വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 1

ദൈവസ്‌നേഹം എന്നും നിലനിൽക്കും

ദൈവസ്‌നേഹം എന്നും നിലനിൽക്കും

“ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​താ​ണു ദൈവ​ത്തോ​ടുള്ള സ്‌നേഹം. ദൈവ​ത്തി​ന്റെ കല്‌പനകൾ ഒരു ഭാരമല്ല.”​—1 യോഹ​ന്നാൻ 5:3.

1, 2. എന്തു​കൊ​ണ്ടാ​ണു നിങ്ങൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നത്‌?

 നിങ്ങൾക്കു ദൈവ​ത്തോ​ടു സ്‌നേ​ഹ​മു​ണ്ടോ? നിങ്ങൾ ദൈവത്തെ അതിയാ​യി സ്‌നേ​ഹി​ക്കു​ന്നു​ണ്ടാ​കും. ഒരുപക്ഷേ നിങ്ങൾ നിങ്ങ​ളെ​ത്തന്നെ ഇതി​നോ​ടകം ദൈവ​ത്തി​നു സമർപ്പി​ച്ചി​ട്ടു​മു​ണ്ടാ​കും. ദൈവം നിങ്ങളു​ടെ ഏറ്റവും അടുത്ത സുഹൃ​ത്താ​ണെന്നു നിങ്ങൾ പറയു​മാ​യി​രി​ക്കും. എന്നാൽ നിങ്ങൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തി​നു മുമ്പു​തന്നെ യഹോവ നിങ്ങളെ സ്‌നേ​ഹി​ക്കാൻ തുടങ്ങി. ബൈബിൾ പറയുന്നു: “ദൈവം ആദ്യം നമ്മളെ സ്‌നേ​ഹി​ച്ച​തു​കൊ​ണ്ടാ​ണു നമ്മൾ സ്‌നേ​ഹി​ക്കു​ന്നത്‌.”​—1 യോഹ​ന്നാൻ 4:19.

2 ഏതെല്ലാം വിധങ്ങ​ളി​ലാ​ണു ദൈവം നിങ്ങ​ളോ​ടു സ്‌നേഹം കാണി​ച്ചി​രി​ക്കു​ന്നത്‌? ദൈവം നമുക്കു നൽകി​യി​രി​ക്കുന്ന മനോ​ഹ​ര​മായ ഒരു വീടല്ലേ ഈ ഭൂമി! അതു​പോ​ലെ നമുക്കു ജീവിതം ആസ്വദി​ക്കാൻ വേണ്ട​തെ​ല്ലാം ദൈവം നൽകി​യി​രി​ക്കു​ന്നു. (മത്തായി 5:43-48; വെളി​പാട്‌ 4:11) നമുക്കു ദൈവ​വു​മാ​യി ഒരു അടുത്ത ബന്ധമു​ണ്ടാ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാ​നും പഠിക്കാ​നും ദൈവം ധാരാളം അവസരങ്ങൾ തന്നിരി​ക്കു​ന്നു. ബൈബിൾ വായി​ക്കു​മ്പോൾ യഹോവ പറയു​ന്നതു നമ്മൾ കേൾക്കു​ക​യാണ്‌. നമ്മൾ പ്രാർഥി​ക്കു​മ്പോൾ നമുക്കു പറയാ​നു​ള്ളതു യഹോവ കേൾക്കു​ന്നു. (സങ്കീർത്തനം 65:2) ദൈവം തന്റെ ശക്തമായ പരിശു​ദ്ധാ​ത്മാവ്‌ ഉപയോ​ഗിച്ച്‌ നമ്മെ നയിക്കു​ന്നു, ബലപ്പെ​ടു​ത്തു​ന്നു. (ലൂക്കോസ്‌ 11:13) കൂടാതെ, നമ്മളെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും മോചി​പ്പി​ക്കാൻ തന്റെ പ്രിയ​മ​കനെ ഭൂമി​യി​ലേക്ക്‌ അയയ്‌ക്കു​ക​പോ​ലും ചെയ്‌തു.​യോഹ​ന്നാൻ 3:16; റോമർ 5:8 വായി​ക്കുക.

