഴത്തെ വ്യവസ്ഥി​തി നീങ്ങി​പ്പോ​കും. സകല ദുഷ്ടൻമാ​രും അർമ​ഗെ​ദ്ദോ​നിൽ നശിപ്പി​ക്ക​പ്പെ​ടു​മ്പോൾ, ദൈവത്തെ സേവി​ക്കു​ന്നവർ മാത്രമേ അതിജീ​വി​ക്കു​ക​യു​ളളു.—1 യോഹ​ന്നാൻ 2:17.

16. (എ) മരിച്ച​വർക്കു പുറമെ ആരും ന്യായ​വി​ധി​ദി​വ​സ​ത്തിൽ ന്യായം വിധി​ക്ക​പ്പെ​ടും? (ബി) അവർ എന്തിൽനി​ന്നു ന്യായം വിധി​ക്ക​പ്പെ​ടും?

16 അങ്ങനെ ന്യായ​വി​ധി​ദി​വ​സ​ത്തിൽ പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന “മരിച്ചവർ” മാത്ര​മാ​യി​രി​ക്ക​യില്ല ന്യായം വിധി​ക്ക​പ്പെ​ടു​ന്നത്‌. അർമ​ഗെ​ദ്ദോ​നെ അതിജീ​വി​ക്കുന്ന “ജീവി​ച്ചി​രി​ക്കു​ന്ന​വ​രും” അവർക്കു​ണ്ടാ​യേ​ക്കാ​വുന്ന മക്കളും ന്യായം വിധി​ക്ക​പ്പെ​ടും. (2 തിമൊ​ഥെ​യോസ്‌ 4:1) യോഹ​ന്നാൻ തന്റെ ദർശന​ത്തിൽ അവർ ന്യായം വിധി​ക്ക​പ്പെ​ടു​ന്ന​തെ​ങ്ങ​നെ​യെന്നു കണ്ടു. “ചുരു​ളു​കൾ തുറക്ക​പ്പെട്ടു; ചുരു​ളു​ക​ളിൽ എഴുതി​യി​രുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ അവരുടെ പ്രവൃ​ത്തി​ക​ള​നു​സ​രി​ച്ചു മരിച്ചവർ ന്യായം വിധി​ക്ക​പ്പെട്ടു. സമുദ്രം അതിലു​ളള മരിച്ച​വരെ ഏല്‌പി​ച്ചു​കൊ​ടു​ത്തു, മരണവും ഹേഡീ​സും അവയി​ലു​ളള മരിച്ച​വരെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു. അവർ അവരുടെ പ്രവൃ​ത്തി​ക​ള​നു​സ​രി​ച്ചു വ്യക്തി​പ​ര​മാ​യി ന്യായം വിധി​ക്ക​പ്പെട്ടു.”—വെളി​പ്പാട്‌ 20:12, 13.

17. “ജീവി​ച്ചി​രി​ക്കു​ന്ന​വ​രും” “മരിച്ച​വ​രും” ന്യായം വിധി​ക്ക​പ്പെ​ടുന്ന “ചുരു​ളു​കൾ” എന്താണ്‌?

17 “മരിച്ച​വ​രും” “ജീവി​ച്ചി​രി​ക്കു​ന്ന​വ​രും” ന്യായം വിധി​ക്ക​പ്പെ​ടു​ന്ന​തി​നു തുറക്ക​പ്പെ​ടുന്ന “ചുരു​ളു​കൾ” എന്താണ്‌? പ്രസ്‌പ​ഷ്ട​മാ​യി, അവ നമ്മുടെ ഇപ്പോ​ഴത്തെ വിശുദ്ധ ബൈബി​ളി​നു പുറ​മേ​യു​ളള എന്തെങ്കി​ലു​മാ​യി​രി​ക്കും. അവ യഹോ​വ​യു​ടെ നിയമ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളു​മ​ട​ങ്ങി​യി​രി​ക്കുന്ന നിശ്വസ്‌ത എഴുത്തു​കൾ അഥവാ പുസ്‌ത​കങ്ങൾ ആണ്‌. ഇവ വായി​ക്കു​ന്ന​തി​നാൽ ഭൂമി​യി​ലെ സകല മനുഷ്യർക്കും ദൈവ​ത്തി​ന്റെ ഇഷ്ടം അറിയാൻ കഴിയും. അനന്തരം ഈ “ചുരു​ളു​കളി”ലെ നിയമ​ങ്ങ​ളു​ടെ​യും നിർദേ​ശ​ങ്ങ​ളു​ടെ​യും അടിസ്ഥാ​ന​ത്തിൽ ഭൂമി​യി​ലു​ളള എല്ലാവ​രും ന്യായം വിധി​ക്ക​പ്പെ​ടും. അവിടെ എഴുതി​യി​രി​ക്കുന്ന കാര്യങ്ങൾ അനുസ​രി​ക്കു​ന്ന​വർക്കു ക്രിസ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ ലഭിക്കും. അവർ ക്രമേണ മാനു​ഷ​പൂർണ​ത​യി​ലേക്കു വളരും.

18. (എ) ന്യായ​വി​ധി​ദി​വ​സ​ത്തി​ന്റെ അന്ത്യത്തി​ലെ അവസ്ഥ എന്തായി​രി​ക്കും? (ബി) 1,000 വർഷത്തി​ന്റെ അവസാ​ന​ത്തിൽ മരിച്ചവർ ഏതു വിധത്തിൽ ജീവനി​ലേക്കു വരുന്നു?

18 ആയിര​വർഷ​ന്യാ​യ​വി​ധി​ദി​വ​സ​ത്തി​ന്റെ അവസാ​ന​മാ​കു​മ്പോ​ഴേക്ക്‌, ഭൂമി​യി​ലു​ളള ആരും ആദാമി​ന്റെ പാപം നിമിത്തം മരിക്കുന്ന അവസ്ഥയി​ലാ​യി​രി​ക്ക​യില്ല. സത്യമാ​യി, സമ്പൂർണ​മായ അർഥത്തിൽതന്നെ എല്ലാവ​രും ജീവനി​ലേക്കു വന്നിരി​ക്കും. “മരിച്ച​വ​രിൽ ശേഷി​ച്ചവർ [സ്വർഗ​ത്തി​ലേക്കു പോകുന്ന 1,44,000 പേർ ഒഴി​കെ​യു​ള​ളവർ] ആയിരം വർഷം അവസാ​നി​ക്കു​ന്ന​തു​വരെ ജീവനി​ലേക്കു വന്നില്ല” എന്നു പറയു​മ്പോൾ ബൈബിൾ ഇതി​നെ​യാ​ണു പരാമർശി​ക്കു​ന്നത്‌. (വെളി​പ്പാട്‌ 20:5) ഇവിടെ “മരിച്ച​വ​രിൽ ശേഷി​ച്ചവർ” എന്ന പരാമർശം മററു​ള​ളവർ 1,000 വർഷ ന്യായ​വി​ധി​ദി​വ​സ​ത്തി​ന്റെ അന്ത്യത്തി​ലാണ്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​തെന്ന്‌ അർഥമാ​ക്കു​ന്നില്ല. പകരം, സകല മനുഷ്യ​രും ഒടുവിൽ മാനു​ഷ​പൂർണ​ത​യി​ലെ​ത്തു​മ്പോ​ഴാണ്‌ അവർ ജീവനി​ലേക്കു വരുന്ന​തെന്ന്‌ അത്‌ അർഥമാ​ക്കു​ന്നു. അവർ ഏദൻതോ​ട്ട​ത്തിൽ ആദാമും ഹവ്വായും ആയിരുന്ന അതേ പൂർണ​ത​യു​ളള അവസ്ഥയി​ലാ​യി​രി​ക്കും. അപ്പോൾ എന്തു സംഭവി​ക്കും?

ന്യായ​വി​ധി​ദി​വ​സ​ത്തി​നു​ശേഷം

19. ന്യായ​വി​ധി​ദി​വ​സ​ത്തി​ന്റെ അന്ത്യത്തിൽ ക്രിസ്‌തു എന്തു ചെയ്യുന്നു?