3. യഹോ​വ​യു​മാ​യി നല്ലൊരു ബന്ധം നിലനി​റു​ത്താൻ നമുക്ക്‌ എങ്ങനെ കഴിയും?

3 സുഖത്തി​ലും ദുഃഖ​ത്തി​ലും നിങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രുന്ന ഒരു ഉറ്റസു​ഹൃ​ത്തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അത്തരം ഒരു സുഹൃദ്‌ബന്ധം ശക്തമാക്കി നിറു​ത്തു​ന്ന​തി​നു നല്ല ശ്രമം വേണം. ഉണ്ടായി​രി​ക്കാ​വു​ന്ന​തി​ലും​വെച്ച്‌ ഏറ്റവും നല്ല സുഹൃദ്‌ബന്ധം യഹോ​വ​യു​മാ​യി​ട്ടു​ള്ള​താണ്‌. ആ ബന്ധം നിലനി​റു​ത്തു​ന്ന​തി​നും നമ്മുടെ ഭാഗത്തു ശ്രമം വേണം. അത്‌ എക്കാല​വും നിലനി​റു​ത്താ​നു​മാ​കും. അതു​കൊണ്ട്‌ ബൈബിൾ പറയുന്നു: “എന്നും ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽക്കുക.” (യൂദ 21) നമുക്ക്‌ അത്‌ എങ്ങനെ കഴിയും? അതിന്‌ ഉത്തരം ബൈബിൾ നൽകുന്നു: “ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​താ​ണു ദൈവ​ത്തോ​ടുള്ള സ്‌നേഹം. ദൈവ​ത്തി​ന്റെ കല്‌പ​നകൾ ഒരു ഭാരമല്ല.”​—1 യോഹ​ന്നാൻ 5:3.

“ദൈവ​ത്തോ​ടുള്ള സ്‌നേഹം”

4, 5. ദൈവ​ത്തോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം കൂടി​ക്കൂ​ടി വന്നത്‌ എങ്ങനെ?

4 “ദൈവ​ത്തോ​ടുള്ള സ്‌നേഹം” എന്നു പറയു​മ്പോൾ ബൈബിൾ എന്താണ്‌ അർഥമാ​ക്കു​ന്നത്‌? നമുക്കു ദൈവ​ത്തോ​ടു തോന്നുന്ന ആഴമായ അടുപ്പ​മാണ്‌ അത്‌. യഹോ​വ​യോ​ടു നിങ്ങൾക്ക്‌ ആദ്യം സ്‌നേഹം തോന്നി​ത്തു​ട​ങ്ങി​യത്‌ എപ്പോ​ഴാ​ണെന്ന്‌ ഓർക്കു​ന്നു​ണ്ടോ?

യഹോവയെ സ്‌നേ​ഹി​ക്കു​ന്ന​തി​ന്റെ​യും എന്നും അനുസ​രി​ച്ചു​കൊ​ള്ളാ​മെന്നു വാക്കു​കൊ​ടു​ക്കു​ന്ന​തി​ന്റെ​യും സൂചന​യാണ്‌ നിങ്ങളുടെ സമർപ്പണവും സ്‌നാ​ന​വും

5 പുതിയ ലോക​ത്തിൽ നിങ്ങൾ എന്നും ജീവി​ച്ചി​രി​ക്ക​ണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ അറിഞ്ഞ​പ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നി എന്ന്‌ ഓർത്തു​നോ​ക്കുക. നിങ്ങൾ എന്നും ജീവി​ച്ചി​രി​ക്കു​ന്ന​തി​നു​വേണ്ടി ദൈവം എന്തെല്ലാം ചെയ്‌തെന്നു പിന്നീട്‌ നിങ്ങൾ പഠിച്ചു. സ്വന്തം മകനെ ഭൂമി​യി​ലേക്ക്‌ അയച്ച​പ്പോൾ എത്ര വലി​യൊ​രു സമ്മാന​മാ​ണു ദൈവം തന്നതെന്നു നിങ്ങൾ മനസ്സി​ലാ​ക്കി. (മത്തായി 20:28; യോഹ​ന്നാൻ 8:29; റോമർ 5:12, 18) യഹോവ നിങ്ങളെ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നെന്ന്‌ അറിഞ്ഞ​പ്പോൾ യഹോ​വയെ സ്‌നേ​ഹി​ക്കാൻ നിങ്ങളു​ടെ ഉള്ളം തുടിച്ചു. അങ്ങനെ നിങ്ങൾ യഹോ​വയെ സ്‌നേ​ഹി​ച്ചു​തു​ടങ്ങി.1 യോഹ​ന്നാൻ 4:9, 10 വായി​ക്കുക.