19 ദൈവം തന്നെ ഭരമേൽപ്പി​ച്ച​തെ​ല്ലാം ചെയ്‌ത​ശേഷം യേശു​ക്രി​സ്‌തു “തന്റെ ദൈവ​വും പിതാ​വു​മാ​യ​വനു രാജ്യം ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ന്നു.” ഇത്‌ 1,000-വർഷ ന്യായ​വി​ധി​ദി​വ​സ​ത്തി​ന്റെ അവസാ​ന​ത്തി​ലാ​യി​രി​ക്കും. അപ്പോ​ഴേ​ക്കും സകലശ​ത്രു​ക്ക​ളും നീക്കം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കും. ശത്രു​ക്ക​ളിൽ അവസാ​ന​ത്തേത്‌ ആദാമിൽനിന്ന്‌ അവകാ​ശ​പ്പെ​ടു​ത്തിയ മരണമാ​യി​രി​ക്കും. അതു നശിപ്പി​ക്ക​പ്പെ​ടും! അപ്പോൾ രാജ്യം യഹോ​വ​യാം ദൈവ​ത്തി​ന്റെ വകയാ​യി​ത്തീ​രു​ന്നു. അവൻ രാജാ​വെ​ന്ന​നി​ല​യിൽ നേരിട്ടു ഭരിക്കു​ന്നു.—1 കൊരി​ന്ത്യർ 15:24-28.

20. (എ)“ജീവന്റെ പുസ്‌തക”ത്തിൽ ആരുടെ പേർ എഴുത​ണ​മെന്നു നിശ്ചയി​ക്കാൻ യഹോവ എന്തു ചെയ്യും? (ബി) മനുഷ്യ​വർഗ​ത്തിന്‌ ഒരു അന്തിമ​പ​രി​ശോ​ധന ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

20 “ജീവന്റെ ചുരു​ളിൽ” അഥവാ “ജീവന്റെ പുസ്‌തക”ത്തിൽ ആരുടെ പേർ എഴുത​ണ​മെന്നു യഹോവ എങ്ങനെ നിശ്ചയി​ക്കും? (വെളി​പ്പാട്‌ 20:12, 15) അതു മനുഷ്യ​വർഗ​ത്തി​ന്റെ​മേ​ലു​ളള ഒരു പരി​ശോ​ധ​ന​യു​ടെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. അത്തര​മൊ​രു പരി​ശോ​ധ​ന​യിൽ ആദാമും ഹവ്വായും പരാജ​യ​പ്പെ​ട്ടത്‌ ഓർക്കുക. പരി​ശോ​ധി​ക്ക​പ്പെ​ട്ട​പ്പോൾ ഇയ്യോബ്‌ നിർമലത പാലി​ച്ച​തും ഓർക്കുക. എന്നാൽ 1,000 വർഷത്തി​ന്റെ അവസാ​നം​വരെ ജീവി​ക്കുന്ന മിക്ക മനുഷ്യ​രു​ടെ​യും വിശ്വാ​സം ഒരിക്ക​ലും പരീക്ഷി​ക്ക​പ്പെ​ട്ടി​രി​ക്ക​യില്ല. അവർ ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​തി​നു​മുൻപ്‌ അവർ യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അജ്ഞരാ​യി​രു​ന്നു. അവർ സാത്താന്റെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ ഭാഗമാ​യി​രു​ന്നു; അവർ “നീതി​കെ​ട്ടവർ” ആയിരു​ന്നു. പിന്നീട്‌ അവരുടെ പുനരു​ത്ഥാ​ന​ശേഷം, പിശാ​ചിൽനി​ന്നു​ളള യാതൊ​രു എതിർപ്പും കൂടാതെ പറുദീ​സ​യിൽ ജീവി​ക്കു​ക​നി​മി​ത്തം യഹോ​വയെ സേവി​ക്കു​ന്നത്‌ അവർക്ക്‌ എളുപ്പ​മാ​യി​രു​ന്നു. എന്നാൽ തുടർന്നും യഹോ​വയെ സേവി​ക്കു​ന്ന​തിൽനിന്ന്‌ അവരെ തടയാൻ ശ്രമി​ക്കു​ന്ന​തി​നു സാത്താന്‌ അവസരം കൊടു​ക്ക​പ്പെ​ട്ടാൽ അന്നു പൂർണ​രാ​യി​രി​ക്കുന്ന ആ ശതകോ​ടി​ക്ക​ണ​ക്കി​നു മനുഷ്യർ യഹോ​വയെ സേവി​ക്കു​മോ? സാത്താൻ പൂർണ​രാ​യി​രുന്ന ആദാമി​നോ​ടും ഹവ്വാ​യോ​ടും ചെയ്‌തത്‌ അവരോ​ടും ചെയ്യാൻ കഴിയു​മോ?