6. ഒരാളെ സ്‌നേ​ഹി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? ദൈവ​ത്തോ​ടുള്ള സ്‌നേഹം എന്തു ചെയ്യാൻ നിങ്ങളെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു?

6 ദൈവ​ത്തോ​ടു നിങ്ങൾക്കു തോന്നിയ ആ സ്‌നേഹം ഒരു തുടക്കം മാത്ര​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ ആരെ​യെ​ങ്കി​ലും സ്‌നേ​ഹി​ക്കു​മ്പോൾ “എനിക്കു നിങ്ങളെ ഇഷ്ടമാണ്‌ ” എന്നു പറഞ്ഞേ​ക്കാം, പക്ഷേ അതു​കൊണ്ട്‌ അവസാ​നി​ക്കു​ന്നില്ല. ആ വ്യക്തിയെ സന്തോ​ഷി​പ്പി​ക്കുന്ന കാര്യങ്ങൾ ചെയ്യാ​നും സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കും. സമാന​മാ​യി യഹോ​വ​യോ​ടുള്ള സ്‌നേഹം ദൈവത്തെ സന്തോ​ഷി​പ്പി​ക്കുന്ന വിധത്തിൽ ജീവി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ച്ചു. ആ സ്‌നേഹം അങ്ങനെ വളർന്നു. നിങ്ങൾ ഇതി​നോ​ടകം ദൈവ​ത്തി​നു നിങ്ങ​ളെ​ത്തന്നെ സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കു​ക​പോ​ലും ചെയ്‌തി​രി​ക്കാം. അങ്ങനെ യഹോ​വയെ എന്നും സേവി​ച്ചു​കൊ​ള്ളാ​മെന്നു നിങ്ങൾ വാക്കു കൊടു​ത്തു. (റോമർ 14:7, 8 വായി​ക്കുക.) ആ വാക്കു പാലി​ക്കാൻ നിങ്ങൾ എന്തു ചെയ്യണം?

‘ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കുക’

7. യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ നമ്മൾ എന്തു ചെയ്യും? ദൈവ​ത്തി​ന്റെ ചില കല്‌പ​നകൾ ഏതൊ​ക്കെ​യാണ്‌?

7 നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ ‘ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്നു.’ നമ്മൾ എങ്ങനെ ജീവി​ക്കാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്ന​തെന്നു ബൈബിൾ പറയുന്നു. ദൈവ​ത്തി​ന്റെ ചില കല്‌പ​നകൾ ഏതൊ​ക്കെ​യാണ്‌? കുടിച്ച്‌ മത്തരാ​കു​ന്ന​തും മോഷ്ടി​ക്കു​ന്ന​തും നുണ പറയു​ന്ന​തും ഇണയല്ലാത്ത ഒരാളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​തും യഹോ​വയെ അല്ലാതെ ആരെ​യെ​ങ്കി​ലു​മോ എന്തി​നെ​യെ​ങ്കി​ലു​മോ ആരാധി​ക്കു​ന്ന​തും തെറ്റാ​ണെന്നു ബൈബിൾ പറയുന്നു.​—1 കൊരി​ന്ത്യർ 5:11; 6:18; 10:14; എഫെസ്യർ 4:28; കൊ​ലോ​സ്യർ 3:9.