21. (എ) യഹോവ മനുഷ്യ​വർഗത്തെ എങ്ങനെ പരി​ശോ​ധി​ക്കും? (ബി) പരി​ശോ​ധന പൂർത്തി​യാ​കു​മ്പോൾ ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാവർക്കും എന്തു സംഭവി​ക്കും?

21 അത്തരം പ്രശ്‌ന​ങ്ങൾക്കു തീരു​മാ​ന​മു​ണ്ടാ​ക്കാൻ 1,000 വർഷമാ​യി സാത്താ​നും അവന്റെ ഭൂതങ്ങ​ളും സ്ഥിതി​ചെ​യ്‌തി​രുന്ന അഗാധ​ത്തിൽനി​ന്നു യഹോവ അവരെ സ്വത​ന്ത്ര​രാ​യി വിടുന്നു. ഫലമെ​ന്താണ്‌? യഹോ​വയെ സേവി​ക്കു​ന്ന​തിൽനി​ന്നു കുറേ​പ്പേരെ അകററു​ന്ന​തിൽ സാത്താൻ വിജയി​ക്കു​ന്നു​വെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. അവർ “സമു​ദ്ര​ത്തി​ലെ മണൽ” പോ​ലെ​യാ​യി​രി​ക്കും. അവരുടെ സംഖ്യ അനിശ്ചി​ത​മാ​ണെ​ന്നാണ്‌ അതിന്റെ അർഥം. ഈ പരി​ശോ​ധന നിർവ​ഹി​ക്ക​പ്പെ​ട്ട​ശേഷം സാത്താ​നും അവന്റെ ഭൂതങ്ങ​ളും പരി​ശോ​ധ​ന​യിൽ വിജയി​ക്കാ​ത്ത​വ​രും പ്രതീ​കാ​ത്മക “തീത്തടാക”ത്തിലേക്ക്‌ എറിയ​പ്പെ​ടു​ന്നു, അതാണ്‌ രണ്ടാം (നിത്യ) മരണം. (വെളി​പ്പാട്‌ 20:7-10, 15) “ജീവന്റെ പുസ്‌ത​ക​ത്തിൽ” പേരെ​ഴു​തി​ക്കാ​ണു​ന്നവർ മഹത്തായ ഭൗമിക പറുദീ​സ​യിൽ നിലനി​ല്‌ക്കും. അവരുടെ പേരുകൾ “ജീവന്റെ പുസ്‌തക”ത്തിൽ എഴുതു​ന്ന​തി​ന്റെ അർഥം അവർ ഹൃദയ​ത്തി​ലും മനസ്സി​ലും ശരീര​ത്തി​ലും പൂർണ​നീ​തി​യു​ള​ള​വ​രാ​ണെ​ന്നും അങ്ങനെ ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ യോഗ്യ​രാ​ണെ​ന്നും യഹോവ വിധി​ക്കു​ന്നു​വെ​ന്നാണ്‌.

ഇപ്പോ​ഴത്തെ ന്യായ​വി​ധി​ദി​വസം

22. ന്യായ​വി​ധി​ദി​വ​സ​വും മനുഷ്യ​വർഗ​ത്തി​ന്റെ അന്തിമ​പ​രി​ശോ​ധ​ന​യും കാണാൻ ജീവി​ച്ചി​രി​ക്കു​ന്ന​തി​നു നാം ഇപ്പോൾ എന്തിനെ അതിജീ​വി​ക്കണം?