8, 9. ബൈബി​ളിൽ വ്യക്തമായ നിയമങ്ങൾ ഇല്ലാത്ത സാഹച​ര്യ​ങ്ങ​ളിൽ നമ്മൾ എന്തു ചെയ്യാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്ന​തെന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം? ഉദാഹ​രണം പറയുക.

8 ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്ന​തി​നു ദൈവ​കല്‌പ​നകൾ അനുസ​രി​ച്ചാൽ മാത്രം പോരാ, വേറെ ചില കാര്യ​ങ്ങൾകൂ​ടെ ചെയ്യണം. ജീവി​ത​ത്തി​ലെ എല്ലാ സാഹച​ര്യ​ങ്ങ​ളി​ലും നമ്മൾ അനുസ​രി​ക്കേണ്ട കല്‌പ​ന​ക​ളു​ടെ ഒരു നീണ്ട പട്ടിക ദൈവം തന്നിട്ടില്ല. അതു​കൊണ്ട്‌ ചില സാഹച​ര്യ​ങ്ങ​ളിൽ എന്തു ചെയ്യണ​മെന്നു പറയുന്ന കൃത്യ​മായ നിയമങ്ങൾ നമ്മൾ ബൈബി​ളിൽ കണ്ടി​ല്ലെ​ന്നു​വ​രും. അപ്പോൾ നമുക്ക്‌ എങ്ങനെ​യാ​ണു ശരിയായ തീരു​മാ​നം എടുക്കാൻ കഴിയുക? (എഫെസ്യർ 5:17) യഹോവ കാര്യങ്ങൾ കാണുന്ന വിധം മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ചില തത്ത്വങ്ങൾ, അതായത്‌ ചില അടിസ്ഥാ​ന​സ​ത്യ​ങ്ങൾ, ബൈബി​ളി​ലുണ്ട്‌. അതോ​ടൊ​പ്പം, നമ്മൾ ബൈബിൾ വായി​ക്കു​മ്പോൾ യഹോവ എങ്ങനെ​യുള്ള ഒരു വ്യക്തി​യാ​ണെന്നു നമുക്കു മനസ്സി​ലാ​കും. ദൈവ​ത്തി​ന്റെ ഇഷ്ടാനി​ഷ്ട​ങ്ങ​ളും ദൈവം ചിന്തി​ക്കുന്ന വിധവും നമ്മൾ പഠിക്കും.​സങ്കീർത്തനം 97:10 വായി​ക്കുക; സുഭാ​ഷി​തങ്ങൾ 6:16-19; പിൻകു​റിപ്പ്‌ 1 കാണുക.

9 ഉദാഹ​ര​ണ​ത്തിന്‌, ടിവി-യിലും ഇന്റർനെ​റ്റി​ലും എന്തൊക്കെ കാണാ​മെന്നു നമ്മൾ എങ്ങനെ തീരു​മാ​നി​ക്കും? നമ്മൾ കാണേണ്ട കാര്യ​ങ്ങ​ളു​ടെ ഒരു പട്ടിക യഹോവ തന്നിട്ടില്ല. എന്നാൽ നല്ല തീരു​മാ​നങ്ങൾ എടുക്കാൻ സഹായി​ക്കുന്ന ബൈബിൾത​ത്ത്വ​ങ്ങൾ തന്നിട്ടുണ്ട്‌. ഇന്നത്തെ മിക്ക പരിപാ​ടി​ക​ളി​ലും നിറയെ അക്രമ​വും ലൈം​ഗി​ക​ത​യും ആണ്‌. “അക്രമം ഇഷ്ടപ്പെ​ടു​ന്ന​വനെ ദൈവം വെറു​ക്കു​ന്നു” എന്നും ‘അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​വരെ ദൈവം വിധി​ക്കും’ എന്നും ബൈബിൾ പറയുന്നു. (സങ്കീർത്തനം 11:5; എബ്രായർ 13:4) ഈ തത്ത്വങ്ങൾ ശരിയായ തീരു​മാ​നങ്ങൾ എടുക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? യഹോവ ഒരു കാര്യം വെറു​ക്കു​ന്നെ​ന്നോ അധാർമി​ക​മാ​യി വീക്ഷി​ക്കു​ന്നെ​ന്നോ മനസ്സി​ലാ​ക്കി​യാൽ നമ്മൾ അത്‌ ഒഴിവാ​ക്കണം.

10, 11. എന്തു​കൊ​ണ്ടാ​ണു നമ്മൾ യഹോ​വയെ അനുസ​രി​ക്കു​ന്നത്‌?

10 നമ്മൾ യഹോ​വയെ അനുസ​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ശിക്ഷയെ ഭയന്നോ തെറ്റായ തീരു​മാ​നങ്ങൾ എടുത്താൽ ഉണ്ടാകുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്തോ അല്ല. (ഗലാത്യർ 6:7) പകരം, യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണു നമ്മൾ അനുസ​രി​ക്കു​ന്നത്‌. കുട്ടികൾ അപ്പനെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ സ്വർഗീ​യ​പി​താ​വി​നെ സന്തോ​ഷി​പ്പി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. കാരണം യഹോവ നമ്മളിൽ സംപ്രീ​ത​നാണ്‌ എന്ന്‌ അറിയു​ന്ന​തി​നെ​ക്കാൾ മെച്ചമാ​യി ഒന്നുമില്ല.​സങ്കീർത്തനം 5:12; സുഭാ​ഷി​തങ്ങൾ 12:2; പിൻകു​റിപ്പ്‌ 2 കാണുക.

11 എളുപ്പ​മാ​യി​രി​ക്കു​മ്പോ​ഴോ നിവൃ​ത്തി​യി​ല്ലാ​തെ വരു​മ്പോ​ഴോ മാത്രമല്ല നമ്മൾ യഹോ​വയെ അനുസ​രി​ക്കു​ന്നത്‌. ഏതൊക്കെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും അനുസ​രി​ക്ക​ണ​മെ​ന്നും ഏതൊക്കെ അനുസ​രി​ക്കേ​ണ്ടെ​ന്നും നമ്മൾ തരം തിരി​ക്കാ​റില്ല. (ആവർത്തനം 12:32) പകരം, എല്ലാ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും നമ്മൾ അനുസ​രി​ക്കു​ന്നു. സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞ പിൻവ​രുന്ന വാക്കു​ക​ളോ​ടു നമ്മൾ യോജി​ക്കു​ന്നു: “അങ്ങയുടെ കല്‌പ​ന​കളെ ഞാൻ പ്രിയ​പ്പെ​ടു​ന്നു; അതെ, അവയെ ഞാൻ സ്‌നേ​ഹി​ക്കു​ന്നു.” (സങ്കീർത്തനം 119:47; റോമർ 6:17) യഹോവ പറഞ്ഞ എല്ലാ കാര്യ​ങ്ങ​ളും ചെയ്‌തു​കൊണ്ട്‌ യഹോ​വയെ സ്‌നേ​ഹിച്ച നോഹ​യെ​പ്പോ​ലെ​യാ​യി​രി​ക്കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. യഹോവ പറഞ്ഞ​തെ​ല്ലാം “അങ്ങനെ​തന്നെ ചെയ്‌തു” എന്നാണു നോഹ​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌. (ഉൽപത്തി 6:22) നിങ്ങ​ളെ​ക്കു​റി​ച്ചും യഹോവ ഇങ്ങനെ പറഞ്ഞു​കേൾക്കാ​നല്ലേ നിങ്ങളും ആഗ്രഹി​ക്കു​ന്നത്‌?

12. നമുക്ക്‌ എങ്ങനെ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാം?