22 അങ്ങനെ ബൈബിൾ 1,000-ത്തിൽ പരം വർഷം ഭാവി​യി​ലേക്കു കടന്നുളള സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള വിവരങ്ങൾ നൽകുന്നു. ഭാവി​യിൽ സ്ഥിതി​ചെ​യ്യുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ഭയപ്പെ​ടാൻ കാരണ​മി​ല്ലെന്ന്‌ അതു പ്രകട​മാ​ക്കു​ന്നു. എന്നാൽ ചോദ്യം ഇതാണ്‌: യഹോ​വ​യാം ദൈവം കരുതി​വെ​ച്ചി​രി​ക്കുന്ന നൻമകൾ ആസ്വദി​ക്കാൻ നിങ്ങൾ അവിടെ ഉണ്ടായി​രി​ക്കു​മോ? അതു നിങ്ങൾ നേര​ത്തെ​യു​ളള ഒരു ന്യായ​വി​ധി​ദി​വ​സത്തെ, അതായത്‌, ഇപ്പോ​ഴത്തെ “ന്യായ​വി​ധി​യു​ടെ​യും ഭക്തികെട്ട മനുഷ്യ​രു​ടെ നാശത്തി​ന്റെ​യും ദിവസ”ത്തെ അതിജീ​വി​ക്കു​മോ എന്നതിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു.—2 പത്രോസ്‌ 3:7.

23. (എ) ഇപ്പോൾ ആളുകൾ ഏതു രണ്ടു വർഗങ്ങ​ളാ​യി വേർതി​രി​ക്ക​പ്പെ​ടു​ന്നു? (ബി) ഓരോ വർഗത്തി​നും എന്തു സംഭവി​ക്കും, എന്തു​കൊണ്ട്‌?

23 അതെ, ക്രിസ്‌തു തിരി​ച്ചു​വ​രു​ക​യും അവന്റെ സ്വർഗീയ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ക​യും ചെയ്‌തതു മുതൽ സകല മനുഷ്യ​വർഗ​വും ന്യായ​വി​ധി​യി​ലാണ്‌. ഇപ്പോ​ഴത്തെ ഈ ന്യായ​വി​ധി​ദി​വസം 1,000 വർഷ ന്യായ​വി​ധി​ദി​വസം തുടങ്ങു​ന്ന​തി​നു മുമ്പാണു വരുന്നത്‌. ഇപ്പോ​ഴത്തെ ന്യായ​വി​ധി​സ​മ​യത്ത്‌ ആളുകൾ ക്രിസ്‌തു​വി​ന്റെ ഇടതു​വ​ശ​ത്തേക്കു “കോലാ​ടു​കളാ”യോ വലതു​വ​ശ​ത്തേക്ക്‌ “ചെമ്മരി​യാ​ടു​കളാ”യോ വേർതി​രി​ക്ക​പ്പെ​ടു​ന്നു. “കോലാ​ടു​കൾ” ക്രിസ്‌തു​വി​ന്റെ അഭിഷിക്ത “സഹോ​ദ​രൻമാ​രെ” അവരുടെ ദൈവി​ക​സേ​വ​ന​ത്തിൽ സഹായി​ക്കാ​ത്ത​തു​കൊ​ണ്ടു നശിപ്പി​ക്ക​പ്പെ​ടും. കാല​ക്ര​മ​ത്തിൽ, ഈ “കോലാ​ടു​കൾ” അനുതാ​പ​മി​ല്ലാത്ത പാപി​ക​ളും ദുഷ്ടരും അനീതി​പ്ര​വൃ​ത്തി​യിൽ കഠിന​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​മാ​ണെന്നു പ്രകട​മാ​ക്കു​ന്നു. മറിച്ച്‌, “ചെമ്മരി​യാ​ടു​കൾ” എല്ലാ വിധത്തി​ലും ക്രിസ്‌തു​വി​ന്റെ “സഹോ​ദ​രൻമാ​രെ” പിന്താ​ങ്ങു​ന്ന​തി​നാൽ രാജ്യ​ഭ​ര​ണ​ത്തിൻകീ​ഴി​ലെ ജീവനാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ടും.—മത്തായി 25:31-46.

[അധ്യയന ചോദ്യ​ങ്ങൾ]

[178-ാം പേജിലെ ചിത്രങ്ങൾ]

സോദോമിലുണ്ടായിരുന്നവർക്കു ന്യായ​വി​ധി​ദി​വ​സ​ത്തിൽ കൂടുതൽ സഹിക്കാ​വ​താ​കു​മെന്നു യേശു പറഞ്ഞ​തെ​ന്തു​കൊണ്ട്‌?