12 നമ്മൾ യഹോ​വയെ അനുസ​രി​ക്കു​മ്പോൾ യഹോ​വയ്‌ക്ക്‌ എന്തു തോന്നും? അത്‌ യഹോ​വ​യു​ടെ ‘ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കും.’ (സുഭാ​ഷി​തങ്ങൾ 11:20; 27:11) അതെക്കു​റി​ച്ചൊ​ന്നു ചിന്തി​ച്ചു​നോ​ക്കൂ. നമ്മൾ അനുസ​രി​ക്കു​മ്പോൾ ഈ പ്രപഞ്ച​ത്തി​ന്റെ സ്രഷ്ടാ​വി​നെ​യാ​ണു നമ്മൾ സന്തോ​ഷി​പ്പി​ക്കു​ന്നത്‌! എന്നാൽ അനുസ​രി​ക്കാൻ ദൈവം നമ്മളെ നിർബ​ന്ധി​ക്കാ​റില്ല. ദൈവം നമുക്ക്‌ ഇച്ഛാസ്വാ​ത​ന്ത്ര്യം തന്നിട്ടുണ്ട്‌. അതു​കൊണ്ട്‌ ശരി ചെയ്യണോ വേണ്ടയോ എന്നു നമുക്കു​തന്നെ തീരു​മാ​നി​ക്കാം. എന്നാൽ യഹോവ ആഗ്രഹി​ക്കു​ന്നത്‌ തന്നോ​ടുള്ള സ്‌നേ​ഹ​ത്തെ​പ്രതി നമ്മൾ നല്ല തീരു​മാ​നങ്ങൾ എടുത്ത്‌ ഏറ്റവും നല്ല രീതി​യിൽ ജീവി​ക്ക​ണ​മെ​ന്നാണ്‌.​—ആവർത്തനം 30:15,16, 19, 20; പിൻകു​റിപ്പ്‌ 3 കാണുക.

“ദൈവ​ത്തി​ന്റെ കല്‌പ​നകൾ ഒരു ഭാരമല്ല”

13, 14. ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ വലിയ ബുദ്ധി​മു​ട്ടി​ല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം? ഉദാഹ​രണം പറയുക.

13 യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ക്കാൻ പ്രയാ​സ​മു​ള്ള​താ​ണെ​ന്നോ അതു നമ്മുടെ സ്വാത​ന്ത്ര്യം കളയു​മെ​ന്നോ തോന്നു​ന്നെ​ങ്കി​ലോ? ബൈബിൾ വ്യക്തമാ​യും പറയു​ന്നത്‌ “ദൈവ​ത്തി​ന്റെ കല്‌പ​നകൾ ഒരു ഭാരമല്ല” എന്നാണ്‌. (1 യോഹ​ന്നാൻ 5:3) മറ്റു തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളിൽ ‘ഭാരം’ എന്ന ഈ വാക്ക്‌ അനാവ​ശ്യ​മായ നിയമ​ങ്ങളെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അതു​പോ​ലെ​തന്നെ മറ്റുള്ള​വരെ അടക്കി​ഭ​രി​ക്കാൻ ശ്രമി​ക്കുന്ന ക്രൂര​രായ ആളുകളെ കുറി​ക്കാ​നും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (മത്തായി 23:4; പ്രവൃ​ത്തി​കൾ 20:29, 30) എന്നാൽ യഹോ​വ​യു​ടെ കല്‌പ​നകൾ “ഭാരമല്ല,” അതായത്‌ അവ അനുസ​രി​ക്കാൻ വലിയ ബുദ്ധി​മു​ട്ടില്ല. എപ്പോ​ഴും ന്യായ​മായ കാര്യ​ങ്ങളേ ദൈവം നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നു​ള്ളൂ.

14 ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ സുഹൃ​ത്തി​നെ വീടു മാറാൻ നിങ്ങൾ സഹായി​ക്കു​ക​യാ​ണെന്നു കരുതുക. അയാൾ സാധന​ങ്ങ​ളെ​ല്ലാം പെട്ടി​ക​ളിൽ ആക്കിയി​ട്ടുണ്ട്‌. ചില പെട്ടികൾ ചെറു​താണ്‌. അതു​കൊണ്ട്‌ അത്‌ എടുത്തു​കൊണ്ട്‌ പോകാൻ വലിയ ബുദ്ധി​മു​ട്ടില്ല. എന്നാൽ മറ്റു ചിലതി​നു നല്ല ഭാരമുണ്ട്‌. അത്‌ എടുത്തു​കൊണ്ട്‌ പോക​ണ​മെ​ങ്കിൽ രണ്ടു പേരെ​ങ്കി​ലും വേണം. ഭാരമുള്ള പെട്ടികൾ നിങ്ങൾ തനിയെ എടുത്തു​കൊ​ണ്ടു​വ​രാൻ സുഹൃത്ത്‌ ആവശ്യ​പ്പെ​ടു​മോ? ഒരിക്ക​ലു​മില്ല! എന്തു​കൊണ്ട്‌? കാരണം, നിങ്ങൾ അങ്ങനെ കഷ്ടപ്പെ​ടാൻ സുഹൃത്ത്‌ ആഗ്രഹി​ക്കു​ന്നില്ല. അതു​പോ​ലെ, നിങ്ങൾക്കു വലിയ ബുദ്ധി​മു​ട്ടു​ണ്ടാ​ക്കുന്ന ഒരു കാര്യ​വും ചെയ്യാൻ യഹോ​വ​യും നിങ്ങ​ളോട്‌ ഒരിക്ക​ലും ആവശ്യ​പ്പെ​ടില്ല. (ആവർത്തനം 30:11-14) നമ്മുടെ കഴിവു​ക​ളും കുറവു​ക​ളും യഹോ​വയ്‌ക്ക്‌ അറിയാം. ബൈബിൾ പറയുന്നു: “നമ്മെ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു ദൈവ​ത്തി​നു നന്നായി അറിയാം; നാം പൊടി​യെന്നു ദൈവം ഓർക്കു​ന്നു.”​—സങ്കീർത്തനം 103:14.

15. യഹോ​വ​യു​ടെ കല്‌പ​ന​ക​ളെ​ല്ലാം നമ്മുടെ നന്മയ്‌ക്കാ​ണെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

15 മോശ ഇസ്രാ​യേൽ ജനത്തോ​ടു പറഞ്ഞത്‌, അവർ യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ അവർക്ക്‌ ‘എല്ലാ കാലത്തും നന്മ വരു​മെ​ന്നും’ അവർ ‘ജീവ​നോ​ടി​രി​ക്കു​മെ​ന്നും’ ആണ്‌. (ആവർത്തനം 5:28-33; 6:24) ഇന്നും അതു സത്യമാണ്‌. യഹോവ എന്ത്‌ ആവശ്യ​പ്പെ​ട്ടാ​ലും അതു ചെയ്യു​ന്നതു നമുക്കു ഗുണം ചെയ്യും. (യശയ്യ 48:17 വായി​ക്കുക.) നമുക്ക്‌ ഏറ്റവും നല്ലത്‌ എന്താ​ണെന്നു നമ്മുടെ പിതാ​വായ യഹോ​വയ്‌ക്ക്‌ അറിയാം. (റോമർ 11:33) “ദൈവം സ്‌നേ​ഹ​മാണ്‌ ” എന്നു ബൈബിൾ പറയുന്നു. (1 യോഹ​ന്നാൻ 4:8) അതായത്‌, യഹോവ എന്തു പറഞ്ഞാ​ലും ചെയ്‌താ​ലും അതു സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യാ​യി​രി​ക്കും.

16. യഹോ​വയെ അനുസ​രി​ക്കാൻ നമുക്കു സാധി​ക്കു​മെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

16 ദൈവത്തെ അനുസ​രി​ക്കാൻ എപ്പോ​ഴും അത്ര എളുപ്പമല്ല. ഒരു കാരണം, നമ്മൾ ജീവി​ക്കു​ന്നതു പിശാച്‌ ഭരിക്കുന്ന ഒരു ദുഷ്ട​ലോ​ക​ത്താണ്‌. ആളുക​ളെ​ക്കൊണ്ട്‌ തെറ്റു ചെയ്യി​ക്കാ​നാണ്‌ അവൻ ശ്രമി​ക്കു​ന്നത്‌. (1 യോഹ​ന്നാൻ 5:19) കൂടാതെ അപൂർണ​രാ​യ​തു​കൊണ്ട്‌ ദൈവ​ത്തിന്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ ചെയ്യാ​നാ​ണു നമുക്കു തോന്നുക. അതു​കൊണ്ട്‌ നമ്മുടെ ചിന്തക​ളും വികാ​ര​ങ്ങ​ളും ആയി നമുക്കു സ്ഥിരം ഒരു പോരാ​ട്ട​മുണ്ട്‌. (റോമർ 7:21-25) എന്നാൽ യഹോ​വ​യോ​ടുള്ള സ്‌നേഹം ശരി ചെയ്യാ​നുള്ള ശക്തി പകരുന്നു. യഹോ​വയെ അനുസ​രി​ക്കാ​നുള്ള നമ്മുടെ ശ്രമങ്ങൾ കാണു​മ്പോൾ, യഹോവ തന്റെ ശക്തമായ പരിശു​ദ്ധാ​ത്മാ​വി​നെ നൽകും. (1 ശമുവേൽ 15:22, 23; പ്രവൃ​ത്തി​കൾ 5:32) നമ്മൾ പരിശു​ദ്ധാ​ത്മാ​വി​ന്റെ ഗുണങ്ങൾ വളർത്തു​മ്പോൾ യഹോ​വയെ അനുസ​രി​ക്കു​ന്നത്‌ എളുപ്പ​മാ​യി​ത്തീ​രും.​—ഗലാത്യർ 5:22, 23.

17, 18. (എ) ഈ പുസ്‌ത​ക​ത്തിൽനിന്ന്‌ എന്തു പഠിക്കും? (ബി) അടുത്ത അധ്യാ​യ​ത്തിൽ നമ്മൾ എന്താണു ചർച്ച ചെയ്യാൻ പോകു​ന്നത്‌?

17 യഹോ​വയ്‌ക്ക്‌ ഇഷ്ടമുള്ള വിധത്തിൽ എങ്ങനെ ജീവി​ക്കാ​മെന്ന്‌ ഈ പുസ്‌ത​ക​ത്തിൽനിന്ന്‌ നമ്മൾ പഠിക്കും. ദൈവ​ത്തി​ന്റെ തത്ത്വങ്ങൾ എങ്ങനെ ബാധക​മാ​ക്കാ​മെ​ന്നും ദൈവ​ത്തി​ന്റെ ധാർമി​ക​നി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യിൽ എങ്ങനെ പ്രവർത്തി​ക്കാ​മെ​ന്നും നമ്മൾ പഠിക്കും. ദൈവം തന്നെ അനുസ​രി​ക്കാൻ ആരെയും ഒരിക്ക​ലും നിർബ​ന്ധി​ക്കു​ന്നി​ല്ലെന്ന കാര്യം ഓർക്കുക. നമ്മൾ മനസ്സോ​ടെ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ നമ്മുടെ ജീവിതം മെച്ച​പ്പെ​ടും, ഭാവി ശോഭ​ന​മാ​യി​രി​ക്കും. ഏറ്റവും പ്രധാ​ന​മാ​യി, നമ്മൾ ദൈവത്തെ അനുസ​രി​ക്കു​മ്പോൾ ദൈവത്തെ നമ്മൾ എത്ര​ത്തോ​ളം സ്‌നേ​ഹി​ക്കു​ന്നെ​ന്നാ​ണു കാണി​ക്കു​ന്നത്‌.​—പിൻകു​റിപ്പ്‌ 4 കാണുക.

18 ശരിയും തെറ്റും തിരി​ച്ച​റി​യാ​നാ​യി യഹോവ നമു​ക്കെ​ല്ലാം മനസ്സാക്ഷി തന്നിട്ടുണ്ട്‌. മനസ്സാ​ക്ഷി​യെ നമ്മൾ പരിശീ​ലി​പ്പി​ക്കു​ക​യാ​ണെ​ങ്കിൽ ‘ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ’ അതു നമ്മളെ സഹായി​ക്കും. എന്നാൽ മനസ്സാക്ഷി എന്നു പറഞ്ഞാൽ എന്താണ്‌? എങ്ങനെ​യാണ്‌ അതിനെ പരിശീ​ലി​പ്പി​ക്കുക? നമുക്കു നോക്കാം.